ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ഞായറാഴ്‌ച, ജൂലൈ 31

എസ് എസ് എഫ് പ്രതിഷേധ പ്രകടനം ""കണ്ണൂര്‍ ചക്കരക്കല്ലിലേ ബാര്‍ അടച്ചു പൂട്ടുക""


കണ്ണൂര്‍ ചക്കരക്കല്ലിലേ ബാര്‍ അടച്ചു പൂട്ടുക എന്നാ പ്രേമേ യവുമായി കണ്ണൂര്‍, ചക്കരക്കല്‍ സെക്ടര്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

പുകവലി ഉപേക്ഷിക്കാം


പുകവലിയുടെ ദോഷവശങ്ങള്‍ തിരിച്ചറിയുക
പുകവലി നിറുത്തുന്നതിന് വ്യക്തമായ കാരണം നിങ്ങള്‍ക്കുണ്ടാകണം. ശാസ്വകോശ അര്‍ബുദവും കാഴ്ചശക്തിയെപ്പോലും ബാധിക്കുമെന്ന പുതിയ കണ്ടെത്തലും മറ്റ് നിരവധി ഗുരുതരമായ രോഗങ്ങളും ആരെങ്കിലും ഓര്‍ക്കാറുണ്ടോ?

ഒറ്റയടിക്ക് നിര്‍ത്തരുത്
പുകവലി നിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഒറ്റയടിക്ക് ഒരു ദിവസം നിര്‍ത്തരുത്. അത് തീര്‍ച്ചയായും അപ്രായോഗികമാണ്. പുകവലിക്കാരുടെ തലച്ചോറിലെ നിക്കോട്ടിന്റെ അളവ് അഡിക് ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍തന്നെ ഓരോദിവസവും ഉപയോഗിക്കുന്ന സിഗരറ്റിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് ക്രമേണ പൂര്‍ണമായി നിര്‍ത്താം

റിപ്ലെയ്‌സ്‌മെന്റ് തെറാപ്പി
പുകവലി പെട്ടന്ന് നിര്‍ത്തിയാല്‍ അത് നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. വിഷാദം, സ്വസ്ഥതയില്ലായ്മ, ദേഷ്യം എന്നിവയും അതുമൂലം ഉണ്ടായേക്കാം. നിക്കോട്ടിന്‍ റിപ്ലെയ്‌സ്‌മെന്റ് തെറാപ്പിയിലൂടെ ഇത്തരം അവസ്ഥകള്‍ തരണം ചെയ്യാന്‍ സാധിക്കും. നിക്കോട്ടിന്‍ കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ ഗം(ഒരുതരം ചുയിംഗം), പോളോ പോലുള്ള മിഠായികള്‍ തുടങ്ങിയവ പുകവലിക്കുന്നതിനു പകരമായി ഉപയോഗിക്കാം. ചുയിംഗം പോലുള്ളവ പുകവലിക്കുമ്പോള്‍ ഉപയോഗിക്കുന്നത് നല്ലതല്ല

ഡോക്ടറുടെ നിര്‍ദേശം തേടുക
പുകവലി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ തരണം ചെയ്യാനുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ഇവ കഴിക്കാവൂ. നിക്കോട്ടിന്‍ അഡിക് ഷന്‍ ബാധിച്ച തലച്ചോറിനെ അതില്‍നിന്ന് മാറ്റിയെടുക്കാന്‍ ഇത്തരം മരുന്നുകള്‍ സാഹായിക്കും. വിഷാദം, ശ്രദ്ധയില്ലായ്മ എന്നിങ്ങനെയുള്ള അവസ്ഥകളില്‍നിന്ന് തിരിച്ചുവരുന്നതിനും മരുന്നുകള്‍ സഹായിക്കും
ഏകാന്തത ഒഴിവാക്കുക
സുഹൃത്തുക്കളോടും വീട്ടുകാരോടും സഹപ്രവര്‍ത്തകരോടും പുകവലിനിര്‍ത്തുന്നകാര്യം പറയുക. അവരുടെയെല്ലാം പ്രോത്സാഹനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇടക്കിടെ കൗണ്‍സിലറുടെ സഹായംതേടുക. ബിഹേവിയറല്‍ തെറാപ്പിയിലൂടെ പുകവലിനിര്‍ത്താന്‍ കൗണ്‍സിലറുടെ ഉപദേശവും മാര്‍ഗ്ഗനിര്‍ദേശങ്ങളും സഹായകമാകും.ഏകാന്തത ഒഴിവാക്കി സജീവമായി ഇടപെടാന്‍ ശ്രദ്ധിക്കുക
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക
നിക്കോട്ടിന്‍ സ്‌ട്രെസില്‍നിന്ന് വിമുക്തിനല്‍കുമെന്നതിനാലാണ് സാധാരണ ജനങ്ങള്‍ പുകവലിയില്‍ ആശ്വാസംകണ്ടെത്തുന്നത്. ഒരിക്കല്‍ പുകവലിയില്‍നിന്ന് മുക്തിനേടിയാല്‍ സ്‌ട്രെസ് വന്നാല്‍ എന്തുചെയ്യും. പിന്നെയും പുകവലിയെ ആശ്രയിക്കാന്‍ അത് കടുത്ത പ്രേരണനല്‍കും. സംഗീതം ആസ്വദിക്കുക, യോഗ പരിശീലിക്കുക തുടങ്ങിയവ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും
മദ്യപാനം ഒഴിവാക്കുക
മദ്യപാനം ഉള്‍പ്പടെയുള്ളകാര്യങ്ങള്‍ പുകവലിക്കാന്‍ പ്രേരണ നല്‍കും. പുകവലി നിര്‍ത്തിയവര്‍ അധികം മദ്യപിക്കാതിരിക്കുന്നതാണ് നല്ലത്. മദ്യം ഉപയോഗിക്കണമെന്നുതോന്നുമ്പോള്‍ ചായയോ കാപ്പിയോ കുടിക്കാന്‍ ശ്രമിക്കുക. ഭക്ഷണത്തിനുശേഷം പുകവലി ശീലമാക്കിയവര്‍ സിഗരറ്റ് ഉപയോഗിക്കുന്നതിനുപകരം പല്ല് ബ്രഷ് ചെയ്യുകയോ ചുയിംഗമോ മറ്റോ ഉപയോഗിക്കുകയോ ചെയ്യുക
പ്രേരണയെ ചെറുക്കുക
ഒരിക്കല്‍ പുകവലി നിര്‍ത്തിയാല്‍ വീണ്ടും അതിലേയ്ക്ക് തിരിയാനുള്ള സാഹചര്യം ഒഴിവാക്കുക. പുകവലിയെ ആശ്രയിക്കാനുള്ള സാഹചര്യങ്ങളും മാസനിക അവസ്ഥയും പരിശോധിക്കുക. അതിലൂടെ പുകവലിയെന്ന വിപത്തിനെ ചെറുക്കാനുള്ള മാനസിക കരുത്ത് നേടിയെടുക്കാന്‍ ശ്രമിക്കുക
പഴങ്ങളും പച്ചക്കറികളും കഴിക്കുക
പുകവലി ഉപേക്ഷിക്കുന്നവര്‍ ഭക്ഷണത്തില്‍ കുറവ് വരുത്തരുത്. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. കലോറി കുറഞ്ഞ പാലുല്‍പ്പന്നങ്ങളും കഴിക്കാം. ഇവയുടെ ഉപയോഗം സിഗരറ്റിനോടുള്ള താല്‍പര്യമില്ലായ്മയുണ്ടാക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു
സമ്പാദ്യം വിനിയോഗിക്കല്‍
പുകവലി നിര്‍ത്തുന്നതോടെ ആരോഗ്യം മെച്ചപ്പെടുന്നതോടൊപ്പം പോക്കറ്റ് വീര്‍ക്കാനും തുടങ്ങും. തന്റെ സമ്പാദ്യത്തില്‍ നല്ലൊരുഭാഗം പുകവലിക്കാണ് ഉപയോഗിച്ചിരുന്നതെന്ന് അറിയുന്നതുതന്നെ അപ്പോഴാണ്. പുകവലി ഉപേക്ഷിച്ചതിലൂടെ ലഭിച്ച പണത്തിലൊരുഭാഗം മറ്റ് വിനോദപരിപാടികള്‍ക്കായി മാറ്റിവെക്കാം
ഏറ്റവും വലിയ നേട്ടം ആരോഗ്യംതന്നെ
പുകവലി നിര്‍ത്തുന്നതോടെ രക്തസമ്മര്‍ദം സാധാരണ നിലയിലാകുന്നു. ശരീരത്തിലെ ഓക്‌സിജന്റെയും കാര്‍ബണ്‍ മോണോക്‌സൈഡിന്റെയും അളവ് സാധാരണനിലയിലാകും. ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറക്കും. രക്തധമനികളിലുണ്ടാകുന്ന അസുഖങ്ങള്‍, സ്‌ട്രോക്ക്, ശ്വാസകോശ അര്‍ബുദം തുടങ്ങിയവയ്ക്കുള്ള സാധ്യതയും അതുമൂലം ഇല്ലാതാകുന്നു

