ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വെള്ളിയാഴ്‌ച, ഡിസംബർ 2

🕌മീലാദ് സ്പെഷ്യൽ🕌*

*✅നബിദിനാഘോഷത്തിനു ദീനിൽ അടിസ്ഥാനമില്ലെന്നും മൗലിദാഘോഷത്തെ ബിദ്അത്തും കുഫ്‌റുമാക്കി കവലകൾ തോറും പ്രസംഗിച്ചും പോസ്റ്ററൊട്ടിച്ചും ലഗുലേഖകൾ വിതരണം ചെയ്‌തും നടക്കുന്ന വഹാബീ മൗദൂദീ പൊള്ളവാദങ്ങൾ ഖണ്ഡിക്കുന്ന ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിശദമായ ലേഖനം✅*

*ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ ഗ്രഹിഛെടുക്കാവുന്ന ശൈലിയിൽ*


*🕌"മൗലിദാഘോഷം ഇസ്ലാമികം തന്നെ🕌"*



*വായിക്കുക*

*🕌മൗലിദാഘോഷം ഇസ്‌ലാമികം തന്നെ🕌*

*അല്ലാഹു അല്ലാത്ത ആരാധ്യവസ്തുക്കളുടെ അടിമത്വത്തില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിച്ച, അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും ബഹുദൈവാരാധനയില്‍ നിന്ന് ഏകദൈവാരാധനയിലേക്കും മനുഷ്യകുലത്തെ വഴിനടത്തിയ ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെ മുസ്ലിം ലോകം പ്രകീര്‍ത്തിച്ചുകൊണ്ടേയിരിക്കും.ഈ അനുഗ്രഹീത പ്രവാചകന്റെ ഉമ്മത്തിലെ ഒരംഗമാവുക എന്ന സൌഭാഗ്യത്തിനു നന്ദി രേഖപ്പെടുത്തുന്നതിനും പ്രവാചകരോടുള്ള സ്നേഹവും ആദരവും വരച്ചുകാണിക്കുന്നതിനുമായി ആഗോള മുസ്ലിം സമൂഹം ചെയ്തുവരുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് പ്രവാചക പ്രകീര്‍ത്തനം. പ്രകീര്‍ത്തനത്തിനായി കേരളജനത വ്യാപകമായി ഉപയോഗിക്കുന്നത് മൌലിദ് പാരായണമാണ്. മുഹമ്മദ് നബി(സ്വ) ജീവിതത്തിന്റെ വിവിധ മേഖലകളെയും അനുപമമായ അവിടുത്തെ സ്വഭാവത്തെയും ഗദ്യപദ്യ ശൈലികളിലൂടെ വിശദീകരിച്ചുകൊണ്ട് നടത്തുന്ന മൌലിദ് പാരായണം തന്നെയാണ് റബീഉല്‍ അവ്വലില്‍ നാം അനുഷ്ടിക്കുന്ന സവിശേഷ കര്‍മ്മം. നാട്ടിലെ കാരണവന്‍മാരും സ്ത്രീകളും കുട്ടികളും മൌലിദിന്റെ ഈരടികള്‍ മനസ്സില്‍ നിന്ന് നിശ്പ്രയാസം ഓര്‍ത്തെടുത്ത് ചൊല്ലുമ്പോള്‍ തെളിഞ്ഞുവരുന്ന നമ്മുടെ മഹിതമായ പാരമ്പര്യത്തെ അജ്ഞതയായി ചിത്രീകകരിക്കാന്‍ ചിലര്‍ പെടാപാട് പെടുന്നത് വര്‍ത്തമാന കാലത്തിന്റെ ശാപമായിത്തുടരുകയാണ്.നബിദിനാഘോഷം അനാചാരം, നബിദിനം അനിസ്ലാമികം, മൌലിദ് പാരായണം ശിര്‍ക്ക് തുടങ്ങിയ നിരര്‍ത്ഥകവും വാസ്തവ വിരുദ്ധവുമായ കുപ്രചരണങ്ങളുമായി ഓരോ റബീഇലും അവര്‍ സാന്നിധ്യമറിയിക്കുന്നതും പതിവാണ്. മൌലിദും നബിദിനാഘോഷവും അനിസ്ലാമികമാണെന്ന തെറ്റായ സന്ദേശം മുസ്ലിം മനസ്സുകള്‍ക്ക് കൈമാറുന്നതിനായി അവ ഇസ്ലാമികമാണെന്ന് തെളിയിച്ചാക്കാന്‍ വെല്ലുവിളികള്‍ നടത്തിയും ഇനാം പ്രഖ്യാപിച്ചും പാരമ്പര്യവിരോധികള്‍ റബീഇന്റെ സുന്ദരാന്തരീക്ഷത്തെ മലിനമാക്കാന്‍ ശ്രമിക്കാറുണ്ട്. മൌലിദിന്റെയും പ്രവാചക പ്രകീര്‍ത്തനത്തിന്റെയും പ്രാമാണികത വരച്ചുകാട്ടാനുള്ള ഒരു എളിയശ്രമം നടത്തുകയാണിവിടെ.*


ആദ്യമായി എന്താണ് ബിദ്‌അത്തു എന്ന് നോക്കാം


👇🏻👇🏻👇🏻


*എന്താണ്ബിദ്അത്*



*മുന്‍മാതൃകകളില്ലാത്ത പുതിയ കാര്യമെന്നാണ് ബിദ്അത്തിന്റെ ഭാഷാര്‍ത്ഥം. (ശറഹുമുസ്ലിം) മതത്തിനകത്തോ അല്ലാതെയോ പുതിയതായി എന്തുണ്ടായാലും അതിന് ഈ അര്‍ത്ഥപ്രകാരം ബിദ്അത്ത് എന്നു പറയാം. ചുരുക്കത്തില്‍ നന്മയോ തിന്മയോ ആവട്ടെ, നല്ലതോ ചീത്തയോ ആവട്ടെ, പുതുതായി രൂപപ്പെട്ടവയെല്ലാം ഭാഷാടിസ്ഥാനത്തില്‍ ബിദ്അത്തിന്റെ കൂട്ടത്തില്‍ പെടുന്നു. സാങ്കേതികാര്‍ത്തത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബിദ്അത്ത് രണ്ട് ഇനങ്ങളായിത്തീരും.*


*1.അനുകരണീയ ബിദ്അത്ത് (നല്ല ബിദ്അത്ത്)*



*2,ഹീനമായ ബിദ്അത്ത് (ചീത്ത ബിദ്അത്ത്)ശറഇന്റെ പ്രമാണങ്ങളായ ഖുര്‍ആന്‍  ഹദീസിലും ഇജ്മാഇലും ഖിയാസിലും നിരോധിക്കപ്പെട്ട ബിദ്അത്ത് മേലുദ്ധരിച്ച രണ്ടാം ഇനത്തില്‍ പെട്ടവയാണ്. അവ മുഴുവന്‍ സമൂഹത്തില്‍ നിന്ന് എടുത്തറിയപ്പെടേണ്ടതുമാണ്.*




*ഇമാം ശാഫിഈ(റ) പ്രസ്താവിക്കുന്നു: ഖുര്‍ആന്‍, ഹദീസ്, അസര്‍, ഇജ്മാഅ് (മുസ്ലിം പണ്ഡിതന്‍മാരുടെ ഏകോപനം) എന്നിവക്ക് എതിരായി വരുന്ന ബിദ്അത്ത് മാര്‍ഗ ഭ്രംശവും അവക്ക് വിരുദ്ധമല്ലാത്ത നല്ലവ സ്വീകാര്യ യോഗ്യമാണെ (ഇന്‍സാനുല്‍ ഉയൂന്‍84)*




*സമാനമായ കാഴ്ചപ്പാടു തന്നെയാണ് ബിദ്അത്ത് സംബന്ധിയായി ഇമാം നവവി(റ), ഖാളി ഇയാള്(റ), ഇസ്സുബിന്‍ അബ്ദുസ്സലാം(റ), അല്‍ ഹാഫിള് ഇബ്നുല്‍ അഥീര്‍(റ) തുടങ്ങിയ മതപണ്ഡിതന്‍മാര്‍ മുന്നോട്ടു വെക്കുന്നത്.*




മുന്‍മാതൃകയില്ലാത്ത പുതിയ കാര്യങ്ങള്‍ മാര്‍ഗഭ്രംശമാണ് എന്ന തിരുവചനം വിശദീകരിച്ചു കൊണ്ട്  *സുപ്രസിദ്ധ പണ്ഡിതന്‍ ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി(റ) എഴുതുന്നു. മുഹ്ദസാത്ത് എന്നത് മുഹ്ദസതിന്റെ ബഹുവചനമാണ്. ശറഇല്‍ അടിസ്ഥാനമില്ലാതെ പുതുതായി ആവിഷ്കരിച്ചതാണ് അത് കൊണ്ടുള്ള ഉദ്ദേശം. ശറഈ വീക്ഷണത്തില്‍ അതിന് ബിദ്അത്ത് എന്ന് പറയാം. ശറഅ് അറിയിക്കുന്ന അസ്വ്ല് ഉള്ളവയൊന്നും ബിദ്അത്ത് അല്ല. (ഫത്ഹുല്‍ ബാരി13/253)*






*ബിദ്അത്തിന്റെ അപാകതയും ഭീകരതയും വരച്ചുകാട്ടാന്‍ സാധാരണ ഉപയോഗിക്കപ്പെടുന്ന ഹദീസ് ഇതാണ്. ജാബിര്‍ ബിന്‍ അബ്ദുല്ലാ(റ)യില്‍ നിന്ന് നിവേദനം, തിരുദൂതര്‍ (സ്വ) പറയുന്നു: .... ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ്. (മുസ്ലിം)തിരുദൂതര്‍ (സ്വ)യുടെ കാലത്തില്ലാത്ത പുതുതായി ഉണ്ടായവയും വൈജ്ഞാനികവും കര്‍മ്മശാസ്ത്രപരവുമായ എല്ലാ പുതുതായി ഉണ്ടായവയും ശറഇന്റെ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് യുക്തിയല്ല.*
*അങ്ങനെയാണെങ്കില്‍ നാമിന്ന് കാണുന്ന ഇസ്ലാമിക പരിപാടികളും സമ്മേളനങ്ങളും എക്സിബിഷനുകളും അതിൽ നടത്തുന്ന ദിക്റ്,ദുആ,ഭക്ഷണ വിതരണം നടത്തുന്നതും സാങ്കേതിക വിദ്യ ഉപയോഗിച്ച് രമ്യഹര്‍മ്മങ്ങള്‍ നിര്‍മിക്കുന്നതും ചീത്തയായ ബിദ്അത്ത് ആവേണ്ടതല്ലേ?. ഒരിക്കലും അവ അങ്ങനെയല്ലല്ലോ. എന്നാല്‍ ഉപര്യുക്ത ഹദീസ് സൂചിപ്പിക്കുന്ന പുതുതായി നിര്‍മ്മിക്കപ്പെട്ട കാര്യങ്ങള്‍ ശറഇല്‍ അടിസ്ഥാനമില്ലാത്തവയാണെന്നും വ്യക്തമാണ്.*


*എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും കുല്ലു ബിദ്അതിന്‍ പിഴച്ചതാണ് എന്ന തിരുമേനി(സ്വ) വ്യക്തമാക്കിയതാണല്ലോ, അതിനാല്‍ കുല്ല് എന്ന സമഗ്ര വാചകത്തില്‍ നിന്ന് ചില ബിദ്അത്തുകളെ മാറ്റി നിര്‍ത്താമോ എന്ന് ചില മുബ്തദീഈങ്ങള്‍ (പുത്തനാശയക്കാര്‍) സംശയം ജനിപ്പിക്കാറുണ്ട്. അവര്‍ക്ക് അവരുടെ പ്രിയനേതാവായ ഇബ്നു തൈമിയ്യ നല്‍കുന്ന മറുപടി ഇങ്ങനെയാണ്.*



*ഇബ്നു തൈമിയ്യ പറയുന്നു: എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ് എന്ന സമഗ്ര വാചകത്തില്‍ നിന്നും ചില ബിദ്അത്തിനെ മാറ്റി നിര്‍ത്താമോ എന്നതിന് രണ്ട് രൂപത്തില്‍ മറുപടി പറയാം. ഒന്ന്, നല്ലതാണെന്ന് സ്ഥിരപ്പെട്ടവ ബിദ്അത്ത് അല്ല. അപ്പോള്‍ മേല്‍ ഹദീസിന്റെ സമഗ്രത സുരക്ഷിതമായിരിക്കുമല്ലോ. രണ്ട്, നല്ല ബിദ്അത്ത് മേല്‍ ഹദീസിലെ പൊതുനിയമത്തില്‍ നിന്ന് വിരുദ്ധമായി വേര്‍പെട്ടതാണ്. ഇത്തരും പൊതുനിയമം മാറ്റിനിര്‍ത്തിയവയില്ലാല്ലത്തതിലാണല്ലോ തെളിവാകുക. (ഇഖ്തിളാഅ്2/88)*




*ചുരുക്കത്തില്‍ ബിദ്അത്ത് എന്നാല്‍ പുതുതായി രൂപം കൊണ്ടവയാണ്. അത് ശറഇല്‍(ഖുർആൻ,സുന്നത്തു,ഇജ്മാഹ്,ഖിയാസ്) അടിസ്ഥാനമില്ലാത്തതാകുമ്പോള്‍ സാങ്കേതികാര്‍ത്ഥ പ്രകാരമുള്ള ഹീനമായ തള്ളപ്പെടേണ്ട ബിദ്അത്ത് ആകുന്നു. അടിസ്ഥാനമുണ്ടെങ്കില്‍ ബിദ്അത്ത് അല്ല.*



*മൌലിദും നബിദിനാഘോഷവും ഇന്ന് കാണുന്ന രീതിയിൽ ഹിജ്റയുടെ ആദ്യ നൂറ്റാണ്ടുകളില്‍ ഇല്ലാത്തതാണെന്ന് വാദിച്ച് അവ അനിസ്ലാമികമാണെന്ന് വരുത്തി വെക്കാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ അജ്ഞതയും വിവരക്കേടും അംഗീകരിക്കുകയാണ് ചെയ്യുന്നത്. പ്രവാചക പ്രകീര്‍ത്തനമായ മൌലിദ് മതപ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതിനാല്‍ അവയെ ചീത്ത ബിദ്അത്ത് ആയി കാണുന്നത് മതവീക്ഷണത്തില്‍ കടുത്ത തെറ്റ് ആണ്.*


*ഇനി മൗലിദാഘോഷം എന്താണെന്ന് പരിശോധിക്കാം*



👇🏻👇🏻👇🏻

*മൌലിദ്*



*ഗദ്യയമായോ പദ്യമായോ ഗദ്യപദ്യ സമ്മിശ്രമായോ നടത്തപ്പെടുന്ന പ്രവാചക പ്രകീര്‍ത്തനമാണ് മൌലിദ് കൊണ്ട് വിവക്ഷക്കപ്പെടുന്നത്. മൌലിദ് സുപ്രസിദ്ധ പണ്ഡിതന്‍ അല്ലാമ സുയൂഥി (റ) നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്. പുണ്യറസൂലി(സ്വ)ന്റെ തിരുപ്പിറവിയെക്കുറിച്ചും ആ പുണ്യവേളയില്‍ വെളിപ്പെട്ട അസാധാരണ സംഭവങ്ങളെക്കുറിച്ചും ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും പാരായണം ചെയ്യുവാനായി ജനം ഒരുമിച്ചുകൂടുകയും അതിനെത്തുടര്‍ന്ന് ആവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്ന പ്രക്രിയയാണ് മൌലിദ് പാരായണം. മൌലിദ് പാരായണം പ്രതിഫലം ലഭിക്കുന്ന നല്ല ബിദ്അത്ത് ആണ്. (ഹാവി ലില്‍ ഫതാവാ189)ഇന്ന് സുപരിചിതമായ രീതിയില്‍ മൌലിദ് ഗ്രന്ഥങ്ങള്‍ ഹിജ്റയുടെ ആദ്യ നൂറ്റാണ്ടില്‍ തന്നെ വിരചിതമായിരുന്നില്ലെങ്കിലും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ നടത്തിയതിനു തെളിവുകള്‍ ധാരാളമുണ്ട്. വിശുദ്ധ ഹദീസ് ഗ്രന്ഥങ്ങളും സ്വഹാബികളുടെയും താബിഉകളുടെയും ചരിത്രങ്ങളും ഈ യാഥാര്‍ത്ഥ്യത്തിന്റെ ജീവിക്കുന്ന തെളിവുകളാണ്. അവ വഴിയേ വിശദീകരിക്കുന്നതാണ്.*





