ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ഞായറാഴ്‌ച, ജനുവരി 29

കാന്തപുരം ഉസ്താദിന്റെ പത്ര സമ്മേളനം



കോഴിക്കോട്: ഞങ്ങള്‍ക്കു ലഭിച്ച ശഅ്‌റെ മുബാറക്ക് പ്രവാചകന്റേതാണെന്നതില്‍ ഒരു സംശയവുമില്ല. ശഅ്‌റെ മുബാറക്ക് കത്തിച്ച് നോക്കി ആധികാരികത പരിശോധിക്കുന്നത് ഇസ്ലാമികമല്ല, അതിനു ഞങ്ങളുടെ വിശ്വാസവും അനുവദിക്കുന്നില്ലെന്ന് കാന്തപുരം എ പി അബൂ ബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കോഴിക്കോട് വിളിച്ചു ചേര്‍ത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരേ സമയം 25000 പേര്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമുള്ള മസ്ജിദുല്‍ ആസാര്‍ മസ്ജിദിന്റെയും പ്രവാചകന്റെ തിരുകേശവും മറ്റു തിരുശേഷിപ്പുകളെയും സൂക്ഷിക്കുന്ന ഇസ്ലാമിക് ഹെറിറ്റേജ് മ്യൂസിയത്തിന്റേയും തറക്കല്ലിടല്‍ ചടങ്ങ് ജനുവരി 30ന് കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കുമെന്ന് അഖിലേന്ത്യാ സുന്നീ ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മസ്ജിദുല്‍ ആസാര്‍ എന്ന് പേരിട്ടിരിക്കുന്ന മസ്ജിദിനു സമസ്ത പ്രസിഡന്റ് ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയും മ്യൂസിയത്തിന് ഡോ. അഹമദ് ഖസ്‌റജിയും തറക്കല്ലിടും. കോഴിക്കോട് ഈ മാസം മുപ്പതിന് നടക്കുന്ന അന്താ രാഷ്ട്ര മീലാദ് സമ്മേളനത്തിലാണ് ശിലാ സ്ഥാപന ചടങ്ങ് നടക്കുന്നത് . ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂ ബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക മദുഹു റസൂല്‍ പ്രഭാഷണവും സ്വപ്ന നഗരിയില്‍ നടക്കും . രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള പ്രമുഖ പ്രവാചക പ്രേമികള്‍ പങ്കെടുക്കുന്ന പ്രകീര്‍ത്തന സദസ്സില്‍ പതിനായിരങ്ങള്‍ സംബന്ധിക്കുന്ന മഹാ സാഗരത്തിന് കാതോര്‍ക്കുകയാണു കോഴിക്കോട് സ്വപ്‌ന നഗരി.


ശനിയാഴ്‌ച, ജനുവരി 28

വിവരംനല്‍കാന്‍ തയ്യാറാവുക അല്ലെങ്കില്‍ പിഴയടക്കുക: എയര്‍ ഇന്ത്യക്ക് അന്ത്യശാസനം

ന്യൂദല്‍ഹി:  വിവരാവകാശനിയമപ്രകാരം ചോദിച്ച വിവരങ്ങള്‍ നല്‍കാത്തതിന് എയര്‍ ഇന്ത്യയ്ക്ക് മുഖ്യവിവരാവകാശ കമ്മീഷന്റെ നോട്ടീസ്. ഒരു വിമാനം റദ്ദാക്കി അത് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ പട്ടേലിനെയും ചില ഐ.പി.എല്‍ കളിക്കാരെയും കൊണ്ടുപോവാനായി ഉപയോഗിച്ചു എന്ന ആരോപണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാത്തതിനാണ് എയര്‍ഇന്ത്യക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
2010 ഏപ്രില്‍ 20 ന് ദല്‍ഹിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോവേണ്ട വിമാനം പുറപ്പെടുന്ന സമയത്തിന് 12 മണിക്കൂര്‍ മുമ്പ് റദ്ദാക്കിയിരുന്നു. പൂര്‍ണ പട്ടേലിന്റെ നിര്‍ദേശപ്രകാരം ഈ വിമാനം ചില ഐ.പി.എല്‍ കളിക്കാരെ ചണ്ഡീഗഢില്‍ നിന്നും ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍കിംഗിന്റെ  ഉടമസ്ഥരിലൊരാളായ ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡിന്റെ ആവശ്യപ്രകാരമാണ് എയര്‍ഇന്ത്യ വിമാനം അനുവദിച്ചതെന്നാണ് ആര്‍.ടി.ഐ പ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണയുടെ റോള്‍ പുറത്തുകൊണ്ടുവരുന്നതിനായി വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് മറ്റൊരു അപേക്ഷ നല്‍കുകയായിരുന്നു. കൊമേഴ്‌സ്യല്‍ കോണ്‍ഫിഡന്‍ഷ്യാലിറ്റിയെന്ന പേര് പറഞ്ഞ് ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ എയര്‍ഇന്ത്യ വിസമ്മതിച്ചു. ഈ പ്രശ്‌നത്തിലാണ് ഇപ്പോള്‍ മുഖ്യവിവരാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്. സുഭാഷ് ചന്ദ്രയുടെ അപേക്ഷയ്ക്ക് ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടിവരുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
എയര്‍ഇന്ത്യയ്‌ക്കെതിരെ ഇതാദ്യമായല്ല ഇത്തരമൊരു ആരോപണം ഉയരുന്നത്. നേരത്തെ കേന്ദ്രവ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ അടുത്ത ബന്ധുക്കള്‍ക്കുവേണ്ടി 2010 ഏപ്രില്‍ 25ന് രണ്ട് വിമാനങ്ങള്‍ അനുവദിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

തിങ്കളാഴ്‌ച, ജനുവരി 23

പുകവലി നിര്‍ത്തണോ........ ?

പുകവലി ഉപേക്ഷിക്കണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ഇത്
മാറ്റിയെടുക്കുക അല്‍പം ബുദ്ധിമുട്ടു തന്നെയാണ്. ഒരിക്കല്‍ അടിമപ്പെട്ടു
കഴിഞ്ഞാല്‍ കുറച്ചു പ്രയാസപ്പെട്ടാലേ ഈ ശീലം മാറ്റിടെയുക്കാനാവൂ. പുകവലി
ഉപേക്ഷിക്കാനുള്ള ചില കുറുക്കു വഴികളിതാ,

പുക വലിക്കാന്‍ തോന്നുമ്പോള്‍ ചൂയിംഗ് ഗം ചവയ്ക്കുക. ഇത് പുകവലിക്കുള്ള
പ്രവണത കുറയ്ക്കും. എന്നാല്‍ അമിതമായി ചൂയിംഗ് ഗം ഉപയോഗിക്കുന്നതും
ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നോര്‍ക്കുക. മിന്റ് അടങ്ങിയ ചൂയിംഗ് ഗം
ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

സിഗരറ്റിന് പകരം ചോക്ലേറ്റ് ഉപയോഗിച്ചു നോക്കൂ. ഡാര്‍ക്
ചോക്ലേറ്റുകളായിരിക്കും ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. പുകവലിക്കാന്‍
തോന്നുമ്പോള്‍ ചോക്ലേറ്റ് വായിലിട്ടാല്‍ ഒരു പരിധി വരെ ഗുണമുണ്ടായേക്കും.

പെരുഞ്ചീരകവും പുക വലിക്കു പകരം നില്‍ക്കുന്ന വസ്തുവാണ്. സിഗരറ്റ്
വലിക്കാന്‍ തോന്നുമ്പോള്‍ അല്‍പം പെരുഞ്ചീരകം വായിലിടുക. സിഗരറ്റിനെ
മറന്നു കളയൂ.

പുക വലിക്കാന്‍ തോന്നുമ്പോള്‍ പഴം, ആപ്പിള്‍ തുടങ്ങിയ എന്തെങ്കിലും
കഴിക്കുന്ന ശീലം ഉണ്ടാക്കുക. ഇത് പുകവലി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു
വഴിയാണ്.

പുകവലി തീരെ ഉപേക്ഷിക്കാനാകാത്തവര്‍ പുകയില്ലാത്ത സിഗരറ്റ് ഉപയോഗിക്കാന്‍
ശ്രമിക്കണം. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധി വരെയെങ്കിലും
കുറയ്ക്കാന്‍ സഹായിക്കും

സല്‍ സ്വഭാവം

മാന്യ മുസ്‌ലിം സഹോദരങ്ങളെ!
സല്‍ സ്വഭാവത്തിന് അമിതമായ പ്രാധാന്യം നല്‍കിയ മതമാണ്‌ ഇസ്ലാം. സല്‍
സ്വഭാവം വഴി ഉന്നത സ്ഥാനം കൈവരിക്കാനും നന്മ വര്‍ധിപ്പിക്കാനും
കാരണമാകുന്നു. "മഹദ് സ്വെഭാവതിന്റെ പൂര്‍ത്തീകരണത്തിന്നാണ് ഞാന്‍
നിയുക്തനായിരിക്കുന്നതെന്ന്"  ഹബീബ് (സ്വ) ഉണര്‍ത്തുന്നുണ്ട്. ഇസ്ലാം
മനുഷ്യനെ നന്മയിലേക്ക് ക്ഷണിക്കുന്നു. നന്മ അഥവാ പുന്ന്യത്തിന്റെ
നിര്‍വചനമായി നബി തിരുമേനി (സ്വ) പഠിപ്പിച്ചത് നന്മ എന്നാല്‍ സല്സ്വെഭാവം
എന്നാകുന്നു.
അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്ന ദാനമാണ് സല്‍സ്വെബാവം.
തിരുമേനി (സ്വ) പ്രസ്താവിച്ചു. "അല്ലാഹു നിങ്ങള്‍ക്കിടയില്‍ ഉപജീവനം
വീതിച്ച പോലെ സ്വെഭാവവും വീതിച്ചിരിക്കുന്നു. ദുനിയാവ്
അവനിഷ്ട്ടപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കി, എന്നാല്‍ ദീനിനെ
അവനു ഇഷ്ട്ടപ്പെട്ടവര്‍ക്കെ നല്‍കൂ. അല്ലാഹു ആര്‍ക്കാണോ ദീന്‍ നല്‍കിയത്
അവനെ അല്ലാഹു ഇഷ്ട്ടപ്പെട്ടു". (അഹ്മദ്)

ഇസ്ലാം ചില മത ചിന്ഹങ്ങളും സല്സ്വെഭാവങ്ങളും  ചേര്‍ന്നതാണ്.  നമസ്ക്കാരം,
നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നീ കര്‍മ്മങ്ങളും മത ചിന്ന്ഹങ്ങലാകുന്നു.
ഇവയുടെയെല്ലാം സദ്ഗുണം  അവ സല്സ്വെഭാവം ശീലിപ്പിക്കുന്നു എന്നതാണ്. ഓരോ
കര്മത്തെ കുറിച്ച് പഠിക്കുമ്പോഴും അതെല്ലാം നമ്മുടെ ആത്മാവിനെയും
മനസ്സിനെയും ശരീരത്തെയും നല്ല സ്വഭാവത്തിലേക്കു കൊണ്ട് പോകാന്‍
സഹായിക്കുന്നുണ്ട്. ദുസ്സ്വെഭാവം കര്‍മ്മ ഫലങ്ങളെ നശിപ്പിക്കുമെന്ന്
റസൂല്‍ തിരുമേനി (സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. "അന്യരെ
പഴിക്കുകയും അപവാദം പ്രചരിപ്പിക്കുകയും രക്തം ചിന്തുകയും അന്ന്യന്റെ ധനം
അന്ന്യായമായി തിന്നുകയും ചെയ്തവന്റെ സല്‍ക്കര്‍മ്മങ്ങലെല്ലാം
അതിന്റെയാളുകള്‍ക്ക് നല്‍കുകയും നന്മാകളവസാനിച്ചാല്‍ അവരുടെ പാപങ്ങള്‍
എടുത്തു ഈ പാപിക്ക്‌ നല്‍കുകയും അവസാനമാവനെ നരകത്തിലേക്ക്
വലിച്ചെരിയപ്പെടുമെന്നു" നബി തിരുമേനി (സ്വ) നമ്മെ പഠിപ്പിക്കുന്നുണ്ട്.
അഹന്ത, അഹങ്കാരം, ബന്ധ വിചെദം, ഏഷണി, പരദൂഷണം തുടങ്ങിയ
ദുസ്സ്വെഭാവങ്ങളില്‍ നിന്നും വിശ്വാസികള്‍ അകന്നു നില്‍ക്കേണ്ടതുണ്ട്.
സല്സ്വെഭാവം ശീളിക്കുന്നതിന്നു നാം മുത്ത്‌ ഹബീബിനെ
മാതൃകയാക്കേണ്ടതുണ്ട്. അവിടത്തെ മാതൃകകള്‍ പഠിക്കുകയും അത് നമ്മുടെ
ജീവിതത്തില്‍ നാം പാലിക്കേണ്ടതുണ്ട്.
സജ്ജനഗലുമോതുള്ള സഹവാസം,   മഹദ്  വ്യക്തികളുടെ ജീവ ചരിത്രം
പടിക്കുന്നതിലൂടെയും ആരാധന മാനസിക സംതൃപ്തിയോടെ നിര്‍വ്വഹിക്കുകയും
ചെയ്യുന്നതിലൂടെ നല്ല സ്വെഭാവത്തിനു ഉടമകളാകാന്‍ സാധിക്കും.
സ്വെഹാബതിന്റെയും താബിഉകളുടെയും ചര്ത്രം നമ്മുടെ മക്കളെ പഠിപ്പിക്കേണ്ടത്
അനിവാര്യമാണ്. അതോടൊപ്പം നമുക്കും നമ്മുടെ മക്കള്‍ക്കും ഹിദായതിന്നു
വേണ്ടി പ്രാര്തിക്കണം.
അന്ത്യ നാളില്‍ തുലാസില്‍ ഖനം തൂങ്ങുന്ന സല്ക്കര്‍മ്മമാണ് സല്സ്വെഭാവം.
നബി തിരുമേനിയുടെ സ്വെഭാവം എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍ ആഇശ ബീവി
പറഞ്ഞത് "ഖുരആന്‍" ആണെന്നാണ്‌.
ആയതിനാല്‍ നാം സല്സ്വെഭാവം ശീലിക്കുകയും അതനുസരിച്ചുള്ള ജീവിതം
കെട്ടിപ്പടുക്കുകയും ചെയ്യണം, അല്ലാഹു നമ്മെ നല്ല സ്വെഭാവത്തിനു
ഉടമകളാക്കി തരട്ടെ. ആമീന്‍.