റമസാന്‍ കിറ്റ് വിതരണം ചെയ്തു


ബംഗളൂര്‍: വിശുദ്ധ റമസാന്‍ മാസത്തോടനുബന്ധിച്ച് എസ് എസ് എഫ് ആചരിക്കുന്ന ക്യാമ്പയിന്‍ ഭാഗമായി മുഴുവന്‍ യൂണിറ്റുകളിലും നടത്തപ്പെടുന്ന റിലീഫ് വിതരണത്തിന്റെ ബംഗളൂരു ജില്ലാതല ഉദ്ഘാടനം ബിസ്മില്ലാ നഗര്‍ യൂനിറ്റില്‍ റമസാന്‍ കിറ്റ് വിതരണം ചെയ്ത് എസ് എസ് എഫ് നാഷണല്‍ കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദുല്‍ റഊഫ് എന്‍ജിനീയര്‍ നിര്‍വഹിച്ചു. മുജീബ് സഖാഫി കൂട്ടായി, സി.എ. സത്താര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുറസാഖ് സ്വാഗതവും ശമീര്‍ നന്ദിയും പറഞ്ഞു.

ശനിയാഴ്‌ച, ജൂലൈ 30

ബാവിക്കര ജുമുഅത്ത് പള്ളി താജുല്‍ ഉലമ ഉദ്ഘാടനം ചെയ്തു


ബോവിക്കാനം: പുതുക്കിപ്പണിത ബാവിക്കര വലിയ ജുമുഅത്ത് പള്ളി ഉള്ളാള്‍ ഖാസി താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ഉദ്ഘാടനം ചെയ്തു. ഖാസി ത്വാഖ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആലൂര്‍, വൈ മുഹമ്മദ്കുഞ്ഞി ഹാജി യേനപ്പോയ, വൈ അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പോയ, അബ്ദുറഹ്മാന്‍ ഹാജി, ജി എസ് അബ്ദുല്‍ ഖാദിര്‍ സഅദി, റഷീദ് ഹാജി മംഗലാപുരം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹംസത്തുസഅദി, എ ബി മൊയ്തു സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. ജമാഅത്ത് സെക്രട്ടറി ബി എ മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.

വിവരാവകാശ നിയമ മാതൃകയില്‍ സേവനാവകാശ നിയമം

സേവനം യഥാസമയം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പിഴയും നടപടിയും


തിരുവനന്തപുരം: വിവരാവകാശ നിയമ മാതൃകയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സേവനാവകാശ നിയമത്തില്‍ സര്‍ക്കാര്‍ സേവനം യഥാസമയം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പിഴയും അച്ചടക്ക നടപടിയും ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സേവനം പൗരന്റെ അവകാശമാക്കുന്ന ഈ നിയമം സിവില്‍ സര്‍വീസിന്റെ മുഖഛായ തന്നെ മാറ്റുമെന്നാണ് കരുതുന്നത്. സേവനാവകാശ നിയമത്തിന്റെ കരടിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിവരുന്നു.