*ഇന്ന് വ്യാപകമായി കണ്ട് വരുന്ന മൌലിദും മൌലിദാഘോഷവും അതുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന മറ്റുപരിപാടികളും ഇന്ന് കാണുന്ന രീതിയിൽ മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഭാഷാര്‍ത്ഥത്തില്‍ അവ ബിദ്അത്ത് ആണ്. എന്നാൽ മൌലിദും നബിദിനാഘോഷവും ഒരു നിലക്കും മതപ്രമാണങ്ങളോട് എതിരാകുന്നില്ല എന്നതിനാല്‍ അവ ശാഫഈ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആകുന്നില്ല. പ്രസ്തുത പരിപാടികളില്‍ പ്രധാനമായി നടത്തപ്പെടുന്ന ചടങ്ങ് ഖുർആൻ പാരായണം പ്രവാചക പ്രകീര്‍ത്തനം,മൌലിദ് പാരയണം, അന്നദാനം തുടങ്ങി ശറഅ് അംഗീകരിക്കുന്ന കാര്യങ്ങളാണ്.*



*നബിദിനാഘോഷ വിരോധികളുടെ ഒരു തന്ത്രമാണ് നബിദിനാഘോഷത്തെ ഒരു നിയതമായ ഇബാദത്ത് എന്ന നിലയിൽ അവതരിപ്പിക്കൽ. സത്യത്തിൽ ഒരു പ്രത്യേക ചട്ടക്കൂടോ ഘടനയോ നിയമാവലികളോ ഉള്ള ഒരു കർമ്മമേ അല്ല നബിദിനാഘോഷം. ഭക്ഷണവും വസ്ത്രവും പാർപ്പിടവും തൊഴിലും വ്യവഹാരങ്ങളും പോലെ ഒരു മുസ്.ലിമിന്റെ ഏതു തരം ആഘോഷവും അനുവദിക്കപ്പെട്ടതിന്റെ പരിധി വിട്ടുകടക്കൽ നിഷിദ്ധം തന്നെ. നബിദിനാഘോഷത്തിൽ വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളാകട്ടെ പരിശുദ്ധ പ്രമാണങ്ങളാൽ സ്ഥിരീകരിക്കപ്പെട്ട പുണ്യകർമ്മങ്ങളും. സൃഷ്ടിപ്പിൽ എല്ലാ പ്രവാചകന്മാരേക്കാളും മുൻകടന്ന മുഹമ്മദ് മുസ്ഥഫാ നബി(സ) നുബുവ്വത്ത് ദൗത്യവുമായി ഭൂലോകത്തേക്ക് പ്രവേശിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടുള്ള എല്ലാ പുണ്യകർമ്മങ്ങൾക്കും പൊതുവെ പറയുന്ന പേരു മാത്രമാണ് ആ പദങ്ങൾ. എന്നിട്ടും നബിദിനാഘോഷത്തെ ബിദ്അത്ത് എന്നു വിശേഷിപ്പിക്കുന്നത് തികഞ്ഞ അസംബന്ധം തന്നെ.*



*ദീനിൽ മുമ്പേ നിലവിലുള്ള ഇത്തരം പുണ്യകർമ്മങ്ങൾ റബീഉൽ അവ്വലിൽ സംഘടിതമായി അനുഷ്ടിക്കപ്പെടുന്ന രീതി പിൽക്കാലത്താണ് ഉടലെടുത്തത് എന്നത് കൊണ്ട് നബിദിനാഘോഷത്തെ ബിദ്അത്ത് എന്ന് ചരിത്രബോധമുള്ള ആരും പറയും - അതാകട്ടെ ഭാഷാപരമായ ബിദ്അത്ത് എന്ന അർത്ഥത്തിലാണ്. ഇത്തരം ബിദ്അത്തുകൾ അല്ല പിഴച്ച ബിദ്അത്തുകളെ പറ്റിയുള്ള ഹദീസിൽ പരാമർശിച്ചത് എന്ന കാര്യം ഇമാമുമാർ വ്യക്തമാക്കിയത് മുൻപ് വിശദീകരിച്ചുവല്ലോ?*






*ഇനി നബിദിനാഘോഷത്തിന്റെ ഭാഗമായി വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളുടെ മതപരമായ അടിസ്ഥാനങ്ങൾ പരിശോധിക്കാം.*



*(1) സന്തോഷപ്രകടനം:*



*📚സൂറത്ത് യൂനുസിലൂടെ അല്ലാഹു അരുളുന്നു:( قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ (‘അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും ആണെന്ന് പറയൂ നബിയേ. അതിനാൽ അവർ സന്തോഷിച്ചു കൊള്ളട്ടെ. അവർ ഒരുമിച്ചു കൂട്ടുന്ന എല്ലാ സന്തോഷങ്ങളേക്കാളും ഉത്തമമാണ് അതിനാലുള്ള സന്തോഷം’.📚*




*അല്ലാഹുവിൽ നിന്നുള്ള ഔദാര്യവും കാരുണ്യവും എന്ത് തന്നെയായാലും അതിന്റെ പേരിൽ സന്തോഷിക്കണം എന്നും ആ സന്തോഷപ്രകടനമാണ് മറ്റെല്ലാ ഭൗതികസുഖസൗകര്യങ്ങളിലുള്ള സന്തോഷപ്രകടനത്തേക്കാൾ ഉത്തമമായിട്ടുള്ളതെന്നും ആണ് ഈ ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. അപ്പോൾ അല്ലാഹുവിന്റെ അപാരമായ കാരുണ്യമായ നബി(സ)യുടെ പേരിലുള്ള സന്തോഷപ്രകടനം ഏറ്റവും മഹത്തായ ഒരു പുണ്യകർമ്മം തന്നെ എന്നു നിസ്സംശയം പറയാം. ഈ ആയത്തിന്റെ തഫ്സീറിൽ ഇമാം മാവറദി(റ) ഉദ്ധരിക്കുന്നത് നോക്കൂ:فلتفرح قريش بأن محمداً منهم، قاله ابن عباس. (تفسير النكت والعيون/ الماوردي )"മുഹമ്മദ് നബി(സ) അവരിൽ പെട്ടവരാണല്ലോ എന്നതിനാൽ ഖുറൈശികൾ സന്തോഷിക്കട്ടെ - ഇതു ഇബ്നു അബ്ബാസ്(റ) പറഞ്ഞതാണ്."📚*




അപ്പോൾ നബി(സ)യുമായി ഉള്ള ബന്ധത്തിന്റെ പേരിൽ സന്തോഷിക്കാം. ബന്ധം ഈമാനികമാകാം, ഉമ്മത്തിയ്യ് ആകാം, ഗോത്രീയമാവാം, കൗടുംബികമാകാം, സ്ഥലീയവും കാലികവും ആകാം. ഏതു തരത്തിലുള്ള ബന്ധത്തിന്റെ പേരിലും സന്തോഷിക്കാം. ഒരു ബന്ധവും ഇല്ലാത്തവർ സന്തോഷിക്കേണ്ടതില്ല.*




*ആയത്തിൽ പറഞ്ഞ അല്ലാഹുവിന്റെ കാര്യണ്യം (رحمة) എന്നതു കൊണ്ടുള്ള വിവക്ഷ റസൂൽ(സ) തങ്ങൾ ആണെന്ന് ആരൊക്കെ പറഞ്ഞു എന്ന് നോക്കാം*

👇🏻👇🏻👇🏻👇🏻


*ആയത്തിൽ പറഞ്ഞ അല്ലാഹുവിന്റെ കാര്യണ്യം (رحمة) എന്നതു കൊണ്ടുള്ള വിവക്ഷ റസൂൽ(സ) തങ്ങൾ ആണെന്ന് മുഫസ്സിറുകളായ ഇബ്നു ജൗസി, അബൂഹയ്യാൻ, സുയൂഥി(റ) എന്നിവർ ഉദ്ധരിക്കുന്നുണ്ട്. ഇമാം സുയൂഥി(റ) ( وما أرسلناك إلا رحمة للعالمين) الأنبياء: 107 എന്ന ആയത്തും തെളിവായി തന്റെ 'ദുറുൽ മൻസൂർ' എന്ന തഫ്സീറിൽ കൊടുക്കുന്നുണ്ട്. എന്നാൽ അല്ലാഹുവിന്റെ ഔദാര്യം ( فضل) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആണ് റസൂൽ(സ) എന്ന അഭിപ്രായം ഇബ്നു അഥിയ്യ(റ) തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നുണ്ട്. പഴുതടച്ച തഫ്സീറുകളാണ് ഈ വിഷയത്തിലുള്ളതെന്നർഥം.*




മുഹമ്മദ് നബി(സ)യുടെ രിസാലത്തിനെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക*

👇🏻👇🏻👇🏻👇🏻👇🏻


*(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)‘പ്രപഞ്ചങ്ങൾക്കാകെയും കാരുണ്യമായി മാത്രമേ അങ്ങയെ നാം അയച്ചിട്ടുള്ളൂ നബിയേ’*



👇🏻👇🏻👇🏻💪🏻



*📚ഇബ്നു കസീർ(റ) വിശദീകരിക്കുന്നു:وقوله: { وَمَآ أَرْسَلْنَـٰكَ إِلاَّ رَحْمَةً لِّلْعَـٰلَمِينَ } يخبر تعالى أن الله جعل محمداً صلى الله عليه وسلم رحمة للعالمين، أي: أرسله رحمة لهم كلهم، فمن قبل هذه الرحمة، وشكر هذه النعمة، سعد في الدنيا والآخرة، ومن ردها وجحدها، خسر في الدنيا والآخرة،‘തീർച്ചയായും അല്ലാഹു സുബ്ഹാനഹു വതആലാ മുഹമ്മദ് നബി(സ)യെ ലോകങ്ങൾക്കാകെയും കാരുണ്യമായി നിശ്ചയിച്ചു കഴിഞ്ഞു. അഥവാ നബിയെ അവർക്കെല്ലാവർക്കും കാരുണ്യമായി അയച്ചിരിക്കുന്നു. ആരെങ്കിലും ഈ കാരുണ്യത്തെ സ്വീകരിക്കുകയും ഈ അനുഗ്രഹത്തിനു നന്ദി ചെയ്യുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. ആരെങ്കിലും അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്താൽ അവൻ ദുൻയാവിലും ആഖിറത്തിലും പരാജയപ്പെട്ടു.📚’*




 * സ്വയം താൻ റഹ്.മത്ത് ആണ് എന്നു പറയുന്നത് ഇബ്നു കസീർ(റ) ഉദ്ധരിക്കുന്നു:فبلغ ذلك رسول الله صلى الله عليه وسلم فقال: " والذي نفسي بيده لأقتلنهم ولأصلبنهم ولأهدينهم وهم كارهون، إني رحمة بعثني الله ولا يتوفاني حتى يظهر الله دينه، لي خمسة أسماء: أنا محمد، وأحمد، وأنا الماحي الذي يمحو الله بي الكفر، وأنا الحاشر الذي يحشر الناس على قدمي، وأنا العاقب " تفسير القرآن الكريم/ ابن كثير'എന്റെ നഫ്സ് ആരുടെ കൈവശത്തിലാണോ ആ അല്ലാഹുവിനെ തന്നെ സത്യം. ഞാൻ അവരുമായി യുദ്ധം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. ഞാൻ അവരെ കഠിനമായി കൈകാര്യം ചെയ്യുക തന്നെ ചെയ്യുമായിരുന്നു. അവർ വെറുക്കുന്ന ആ സന്മാർഗത്തിലേക്ക് ഞാൻ അവരെ കൊണ്ടു വരിക തന്നെ ചെയ്യുമായിരുന്നു. പക്ഷെ, നിശ്ചയം ഞാൻ കാരുണ്യമാണ്. അല്ലാഹു അങ്ങനെയാണ് എന്നെ അയച്ചത്. അല്ലാഹു അവന്റെ ദീനിനെ പ്രത്യക്ഷപ്പെടുത്താതെ എന്നെ മരിപ്പിക്കുകയില്ല. പഞ്ചനാമങ്ങളുടെ ഉടമയാണ് ഞാൻ. ഞാൻ മുഹമ്മദ് ആണ്. ഞാൻ അഹ്.മദ് ആണ്. ഞാൻ 'മാഹീ' ആണ്. അല്ലാഹു എന്നിലൂടെ കുഫ്.റിനെ മായ്ച്ചു കളയുന്നു. ഞാൻ 'ഹാഷിർ' ആണ്. അന്ന് ജനങ്ങളെല്ലാം എന്റെ കാൽ പാദങ്ങളിൽ ഒരുമിച്ചു കൂടും. ഞാൻ 'ആഖിബ്' (അനന്തരാവകാശി) ആണ്.'📚*



*ചുരുക്കത്തിൽ മുത്ത് റസൂൽ(സ്വ) ലോകത്തുള്ള സകല ചരാചരങ്ങൽക്കും അനുഗ്രഹവും കാരുണ്യവുമാണെന്നും ആ റഹ്മത്തു കൊണ്ട് സന്തോഷിക്കണമെന്നും വ്യക്തമായി*



*(2) പ്രവാചക കീർത്തനങ്ങൾ അഥവാ മദ്.ഹു റസൂൽ*


*പരിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ അല്ലാഹു നബി(സ)യെ പുകഴ്ത്തി പറഞ്ഞതായി കാണാം. ഒരു ഉദാഹരണം മാത്രം.وَرَ‌فَعْنَا لَكَ ذِكْرَ‌كَ‘അങ്ങയുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു നബിയേ’*



*ഇമാം റാസി(റ)യുടെ വിശദീകരണത്തിൽ നിന്ന്:واعلم أنه عام في كل ما ذكروه من النبوة، وشهرته في الأرض والسموات، اسمه مكتوب على العرش، وأنه يذكر معه في الشهادة والتشهد، وأنه تعالى ذكره في الكتب المتقدمة، وانتشار ذكره في الآفاق، وأنه ختمت به النبوة، وأنه يذكر في الخطب والأذان ومفاتيح الرسائل، وعند الختم وجعل ذكره في القرآن مقروناً بذكره‘നിശ്ചയം നീ അറിയണം. ഈ വാചകം നുബുവ്വത്ത് സംബന്ധമായി പറയപ്പെട്ട എല്ലാം ഉൾകൊള്ളുന്ന ഒരു പൊതുവായ പ്രഖ്യാപനമാണ്. ഭൂമിയിലും ആകാശങ്ങളിലും ആ നബി പ്രശസ്തനാണ്. അർശിൽ ആ തിരുനാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശഹാദത്തിലും തശഹ്ഹുദിലും അല്ലാഹുവിനോടൊപ്പം ആ നാമവും പറയപ്പെടുന്നു. പൂർവിക ഗ്രന്ഥങ്ങളിലൊക്കെ അല്ലാഹു ആ നബിയെ കുറിച്ചു പറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ അവിടുത്തെ സ്മരണ പ്രസരിച്ചിരിക്കുന്നു. അവിടുത്തെ ആഗമനത്തോടെ നുബുവ്വത്തിനു പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. ഖുതുബയിലും ആദാനിലും സന്ദേശങ്ങളുടെ ആദ്യാന്ത്യങ്ങളിലും ആ നാമം പറയപ്പെടുന്നു. അല്ലാഹു ഖുർആൻ വചനങ്ങളിൽ അല്ലാഹുവിനെ പറയുന്നതോടൊപ്പം ആ നബിയെയും പറഞ്ഞിരിക്കുന്നു.’*




