ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ശനിയാഴ്‌ച, ഡിസംബർ 31

ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി എന്‍ സി പി യു എല്‍ ചെയര്‍മാന്‍

കോഴിക്കോട്: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉറുദു ലാംഗ്വേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ഓണ്‍ ഡിസ്റ്റന്‍സ് ലേണിംഗ് അറബിക് ചെയര്‍മാനായി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നിയമിതനായി.
കേന്ദ്രമന്ത്രി കപില്‍് സിബലിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍്ന്ന കൗണ്‍സില്‍ യോഗമാണ് തിരഞ്ഞെടുത്തത്. പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍, സുലൈമാന്‍ ഹസന...്‍ നദ് വി ലക്‌നോ, സയ്യിദ് അഹ്മദ് ഖിസ്‌റ ഷാ മസ്ഊദി കാശ്മീര്‍ എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.

1996 ല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ തുടക്കം കുറിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉറുദു ലാംഗ്വേജ് സെന്‍ട്രല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് ഡോ. അബ്ദുല്‍ ഹകീം അസ്്ഹരി. കേന്ദ്രമന്ത്രി കപില്‍ സിബലാണ് നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍. ഉറുദു ഭാഷയുടെയും ഉറുദു സാഹിത്യത്തിന്റെയും പ്രചരണത്തിനും വികസനത്തിനും വേണ്ടി കേന്ദ്ര മാനവ വിഭവശേഷിമന്ത്രാലയത്തിനു കീഴില്‍ രൂപവത്കരിച്ച കൗണ്‍സില്‍ രാജ്യാന്തര സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ഉറുദു സ്റ്റഡീസ് സെന്റര്‍ തുടങ്ങി ഉറുദു ഭാഷയുടെ വളര്‍ച്ചക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

എന്‍.സി.പിയു.എല്‍. സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവും ഇപ്പോള്‍ സി ഡി എല്‍ എ ചെയര്‍മാനുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സതേണ്‍ റെയില്‍വെ യൂസേഴ്‌സ് കണ്‍സള്‍ട്ടീവ് കൗണ്‍സില്‍ അംഗം, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴസ്സ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സ് ആക്ടിവേഷന്‍ ആന്റ് മാനേജ്‌മെന്റ് ചെയര്‍മാന്‍, ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷന്‍ ചെയര്‍മാന്‍, റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി, ഇസ്ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍മാന്‍, ഡയറക്ടര്‍ ജാമിഅ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ, ഡയറക്ടര്‍ മര്‍കസ് നോളജ് സിറ്റി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

തിങ്കളാഴ്‌ച, ഡിസംബർ 19

പ്രഥമശുശ്രൂഷ- അറിഞ്ഞിരിക്കേണ്ടവ.


അപകടമരണവാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങളില്ല.തക്കസമയത്ത്‌ പ്രഥമശുശ്രൂഷ ലഭിക്കുകയാണെങ്കില്‍ ഇവയില്‍ പല ജീവനും രക്ഷിക്കാമായിരുന്നു. അപകടരംഗത്ത്‌ പകച്ചു നില്‍ക്കാതെ,വൈദ്യ സഹായം ലഭിക്കുന്നതിനുമുമ്പുള്ള അടിയന്തിര പരിചണം നല്‍കാനുള്ള പരിശീലനം എല്ലാവര്‍ക്കും ലഭിച്ചിരിക്കണം. അതിനു സഹായകരമായ ഏതാനും പ്രഥമശുശ്രൂഷകള്‍ പരിചയപ്പെടാം. 
മുറിവുകള്‍ 
മുറിവുകള്‍ പലതരത്തില്‍ സംഭവിക്കാറുണ്ട്‌. വീഴ്‌ച കൊണ്ടോമൂര്‍ച്ചയില്ലാത്ത വസ്‌തുക്കള്‍കൊണ്ടുള്ള അടികൊണ്ടോ ഉണ്ടാകുന്ന മുറിവുകള്‍ മൂലം ത്വക്കിലും തൊട്ടു താഴെയുമുള്ള കലകളിലെയും രക്‌തക്കുഴലുകള്‍ പൊട്ടുവാനിടയുണ്ട്‌. ചിലപ്പോള്‍ മുറിവിനു ചുറ്റുമായി നീര്‍ക്കെട്ടും നിറവ്യത്യാസവും ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ട പരിചണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
മുറിവുപറ്റിയ ആളെ സൗകര്യമായ വിധത്തില്‍ ഇരുത്തുകയോ കിടത്തുകയോ ചെയ്യുക. ഇരിക്കുമ്പോള്‍ രക്‌തസ്രാവത്തിന്റെ വേഗം കുറഞ്ഞിരിക്കും. കിടത്തുമ്പോള്‍ ഈ വേഗം വളരെ കുറവായിരിക്കും.
രക്‌തസ്രാവം ഉണ്ടാകുന്ന ഭാഗം ഉയര്‍ത്തി വയ്‌ക്കുക. ഇത്‌ രക്‌തവാര്‍ച്ച കുറയ്‌ക്കും. കൈയോ കാലോ ഒടിഞ്ഞുണ്ടാകുന്ന മുറിവാണെങ്കില്‍ഇങ്ങനെ ഉയര്‍ത്തി വയ്‌ക്കരുത്‌. രക്‌തം കട്ടപിടിച്ചിട്ടുണ്ടെങ്കില്‍ അത്‌നീക്കം ചെയ്യരുത്‌. മുറിവിനുള്ളില്‍ പുറമെ നിന്നുള്ള എന്തെങ്കിലുംവസ്‌തുക്കള്‍ ഇരിപ്പുണ്ടെങ്കില്‍ അവ എടുത്തുകളയുകയോ വൃത്തിയുള്ളതുണികൊണ്ട്‌ തുടച്ചു മാറ്റുകയോ ചെയ്യുക.
മുറിവ്‌ ആഴത്തിലുള്ളതല്ലെങ്കില്‍ സോപ്പും ശുദ്ധജലവുംകൊണ്ട്‌ കഴുകിവൃത്തിയുള്ള തുണി വച്ചുകെട്ടുക. മുറിവില്‍കൂടി പകരുന്ന ടെറ്റനസ്‌ രോഗബാധ തടയുന്നതിനുള്ള കുത്തിവയ്‌പ് എടുക്കണം. വലിയ മുറിവുകള്‍ക്ക്‌ അടിയന്തരമായി ആശുപത്രിയിലെത്തിക്കുക. മുള്ള്‌,കുപ്പിച്ചില്ല്‌ തുടങ്ങിയവകൊണ്ടുള്ള മുറിവ്‌ മുറിവ്‌ ഗുരുതരമല്ലെങ്കില്‍ വലിയ ഒരു സൂചിയുടെ സഹായത്തോടെ അത്‌ നീക്കം ചെയ്യാം. ഉപയോഗിക്കുന്നതനുമുമ്പ്‌ സൂചി തിളക്കുന്ന വെള്ളത്തിലിടുകയോതീനാളത്തില്‍ കാണിക്കുകയോ ചെയ്യുക. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകുക. ടെറ്റനസ്‌ കുത്തിവയ്‌പ് എടുത്തിട്ടില്ലെങ്കില്‍ എടുക്കുക. ആഴത്തിലുള്ള മുറിവാണെങ്കില്‍ സ്വയം ചികിത്സയ്‌ക്ക് മുതിരരുത്‌. വൈദ്യസഹായം തേടുക. വയറിലോ ഉദരഭിത്തിയിലോ മുറിവേറ്റാല്‍ ആന്തരാവയങ്ങള്‍പുറത്തേക്കു തള്ളിയിട്ടില്ലെങ്കില്‍ മുറിവേറ്റ ആളെ മലര്‍ത്തിക്കിടക്കുക. കാല്‍മുട്ടുകള്‍ മടക്കി ഉയര്‍ത്തി വയ്‌ക്കുക. മുറിവിന്റെ അഗ്രങ്ങള്‍ ചേര്‍ന്നിരിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.
 