മഹാരാഷ്ട്രയില്‍ സേവനാവകാശ നിയമം കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും നിയമത്തിന്റെ കരടിന് രൂപം നല്‍കുന്നത്. തുടര്‍ന്ന് സര്‍വീസ് സംഘടനകളുമായും മറ്റും ചര്‍ച്ച നടത്തി ബില്‍ നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഓരോ സേവനവും നല്‍കുന്നതിന് കൃത്യമായ സമയപരിധി നേരത്തെ നിശ്ചയിക്കും. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷകന് സേവനം നല്‍കണമെന്നാണ് നിയമത്തിലൂടെ വ്യവസ്ഥ ചെയ്യുക. ആദ്യ അപ്പീല്‍ ഓഫീസര്‍, രണ്ടാം അപ്പലേറ്റ് അതോറിറ്റി, അതിനുമുകളില്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ വീഴ്ച വന്നാല്‍ പരിശോധിക്കാന്‍ ത്രിതല സംവിധാനമുണ്ടാകും. നിശ്ചിത സമയത്തിനുള്ളില്‍ സേവനം നല്‍കിയില്ലെങ്കില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് 500 മുതല്‍ 5000 രൂപ വരെ പിഴ ശിക്ഷ വിധിക്കാം. മതിയായ കാരണങ്ങളില്ലാതെ സേവനം നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍ താമസിക്കുന്ന ഓരോ ദിവസത്തിനും 250 രൂപ വീതം പിഴ ഈടാക്കും. പരമാവധി 5000 രൂപയായിരിക്കും ശിക്ഷ. കൂടാതെ മനപ്പൂര്‍വമായി വരുത്തുന്ന വീഴ്ചകള്‍ക്ക് അച്ചടക്ക നടപടിയും നേരിടേണ്ടിവരും.

അപേക്ഷ നല്‍കുന്ന അന്നുമുതലാണ് തീയതി കണക്കാക്കുക. അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍ അതിനുള്ള രസീത് നല്‍കണം. സേവനം ലഭിച്ചില്ലെങ്കില്‍ ആദ്യ അപ്പീല്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്. 30 ദിവസത്തിനകം പരാതി നല്‍കണം. പരാതി ശരിയെന്ന് കണ്ടാല്‍ സേവനം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപ്പീല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കാം. ആദ്യ അപ്പീല്‍ ഓഫീസര്‍ പരാതി നിരസിച്ചാല്‍ രണ്ടാം അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീല്‍ നല്‍കാം. സേവനം നിഷേധിച്ചെന്ന് അതോറിറ്റിക്ക് ബോധ്യമായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനൊപ്പം ആദ്യം അപ്പീല്‍ പരിഗണിച്ച ഓഫീസറെയും ശിക്ഷിക്കാം. 500 മുതല്‍ 5000 രൂപവരെയാണ് അപ്പീല്‍ ഓഫീസര്‍ക്കുമുള്ള ശിക്ഷ.

ഉദ്യോഗസ്ഥനും ആദ്യ അപ്പീല്‍ ഓഫീസര്‍ക്കും ശിക്ഷ നല്‍കും മുമ്പ് അവരുടെ ഭാഗം കേള്‍ക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.അപ്പലേറ്റ് അതോറിറ്റിക്ക് അപേക്ഷ നല്‍കേണ്ടത് 60 ദിവസങ്ങള്‍ക്കുള്ളിലാണ്. ആദ്യ അപ്പീല്‍ ഓഫീസര്‍ക്കും അപ്പലേറ്റ് അതോറിറ്റിക്കും രേഖകള്‍ പരിശോധിക്കുന്നതിനും മറ്റും സിവില്‍ കോടതിയുടെ അധികാരം ഉണ്ടായിരിക്കും. അപ്പലേറ്റ് അതോറിറ്റി നിര്‍ദേശിക്കുന്ന ശിക്ഷയെക്കുറിച്ച് ആദ്യ അപ്പീല്‍ ഓഫീസര്‍, സേവനം നല്‍കാന്‍ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് പരാതിയുണ്ടെങ്കില്‍ ത്രിതല സംവിധാനത്തിന്റെ മുകള്‍തട്ടിലായി സര്‍ക്കാര്‍ നിയമിക്കുന്ന ഓഫീസര്‍ക്ക് പരാതി നല്‍കാം. ഇദ്ദേഹത്തിന്റെ തീര്‍പ്പ് അന്തിമമായിരിക്കും.

നിയമത്തിന്റെ കരട് ഇതാണെങ്കിലും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളിലൂടെ കൂടുതല്‍ ബലപ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉദാസീനതമൂലം പൊതുജനങ്ങള്‍ക്ക് അവരുടെ സേവനം യഥാസമയം ലഭിക്കുന്നില്ലെന്നതും ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങുന്നുവെന്നതുമാണ് സിവില്‍ സര്‍വീസിനെക്കുറിച്ചുള്ള പ്രധാന പരാതി. വിവരാവകാശ നിയമം ഒരു പരിധി വരെ സുതാര്യത കൊണ്ടുവന്നെങ്കിലും കാലതാമസത്തിന് ഇത് പരിഹാരമായിരുന്നില്ല. സേവനാവകാശ നിയമം ചുവപ്പുനാടയുടെ കുരുക്ക് ഒരു പരിധിവരെയെങ്കിലും അഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബുധനാഴ്‌ച, ജൂലൈ 27

വിവരാവകാശ അപേക്ഷയില്‍ മറുപടി വൈകിച്ച പിഎസ്സി ജോയിന്റ് സെക്രട്ടറിക്ക് പിഴ

വിവരാവകാശപ്രകാരമുള്ള അപേക്ഷയില്‍ മറുപടി താമസിപ്പിച്ചതിനും അധിക ഫീസ് വാങ്ങിയതിനും പിഎസ്സി ജോയിന്റ് സെക്രട്ടറിക്ക് പിഴ. പിഎസ്സി ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഒാഫിസറുമായ എ.ജി. സുധ 2250 രൂപ പിഴ അടയ്ക്കാനും സമയത്തു മറുപടി നല്‍കാത്തതിനാല്‍ പരാതിക്കാരനില്‍നിന്നു വാങ്ങിയ 82 രൂപ മടക്കി നല്‍കാനും ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ ചുമതല വഹിക്കുന്ന വി.വി. ഗിരി ഉത്തരവിട്ടു.