സിറാജുല്‍ ഹുദാ ആര്‍ട്സ് & ദ:അവാ കോളേജ് ബില്‍ഡിംഗ്‌ ഉത്ഘാടനം ചെയ്തു

ചൊവ്വാഴ്ച, ജനുവരി 17

ധാര്‍മികതയിലൂന്നിയ വിജ്ഞാനം സമൂഹത്തില്‍ ശാന്തിയും സമാധാനവുമുണ്ടാക്കും: കാന്തപുരം



സഅദാബാദ്: ലോകത്ത് കാണുന്ന അക്രമങ്ങളും അരാജകത്തങ്ങളും വിഞ്ജാനത്തിന്റ അപര്യാപ്തത കൊണ്ടാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രസ്താവിച്ചു. സഅദിയ്യയുടെ 42 ാം വാര്‍ഷിക സനദ്ദാന മഹാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യാരാജ്യത്ത് നടന്ന ഭീകാരാക്രമങ്ങള്‍ക്ക് പിന്നില്‍ അഭ്യസ്ഥവിദ്യരായവരാണ്. ഭൗതിക താല്‍പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് പഠിച്ച വിഞ്ജാനമാണ്. ആത്മീയ വിഞ്ജാനവും കൂടി പഠിക്കണം. ഭൗതിക വിഞ്ജാനം മത്രം നേടിയത് കൊണ്ടല്ല പ്രവാചകന്‍ ഇവിടെ പ്രബോധന രംഗത്തിറങ്ങിയത്.
ആത്മീയ ചൈതന്യം നല്‍കുന്നതിന് വേണ്ടിയാണ് അമ്പിയാക്കളുടെ നേതാവായി റസൂല്‍ (സ) വന്നത് ഇവിടുത്തെ ഭരണാധികാരികള്‍ മനസ്സിലാക്കേത് സഅദിയ്യ പോലുളള ആത്മീയ സ്ഥാപനങ്ങളില്ലായിരുന്നെങ്കില്‍ ആഭ്യന്തര വകുപ്പുകള്‍ക്ക് നിലനില്‍പ്പില്ല.
അതിന് തെളിവാണ് മണിക്കൂറുകളായി ഈ പരിപാടിയില്‍ ക്ഷമയോടെ തടിച്ചു കൂടിയ ആയിരങ്ങള്‍. രാഷ്ട്രീയക്കാരും ഭരണാധികാരികളും ഇത് മനസ്സിലാക്കണം.
ലോകത്ത് നടന്ന വലിയ ഭീകരസംഭവങ്ങള്‍ക്ക് പിന്നിലെല്ലാം പ്രവര്‍ത്തിച്ചത് ഉന്നത സാങ്കേതിക വിദ്യനേടിയവരായിരുന്നു. അഴിമതിക്കും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും അധാര്‍മിക അരാജകത്വ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും ഉന്നത വിദ്യാസമ്പന്നരാണുള്ളത്. ഭൗതിക താത്പര്യം മാത്രം കാംക്ഷിക്കുന്ന കേവല വിദ്യകൊണ്ട് മാത്രം മനുഷ്യന്‍ നന്നാവില്ലെന്നാണ് ഇതു കാണിക്കുന്നത്. ആത്മീയ ചൈതന്യം നല്‍കുന്ന മതവിദ്യാ കേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും പ്രസക്തി ഇവിടെയാണ്.
ശരീരത്തില്‍നിന്ന് ആത്മാവ് പോയാല്‍ ജഡം ഉപയോഗശൂന്യമാകുംപോലെ ആത്മീയ ചൈതന്യമില്ലാത്ത വിദ്യകള്‍ ലോകത്തിനു ഉപകാരപ്പെടില്ല. നാടിന്റെയും സമൂഹത്തിന്റെയും ക്രിയാത്മക വളര്‍ച്ചക്കുന്നത് ഉതകുന്നതായിരിക്കണം വിദ്യാഭ്യാസ പ്രവര്‍ത്തനം. സഅദിയ്യയും മറ്റു മതസ്ഥാപനങ്ങളും നടത്തുന്നത് ഈ പ്രവര്‍ത്തനങ്ങളാണ്. ആത്മീയതയില്‍ ചുവടുറച്ച് ഉന്നത സാങ്കേതിക വിജ്ഞാനമാണ് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്നത്.
കള്ളം പറയുന്നവരെയും പരദൂഷണം പറയുന്നവരെയും കൂട്ടുകൂടിയാല്‍ ആത്മചൈതന്യം നഷ്ടപ്പെട്ട് മനുഷ്യന്‍ മൃഗസമാനമാകും. കുപ്രചരണങ്ങള്‍ കൊണ്ടോ ഭീഷണികൊണ്ടോ സുന്നി നവജാഗരണ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്താനാവില്ല. നാം 40 കോടിയുടെ പള്ളി നിര്‍മിക്കുമ്പോള്‍ മതഭേദമന്യേ എല്ലാവരും പിന്തുണ നല്‍കുന്നു. അസൂയാലുക്കളായ ചിലരാണ് എതിര്‍പ്പിന്റെ ശബ്ദം മുഴക്കുന്നത്. ആരുടെയെങ്കിലും ഒറ്റപ്പെട്ട ശബ്ദം കേട്ട് പിന്തിരിയുന്നവരല്ല സുന്നി സമൂഹം. മര്‍കസിനു കീഴില്‍ മാത്രം ഇതുവരെ രണ്ടായിരത്തോളം പള്ളികള്‍ നിര്‍മിച്ചിട്ടുണ്ട്. കോടികള്‍ ചെലവഴിച്ച് വിനോദ പരിപാടികളൊരുക്കുന്നവര്‍ ലോകത്ത് സമാധാനം സൃഷ്ടിക്കുന്ന പള്ളികള്‍ക്കെതിരെ തിരിയുന്നത് ദുരൂഹമാണ്.
പ്രവാചകരുടെ മഹത്വം അംഗീകരിക്കാത്തവരെ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്കാവില്ല. പ്രവാചക സ്‌നേഹത്തിനായി സമൂഹത്തിലെ എല്ലാവരും യോജിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരതയോ തീവ്രവാദമോ ഇല്ലാത്ത ശാന്തമായ സമൂഹമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഭീരുക്കളാണ് ഭീകരതയിലേക്ക് തിരിയുന്നത്. അവരവരുടെ സംസ്‌കാരം മുറുകെപ്പിടിച്ച് മതസൗഹാര്‍ദം വളര്‍ത്താന്‍ എല്ലാവരും ഉത്സാഹിക്കണം.

ഞായറാഴ്‌ച, ജനുവരി 15

ഇതിഹാസങ്ങള്‍ ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഗ്രാന്‍ഡ്‌ മസ്ജിദിനു ശിലാസ്ഥാപനം



Pulpit rock
ഹിജ്റ 1433 റബീഉല്‍ അവ്വല്‍ 7 തിങ്കള്‍ (2012 ജനുവരി 30)
മുസ്ലിം ഇന്ത്യക്ക് ചരിത്രത്തില്‍ ഇടം നേടാന്‍ ഒരു സുമോഹന ദിനം..
പുണ്യ പ്രവാചകരുടെ നിര്‍ദ്ദേശ പ്രകാരം ..അന്സ്വാറുകളുടെ പിന്‍ഗാമിയായ മഹാനായ ഷെയ്ഖ്‌ ഖസ്റജി ..ജന ലക്ഷങ്ങളുടെ ആനന്ദാശ്രുക്കളെ സാക്ഷിനിര്‍ത്തി.. മര്‍കസിന്റെ മണിമുറ്റത്ത് വെച്ച് ജന ലക്ഷങ്ങളുടെ അജയ്യനായ നായകന്‍ ഖമറുല്‍ ഉലമക്ക് കൈമാറിയ തിരുകേശം സൂക്ഷിക്കാന്‍ .. ഇന്ത്യന്‍ മുസല്‍മാന്റെ സാംസ്കാരിക സിരാ കേന്ദ്രമായി പരിലസിക്കാന്‍ ... ഇതിഹാസങ്ങള്‍ ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണില്‍ ശഅറെ മുബാറക് ഗ്രാന്‍ഡ്‌ മസ്ജിദിനു ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കപ്പെടുന്ന സുദിനം..!!
ഗാമയുടെ അധിനിവേശത്തിന്റെ കടന്നു വരവല്ല വരും നൂറ്റാണ്ടുകളില്‍ കോഴിക്കോടിനെ പരിജയപ്പെടുത്തുക.. മാരിവില്ലിനെ വെല്ലുന്ന മദീനയിലെ മുത്തു മാണിക്യത്തിന്റെ മന്ദഹാസം ആസ്വദിക്കാന്‍ അനേകായിരം ആശിഖുകള്‍ക്ക് അത്താണിയായി അറബിക്കടല്‍ കടന്നെത്തിയ ആരംഭ നബിയുടെ തിരു ശേഷിപ്പുകള്‍ മലനാടിന്റെ മടിത്തട്ടില്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ മുസ്ലിം ഇന്ത്യക്ക് ചരിത്രത്തിന്റെ തങ്കലിപികളില്‍ ഇടം നേടാനാകും..!!
അന്ധമായ അസൂയമൂത്ത ഏതാനും അല്പഞാനികളും അഹ്ലുസ്സുന്നയുടെ ശത്രുക്കളായ മത-യുക്തിവാദികളും ഇതോടെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളപ്പെടും .. വിമര്‍ശകരുടെ വരും തലമുറ കേരളീയ ഇസ്ലാമിക ചരിതം പരതുമ്പോള്‍ തിരുകേശ സൂക്ഷിപ്പിന്റെ ചരിത്ര സാക്ഷ്യത്തില്‍ അഭിമാനിക്കും.. കാത്തിരിക്കാം നമുക്ക് ചരിത്രത്തിന്റെ ഈ സുവര്‍ണ്ണസന്ധിയില്‍ കണ്ണികളാവാന്‍ ..!!

ജൂത പരിഷകള്‍ക്ക് പരവതാനി വിരിക്കാന്‍ അനുവദിക്കരുത്. പ്രതിഷേധിക്കുക ..പ്രാര്‍ഥിക്കുക-- ആഭ്യന്തര