മുറിവില്‍കൂടി ആന്തരികാവയവങ്ങള്‍ പുറത്തേക്കു തള്ളിയിട്ടുണ്ടെങ്കില്‍ തിരികെ അകത്താക്കാന്‍ ശ്രമിക്കരുത്‌. വൃത്തിയുള്ള തുണികൊണ്ട്‌ ആ ഭാഗം പൊതിയുക. മുറിവേറ്റ ആള്‍ക്ക്‌ കുളിരാതെ പുതപ്പിക്കുക.ഉദരഭാഗത്ത്‌ അനാവശ്യമായി മര്‍ദം കൊടുക്കരുത്‌. കഴിക്കാന്‍ ഒന്നുംകൊടുക്കേണ്ടതില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കുക. മൂക്കില്‍നിന്ന്‌ രക്‌തം വരികയാണെങ്കില്‍ വായിലൂടെ ശ്വസിക്കാന്‍ രോഗിയോട്‌ ആവശ്യപ്പെടുക. മൂക്ക്‌ ചീറ്റാനനുവദിക്കരുത്‌. രക്‌തം നിന്നില്ലെങ്കില്‍ ഐസ്‌ ബാഗുകൊണ്ട്‌ തണുപ്പിക്കുക. പഞ്ഞിയോ തുണിയോ മൂക്കില്‍ തിരുകരുത്‌.
ചതവ്‌ 
ചതവേറ്റ ഭാഗത്ത്‌ കലശലായനീറ്റലും വേദനയും ഉണ്ടാകും. രക്‌തംകട്ടകെട്ടിയിരിക്കും. വേദന കുറയ്‌ക്കാന്‍ ഐസ്‌ വെച്ചുകെട്ടുകയോ തണുത്ത ജലത്തില്‍ മുക്കിപ്പിഴിഞ്ഞ്‌ തുണി വെച്ചുകെട്ടുകയോ വേണം.
അസ്‌ഥിഒടിഞ്ഞാല്‍ അപകടം സംഭവിച്ച സ്‌ഥലത്തു വച്ചുതന്നെപ്രഥമശുശ്രുഷ ആരംഭിക്കണം. മുറിവില്‍നിന്ന്‌ രക്‌തസ്രാവമുണ്ടെങ്കില്‍ ആദ്യം അതിനുള്ള പ്രഥമശുശ്രൂഷ നല്‍കുക. രക്‌തസ്രാവം ഗുരുതരമല്ലെങ്കില്‍ ഒടിഞ്ഞ അവയവം ചലിക്കാനനുവദിക്കാതെ സംരക്ഷണം നല്‍കുക. ഒടിഞ്ഞ ഭാഗം സ്വതന്ത്രമായി ചലിച്ച്‌ ഒടിവ്‌ ഗുരുതരമാകാത്ത വിധത്തില്‍ അവയവത്തിന്‌ നിശ്‌ചലത വരുത്തണം. മുറിഞ്ഞ അസ്‌ഥിയോ അസ്‌ഥിസന്ധിയോ ശരിയായ രീതിയില്‍ കൈകാര്യം ചെയ്‌തില്ലെങ്കില്‍ അത്‌ പേശികള്‍ക്കും നാഡികള്‍ക്കും ഗുരുതരമായ കേടുവരുത്തും. ഒടിവുപറ്റിയ സ്‌ഥലത്തിന്‌ അനക്കം തട്ടാതെ സൂക്ഷിക്കാന്‍ ചീളി ഉപയോഗിക്കാം. ശരീരത്തില്‍ ചീളിയോടു ചേര്‍ന്നിരിക്കുന്ന ഭാഗം മിനുസമുള്ളതായിരിക്കണം.
കൈയാണ്‌ ഒടിഞ്ഞതെങ്കില്‍ സ്ലിങ്ങില്‍ തൂക്കിയിടണം.ഒരുതരത്തിലുമുള്ള വൈകല്യങ്ങള്‍ പരിഹരിക്കാന്‍ പ്രഥമശുശ്രൂഷകന്‍ശ്രമിക്കരുത്‌. അസ്‌ഥി ഒടിഞ്ഞ്‌ ത്വക്കില്‍ മുറിവുണ്ടക്കിക്കൊണ്ട്‌പുറത്തേക്ക്‌ തള്ളിനല്‌കുന്നുവെങ്കില്‍ അണുവിമുക്‌തമാക്കിയ തുണികൊണ്ട്‌ പൊതിഞ്ഞ്‌ മുറിവേറ്റയാളെ ഉടന്‍ ആശുപത്രിയിലെത്തിക്കുക. കഴുത്തിനോ മുതുകിനോ ഒടിവുണ്ട്‌ എന്ന്‌ സംശയിക്കുന്നുവെങ്കില്‍ മുറിവേറ്റയാളെ അനക്കാതെനിവര്‍ത്തിക്കിടത്തണം. ഒരിക്കലും ഒരാളായിട്ട്‌ അയാളെ കോരിയെടുക്കരുത്‌. ഇങ്ങനെ ചെയ്യുമ്പോള്‍ ചിലപ്പോള്‍ പകുതി ഒടിഞ്ഞിരിക്കുന്ന നട്ടെല്ല്‌ റ പോലെ വളഞ്ഞ്‌ പൂര്‍ണ്ണമായും ഒടിഞ്ഞ്‌ സുഷുമനയ്‌ക്ക് ക്ഷതം ഏല്‍ക്കാനും ശരീരം തളര്‍ന്നുപോകാനും സാധ്യതയുണ്ട്‌. ചുരുങ്ങിയത്‌ 6 പേരെങ്കിലും കൂടി അപകടമേറ്റയാളെ പൊക്കിയെടുത്ത്‌ സ്‌ട്രെച്ചറിലോ മറ്റോ നിവര്‍ത്തിക്കിടത്തികഴുത്തിനുതിരുവശവും കാലുകള്‍ക്കിരുവശവും മണല്‍ക്കിഴിയോ തലയണയോവെച്ച്‌ യാത്രയില്‍ നട്ടെല്ലിന്‌ ഇളക്കം തട്ടാതെ ആശുപത്രിയില്‍ എത്തിക്കുക.
പൊള്ളലേറ്റാല്‍ 
പൊള്ളലുകള്‍ പലതരത്തില്‍ സംഭവിക്കാം. ഈര്‍പ്പരഹിതമായ പൊള്ളലുകളെ ബേണ്‍സ്‌ എന്നും തിളച്ച ദ്രാവകങ്ങള്‍കൊണ്ടുണ്ടാകുന്ന പൊള്ളലുകളെ സ്‌കാള്‍ഡ്‌സ് എന്നും പറയും. വസ്‌ത്രത്തിനു തീപിടിച്ചാലുടനെ തീയോടുകൂടി ഓടരുത്‌. കാറ്റുതുട്ടുമ്പോള്‍ തീ കൂടുതല്‍ ആളിക്കത്തും. ഉടനെ നിലത്തുകിടന്നുരുളുകയോ ചാക്കോ പുതപ്പോ എടുത്തു പൊതിഞ്ഞോ തീകെടുത്തുക. പൊള്ളല്‍ നിസ്സാരമാണെങ്കില്‍ പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തില്‍ മുക്കിവയ്‌ക്കുകയോ ആ ഭാഗം തണുത്ത വെള്ളമോ ഐസോ കൊണ്ടോ തണുപ്പിക്കുകയോചെയ്യുക. നേര്‍ത്ത സോഡിയം ബൈകാര്‍ബണേറ്റ്‌ ലായനിയില്‍ മുക്കിയ തുണിയോ പഞ്ഞിയോ പൊള്ളലേറ്റ ഭാഗത്ത്‌ വയ്‌ക്കുന്നത്‌ വേദന കുറയ്‌ക്കും. പൊള്ളലേറ്റ ഭാഗം കൈകൊണ്ട്‌ തുടയ്‌ക്കരുത്‌. പൊള്ളിയ ഭാഗത്ത്‌ ഒട്ടിപ്പിടിരിച്ചിരിക്കുന്ന വസ്‌ത്രങ്ങള്‍ വലിച്ചിളക്കി മാറ്റരുത്‌.