1995ലെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ (ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ച്) തസ്തികയില്‍ എത്രപേരെ തിരഞ്ഞെടുത്തു, അവരുടെ പേരുവിവരം, പരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാര്‍ക്ക് എന്നിവ ആവശ്യപ്പെട്ടാണ് വടവാതൂര്‍ തകടിയേല്‍ ഷാജി ഏബ്രഹാം വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്.

2009 ഡിസംബര്‍ ഒന്നിന് നല്‍കിയ അപേക്ഷയില്‍ പിഎസ്സി അധികൃതര്‍ നല്‍കിയ മറുപടി വ്യക്തമല്ലെന്നു കാണിച്ച് കഴിഞ്ഞ ജൂണില്‍ അപ്പീല്‍ അധികാരിയായ പിഎസ്സി അഡീഷനല്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കി. ഇതിലും വ്യക്തമായ മറുപടി ലഭിക്കാതെ, ഫീസ് അടച്ചിട്ടില്ലെന്നായിരുന്നു അപ്പീല്‍ അധികാരിയില്‍നിന്നു ലഭിച്ച അറിയിപ്പ്.തുടര്‍ന്ന് ഷാജി ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി.

നവംബര്‍ ഒന്‍പതിന് അഡീഷനല്‍ സെക്രട്ടറി കമ്മിഷനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി. അപേക്ഷ സമര്‍പ്പിച്ച് 24 ദിവസത്തിനു ശേഷമാണ് ഫീസ് ആവശ്യപ്പെട്ടുള്ള അറിയിപ്പ് നല്‍കിയതെന്നും മറുപടി നല്‍കാനുള്ള ആറു ദിവസ സമയപരിധിക്കു പകരം 15 ദിവസം എടുത്തുവെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. വിവരാവകാശപ്രകാരം അനുവദിച്ചിട്ടുള്ളതിനെക്കാള്‍ ഒന്‍പത് ദിവസത്തിനു ശേഷമാണ് മറുപടി നല്‍കിയത്.

ഈ കാലതാമസത്തിനു മതിയായ കാരണം ബോധ്യപ്പെടുത്താന്‍ ജോയിന്റ് സെക്രട്ടറിക്ക് കഴിഞ്ഞില്ല.തുടര്‍ന്നാണ് മതിയായ കാരണം കൂടാതെയുണ്ടായ ഒന്‍പത് ദിവസത്തിന് ദിവസം ഒന്നിന് 250 രൂപ പ്രകാരം 2250 രൂപ പിഴ ചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തിചെയ്ത് പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരം നല്‍കിയിട്ടില്ലാത്തതിനാല്‍ വിവരം സൌജന്യമായി ലഭിക്കാന്‍ അപേക്ഷകന് അര്‍ഹതയുള്ളതിനാല്‍ മറുപടിക്കായി ഈടാക്കിയ 82 രൂപ പരാതിക്കാരന് തിരികെ നല്‍കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.[malayala manorama dt: 9-12-2010]

ഇതിലും ഒരു വിവരാവകാശ ത്തിന്റെ പിന്ബലമുണ്ട് , പോലീസിന്റെ യൂണിഫോമിലെ നെയിംബോര്‍ഡില്‍ ഇനി മലയാളവും

പോലീസിന്റെ യൂണിഫോമിലെ നെയിംബോര്‍ഡില്‍ ഇനി മലയാളവും രേഖപ്പെടുത്താത്താന്‍ തീരുമാനമായി. ഈ തീരുമാനത്തിലേക്ക്‌ നയിച്ച മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്‌മ സെക്രട്ടറി അനില്‍ തിരൂര്‍ക്കാടിനെ കുറിച്ച്‌ " സിറാജ്‌ " ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത
 

ബോധവല്‍കരണ സെമിനാര്‍



വ്യാഴാഴ്‌ച, ജൂലൈ 21

വയറൊതുക്കാന്‍ 10 കൂട്ടം ആഹാര സാധനങ്ങള്‍


പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല. ഈ വയറിന്റെ ഒരു കാര്യം; എല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍. പക്ഷേ , പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക് വയറായിപ്പോകും.
അതേ പലവട്ടം പറഞ്ഞതാണ്, വയറഴകിന്റെ കാര്യം. ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, ഹൊ എന്തൊരു നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം നിറയാതിരിക്കാന്‍ കിട്ടുമ്പോഴൊക്കെ 'നോ' എന്ന് പറയാതെ വാരിവലിച്ചങ്ങ് തിന്നും. പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോ? എന്തുചെയ്യാം, ഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. തിന്നണ്ട എന്നൊന്നും പറയുന്നില്ല. ഈ തീറ്റയെടുപ്പില്‍ അല്പം സെലക്ഷന്‍ കൊണ്ടുവന്നാലോ? വയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം.
ആദ്യം വയറൊതുക്കാന്‍ പറ്റിയ വളരെ രുചികരമായ 10 കൂട്ടം ആഹാരസാധനങ്ങളില്‍ നിന്ന് തുടങ്ങാം.വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോള്‍ ഇരട്ടിഫലം ഉറപ്പ്.
ബദാം
Fun & Info @ Keralites.net
പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍-ഇ
എന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന, പേശികള്‍ക്ക് കരുത്ത് നല്‍കുന്ന മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെട്ടാല്‍ തന്നെ ആഹാരത്തോടുള്ള ആര്‍ത്തിയും വാരിവലിച്ചുള്ള തീറ്റയും അതുവഴിയുണ്ടാകുന്ന അമിതവണ്ണവും കുറയും. ഇതിനൊക്കെ പുറമേ ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.
ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം. അപ്പോള്‍ ഇന്നു മുതല്‍ ബദാം പരിപ്പ് സിന്ദാബാദ്. (ബദാം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്നും പറയുന്നുണ്ട്).
മുട്ട
Fun & Info @ Keralites.net
ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സമീകൃതാഹാരം. എന്നുവെച്ചാല്‍ ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും പ്രകൃതി ഉരുട്ടിയെടുത്ത് ഒരുണ്ടയില്‍ അടച്ചുവെച്ചതാണ് മുട്ട. പേശികള്‍ മുതല്‍ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍, അമിനോ ആസിഡ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് ഇത്തിരിപ്പോരം വരുന്ന ഒരു മുട്ട. രാവിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ വിശപ്പ് കുറവായിരിക്കും മുട്ട ഉള്‍പ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്ന് പഠനങ്ങള്‍ പറയുന്നു. വിദേശികള്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഒരു മുട്ട പുഴുങ്ങിയതുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കില്‍ മുട്ട അധികം കഴിക്കേണ്ട. കാരണം ഒരു മുട്ടയില്‍ 213 മി. ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.
ആപ്പിള്‍Fun & Info @ Keralites.net
An apple a day keeps the doctor away എന്നാണ് ചൊല്ല്.
അമിത വണ്ണം കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് മാറും, ജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല. ദിവസം മൂന്ന് ആപ്പിള്‍ എങ്കിലും കഴിക്കുന്നവരുടെ വണ്ണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കുറയും.
മാത്രമല്ല ചില അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്യൂയര്‍സെറ്റീന്‍ എന്ന പദാര്‍ഥം ആപ്പിളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്.
തൈര്Fun & Info @ Keralites.net
ചാടിയ കുടവയറിനെ ഒതുക്കാന്‍ പറ്റിയ ഭക്ഷണങ്ങളില്‍ പരമപ്രധാനമാണ് തൈര്, കാത്സ്യത്തിന്റെ നിറകുടം. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. മലബന്ധം, അജീര്‍ണം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീര്‍ത്തിരിക്കുന്ന വയറിനെ ചുരുക്കാന്‍ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലും കഴിക്കുക
 





