ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വ്യാഴാഴ്‌ച, ഓഗസ്റ്റ് 4

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി സത്യവാങ്മൂലത്തിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു


കാസര്‍കോട് : എന്‍ഡോസള്‍ഫാന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന്റെ കോപ്പി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഒപ്പുമരച്ചോട്ടില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ കത്തിച്ച് പ്രതിഷേധിച്ചു. കേരള ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശന്റെ പ്രസ്താവന സംസ്ഥാന മന്ത്രിസഭയുടെ പ്രഖ്യാപിത നയതീരുമാനത്തിന് വിരുദ്ധമാണെന്ന് സമരസമിതി അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും, പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും സമിതി ആവശ്യപ്പെട്ടു.
ആഗസ്റ്റ് ആറുമുതല്‍ ഒമ്പതു വരെ സംസ്ഥാനത്തിലുടനീളം കോളേജുകളിലും, വിദ്യാലയങ്ങളിലും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സമരസമിതി അഭ്യര്‍ത്ഥിച്ചു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതി ചെയര്‍മാന്‍ നാരായണന്‍ പേരിയ, കണ്‍വീനര്‍ പി വി സുധീര്‍ കുമാര്‍ എന്നിവരും രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