ഔഷധങ്ങളോ ഓയിന്റ്‌മെന്റുകളോ ചാണകമോ ലോഷനോ ഒന്നും മുകളില്‍ പൂശാന്‍ പാടില്ല. പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട്‌ മൂടുക. പൊള്ളലേറ്റ ഭാഗം ചലിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യുക.പൊള്ളലേറ്റ ആള്‍ക്ക്‌ ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക. വൈദ്യസഹായം നാലുമണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേലഭ്യമാകുകയുള്ളു എങ്കില്‍ ഉപ്പിട്ട വെള്ളം കുടിക്കാന്‍ കൊടുക്കുക. രണ്ട്‌ടംബ്ലര്‍ വെള്ളത്തില്‍ അര ടീസ്‌പൂണ്‍ സോഡാപ്പൊടികൂടി ചേര്‍ക്കാം. പഞ്ചസാര ചേര്‍ത്ത്‌ കടുപ്പം കുറഞ്ഞ ചായകൊടുക്കാം. തുടര്‍ന്ന്‌ വൈദ്യസഹായം തേടുക.
ആസിഡ്‌ വീണ്‌ പൊള്ളിയാല്‍ 
പെട്ടെന്നുതന്നെ ആ ഭാഗം ധാരാളം ശുദ്ധജലം ഉപയോഗിച്ച്‌ നന്നായികഴുകുക. കഴുകി വരുന്ന വെള്ളം ശരീരത്തിന്റെ മറ്റു ഭാഗത്ത്‌ വീഴാതെശ്രദ്ധിക്കണം. ക്ഷാരസ്വഭാവമുള്ള ഒരു നേര്‍ത്ത ദ്രാവകം അതിനുമേല്‍ഒഴിക്കുന്നതും നല്ലതാണ്‌.
ഷോക്കേറ്റാല്‍ 
ഷോക്കേറ്റ ആളെ ഒരു കാരണവശാലും നേരിട്ട്‌ തൊടാന്‍ പാടില്ല. മെയിന്‍ സ്വിച്ചോ മറ്റു പ്രധാന സ്വിച്ചോ ഓഫ്‌ ചെയ്യുക. ഉണങ്ങിയ കമ്പ്‌മരക്കഷണംമരക്കാലുള്ള കുട എന്നിവയിലേതെങ്കിലും ഉപയോഗിച്ച്‌ ഷോക്കേറ്റ ആളിനെ വൈദ്യുതകമ്പിയില്‍നിന്നും വിടുവിക്കുക. ഇതൊന്നും കിട്ടിയില്ലെങ്കില്‍ ഉണങ്ങിയ തുണിയോ ന്യൂസ്‌ പേപ്പറോ ഷോക്കേറ്റ ആളുടെ ശരീരത്തിലിട്ട്‌ അതിനുമേല്‍ അടിച്ച്‌ പിടിവിടുവിക്കാം. റബര്‍ ചെരിപ്പിട്ട്‌ വേണം ഈപ്രവൃത്തികളെല്ലാം ചെയ്യാന്‍.
അല്ലെങ്കില്‍ പുസ്‌തകമോ തുണിയോ പേപ്പറോ നിലത്തിട്ട്‌ അതില്‍നിന്നുകൊണ്ട്‌ ഭൂസമ്പര്‍ക്കിമില്ലാതെ വേണം വിടുവിക്കാന്‍ ശ്രമിക്കേണ്ടത്‌. ഷോക്കേറ്റ ആള്‍ ശരിയായി ശ്വാസോച്‌ഛ്വാസം ചെയ്യുന്നില്ലെങ്കില്‍ കൃത്രിമ ശ്വാസോച്‌ഛ്വാസം നല്‍കുക. ശ്വാസം സാധാരണ നിലയിലാകുന്നതുവരെ ഇതു തുടരണം.
പാമ്പു കടിയേറ്റാല്‍ 
പാമ്പുകടിയേറ്റാല്‍ ആദ്യം മുറിവുകളുടെ രീതി നോക്കുക.വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച്‌ രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം,ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നവയ്‌ക്കനുസരിച്ച്‌ നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. ഉടന്‍ ചെയ്യേണ്ടത്‌:
പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌. 
കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെവ്യാപിക്കാന്‍ ഇതു കാരണമാകും. ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ തന്നെ (സാരിയോമുണ്ടോതോര്‍ത്തോ) അരിക്‌ കീറികടിയേറ്റ ഭാഗത്തിന്‌ മുകളില്‍ മുറുകെ കെട്ടുക. രക്‌തചംക്രമണം തടസപ്പെടും വിധം ആവശ്യമായ മുറുക്കത്തിലാണ്‌ കെട്ടേണ്ടത്‌. അരമണിക്കൂറിലൊരിക്കല്‍ കെട്ടഴിച്ച്‌ ഝ മിനിട്ട്‌ രക്‌തചംക്രണം അനുവദിക്കണം. ആശുപത്രിയിലെത്തി പ്രതിവിഷംകുത്തിവയ്‌ക്കുന്നതുവരെ ഇത്‌ തുടരുക. മൂന്നുമണിക്കുറിനുശേഷവും വിഷബാധയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കില്‍ കെട്ടഴിച്ചു വിടാം.
കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്‌തം ഞെക്കിക്കളയുകയും ശുദ്ധജലമോ പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ ലയിപ്പിച്ച്‌ ഇരുണ്ട ചുവപ്പുനിറത്തിലാക്കിയ വെള്ളമോ ഉപയോഗിച്ച്‌ കഴുകുക. മുറിവേറ്റ ഭാഗത്ത്‌ തണുത്ത വെള്ളം ധാര ചെയ്യുകയോ ഐസ്‌ വെയ്‌ക്കുകയോ ചെയ്‌താല്‍ വിഷം വ്യാപിക്കുന്നത്‌ മന്ദഗതിയിലാകും. വേദന കുറയും. എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.
വെള്ളത്തില്‍ മുങ്ങിപ്പോകല്‍ 
വെള്ളത്തില്‍ വീണ ആളെ കരയ്‌ക്കെത്തിച്ച്‌ വായ്‌ പിളര്‍ന്ന്‌വായിലെന്തെങ്കിലും കടന്നിട്ടുണ്ടെങ്കില്‍ അത്‌ നീക്കം ചെയ്യണം. സ്വയംശ്വസിക്കുന്നില്ലെങ്കില്‍ വായോട്‌ വായ്‌ ചേര്‍ത്ത്‌ വെച്ച്‌കൃത്രിമശ്വാസോച്‌ഛ്വാസം നല്‍കണം. ചിലപ്പോള്‍ വയറില്‍ വെള്ളമുള്ളതുകൊണ്ട്‌ ചര്‍ദ്ദിക്കാന്‍ സാധ്യതയുണ്ട്‌. അങ്ങനെ ചര്‍ദ്ദിക്കുകയാണെങ്കില്‍ തലയുടെ ഭാഗം അല്‌പം താഴ്‌ത്തി മുഖം ഒരു വശത്തേക്കു ചരിച്ചു വച്ച്‌ ആ വെള്ളം മുഴുവന്‍ പുറത്തേക്കു പോകാന്‍ അനുവദിക്കുക. ഹൃദയസ്‌പന്ദനം നിന്നതായി കണ്ടാല്‍ നെഞ്ചിന്റെ നടുവിലായുള്ള മാറെല്ലിന്റെ ഏറ്റവും താഴത്തുനിന്ന്‌ ഒന്നര ഇഞ്ചിനു മുകളിലായി നന്നായി തിരുമ്മി അതിനെ പുനരുജ്‌ജീവിപ്പിക്കണം.
-- 