മീന്‍Fun & Info @ Keralites.net
നോണ്‍-വെജിറ്റേറിയന്‍ ഭ്രാന്തന്മാര്‍ക്കും സന്തോഷിക്കാം. ചാള, മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകള്‍ ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. ഈ മത്സ്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ്-ഇന്‍സുലിന്‍ ബന്ധത്തില്‍ ആരോഗ്യപരമായ മാറ്റമുണ്ടെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന കടല്‍മത്സ്യങ്ങളിലെ ചില ഘടകങ്ങള്‍ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്.ചോളം
Fun & Info @ Keralites.net


അരി, ഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടി, ഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. ചോളമാകുമ്പോള്‍ അധികം കഴിക്കാതെ തന്നെ വയര്‍ നിറയുകയും ചെയ്യും.
 



പച്ചിലക്കറികള്‍
Fun & Info @ Keralites.net
കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. ഒരു കപ്പ് ബ്രോക്കോളി കഴിച്ചാല്‍ (കോളീഫ്ലവര്‍ ഇനം) ഒരു ദിവസം ശരീരത്തിനാവശ്യമായ നാരുകളുടെ 20 ശതമാനം ലഭിക്കും. അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കോളീഫ്ലവര്‍, ചീര, മുട്ടക്കോസ്, ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.
സ്‌ട്രോബെറി & മള്‍ബറി
ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ പഴങ്ങളാണ് ബെറീസ് കുടുംബത്തിലേത്. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം നാരുകള്‍ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതല്‍ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. ബെറിപ്പഴങ്ങള്‍ നല്ല ആന്റീ ഓക്‌സിഡന്റുകള്‍ കൂടിയാണ്. അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കും, പേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ബെറിപ്പഴങ്ങള്‍ക്കുള്ളത്.
വെജിറ്റബിള്‍ സൂപ്പ്
സാധാരണഗതിയില്‍ സാമ്പാറിനെയാണ് നമ്മള്‍ വെജിറ്റബിള്‍ സൂപ്പ് എന്ന് പറയുന്നത്. സാമ്പാറും വെജിറ്റബിള്‍ സൂപ്പാണ്.
പക്ഷേ, കായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ പച്ചക്കറികളായ വെണ്ടയ്ക്ക, തക്കാളി, കാരറ്റ്, ബീന്‍സ് തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമൊക്കെയിട്ട് (അല്പം കുരുമുളക് കൂടിയുണ്ടെങ്കില്‍ നന്നായി) സൂപ്പാക്കി കഴിക്കുക. ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. വെജിറ്റബിള്‍ സൂപ്പ് കഴിക്കുമ്പോള്‍തന്നെ വയര്‍ നിറയുമെന്നതിനാല്‍ മറ്റ് ആഹാരം കുറയും. അമിതവണ്ണം ഇല്ലാ താകും
 
പയറുവര്‍ഗങ്ങള്‍Fun & Info @ Keralites.net
ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ ആഹാരശീലമാക്കുക. പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയര്‍, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, ബീന്‍സ് തുടങ്ങി പയര്‍ കുടുംബത്തിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളെയും നമുക്ക് ഭക്ഷിക്കാം. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് മുളപ്പിച്ച കടല രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.


ഒഴിവാക്കേണ്ടവ
Fun & Info @ Keralites.net
ഇതത്രയും വയര്‍ കുറയ്ക്കാന്‍വേണ്ടി
കഴിക്കാന്‍ കൊള്ളാവുന്ന ആഹാരങ്ങളാണ്.
അതുപോലെ തന്നെ വയര്‍
കുറയ്ക്കാന്‍വേണ്ടി ഒഴിവാക്കേണ്ട
ആഹാരങ്ങളുമുണ്ട്.പൊറോട്ട,
മാട്ടിറച്ചി (ബീഫ്), പന്നിയിറച്ചി, എണ്ണപ്പലഹാരങ്ങള്‍, ഉരുളക്കിഴങ്ങ്, കാര്‍ബണേറ്റഡ് ഡ്രിങ്‌സ് തുടങ്ങി
ഒട്ടുമിക്ക പുത്തന്‍പുതുഭക്ഷണങ്ങളും ആറുകട്ട മസില്‍ വയറിന്റെ ശത്രുക്കളാണ്. അതുകൊണ്ട്
വയറിനുള്ള വര്‍ക്ക്ഔട്ടിന് പുറമേ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.