ഭാരതം - ലോകത്ത് അതുല്യമായ ഒരു സാംസ്കാരിക - മതേതരത്തനിമ കാത്തു സൂക്ഷിക്കുന്നതിലൂടെ വളരെയേറെ പ്രസിദ്ധമായ നമ്മുടെ ഇന്ത്യ..!!
ഈ മഹാരാജ്യത്തിന്റെ ജീവസുറ്റ അസ്തിത്വത്തിനു കളങ്കമേല്ക്കുന്ന ചില സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.നാധുറാ
ം ഗോട്സെ ആദ്യമായി ഭാരതാംഭയുടെ നെഞ്ചില്‍ മുറിവേല്‍പ്പിച്ചു മഹാത്മജിയെ വധിച്ചു .രണ്ടാമത് 92 ഡിസംബര്‍ ആറിന് ഈ മഹാ രാജ്യം ലോകത്തിന്റെ മുന്നില്‍ നാണിച്ചു തലതാഴ്ത്തി -നാലര നൂറ്റാണ്ടു കാലം പ്രപഞ്ച നാഥന് സുജൂദ് ചെയ്ത ബാബാരിയുടെ
താഴികക്കുടങ്ങള്‍ ഭരണാധികാരികളുടെ ഒത്താശയോടെ നിലം പരിശാക്കി .. ഇപ്പോഴിതാ ചേരി ചേരാ നയത്തിലൂടെ ആഗോള സമൂഹത്തിനിടയില്‍ നെഞ്ചുയര്‍ത്തി നിന്ന ഇന്ത്യാ മഹാ രാജ്യത്തിന്റെ വിദേശ കാര്യ വകുപ്പ് ഇസ്രയേല്‍ എന്ന ലോക ഭീകരരുമായി പുതിയ അവിഹിത ബന്ധത്തിനൊരുങ്ങുന്നു. ഇസ്രയേലിനെ "മികച്ച പങ്കാളി "എന്ന് വിശേഷിപ്പിച്ച വിദേശകാര്യ വകുപ്പ് അവര്‍ക്ക് രാജ്യത്ത് കോണ്‍സ്ലേറ്റും അനുവദിക്കുകയാണ്. ആരാണ് ഇസ്രയേല്‍ .. ഒരു നിരാലംഭ സമൂഹത്തെ വംശീയ ഉന്മൂലനം നടത്തി പശ്ചിമേഷ്യയെ രക്ത പങ്കിലമാക്കിയ കാട്ടാളന്മാര്‍ .. അന്താരാക്ഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി ലക്ഷക്കണക്കായ പിഞ്ചു മക്കളെ ചുട്ടെരിച്ച് , ആശുപത്രികളിലും ആരാധനാലയങ്ങളിലും സ്കൂളുകളിലും തീമഴ വര്‍ഷിച്ചു ആര്‍ത്തട്ടഹസിക്കുന്ന പിശാചുക്കള്‍ .. ഫലസ്തീന്‍ എന്ന കൊച്ചു രാഷ്ട്രം ഇന്ന് ഭൂമിയിലെ ഏറ്റവും വലിയ കണ്ണീര്‍ക്കടലാണ് . ഏറെ പ്രയാസപ്പെട്ടാണ് മാധ്യമങ്ങള്‍ പോലും ഇസ്രയേല്‍ നടത്തുന്ന ഗാസയിലെ ഭീകര താണ്ഡവങ്ങള്‍ പുറം ലോകത്തെത്തിക്കുന്നത്.
ഇസ്രയേല്‍ എന്ന രാഷ്ട്രം പിറവികൊണ്ട ശേഷം ജീവനോടെ കത്തിച്ചാമ്പലായ മനുഷ്യ ജന്മങ്ങളുടെ കണക്കുകള്‍ രേഘപെടുത്താന്‍ പോലും ഇവിടെ മനുഷ്യാവകാശ സംഘടനകള്‍ക്കും അന്താരഷ്ട്ര സംവിധാനങ്ങള്‍ക്കും ആയിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ മഹാ രാജ്യം അകമഴിഞ്ഞ് പിന്തുണച്ചിട്ടുണ്ട് ഫലസ്തീന്‍ ജനതയെ . ഇപ്പോള്‍ സമാധാന കാംക്ഷികളെയെല്ലാം ആശങ്കയിലാഴത്തി
ഇന്ത്യയുടെ വിദേശ കാര്യ വകുപ്പ് ഇത്തരം ഒരു ആത്മഹത്യാ പരമായ തീരുമാനം കൈക്കൊള്ളാന്‍ ഉണ്ടായ സാഹചര്യം എന്താണ്. മൊസാദ് എന്ന ലോകത്തെ ഒന്നാംകിട ഭീകര ചാര സംഘടന
വെള്ളവും വളവും കൊടുക്കുന്ന തമ്പുരാക്കന്മാര്‍ ദില്ലിയിലും ജന്മമെടുത്തിട്ടുണ്ട് എന്ന് സംശയിക്കാന്‍ പോലും നമുക്ക് ഭയമാണ്. മൊസാദിന്റെ തെമ്മാടിത്തരങ്ങള്‍ പൊതുവേ തെളിയിക്കപ്പെടാറില്ലങ്കിലും ഏതാനും വര്ഷം മുമ്പ് ഹമാസ് നേതാവായിരുന്ന മബ്ഹൂഹിനെ ദുബായിലെ ഹോട്ടലില്‍ വെച്ച് ക്രൂരമായി കൊന്നു കളഞ്ഞവാര്‍ത്ത CC TV വീഡിയോ ദൃശ്യങ്ങളോടെ
ദുബായ് പോലീസ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം ലോകത്തോട്‌ വിളിച്ചു പറഞ്ഞപ്പോള്‍ ലോകം അമ്പരന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒട്ടേറെ ഭീകര താണ്ഡവങ്ങളുടെ ബുദ്ധി കേന്ദ്രം മൊസാടിന്റെതാണ് . ഇസ്രയേല്‍ കോണ്‍സുലേറ്റ് രാജ്യത്ത് തുറന്നു കൊടുക്കുക വഴി ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. തങ്ങളുടെ കുടില തന്ത്രങ്ങള്‍ക്ക് പാവകളെ സൃഷ്ടിക്കാന്‍ "ഇസ്രായേലിനൊരു കൊട്ടാരം "ഇതായിരിക്കും ഇസ്രയേല്‍ കോണ്‍സുലേറ്റ് .. രാജ്യത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനും വിള്ളല്‍ വീഴ്ത്താനും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കളമൊരുക്കാനും മൊസാദ് നിരന്തരം ശ്രമിക്കും .. ഭാരതത്തിന്റെ യശസ്സ് പടിഞ്ഞാറിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. മന്‍മോഹനും കൂട്ടാളികളും
ഈ യാദാര്‍ത്യങ്ങള്‍ ബോധ പൂര്‍വ്വം വിസ്മരിക്കുനതിനു കനത്ത വില നല്‍കേണ്ടി വരും.
ജൂത പരിഷകള്‍ക്ക് പരവതാനി വിരിക്കാന്‍ അനുവദിക്കരുത്. പ്രതിഷേധിക്കുക ..പ്രാര്‍ഥിക്കുക
-- 










ഞായറാഴ്‌ച, ജനുവരി 8

മഞ്ഞനാടി ഉസ്താദിന് പതിനായിരങ്ങളുടെ യാത്രാ മൊഴി


കാഞ്ഞങ്ങാട്: എട്ടു പതിറ്റാണ്ടുകാലം കേരളകര്‍ണാടക സംസ്ഥാനങ്ങളുടെ ആത്മീയ രംഗത്ത് നിറഞ്ഞുനിന്ന ഉന്നത പണ്ഡിതനും ആയിരക്കണക്കിനു പണ്ഡിതരുടെ ഗുരുവര്യരും പ്രമുഖ സൂഫീവര്യനുമായ മഞ്ഞനാടി സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ക്ക് പതിനായിരങ്ങള്‍ നിറകണ്ണുകളോടെ യാത്രാ മൊഴി നല്‍കി. ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ സ്വവസതിയിലായിരുന്നു അന്ത്യം.
സ്വന്തം വീടിനു സമീപം നേരത്തെ തയ്യാര്‍ ചെയ്ത സ്ഥലത്ത് വൈകിട്ട് 4 മണിയോടെ ഖബറടക്കം നടത്തി. അന്ത്യ കര്‍മങ്ങള്‍ക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ കര്‍ണാടക മഞ്ഞനാടിയില്‍ കാല്‍നൂറ്റാണ്ട് നീണ്ട മുദരീസ് സേവനമാണ് മഞ്ഞനാടി ഉസ്താദ് എന്ന പേരില്‍ ഖ്യാതി നേടിത്തന്നത്. പ്രായാധിക്യം കാരണം സേവന രംഗത്തുനിന്ന് മാറി വിശ്രമജീവിതം നയിക്കുമ്പോഴും താന്‍ പടുത്തുയര്‍ത്തിയ മഞ്ഞനാടി അല്‍ മദീനയില്‍ ആഴ്ചയിലൊരിക്കല്‍ തസവ്വുഫ് ഗ്രന്ഥമായ ഇഹ്് യാഉലുമുദ്ദീന്‍ ക്ലാസെടുക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു.
പുഞ്ചാവി മാമു മുസ്ലിയാരുടെയും ആഇശയുടെയും മകനായി പഴയ കടപ്പുറം പുഞ്ചാവിയില്‍ ജനിച്ച സി.പി. വളരെ ചെറുപ്രായത്തില്‍ തന്നെ മതപഠനരംഗത്തേക്ക് തിരിഞ്ഞു. പുഞ്ചാവി, മഞ്ചേശ്വരം, നീലേശ്വരം, തുരുത്തി, മാട്ടൂല്‍, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനത്തിനുശേഷം മുദരീസായി സേവനം തുടങ്ങി. കോമു മുസ്ലിയാര്‍ കോട്ടുമല പ്രധാന ഉസ്താദാണ്. പുഞ്ചാവി, പഴയ കടപ്പുറം. ആറങ്ങാടി, ശ്രീകണ്ഠപുരം, മഞ്ഞനാടി വലിയ ജുമുഅത്ത് പള്ളി, അല്‍മദീന എന്നിവിടങ്ങളില്‍ സേവനം ചെയ്തു.
45 വര്‍ഷത്തിലേറെയായി റബീഉല്‍ ആഖ്വിറില്‍ സ്വന്തം വീട്ടില്‍ വിപുലമായി നടക്കുന്ന വാര്‍ഷിക റാത്തീബ് നേര്‍ച്ചയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ എത്തിച്ചേരാറുണ്ട്. കര്‍ണാടകയില്‍ മദ്രസകള്‍ സ്ഥാപിക്കുന്നതില്‍ ഗണ്യമായ സേവനമര്‍പ്പിച്ച മഞ്ഞനാടി ഉസ്താദ് കാസര്‍കോട് ജില്ലയില്‍ ജാമിഅ സഅദിയ്യ അറബിയ്യ, പുത്തിഗെ മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ ഉപദേശകനും ഗുണകാംക്ഷിയുമായിരുന്നു. നല്ല പ്രഭാഷകന്‍ കൂടിയായ ഉസ്താദ് ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഞണ്ടാടി ശൈഖ് ഉള്‍പ്പെടെ വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. ഇറാഖ്, യു.എ.ഇ, സഊദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഉസ്താദ് അജമീറില്‍ നിത്യസന്ദര്‍ശകനായിരുന്നു.
പരേതയായ ദൈനബി, നഫീസ, സൈനബ് എന്നിവരാണ് ഭാര്യമാര്‍ മറിയം, ആമിന, ആസ്വിയ, ജദീജ, ബീഫാത്തിമ, അഹ്്മദ് സഖാഫി, അബൂബക്കര്‍ സഖാഫി, അബ്ദുല്ല, അബ്ദുല്ലാഹ്, അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ലത്തീഫ്, സൈനബ, ഹഫ്‌സ, റുഖിയ, ഹന്നത്ത്, അബ്ദുല്‍ റഊഫ് ഫാളിലി, കുറ്റിയാടി സിറാജുല്‍ ഹുദാ വിദ്യാര്‍ഥി അബ്ദുല്‍ ജലീല്‍, പരേതരായ അബ്ദുല്‍ റഹ്മാന്‍, സ്വഫിയ്യ എന്നിവര്‍ മക്കളാണ്.
മുഹിമ്മാത്ത് സദര്‍ മുദരീസ് ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, അല്‍മദീന പ്രസിഡന്റ് അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍ കാടാച്ചിറ അബ്ദുല്‍ റഹ്മാന്‍ മദനി തുടങ്ങിയവര്‍ മരുമക്കളാണ്.
മര്‍ഹൂം യൂസുഫ് ഹാജി ഉസ്താദ്, ആലംപാടി ഉസ്താദ്, കാസര്‍കോട് ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, മര്‍ഹൂം സൂരിബയല്‍ അബ്ദുല്‍ റഹ്്മാന്‍ മുസ്ലിയാര്‍, അനുജന്‍ സി.പി. കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്.
ഉച്ച മുതല്‍ പല തവണകളായി നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കു പുറമെ ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മാട്ടൂല്‍ ഹാമിദ് കോയമ്മതങ്ങള്‍, മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ അന്ത്രോത്ത്, ആദൂര്‍ പൂക്കുഞ്ഞി തങ്ങള്‍, അഹ്മദ് സഖാഫി, റഫീഖ് സഅദി, ജി.എം കാമില്‍ സഖാഫി, സി.ടി.എം പൂക്കോയ തങ്ങള്‍, അബ്ദു റഹ്മാന്‍ അശ്ഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, എം.എല്‍ എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദു റസാഖ്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദലി, ഖാസിമാരായ ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, ടി.കെ എം ബാവ മുസ്ലിയാര്‍, സി.എച്ച് അബ്ദുല്ല മുസ്ലിയാര്‍ പള്ളിക്കര, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ നീലേശ്വരം, സഅദിയ്യ പ്രിന്‍സിപ്പള്‍ എ.കെ അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എ.കെ അബ്ദുല്‍ ഹമീദ് സാഹിബ്, വി.എം കോയ മാസ്റ്റര്‍, പട്ടുവം കെ.പി അബൂബക്കര്‍ മുസിലയാര്‍, പി.കെ അബൂബക്കര്‍ മൗലവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, താഴക്കോട് ബവ മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസിലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, അരവിന്ദന്‍ മാണിക്കോത്ത്, ഇ.കെ.കെ പടന്നക്കാട്, മെട്രോ മുഹമ്മദ് ഹാജി, എ.ഹമീദ് ഹാജി, ബശീര്‍ ബെള്ളിക്കോത്ത്, സി.അബ്ദുല്ല ഹാജി ചിത്താരി, സി.എച്ച് അലിക്കുട്ടി ഹാജി, അശ്‌റഫ് അശ്‌റഫി, മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, മുബാറക് മുഹമ്മദ് ഹാജി, എ.ബി അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശഓചിച്ചു.
മഞ്ഞനാടി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ജാമിഅ സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, മള്ഹര്‍, അല്‍ മദീന, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ അനുശോചിച്ചു.