23,400 സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബി.പി.എല്‍ കാര്‍ഡ് ആനുകൂല്യം

തിരുവനന്തപുരം: സംസ്ഥാനത്ത് അനര്‍ഹമായി ബി.പി.എല്‍ റേഷന്‍കാര്‍ഡ് നേടിയ സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ 23,400-ഓളം. സംസ്ഥാന സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റാണ് ഇത് കണ്ടെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുപുറമെ, പൊതുമേഖല-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ചേര്‍ത്താണ് ഈ കണക്ക്.

ഉദ്യോഗസ്ഥര്‍ക്കു പുറമെ ലക്ഷക്കണക്കിന് അനര്‍ഹരും ഇപ്പോള്‍ ബി.പി.എല്‍ കാര്‍ഡ് കൈവശം വെച്ചിട്ടുണ്ട്.ബി.പി.എല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍ കാര്‍ഡ് നേടാന്‍ ഇവര്‍ക്ക് ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ഇതിനുശേഷവും തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെ
തിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. അനര്‍ഹര്‍ ആനുകൂല്യം പറ്റുന്നത് തടഞ്ഞില്ലെങ്കില്‍ ഒരുരൂപാ അരിവിതരണം അവതാളത്തിലാവുമെന്നും സിവല്‍ സപ്ലൈസ് ഡയറക്ടര്‍ എം.എസ്.ജയ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ 25 കിലോവീതം അരി നല്‍കുന്നുണ്ടെങ്കിലും രണ്ടുമാസം കഴിഞ്ഞാല്‍ 14 കിലോഗ്രാം വീതമേ ഒരുകുടംബത്തിന് നല്‍കാനാവൂ . കേന്ദ്രം ബി.പി.എല്‍ വിഹിതം കൂട്ടാത്തതിനാല്‍ കൂടുതല്‍ പേര്‍ക്ക് പങ്കുവയ്ക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമാവുന്നതാണ് ഈ കുറവിന് കാരണം.

സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയില്ല. ബി.പി.എല്‍ പട്ടികയില്‍ നിന്ന് ഇത്തരം കുടുംബങ്ങളെ ആദ്യം തന്നെ ഒഴിവാക്കും. എന്നാല്‍ സര്‍വേയില്‍ വിവരങ്ങള്‍ മറച്ചുവെച്ചും മുന്‍കാലങ്ങളിലുള്ള ബി.പി.എല്‍ കാര്‍ഡുകള്‍ നിലനിര്‍ത്തിയുമാണ് ജീവനക്കാരുടെ കുടുംബങ്ങള്‍ ഇപ്പോഴും ആനുകൂല്യം പറ്റുന്നത്.