മഅ്ദിന്‍ നോളജ് ഹണ്ട് സംഘത്തിന് ഉസ്‌ബെക്കിസ്ഥാനില്‍ ഊഷ്മള വരവേല്‍പ്പ്


താഷ്‌ക്കന്റ്: മധ്യേഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമായ ഉസ്‌ബെക്കിസ്ഥാന്റെ ചരിത്ര ഭൂമികയിലൂടെ പഠനപര്യടനം നടത്തുന്ന മഅ്ദിന്‍ നോളജ് ഹണ്ട് സംഘത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഊഷ്മള വരവേല്‍പ്പ്. സാംസ്‌കാരികമായും സാമൂഹികമായും മതപരമായും ഇന്ത്യയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഉസ്ബക്കിസ്ഥാനില്‍ ഗവേഷണ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടനെ ഏവരും ശ്ലാഘിച്ചു. 
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല് ബുഖാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സമര്‍ക്കന്തിലെ ഇമാം ബുഖാരി അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയുടെയും കള്‍ച്ചറല്‍ സെന്ററിന്റെയും തലവനും മുഫ്തിയുമായ ശൈഖ് അബ്ദുല്ല മഹ്്മൂദ് ബുഖാരിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരിച്ചത്. വിശുദ്ധ ഖുര്‍ആനിനുശേഷം ഏറ്റവും ആധികാരികമായ ഹദീസ് ശേഖരണം നടത്തിയ ഇമാമിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ഉസ്‌ബെക്ക് തലസ്ഥാനമായ താഷ്‌കന്റ്, പൈതൃക നഗരമായ ബുഖാറ എന്നിവക്കു ശേഷമാണ് തിര്‍മുദിയും സന്ദര്‍ശിച്ചശേഷമാണ് തിരിച്ചെത്തുക.
മതം, ശാസ്ത്രം, സാഹിത്യം, കല തുടങ്ങിയ എല്ലാ രംഗങ്ങളിലും ശോഭിച്ചുനിന്ന മധ്യകാല യുഗത്തിന്റെ അടയാളങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഉസ്‌ബെക്കിസ്ഥാൈനിലെ ചരിത്രപ്രധാനമായ ഭാഗങ്ങളിലൂടെയായിരുന്നു യാത്ര. മഅ്ദിന്‍ നോളജ് ഹണ്ടിനു കീഴില്‍ ഉസ്‌ബെക്കിസ്ഥാന്റെ ചരിത്രഭൂമികളിലേക്ക് കൂടുതല്‍ സംഘങ്ങളെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ചെയര്‍മാന്‍ സയ്യിദ് ഖലീലുല്‍ ബുഖാരി അറിയിച്ചു.