ശനിയാഴ്‌ച, ജനുവരി 7

പ്രമുഖ സൂഫീപണ്ഡിതന്‍ മഞ്ഞനാടി ഉസ്താദ് നിര്യാതനായി



കാഞ്ഞങ്ങാട്: എട്ടു പതിറ്റാണ്ടുകാലം കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ ആത്മീയ രംഗത്ത് നിറഞ്ഞുനിന്ന ഉന്നത പണ്ഡിതനും ആയിരക്കണക്കിനു പണ്ഡിതരുടെ ഗുരുവര്യരും പ്രമുഖ സൂഫീവര്യനുമായ സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ (മഞ്ഞനാടി ഉസ്താദ്) നിര്യാതനായി. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ സ്വവസതിയിലായിരുന്നു അന്ത്യം. 99 വയസായിരുന്നു.
ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ കര്‍ണാടക മഞ്ഞനാടിയില്‍ കാല്‍നൂറ്റാണ്ട് നീണ്ട മുദരീസ് സേവനമാണ് മഞ്ഞനാടി ഉസ്താദ് എന്ന പേരില്‍ ഖ്യാതി നേടിത്തന്നത്. പ്രായാധിക്യം കാരണം സേവന രംഗത്തുനിന്ന് മാറി വിശ്രമജീവിതം നയിക്കുമ്പോഴും താന്‍ പടുത്തുയര്‍ത്തിയ മഞ്ഞനാടി അല്‍ മദീനയില്‍ തസവ്വുഫ് ഗ്രന്ഥമായ ഇഹ് യാഉലുമുദ്ദീന്‍ ക്ലാസെടുക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു.
പുഞ്ചാവി മാമുവിന്റെയും ആഇശയുടെയും മകനായി പഴയ കടപ്പുറം പുഞ്ചാവിയില്‍ ജനിച്ച സി.പി. വളരെ ചെറുപ്രായത്തില്‍ തന്നെ മതപഠനരംഗത്തേക്ക് തിരിഞ്ഞു. പുഞ്ചാവി, മഞ്ചേശ്വരം, നീലേശ്വരം, തുരുത്തി, മാട്ടൂല്‍, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനത്തിനുശേഷം മുദരീസായി സേവനം തുടങ്ങി. കോമു മുസ്ലിയാര്‍ കോട്ടുമല പ്രധാന ഉസ്താദാണ്.
പുഞ്ചാവി, പഴയ കടപ്പുറം. ആറങ്ങാടി, ശ്രീകണ്ഠപുരം, മഞ്ഞനാടി വലിയ ജുമുഅത്ത് പള്ളി, അല്‍മദീന എന്നിവിടങ്ങളില്‍ സേവനം ചെയ്തു.45 വര്‍ഷത്തിലേറെയായി റബീഉല്‍ ആഖ്വിറില്‍ സ്വന്തം വീട്ടില്‍ വിപുലമായി നടക്കുന്ന വാര്‍ഷിക റാത്തീബ് നേര്‍ച്ചയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ എത്തിച്ചേരാറുണ്ട്.
കര്‍ണാടകയില്‍ മദ്രസകള്‍ സ്ഥാപിക്കുന്നതില്‍ ഗണ്യമായ സേവനമര്‍പ്പിച്ച മഞ്ഞനാടി ഉസ്താദ് കാസര്‍കോട് ജില്ലയില്‍ ജാമിഅ സഅദിയ്യ അറബിയ്യ, പുത്തിഗെ മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ ഉപദേശകനും ഗുണകാംക്ഷിയുമായിരുന്നു. നല്ല പ്രഭാഷകന്‍ കൂടിയായ ഉസ്താദ് ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. ഇറാഖ്, യു.എ.ഇ, സഊദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഉസ്താദ് അജമീറില്‍ നിത്യസന്ദര്‍ശകനായിരുന്നു.
മൂന്ന് ഭാര്യേമാരില്‍ ദൈനബി നേരത്തെ മരണപ്പെട്ടു. നഫീസ, സൈനബ് ജീവിച്ചിരിപ്പുണ്ട്. മക്കള്‍: മറിയം, ആമിന, ആസ്വിയ, ജദീജ, ബീഫാത്തിമ, അഹ്മദ് സഖാഫി, അബൂബക്കര്‍ സഖാഫി, അബ്ദുല്ല, അബ്ദുല്ലാഹ്, അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ലത്തീഫ്, സൈനബ, ഹഫ്‌സ, റുഖിയ, ഹന്നത്ത്, അബ്ദുല്‍ റഊഫ് ഫാളിലി, കുറ്റിയാടി സിറാജുല്‍ ഹുദാ വിദ്യാര്‍ഥി അബ്ദുല്‍ ജലീല്‍, പരേതരായ അബ്ദുല്‍ റഹ്മാന്‍, സ്വഫിയ്യ . മുഹിമ്മാത്ത് സദര്‍ മുദരീസ് ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, അല്‍മദീന പ്രസിഡന്റ് അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, കാടാച്ചിറ അബ്ദുല്‍ റഹ്മാന്‍ മദനി തുടങ്ങിയവര്‍ മരുമക്കളാണ്.
മര്‍ഹൂം യൂസുഫ് ഹാജി ഉസ്താദ്, ആലംപാടി ഉസ്താദ്, കാസര്‍കോട് ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, മര്‍ഹൂം സൂരിബയല്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, അനുജന്‍ സി.പി. കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്.
ഖബറടക്കം ഇന്ന് (ശനി) വൈകിട്ട് നാലുമണിക്ക് പഴയ കടപ്പുറം സ്വന്തം വീടിനു സമീപം നേരത്തെ തയ്യാര്‍ ചെയ്ത സ്ഥലത്ത് നടക്കും. മഞ്ഞനാടി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജാമിഅ സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ അനുശോചിച്ചു.


വെള്ളിയാഴ്‌ച, ജനുവരി 6

എസ് എസ് എഫ് സിവില്‍ സര്‍വ്വീസ് ഗൈഡന്‍സ് സെമിനാര്‍ നടത്തി



കാസര്‍കോട് : എസ് എസ് എഫ് ഡ്രീം പാത്ത് സിവില്‍ സര്‍വ്വീസ് ഗൈഡന്‍സ് സൈമിനാര്‍ നടത്തി. സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിവില്‍ സപ്ലൈസ് ഓഫീസര്‍ കെ എം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍റസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. കെ എം അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ കരിം ഡി കെ, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട്: വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും ജാമിഅ സഅദിയ്യ അറബിയ്യ പോലുള്ള ധാര്‍മിക സ്ഥാപനങ്ങള്‍ സഹായകമാണെന്ന് കര്‍ണാടക പൊതുമരാമത്ത് മന്ത്രി സി എം ഉദാസി അഭിപ്രായപ്പെട്ടു. ദേളി ജാമിഅ സഅദിയ്യ 42-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കര്‍ണാടകയിലെ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്കടക്കം അനേകമാളുകള്‍ക്ക് സൗജന്യ വിദ്യാഭ്യാസ സൗകര്യമൊരുക്കിയ സഅദിയ്യ തെന്നിന്ത്യയ്ക്കു മൊത്തം അഭിമാനമാണ്. സഅദിയ്യയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണം കേരളത്തിനു മാത്രമല്ല കര്‍ണാടകയിലെ പാവങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ധാര്‍മിക സദാചാര ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുള്ള സഅദിയ്യുടെ പാഠ്യക്രമം നാടിന്റെ മൊത്തം സമാധാനത്തിന് അനിവാര്യമാണ്. മന്ത്രി പറഞ്ഞു.
സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മുനീര്‍ കല്ലട്ര ഡോക്യുമെന്ററി ഏറ്റുവാങ്ങി. പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മാഹിന്‍ ഹാജി കല്ലട്ര, കരുണ്‍ താപ്പ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി ദേളി, ഹമീദ് മൗലവി ആലംപാടി, സി ബി ഹനീഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

പെണ്‍കുഞ്ഞ്‌ ഒരു സമ്മാനമാണ്‌

ഒരു പെണ്‍കുഞ്ഞിന്റെ ജീവിതം എന്തു രസമാണ്‌! കൊച്ചു കാര്യങ്ങള്‍ നിറഞ്ഞ ആ
ചെറുഹൃദയത്തില്‍ സ്‌നേഹവും അലിവുമായിരിക്കും തുളുമ്പി നില്‍ക്കുന്നത്‌.
കുഞ്ഞു സങ്കടങ്ങള്‍ പോലും അസഹ്യമായ ആ മനസ്സില്‍ വലിയ പിണക്കങ്ങള്‍ക്കു
പോലും ചെറിയ ആയുസ്സേ ഉണ്ടാകൂ. കൂട്ടുകെട്ടിന്റെ ലോകത്തേക്ക്‌ വേഗം
മാറിപ്പോകുന്ന ആണ്‍കുട്ടികളെപ്പോലെയല്ല പെണ്‍കുഞ്ഞുങ്ങള്‍. ഉമ്മയോടും
ഉപ്പയോടും അടുപ്പം നിറഞ്ഞ ഇഷ്‌ടം ആ മനസ്സ്‌ എന്നും കരുതിവെക്കും. എത്ര
മുതിര്‍ന്നാലും ആ കൊഞ്ചലും കൗതുകവും തീരില്ല.


``എനിക്ക്‌ ആണ്‍കുട്ടികള്‍ മാത്രമേയുള്ളൂ. ഒരു പെണ്‍കുഞ്ഞ്‌
ഉണ്ടാകണമെന്ന്‌ ഒരുപാട്‌ ആഗ്രഹിച്ചിട്ടുണ്ട്‌. ഇപ്പോഴും മനസ്സ്‌ നിറയെ
അവളെയാണ്‌ കൊതിക്കുന്നതും കാത്തിരിക്കുന്നതും. ആണ്‍കുട്ടികള്‍
കളിപ്രായമെത്തുമ്പോഴേക്ക്‌ നമ്മില്‍ നിന്നകലും. ഒന്നു ലാളിക്കാനോ ഉമ്മ
വെക്കാനോ അവരെ കിട്ടില്ല. എന്നാല്‍ പെണ്‍കുഞ്ഞുങ്ങള്‍ അങ്ങനെയല്ല.
അവരെന്നും കുഞ്ഞുങ്ങള്‍ തന്നെയായിരിക്കും. വിവാഹിതയായാല്‍ പോലും ഉപ്പയുടെ
തോളില്‍ തൂങ്ങിയും കൊഞ്ചിപ്പറഞ്ഞും അവളുണ്ടാകും...''


സുഹൃത്തുക്കളിലൊരാള്‍ പങ്കുവെച്ച ഈ സംസാരമാണ്‌ പെണ്‍കുഞ്ഞിനെക്കുറിച്ച്‌
ചിന്തിപ്പിച്ചത്‌. പൊന്നുമോളായും കുഞ്ഞനുജത്തിയായും സ്‌നേഹമുള്ള
ഇത്തയായും പ്രണയം നിറഞ്ഞ ഇണയായും വാത്സല്യം തുളുമ്പുന്ന മാതാവായും
സ്‌ത്രീത്വത്തിന്റെ സാന്ത്വനം നുകരുന്നവരാണ്‌ സര്‍വരും. കരുണാവാരിധിയായ
അല്ലാഹു അവളിലൊളിപ്പിച്ച ഹൃദയവികാരങ്ങള്‍, സര്‍വ
മനസ്സംഘാര്‍ഷങ്ങള്‍ക്കുമുള്ള ഔഷധമായിത്തീരുന്നു. ഒറ്റപ്പുഞ്ചിരി കൊണ്ട്‌
ഒരു വലിയ സാന്ത്വനമാകാന്‍ അവള്‍ക്കു കഴിയും.


സ്‌ത്രീ എന്ന സാന്ത്വനത്തെ അങ്ങേയറ്റം ഇസ്‌ലാം ആദരിച്ചിട്ടുണ്ട്‌.
കുഴിച്ചുമൂടിയ പെണ്‍കുട്ടിയെ അനന്തരാവകാശം നല്‍കി ഉയര്‍ത്തിയ മതമാണിത്‌.
പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട്‌
``പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത്‌ ഒരു പളുങ്കാണ്‌''
എന്നുപദേശിച്ച തിരുനബി(സ) സ്‌ത്രീ സമൂഹത്തിന്റെ എക്കാലത്തെയും
വിമോചകനാണ്‌.


അര്‍ഹതയും ബാധ്യതയും നല്‍കി ഇസ്‌ലാം സ്‌ത്രീയെ ഉയര്‍ത്തി. ജന്മമല്ല,
കര്‍മമാണ്‌ മഹത്വത്തിന്റെ അടിയാധാരമെന്ന്‌ വാഴ്‌ത്തി.
അഭിപ്രായസ്വാതന്ത്ര്യവും അംഗീകാരവും നല്‍കി. അവരെ സാമൂഹിക ജീവിതത്തിന്റെ
പൊതുധാരയിലേക്ക്‌ കൊണ്ടുവന്നു.


 പെണ്‍കുഞ്ഞിനെ ശാപമായി കണ്ട അറേബ്യന്‍ മനസ്സിനെ ഇങ്ങനെ ശാസിച്ചു:
``അവരിലൊരാള്‍ക്ക്‌ പെണ്‍കുട്ടി പിറന്ന സന്തോഷവാര്‍ത്ത ലഭിച്ചാല്‍ കൊടിയ
ദുഃഖം കടിച്ചിറക്കി, അവന്റെ മുഖം കറുത്തിരുളുന്നു. അവര്‍ ജനങ്ങളില്‍
നിന്ന്‌ ഒളിച്ചോടുന്നു. ഈ ചീത്തവാര്‍ത്ത അറിഞ്ഞതിനു ശേഷം ആരെയും
അഭിമുഖീകരിക്കാന്‍ അപമാനം സഹിച്ച്‌ അതിനെ വളര്‍ത്താണോ അതോ അവളെ
കുഴിച്ചുമൂടണോ എന്നയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു.'' (16:58,59)
നിശിതമായ ഭാഷയില്‍ അല്ലാഹു ആ ക്രൂരകൃത്യത്തെ വിലക്കുകയും ചെയ്‌തു:
``ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുഞ്ഞിനോട്‌, അവളെന്ത്‌ അപരാധത്തിന്റെ
പേരിലാണ്‌ വധിക്കപ്പെട്ടതെന്ന്‌ ചോദിക്കപ്പെടുമെന്ന്‌'' (81:8,9)
താക്കീത്‌ നല്‍കുകയും ചെയ്‌തു
.
സുഖാസ്വാദനങ്ങള്‍ക്ക്‌ അടിപ്പെട്ട പുതിയ കാലവും പെണ്‍കുഞ്ഞിനെ ശല്യമായി
കാണുന്നു. തമിഴ്‌നാട്ടിലെ ഉസിലാംപെട്ടി എന്ന ഗ്രാമം പെണ്‍ ശിശുഹത്യക്ക്‌
കുപ്രസിദ്ധമാണല്ലോ. പെണ്‍കുഞ്ഞിനെ പ്രസവിച്ച ഭാര്യയോട്‌ `കൊന്നു
കളഞ്ഞിട്ട്‌ വാ' എന്നാണത്രെ ഭര്‍ത്താവിന്റെ നിര്‍ദേശം. ഭ്രൂണഹത്യക്ക്‌
ഇരയായി അമ്പതുലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍
മരണപ്പെട്ടിട്ടുണ്ടെന്നാണ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക്‌.