സംസ്ഥാനത്തെ കേന്ദ്ര ഡാറ്റാബേസില്‍ ശേഖരിച്ചിട്ടുള്ള ജീവനക്കാരുടെ വിവരങ്ങളില്‍ നിന്നാണ് ബി.പി.എല്‍ കാര്‍ഡ് കൈവശംവെച്ചിരിക്കുന്ന ജീവനക്കാരെ കണ്ടെത്തിയത്. ഇവരുടെ എണ്ണം ഇനിയും കൂടിയേക്കാം. ഇവരെ ബി.പി.എല്‍ പട്ടികയില്‍ നിന്നൊഴിവാക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ വകുപ്പിനാണ്. എന്നാല്‍ തദ്ദേശ വകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇവരെ സംബന്ധിച്ച എല്ലാവിവരങ്ങളും സര്‍ക്കാരിന്റെ കൈവശമുള്ളതിനാല്‍ കാര്‍ഡ് മാറ്റിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ ബി.പി.എല്‍ കാര്‍ഡുള്ള മറ്റ് അനര്‍ഹരെ കണ്ടെത്തി അവരെ ഒഴിവാക്കുക എളുപ്പമല്ല. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംവിധാനം വേണമെന്നാണ് നിര്‍ദേശം.

2009 ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യരേഖാ പട്ടികയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. 2011 ആദ്യം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ബി.പി.എല്‍ പട്ടിക പുറത്തിറക്കിയത്. ഏതാണ്ട് 30 ലക്ഷത്തോളം കുടുംബങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയിലെ അപാകതകള്‍ തിരുത്താനും അനര്‍ഹരെ ഒഴിവാക്കാനും നടപടികള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നടന്നില്ല. പുതിയ അപേക്ഷകളില്‍ ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുള്ളവര്‍ക്കുപോലും എ.പി.എല്‍ കാര്‍ഡാണ് നല്‍കുന്നത്. ഈ അനീതി പരിഹരിക്കണമെന്നും സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


-- 

ബുധനാഴ്‌ച, ഡിസംബർ 7

തിരുനബി (സ) യുടെ വിശുദ്ധ കേശങ്ങളുടെ തബറൂക് പരിപാടി ജനുവരി 30ന്

കാരന്തൂര്‍ : തിരുനബി (സ) യുടെ വിശുദ്ധ കേശങ്ങളുടെ തബറൂക് പരിപാടികള്‍ ജനുവരി 30ന് വിപുലമായി സംഘടിപ്പിക്കാന്‍ പ്രസിഡന്റ് സയ്യിദ്‌ അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മര്‍കസ്‌ കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു.
സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ച ഉല്‍ഘാടനം ചെയ്തു. എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ , എം എം ഹനീഫ്‌ മൌലവി , കെ കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്യാപ്പള്ളി, പാറന്നൂര്‍ മുഹിയുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ , പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ്‌ ഫൈസി, എ കെ അബ്ദുല്‍ ഹമീദ്‌ , എന്‍ അലി അബ്ദുല്ലാ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് , അബ്ദുല്‍ ഹക്കീം അസ്ഹരി, തുടങ്ങിയര്‍ സംബന്ധിച്ച.

ശനിയാഴ്‌ച, ഡിസംബർ 3

മുഹറം പത്ത് അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റണം : എസ് വൈ എസ്



കോഴിക്കോട് : ആശുറാഅ (മുഹറം പത്ത് ) ദിനത്തിലെ സര്‍ക്കാര്‍ പൊതു അവധി ഡിസംബര്‍ ആറ് ചൊവ്വാഴ്ചയിലേക്ക് മാറ്റി അനുവദിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ചൊവ്വാഴ്ചയാണ് അവധി. അതെ സമയം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുഴുവന്‍ ഖാസിമാരും ആശുറാഅ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാടിസ്തനത്തില്‍ ഡിസംബര്‍ അഞ്ചിലെ അവധി ആറ് ചൊവ്വാഴ്ചയിലേക്ക് മാറ്റി നല്‍കാനുള്ള ഉത്തരവ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാണാം. സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ട.
പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, കെ കെ അഹമദ്കുട്ടി മുസ്‌ലിയാര്‍ എം പീ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി , പേരോട് അബ്ദുറഹ്മാന്‍ സഖാഫി , വണ്ടൂര്‍ അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുള്ള , സി പി സൈതലവി മാസ്റ്റര്‍ , മജീദ് കക്കാട്, എ സൈഫുദീന്‍ ഹാജി, മുഹമ്മദ് പറവൂര്‍ സംബന്ധിച്ചു.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 28