👇🏻👇🏻👇🏻💪🏻



*أنه تعالى يقول: أملأ العالم من أتباعك كلهم يثنون عليك ويصلون عليك ويحفظون سنتك، بل ما من فريضة من فرائض الصلاة إلا ومعه سنة فهم يمتثلون في الفريضة أمري، وفي السنة أمرك وجعلت طاعتك طاعتي وبيعتك بيعتي‘നിശ്ചയം അല്ലാഹു തആലാ പറയുന്നു: ലോകം മുഴുവനും അങ്ങയുടെ അനുയായികളാൽ ഞാൻ നിറക്കും നബിയേ. അവരെല്ലാം അങ്ങയുടെ മേൽ സ്തുതികൾ ചൊരിയും. അവർ അങ്ങേക്കു വേണ്ടി സ്വലാത്ത് ചൊല്ലും. അങ്ങയുടെ ചര്യ അവർ കാത്തു സൂക്ഷിക്കും. ഫർള് നിസ്കാരങ്ങളിലെ ഫർളുകൾക്കൊക്കെ സുന്നത്തുകളുമുണ്ട്. ഫർളുകൾ നിർവഹിക്കുമ്പോൾ അവർ എന്റെ കല്പന ശിരസ്സാവഹിക്കുന്നു. സുന്നത്തുകളിൽ അങ്ങയുടേതും. അങ്ങയോടുള്ള അനുസരണ എന്നോടുള്ള അനുസരണയാക്കി ഞാൻ നിശ്ചയിച്ചിരിക്കുന്നു. അങ്ങയെ ബൈഅത്തു ചെയ്യുന്നവൻ എന്നെയാണ് ബൈഅത്ത് ചെയ്യുന്നത്*



*അല്ലാഹുവിന്റെ റസൂല്‍ ഷഫീഉല്‌ വറാ(സ) തന്നെ അവിടുത്തെ മൌലിദ് പറയുന്നു......أنه قد كان رسول الله صلى الله عليه وسلم مكتوباً عند الله خاتم النبيين، وإن آدم لمنجدل في طينته، ومع هذا قال إبراهيم عليه السلام { رَبَّنَا وَٱبْعَثْ فِيهِمْ رَسُولاً مِّنْهُمْ } الآية، وقد أجاب الله دعاءه بما سبق في علمه وقدره ولهذا جاء في الحديث أنهم قالوا: يا رسول الله أخبرنا عن بدء أمرك. فقال: " دعوة أبي إبراهيم عليه السلام، وبشرى عيسى بن مريم، ورأت أمي كأنه خرج منها نور أضاءت له قصور الشام " (تفسير إبن كثير – البقرة 125)‘നിശ്ചയം, ആദം(അ) സൃഷ്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ (കളിമണ്‍ രൂപത്തില്‍) ആയിരിക്കുമ്പോള്‍ തന്നെ, മുഹമ്മദ്‌ (സ) അന്ത്യ പ്രവാചകനാണെന്നുള്ള കാര്യം അല്ലാഹുവിന്റെ അടുക്കല്‍ എഴുതപ്പെട്ടതാണ് (നിശ്ചയിക്കപ്പെട്ടതാണ്).അതോടു കൂടി തന്നെ (പിന്നീട്) ഇബ്രാഹീം(അ) പ്രാര്‍ഥിച്ചു: "റബ്ബേ, എന്റെ പിന്‍ഗാമികളില്‍ നിന്ന് അവർക്ക് നീ ഒരു ദൂതനെ അയക്കണേ" - തീര്‍ച്ചയായും, അല്ലാഹു തആലാ ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥനയെ, തന്റെ മുന്‍കൂട്ടിയുള്ള അറിവിലും തീരുമാനത്തിലും ആയതു പ്രകാരം തന്നെ, സ്വീകരിക്കുകയും ചെയ്തു. അതിന്റെ ലക്ഷ്യത്തില്‍ ഹദീസ് വന്നിരിക്കുന്നു:‘സ്വഹാബികള്‍ ആരാഞ്ഞു: അല്ലാഹുവിന്റെ റസൂലേ,, അങ്ങയുടെ നിയോഗത്തിന്റെ ആരംഭം വിവരിച്ചാലും. അവിടുന്ന് അരുളി:“എന്റെ പിതാവ് ഇബ്രാഹീമിന്റെ(അ) പ്രാര്‍ഥനയുടെ സുകൃതം ആണ് ഞാന്‍. മര്‍യമിന്റെ പുത്രന്‍ ഈസായുടെ(അ) സുവിശേഷമാണ് ഞാന്‍.ശാമിലെ കൊട്ടാരങ്ങളെ ആകമാനം പ്രഭാപൂരിതമാക്കിയ ഒരുപ്രകാശം ബഹിര്‌ഗമിചതായി ദര്‍ശിച്ച എന്റെ ഉമ്മയുടെ സ്വപ്നം ആണ് ഞാന്‍.” (തഫ്സീറു ഇബ്നു കസീർ)*



*ഇനി നബി(സ) തന്നെ മറ്റുള്ളവരോട് തന്റെ മദ്.ഹ് പറയാൻ ആവശ്യപ്പെടുന്നു:*


*നബി സ്വ യുടെ മദ്ഹ് പറയുന്നതിനെ പാടുന്നതിനെ നബി തങ്ങൾ ഇഷ്ടപ്പെട്ടിരുന്നു.പ്രോത്സാഹിപ്പിച്ചിരുന്നു അവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു.*



കാണുക


👇🏻👇🏻👇🏻



*📚അബൂഹുറൈറ(റ)യെ തൊട്ടു അബിസ്സനാദില്‍ നിന്ന്‍ അദ്ദേഹത്തിന്റെ മകന്‍ ഉദ്ധരിക്കുന്നു. ആഇഷ(റ) പറഞ്ഞു: നിശ്ചയം;ഹസ്സാനു ബ്നു സാബിതി(റ)നു നബി(സ) പള്ളിയില്‍ ഒരു പ്രത്യേക മിമ്പര്‍ സ്ഥാപിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ പതിവ് നബി(സ)യെ പ്രതിരോധിക്കലായിരുന്നു. (പ്രകീര്‍ത്തിച്ചു പാടലായിരുന്നു). നബി(സ) പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നിന്റെ നബിയെ പ്രതിരോധിച്ചത് പോലെ ഹസ്സാനു ബ്നു സാബിതിനെ നീ 'റൂഹുല്‍ ഖുദ്സ്'മുഖേന ശക്തിപ്പെടുത്തേണമേ”തിര്മിദിയും അബൂദാവൂദും(റ) ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തിര്‍മിദി സ്വഹീഹ് ഹസന്‍ എന്ന് പറഞ്ഞിരിക്കുന്നു.📚*


*( അബൂഹുറൈറ(റ)യെ തൊട്ടു ബുഖാരിയും മുസ്.ലിമും(റ) ഉദ്ധരിക്കുന്നു:പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാനു ബ്നു സാബിതി(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: “ശരിയാണ്”.* *ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്”.(തഫ്സീറു ഇബ്നു കസീര്‍ -അല്‍ബഖറ: 87)*



*എത്ര മനോഹരമായ സങ്കലനം! ഇമാം ഇബ്നു കസീര്‍(റ) ഇമാം ബുഖാരി(റ)യെ ഉദ്ദരിക്കുന്നു. ഇമാം മുസ്ലിമും, അബൂദാവൂദും തിര്‍മിദിയും(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അല്ലാഹുവിന്റെ റസൂലിന്റെ(സ) പ്രിയപത്നി ആഇഷ(റ)യില്‍ നിന്ന് അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന്‍ അബൂഹുറൈറ(റ) ഉദ്ദരിക്കുന്നു. അവിടുത്തെ പ്രിയപ്പെട്ട ഖലീഫ ഉമര്‍(റ)വും, അവിടുത്തെ പ്രിയപ്പെട്ട കവി ഹസ്സാന് ബ്നു സാബിത്(റ)വും അണി നിരക്കുന്നു. മസ്ജിദുന്നബവിയില്‍ മദ്ഹുറസൂല്‍ സദസ്സ്! അല്ലാഹുവിന്റെ റസൂല്‍ അതിനു വേണ്ടി ഒരു മിമ്പര്‍ സ്ഥാപിക്കുന്നു. ഇതിലും മഹത്തായ ഒരു അടിത്തറ ഇനി മറ്റെന്തു വേണം ഞങ്ങള്‍ മുസലിംകള്‍ക്ക്?*





*(3) ജന്മദിനത്തെ അനുസ്മരിച്ചു പുണ്യകർമ്മങ്ങൾ:*




*ജന്മദിനത്തെ അനുസ്മരിച്ചു പുണ്യകർമ്മങ്ങൾ ചെയ്യാമോ?നമുക്ക് പരിശോധിക്കാം*



*നബി(സ)യുടെ ജന്മദിനത്തിനു പ്രത്യേകതയുണ്ട്. അതു കൊണ്ടാണല്ലോ തിങ്കളാഴ്ച നോമ്പ് സുന്നത്താക്കപ്പെട്ടത്. തിങ്കളാഴ്ചയുടെ പ്രത്യേകത അല്ലെങ്കിൽ അതിന്റെ പുണ്യം എന്നത് അതു നബി(സ)യുടെ ജന്മദിനമാണ് എന്നത് തന്നെയാണ്. അതു കൊണ്ടാണ് ആവർത്തിക്കപ്പെടുന്ന എല്ലാ തിങ്കളാഴ്ചയും മുസ്.ലിംകൾ പലരും, നബി(സ)യുടെ സുന്നത്തിനെ നിഷ്ടയോടെ പിൻപറ്റുന്നവർ അധികവും, ആ ദിവസം നോമ്പനുഷ്ടിച്ചു കൊണ്ട് ആഘോഷിക്കുന്നത്. മുസ്.ലിംകളുടെ ആഘോഷമെന്നാൽ അത് അല്ലാഹുവിനു ശുക്.ര് ചെയ്യലാണ്. അഥവാ പുണ്യകർമ്മങ്ങൾ ചെയ്യലാണ്. തിങ്കളാഴ്ച ദിവസം പ്രത്യേകം വ്യക്തമാക്കപ്പെട്ട പുണ്യകർമ്മം സുന്നത്ത് നോമ്പാണ്. അതു കൊണ്ട് അതു നിർവഹിക്കുന്നു. റബീഉൽ അവ്വലിലെ തിങ്കളാഴ്ചയും ഇതിൽ നിന്ന് ഒഴിവല്ല.*



*നബി(സ) പ്രസവിക്കപ്പെട്ട ദിവസത്തിനു പ്രാധാന്യമുണ്ടെങ്കിൽ പ്രസവിക്കപ്പെട്ട മാസത്തിനും പ്രാധാന്യമുണ്ട്. അതു കൊണ്ട് തന്നെ റബീഉൽ അവ്വലിനും പ്രാധാന്യമുണ്ട്. ഇത് ഇമാം സുയൂഥി(റ) യും ഇബ്നുൽ ഹാജും(റ) വിശദീകരിച്ചതുമാണ്. ഇമാമുമാർ യുക്തിവാദികളെ പോലെ തലയിൽ ഉദിച്ചത് വിളിച്ചു പറയുന്നവരല്ല. മുന്നിലുള്ള തെളിവുകൾ മനനം ചെയ്തു സൂക്ഷ്മതയോടെ കാര്യങ്ങൾ അവലോകനം ചെയ്തു കൊണ്ട് വിധി പറയുന്നവരാണ് ഇമാമുമാർ. അതുകൊണ്ടാണല്ലോ അവർ മുത്തഖികൾക്ക് ഇമാമുമാർ ആവുന്നത്. ഓർക്കുക - മുത്തഖികൾക്കാണ് ഇമാമുമാർ. അല്ലാതെ മുബ്തദിഉകൾക്കല്ല.*



*📚 ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സംബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് അനിവാര്യമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍മദ്ഖല്‍, വാ :2,പേജ്: 3)📚*





*എങ്കിൽ തിങ്കളാഴ്ചയെ പോലെ റബീഉൽ അവ്വൽ മുഴുവനും അങ്ങു നോമ്പ് നോൽക്കരുതോ എന്ന ചോദ്യം ഇപ്പോൾ വരും നബിദിന വിരോധിയുടെ തൊണ്ടയിൽ. നബി പിറന്ന ദിനം നോമ്പനുഷ്ടിക്കാൻ കല്പിക്കപ്പെട്ടതു പോലെ നബി പിറന്ന മാസം മുഴുവനും നോമ്പനുഷ്ടിക്കാൻ കല്പിക്കപ്പെട്ടിട്ടില്ല എന്നതു കൊണ്ട് തന്നെ തത്ക്കാലം നോമ്പു നോൽക്കുന്നില്ല എന്നു മാത്രം മറുപടി പറയുന്നു. കല്പിക്കപ്പെട്ടിരുന്നെങ്കിൽ പ്രവാചകപിറവിയുടെ സ്മരണയിൽ ആ മാസം മുഴുവനും നോമ്പനുഷ്ടിക്കാൻ പ്രവാചകപ്രേമികൾക്ക് സന്തോഷമേ ഉള്ളൂ.*




*എങ്കിൽ റബീഉൽഅവ്വലിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം കല്പിക്കപ്പെട്ടതാണോ എന്നാവും അടുത്ത ചോദ്യം. എന്താണ് റബീഉൽ അവ്വലിൽ ചെയ്യുന്ന കാര്യങ്ങൾ? സ്വലാത്തോ? മദ്.ഹ് പ്രഭാഷണമോ? ഖുർആൻ പാരായണമോ? അനുസ്മരണമോ? നബികീർത്തനങ്ങളോ? എല്ലാം കല്പിക്കപ്പെട്ടതു തന്നെ. അല്ലെങ്കിൽ മാതൃകയുള്ളതു തന്നെ. ഇവയൊന്നും തന്നെ റബീഉൽ അവ്വലിൽ മാത്രം ചെയ്യരുതെന്ന ഒരു കല്പന ഇല്ല തന്നെ. അതെന്താ റബീഉൽ അവ്വലിൽ മാത്രം ഇതെല്ലാം കുറച്ചു ഓവറാകുന്നത് എന്നല്ലേ? പറഞ്ഞല്ലോ - അതു പ്രസ്ഥാനനായകന്റെ ജന്മം സംഭവിച്ച മാസമാണ്.*


*സ്വന്തം പ്രസ്ഥാനത്തെ കുറിച്ച് അല്ലെങ്കിൽ പത്രത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവൻ, പ്രസ്ഥാനത്തിന്റെ അല്ലെങ്കിൽ പത്രത്തിന്റെ വാർഷികം ആയാൽ പിന്നെ പറയുകയും വേണ്ട. പിടിച്ചാൽ കിട്ടില്ല. അത്രക്കും അധികപ്രസംഗി ആയി മാറിയിരിക്കും. അത്ര തന്നെ ഇതിലും കണ്ടാൽ മതി. വെറും സ്വാഭാവികം.*



*അതു മാത്രമല്ലല്ലോ നിങ്ങൾ ചെയ്യുന്നത്? മറ്റു മാസങ്ങളിലൊന്നുമില്ലാത്ത ഒരു സന്തോഷപ്രകടനം! ... കുട്ടികൾ പുതിയ ഉടുപ്പുകൾ ഇട്ടു കൊണ്ട് ജാഥ പോകുന്നതല്ലെ? മനസ്സിലായി. അതവരുടെ സന്തോഷം കൊണ്ട് തന്നെയാ. സ്കൂൾ ഡേക്കും സ്വന്തം ബെർത്ത്ഡേക്കും ഒക്കെ അവർ ഇടുന്ന പുത്തൻ ഉടുപ്പല്ലെ? ഈ പേരിലും അവർ അതൊന്ന് ഇടട്ടേന്നെ. വിഷയമാക്കണ്ട. വിഷയമാക്കിയാൽ പ്രശ്നമാണ്. സ്കൂൾ ഡേയും ബെർത്ത് ഡെയും അടിച്ചു പൊളിക്കാമെന്നും നബിദിനത്തിൽ രണ്ടടി നീങ്ങാൻ പാടില്ലെന്നും പ്രമാണം കൊണ്ട് തെളിയിക്കേണ്ടി വരും. യുക്തിവാദമെല്ലാം ചവറ്റുകുട്ടകൾ തേടി പോകും.*