മാതാവിനും പിതാവിനും ജീവിതവിജയത്തിലേക്കുള്ള വഴിയായിട്ടാണ്‌ പെണ്‍കുഞ്ഞ്‌
ലഭിക്കുന്നതെന്ന്‌ തിരുനബി(സ)യുടെ വചനങ്ങളില്‍ നിന്ന്‌ വ്യക്തമാവുന്നു.
അവളോടുള്ള പെരുമാറ്റവും അവള്‍ക്കുള്ള ശിക്ഷണവും സംരക്ഷണവും ഏറെ
ശ്രദ്ധയോടും കരുതലോടെയുമാകണമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്യുന്നു.
പ്രിയമകള്‍ ഫാതിമ(റ)യോടും കൗമാരം വിട്ടുമാറും മുമ്പ്‌
പ്രവാചകജീവിതത്തിലേക്ക്‌ കടന്നുവന്ന ആഇശ(റ)യോടുമുള്ള തിരുനബിയുടെ
ഇടപെടലുകളും അവരോട്‌ കാണിച്ച വാത്സല്യവും എക്കാലത്തെയും
മാതാപിതാക്കള്‍ക്ക്‌ മാര്‍ഗദര്‍ശനമാണ്‌. മൃദുലമനസ്സുള്ള രണ്ടുപേരോടും ഏറെ
സൂക്ഷ്‌മതയോടും എന്നാല്‍ നിറഞ്ഞ വാത്സല്യത്തോടുമാണ്‌ തിരുനബി ഇടപെട്ടത്‌.
വിജ്ഞാനത്തോടുള്ള ആഇശയുടെ ആഗ്രഹത്തെ നബി(സ) പ്രോത്സാഹിപ്പിച്ചു. 2210
ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌ ആഇശ(റ).


അവിടുന്ന്‌ ഉപദേശിക്കുന്നു: ``ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും
അവളെ ജീവിക്കാനനുവദിക്കുകയും അപമാനിക്കാതിരിക്കുകയും ആണ്‍മക്കള്‍ക്ക്‌
അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ
പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.'' (അബൂദാവൂദ്‌). ``ഒരാള്‍
മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം
നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യം പുലര്‍ത്തുകയും
ചെയ്‌താല്‍ അയാള്‍ക്ക്‌ സ്വര്‍ഗമാണ്‌ ലഭിക്കുക. ഒരാള്‍ ചോദിച്ചു:
പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ? അവിടുന്ന്‌ പറഞ്ഞു: രണ്ടു
പെണ്‍കുട്ടികളാണെങ്കിലും.'' (മിശ്‌കാത്ത്‌
)
പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട്‌ ആ
പെണ്‍കുട്ടികളോട്‌ നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍
പിതാവിന്‌ നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്‌.'' (ബുഖാരി,
മുസ്‌ലിം)


സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും നിഷ്‌കളങ്ക സാന്നിധ്യമായി, പനിനീര്‍
മൃദുലതയുള്ള നറുവസന്തമായി ഓരോ കുഞ്ഞുമോളും വീടിന്റെ തെളിച്ചമാകട്ടെ.
കുണുങ്ങിയും പിണങ്ങിയും പാട്ടുപാടിയും അവള്‍ ജീവിതത്തെ
ചുറുചുറുക്കുള്ളതാക്കട്ടെ. വെള്ളം തുളുമ്പി നില്‍ക്കുന്ന ആ കണ്ണുകള്‍
നനയാതിരിക്കട്ടെ. കാരുണ്യവാനില്‍ നിന്നുള്ള സ്‌നേഹസമ്മാനമാണ്‌ നമ്മുടെ
പെണ്‍കുഞ്ഞുങ്ങള്‍. ഉള്ളില്‍ കവിഞ്ഞ സ്‌നേഹവാത്സല്യങ്ങളില്‍ അവര്‍ക്ക്‌
കൂടൊരുക്കുക.

മൗലാനാ എം എ ഉസ്താദിനു കര്‍ണാടകയുടെ ആദരം

ചൊവ്വാഴ്ച, ജനുവരി 3

മതപരിഷ്കരണ വാദത്തിന്റെ ചിന്താപശ്ചാത്തലം


ഇസ്ലാമിക ആത്മീയ ചിന്താപദ്ധതികളെല്ലാം യുക്തികൊണ്ട് അളന്നു നോക്കിയാണ് മതപരിഷ്കരണ വാദികള്‍ ചരിത്രത്തില്‍ രൂപപ്പെട്ടു വന്നത്. നിരീശ്വരവാദത്തിലും ഭൌതികവാദത്തിലും മൂടുറച്ചു പോയ ഗ്രീക്ക് തത്വചിന്തയുടെയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ചരിത്ര പശ്ചാത്തലം അന്വേഷിക്കുമ്പോള്‍ നിരീശ്വരവാദികള്‍ക്കും മതപരിഷ്കരണ വാദികള്‍ക്കുമിടയിലെ സാമ്യത നമുക്ക് ബോധ്യപ്പെടും. ആദം നബി(അ)ക്ക് സുജൂദ് ചെയ്യണമെന്ന കല്‍പനയെ അനുസരിക്കുന്നതിന് പകരം അതിലെ യുക്തി ചര്‍ച്ചക്കിട്ട പിശാചിന്റെ ചരിത്രപരമായ തുടര്‍ച്ച യുക്തിവാദികളിലും മതവിരുദ്ധ യുക്തിവാദികളിലും കാണും. ലോകത്ത് വ്യാപകമായി നിലനിന്നിരുന്ന പ്രബലമായ ദൈവിക ജ്ഞാന വ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ട് മനുഷ്യയുക്തി കേന്ദ്രമാക്കി രൂപപ്പെട്ടു വന്ന യൂറോപ്യന്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇസ്ലാമിലെ അപാരമായ ആധ്യാത്മിക ജ്ഞാനപദ്ധതികളെ നിരാകരിച്ച മതയുക്തിവാദികള്‍ എന്നനിരീക്ഷണത്തിന് പ്രസക്തിയേറി വരുന്നുണ്ട്.
ചരിത്രത്തിലെയും പ്രപഞ്ചത്തിലെയും ദൈവിക ഇടപെടലിനെ നിഷേധിച്ചു കൊണ്ട് വികസിച്ചു വന്ന ഭൌതിക ദര്‍ശനങ്ങളെ തങ്ങളുടെ ധൈഷണികാന്വേഷണങ്ങള്‍ക്കുള്ള സ്രോതസ്സായി സ്വീകരിച്ചു കൊണ്ടാണ് ചരിത്രത്തില്‍ മതപരിഷ്കരണ വാദികള്‍ കടന്നു വന്നത്. ജമാലുദ്ദീന്‍ അഫ്ഘാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബിന്റെയും മതനിലപാടുകള്‍ പ്രതിലോമകരവും അപകടരവുമായി പരിണമിച്ചത് ഇതു കൊണ്ടാണ്. യൂറോപ്പിലെ ജ്ഞാനോദയത്തിന്റെ പൊതുഫലമായ യുക്തികേന്ദ്രിതവും ഭൌതികവുമായ വിശകലനരീതി സകല മതപരിഷ്കരണ വാദികളിലും തെളിഞ്ഞ് കാണാന്‍ സാധിക്കും.
മതത്തിന്റെ ആദര്‍ശാടിത്തറയായ തൌഹീദ് മുതല്‍ അതിന്റെ സാംസ്കാരിക ആവിഷ്കാരങ്ങളില്‍ വരെ ബഹുദൈവത്വത്തിന്റെ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന ഗുരുതരമായ 'കണ്ടെത്തലുകള്‍' നടത്തിയാണ് മതപരിഷ്കരണ വാദികള്‍ ഭൌതിക വാദികള്‍ക്ക് കൂട്ടിക്കൊടുപ്പ് നടത്തിയത്.

ഇസ്ലാമിക നവോത്ഥാനവും രാഷ്ട്രീയ ഇസ്ലാമുംദൈവിക ജ്ഞാനവ്യവസ്ഥകളെ അട്ടിമറിക്കുകയും പകരം യൂറോപ്യന്‍ നവോത്ഥാനത്തിലെ വിപണന സാധ്യതയുള്ള വരട്ടു തത്വചിന്തകളെയും ഭൌതിക ദര്‍ശനങ്ങളെയും ജ്ഞാന സ്രോതസ്സായി സ്വീകരിക്കുന്ന മതപരിഷ്കരണ വാദികളെ  സൃഷ്ടിക്കുന്നതില്‍ സാമ്രാജ്യത്വ യുക്തി വിജയിച്ചു. തല്‍ഫലമായി ഇസ്ലാമി നവോത്ഥാനമെന്ന പുണ്യനാമം നല്‍കി യുക്തികേന്ദ്രിതവും ഭൌതികതയിലൂന്നിയതുമായ മതവിശകലനങ്ങള്‍ വികസിച്ചു വരാന്‍ തുടങ്ങി. 'രാഷ്ട്രീയ ഇസ്ലാം' എന്ന പേരില്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും സംഹാരാത്മക രൂപങ്ങള്‍ വളര്‍ന്നു വന്നതും ഇത്തരം വെജിറ്റേറിയന്‍ യുക്തിവാദികളില്‍ നിന്നായിരുന്നു. ജമാലുദ്ദീന്‍ അഫ്ഘാനിയുടെ നേതൃത്വത്തില്‍ വികസിച്ചുവന്ന 'ഇസ്ലാമിക നവോത്ഥാനവും''രാഷട്രീയ ഇസ്ലാമും' തീര്‍ത്തും പ്രതിലോമകരവും അധിനിവേശ സാമന്ത•ാരുടെ വിജയവുമായിരുന്നു എന്ന് മഹ്മൂദ് മംദാനി തന്റെ 'ഏീീറ ാൌഹെശാ മിറ ആമറ ങൌഹെശാ'ല്‍ രേഖപ്പെടുത്തിയതായി കാണാം. ഇസ്ലാമിന്റെ മൌലികമായ വിശ്വാസ ദര്‍ശനങ്ങളില്‍ ബഹുദൈവത്വത്തിന്റെ അംശങ്ങളുണ്ടെന്നും അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ അക്രമണോത്സുകവും സംഹാരാത്മകവുമായ 'തീവ്രനിലപാടുമുണ്ടെന്നുമുള്ള' അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ആഗോള വ്യാപകമായി പ്രചരിപ്പിക്കപ്പെടാന്‍ കാരണം ഇത്തരം മതപരിഷ്കരണവാദികള്‍ കാരണമായിട്ടാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. അതോടൊപ്പം ഇസ്ലാമിക ആധ്യാത്മിക ധാരകളെ മുറിച്ചു കളഞ്ഞാല്‍ മതത്തിന്റെ ജൈവികത നഷ്ടപ്പെടുമെന്നും ഇസ്ലാമിന്റെ പക്ഷത്തു നിന്നുള്ള സര്‍വ പ്രതിരോധങ്ങളും അവസാനിക്കുമെന്നുമുള്ള 'സാമ്രാജ്യത്വ' യുക്തി വിജയം കാണുകയും ചെയ്തു. ഇസ്ലാമിക നവോത്ഥാനത്തിന്റെ വ്യാജലേബലില്‍ മതപരിഷ്കരണ വാദികള്‍ നടത്തിയ കുടിലമായ സാമ്രാജ്യത്വ ദാസ്യത്തിന്റെ ഗുരുതരമായ ദുരന്തഫലത്തെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ ഇവിടെ നിന്നും ആരംഭിക്കേണ്ടതുണ്ട്. ഇസ്ലാമിനെ ഭീകരമതവും വിദ്വേഷത്തിന്റെ തത്വചിന്തയുമാക്കിയത് മതപരിഷ്കരണ പ്രസ്ഥാനങ്ങളും ഭൌതിക വാദികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് നിരീക്ഷണങ്ങല്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.  ആധുനിക ഇസ്ലാമിസ്റുകളുടെ ചിന്താപരിസരം വിശകലനവിധേയമാക്കിയാല്‍ അവയുടെ യുക്ത്യാധിഷ്ഠിത ഭൌതികവാദവും കുടിലമായ സാമ്രാജ്യത്വ സേവയും നമുക്ക് ബോധ്യപ്പെടും.

