ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വ്യാഴാഴ്‌ച, ഓഗസ്റ്റ് 29

ഇസ്സുദ്ദീന്‍ സഖാഫിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി

കുമ്പള: പ്രഭാഷണവേദിയിലെ പ്രൗഢസാന്നിധ്യവും മുഹിമ്മാത്ത് സ്ഥാപനത്തിന്റെ മുന്നണിപ്പോരാളിയുമായ എ കെ ഇസ്സുദ്ദീന്‍ സഖാഫിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

പ്രമുഖ മത പ്രഭാഷകനും മുഹിമ്മാത്ത് ജനറല്‍ മാനേജറുമായ എ.കെ ഇസ്സുദ്ദീന്‍ സഖാഫി(41) ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മുഹിമ്മാത്ത് നഗറിലുള്ള വീട്ടില്‍ വെച്ച് മരണപ്പെട്ടത്. അസുഖ ബാധിതനായതിനെത്തുടര്‍ന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹം 
ജില്ലയിലെ സുന്നീ പ്രവര്‍ത്തന രംഗത്ത് വിസ്മയമായിരുന്ന അയ്യൂബ് ഖാന്‍ സഅദിയുടെ വിയോഗത്തിന് നാല്‍പത് നാള്‍ തികയുന്ന ബുധനാഴ്ച ഉച്ചയോടെ സുന്നീ പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും അമരക്കാരനായ എ കെ ഇസ്സുദ്ദീന്‍ സഖാഫിയുടെ മരണം ജില്ലയിലെ സുന്നി പ്രവര്‍ത്തകരെ ദു:ഖത്തിലാഴ്ത്തി

മരണ വാര്‍ത്ത അറിഞ്ഞതോടെ ആയിരങ്ങള്‍ മുഹിമ്മാത്ത് നഗറിലെ സഖാഫിയുടെ വസതിയിലേക്ക് ഒഴുകിയെത്തി. വൈകിട്ടോടെ മുഹിമ്മാത്ത് നഗരിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ മഹല്ലുകളില്‍നിന്ന് നിറകണ്ണുകളോടെ ജനമൊന്നാകെ ഒഴുകിയെത്തുകയായിരുന്നു.
മഗ്‌രിബിന് ശേഷം ജനാസ മുഹിമ്മാത്ത് ജുമാ മസ്ജിദിലേക്ക് എടുത്തു. വിവിധ സമയങ്ങളിലായി നടന്ന മയ്യിത്ത് നിസ്‌കാരങ്ങള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി.
മുഹിമ്മാത്തിലെ അനാഥ അഗതി മക്കളടക്കം ആയിരത്തിലേറെ അന്തേവാസികള്‍ തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് കണ്ണീരോടെ യാത്രാമൊഴി നേര്‍ന്നു. താന്‍ സേവനം ചെയ്തുവളര്‍ത്തിയ മുഹിമ്മാത്തിനു ചാരെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍, പയോട്ട തങ്ങള്‍ തുടങ്ങിയവരുടെ സാമീപ്യത്തില്‍ അന്ത്യനിദ്ര.


എസ് എസ് എഫ്, എസ് വൈ എസ് സംഘടനകളുടെ ജില്ലാ സാരഥ്യത്തിലൂടെ വളര്‍ന്നുവന്ന ഇസ്സുദ്ദീന്‍ സഖാഫി അനുഗ്രഹീതമായ പ്രഭാഷണചാരുതി കൊണ്ടാണ് അറിയപ്പെട്ടത്. തന്റെ പ്രസംഗ കഴിവ് മുഹിമ്മാത്തിന്റെ വളര്‍ച്ചക്കായി മാറ്റിവെച്ച അദ്ദേഹം യു എ ഇ, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും മുഹിമ്മാത്തിന്റെ സന്ദേശവുമായി കടന്നുചെന്നിട്ടുണ്ട്.
മുഹിമ്മാത്ത് സെന്‍ട്രല്‍ കമ്മിറ്റി, എസ് വൈ എസ്, എസ് ജെ എം ജില്ലാ കമ്മിറ്റികള്‍, സഖാഫി ശൂറ, സംയുക്ത ജമാഅത്ത് കമ്മിറ്റി തുടങ്ങിയ സംഘടനകള്‍ സഖാഫിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