*അതെല്ലാം ഭൗതികവും ഇത് മതപരവും ആണെന്നോ? അതെ - നബിദിന വിരോധികളായ എല്ലാ പാമരന്മാരും പ്രചരിപ്പിക്കുന്ന ഏറ്റവും വലിയ അന്ധവിശ്വാസമാണ് ഇത്. ഒന്ന് ഭൗതികം! ഒന്ന് മതപരം! അന്ധവിശ്വാസങ്ങളുടെ കുത്തക പേറുന്ന ഇവരാണ് പാരമ്പര്യം മുറുകെ പിടിക്കുന്നവരെ അന്ധവിശ്വാസികളായി മുദ്രകുത്തുന്നത് എന്നത് വേറെ കാര്യം. ഇവർക്ക് മതമെന്നാൽ പള്ളിയും നിസ്കാരവും ഹജ്ജും നോമ്പും സകാത്തും മാത്രമാണ്. കാറിൽ പോകുന്നതും ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കുന്നതും ഇവർക്ക് മതത്തിന്റെ പരിധിയിൽ വരില്ല. അതെല്ലാം മതത്തിനു പുറത്ത് മതനിയമങ്ങൾ ബാധകമല്ലാത്ത കുറെ സ്വന്തം കാര്യങ്ങളിൽ പെട്ടത്. അതു കൊണ്ട് തന്നെ സ്വന്തം കുട്ടിയുടെ ബെർത്ത് ഡേ ആഘോഷിക്കാമോ എന്നു ഇവരോട് ചോദിച്ചു പോകരുത്. ഇവർ കൊണ്ടാടിയ സലഫി ഫെസ്റ്റ് പോലും മതാചാരമല്ലാത്തതിനാൽ കുഴപ്പമില്ലെത്രെ. എങ്കിൽ പിന്നെ ഒരു കള്ളുകുടി ഫെസ്റ്റും കൂടി സംഘടിപ്പിക്കാമായിരുന്നില്ലേ. മതാചാരമാണെന്നും പറഞ്ഞ് ആരും ആ വഴിക്കേ വരില്ലല്ലോ? ഇവരുടെ ഈ താന്തോന്നിവാദങ്ങളുടെ മറപിടിച്ചു കൊണ്ട് തന്നെയാണ് മുസ്.ലിം നാമധാരികളായ സിനിമാ നടീ നടന്മാർ അവരുടെ തൊഴിലിനെ ന്യായീകരിക്കുന്നത് എന്നത് വേറെ കാര്യം.*




*പാപ്പരത്തം പേറുന്ന കുറെ പാമരന്മാരുടെ അന്നന്നത്തെ തോന്നലിനനുസരിച്ച് രൂപപ്പെടുന്ന മതം. അതു മാത്രമാണ് ഇവരുടെ കയ്യിലുള്ളത്. അല്ലാതെ ഇസ്.ലാമുമായി ഇവരുടെ വാദങ്ങൾക്കോ ആദർശങ്ങൾക്കോ ഒരു ബന്ധവുമില്ല. ഒരു മുസ്.ലിമിന്റെ ജീവിതത്തിൽ മതനിയമങ്ങളിൽ നിന്ന് ഒഴിവാകുന്നതായി ഒരു കർമ്മം പോലും ഇല്ല എന്നതാണ് യാഥാര്ത്ഥ്യം. എന്റെ നിസ്കാരവും സൽകർമ്മങ്ങളും ജീവിതവും മരണവും എല്ലാം അല്ലാഹുവിനുള്ളതാണ് എന്ന് പ്രഖ്യാപിക്കുവാനാണ് പ്രവാചകനോട് അല്ലാഹു കല്പിച്ചത്. മുസ്.ലിംകൾ പലപ്പോഴായി ആ പ്രഖ്യാപനം ഏറ്റു പറയുകയും ചെയ്യുന്നു.*

*.قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَ‌بِّ الْعَالَمِينَ ﴿الأنعام ١٦٢﴾നബിയേ പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. (Al An’aam 162)ഒരാളുടെ ജീവിതത്തിലെ പ്രധാനഭാഗമാണ് അവന്റെ തൊഴിൽ സമയങ്ങൾ. ഒരാൾ തൊഴിലെടുക്കുന്നത് പോലും ഇബാദത്താണ്. തന്നോടും താൻ ചിലവിനു കൊടുക്കൽ നിര്ബന്ധമായവരോടുമുള്ള അനിവര്യമായ ബാധ്യത വീട്ടാൻ വേണ്ടി തൊഴിലെടുക്കൽ അനിവാര്യമാണെങ്കിൽ അത് അവനു നിർബന്ധമായി വരും. തൊഴിലെടുക്കാതെ തന്റെ ആശ്രിതരുടെ ബാധ്യത വീട്ടാതിരുന്നാൽ അവൻ ശിക്ഷാർഹനായി. മറ്റുള്ളവരുടെ കാരുണ്യത്തിൻ കീഴിൽ ജീവിക്കുക എന്നത് വെറുക്കപ്പെട്ടതാണ്. ദാനധർമ്മങ്ങൾക്കും അറിവു നേടുവാനും ആവശ്യമായ വക കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ തൊഴിലെടുക്കൽ പുണ്യമായി മാറും. ഒരു ഉദ്ദേശ്യവുമില്ലാതെ തൊഴിൽ ചെയ്യുക എന്നത് അനുവദനീയം എന്നതിന്റെ പരിധിയിലും വരും. കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതെ സമയം സിനിമ പോലെ നിഷിദ്ധമായ തൊഴിലിൽ ഏർപ്പെടുക എന്നത് (അതിനു എത്ര സദുദ്ദേശ്യം ഉണ്ടായാലും ശരി) നിഷിദ്ധം തന്നെ. നിഷിദ്ധമായ ഉദ്ദേശ്യത്തോടെ സദ്കർമ്മങ്ങൾ ചെയ്യുന്നത് പോലെ തന്നെ. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള നിസ്കാരം ശിക്ഷാർഹമാണെന്നു ഖുർആനിൽ തന്നെയുണ്ടല്ലോ?ചുരുക്കിപറഞ്ഞാൽ ഒരു മുസ്.ലിമിന്റെ ജീവിതത്തിൽ നിർബന്ധം, പുണ്യം, അനുവദനീയം, വിലക്കപ്പെട്ടത്, വെറുക്കപ്പെട്ടത് എന്നീ നിയമങ്ങളിലൂടെ അല്ലാതെ ചെറുതോ വലുതോ ആയ ഒരു കാര്യവും കടന്നു പോകുന്നില്ല തന്നെ. വിചാരണസമയത്തുള്ള ഒരു പ്രധാനചോദ്യം തന്നെ നിന്റെ സമയം നീ എങ്ങനെ ചിലവഴിച്ചു എന്നതാണല്ലോ? ദീനിന്റെ ഈ ബാലപാഠം പോലും അറിയാതെയാണ് പാമരന്മാർ മീലാദാഘോഷത്തിനെതിരെ ഉറഞ്ഞു തുള്ളുന്നത്.*



*(4) ഭക്ഷണ വിതരണം*



*സ്നേഹപ്രകടനത്തിന്റെ ഭാഗമായുള്ള ഭക്ഷണവിതരണത്തിന്റെ മാതൃക നബി(സ)യുടെ ജീവിതത്തിൽ തന്നെ കാണാവുന്നതാണല്ലോ.സ്വഹീഹൈനിയിൽ വന്ന ഒരു ഹദീസ് കാണുക:*



👇🏻👇🏻👇🏻


*عن عائشة رضي الله عنها قالت ما غِرتُ على أحد من نساء النبي صلى الله عليه وسلم ما غرت على خديجة رضي الله عنها -وما رأيتها- ولكن كان النبي صلى الله عليه وسلم يكثر ذكرها وربما ذبح الشاة ثم يقطعها أعضاء ثم يبعثها في صدائق خديجة فربما قلت له كأنه لم يكن في الدنيا امرأة إلا خديجة فيقول إنها كانت وكانت وكان لي منها ولد (بخاري 1/ 535 /مسلم 284/2('ആഇഷ(റ) പറയുന്നു: ഖദീജ(റ)യുടെ കാര്യത്തിലുണ്ടായത് പോലുള്ള ഒരു തോന്നൽ മറ്റു നബിപത്നിമാരിൽ ആരോടും എനിക്ക് ഉണ്ടായിട്ടില്ല. ഞാനാണെങ്കിൽ അവരെ കണ്ടിട്ടുമില്ല. അവരെ കുറിച്ച് ധാരാളം പറയൽ നബി(സ)യുടെ പതിവായിരുന്നു. പലപ്പോഴും അവിടുന്ന് ആടിനെ അറുത്ത് ഓഹരികളാക്കി അവ ഖദീജ(റ)യുടെ തോഴിമാരിലേക്ക് കൊടുത്തയക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാൻ ചോദിക്കും. ദുൻ.യാവിൽ ഖദീജ(റ) അല്ലാതെ വേറെ ഒരു സ്ത്രീയും ഇല്ലാത്തതു പോലെയാണല്ലോ നബിയേ. അപ്പോൾ അവിടുന്നു പറയും. അതെ, അതായിരുന്നു ഖദീജ. അവരിൽ നിന്ന് എനിക്ക് സന്തതികൾ ഉണ്ടായിട്ടുണ്ട്.'വഫാത്തിനു ശേഷവും ഖദീജ ബീവി(റ)യോടുള്ള നബി(സ)യുടെ സ്നേഹത്തിന്റെ പ്രകടനമാണ് ഇവിടെ കണ്ടത്. ആ നബി(സ)യോടുള്ള സ്നേഹ പ്രകടനമായി വിശ്വാസി ലോകവും മൃഗങ്ങളെ അറുത്ത് അനുയായികൾക്കിടയിൽ വിതരണം ചെയ്യുന്നു. ഇതിനെ പരിഹസിക്കുന്ന വിഡ്ഡികൾ ആദ്യമായി പരിഹസിക്കുന്നത് നബി(സ)യെ തന്നെയാണ്. ഈ സ്നേഹപ്രകടനം ജന്മദിനത്തിൽ മാത്രം പാടില്ല എന്നൊരു നിയമം ഒരു പ്രമാണത്തിലും ഇല്ല.*





*(5) നബിദിന കാമ്പയിനുകളും പ്രഭാഷണപരിപാടികളുo*



ംادْعُ إِلَىٰ سَبِيلِ رَ‌بِّكَ بِالْحِكْمَة*
ِ وَالْمَوْعِظَةِ الْحَسَنَةِ (النحل)

*അല്ലാഹു വിശുദ്ധ ഖുര്ആനിലൂടെ അരുളുന്നു: ‘നബിയേ, നയചാതുരി കൊണ്ടും സദുപദേശങ്ങൾ കൊണ്ടും താങ്കളുടെ നാഥന്റെ മാർഗത്തിലേക്ക് ക്ഷണിക്കുക.'*


*ആ മാര്ഗം എന്നത് പ്രവാചക ജീവിതം തന്നെയാണ്. ആയത്തിൽ പറഞ്ഞത് എല്ലാ വിശ്വാസികളോടും ഉള്ള അനുശാസനം തന്നെ ആണല്ലോ. അപ്പോൾ അസാധാരണവും സംഭവ ബഹുലവും എങ്കിലും ലളിതമായ ആ പ്രവാചക ജീവിതം വിശ്വാസി-അവിശ്വാസി ഭേദമെന്യേ പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ അവസരം എന്ന നിലയിൽ നബിദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഏതു തരം പ്രവാചക സന്ദേശ പ്രചാരണവും പ്രസ്തുത ആയത്തിന്റെ കല്പനയുടെ പരിധിയിൽ വരുന്നു.*





*(6) സ്വഹാബികളും ജന്മദിനവും:*







*നബിയുടെ ജന്മദിനം സ്വഹാബികളുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നു. ഒരു അപ്രധാനമായ സംഗതിയായി അവർ അത് അവഗണിച്ചിരുന്നില്ല. ഒരു സംഭവം നോക്കൂ. ഖലീഫ ഉമർ(റ)ന്റെ ഭരണകാലം. ഒരു പുതിയ കലണ്ടർ ആവിഷ്കരിക്കാൻ വേണ്ടി പ്രമുഖ സ്വഹാബികളുടെ ശൂറ കൂടിയിരിക്കുന്നു. എവിടെ നിന്ന് തുടങ്ങണം എന്നതാണ് പ്രശ്നം. ഒരു സുപ്രധാന സംഭവം അടിസ്ഥാനമാക്കി വർഷാരംഭം കണക്കാക്കണം. അനുയോജ്യമായ നിർദ്ദേശങ്ങൾ ഖലീഫ ആരാഞ്ഞു. ഒരു പ്രധാന നിർദ്ദേശം പ്രവാചക ജന്മദിനം മുതൽ വർഷാരംഭമായി പ്രഖ്യാപിക്കാം എന്നായിരുന്നു. എന്നാൽ, പ്രവാചക ദൗത്യത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ല് എന്ന നിലയിൽ പ്രവാചകന്റെ മദീന പ്രയാണം അടിസ്ഥാനമാക്കി കലണ്ടർ ഏകീകരിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. അത് അലി(റ)യുടെ നിർദ്ദേശമായിരുന്നു. അങ്ങനെ ആയതു കൊണ്ട് നബിദിന വിരോധികൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ കാണാമായിരുന്നു. വർഷാരംഭം ആരും അറിയാതെ കഴിഞ്ഞു പോകാൻ വേണ്ടി പെടുന്ന പെടാപാട്.ഈ സംഭവം ഇബ്നു കസീർ(റ) തന്റെ 'അൽ ബിദായത്തു വന്നിഹായ'യിൽ ഉദ്ധരിക്കുന്നുണ്ട്.*




*ചുരുക്കത്തിൽ നബിദിനാഘോഷത്തിൽ വിശ്വാസികൾ അനുഷ്ടിച്ചു വരുന്ന കർമ്മങ്ങളാകട്ടെ പരിശുദ്ധ പ്രമാണങ്ങളാൽ സ്ഥിരീകരിക്കപ്പെട്ട പുണ്യകർമ്മങ്ങളും ആണ്*



*ഇനി ഇതൊക്കെ ആവാം.റബീഉൽ അവ്വലിൽ നിങ്ങളെന്തിനാ ഓവറാക്കുന്നതു അതുകൊണ്ട് ബിദ്‌അത്തു അല്ലെ എന്നതാണ് ചില മിതവാദികളുടെ ചോദ്യം*




*😀🤔വഹാബീസിന്റെ പൊട്ടത്തരം - റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ലത്രെ*


*മൌലിദാകാം, ആഘോഷവുമാവാം, കാമ്പയിനാല്‍ ബഹുകേമവും. പക്ഷേ, റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടന് ഇവയൊന്നും പാടില്ല. പാടില്ലാപാര്‍ട്ടികള്‍ ഇന്നെത്തിനില്‍ക്കുന്നതിവിടെയാണ്.തിങ്കളാഴ്ച നോമ്പ് സംബന്ധിച്ചു പറഞ്ഞ ഹദീസ് നബിദിനത്തിന് ഇസ്ലാമില്‍ പ്രാധാന്യമുണ്‍ടെന്ന് തെളിയിക്കുന്നു. തിങ്കളാഴ്ചയുടെ പ്രാധാന്യമായി ഹദീസില്‍ രണ്‍ടു കാര്യമാണ് നബി(സ്വ)പറഞ്ഞത്. ഒന്ന് ‘എന്റെ ജന്മദിനം’, രണ്‍ണ്ട് വഹ്യ് അവതരിച്ചുവെന്നത്. ഇപ്പോള്‍ നബിയുടെ ജന്മം കൊണ്‍ട് തിങ്കളാഴ്ചക്കു പ്രാധാന്യം ലഭിച്ചുവെന്നത് തീര്‍ച്ചയാണ്. ഇത് എങ്ങനെയാണ് നിഷേധിക്കുക? തിങ്കളാഴ്ച ഈ നിലയില്‍ പ്രാധാന്യമുള്ള ദിവസമാണ് എന്നത് തന്നെയാണ് അത് ആഘോഷിക്കാന്‍ അര്‍ഹമായതും. ഈ അര്‍ഹത പ്രകടിപ്പിക്കല്‍ തന്നെയാണ് ആഘോഷവും. ചുരുക്കത്തില്‍, പ്രസ്തുത ഹദീസ് ജന്മദിനത്തിന് പ്രാധാന്യം നല്‍കാനും ആ ദിവസം ആഘോഷിക്കാനും തെളിവാണ്. തിങ്കളാഴ്ച പ്രഭാതത്തിലാണ് ജനനമെന്ന് എല്ലാവരും സമ്മതിക്കുന്നു. ജനനം കൂടി പരിഗണിച്ചാണ് നോമ്പെന്നും എല്ലാവരും അംഗീകരിക്കുന്നു. തിങ്കളാഴ്ചയുടെ പ്രാധാന്യത്തിന് കാരണമായാണ് അന്ന് എന്റെ ജന്മദിനമാണെന്ന് നബി പറഞ്ഞത്. തിങ്കളാഴ്ചയിലെ പ്രഭാതത്തിന് മാത്രമല്ല, ജനനം നടന്ന തിങ്കളാഴ്ചക്ക് മാത്രവുമല്ല, ഖിയാമം വരെയുളള എല്ലാ തിങ്കളാഴ്ചക്കും ബാധകവുമാണ്. ജനനം നടന്ന പ്രഭാതമുള്‍ക്കൊള്ളുന്ന മുഴുവന്‍ തിങ്കളാഴ്ചക്കും ജനനത്തിന്റെ പ്രാധാന്യം ബാധകമാണങ്കില്‍ ജനനം നടന്ന തിങ്കളാഴ്ചയുള്‍ക്കൊള്ളുന്ന മുഴവന്‍ റബീഉല്‍ അവ്വലിനും അത് ബാധകമാണ്. ജനനം നടന്ന റബീഉല്‍ അവ്വലിന് മാത്രമല്ല, ഖിയാമം വരെ എല്ലാ റബീഉല്‍ അവ്വലിനും ബാധകം തന്നെ.*