ബുധനാഴ്‌ച, ജൂലൈ 20

വിവരാവകാശ നിയമം

അറിയാനുള്ള അവകാശ നിയമം 2005 (വിവരവകാശ നിയമം 2005) എന്ത്, എന്തിന് ?
രാജ്യഭരണം,പ്രഭുഭരണം,ഏകാധിപത്യഭരണം,ജനാധിപത്യഭരണം എന്നിങ്ങനെ ലോകത്ത് വിവിധ തരത്തിലുള്ള ഭരണസമ്പ്രദായങ്ങളുണ്ട്. ഇവയിൽ ഏറ്റവും പുരോഗമനവും പരക്കെ അംഗീകരിക്കപെട്ടതുമായ ഭരണസമ്പ്രദായമാണ് ജനാധിപത്ത്യം. ജനങ്ങൾ,ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കുന്ന സംവിധാനം. ജനങ്ങളുടെ ആധിപത്ത്യമാണിത്,മറിച്ച് ജനങ്ങളുടെ മേലുള്ള ആധിപത്ത്യമല്ല. ജനങ്ങളാണ് രാഷ്ട്രത്തിന്റെ പരമാധികാരികൾ.
സർക്കാരും സർക്കാർ ഓഫീസുകളും മറ്റു പൊതുസ്ഥാപനങ്ങളും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഈ പണം എങ്ങിനെ വിനിയോഗിക്കുന്നു എന്നറിയാനുള്ള പൂർണ്ണ അവകാശം ഏതൊരു പൌരനുമുണ്ട്. ഇപ്രകാരം വിവരം ലഭിക്കുന്നതിനുള്ള വിപ്ലവകരമായ നിയമമാണ് കേന്ദ്ര സർക്കാർ പാസാക്കിയ അറിയാനുള്ള അവകാശ നിയമം 2005
(വിവരവകാശ നിയമം 2005).
നിയമം എന്ന് നിലവിൽ വന്നു ?
2005 മെയ് 11നു ലോകസഭ പാസാക്കിയ അറിയനുള്ള അവകാശ നിയമത്തിന് ജുൺ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നിയമം പൂർണമായി ഒക്ടോബർ 12 മുതൽ രാജ്യ് ത്തെങ്ങും (ജമ്മു കാശ്മീർ ഒഴികെ) നിലവിൽ വന്നു. നിയമപ്രകാരം പൊതു അധികാരികൾ സ്വമേധയാലോ പൌരന്മാർ ആവശ്യപ്പെടുന്നതനുസരിച്ചോ വിവരങ്ങൾ നൽകണം.
ആരാണ് പെതു അതികാരി ?
പൊതു അധികാരിയെന്നാൽ ഭരണഘടനാപ്രകാരമോ ലോകസഭയുടെയോ നിയമസഭയുടെയോ നിയമം വഴിയോ സർക്കാർ ഉത്തരവ് വഴിയോ നിലവിൽ വന്നതോ രൂപീകരിച്ചതോ ആയ അധികാരിയോ സ്ഥാപനമോ ആണ്. സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സ്ഥാപനങ്ങളും,സംഘടനകളും പൊതു അതികാരി എന്നതിന്റെ നിർവജനത്തിൽപ്പെടും.
എന്താണ് വിവരം ?
‘വിവര’മെന്ന് നിയമത്തിൽ നിർവചിച്ചിട്ടുള്ളത് ഒരു പൊതു അതികാരിക്ക് ഏതു രൂപത്തിലും ലഭിക്കാവുന്ന രേഖകൾ,ആധാരങ്ങൾ,മെമ്മോകൾ,ഇ-മെയിലുകൾ,അഭിപ്രായക്കുറിപ്പുകൾ,പ്രസ്സ് റിലീസുകൾ,സർക്കുലറുകൾ,ഉത്തരവുകൾ,ലോഗ്ബുക്കുകൾ,കരാറുകൾ,റിപ്പോർട്ടുകൾ,കടലാസുകൾ,സാമ്പിളുകൾ,മാത്യകകൾ,ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന വിവരങ്ങൾ എന്നിവയാണ്.
വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തണം
ഈ നിയമം നിലവിൽ വന്ന് 120 ദിവസങ്ങൾക്കകം ഓരോ പൊതുഅധികാരിയും തന്റെ ഓഫീസിന്റെ ഘടന,ചുമതല,കർത്തവ്യങ്ങൾ,ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ,കടമകൾ,ചുമതലകൾ നിർവഹിക്കുന്നതിനുള്ള വ്യവസ്ഥകൾ,ചട്ടങ്ങൾ,റഗുലേഷനുകൾ,സൂക്ഷിക്കുന്ന ആധാരങ്ങളുടെയും മറ്റും വിവരങ്ങൾ,ബോർഡുകളുടെയും കമ്മിറ്റികളുടെയും വിവരങ്ങൾ,അവരുടെ പ്രധിമാസ ശമ്പളം, ഓഫീസിനും അധിന്റെ കീഴിലുള്ള ഓരോ ഏജൻസിക്കും ലഭിച്ച ബജറ്റ് വിഹിതം, സബ്സിഡി, പദ്ധതികളുടെ പൂർണ്ണവിവരങ്ങൾ, ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വിശദാംശങ്ങൾ,ലഭിച്ച തുക, അനുവദിക്കുന്ന പെർമിറ്റുകൾ, സൌജന്യങ്ങൾ മുതലായവ ലഭിച്ചവരുടെ വിശദാംശങ്ങൾ,സ്ഥപനം സൂക്ഷിക്കുന്ന രജിസ്റ്റരുകളുടെ കണക്കുകൾ,പൌരന്മാർക്ക് വിവരങ്ങൾ അറിയുന്നതിനു ഏർപെടുത്തിയിട്ടുള്ള സൌകര്യങ്ങൾ,പെതു ഇൻഫർമേഷൻ ഓഫീസർമാരുടെ പേർ,ഔദ്യേഗിക പദവി, തുടങ്ങിയവ പരസ്യപ്പെടുത്തേണ്ടതും, വർഷാവർഷം പുതുക്കേണ്ടതുമാണ്. ഇവയൊക്കെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രൂപത്തിലാണ് വെളിപ്പെടുത്തേണ്ടത്.
നിയമമനുസരിച്ച് പൊതു അധികാരസ്ഥപനങ്ങൾ അവയുടെ എല്ലാ റെക്കോർഡുകളും രേഖകളും ക്രമമായി അടുക്കി നമ്പറിട്ട് സൂക്ഷിക്കണം. ന്യായമായ കാലവധിക്കുള്ളിൽ അവ കംപ്യൂട്ടറിലാക്കി നെറ്റ് വർക്കിലൂടെ രാജ്യത്ത് എല്ലയിടത്തും കിട്ടത്തക്കവിധം സജ്ജമാക്കുകയും വേണം. ഇതിനുപുറമെ പെതു ജനങ്ങളെ ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുമ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോഴും അവയെ സംബന്ധിക്കുന്ന പ്രസക്തമായ എല്ലാ വസ്തുതകളും പരസ്യമാക്കണം.
വിവരം ലഭിക്കാൻ ആർക്ക് അപേക്ഷ നൽകണം ?
എല്ലാ സർക്കാർ ഓഫീസുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും, അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവർ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നൽകണം. രേഖാമൂലമോ ഇലക്ടോണിക്ക് മാധ്യമം വഴിയോ അപേക്ഷ നൽകാം. അപേക്ഷ എഴുതി നൽകാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിനു പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ സഹായിക്കണം അപേക്ഷകൾ വാങ്ങി പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് കൈമാറുന്ന ജോലിയാണ് അസിസ്റ്റ്ന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്കുള്ളത്. അപേക്ഷകൻ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുത്തുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയിൽ കാണിക്കേണ്ടതുള്ളൂ.
അപേക്ഷകന് വിവരങ്ങൾ എ4 വലിപ്പത്തിലുള്ള പേപ്പറിലാണ് ലഭിക്കേണ്ടതെങ്കിൽ ഓരോ പേജിനും രണ്ടു രൂപ വീതം നൽകണം.സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന് അതിനുള്ള യഥാർഥ ചെലവ് നൽകേണ്ടതാണ്. രേഖകളുടെ പരിശോധനയ്ക്ക് ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല. അതിനു ശേഷമുള്ള ഓരോ 30 മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതമാണ് നൽകേണ്ടത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അതു തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം ഫീസ് ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതാണ്.
വിവരം 30 ദിവസത്തിനകം നൽകണം
അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം. അസിസ്റ്റ്ന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം. വിവരങ്ങൾ നൽകുന്നതിനു പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ ക്കൂടുതൽ ഫീസ് തുക അതിന്റെ ചെലവിനത്തിൽ വാങ്ങിക്കാൻ തീരുമാനം എടുക്കുന്ന പക്ഷം ആ വിവരം അപേക്ഷകനെ അരിയിക്കണം. അപ്രകാരം അറിയിക്കേണ്ടതിലേക്കും ഫീസ് ഒടുക്കേണ്ടതിലേക്കും വേണ്ടിവരുന്ന സമയം 30 ദിവസത്തെ കാലയളവ് കണക്കാക്കുമ്പോൾ ഒഴിവാക്കുന്നതാണ്. നിർദിഷ്ട സമയത്തിനകം വിവരം നൽകാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള കാരണവും അപ്പീൽ ബോധിപ്പിക്കുന്നതിനുള്ള കാലയളവും അപ്പീൽ അധികാരിയുടെ വിവരങ്ങളും പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ അറിയിക്കണം. നിശ്ചിത സമയ പരിധിക്കുള്ളിൽ വിവരം നൽകാൻ കഴിയാതെ പോയാൽ യാതൊരു ഫീസും ഈടാക്കതെ അത് നൽകേണ്ടതാണ്.
അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുള്ള വിവരം മറ്റൊരു പൊതുഅധികാരിയുടെ കൈവശമാണ് ഉള്ളതെങ്കിൽ അപേക്ഷയോ അപേക്ഷയുടെ പ്രസക്തഭാഗമോ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അഞ്ചു ദിവസത്തിനകം ആ പൊതു അധികാരിക്ക് അയച്ചുകൊടുക്കണം. അപേക്ഷകൻ ആവശ്യപ്പെട്ടിരിക്കുന്ന വിവരം ഏതെങ്കിലും മൂന്നാം കക്ഷി നൽകിയതും അദ്ദേഹം അത് രഹസ്യമാക്കി സൂക്ഷിക്കാൻ നൽകിയതുമാണെങ്കിൽ വിവരം നൽകുന്നതിനായി അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ മൂന്നാം കക്ഷിയുടെ സമ്മതം വാങ്ങിയിരിക്കേണ്ടതാണ്. ഇതിനായി മൂന്നാം കക്ഷിക്ക് നോട്ടീസ് അയക്കണം. വിവരങ്ങൾ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ മൂന്നാം കക്ഷി അത് 10 ദിവസത്തിനകം അറിയിക്കേണ്ടതാണ്.
പിഴശിക്ഷ
നിശ്ചിത സമയപരിധിക്കുള്ളിൽ വിവരം നൽകുന്നില്ലെങ്കിലോ ന്യായമായ കാരണങ്ങളില്ലാതെ അപേക്ഷ നിരസിക്കുകയോ തെറ്റായതോ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നൽകിയാലോ 250 രൂപ മുതൽ 25,000 രൂപ വരെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ പിഴ ഒടുക്കേണ്ടിവരും. ഇതിനുപുറമെ വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്യും.
അപ്പീൽ നൽകുന്നതിനുള്ള അവകാശം
ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ പൌരനു രണ്ടു തലത്തിൽ അപ്പീൽ പോകാം. ആദ്യത്തെ അപ്പീൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ ഉയർന്ന റാങ്കിൽ അപ്പീൽ സ്വീകരിക്കുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥന്, പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനം ലഭിച്ച് 30 ദിവസത്തിനകം നൽകണം. അപ്പീൽ ഹരജിക്കാരന് യഥാസമയം അപ്പീൽ നൽകാൻ കഴിയാഞ്ഞത് മതിയായ കാരണങ്ങൾ മൂലമാണെന്ന് ബോധ്യമാകുന്ന പക്ഷം പ്രസ്തുത ഉദ്യോഗസ്ഥന് (അപ്പലേറ്റ് അതോറിറ്റിക്ക്) കാലപരിധിക്ക് ശേഷം ലഭിക്കുന്ന അപ്പീലും സ്വീകരിക്കാവുന്നതാണ്. ആദ്യ അപ്പീൽ തീരുമാനത്തിനെതിരെ 90 ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപ്പീൽ ഇൻഫർമേഷൻ കമ്മീഷന് സമർപ്പിക്കണം.
Pal At