മതയുക്തിവാദവും പ്രമാണങ്ങളുടെ അക്ഷര വായനയുംആധുനികതയുടെയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ജ്ഞാനരൂപങ്ങളെയും ഭൌതിക കാഴ്ചപ്പാടുകളെയും ആശ്ളേഷിച്ചു കൊണ്ട് വികസിച്ചു വന്ന മതയുക്തിവാദം പ്രമാണങ്ങളില്‍ നടത്തിയ അക്ഷരവായനയും കേവയുക്തിയുപയോഗിച്ചുള്ള മതനിലപാടുകളും പാരമ്പര്യ ഇസ്ലാമിനേല്‍പ്പിച്ച ആഘാതങ്ങള്‍  ചെറുതൊന്നുമല്ല. ഇസ്ലാമിക ചിന്തയില്‍ അപാരമായ സര്‍ഗസാധ്യതകളുള്ള ഫിഖ്ഹിനെ (കര്‍മശാസ്ത്രം)യും മതത്തിലെ ആധ്യാത്മക ജ്ഞാന ശാസ്ത്രമായ തസ്വവ്വുഫിനെ (അധ്യാത്മിക ശാസ്ത്രം)യും നിഷേധിച്ച് പകരം ആധുനകിതയുടെ യുക്തികേന്ദ്രിത, ഭൌതിക ജ്ഞാന സിദ്ധാന്തങ്ങളെ സ്വീകരിച്ച് കൊണ്ടാണ് മതയുക്തിവാദികള്‍ വിശ്വാസത്തെയും മതാനുഷ്ഠാനങ്ങളെയും വിശകലനം ചെയ്തത്. മതപ്രമാണങ്ങള്‍ ഊന്നിയൂന്നിപ്പറഞ്ഞ പലതും മതപരിഷ്കരണ വാദികള്‍ക്ക് ദഹിക്കാത്തത് അവരുടെ വിശകലനാടിത്തറ യുക്തിയും ഭൌതികതയുമായത് കൊണ്ടാണ്. അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തി മുഅ്ജിസത്ത്, കറാമത്ത്, ജിന്ന്, പിശാച്, സിഹ്റ് തുടങ്ങി പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട പലതും അവര്‍ നിഷേധിക്കുന്നതിന്റെ കാരണമിതാണ്. പ്രവാചക•ാര്‍ അല്ലാഹുവിന്റെ ദൂത•ാര്‍ എന്നതിനപ്പുറം അവര്‍ അസാധാരണത്വമുള്ളവരോ അവരുടെ തിരുശേഷിപ്പുകള്‍ക്ക് പ്രത്യേകതയുണ്ടെന്നോ വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസമാണെന്നും പാരമ്പര്യത്തിന്റെ ജീര്‍ണമായ വിശ്വാസ വൈകല്യമാണെന്നും ഇവര്‍ വാദിക്കുന്നതിന്റെ പൊരുള്‍ ഇതാണ്.  ദൈവ നിര്‍മിത ദര്‍ശനങ്ങളെയും മതവിശ്വാസ അനുഷ്ഠാന തത്വങ്ങളെയും മനുഷ്യന്റെ കേവല യുക്തികൊണ്ട് വിശകലനം ചെയ്യുന്നത് തന്നെ എന്ത് മാത്രം വിഡ്ഢിത്തമാണ്. സല്‍മാന് റുഷ്ദി ഠവല ഋിരവമില ീള എഹീൃലിരല എഴുതിയതും ഡോ. ഖദീജാ മുംതാസ് 'ബര്‍സ' എഴുതിയതും ഭൌതികതയുടെ യുക്തിചിന്തയില്‍ ഉറച്ചുനിന്ന് കൊണ്ടാണ്. ഇതുകൊണ്ടാണ് ഭൌതികവാദികളെയും മതയുക്തിവാദികളെയും ഒരേ തൊഴുത്തില്‍ കെട്ടാമെന്ന് പറയുന്നത്.

മതജ്ഞാന പദ്ധതികളുടെ തിരസ്കരണവും ആധുനിക വാദികളുടെ ഇജ്തിഹാദുംപ്രപഞ്ചത്തെയും അതിലുള്ള സകല യാഥാര്‍ത്ഥ്യങ്ങളെയും വിശകലനം ചെയ്ത് അവയിലൂടെ സ്രഷ്ടാവിലേക്ക് ചെന്നു ചേരുക എന്ന ഇസ്ലാമിക വിജ്ഞാനത്തിന്റെ മൌലികാശയത്തെ തള്ളിക്കളഞ്ഞ് പകരം യൂറോ കേന്ദ്രിത വരട്ടു തത്വചിന്തയും ഭൌതികവാദവുമാണ് മതപരിഷ്കരണ വാദികള്‍ സ്വീകരിച്ചത്. പദാര്‍ത്ഥത്തിന്റെ ബാഹ്യഘടനക്കപ്പുറം പോകാത്ത ഭൌതിക വിജ്ഞാനത്തെ ആശ്ളേഷിപ്പിച്ചതു കൊണ്ടാണ് മതപരിഷ്കരണ വാദികള്‍ക്ക് വിശ്വാസത്തിലും മതനിലപാടുകളിലും മാരകമായ പിഴവുകള്‍ സംഭവിച്ചത് എന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ ബോധ്യപ്പടും.
ഇസ്ലാമിന്റെ വിജ്ഞാനത്തിന്റെ ജൈവഭൂമിയില്‍ വേരാഴ്ത്തികൊണ്ട് മദ്ഹബിന്റെ ഇമാമുകളിലൂടെ തുടര്‍ന്ന മതജ്ഞാന വഴികളെ നിഷേധിച്ച്, മതപ്രമാണങ്ങളില്‍ സ്വന്തം യുക്തി ഉപയോഗിച്ച് തോന്നിയതു പോലെ ഗവേഷണം ചെയ്തത് കൊണ്ടാണ് മതപരിഷ്കരമ വാദികളുടെ മതനിലപാടുകള്‍ ഇത്രമേല്‍ അപകരമായത്. മതത്തിന്റെ അന്തസത്തയായ ആത്മീയ ജ്ഞാനത്തെപ്പോലും അവര്‍ക്ക് നിഷേധിക്കേണ്ടി വന്നത് മതവിജ്ഞാനത്തിന്റെ പാരമ്പര്യ രീതികളെ അവഗണിച്ചത് കൊണ്ടാണ്.

മതപരിഷ്കരണ വാദത്തിന്റെ ചിന്താപശ്ചാത്തലം


ഇസ്ലാമിക ആത്മീയ ചിന്താപദ്ധതികളെല്ലാം യുക്തികൊണ്ട് അളന്നു നോക്കിയാണ് മതപരിഷ്കരണ വാദികള്‍ ചരിത്രത്തില്‍ രൂപപ്പെട്ടു വന്നത്. നിരീശ്വരവാദത്തിലും ഭൌതികവാദത്തിലും മൂടുറച്ചു പോയ ഗ്രീക്ക് തത്വചിന്തയുടെയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ചരിത്ര പശ്ചാത്തലം അന്വേഷിക്കുമ്പോള്‍ നിരീശ്വരവാദികള്‍ക്കും മതപരിഷ്കരണ വാദികള്‍ക്കുമിടയിലെ സാമ്യത നമുക്ക് ബോധ്യപ്പെടും. ആദം നബി(അ)ക്ക് സുജൂദ് ചെയ്യണമെന്ന കല്‍പനയെ അനുസരിക്കുന്നതിന് പകരം അതിലെ യുക്തി ചര്‍ച്ചക്കിട്ട പിശാചിന്റെ ചരിത്രപരമായ തുടര്‍ച്ച യുക്തിവാദികളിലും മതവിരുദ്ധ യുക്തിവാദികളിലും കാണും. ലോകത്ത് വ്യാപകമായി നിലനിന്നിരുന്ന പ്രബലമായ ദൈവിക ജ്ഞാന വ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ട് മനുഷ്യയുക്തി കേന്ദ്രമാക്കി രൂപപ്പെട്ടു വന്ന യൂറോപ്യന്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇസ്ലാമിലെ അപാരമായ ആധ്യാത്മിക ജ്ഞാനപദ്ധതികളെ നിരാകരിച്ച മതയുക്തിവാദികള്‍ എന്നനിരീക്ഷണത്തിന് പ്രസക്തിയേറി വരുന്നുണ്ട്.
ചരിത്രത്തിലെയും പ്രപഞ്ചത്തിലെയും ദൈവിക ഇടപെടലിനെ നിഷേധിച്ചു കൊണ്ട് വികസിച്ചു വന്ന ഭൌതിക ദര്‍ശനങ്ങളെ തങ്ങളുടെ ധൈഷണികാന്വേഷണങ്ങള്‍ക്കുള്ള സ്രോതസ്സായി സ്വീകരിച്ചു കൊണ്ടാണ് ചരിത്രത്തില്‍ മതപരിഷ്കരണ വാദികള്‍ കടന്നു വന്നത്. ജമാലുദ്ദീന്‍ അഫ്ഘാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബിന്റെയും മതനിലപാടുകള്‍ പ്രതിലോമകരവും അപകടരവുമായി പരിണമിച്ചത് ഇതു കൊണ്ടാണ്. യൂറോപ്പിലെ ജ്ഞാനോദയത്തിന്റെ പൊതുഫലമായ യുക്തികേന്ദ്രിതവും ഭൌതികവുമായ വിശകലനരീതി സകല മതപരിഷ്കരണ വാദികളിലും തെളിഞ്ഞ് കാണാന്‍ സാധിക്കും.
മതത്തിന്റെ ആദര്‍ശാടിത്തറയായ തൌഹീദ് മുതല്‍ അതിന്റെ സാംസ്കാരിക ആവിഷ്കാരങ്ങളില്‍ വരെ ബഹുദൈവത്വത്തിന്റെ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന ഗുരുതരമായ 'കണ്ടെത്തലുകള്‍' നടത്തിയാണ് മതപരിഷ്കരണ വാദികള്‍ ഭൌതിക വാദികള്‍ക്ക് കൂട്ടിക്കൊടുപ്പ് നടത്തിയത്.

ഇസ്ലാമിക നവോത്ഥാനവും രാഷ്ട്രീയ ഇസ്ലാമുംദൈവിക ജ്ഞാനവ്യവസ്ഥകളെ അട്ടിമറിക്കുകയും പകരം യൂറോപ്യന്‍ നവോത്ഥാനത്തിലെ വിപണന സാധ്യതയുള്ള വരട്ടു തത്വചിന്തകളെയും ഭൌതിക ദര്‍ശനങ്ങളെയും ജ്ഞാന സ്രോതസ്സായി സ്വീകരിക്കുന്ന മതപരിഷ്കരണ വാദികളെ  സൃഷ്ടിക്കുന്നതില്‍ സാമ്രാജ്യത്വ യുക്തി വിജയിച്ചു. തല്‍ഫലമായി ഇസ്ലാമി നവോത്ഥാനമെന്ന പുണ്യനാമം നല്‍കി യുക്തികേന്ദ്രിതവും ഭൌതികതയിലൂന്നിയതുമായ മതവിശകലനങ്ങള്‍ വികസിച്ചു വരാന്‍ തുടങ്ങി. 'രാഷ്ട്രീയ ഇസ്ലാം' എന്ന പേരില്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും സംഹാരാത്മക രൂപങ്ങള്‍ വളര്‍ന്നു വന്നതും ഇത്തരം വെജിറ്റേറിയന്‍ യുക്തിവാദികളില്‍ നിന്നായിരുന്നു. ജമാലുദ്ദീന്‍ അഫ്ഘാനിയുടെ നേതൃത്വത്തില്‍ വികസിച്ചുവന്ന 'ഇസ്ലാമിക നവോത്ഥാനവും''രാഷട്രീയ ഇസ്ലാമും' തീര്‍ത്തും പ്രതിലോമകരവും അധിനിവേശ സാമന്ത•ാരുടെ വിജയവുമായിരുന്നു എന്ന് മഹ്മൂദ് മംദാനി തന്റെ 'ഏീീറ ാൌഹെശാ മിറ ആമറ ങൌഹെശാ'ല്‍ രേഖപ്പെടുത്തിയതായി കാണാം. ഇസ്ലാമിന്റെ മൌലികമായ വിശ്വാസ ദര്‍ശനങ്ങളില്‍ ബഹുദൈവത്വത്തിന്റെ അംശങ്ങളുണ്ടെന്നും അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ അക്രമണോത്സുകവും സംഹാരാത്മകവുമായ 'തീവ്രനിലപാടുമുണ്ടെന്നുമുള്ള' അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ആഗോള വ്യാപകമായി പ്രചരിപ്പിക്കപ്പെടാന്‍ കാരണം ഇത്തരം മതപരിഷ്കരണവാദികള്‍ കാരണമായിട്ടാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. അതോടൊപ്പം ഇസ്ലാമിക ആധ്യാത്മിക ധാരകളെ മുറിച്ചു കളഞ്ഞാല്‍ മതത്തിന്റെ ജൈവികത നഷ്ടപ്പെടുമെന്നും ഇസ്ലാമിന്റെ പക്ഷത്തു നിന്നുള്ള സര്‍വ പ്രതിരോധങ്ങളും അവസാനിക്കുമെന്നുമുള്ള 'സാമ്രാജ്യത്വ' യുക്തി വിജയം കാണുകയും ചെയ്തു. ഇസ്ലാമിക നവോത്ഥാനത്തിന്റെ വ്യാജലേബലില്‍ മതപരിഷ്കരണ വാദികള്‍ നടത്തിയ കുടിലമായ സാമ്രാജ്യത്വ ദാസ്യത്തിന്റെ ഗുരുതരമായ ദുരന്തഫലത്തെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ ഇവിടെ നിന്നും ആരംഭിക്കേണ്ടതുണ്ട്. ഇസ്ലാമിനെ ഭീകരമതവും വിദ്വേഷത്തിന്റെ തത്വചിന്തയുമാക്കിയത് മതപരിഷ്കരണ പ്രസ്ഥാനങ്ങളും ഭൌതിക വാദികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് നിരീക്ഷണങ്ങല്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.  ആധുനിക ഇസ്ലാമിസ്റുകളുടെ ചിന്താപരിസരം വിശകലനവിധേയമാക്കിയാല്‍ അവയുടെ യുക്ത്യാധിഷ്ഠിത ഭൌതികവാദവും കുടിലമായ സാമ്രാജ്യത്വ സേവയും നമുക്ക് ബോധ്യപ്പെടും.