*അല്ലങ്കിൽ 12 ന് പ്രത്യേക തെളിവ് വേണമെന്ന് വാശി പിടിക്കുന്നവർ 10,11,13,14 മൗലിദാഘോഷം നടത്തുമോ?വേണ്ട അംഗീകരിക്കുമോ?*



*റബീഉൽ അവ്വലിനെ പരിഗണിക്കുക എന്നത് സുന്നികളുടെ പ്രവാചക സ്നേഹത്തിന്റെ ഭാഗമാണ്.അത് അഹ്ലുസ്സുന്നയുടെ മാർഗമാണ്.*



*കാണുക*👇🏻👇🏻



*ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയു ന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍  അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖു ര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള് ‍, പ്രവാചകകീര്‍ത്ത നങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന് നതുമായ ആത്മീയോപദേശങ്ങള്‍  തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട് ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196)*




*ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന് നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും ” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).*


*ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍  പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കു ന്നു. നബി ദിനാഘോഷവും അതിനു വേണ്ടി  ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).*




*ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍ , ദാനധര്‍മ്മങ്ങള്‍  ‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു  ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും  കുറിക്കുന്നവയാണ് . ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍  അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).*



*ഹാഫിള് ഇബ്നു ഹജറി (റ)ല്‍ നിന്ന് ഇമാം സുയൂത്വി ഉദ്ധരിക്കുന്നത് കാണുക : “അനുഗ്രഹമായ നബി (സ്വ) യുടെ ജന്മം നിമിത്തമുള്ള അനുഗ്രഹത്തേക്കാള്‍ മറ്റെന്തൊരു അനുഗ്രഹമാണുള്ളത്. അതിനാല്‍ നബി (സ്വ) യുടെ ജന്മദിനം തന്നെ (ആഘോഷത്തിന്) പ്രത്യേകം പരിഗണിക്കേണ്ടതാണ്. പ്രസ്തുത ദിവസം പരിഗണിക്കാതെ വന്നാല്‍ മാസത്തിലെ ഏത് ദിവസത്തിലുമാകാം’ (ഫതാവാ സുയൂത്വി 1/196).*





*അല്‍ ഫുതൂഹാതുല്‍ ഇലാഹിയ്യ: എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം കാണാം. ആഘോഷത്തിന് പകലിനേക്കാള്‍ നല്ലത് രാത്രിയാണ്. അവയില്‍ തന്നെ ശ്രേഷ്ടം നബി തങ്ങള്‍ ജനിച്ച രാവാണ്. നബിദിനാഘോഷത്തിന്റെ സാധുതയില്‍ പണ്ഢിതന്മാര്‍ക്ക് ശങ്കയില്ല. അത് എപ്പോള്‍ എങ്ങനെ ആഘോഷിക്കണമെന്നാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. മൌലീദാഘോഷം ഇസ്ലാമികമായിരിക്കണം. നല്ലതിന്‍റെ പേരില്‍ വ്യാജന്മാര്‍ വിലസുന്ന കാലമാണിത്.*





* *വഹാബികളുടെ ശൈഖുല്‍ ഇസ്ലാം സാക്ഷാല്‍ ഇബ്നു തൈമിയ്യ തന്നെ പറയുന്നതു കാണുക…*


*“ചിലര്‍ നബി(സ)യുടെ ജന്മ ദിനത്തെ ആദരിക്കുകയും, അതിനെ ഒരാഘോഷമായി കൊണ്ടാടുകയും ചെയ്യാറുണ്ട്. അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യത്തോടെ ആയതിനാലും നബി(സ)യെ ആദരിക്കുന്നതിന്റെ ഭാഗമായതിനാലും അതിന് വലിയ പ്രതിഫലം ലഭിക്കുന്നതാണ്.” (ഇഖ്തിളാഉസ്സിറാത്വില്‍ മുസ്തഖീം. പേജ് 296)…*




*മുൻകാല ഇമാമീങ്ങളിൽ നിന്നും അല്പം👇🏻*


*📚📖أهل السنة والجماعة📖📚*



🕋🕌Meelad special🕌🕋



*നബിദിനം മുന്‍കാല ഇമാമീങ്ങൾ എന്ത് പറയുന്നു*


✏✏✏✏



*🔵 وقال حافظ بن حجر العسقلاني في جواب سؤال "وظهرلي تخريجه يعني عمل المولد النبوي علي أصل ثابت وهو مافي الصحيحين ان النبي صلي الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هو يوم أغرق الله فيه فرعون ونجي موسي ونحن نصومه شكرا الي آخره فيستفاد به فعل الشكر علي ما من به في يوم معين وأي نعمة اعظم من بروز نبي الرحمة :فتح الباري 7/195*



* نبي الرحمة :فتح الباري 7/195ബഹു ...ഹാഫില്‍ ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ)പറയുന്നു നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്. ഇതില്‍ നിന്ന്‍ ഒരു അനുഗ്രഹം ഉണ്ടായാല്‍ ആ ദിവസം നന്ദി പ്രഘടനം നടത്താം എന്ന്‍ മനസ്സിലാക്കാം അനുഗ്രഹത്തിന്‍റെ പ്രവാചകന്‍റെ ജന്മദിനത്തെക്കാള്‍ ഏററവും വലിയ അനുഗ്രം ഏതാണ്(ഫത് ഹുല്‍ ബാരി)*





✏✏✏✏



*🔵 قال الامام القسطلاني رحمه الله :أنه صلي الله عليه وسلم ولد لاثني عشر من ربيع الاول الي آخره وعليه عمل أهل مكة قديما وحديثا في زيارتهم موضع مولده صلي الله عليه وسلم في هذا الوقت*




*ഇമാം ഖസ്ത്വല്ലാനി(റ)പറയുന്നു അബീഉല്‍ അവ്വല്‍ അന്ത്രണ്ടിന്നാണ് നബി(സ)ജനിച്ചത് ആദിവസം മക്കക്കാര്‍ എല്ലാകാലത്തും നബി(സ)ജനിച്ച സ്ഥലം സന്ദര്‍ശിക്കാറുണ്ടായിരുന്നു (അല്‍ മവാഹിബ് )*








✏✏✏✏


*🔵 قال النبهاني رحمه الله ان السلف والخلف مطبقون علي عمل المولد في يوم المذكور وليلته (لسان العيون)*



*ഇമാം നബ്ഹാനി തങ്ങള്‍ പറയുന്നു നബി(സ(യുടെ ജന്മദിനത്തിന്‍റെ രാവും പകലും നബിദിന പരിപാടിയില്‍ എര്പെടുന്നതില്‍ മുന്കാലക്കാരും പില്‍കാലക്കടും എകോപിച്ചിരുന്നു‍ قال الامام الزرقاني ينبغي تخصيص هذا الشهر بزيادة فعل البر وكثرة الصدقات والخيرات وغير ذلك من وجوه الخيرات (المدخل لابن الحاج)*


*ഇമാം സുര്ഖാനി(റ)പറയുന്നു ഈ മാസത്തില്‍(റബീ ഉല്‍ അവ്വല്‍ )പ്രത്യകമായി നല്ല കാര്യം ചെയ്യലും സ്വദഖ ചെയ്യലും അല്ലാഹിവിലെക്ക് അടുപ്പിക്കുന്ന മറ്റ് നല്ല കാര്യം ചെയ്യലും ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്*






✏✏✏✏


*🔵 قال الامام القسطلاني رحمه الله:لازال اهل اسلام يحتفلون ويهتمون بشهر مولده عليه الصلوة والسلام ويعملون الولائمة ويتصدقون في لياليه بانواع الصدقات ويظهرون السروربه ويزيدون في المبرات ويعتنون بقرائة مولده الكريم ويظهر عليهم من بركاته كل فضل عميم (المواهب)ഇമാം ഖസ്ത്വല്ലാനി(റ)പറയുന്നു :മുസ്ലിം ലോകം മുഴക്കെ നബി(സ)യുടെ ജ്നമദിനത്തില്‍ ഒരുമിച്ച് കൂടുകയും ഭക്ഷണം ഉണ്ടാക്കുകയും സ്വദഖ കൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും നന്മവര്‍ദ്ധിപ്പിക്കുകയും മൌലിദ് പാരായണം നടത്തുകയും ചെയ്യുമായിരുന്നു*






✏✏✏✏



*🔵 في فتاوي الحافظ السيوطي في باب الوليمة سئل عن عمل المولد النبوي في شهر ربيع الاول ماحكمه من حيث الشرع وهل هو محمود او مذموم وهل يثاب فاعله اولا والجواب عندي ان اصل عمل المولد الذي هو اجتماع الناس وقرائة ماتيسر من القرآن ورواية الاخبار الواردة في مبدأ أمر النبي صلي الله عليه وسلم وما وقع في مولده من الآيات ثم يمدهم سماط يأكلونه وينصرفون من غير زيادة علي ذلك من البدعة الحسنة التي يثاب عليها صاحبها لمافيه من تعظيم قدر النبي صلي الله عليه وسلم واظهار الفرح والاستبشار بمولده الشريفة (الاعانة الطالبين)*




*ഇമാം സുയൂത്വി(റ)നോട് ഒരു ചോദ്യം :-റബീഉല്‍ അവ്വലില്‍ നടക്കുന്ന നബിദിനത്തെ പറ്റി ഇസ്ലാമിക വീക്ഷണത്തില്‍ അതിന്‍റെ നിയമം എന്താണ്‍ ?അത് പ്രശംസിക്കപെടുന്നതോ ?ആക്ഷേപിക്കപ്പെടുന്നതോ?അത് ചെയ്യുന്നവര്‍ക്ക് പ്രതിഫലം കിട്ടുമോ?ഇല്ലേ?ഉത്തരം സുയൂത്വി ഇമാം പറയുന്നു നബിദിനവുമായി ബദ്ധപെട്ട പ്രവര്‍ത്തനം എന്നാല്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടുക ,ഖുര്‍ആന്‍ പാരായണം ചെയ്യുക ,നബി(സ)യുമായി ബന്ധപ്പെട്ട ഹദീസുകള്‍ പാരായണം ചെയ്യുക ,അതിന്ന്‍ ശേഷം ഭക്ഷണം കൊടുക്കുക പോലോത്ത കാര്യം ചെയ്യുകയണങ്കില്‍( ഇസ്ലാം വിലക്കാത്ത)അത് നല്ല ആചാരമാണ് അത് ചെയ്യുന്നവര്‍ക്ക് കൂലി കിട്ടും കാരണം നബിയുടെ മഹത്വം പറയലും പ്രഘടിപ്പിക്കലും സന്തോഷിക്കലുംമാണല്ലോ ആദിവസം ചെയ്യുന്നത്*



*ചുരുക്കത്തിൽ ഇന്ന് പ്രാചക സ്നേഹികളായ ലോക മുസ്ലിംകൾ അവിടത്തോടുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന മൗലിദാഘോഷവും അനുബന്ധ പുണ്യ കർമങ്ങളും ഇസ്ലാമിൽ സ്ഥിരപ്പെട്ട പ്രതിഫലാർഹമായ പുണ്യ കര്മങ്ങളാണെന്നു മനസ്സിലാക്കാം*



അനുഗ്രഹങ്ങളെ പുറം കാലു കൊണ്ട് തട്ടിക്കളഞ്ഞ് നരകം ഇരന്നു വാങ്ങുന്ന പുത്തന്‍ വാദികളുടെ ഫിത്നയിൽനിന്നും പ്രസ്ഥാനത്തില്‍ നിന്നും അവരുടെ ശര്‍റില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ച തമ്പുരാനേ.. നിനക്ക് ആയിരമായിരം സ്തുതികള്‍.. അല്‍ഹംദു ലില്ലാ

വെള്ളിയാഴ്‌ച, നവംബർ 18

സൗദിയില്‍ നിന്നും തിരിച്ച് വരുന്നവര്‍ പറ്റിക്കപ്പെടാതിരിര്‍ക്കാന്‍ തങ്ങളുടെ സേവനാനന്തര ആനുകൂല്യം എത്രയാണെന്നും എങ്ങിനെ കണക്കാക്കാമെന്നും മനസ്സിലാക്കുക.


 ചിലയിടങ്ങളിൽ മീനിൽ രാസവസ്തുക്കൾ ചേർത്തു വിൽക്കുന്നതായുള്ള ആരോപണം ബലപ്പെടുന്നതിനിടെ അതേക്കുറിച്ച് അന്വേഷിക്കാൻ നടത്തിയ ശ്രമങ്ങൾ കൊണ്ടുചെന്നെത്തിച്ചതു ഞെട്ടിക്കുന്ന സത്യങ്ങളിലായിരുന്നു. കടലിൽനിന്നു നമ്മുടെ ഊണുമേശയിലേക്കുള്ള മീനിന്റെ യാത്രയിൽ കൂട്ടുപോയാൽ മനസ്സിൽ മീൻമുള്ളുകൾ തറയ്ക്കും.

കറിവച്ച മീൻ ദിവസങ്ങളോളം തിളയ്ക്കുന്നു, മീൻ കഴിക്കുന്നവർ ആശുപത്രിയിലാകുന്നു തുടങ്ങിയ വാർത്തകൾക്കു പിന്നാലെ മായക്കച്ചവടത്തിന്റെ പൊരുളറിയാനായിരുന്നു എന്റെ ശ്രമം. മീൻ കേടാകാതിരിക്കാൻ ചേർക്കുന്ന രാസവസ്തു എന്തെന്നറിയാൻ പല ബോട്ടുടമകളെയും സമീപിച്ചു. രഹസ്യം പുറത്തുവിടാൻ അവരാരും തയാറായില്ല.

അങ്ങനെയൊരു രാസവസ്തുവോ രാസവസ്തു കലർന്ന മീനോ കണ്ടുപിടിക്കാൻ ഇന്നേവരെ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർക്കു കഴിഞ്ഞിട്ടുമില്ല. കാര്യമായ പരിശോധന നടക്കുന്നില്ലെന്നും അവർ സമ്മതിക്കുന്നു. മൂന്നു മാസത്തിലൊരിക്കലോ മറ്റോ ഏതെങ്കിലും മാർക്കറ്റിൽ നിന്നു ചടങ്ങിനു വേണ്ടി അൽപം സാംപിൾ മീൻ എടുത്തു പരിശോധിക്കും. അതിൽ ഒന്നും കണ്ടെത്തുകയുമില്ലെന്നതു വിസ്മയിപ്പിക്കുന്ന സർക്കാർ കാര്യം.

മീനിൽ രാസവസ്തുക്കൾ ചേരുന്നുണ്ടോ? കടലിൽനിന്നു പത്തും പതിനാറും ദിവസം, ചിലപ്പോൾ ഒരു മാസംവരെയും പിന്നിട്ടെത്തുന്ന മീനുകൾ നമ്മുടെ അടുക്കളയിലെത്തുന്നതുവരെ വെറും ഐസ് മാത്രം വിതറിയാണോ സൂക്ഷിക്കുന്നത്? അല്ലെങ്കിൽ മീൻ കേടാകാതെ എങ്ങനെ ഇത്രയും നാളിരിക്കുന്നു? നീണ്ടകരയിലെ ഒരു ബോട്ടുടമയുടെ വായിൽ നിന്നു വീണുകിട്ടിയ വിവരം അന്വേഷണത്തിനു തുണയായി.

വെള്ളപ്പൊടിയുടെ ഉള്ളറിയാൻ...

