ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ശനിയാഴ്‌ച, ഓഗസ്റ്റ് 6

സ്മാര്‍ട് സ്‌കൂള്‍ പദ്ധതിയില്‍ സ്‌കൂളിനു ലഭിച്ച കംപ്യൂട്ടര്‍ പെട്ടിയില്‍ കല്ലുകള്‍


കരുവാരകുണ്ട്: സ്മാര്‍ട് സ്‌കൂള്‍ പദ്ധതിയില്‍ കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു നല്‍കിയത് കംപ്യൂട്ടറിനു പകരം കല്ലുകള്‍. സ്‌കൂളിന് ഇന്നലെ ലഭിച്ച കംപ്യൂട്ടറുകളുടെ പെട്ടികളില്‍ ഒന്നിലാണ് രണ്ട് കരിങ്കല്ലുകള്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ സര്‍ക്കാര്‍ കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറിയെ സംസ്ഥാനത്തെ മാതൃകാ സ്‌കൂളായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാന മാതൃകാ സ്മാര്‍ട് സ്‌കൂള്‍ പദ്ധതിയിലാണ് 56 നെറ്റ്ബുക്കുകള്‍ ഇന്നലെ സ്‌കൂളിലെത്തിയത്. ഇവയില്‍ ഒന്നിലാണ് കരിങ്കല്ലുകള്‍ കണ്ടെത്തിയത്. സംസ്ഥാന ഐടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തിലാണ് കംപ്യൂട്ടര്‍ വിതരണം ചെയ്തത്. കെല്‍ട്രോണ്‍ കമ്പനിക്കായിരുന്നു നെറ്റ് ബുക്കുകള്‍ സ്‌കൂളില്‍ എത്തിക്കാനുള്ള ചുമതല. എന്നാല്‍, കെല്‍ട്രോണ്‍ സ്വകാര്യ കൊറിയര്‍ കമ്പനിയെ നെറ്റ്ബുക്കുകള്‍ സ്‌കൂളില്‍ എത്തിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇന്നലെ ലഭിച്ച 56 നെറ്റ്ബുക്കുകളുടെ പെട്ടികളില്‍ പലതും യതാര്‍ഥ സീല്‍ പൊട്ടിച്ചുമാറ്റിയ നിലയിലായിരുന്നു. കെല്‍ട്രോണ്‍ കമ്പനിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂളിന് അയച്ച മുഴുവന്‍ നെറ്റ്ബുക്കുകളും തിരിച്ചയച്ച് മാറ്റി നല്‍കാന്‍ നിര്‍ദേശിച്ചതായി ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
സംസ്ഥാനത്തെ ആദ്യ മാതൃകാ സ്മാര്‍ട് സ്‌കൂളായും കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറിയെ തിരഞ്ഞെടുത്തിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ മാതൃകാ
സ്മാര്‍ട് സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇന്നലെ സ്‌കൂളിനു കംപ്യൂട്ടര്‍ നല്‍കിയത്. സംസ്ഥാനത്തെ അഞ്ച് സ്‌കൂളുകളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു പെട്ടികള്‍ പൊട്ടിച്ചപ്പോഴാണ് കല്ലുകള്‍ കണ്ടെത്തിയത്. കംപ്യൂട്ടറിന്റെ ബാക്കി പെട്ടികള്‍ പൊട്ടിച്ചിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