മതയുക്തിവാദവും പ്രമാണങ്ങളുടെ അക്ഷര വായനയുംആധുനികതയുടെയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ജ്ഞാനരൂപങ്ങളെയും ഭൌതിക കാഴ്ചപ്പാടുകളെയും ആശ്ളേഷിച്ചു കൊണ്ട് വികസിച്ചു വന്ന മതയുക്തിവാദം പ്രമാണങ്ങളില്‍ നടത്തിയ അക്ഷരവായനയും കേവയുക്തിയുപയോഗിച്ചുള്ള മതനിലപാടുകളും പാരമ്പര്യ ഇസ്ലാമിനേല്‍പ്പിച്ച ആഘാതങ്ങള്‍  ചെറുതൊന്നുമല്ല. ഇസ്ലാമിക ചിന്തയില്‍ അപാരമായ സര്‍ഗസാധ്യതകളുള്ള ഫിഖ്ഹിനെ (കര്‍മശാസ്ത്രം)യും മതത്തിലെ ആധ്യാത്മക ജ്ഞാന ശാസ്ത്രമായ തസ്വവ്വുഫിനെ (അധ്യാത്മിക ശാസ്ത്രം)യും നിഷേധിച്ച് പകരം ആധുനകിതയുടെ യുക്തികേന്ദ്രിത, ഭൌതിക ജ്ഞാന സിദ്ധാന്തങ്ങളെ സ്വീകരിച്ച് കൊണ്ടാണ് മതയുക്തിവാദികള്‍ വിശ്വാസത്തെയും മതാനുഷ്ഠാനങ്ങളെയും വിശകലനം ചെയ്തത്. മതപ്രമാണങ്ങള്‍ ഊന്നിയൂന്നിപ്പറഞ്ഞ പലതും മതപരിഷ്കരണ വാദികള്‍ക്ക് ദഹിക്കാത്തത് അവരുടെ വിശകലനാടിത്തറ യുക്തിയും ഭൌതികതയുമായത് കൊണ്ടാണ്. അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തി മുഅ്ജിസത്ത്, കറാമത്ത്, ജിന്ന്, പിശാച്, സിഹ്റ് തുടങ്ങി പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട പലതും അവര്‍ നിഷേധിക്കുന്നതിന്റെ കാരണമിതാണ്. പ്രവാചക•ാര്‍ അല്ലാഹുവിന്റെ ദൂത•ാര്‍ എന്നതിനപ്പുറം അവര്‍ അസാധാരണത്വമുള്ളവരോ അവരുടെ തിരുശേഷിപ്പുകള്‍ക്ക് പ്രത്യേകതയുണ്ടെന്നോ വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസമാണെന്നും പാരമ്പര്യത്തിന്റെ ജീര്‍ണമായ വിശ്വാസ വൈകല്യമാണെന്നും ഇവര്‍ വാദിക്കുന്നതിന്റെ പൊരുള്‍ ഇതാണ്.  ദൈവ നിര്‍മിത ദര്‍ശനങ്ങളെയും മതവിശ്വാസ അനുഷ്ഠാന തത്വങ്ങളെയും മനുഷ്യന്റെ കേവല യുക്തികൊണ്ട് വിശകലനം ചെയ്യുന്നത് തന്നെ എന്ത് മാത്രം വിഡ്ഢിത്തമാണ്. സല്‍മാന് റുഷ്ദി ഠവല ഋിരവമില ീള എഹീൃലിരല എഴുതിയതും ഡോ. ഖദീജാ മുംതാസ് 'ബര്‍സ' എഴുതിയതും ഭൌതികതയുടെ യുക്തിചിന്തയില്‍ ഉറച്ചുനിന്ന് കൊണ്ടാണ്. ഇതുകൊണ്ടാണ് ഭൌതികവാദികളെയും മതയുക്തിവാദികളെയും ഒരേ തൊഴുത്തില്‍ കെട്ടാമെന്ന് പറയുന്നത്.

മതജ്ഞാന പദ്ധതികളുടെ തിരസ്കരണവും ആധുനിക വാദികളുടെ ഇജ്തിഹാദുംപ്രപഞ്ചത്തെയും അതിലുള്ള സകല യാഥാര്‍ത്ഥ്യങ്ങളെയും വിശകലനം ചെയ്ത് അവയിലൂടെ സ്രഷ്ടാവിലേക്ക് ചെന്നു ചേരുക എന്ന ഇസ്ലാമിക വിജ്ഞാനത്തിന്റെ മൌലികാശയത്തെ തള്ളിക്കളഞ്ഞ് പകരം യൂറോ കേന്ദ്രിത വരട്ടു തത്വചിന്തയും ഭൌതികവാദവുമാണ് മതപരിഷ്കരണ വാദികള്‍ സ്വീകരിച്ചത്. പദാര്‍ത്ഥത്തിന്റെ ബാഹ്യഘടനക്കപ്പുറം പോകാത്ത ഭൌതിക വിജ്ഞാനത്തെ ആശ്ളേഷിപ്പിച്ചതു കൊണ്ടാണ് മതപരിഷ്കരണ വാദികള്‍ക്ക് വിശ്വാസത്തിലും മതനിലപാടുകളിലും മാരകമായ പിഴവുകള്‍ സംഭവിച്ചത് എന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ ബോധ്യപ്പടും.
ഇസ്ലാമിന്റെ വിജ്ഞാനത്തിന്റെ ജൈവഭൂമിയില്‍ വേരാഴ്ത്തികൊണ്ട് മദ്ഹബിന്റെ ഇമാമുകളിലൂടെ തുടര്‍ന്ന മതജ്ഞാന വഴികളെ നിഷേധിച്ച്, മതപ്രമാണങ്ങളില്‍ സ്വന്തം യുക്തി ഉപയോഗിച്ച് തോന്നിയതു പോലെ ഗവേഷണം ചെയ്തത് കൊണ്ടാണ് മതപരിഷ്കരമ വാദികളുടെ മതനിലപാടുകള്‍ ഇത്രമേല്‍ അപകരമായത്. മതത്തിന്റെ അന്തസത്തയായ ആത്മീയ ജ്ഞാനത്തെപ്പോലും അവര്‍ക്ക് നിഷേധിക്കേണ്ടി വന്നത് മതവിജ്ഞാനത്തിന്റെ പാരമ്പര്യ രീതികളെ അവഗണിച്ചത് കൊണ്ടാണ്.

എളുപ്പത്തില്‍ ഡല്‍ഹി പിടിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകള്‍

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരകനായി തുടങ്ങിയതാണ് നരേന്ദ്രമോഡി. പിന്നെ ബി.ജെ.പിയില്‍ സ്വാധീനമുറപ്പിച്ച സഞ്ജയ് ജോഷിയോടേറ്റ് പരാജിതനായി ഡല്‍ഹിയിലേക്ക് നിഷ്‌കാസനം ചെയ്യപ്പെട്ടു. അതുകഴിഞ്ഞ് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിനു നേര്‍ക്ക് ഒളിയുദ്ധം നടത്തി ഗുജറാത്തിന്റെ മണ്ണില്‍ തിരിച്ചെത്തി ചെങ്കോലേറ്റുവാങ്ങി. അവിടെ സ്വന്തം കാലുറപ്പിച്ചുനിര്‍ത്താന്‍ മോഡി സ്വീകരിച്ച മുഖ്യമാര്‍ഗം അക്രമാസക്ത ഹിന്ദുത്വ വര്‍ഗീയതയുടെ അസുരതാണ്ഡവമായിരുന്നു.

അങ്ങനെയാണ് 2002ലെ വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കപ്പെട്ടത്. നേരത്തെ തന്നെ വര്‍ഗീയമായി വിഭജിക്കപ്പെട്ടിരുന്ന ഗുജറാത്ത് ജനതയെ കൂടുതല്‍ അകറ്റുകയും ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണംഉറപ്പാക്കുകയും ചെയ്തപ്പോള്‍ അവിടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ മോഡിക്കൊപ്പം നിന്നു. തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പിന്‍ബലത്തില്‍ വംശഹത്യയെ മോഡി ന്യായീകരിച്ചു. ആസൂത്രിതമായ കലാപങ്ങളും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ചേരിതിരിവും അധികാരത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്ന സംഘപരിവാറും ന്യായീകരണത്തില്‍ പിന്നിലായില്ല.

ഗുജറാത്തില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മരണത്തിന്റെ വ്യാപാരി എന്ന പ്രതിച്ഛായ മോഡിയെ വേട്ടയാടിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ തന്റെ സാധ്യതകളെ ഇത് ബാധിക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞതും ഈ വിരാട് പുരുഷന്‍ തന്നെയായിരുന്നു.

പ്രതിച്ഛായാ പ്രതിസന്ധി മറികടക്കാന്‍ ഏറ്റവുമൊടുവില്‍ മോഡി പുറത്തെടുത്ത വിദ്യയാണ് സദ്്ഭാവനാ ദൗത്യവും ഉപവാസ പരമ്പരയും. ഏതെങ്കിലും അവയവത്തിന് രോഗാവസ്ഥയുണ്ടെങ്കില്‍ ആ ശരീരം ആരോഗ്യമുള്ളതാണെന്ന് പറയില്ലെന്ന സിദ്ധാന്തം അവതരിപ്പിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ തന്റെ ഭരണകൂടം നിശ്ചയമായും പരിഗണിക്കുമെന്ന സൂചന നല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ഗുജറാത്തിലെ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടല്ല, മറിച്ച് രാജ്യത്താകെയുള്ള ന്യൂനപക്ഷങ്ങളെയും ബി ജെ പിക്കൊപ്പം നില്‍ക്കുമ്പോള്‍തന്നെ വര്‍ഗീയവാദത്തെ തള്ളിപ്പറയുന്ന പാര്‍ട്ടികളെയും ഉദ്ദേശിച്ചാണ്.

സദ്ഭാവനക്കും ഉപവാസ പരമ്പരക്കും മുമ്പ് പ്രതിച്ഛായാ പ്രതിസന്ധി മറികടക്കാന്‍ ഏതെങ്കിലും മാര്‍ഗം അവലംബിക്കപ്പെട്ടോ എന്ന ആലോചന കൂടി നടത്തേണ്ടതുണ്ട്. മലയാളിയായ ജാവീദ് ഗുലാം ശൈഖും (പ്രാണേഷ്‌കുമാര്‍ പിള്ള), ഇശ്‌റത്ത് ജഹാനിും അടക്കം നാലുപേര്‍ വെടിയേറ്റുമരിച്ച ഏറ്റുമുട്ടല്‍ ഗുജറാത്തിലെ പോലീസ് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പ്രത്യേക അന്വേഷണസംഘം സംസ്ഥാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ പശ്ചാത്തലത്തില്‍ കൂടി വേണം ഈ ആലോചന.

2004 ജൂണ്‍ 15ന് പുലര്‍ച്ചെ അഹമ്മദാബാദ് നഗരത്തിനു സമീപത്തുവെച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഈ നാലുപേരെ വധിച്ചുവെന്നാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആദ്യം അറിയിച്ചിരുന്നത്. നരേന്ദ്രമോഡിയെ വധിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരായിരുന്നു ഇവരെന്നും വിശദീകരിച്ചു. പൂനെയില്‍ കോജേള് വിദ്യാര്‍ഥിനിയും ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിയുമായിരുന്ന ഇശ്‌റത്തിന് ലഷ്‌കറുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ അന്നും ഇന്നും ഹാജരാക്കപ്പെട്ടിട്ടില്ല. കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്തശേഷം പൂനെയില്‍ സ്ഥിരതാമസമാക്കിയ ജാവീദ് ശൈഖിന് ലഷ്‌കരെ ത്വയ്യിബയുമായി എന്താണ് ബന്ധമെന്നും വ്യക്തമാക്കിയിട്ടില്ല.

അന്നുതന്നെ ഇത്തരം ചോദ്യങ്ങളുയര്‍ന്നിരുന്നുവെങ്കിലും നരേന്ദ്ര മോഡിയെന്ന മുഖ്യമന്ത്രിയെ വധിക്കാനെത്തിയ ലഷ്‌കര്‍ പ്രവര്‍ത്തകരെ പോലീസ് കൊലപ്പെടുത്തിയെന്ന വലിയ വാര്‍ത്തയുടെ മുന്നില്‍ ഈ സംശയങ്ങള്‍ അവഗണിക്കപ്പെട്ടു. സുഹ്‌റാബുദ്ദീന്‍ ശൈഖിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയായിരുന്നു കാര്യങ്ങള്‍. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ യുവാവിനെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് ആദ്യത്തെ വാര്‍ത്ത. ഇയാളില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ കൂടി നിരത്തി പോലീസ് കഥ വിശദീകരിച്ചപ്പോള്‍ ഒറ്റനോട്ടത്തില്‍ പഴുതുകളില്ലായിരുന്നു.

സുഹ്്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിക്ക് എന്തു സംഭവിച്ചുവെന്ന് ആരും ചോദിച്ചില്ല. ഇയാള്‍ക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്നതിന് എന്തൊക്കെ തെളിവുകള്‍ പോലീസിന്റെ കൈവശമുണ്ടെന്ന് ആരും അന്വേഷിച്ചതുമില്ല. മോഡിയെ വധിക്കാനെത്തിയ ഭീകരനെ പോലീസ് കൊലപ്പെടുത്തിയത് ന്യായീകരിക്കപ്പെടുകയായിരുന്നു. സഹോദരന്‍ റുജാബുദ്ദീന്‍ ശൈഖ് നടത്തിയ നിയമയുദ്ധവും രാജസ്ഥാനിലെ ജയിലില്‍ കഴിയുന്ന തന്റെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ തുള്‍സി റാം പ്രജാപതി കോടതിയിലേക്ക് എഴുതിയ കത്തുമില്ലായിരുന്നുവെങ്കില്‍ സുഹ്്‌റാബുദ്ദീന്‍ ശൈഖ് ലഷ്‌കരെ ത്വയ്യിബയുടെ ഏജന്റായി തുടരുകയും മോഡിയെ വധിക്കാന്‍ നടന്ന ശ്രമമായി അത് അംഗീകരിക്കപ്പെടുകയും ചെയ്യുമായിരുന്നു.