‘‘മീൻ കേടാകാതിരിക്കാൻ ചേർക്കുന്ന പൊടിയുണ്ടോ?’’– കൊല്ലം നീണ്ടകര മൽസ്യബന്ധന തുറമുഖത്തെ ഒരു പ്രമുഖ ഇടനിലക്കാരനെ കണ്ടു രഹസ്യമായി ചോദിച്ചു. മംഗലാപുരത്തെ ബോട്ടുടമകളാണെന്നു പറഞ്ഞാണു പൊടിയന്വേഷിച്ചു ചെന്നത്. ആദ്യം സാംപിൾ വേണം, കൊള്ളാമെങ്കിൽ ചാക്കുകണക്കിനു കൊണ്ടുപൊയ്ക്കൊള്ളാം എന്ന വാക്കും കൊടുത്തു.

അടിമുടി ഒന്നു നോക്കിയശേഷം ഇടനിലക്കാരൻ പറഞ്ഞു ‘‘നോക്കാം, പലരും ഇതന്വേഷിച്ചു വരുന്നുണ്ട്.’’ കക്ഷി ഉടൻതന്നെ രണ്ടുപേരെ മൊബൈൽ ഫോണിൽ വിളിച്ചു ചോദിച്ചു ‘‘സാധനം ഉണ്ടോ?’’ അൽപം കഴിഞ്ഞു പറഞ്ഞു: ‘‘നാളെ വാ, ഒപ്പിച്ചുതരാം.’’
പിറ്റേന്നു ഞങ്ങളെ ഒരിടത്തു നിർത്തിയ ശേഷം ബൈക്കിൽ ഇടനിലക്കാരൻ എവിടേക്കോ പോയി. തിരിച്ചുവന്നതു രണ്ടു കിലോഗ്രാം വെള്ളപ്പൊടിയുമായാണ്. ‘പ്രിഷർ ഫിഷ്’ എന്നാണു മൽസ്യബന്ധന മേഖലയിൽ ഈ പൊടി അറിയപ്പെടുന്നത്.

സാധനം വാങ്ങുമ്പോൾ ഇടനിലക്കാരനോടു പറ‍ഞ്ഞു: ‘‘നോക്കിയിട്ടു വീണ്ടും വരാം. കുറെയധികം കൊണ്ടുപോകാം.’’
‘സാധന’വുമായി നേരെ പോയതു തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓഫിസിലേക്ക്. സാധനം കണ്ട് അവർ ഞെട്ടി. ഇൗ പൊടിയെന്താണെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കെമിക്കൽ അനാലിസിസ് വിഭാഗവും ഇന്റലിജൻസ് വിഭാഗവുമൊക്കെ മണം പിടിച്ചും പരിശോധിച്ചും നോക്കി, പക്ഷേ, കണ്ടുപിടിക്കാനായില്ല. അങ്ങനെയാണു വിശദമായ പരിശോധനയ്ക്കു തീരുമാനിച്ചത്.

കൊച്ചിയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ലാബിലും സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റ് (സിഎഫ്ആർഡി) ലാബിലും ഈ വെള്ളപ്പൊടി പരിശോധനയ്ക്കായി അയയ്ക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫിസിൽ നിന്നു ജോയിന്റ് കമ്മിഷണറുടെ നിർദേശം ലഭിച്ചു. ഞങ്ങൾ രണ്ടിടത്തും നേരിട്ടെത്തി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശാനുസരണം സാംപിൾ കൈമാറി. പണവുമടച്ചു.

രണ്ടാഴ്ചത്തെ വിശദപരിശോധനയ്ക്കു ശേഷം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ഫലം വന്നു. ഞെട്ടിക്കുന്ന പരിശോധനാഫലമായിരുന്നു അത്. മീനിൽ കലർത്തുന്നതു സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തു. ജനിതക വൈകല്യം, പാർക്കിൻസൺ രോഗം, കോശങ്ങളുടെ നാശം, കാൻസർ, അകാലവാർധക്യം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കു സാധ്യതയുണ്ടാക്കുന്ന രാസവസ്തു.

ഭീകരനാണവൻ, കൊടുംഭീകരൻ..!!!

കേരളത്തിലും പുറത്തും ചിലയിടങ്ങളിൽ മൽസ്യബന്ധന തുറമുഖം മുതൽ ചില്ലറ വ്യാപാര മാർക്കറ്റുകളിൽ വരെ പച്ചമീനിനു മുകളിൽ വാരിവിതറിയും വെള്ളത്തിൽ കലക്കിയുമൊക്കെ പ്രയോഗിക്കുന്ന ഇൗ പൊടി ചെറിയ റോളിൽ അവസാനിക്കുന്ന വില്ലനല്ല, മുഴുനീള വില്ലൻ തന്നെ.

അച്ചാർ, ബ്രെഡ്, പഴജ്യൂസ്, ഉണക്കി സൂക്ഷിക്കുന്ന ചില പ്രോസസ് ചെയ്ത ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവയിൽ ബാക്ടീരിയയെ പ്രതിരോധിക്കാൻ വളരെ ചെറിയ അംശത്തിൽ മാത്രം ഉപയോഗിക്കുന്ന പ്രിസർവേറ്റീവ് ആയ സോഡിയം ബെൻസോയേറ്റ് മീനിൽ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്. വിദേശരാജ്യങ്ങളിൽ ഇതിന്റെ കൂടുതലായുള്ള ഉപയോഗം നിരോധിച്ചിട്ടുണ്ട്.

സോഡിയം ബെൻസോയേറ്റിനെപ്പറ്റി 2000ത്തിനു ശേഷം പുറത്തുവന്ന പഠനങ്ങൾ ഞെട്ടിക്കുന്നതാണ്. ഇത് അമിതമായി ശരീരത്തിനുള്ളിലെത്തിയാൽ അപകടകരമായ ദൂഷ്യഫലങ്ങളുണ്ടാകുമെന്നാണു പഠനങ്ങൾ. ജനിതക ൈവകല്യവും കാൻസറും പാർക്കിസൺ രോഗവും ന്യൂറോ സംബന്ധമായ അസുഖങ്ങളും അകാലവാർധക്യത്തിലേക്ക് എത്തിക്കുന്ന അസുഖങ്ങളുമെല്ലാം ഇതുമൂലം വരാനിടയുണ്ട്. കുട്ടികളിൽ ഇത് ഹൈപ്പർ ആക്ടിവിറ്റി എന്ന സ്വഭാവ വൈകല്യത്തിനും കാരണമാകുന്നുവെന്നു പഠനങ്ങൾ പറയുന്നു.

ലോകത്തെ തന്നെ ഏറ്റവും ആധികാരികമായ രീതിയിൽ ഗുണനിലവാരം നിശ്ചയിക്കുന്ന യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ടേഷൻ (എഫ്ഡിഎ) അവരുടെ നിയമാവലിയായ കോഡ് ഓഫ് ഫെഡറൽ റെഗുലേഷൻസ് (21) ൽ സോഡിയം ബെൻസോയേറ്റിനെപ്പറ്റി വ്യക്തമായി പറയുന്നുണ്ട് – പ്രോസസ് ചെയ്ത ആഹാരസാധനത്തിൽ സോഡിയം ബെൻസോയേറ്റ് 0.1% എന്ന അളവിൽ കൂടാൻ പാടില്ല.

അച്ചാർ, പഴജ്യൂസുകൾ എന്നിവ ദീർഘകാലം ഇരിക്കുന്നതിനും പിഎച്ച് ന്യൂട്രൈലൈസ് ചെയ്ത് നിലനിർത്തുവാൻ പോലും 0.1 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. പ്രകൃതിയിൽ നിന്നെത്തുന്ന, മീൻ പോലെയുള്ള ഭക്ഷ്യസാധനങ്ങളിൽ ഇത് ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ഫിഷറീസ് ടെക്നോളജി രംഗത്തെ വിദഗ്ധരും പറയുന്നു.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ലാബിൽ പരിശോധനയ്ക്കു ശേഷം ഞങ്ങൾ‍ക്കു കൈമാറിയ റിപ്പോർട്ടിലും കർശനമായി പറഞ്ഞിരിക്കുന്നു, ഒരു കാരണത്താലും പച്ചമീനിൽ ഇത് ഉപയോഗിക്കാനേ പാടില്ല. അനുവദിച്ചിട്ടുള്ള ഭക്ഷണസാധനങ്ങളിൽ അനുവദിക്കപ്പെട്ട അളവിൽ സോഡിയം ബെൻസോയേറ്റ് ശരീരത്തിലെത്തിയാൽ ശരീരം തന്നെ ഇതു മൂത്രത്തിലൂടെ പുറത്തുകളയുമെന്നതാണു മെഡിക്കൽ സയൻസ് പറയുന്നത്.

പക്ഷേ, അമിതമായാൽ കരളിനെയും വൃക്കയെയുമൊക്കെ നേരിട്ടു ബാധിക്കുകയും ചെയ്യും. സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സിഎഫ്ആർഡി) ലാബിൽ നിന്നു ലഭിച്ച ഫലത്തിൽ ഒന്നുകൂടി വ്യക്തമാക്കുന്നു. സോഡിയം ബെൻസോയെറ്റ് ആണെന്നതിനപ്പുറം അത് ശാസ്ത്രീയമായി പിഎച്ച് മൂല്യം കുറച്ചു നിർമിച്ചവയുമാണ്.

പിഎച്ച് മൂല്യം കുറയ്ക്കുമ്പോൾ മീനിലെ ചില ബാക്ടീരീയകളെ തടയാനാകുമെങ്കിലും മറ്റു ചില ബാക്ടീരിയകൾ ഉണ്ടാകുന്നു. അവ മനുഷ്യശരീരത്തിന് അതീവദോഷമാണുതാനും. ഇന്ത്യയിൽ ഇപ്പോഴും ഇതു സംബന്ധിച്ചു വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ലെന്നതിനാൽ ഇപ്പോഴും പച്ചമീനിൽ വരെ ഇത് ഉപയോഗിക്കുമ്പോൾ തടയാനും പദ്ധതിയില്ല.

തിളപ്പിച്ചാലും പോകില്ല..!!!

മീൻ ചത്തുകഴിയുമ്പോൾ തന്നെ ഏതൊരു ജീവിയെയും പോലെ ഇതിൽ ബാക്ടീരിയ പ്രവർത്തനം തുടങ്ങുന്നു. അയലയും മത്തിയും പോലെ എണ്ണയുടെ അംശമുള്ള മീൻ ഇനങ്ങൾ കൃത്യമായ രീതിയിൽ ഒരു കിലോഗ്രാം മീനിൽ ഒരു കിലോഗ്രാം ഐസ് എന്ന കണക്കിൽ ചേർത്ത് കൃത്യമായ ഇടവേളയിൽ ഐസ് അലിയുന്നതിനനുസരിച്ച് അളവു തെറ്റാതെ ഇട്ടു സൂക്ഷിക്കണമെന്നാണു ഭക്ഷ്യസുരക്ഷാ വകുപ്പും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ശാസ്ത്രജ്ഞരും പറയുന്നത്.

അൽപനിമിഷം പോലും ഇൗ തണുപ്പിൽ നിന്ന് അന്തരീക്ഷ ഊഷ്മാവിലേക്കു മാറാൻ പാടില്ല. ഇങ്ങനെ സൂക്ഷിക്കുന്ന മീൻ –5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വച്ചാൽ പോലും അഞ്ചോ ആറോ ദിവസമേ പരമാവധി സൂക്ഷിക്കാനാകൂ. അതു കഴിഞ്ഞാൽ ബാക്ടീരിയകൾ നൂറിരട്ടിയിലേക്കു പെരുകും.
പക്ഷേ, കടലിൽനിന്നു പുറപ്പെട്ടു പല കൈമറിഞ്ഞു നമ്മുടെ അടുക്കളയിലെത്തുമ്പോൾ എത്രയോ തവണ ഐസിൽ നിന്നു ചൂടിലേക്കും വീണ്ടും ചെറിയ തണുപ്പിലേക്കും ചൂടിലേക്കും മീൻ കൈമാറ്റം ചെയ്യപ്പെടുന്നു.

ബാക്ടീരിയകൾ വൻതോതിൽ കയറുന്നതിന് അവസരം. സോഡിയം ബെൻസോയേറ്റ് മീനിൽ ഉണ്ടാകുന്ന ബാക്ടീരിയയുടെ ഡിഎൻഎയിൽ തന്നെ പ്രവർത്തനം നടത്തി നശിപ്പിക്കും. ബാക്ടീരിയകളെ മാത്രമല്ല ഫംഗൽ വൈറസുകളെയും നശിപ്പിക്കും. അങ്ങനെ മീൻ ദീർഘകാലം നിൽക്കും. മീൻ പിടയ്ക്കുന്നില്ലെങ്കിലും ഉടയാതെ നല്ല ബലത്തോടെ നിൽക്കും.

കണ്ണുകളിൽ നോക്കിയാണു മീനിന്റെ പുതുമയും പഴമയും നിശ്ചയിക്കുന്നതെന്നു ചിലർ പറയാറുണ്ട്. അങ്ങനെയെങ്കിൽ സോഡിയം ബെൻസൊയേറ്റ് കവചത്തിലിരിക്കുന്ന മീനിന്റെ കണ്ണുകൾ എന്നും പുതുമയോടെ തിളങ്ങും. എപ്പോഴാണോ ഇൗ രാസകവചം മാറുന്നത്, ആ നിമിഷം ബാക്ടീരിയകൾ പ്രവർത്തനം തുടങ്ങും. അതു ചിലപ്പോൾ മീൻ നമ്മളുടെ അടുക്കളയിലെത്തിക്കഴിഞ്ഞ ശേഷമാകും.

പിന്നെയുമുണ്ട് അപകടം. മീൻകറിയാകുമ്പോൾ ചൂടിൽ ഇതു നശിക്കുമെന്നു കരുതരുത്. 100–120 ഡിഗ്രി സെൽഷ്യസ് ചൂടിൽ മീൻകറി തിളയ്ക്കുമ്പോൾ ഇൗ രാസവസ്തുവിന് ഒന്നും സംഭവിക്കുന്നില്ല. സോഡിയം ബെൻസോയേറ്റ് നിർവീര്യമാകുന്ന ചൂട് 420 ഡിഗ്രി സെൽഷ്യസാണ്...!!
കടപ്പാട്: മലയാളമനോരമ

ബുധനാഴ്‌ച, നവംബർ 9

ഏക സിവിൽ കോഡും മുത്വലാഖും


സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനാ ശിൽപികൾ ഇന്ത്യൻ നിയമ വ്യവസ്ഥയെ സിവിൽ നിയമങ്ങൾ എന്നും ക്രിമിനൽ നിയമങ്ങൾ എന്നും രണ്ടായി തരം തിരിച്ചു.....

👉ഇന്ത്യയിൽ ഒരു പാട് മതങ്ങളും മത വിശ്വാസികളും ഉണ്ട്.. അവരുടെയെല്ലാം ആരാധനാ രീതികളും, അനുഷ്ടാനങ്ങളും വ്യത്യസ്ഥവുമാണ്... അത് കൊണ്ട് തന്നെ അംബേദ്കറിന്റെ നേത്യത്വത്തിലുള്ള ഭരണ ഘടനാ ശിൽപികൾ ദീർഘ വീക്ഷണത്തോടെയാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയത്...

👉സിവിൽ നിയമങ്ങൾ എന്നാൽ
കല്യാണം, മരണം, വസ്ത്രധാരണം, വിശ്വാസങ്ങൾ, കർമ്മങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഓരോ പൗരനും വ്യക്തമായ വ്യക്തി സ്വാതന്ത്ര്യം ഭരണഘടന വകവെച്ചു തരുന്നു... അഥവാ മുസൽമാന് ഇസ്ലാം മത പ്രകാരം വിവാഹവും അനുബന്ധ കാര്യങ്ങളും നടത്താം. അതിന് അയാൾക്ക് അവകാശം ഉണ്ട്.ഇത് പോലെ മറ്റു മതസ്ഥർക്കും അവരവരുടെ മതം നിർദേശിക്കും പോലെ മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യാൻ ഈ രാജ്യത്ത് അവകാശം ഉണ്ട്...