മില്‍മ പാലില്‍ ഗുളികകള്‍ കണ്ടെത്തി


മഞ്ചേരി: വീട്ടിലേക്ക് വാങ്ങിയ മില്‍മയുടെ പാക്കറ്റ് പാലില്‍ ഗുളികകള്‍. കളത്തുംപടി ഞാവലിങ്ങലിലെ നടുവിലക്കളത്തില്‍ ബാബു ശനിയാഴ്ച വൈകീട്ട് നെല്ലിപ്പറമ്പ് മില്‍മ ബൂത്തില്‍നിന്ന് വാങ്ങിയ പാലിലാണ് മൂന്ന് ഗുളികകള്‍ കണ്ടത്. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ച് തിളപ്പിക്കാനൊരുങ്ങുമ്പോഴാണ് ഇവ ശ്രദ്ധയില്‍പെട്ടത്. വായുവുമായി സമ്പര്‍ക്കംമൂലം ഇവ പാലില്‍ അലിഞ്ഞെങ്കിലും ഗുളികയുടെ ജലാറ്റിന്‍ കവര്‍ കണ്ടെടുത്തിട്ടുണ്ട്.

പച്ച, ചുവപ്പ്, വെള്ള നിറങ്ങളിലാണ് ഇവ. 11.50 രൂപ വിലയുള്ള ഇളം നീല നിറത്തിലുള്ള പാല്‍പാക്കറ്റാണ് വാങ്ങിയിരുന്നത്. കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കിന്നില്ലത്രെ. ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ക്ഷീരവികസന വകുപ്പിനും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ഇവര്‍. പാലിന്റെ സാമ്പിളും ഗുളികയുടെ കവറും ഇവര്‍ സൂക്ഷിച്ചിട്ടുണ്ട്.

ശനിയാഴ്‌ച, ജൂലൈ 16

21,000 വിളക്കുകളുടെ ശോഭയോടെ ഹരംഷരീഫ്


മക്ക: പുണ്യഗേഹമായ മസ്ജിദുല്‍ ഹറമിലെ ബാങ്കൊലികള്‍ക്ക് ഇനി 21,000 വിളക്കുകളുടെ വര്‍ണ്ണശോഭയും സ്വര്‍ണ്ണ ഉച്ചഭാഷിണിയുടെ സുവര്‍ണ്ണരാശിയും. ഹറമില്‍ നിന്നും 7കിമീ ചുറ്റളവില്‍ മുഴങ്ങുന്ന ബാങ്കൊലിക്ക് തനി തങ്കത്തില്‍ തീര്‍ത്ത ഉച്ചഭാഷിണി മക്കാ ക്ലോക്ക് ടവറിനുമുകളില്‍ സ്ഥാപിച്ചു. ബാങ്ക് വിളിക്കുന്ന സമയത്ത് 21,000 വിളക്കുകള്‍ ഒരേ സമയം പ്രകാശിക്കും. 30 കിമീ ചുറ്റളവില്‍ എവിടെ നിന്ന്‌ നോക്കിയാലും ഈ മനോഹരദൃശ്യം കാണാം.