മഅദനിക്ക് നീതി: കാന്തപുരം കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടു

ബംഗളുരു: സ്‌ഫോടനക്കേസ് ചുമത്തി പരപ്പന അഗ്രഹാര ജയിലിലടക്കപ്പെട്ട അബ്ദുന്നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു.
മുന്‍ കേന്ദ്ര മന്ത്രി സി എ ഇബ്‌റാഹീം, മുന്‍താസ് അലി, ശാഫി സഅദി തുടങ്ങിയവര്‍ കാന്തപുരത്തോടൊപ്പമുണ്ടായിരുന്നു.

ബുധനാഴ്‌ച, ഓഗസ്റ്റ് 28

സേവനം നിഷേധിക്കപ്പെട്ടാല്‍ പരാതി നല്‍കാം, ഉടന്‍ പരിഹാരം

മലപ്പുറം:കൈക്കൂലിയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാത്തതിന്റെ പേരിലും
വ്യകക്കതിവൈരാഗ്യംമൂലവും പൊതുജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍
നിഷേധിക്കപ്പെടുന്ന അവസക്കഥയുണ്ടായാല്‍ പരാതി നല്‍കാനും ഉടന്‍
പരിഹാരമുണ്ടാക്കാനുമുള്ള സംവിധാനം നിലവില്‍ വന്നു. പൊതുജനങ്ങളെ
അഴിമതിക്കെതിരെ ബോധവാന്മാരാക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാരുടെയും
പൊതുസേവകരുടെയുമിടയില്‍ അഴിമതി തടയുന്നതിനുമായി രൂപീകരിച്ച ജില്ലാതല
വിജിലന്‍സ് സമിതിയുടെ ആദ്യ യോഗം കലക്ടര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍
ചേര്‍ന്നു.

സര്‍ക്കാര്‍ ഉദ്യോഗസക്കഥര്‍ക്കിടയിലും പൊതുസേവകര്‍ക്കും ഇടയിലുള്ള

അഴിമതിമൂലം അര്‍ഹമായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭിക്കാതിരിക്കുന്ന
അവസക്കഥയ്ക്കു പരിഹാരമുണ്ടാക്കുകയാണു സമിതിയുടെ ലക്ഷ്യം. ലഭിക്കുന്ന
പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ക്ക് അയച്ചു കൊടുക്കുകയും
അന്വേഷണം നടത്തി 10 ദിവസത്തിനകം കണ്‍വീനര്‍ക്കു തിരിച്ചുനല്‍കണം.
പരിഹാരമാകാത്ത പരാതികള്‍ സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും.
റവന്യു, പൊലീസ്, സിവില്‍ സപ്ലൈസ്, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, കൃഷി,
ജല അതോറിറ്റി, വൈദ്യുതി, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്,
റജിസ്‌ട്രേഷന്‍, ആരോഗ്യവകുപ്പുകളുടെ ജില്ലാതല ഓഫിസര്‍മാര്‍ സമിതിയില്‍
അംഗങ്ങളാണ്.

അഴിമതിയുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുളള പരാതികള്‍ സമയബന്ധിതമായി

പരിഹരിക്കുന്നതിനും അഴിമതി കുറയ്ക്കുന്നതിനും ജില്ലാതലത്തില്‍
മോണിറ്ററിങ് സമിതികള്‍
അനിവാര്യമാണെന്ന വിജിലന്‍സ്-ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ നല്‍കിയ
നിര്‍ദേശത്തെ തുടര്‍ന്നാണു സര്‍ക്കാര്‍ ജില്ലാതല സമിതികള്‍
രൂപീകരിക്കാന്‍ ഉത്തരവിട്ടത്. റസിഡന്റ്‌സ് അസോസിയേഷന്‍, മനുഷ്യാവകാശ
സംഘടനകള്‍, ഉപഭോകക്കതൃ തര്‍ക്കപരിഹാര ഫോറം, സന്നദ്ധ സംഘടനകള്‍, കലാകായിക
സംഘടനകള്‍, പ്രധാന കോളജുകള്‍ തുടങ്ങിയവര്‍ക്കു സമിതിയിലേക്കു പ്രതിനിധിയെ
നിര്‍ദേശിക്കാം. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി എച്ച്. മഞ്ജുനാഥ്,
വിജിലന്‍സ് പൊലീസ് സൂപ്രണ്ട ് കെ.കെ. അബ്ദുല്‍ ഹമീദ്, വിജിലന്‍സ്
ഡിവൈഎസ്പി കെ.സലീം, എഡിഎം പി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