👉ഒരു പക്ഷേ എന്റെ മതത്തിന്റെ രീതികളോട് എതിരായിരിക്കും മറ്റൊരു മതത്തിലെ രീതി ഉദാഹരണത്തിന് ശവ സംസ്കാരം മുസ്ലിമിന് മയ്യിത്ത് മറവ് ചെയ്യലാണെങ്കിൽ ഹിന്ദുവിന് ദഹിപ്പിക്കലാണ്... ഇങ്ങനെ വരുമ്പോൾ എന്റെ മത വിശ്വാസത്തിന് എതിരാണ് ദഹിപ്പിക്കൽ അതിനാൽ അത് പാടില്ല എന്ന് പറയാൻ മുസ്ലിമിന് അവകാശം ഇല്ല... അപ്രകാരം തന്നെ പശുവിനെ ആരാധിക്കുന്ന ഹിന്ദുക്കൾ അവർ പശുവിനെ ദൈവമായി കാണുന്നു.അവർ ഗോമാംസം ഭക്ഷിക്കുകയില്ല അത് കൊണ്ട് ആരും അത് കഴിക്കരുത് എന്ന് പറയാൻ ഒരു ഹിന്ദുവിന് അവകാശം ഇല്ല.....

👉ചുരുക്കത്തിൽ സിവിൽ നിയമങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് ഈ രാജ്യത്ത് വ്യക്തിപരമായ താൽപര്യങ്ങൾക്കാണ് മുൻഗണന....
എന്നാൽ ക്രിമിനൽ നിയമങ്ങൾ അങ്ങനെ അല്ല....

👉ക്രിമിനൽ നിയമങ്ങളിൽ ഈ രാജ്യത്തെ ഓരോ പൗരനും ഇന്ത്യൻ ഭരണ ഘടന നിർദ്ദേശിച്ച ശിക്ഷാ നടപടികളാണ് സാധ്യമാവുക.... അത് മതങ്ങളുടെ നിയമനടപടികൾക്ക് എതിരായി ആണ് വരുന്നത് എങ്കിലും ശരി ഭരണഘടനയിൽ പറഞ്ഞ ശിക്ഷയേ ഇവിടെ സംഭവ്യമാകൂ.... ഉദാഹരണമായി
ഇസ്ലാം മതത്തിൽ ഒരു കൊലപാതകത്തിന് ഉള്ള ശിക്ഷ മരണമാണ്.പക്ഷേ ഇന്ത്യൻ ഭരണഘടനയിൽ അതിനുള്ള ശിക്ഷ ജയിൽ വാസമാണ്... ഇവിടെ എന്റെ മതത്തിലെ നിർദ്ദേശം നടപ്പിലാക്കണം എന്ന് പറയാൻ മുസ്ലിമിന് അവകാശമില്ല.. അപ്രകാരം തന്നെ മറ്റു മതസ്ഥർക്കും അവകാശമില്ല.....

👉ഇത്രയുമാണ്  ഇന്ത്യൻ ഭരണഘടനയിലെ സിവിൽ ക്രിമിനൽ നിയമങ്ങളുടെ ആകെത്തുക......

👉ഈ രാജ്യത്തെ എല്ലാം പൗരന്മാർക്കുമായി പൊതുവായ ഒരു സിവിൽ നിയമം മാത്രം മതി എന്ന വാദത്തിൽ നിന്നാണ് ഏക സിവിൽ കോഡ് എന്ന വിവാദം പിറവി എടുക്കുന്നത്.

*അതായത് ഈ രാജ്യത്ത് മുസ്ലിമിനും, ഹിന്ദുവിനും, കൃസ്ത്യാനിക്കുമെല്ലാം വിവാഹം ഒരു പോലെ, ശവ സംസ്കാരം ഒരു പോലെ,വസ്ത്രധാരണ സംസ്കാരം ഒരു പോലെ അങ്ങനെ അങ്ങനെ...*
ഒരാൾ മരിച്ചാൽ ദഹിപ്പിക്കാനാണ് ഏക സിവിൽ കോഡിലുടെ നിയമമാകുന്നതെങ്കിൽ മുസ് ലിം മരിച്ചാലും ഇവിടെ ദഹിപ്പിക്കുക തന്നെ ചെയ്യേണ്ടി വരും... കല്യാണം രജിസ്റ്റർ ഓഫീസിൽ പോയി വധുവും വരനും ഒപ്പിട്ടാൽ മതി... വലിയ്യ്, സാക്ഷി ഇതൊന്നും ആവശ്യമില്ല എന്ന സ്ഥിതി വിശേഷത്തിലേക്ക് എത്തും, വിവാഹ മോചനത്തിനും സർക്കാർ ഓഫീസിൽ പോയി ദമ്പതികൾ ഒപ്പിട്ട് കൊടുത്ത് വിവാഹബന്ധം പിരിയേണ്ടി വരും. ത്വലാഖ് വഴിയുള്ള ബന്ധവിശ്ചേദത്തിനൊന്നും പരിഗണന ലഭിക്കുകയില്ല.....

👉ഏക സിവിൽ കോഡ് വന്നാൽ ഹിന്ദു  മതത്തിന്റെ നിയമത്തെയാണ് ഇവിടെ സ്വീകരിക്കപ്പെടുക. കാരണം
ഇന്ത്യയിൽ 130 കോടിയിൽ പരം ജനങ്ങൾ ഉണ്ട്. അതിൽ ഏകദേശം 100 കോടി ജനങ്ങളും ഹിന്ദു മത വിശ്വാസികളാണ്  17 കോടിയിൽ പരം മുസ്ലിംകളേ ഇന്ത്യയിൽ ഉള്ളൂ...... ബാക്കിയുള്ള തുലോം തുച്ചം മറ്റു മത വിശ്വാസികളും. ഇത്തരുണത്തിൽ മൃഗീയ ഭൂരിപക്ഷമുള്ള ഹിന്ദു ആചാരങ്ങളെ സ്വീകരിക്കാൻ ഈ രാജ്യത്തെ മറ്റു മത വിശ്വാസികളും നിർബ്ബന്ധിതരാവും, അതിലേക്കുള്ള ഒരു പ്രാരംഭ മായിട്ടാണ് ഇപ്പോൾ മുത്വലാഖിനെ വിവാദമായി കൊണ്ടുവരുന്നത്...

👉മുത്വലാഖ് എന്നാൽ വിവാഹമോചനം എന്നേ അർത്ഥമുള്ളൂ.....

ഈ മുത്വലാഖ് സത്യത്തിൽ സിവിൽ നിയങ്ങളുടെ പരിധിയിലാണ് വരുന്നത്. അത് ഭേദഗതി വരുത്തി ഇന്ത്യൻ ക്രിമിനൽ ചട്ടങ്ങളുടെ നടപടി ക്രമം പോലെ വിവാഹമോചനത്തിന്  മതങ്ങളുടെ കാഴ്ചപാട് സ്വീകരിക്കപ്പെടാതെ പകരം ഏക സിവിൽ കോഡ് മുഖേന ഭരണഘടന വിവക്ഷിക്കുന്ന  ഒരു രൂപത്തിലേക്ക് മാറ്റം വരുത്തണം എന്നാണ് ഇവിടുത്തെ ഇസ്ലാം വിരുദ്ധ ശക്തികളുടെ ആവശ്യം.

👉ഇതിനെന്താണിപ്പോൾ കുഴപ്പം എന്ന് ഒരു പക്ഷേ നാം ചിന്തിച്ചേക്കും.ഇസ്ലാമിൽ വിവാഹ ബന്ധം എന്നത് വാക്കാൽ ഉള്ള ഉടമ്പടിയാണ്. അതിനാൽ തന്നെ വിവാഹ മോചനത്തിന്റെ വാചകങ്ങൾ പറഞ്ഞാൽ വിവാഹം വേർപെടുകയും ചെയ്യും..... ഇനി ഒരാൾ പെട്ടെന്നുള്ള ആവേശത്തിൽ മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലി. മതത്തിന്റെ കണ്ണിൽ പിന്നെ ആ ദമ്പതിമാർ അന്യരാണ്. അനുരഞ്ജന ചർച്ചയിലൂടെ ബന്ധം വിളക്കി ചേർക്കാൻ നിർവ്വാഹം ഇല്ലാതെ ആവും..... ഞാൻ പെട്ടെന്നുള്ള ആവേശത്തിൽ അറിയാതെ ചെയ്തത് ആണെന്ന് പറഞ്ഞാൽ ഏക സിവിൽ കോഡിലൂടെ തിരുത്തപ്പെട്ടേക്കാവുന്ന ഇന്ത്യൻ നിയമ വ്യവസ്ഥ പ്രകാരം അവരെ വീണ്ടും ഭാര്യാ ഭർത്താക്കന്മാരായി തുടർന്നുംതാമസിക്കാൻ അനുവാദം കൊടുത്തേക്കും. പക്ഷേ അത് ഇസ്ലാം മതത്തിന്റെ കണ്ണിൽ അനുവദനീയമാവുകയില്ല......

👉എന്തിനാണ് മതത്തിന് ഇത്ര കാർകഷ്യം എന്ന് ചോദിക്കരുത്... കാരണം വിവാഹ മോചനം എന്നത് കുട്ടിക്കളി അല്ല....
നാം വിമാനത്തിൽ യാത്ര ചെയ്യുന്നവരാണ്. അതിൽ നാം എമർജൻസി വാതിൽ കണ്ടിട്ടുണ്ട് അത്യാവശ്യ ഘട്ടത്തിൽ വേറെ നിർവ്വാഹം ഇല്ലാതായാൽ മാത്രം ഉപയോഗിക്കാനാണ് ആ വാതിൽ വിമാനത്തിൽ സംവിധാനം ചെയ്തിരിക്കുന്നത്.... അത് പോലെ തന്നെയാണ് അവസാനഘട്ടത്തിൽ വേറെ നിർവ്വാഹം ഇല്ലാതാകുമ്പോൾ മാത്രമാണ് ഇസ്ലാമിൽ മുത്വലാഖ് അനുവദനീയമാകുന്നത്......

👉പെട്ടെന്നൊരു ആവേശത്തിൽ വിമാനത്തിലെ എമർജൻസി വാതിൽ തുറന്ന് പോയതാണ് എന്ന് പറഞ്ഞാൽ എന്ത് ഫലമാണുള്ളത്. അപ്രകാരം വകതിരിവില്ലാതെ കുട്ടിക്കളി കളിക്കാനുള്ളതല്ല ത്വലാഖ്......

👉മുത്വലാഖ് വിവാദം തുടങ്ങിയപ്പോൾ മുതൽ പൊടിപ്പും തൊങ്ങലും വെച്ച് ഇസ്ലാമിനെ പ്രതിരോധത്തിലാക്കാൻ ചില മാധ്യമങ്ങളും കേട്ടാൽ അമർഷം തോന്നുന്ന ചില സാങ്കൽപിക ത്വലാഖ് കഥകളും പ്രചരിപ്പിക്കുന്നത് കാണുന്നുണ്ട്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ആനുകാലിക സാഹചര്യത്തിൽ ഇസ്ലാമിനെ ഒറ്റപ്പെടുത്താൻ ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത് എന്ന് വ്യക്തം....

👉ഉറച്ച വിശ്വാസ ധാർഢ്യത്തോടെ നമുക്ക് സകല വെല്ലുവിളികളേയും നേരിടാം......

തിങ്കളാഴ്‌ച, നവംബർ 7

ഇസ്ലാമ് ക്വിസ്.



⭕1. ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്❓
💠യൂസുഫ് നബിയുടെ കഥ.
⭕2. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത❓
💠ഹഫ്സ ബിന്‍ത് ഉമര്‍.
⭕3. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓
💠യൂസുഫ് നബി (അ).
⭕4. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന്
 വിശ്വസിച്ചവര്‍❓
  💠മക്കയിലെ കിനാര്‍ വിഭാഗം.
⭕5.ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍              പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
💠 34 സ്ഥലങ്ങളില്‍.
⭕6.ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ❓
💠മറിയം ബീവി.
⭕7. ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍❓
💠യൂനുസ് (അ).
⭕8. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം❓
 💠മറിയം ബീവി.
⭕9.ആദം നബിയുടെ രണ്ട്
 പുത്രന്മാര്‍❓
 💠ഹാബീല്‍, ഖാബീല്‍.
⭕10. ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓
💠മൂസ(അ).
⭕11."കലീമുല്ലാഹ്" എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓
💠മൂസ(അ).
⭕12. മൂസ(അ)യുടെ പിതാവിന്‍റെ പേര്❓
  💠ഇംറാന്‍.
⭕13. യൂനുസ് നബി നിയുക്തനായ നാടിന്‍റെ
പേര്❓
  💠ഈജിപ്ത്.
⭕14.മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓
  💠സക്കരിയ്യ നബി.
⭕15.കഅ്ബ പുതുക്കിപ്പണിതത്
ആരാണ്❓
💠ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.
 ⭕16.  അഗ്നികുണ്ഡാരത്തിലേ
ക്ക് എറിയപ്പെട്ട
 പ്രവാചകൻ❓
💠ഇബ്റാഹീം നബി.
⭕17.നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓
💠950 വര്‍ഷം.
⭕18.ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓
💠അയ്യൂബ് നബി.
⭕19.ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓
 💠ഹാജറ, സാറ.
⭕20. റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍❓
💠 നൂഹ് നബി (അ).
⭕2l. ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്❓
💠ആദ് സമുദായം.
⭕22.ശുഐബ് നബിയെ നിയോഗിക്കപ്പെട്ട നാട്❓
💠 മദ് യിൻ.
⭕23.സുലൈമാന്‍ നബിയുടെ പിതാവിന്‍റെ
 പേര്❓
 💠ദാവൂദ് നബി.
⭕24:യഹിയാ നബിയുടെ പിതാവ്❓
💠സകരിയ്യാ നബി.
⭕25.ആദ്യത്തെ വേദ
ഗ്രന്ഥം❓
💠തൗറാത്ത്.
⭕26.പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍❓
💠സുലൈമാന്‍ നബി.
⭕27.സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം    പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
💠8 പ്രാവശ്യം.
⭕28 .ഒരു പ്രവാചന്‍റെ രണ്ട് മക്കളും പ്രവാചകന്‍മാര്‍, അവരുടെ പേര്❓
💠ഇബ്റാഹീം നബി ( മക്കൾ ,ഇസ്ഹാഖ് നബി, ഇസ്മാഈല്‍ നബി)
⭕29.വിവാഹം കഴിക്കാത്ത നബി❓
 💠ഈസാ നബി.
⭕30.യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍❓
💠ബിന്‍യാമീന്‍.
⭕31.ബൈതുല്‍ മുഖദ്ദസ്
 നിര്‍മിച്ചത്❓
💠ദാവൂദ് നബി, സുലൈമാന്‍ നബി.
⭕32.സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍❓
💠യൂസുഫ് നബി.
⭕33.പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍❓
💠ആദം നബി, ഈസാ നബി.
⭕34.ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന
പ്രവാചകന്‍❓
💠ഈസാ നബി.
⭕35.സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍❓
💠നൂഹ്, ലൂത്ത് നബിമാരുടെ ഭാര്യമാർ.
 ⭕36.നബിയുടെ ഗോത്ര നാമം❓
 💠ഖുറൈശ്.
⭕ 37.നബിയുടെ കുടുംബ നാമം❓
💠ബനൂ ഹാശിം.
⭕38.നബിയുട
പിതാമഹന്‍❓
💠അബ്ദുല്‍ മുത്തലിബ്.
⭕39.ആമിനാ ബീവിക്ക് ശേഷം നബിയെ
 മുലയൂട്ടിയത്❓
 💠സുവൈബ.
⭕ 40.നബിയുടെ വളര്‍ത്തുമ്മയുടെ പേര്❓
 💠ഉമ്മു അയ്മന്‍.
⭕41.ഇസ്ലാമിലെ ആദ്യ
 രക്തസാക്ഷി❓
 💠സുമയ്യ ബീവി.
⭕42. നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍❓
  💠അബൂബക്കര്‍(റ).
⭕ 43 . നബിﷺ മക്കയില്‍ പ്രബോധനം നടത്തിയ
കാലം❓
 💠13 വർഷം.
⭕44.നബിﷺ മദീനയില്‍ പ്രബോധനം നടത്തിയ കാലം
💠10 വർഷം.
⭕45.ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്❓
💠ഉമറുബ്നു അബ്ദില്‍ അസീസ്.  
⭕46.നബിﷺയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി❓
 💠സൈദുബ്നു സാബിത് (റ)
⭕47.പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕48.നബിﷺ ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍ നല്‍കിയിരിക്കുന്ന പ്രത്യേക പേര്❓
 💠ആനക്കലഹ വര്‍ഷം.
⭕49 .നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം❓
 💠ഹര്‍ബുല്‍ ഫിജാര്‍.
⭕50.മദീനയുടെ പഴയ
പേര്❓
 💠യസ്രിബ്.
⭕51.ഹിജ്റയില്‍ നബിതങ്ങളുംﷺ അബൂബക്കര്‍(റ)വും ആദ്യം പോയ
സ്ഥലം❓
💠സൗര്‍ ഗുഹ.
⭕52. പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത
 സ്വഹാബി❓
 💠അബൂഹുറൈറ(റ).
⭕53 .പ്രവാചകﷺനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി❓
 💠കഅ്ബുബ്നു അശ്റഫ്.
⭕54.നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ❓അവരുടെ
പ്രായം❓
💠ഖദീജാ ബിവിയെ(40 വയസ്സ്)
⭕55. നബിﷺ വിവാഹം ചെയ്ത ഏക കന്യക❓
 💠ആഇശാ ബീവി.
⭕56.ആഇശാ ബീവി മരണപ്പെട്ട വര്‍ഷം❓
 💠ഹിജ്റ 57.
⭕57. നബിﷺ അവസാന
മായി വിവാഹം ചെയ്തത്❓
💠മൈമൂന ബിവി.
⭕58.ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്❓
💠മാരിയതുല്‍ ഖിബ്തിയ്യ.
⭕59. പ്രവാചകﷺ പുത്രന്‍ ഇബ്റാഹീം മരണപ്പെടുന്പോള്‍           വയസ്സെത്രയായിരുന്നു❓
💠 2 വയസ്സ്.
⭕60.നബി തങ്ങല്‍ﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം❓  മാസം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം,  (ശവ്വാലില്‍)
⭕61.ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത❓
💠ആഇശാ ബീവി.
 ⭕62.നബി (സ)വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ❓
💠സൈനബ് ബിന്‍ത് ജഹ്ശ്.
⭕63.ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕64.മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം❓
 💠 ബൈത്തുൽ മുഖദ്ദസ്.
⭕65. മിഅ്റാജില്‍ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം❓
💠സിദ്റതുല്‍ മുന്‍തഹാ.
⭕66. നബി ﷺ സ്വര്‍ഗ നരകങ്ങള്‍ കണ്ട ദിവസം❓
 💠മിഅ്റാജ് ദിനം.
⭕67. മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം❓
💠സിദ്റതുല്‍ മുന്‍തഹാ.
⭕68.ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍❓
 💠പതിനാല്.
⭕69.അവസാനമായി ഇറങ്ങിയ സൂറത്ത്❓
💠 സൂറത്തുൽ അസ്‌റ്.
⭕70.ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?
💠ആയതുദ്ദൈൻ.
⭕71.യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം❓
💠ബദർ യുദ്ധ ദിനം.
⭕72.ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ
 സൂറത്ത്❓
💠സൂറത്തു ത്വാഹാ.
⭕73.നോമ്പുകാർ പ്രവേശിക്കുന്ന  സ്വർഗ്ഗ
കവാടം❓
💠റയ്യാൻ.
⭕74. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി❓
💠ഹസ്സാനുബ്‌നു സാബിത്‌
⭕75.ജന്നത്തുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ❓
💠ഉസ്‌മാനുബ്‌നു അഫ്ഫാൻ
⭕76.നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത❓
💠ഉമ്മു അതിയ്യ(നസീബ ബിന്‍ത്‌ ഹാരിസ്‌).
⭕77. നബിക്കു പിതാവില്‍ നിന്നും അനന്തരമായി
 ലഭിച്ചത്‌❓
💠അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ.
⭕78.ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്‌❓
💠സൂറതുല്‍ അന്‍ആം.
⭕79.ഖുര്‍ആനിന്റെ
 സൂക്ഷിപ്പുകാരി❓
 💠ഹഫ്‌സ (റ).
⭕80.നബി(സ)യുടെ പേര്‌ ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്‌❓
💠നാലു തവണ
⭕81.നബി (സ) മയ്യിത്ത്‌ നിസ്‌ക്കരിച്ച ഏക ഭാര്യ❓
💠സൈനബ്‌ (റ);
⭕82.ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ്‌ ഗ്രന്ഥം❓
💠മുവത്ത(മാലികീ ഇമാം).
⭕83.നബി(സ)യെ ശല്യം ചെയ്‌തയാളെ ഖുര്‍ആന്‍ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട്‌. ആരാണിയാള്‍❓
💠വലീദുബ്‌നു മുഗീറ
⭕84. നബി(സ) തങ്ങളുടെ ഏറ്റവും വലിയ മുഅ ജിസത്ത്❓
💠 വിശുദ്ധ ഖുർആൻ.
⭕85. നബി(സ) വഫാത്തായ
 തീയ്യതി❓
💠 റബീഉൽ അവ്വൽ 12.