വൃക്കയും ആരോഗ്യവും

വൃക്കരോഗികളുടെ എണ്ണത്തില്‍ ലോകത്തില്‍തന്നെ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വൃക്ക മാറ്റിവെക്കലുള്‍പ്പെടെ നിരവധി ചികിത്സാരീതികള്‍ ലഭ്യമാണെങ്കിലും രോഗിക്കും കുടുംബത്തിനും നേരിടേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദവും നിസ്സാരമല്ല. യോജിച്ച ദാതാവിനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും നടപടിക്രമങ്ങളുടെ നൂലാമാലകളും കാരണം വൃക്ക മാറ്റിവെക്കലിന് കാത്തിരിക്കുന്ന രോഗികള്‍ നിരവധിയാണ്. മറ്റേതൊരു രോഗത്തിലുമെന്നപോലെ ഇവിടെയും പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല പോംവഴി. ജീവിതശൈലീ ക്രമീകരണങ്ങളിലൂടെയും ജാഗ്രത പുലര്‍ത്തുന്നതിലൂടെയും വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാം. രോഗനിര്‍ണയം മനുഷ്യശരീരത്തില്‍ രണ്ടു വൃക്കകളാണുള്ളത്. ഒന്നിന്റെ പ്രവര്‍ത്തനം തകരാറിലായാലും മറ്റേതിന്റെ സഹായത്തോടെ ശാരീരിക പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ വൃക്കരോഗങ്ങള്‍ പലപ്പോഴും വൈകിയേ കണ്ടുപിടിക്കപ്പെടാറുള്ളൂ. അപ്പോഴേക്കും രണ്ടു വൃക്കകളും പൂര്‍ണമായും തകരാറിലായിട്ടുണ്ടാവും. ഈ സാഹചര്യം ചികിത്സ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതിനാല്‍ എത്രയും നേരത്തെ രോഗനിര്‍ണയം നടത്തണം. ആദ്യ ലക്ഷണങ്ങള്‍ മുഖത്തോ കാലിലോ നീര്, മൂത്രത്തിന്റെ അളവിലും നിറത്തിലും വ്യതിയാനം, നടക്കാനും കയറ്റം കയറാനും കോണിപ്പടി കയറാനും ബുദ്ധിമുട്ട് മുതലായവ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാവാം. എന്നാല്‍, മിക്കവരും ഇവയെ ക്ഷീണമെന്നോ അമിതാധ്വാനമെന്നോ വ്യാഖ്യാനിച്ച് അവഗണിക്കുകയാണ് പതിവ്. രോഗം മൂര്‍ച്ഛിച്ചാല്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ചിലപ്പോള്‍ കടുത്ത ശ്വാസംമുട്ടലായിരിക്കും അനുഭവപ്പെടുന്നത്. മറ്റു ചിലര്‍ക്ക് ഛര്‍ദിയായിരിക്കും ലക്ഷണം. നിര്‍ത്താതെയുള്ള ഇക്കിള്‍, കടുത്ത ചൊറിച്ചില്‍, വിളര്‍ച്ച, കണ്ണുകളില്‍ രക്തസ്രാവം, എല്ലുകള്‍ ഒടിയുക തുടങ്ങി മനസ്സിന്റെ സമനില തെററിയതുപോലെയുള്ള പെരുമാറ്റംവരെ വൃക്കരോഗ ലക്ഷണമാവാം. നേരത്തെ കണ്ടെത്താം പതിവായുള്ള ക്ലിനിക്കല്‍ പരിശോധനകളിലൂടെ നേരത്തെത്തന്നെ രോഗനിര്‍ണയം സാധ്യമാണ്. മൂത്രത്തിന്റെയും രക്തത്തിന്റെയും സാധാരണ പരിശോധനകളില്‍തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്താനാവും. മൂത്രത്തില്‍ ആല്‍ബുമിന്‍, പ്രോട്ടീന്‍, യൂറിയ, ക്രിയാറ്റിനിന്‍ മുതലായവയുടെ അളവ് പരിശോധിക്കുക പ്രധാനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കാലിലും മുഖത്തും നീര്, വിളര്‍ച്ച, കുടുംബത്തില്‍ പാരമ്പര്യമായി വൃക്കരോഗബാധ തുടങ്ങിയവ ഉള്ളവര്‍ ഇടയ്ക്കിടെ ഇത്തരം പരിശോധന നടത്തുന്നത് നന്നായിരിക്കും. ഇത്തരക്കാര്‍ ഭക്ഷണനിയന്ത്രണം ശീലിക്കുകയും പതിവായി വ്യായാമം ചെയ്യുകയും പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുകയും വേണം. വൃക്കകളുടെ അള്‍ട്രാസൗണ്ട് പരിശോധന നടത്തുന്നതും രോഗനിര്‍ണയത്തിന് സഹായകമാണ്. വൃക്കകളെ തകരാറിലാക്കുന്ന സാഹചര്യങ്ങള്‍ വൃക്കരോഗത്തിലേക്ക് നയിക്കുന്ന നിരവധി രോഗങ്ങളുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, ക്ഷയം, കുഷ്ഠം, മലമ്പനി, ചില ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ മുതലായവ ഉദാഹരണങ്ങളാണ്. ചില മരുന്നുകളും വൃക്കകളെ തകരാറിലാക്കാം. വേദനസംഹാരികള്‍, മാനസികരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, അമിനോഗ്ലൈക്കോസൈഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. വിഷമാണ് വൃക്കകളെ ബാധിക്കുന്ന മറ്റൊരു ഘടകം. പാമ്പ്, തേള്‍, എട്ടുകാലി മുതലായവയുടെ കടിയേല്‍ക്കുന്നവരില്‍ വിഷം വൃക്കകളെ തകരാറിലാക്കാറുണ്ട്. കീടനാശിനികള്‍, ആസിഡുകള്‍, ആല്‍ക്കഹോള്‍ തുടങ്ങിയ രാസവസ്തുക്കള്‍ ശരീരത്തിനുള്ളില്‍ ചെല്ലുന്നതും വൃക്കകളെ ബാധിക്കും. പ്രമേഹവും രക്താതിമര്‍ദവും രക്താതിമര്‍ദവും വൃക്കരോഗങ്ങളും ബന്ധപ്പെട്ടു കിടക്കുന്നു. രക്തസമ്മര്‍ദം അധികമാവുന്നത് വൃക്കകളെ തകരാറിലാക്കും. വൃക്കരോഗങ്ങള്‍ രക്തസമ്മര്‍ദം വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. പ്രമേഹമാവട്ടെ, നേരിട്ട് വൃക്കകളെ ബാധിക്കുക മാത്രമല്ല ചെയ്യുന്നത്. ഹൃദയത്തെയോ കരളിനെയോ പിടികൂടും. അതും വൃക്കകളുടെ തകരാറിലേക്ക് നയിക്കും. ജീവിതശൈലീ ക്രമീകരണങ്ങള്‍ ഭക്ഷണത്തിലും ജീവിതശൈലിയിലും ശരിയായ ക്രമീകരണങ്ങള്‍ വരുത്തുന്നതിലൂടെ വൃക്കരോഗങ്ങളില്‍ നല്ലൊരു പങ്ക് തടയാനാവും. പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കാവുന്നതാണ്. എന്നാല്‍, വൃക്കരോഗമുള്ളവര്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം. പൊട്ടാസ്യത്തിന്റെയും മാംസ്യത്തിന്റെയും അളവ് കൂടുന്നത് വൃക്കകള്‍ക്ക് കൂടുതല്‍ അധ്വാനം വരുത്തിവെക്കും. ധാരാളം വെള്ളം കുടിക്കുന്നതും വൃക്കരോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. കായികാധ്വാനമുള്ള ജോലികള്‍ ചെയ്യുന്നവരും അമിതവണ്ണമുള്ളവരും കൂടുതല്‍ വെള്ളം കുടിക്കണം. അതേസമയം വൃക്കരോഗമുള്ളവര്‍ വളരെ നിയന്ത്രിതമായ അളവിലെ വെള്ളം കുടിക്കാന്‍ പാടുള്ളു. ശരീരത്തിലെ ലവണാംശം നിയന്ത്രിക്കുന്നതില്‍ വൃക്കകള്‍ക്ക് സുപ്രധാന പങ്കാണുള്ളത്. അതിനാല്‍ പ്രമേഹവും രക്താതിമര്‍ദവും ഉള്ളവര്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കണം. മദ്യമാണ് മറ്റൊരു വില്ലന്‍. മദ്യം വൃക്കകള്‍ക്ക് കാര്യമായ തകരാറുണ്ടാക്കും. അതുപോലെത്തന്നെ പുകവലിയും. അനുബന്ധ രോഗങ്ങളായ ഹൃദ്രോഗവും പ്രമേഹവും രക്താതിമര്‍ദവും തടയുക എന്നതാണ് മറ്റൊരു കാര്യം. ഇവ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ വൃക്കകളും സുരക്ഷിതമായിരിക്കും. ഇതിനാവശ്യമായ ജീവിതശൈലീ ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നത് വൃക്കകളെയും രക്ഷിക്കും.