തുള്‍സി റാം പ്രജാപതിയെ ഇല്ലാതാക്കിയത് ഗുജറാത്ത് -രാജസ്ഥാന്‍പോലീസിലെ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ച മറ്റൊരു ഏറ്റുമുട്ടലിലൂടെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് മൂന്നുമുള്‍പ്പെടെ 2003 മുതല്‍ 2006 വരെയുള്ള കാലത്ത് ഗുജറാത്തില്‍ നടന്ന 21 ഏറ്റുമുട്ടലുകള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. ഇവയിലെല്ലാം കൊല്ലപ്പെട്ടത് ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗത്തിന്റെയും ലക്ഷ്യം നരേന്ദ്ര മോഡിയെ വധിക്കുക എന്നതായിരുന്നുവെന്നാണ് പോലീസിന്റെ വാദം. ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമായാണ് ഇവര്‍ മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടതെന്നും വിശദീകരിക്കപ്പെട്ടു. 2002ലെ വംശഹത്യ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രതികാരത്തിന്റെ ജ്വാല ഉയര്‍ത്തിയിട്ടുമ്ടാകും.

അന്വേഷണം നിഷ്പക്ഷമായി നടക്കാതിരിക്കുകയോ കേസുകള്‍ അട്ടിമറിക്കപ്പെടുകയോ ചെയ്തപ്പോള്‍ അത് ആളിക്കത്തിയിട്ടുണ്ടാകും. അങ്ങനെ ആളിക്കത്തിയവരില്‍ ചിലര്‍ ഉന്‍മൂലനത്തിലൂടെ പ്രതികാരം തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടാകും. ഹിന്ദുത്വന വര്‍ഗീയ വാദത്തോട് യോജിക്കാത്ത ഒരാളുടെ മനസില്‍ പോലും യുക്തിസഹമായി ഉരുവമെടുക്കാനിടയുള്ളതാണ് ഈ ചിന്ത. എന്നാല്‍ ഇതൊന്നുമല്ല സംഭവിച്ചത് എന്നാണ് ഇശ്‌റത്ത് ജഹാന്‍, സുഹ്്‌റാബുദ്ദീന്‍ ശൈഖ് കേസുകള്‍ പറഞ്ഞുതരുന്നത്.

ഇശ്‌റത്ത് ജഹാനെയും ജാവീദ് ശൈഖിനെയും പൂനെയില്‍നിന്ന് തട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റായിരുന്ന എസ് പി. തമാംഗിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കൊപ്പം കൊല്ലപ്പെട്ട അംജദ് അലി റാണയും സീഷന്‍ ജോഹറും നേരത്തെ തന്നെ ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. നാലുപേരെയും കൊലപ്പെടുത്തിയശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കപ്പെട്ടു. പൂനെയില്‍നിന്ന് ഇശ്‌റത്തിനെയും ജാവീദിനെയും പിടികൂടണമെങ്കില്‍ ഗുജറാത്ത് പോലീസിന് സ്വാഭാവികമായും മഹാരാഷ്ട്ര പോലീസിന്റെ സഹായം വേണം.

സുഹ്്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും അറസ്റ്റുചെയ്യുന്നത് ആന്ധ്രാപ്രദേശില്‍നിന്നാണ്. കൊലപ്പെടുത്താന്‍ സഹായിച്ചവരില്‍ രാജസ്ഥാന്‍ പോലീസിലെ ഉദ്യോഗസ്ഥരുണ്ട്. ഇവിടെ മൂന്ന് സംസ്ഥാനങ്ങളിലെ പോലീസുകാര്‍ ഉള്‍പെട്ടിരിക്കുന്നു. ഇന്ത്യയിലെ പോലീസ് സംവിധാനത്തില്‍ നേരത്തെ തന്നെ നിലനില്‍ക്കുന്ന ഭൂരിപക്ഷ വര്‍ഗീയതക്കൊപ്പം (വര്‍ഗീയ സംഘര്‍ഷങ്ങള്‍ അന്വേഷിച്ച വിവിധ കമ്മീഷനുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്). ധന, അധികാര ആര്‍ത്തിയും കുറ്റവാസനയും ചേര്‍ന്നതാണ് ഈ ഐക്യപ്പെടലിന് ഒരു കാരണം.

രാഷ്ട്രീയ നേതൃത്വത്തിന്റെ സഹകരണത്തോടെ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന പിടിച്ചുപറി സംഘത്തില്‍ അംഗമായിരുന്നു സുഹ്്‌റാബുദ്ദീനെന്നും തങ്ങള്‍ക്കെതിരായ തെളിവായി പിന്നീട് മാറുമെന്ന ഭയത്തില്‍ ഇയാളെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഒരു വാദം. നരേന്ദ്ര മോഡിയുടെ എതിര്‍ചേരിയില്‍ നിന്ന ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതിനു പിറകില്‍ നടന്ന ഗൂഡാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നതുകൊണ്ടാണ് സുഹ്്‌റാബുദ്ദീനെ ഇല്ലാതാക്കിയത് എന്ന് മറ്റൊരു വാദം.

രണ്ടാണെങ്കിലും കൊലപ്പെടുത്തിയ ശേഷം നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ടെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകനായി സുഹ്്‌റാബുദ്ദീനെ ചിത്രീകരിച്ചത് എന്തിനെന്ന സംശയം ഉയരുന്നു. വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ സുഹ്്‌റാബുദ്ദീനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലുണ്ടായെന്നും പോലീസ് ആത്മരക്ഷാര്‍ത്ഥം പ്രത്യാക്രമണം നടത്തിയപ്പോള്‍ അയാള്‍ കൊല്ലപ്പെട്ടുവെന്നും കഥ ചമച്ചാല്‍ വിശ്വാസ്യതക്ക് വലിയ കുറവുണ്ടാകില്ല. സുഹ്്‌റാബുദ്ദീന്‍ ഉള്‍പ്പെട്ട കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്താല്‍ സംശയസാധ്യത കുറയുകയും ചെയ്യും.

എന്നിട്ടും മോഡിയെ ലക്ഷ്യമിട്ടുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പൊരുളെന്ത്? ഇതര ഏറ്റുമുട്ടല്‍ കൊലകളിലെ കാരണങ്ങളും ഇതുതന്നെയായിരുന്നു. നരേന്ദ്ര മോഡിയുടെ പ്രീതി നേടിയെടുത്ത് സര്‍വീസില്‍ സ്ഥാനക്കയറ്റവും വിശിഷ്ടാ സേവാമെഡലുകളും ഉറപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ നാടകമാണിതെന്നാണ് മുന്നോട്ടുവെക്കുന്ന വിശദീകരണം.

ഇതര സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം അനുവദിക്കാന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നിരിക്കെ അവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്തിന് ഈ ഉന്മൂലന പ്രക്രിയയുടെ ഭാഗമാകണം? ഉന്മൂലനം പൂര്‍ത്തിയാുക്കുന്നത് ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥരാണെന്നിരിക്കെ ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മെഡലുകളൊന്നും ലഭിക്കില്ല.

പോലീസുദ്യോഗസ്ഥരുടെ സ്വാര്‍ത്ഥ താത്പര്യം മാത്രമല്ല ഈ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പിറകിലെന്ന് കരുതേണ്ടിവരും. ലഷ്‌കറെ ത്വയ്യിബ തുടര്‍ച്ചയായി ലക്ഷ്യമിടുന്ന ഒരു നേതാവെന്ന പരിവേഷം മോഡിക്ക് എന്തു പ്രയോജനം ചെയ്യുന്നുുവെന്ന് ഇവിടെ പരിശോധിക്കേണ്ടിവരും. ഗുജറാത്ത് വംശഹത്യയോടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ മുന്നില്‍ മാത്രമല്ല മോഡിയുടെ പ്രതിച്ഛായ മോശമായത്. അന്താരാഷ്ട്ര തലത്തിലും വംശവെറിയുടെ പര്യായപദമെന്ന നിലക്ക് മോഡി വ്യവഹരിക്കപ്പെട്ടു. ആഗോള ഭീകരവാദ ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ലഷ്‌കറെ ത്വയ്യിബ പലകുറി വധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടാല്‍ ഈ പ്രതിച്ഛായാ നഷ്ടം ഏറെക്കുറെ പരിഹരിക്കാനാകുമെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടാകുമോ?

ഭരണമികവും വികസനരംഗത്തെ നേട്ടവും മുന്‍നിര്‍ത്തി മോഡിയെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്താന്‍ മിനക്കെടുമ്പോള്‍ സംഘ് പരിവാര്‍ നേരിടുന്ന പ്രതിബന്ധം 2002 ആണ്. ലഷ്‌കറെ ത്വയ്യിബ നിരന്തരം ലക്ഷ്യമിടുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നത് പ്രശ്‌ന പരിഹാര സൂത്രമായി അവരും കണ്ടിട്ടുണ്ടാകുമോ? വംശഹത്യാ കേസുകളും വ്യാജ ഏറ്റുമുട്ടല്‍ കേസുകളും അട്ടിമറിക്കാന്‍ മോഡി സര്‍ക്കാറും സംഘ്പരിവാറും ഇതിനകം നടത്തിയ ശ്രമങ്ങള്‍ മുന്‍നിര്‍ത്തുമ്പോള്‍ ഈ ചോദ്യങ്ങള്‍ അപ്രസക്തമല്ല തന്നെ. സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപിടിച്ച് 58 പേര്‍ മരിച്ച 2002 ഫെബ്രുവരി 27ന് വൈകിട്ട് വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയതായി പറയുന്ന ചില പരാമര്‍ശങ്ങളെക്കുറിച്ചുള്ള തര്‍ക്കം ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരം നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാകത്തില്‍ മുസ്ലിംകളെ പാഠം പഠിപ്പിക്കണമെന്നും മോഡി പറഞ്ഞുവെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് പറയുന്നത്.

മോഡി ഇങ്ങനെ അഭിപ്രായപ്പെട്ടാലും ഇല്ലെങ്കിലും അക്രമം പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അധികാരിയുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നതാണ് ചരിത്രം. അക്രമികളെ തടയാന്‍ അവര്‍ ശ്രമിച്ചില്ല. അക്രമത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നവരും പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരുള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും പരസ്പരം ഫോണില്‍ സംസാരിച്ചാണ് കൂട്ടക്കുരുതി വേണ്ടുംവിധത്തില്‍ നടപ്പാക്കിയതെന്ന് ആരോപണമുണ്ട്. വംശഹത്യയില്‍ നരേന്ദ്ര മോഡിയുള്‍പ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് സാകിയ ജഫ് രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചില പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ കുറവല്ലാത്ത വസ്തുതകളുണ്ടെന്നതിന് ഈ ശിപാര്‍ശ തന്നെ തെളിവ്. മോഡിക്ക് വേരുറപ്പിക്കാന്‍ വേണ്ട വിധത്തില്‍ ചോര കൊണ്ട് നിലമൊരുക്കാന്‍ കൂട്ടുനിന്ന പോലീസുദ്യോഗസ്ഥര്‍ പിന്നീട് അദ്ദേഹത്തെ ദേശീയ നേതാവാക്കി ഉയര്‍ത്താന്‍ യത്‌നിച്ചുവോ? അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണോ ഏറ്റുമുട്ടല്‍ കൊലകള്‍? ലഷ്‌കറെ ത്വയ്യിബ നിരന്തരം ലക്ഷ്യമിടുന്ന ഒരു നേതാവ് എളുപ്പത്തില്‍ ദേശീയ നേതാവായി മാറുമല്ലോ!

ഇത്തരമൊരു ഗൂഢപദ്ധതിയുടെ ഇരയാവുകയായിരുന്നോ ഇശ്‌റത്ത് ജഹാനും ജാവീദ് ശൈഖും പാക്കിസ്ഥാന്‍കാരെന്ന് ആരോപിക്കപ്പെടുന്ന മറ്റു രണ്ടുപേരും? ഇശ്‌റത്തിനും ജാവീദിനും വേണ്ടി പോരാടാന്‍ മാതാവും പിതാവുമുണ്ടായിരുന്നു. തങ്ങളുടെ മക്കള്‍ ഭീകരവാദികളെല്ലെന്ന് സ്ഥാപിക്കാന്‍ അവര്‍ ജീവിതം മാറ്റിവെച്ചു. അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരോ? പേര് ഇതുതന്നെയോ എന്ന് ഉറപ്പില്ല. പാക്കിസ്ഥാന്‍കാരാണെന്ന ഗുജറാത്ത് പോലീസിന്റെ വാദം സ്വീകരിച്ച് മൃതദേഹം ആ രാജ്യത്തിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഗുജറാത്തില്‍നിന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരു വിവരവും പോലീസിന്റെ പക്കലുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇവര്‍ ഭീകരവാദികളാണെന്ന് ഗുജറാത്ത് പോലീസ് തീരുമാനിച്ചത്? അടിയന്തിരാവസ്ഥക്കാലത്ത് കാണാതായ മകനെ അന്വേഷിച്ച് അലഞ്ഞ്, വേദനയില്‍ നീറിമരിച്ച ഈച്ചരവാര്യരെപ്പോലെ ചിലര്‍ ഇവര്‍ക്കായി കാത്തിരിക്കുന്നുണ്ടാവില്ലേ? അവര്‍ക്ക് നമ്മുടെ ഭരണകൂടങ്ങള്‍ എന്ത് മറുപടി കൊടുക്കും?

(രിസാലയില്‍നിന്ന്)