ഞായറാഴ്‌ച, നവംബർ 6

കരട് പ്രയോരിട്ടി റേഷന്‍ കാര്‍ഡ് പട്ടികയിലെ അനര്‍ഹരെ കണ്ടെത്താന്‍ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകളെയും വിളിച്ചു ഹിയറിംഗ് നടത്താന്‍ വേണ്ട ക്രമീകരണം ഉണ്ടാക്കേണ്ടതാണ്

പ്രസിദ്ധീകരിച്ച കരട് പ്രയോരിട്ടി റേഷന്‍ കാര്‍ഡ് പട്ടികയിലെ പിഴവുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള പുതിയ അപേക്ഷകളില്‍ ഇപ്പോള്‍ ബന്ധപെട്ട ഉദ്ധ്യോഗസ്ഥര്‍ ഹിയറിംഗ് നടത്തി അപേക്ഷയിലെ വസ്തുതകള്‍ സത്യമാണോ എന്ന് പരിശോധിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ അനര്‍ഹര്‍ ഈ ഹിയറിങ്ങില്‍ പുറത്താവും,
     പക്ഷെ ഭൂരിപക്ഷം വരുന്ന ഇപ്പോള്‍ കരട് പ്രയോരിട്ടി ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ള ആളുകള്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍, ഒരു പരിശോധനയും കൂടാതെ ടാറ്റഎന്ട്രി നടത്തി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമുള്ള ഈ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല
    അതിനാല്‍ ജനപ്രധിനിധികളും ബന്ധപെട്ട ഉദ്ധ്യോഗസ്ഥരും എത്രയും പെട്ടന്ന് കരട് പ്രയോരിട്ടി റേഷന്‍ കാര്‍ഡ് പട്ടികയിലെ അനര്‍ഹരെ കണ്ടെത്താന്‍ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകളെയും വിളിച്ചു ഹിയറിംഗ് നടത്താന്‍ വേണ്ട ക്രമീകരണം ഉണ്ടാക്കേണ്ടതാണ്, അല്ലാത്ത പക്ഷം അര്‍ഹരായ കുറെയാളുകള്‍ ലിസ്റ്റിനു പുറത്താവും

വ്യാഴാഴ്‌ച, നവംബർ 3

നിശ്ചിത തിയതിക്കകം ബില്‍ തുക അടച്ചില്ലെങ്കില്‍ കെഎസ്ഇബിക്ക് ഇനി മുതല്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ കഴിയില്ല.

നിശ്ചിത തിയതിക്കകം ബില്‍ തുക അടച്ചില്ലെങ്കില്‍ കെഎസ്ഇബിക്ക് ഇനി മുതല്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ കഴിയില്ല. 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ വൈദ്യുതി വിച്ഛേദിക്കാവൂ എന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു.
നിലവില്‍, ബില്ലും വൈദ്യുതി വിച്ഛേദിക്കാനുള്ള മുന്നറിയിപ്പും ഒറ്റ നോട്ടീസായിട്ടാണ് ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയില്‍ നിന്ന് ലഭിക്കുന്നത്. ബില്‍ ലഭിച്ച് പത്ത് ദിവസത്തിനകം പിഴ ഇല്ലാതെ ബില്‍ അടയ്ക്കാം. 25 ദിവസത്തിനുള്ളില്‍ പിഴയോടു കൂടി ബില്‍ തുക അടിച്ചില്ലെങ്കില്‍ അടുത്ത ദിവസം വൈദ്യുതി വിച്ഛേദിക്കും. 2013 ആക്റ്റ് പ്രകാരം വൈദ്യുതി ബില്ലും വിച്ഛേദിക്കുന്നതിനുള്ള മുന്നറിയിപ്പും ഉപേഭാക്താവിനെ അറിയിക്കണം. കെഎസ്ഇബിയുടെ സൗകര്യം കണക്കിലെടുത്ത് ഇത് ഒറ്റ അറിയിപ്പായിട്ടാണ് നല്‍ക്കുന്നത്. എന്നാല്‍, ഈ നടപടി ഇനി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ലെന്ന് സംസ്ഥാന ഉപഭോക്തൃ പ്രശ്‌ന തര്‍ക്ക ഫോറത്തിന്റെ ഉത്തരവിട്ടു.
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ് പ്രകാരം ജനുവരി മുതല്‍ വൈദ്യുതി വിച്ഛേദിക്കുന്നതിനു മുന്‍പ് 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ കെഎസ്ഇബിക്ക് ഇനി കണക്ഷന്‍ കട്ട് ചെയ്യാന്‍ കഴിയൂ. ഗാര്‍ഹിക-ഗാര്‍ഹികേതര ഉപഭോക്താക്കളുടെ കാര്യത്തില്‍ ഇത് ബാധകമാണ്. എന്നാല്‍, ഇതു മൂലം ബില്‍ തുകയില്‍ വര്‍ദ്ധനവ് ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ചട്ട പ്രകാരം രണ്ട് നോട്ടീസ് നല്‍ക്കുന്നതിന് കൂടുതല്‍ ജീവനക്കാരുടെ ആവശ്യമുണ്ടെന്നും ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കെഎസ്ഇബി വാദിച്ചു. എന്നാല്‍, നിയമങ്ങളുടെ ചട്ടങ്ങളും ഉണ്ടാക്കുന്നത് ജനങ്ങളുടെ നന്മയ്ക്കായിട്ടാണെന്നും കെഎസ്ഇബി ആക്ട് നടപ്പാക്കാനുള്ള ബാധ്യത ബോര്‍ഡിനുണ്ടെന്നും ഉപഭോക്തൃ പ്രശ്‌ന പരിഹാര ഫോറ വ്യക്തമാക്കി. അങ്കമാലി സ്വദേശി ജോസഫ് നല്‍കിയ പരാതിയിലാണ് ഫോറത്തിന്റെ ഇടപ്പെടല്‍.

ബുധനാഴ്‌ച, നവംബർ 2

സോഷൃല്‍ ഒാഡിറ്റ് നടത്തുന്നതിനുവേണ്ടി സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റൂ ട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി കൊല്ലം ജില്ലയിലെ കൊട്ടാരക്കര സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റൂ ട്ടില്‍ വെച്ച് നടത്തിയ ട്രൈനിംങ്ങില്‍ പങ്കെടുക്കുകയും അതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ മൈലം ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി സോഷൃല്‍ ഒാഡിറ്റ് നടത്തുകയും ചെയ്തു . ഇനി മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍നിന്നും തിരഞ്ഞെടുക്കുന്ന സോഷൃല്‍ ഒാഡിറ്റ് അംഗങ്ങള്‍ക്ക് ട്രൈനിംങ്ങ് കൊടുക്കുകയും അവരെ അതിനു സജ്ജരാക്കാനുമുള്ള ചുമതലയും ലഭിച്ചിട്ടുണ്ട്




മലപ്പുറം കാഴ്ചകള്‍

കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കുറവാണെന്ന് കരുതുന്ന പലരും ഉണ്ട്. എന്നാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കാര്യത്തില്‍ മലപ്പുറം അത്ര മോശമല്ല എന്നതാണ് സത്യം. ഒരു വശത്ത് കടലും മറുവശത്ത് മലനിരകളും നിറഞ്ഞ മലപ്പുറത്ത് കൂടെയാണ് ഭാരതപ്പുഴയും ചാലിയാറും ഒഴുകുന്നത്. അതിനാല്‍ തന്നെ മലപ്പുറത്ത് കാഴ്ചകള്‍ക്ക് പഞ്ഞമില്ലെന്ന് വ്യക്തമാണല്ലോ..

മലപ്പുറത്ത് സഞ്ചാരം നടത്തുകയാണെങ്കിൽ പോകാൻ പറ്റി ചില സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.
https://www.facebook.com/media/set/?set=a.1170349176372948.1073741889.1124510430956823&type=3
ഗ്രാമ/വാര്‍ഡ്‌ സഭകളെ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ പേര്: ..........................
ആവശ്യമായ വിവരത്തിന്റെ കാലയളവ് : ..............................
നിയോജക മണ്ഡലങ്ങളുടെ (വാര്‍ഡ്‌) പേര്: : .........................

ടി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ടി വാര്‍ഡുകളില്‍ ടി കാലയളവില്‍ നടന്ന എല്ലാ ഗ്രാമസഭ/വാര്‍ഡ്‌സഭ യോഗങ്ങളുമായും ബന്ധപ്പെട്ട, സെക്ഷന്‍ 2(f) അനുസരിച്ചുള്ള താഴെ പറയുന്ന വിവരം ലഭ്യമാക്കുക.

1. വാര്‍ഡ്‌ നമ്പര്‍
2. മെമ്പറുടെ/കൌണ്‍സിലറുടെ പേര്
3. ഗ്രാമസഭ/വാര്‍ഡ്‌സഭ നടന്ന തീയതി, യോഗം ആരംഭിച്ച സമയം, അവസാനിച്ച സമയം
4. യോഗാദ്ധ്യക്ഷന്റെ പേര്, സ്ഥാനപ്പേര്
5. ടി വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം
6. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം.
7. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ പേര് വിവരം അടങ്ങിയ രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്.
8. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ അജണ്ടയുടെ പകര്‍പ്പ്
9. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ മിനുട്സ്, തീരുമാനങ്ങള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
10. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ യോഗ അറിയിപ്പ് നോട്ടീസ് (നോട്ടീസിന്റെ യഥാര്‍ത്ഥ വില ഈടാക്കി).
11. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗം സംബന്ധിച്ച അറിയിപ്പ് എത്ര വീടുകളില്‍ അറിയിച്ചു എന്ന വിവരം
12. യോഗം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ പകര്‍പ്പ്, വാര്‍ത്ത വന്ന പത്രത്തിന്റെ പേര്, തീയതി. പത്രങ്ങള്‍ക്ക് നല്കിയ പ്രസ് റിലീസിന്റെ പകര്‍പ്പ്.
13. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗ വിവരം പൊതുജനങ്ങളെ അറിയിക്കുവാന്‍ സ്വീകരിച്ച നടപടികള്‍. ഇതിന് ചിലവായ തുകയുടെ വിശദാംശങ്ങള്‍.
14. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ ഏതെല്ലാമെന്ന വിവരം
15. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ (അവയുടെ യഥാര്‍ത്ഥ വില ഈടാക്കി)
16. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തിന്റെ ഫോട്ടോഗ്രാഫുകള്‍ എടുത്തിട്ടുണ്ടോ എന്ന വിവരം.
17. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തിന്റെ വീഡിയോ എടുത്തിട്ടുണ്ടോ എന്ന വിവരം.
18. ടി ഗ്രാമ/വാര്‍ഡ്‌ സഭ യോഗത്തില്‍ മൈക്ക് ഉപയോഗിച്ചിരുന്നോ എന്ന വിവരം.
19. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ രേഖാമൂലം ലഭിച്ച ചോദ്യങ്ങളുടെ പകര്‍പ്പും അവയ്ക്ക് നല്‍കിയ മറുപടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
20. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ ലഭിച്ച നിവേദനങ്ങളുടെ/പരാതികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
21. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ നടത്തുന്നതിനായി ആകെ ചിലവായ തുക. ടി തുക ഏതിനത്തില്‍ ചിലവാക്കി എന്ന വിവരം
22. ക്വാറം തികയാതിരുന്നതിനാല്‍ യോഗം മാറ്റി വെച്ചിട്ടുണ്ടെങ്കില്‍ മാറ്റി വെച്ച തീയതി.
23. ഗ്രാമസഭാ/വാര്‍ഡ്‌സഭ യോഗത്തിന്റെ അറിയിപ്പും മിനിട്സും തീരുമാനങ്ങളും വെബ്‌സൈറ്റില്‍ സ്വമേധയാ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന വിവരം. ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക്.