വ്യാഴാഴ്‌ച, ഒക്‌ടോബർ 20

ബി.എസ്.എഫ്. ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു



ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്ത് ബി.എസ്.എഫിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി പൈലറ്റ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ക്യാപ്റ്റന്‍ കെ.വി. തോമസ് (52), ക്യാപ്റ്റന്‍ എസ്.പി. സിങ്, ടെക്‌നീഷ്യന്‍ മനോജ്കുമാര്‍ സ്വെയ്ന്‍ എന്നിവരാണ് മരിച്ചത്. പവന്‍ഹന്‍സ് കമ്പനി ജീവനക്കാരനാണ് മരിച്ച തോമസ്.ബുധനാഴ്ച രാവിലെ ബിര്‍സമുണ്ട വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 20 മിനിറ്റിന് ശേഷമാണ് അപകടമുണ്ടായത്.

മാവോവാദി സ്വാധീനമേഖലയായ റാഞ്ചിയില്‍ നിന്ന് ബി.എസ്.എഫിന്റെ ദൗത്യത്തിനായി ഛായിബാസയിലേക്ക് പുറപ്പെട്ട ധ്രുവ് ഹെലികോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രാവിലെ 8.30-ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 8.55-ന് വടക്കന്‍ റാഞ്ചിയിലെ ഖുണ്ഡി വനമേഖലയിലാണ് തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് കരുതുന്നത്. സേനയുടെ മാവോവാദിവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നതാണ് തകര്‍ന്ന ഹെലികോപ്റ്റര്‍.

അപകടം നടക്കുമ്പോള്‍ 3500-4000 അടി ഉയരത്തിലായിരുന്നു ഹെലികോപ്റ്റര്‍ പറന്നിരുന്നത്. അതിനാല്‍ മാവോവാദി ആക്രമണമാവാന്‍ സാധ്യതയില്ലെന്ന് ജാര്‍ഖണ്ഡ് പോലീസ് വക്താവ് ആര്‍.കെ. മാലിക് പറഞ്ഞു. എന്നാല്‍ വിദഗ്ധ സംഘത്തിന്റെ അന്വേഷണത്തിനുശേഷമേ യഥാര്‍ഥ കാരണം പറയാനാകൂ. ഹെലികോപ്റ്റര്‍ വീണത് വനത്തിനുള്ളിലായതിനാല്‍ മറ്റ് ആളപായങ്ങള്‍ ഉണ്ടായിട്ടില്ല. മാവോവാദി വിരുദ്ധ പോരാട്ടം നടത്തുന്ന സി.ആര്‍.പി.എഫ്. സംഘവും ഇന്ത്യന്‍ വ്യോമസേനയും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തി.

കരസേനയില്‍ നിന്ന് ലഫ്. കേണലായി 2000-ല്‍ വിരമിച്ച കെ.വി. തോമസ് ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 17 ഡി. 55-ലാണ് താമസിച്ചിരുന്നത്. അതിനുശേഷം വിവിധ കമ്പനികളില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പവന്‍ഹന്‍സില്‍ ചേരുന്നത്. ശ്രീനഗറിലെ ദൗത്യത്തിനുശേഷം കഴിഞ്ഞ മാസമാണ് റാഞ്ചിയിലേക്ക് പോയത്. മൂവാറ്റുപുഴ കോട്ടയ്ക്കല്‍ കുടുംബാംഗമായ തോമസ് കഴക്കൂട്ടം സൈനിക് സ്‌കൂളിലാണ് പഠിച്ചത്. ഡല്‍ഹിയിലെ വസന്ത്‌വിഹാര്‍ ഹോളി ചൈല്‍ഡ് ഒക്‌സിലിയം സ്‌കൂള്‍ അധ്യാപിക ആനി തോമസാണ് ഭാര്യ. മക്കള്‍: ജോര്‍ജ് കോട്ടയ്ക്കല്‍, റാഫേല്‍ കോട്ടയ്ക്കല്‍ (ഇരുവരും ബാംഗ്ലൂര്‍). സഹോദരങ്ങള്‍: കെ.വി. അഗസ്റ്റിന്‍, കെ.വി. ജോസ്. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് നാലിന് ഡല്‍ഹിയില്‍ എത്തിക്കും.

ബുധനാഴ്‌ച, ഒക്‌ടോബർ 12

കേരളത്തില്‍ സൗദി കോണ്‍സുലേറ്റ് പരിഗണനയില്‍-അംബാസഡര്‍



തിരുവനന്തപുരം: സൗദിഅറേബ്യയുടെ കോണ്‍സുലേറ്റ് കേരളത്തില്‍ തുറക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് സൗദി അറേബ്യന്‍ അംബാസഡര്‍ സഖര്‍ സുലൈമാന്‍ കുര്‍ഷി അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി കോണ്‍സുലേറ്റില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുന്നതിന് നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ നോര്‍ക്ക റൂട്ട്‌സിന് ഐ.ഡി. കാര്‍ഡ് നല്‍കും. സൗദിയിലേക്ക് നോര്‍ക്ക റൂട്ട്‌സിലൂടെ തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുമെന്നും അംബാസഡര്‍ അറിയിച്ചു. സൗദി അറേബ്യന്‍ പെട്രോളിയം കമ്പനിയായ അരാംകോയിലേക്ക് ആവശ്യമായ ഇന്ത്യന്‍ നിര്‍മിത സാധനങ്ങള്‍ വാങ്ങാന്‍ താല്പര്യമുണ്ടെന്ന് സൗദി സംഘം അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയയ്ക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, വി.എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നു പരിശ്രമിച്ചുനോക്കാം


ചൊവ്വാഴ്ച, ഒക്‌ടോബർ 11

സൂക്ഷിക്കുക...