എങ്ങനെ പരാതി നല്‍കാം

  പൊതുജനങ്ങള്‍ക്കു സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ക്കോ കണ്‍വീനര്‍,
വിജിലന്‍സ്-ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി, കോട്ടപ്പടി, മലപ്പുറം
676519 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ പരാതി നല്‍കാം. പേര്,
വ്യകക്കതമായ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പരാതിയിലുണ്ടാകണം. മൂന്നുമാസം
കൂടുമ്പോഴാണു സമിതി യോഗം ചേരുക. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ഈ
കാലയളവിനിടയില്‍ത്തന്നെ പരാതിക്കാരനെയും ബന്ധപ്പെട്ട ഉദ്യോഗസക്കഥനെയും
വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കാനും വ്യവസ്ഥയുണ്ട്.


ചൊവ്വാഴ്ച, ഓഗസ്റ്റ് 27


ജോര്‍ഡാനിലെ വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ യുണിവേഴ്‌സിറ്റിയുമായി മര്‍കസ് ധാരണാ പത്രം ഒപ്പു വെച്ചു.

ജോര്‍ഡാനിലെ വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ യുണിവേഴ്‌സിറ്റിയുമായി മര്‍കസ് ധാരണാ പത്രം ഒപ്പു വെച്ചു.

അമ്മാന്‍: വിദ്യാഭ്യാസ രംഗത്തെ പരസ്പര സഹകരണത്തിന് ജോര്‍ഡാനിലെ വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ യുണിവേഴ്‌സിറ്റിയുമായി മര്‍കസ് ധാരണാ പത്രം ഒപ്പു വെച്ചു. അമ്മാനില്‍ വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ യുണിവേഴ്‌സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. അബ്ദുല്‍ നാസര്‍ അബുല്‍ ബസ്വയും ജാമിഅ മര്‍കസ് ചാന്‍സിലര്‍ ശെയ്ഖ് അബൂബക്കര്‍ അഹമദ് കാന്തപുരവും തമ്മില്‍ ധാരണാ പത്രം കൈമാറി. ഇരു സ്ഥാപനങ്ങളിലെയും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനും ഭാഷാ പഠനത്തിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടുള്ള വൈജ്ഞാനിക വിനിമയവും വിവിധ വിഷയങ്ങളില്‍ സംയുക്ത സെമിനാറുകളും മറ്റും പദ്ധതിയുടെ ഭാഗമാണ്. ഇരു സ്ഥാപനങ്ങളിലെയും ഫാക്വല്‍റ്റി അംഗങ്ങളെ ഹൃസ്വ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരസ്പരം ഉപയോഗപ്പെടുത്തും. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം, നിയമം, ഐ.ടി., വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ സിലബസ് സംബന്ധമായ സഹകരണവും കരാറില്‍ പറയുന്നു.
മര്‍കസ് കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സഹകരണം ഏറെ പ്രയോചനപ്പെടുമെന്നും അധ്യാപകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഭാഷയും വിദഗ്ദ ട്രൈനിംഗും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മര്‍കസ് വിഭാവനം ചെയ്യുന്ന സാംസ്‌കാരിക വിനിമയത്തിന് മുതല്‍ കൂട്ടാകുമെന്നും മര്‍കസ് ഡയറക്ടര്‍ ഡോ. എം. എച്ച്. അസ്ഹരി പറഞ്ഞു.
മര്‍കസ് ശരീഅ പ്രിന്‍സിപ്പാള്‍ ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്,WISE പ്രതിനിധികളും മറ്റും ചടങ്ങില്‍ സംബന്ധിച്ചു.