ലോക്പാല്‍: ചര്‍ച്ച പരസ്യമാക്കും

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ തയ്യാറാക്കുന്ന സംയുക്ത സമിതിയുടെ നടപടിക്രമങ്ങളുടെ ശബ്ദരേഖ പരസ്യമാക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തയ്യാറായി. നടപടികളുടെ ശബ്ദ സി.ഡികള്‍ നല്‍കണമെന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ പേഴ്‌സണല്‍ വകുപ്പ് നേരത്തെ ഇത് നിരസിച്ചിരുന്നു. ശബ്ദം റെക്കോഡ് ചെയ്തത് പരസ്യപ്പെടുത്താന്‍ നിയമമന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇതിന് കാരണം പറഞ്ഞത്.
                 ഗാന്ധിയന്‍ അണ്ണ ഹസാരെ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഏപ്രിലില്‍ നടത്തിയ നിരാഹാര സമരത്തിനു ശേഷമാണ് അഴിമതി തടയാനുള്ള ലോക്പാല്‍ ബില്‍ രൂപവത്കരിക്കാന്‍ സംയുക്ത സമിതിയുണ്ടാക്കിയത്. ഹസാരെ സംഘത്തിലെ അഞ്ചുപേരും അഞ്ച് കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയുടെ യോഗങ്ങളും നടപടി ക്രമങ്ങളും ഉള്‍പ്പെടുന്ന ഓഡിയോ സി.ഡി. നല്‍കണമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.സി. അഗര്‍വാളാണ് ആവശ്യപ്പെട്ടത്.
                സര്‍ക്കാറും ഹസാരെ സംഘവും നടത്തുന്ന ചര്‍ച്ചകളുടെ ഓഡിയോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് നിയമ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് പേഴ്‌സണല്‍ വകുപ്പ് ചൂണ്ടിക്കാട്ടിയത്. ''കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമാണ് സംയുക്ത സമിതി രൂപവത്കരിച്ചത്. സംയുക്ത സമിതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. നിയമ മന്ത്രാലയത്തിന്റെ കീഴിലുള്ള നിയമകാര്യ വകുപ്പിന് ഇക്കാര്യം വിട്ടുകൊടുക്കുന്നു'' എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പേഴ്‌സണല്‍ വകുപ്പ് മറുപടി നല്‍കിയത്. യോഗങ്ങളുടെ മിനുട്‌സുകള്‍ പേഴ്‌സണല്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും ഓഡിയോ നല്‍കാനാവില്ലെന്നു വകുപ്പ് വ്യക്തമാക്കി.
             എന്നാല്‍, 450 രൂപ കൂടി ഫീസായി നല്‍കിയാല്‍ ഓഡിയോ റെക്കോഡ് ചെയ്ത സി. ഡികള്‍ നല്‍കാമെന്ന് പേഴ്‌സണല്‍ വകുപ്പ് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. ഒമ്പത് സി. ഡികളിലായാണ് നടപടിക്രമങ്ങള്‍ ചിത്രീകരിച്ചത്. ഇതിന്റെ പകര്‍പ്പെടുക്കാനുള്ള ഫീസാണ് 450 രൂപ. സി. ഡികള്‍ നല്‍കാമെന്ന് പേഴ്‌സണല്‍ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി അമര്‍ജിത് സിങ്ങാണ് അഗര്‍വാളിനെ അറിയിച്ചത്.
           ഏപ്രില്‍ അഞ്ചു മുതല്‍ ഹസാരെ നടത്തിയ സമരം രാജ്യശ്രദ്ധ നേടിയതിനെത്തുടര്‍ന്ന് ഏപ്രില്‍ പത്തിനാണ് സമതി രൂപവത്കരിച്ചത്. ധനമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി പി. ചിദംബരം, അന്നത്തെ നിയമമന്ത്രി വീരപ്പമൊയ്‌ലി, ടെലികോം, മാനവശേഷി മന്ത്രി കപില്‍ സിബല്‍, ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍. പൊതുസമൂഹപ്രതിനിധികളായി ഹസാരെ, ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ, ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരും സമിതിയിലുണ്ട്.
           ലോക്പാല്‍ ബില്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ സര്‍ക്കാറും പൊതുസമൂഹ പ്രതിനിധികളും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. യോഗങ്ങള്‍ പലപ്പോഴും അലസിപ്പിരിഞ്ഞു. പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൊതുസമൂഹപ്രതിനിധികളുടെ നിലപാടാണ് സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നത്. ബില്ലിന്റെ ഉള്ളടക്കം തയ്യാറാക്കുന്നതിന് സംയുക്ത സമിതി നടത്തിയ വിവിധ യോഗങ്ങളുടെയും ചര്‍ച്ചകളുടെയും ശബ്ദ സി. ഡികളാണ് ഇനി പരസ്യമാകുന്നത്.

വിവരാവകാശ നിയമം: വേലികള്‍ ഉയരുമ്പോള്‍


ഇന്ത്യയില്‍ വിവരാവകാശ നിയമം നടപ്പില്‍വന്നിട്ട് ആറുവര്‍ഷം തികയുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ടുചെന്ന് ഫയലുകളും മറ്റു രേഖകളും പരിശോധിക്കാനും അവയുടെ പകര്‍പ്പെടുക്കാനും ജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന ഈ നിയമം, സ്വതന്ത്രഭാരതത്തിലെ ഏറ്റവും വിപ്ലവകരമായ നിയമമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2 ജി. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് തുടങ്ങി ഉന്നതങ്ങളില്‍ നടന്ന പല അഴിമതികളും പുറത്തറിഞ്ഞത് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷകളിലൂടെയാണ്. സാധാരണ ജനങ്ങള്‍ അവരുടെ കാര്യസാധ്യത്തിനായി അധികാരികള്‍ മുമ്പാകെ സമര്‍പ്പിക്കുന്ന അപേക്ഷകളും പരാതികളും ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായും തീര്‍പ്പാക്കിവരുന്നു എന്നുള്ളതിന് ഈ നിയമത്തോടുംകൂടി കടപ്പെട്ടിരിക്കുന്നു. അതേസമയം, വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് സി.ബി.ഐ. (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍), എന്‍.ഐ.എ. (നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സി) എന്നീ സ്ഥാപനങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്.

രഹസ്യാന്വേഷണ സ്ഥാപനങ്ങളെയും സുരക്ഷാസ്ഥാപനങ്ങളെയും നിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയമത്തിലെ 24-ാം വകുപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് സി.ബി.ഐ., എന്‍.ഐ.എ. എന്നിവയെ നിയമത്തില്‍നിന്ന് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. 25 കേന്ദ്രസ്ഥാപനങ്ങളെയും കേരളത്തില്‍ എട്ട് സംസ്ഥാന സ്ഥാപനങ്ങളെയും ഈ വകുപ്പുപ്രകാരം നിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സി.ബി.ഐ.യും എന്‍.ഐ.എ.യും ഉള്‍പ്പെടെ, ഈ പട്ടികകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള പല സ്ഥാപനങ്ങളും രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥാപനങ്ങളല്ലെന്ന ശക്തമായ വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

സി.ബി.ഐ.യും എന്‍.ഐ.എ.യും അടിസ്ഥാനപരമായി കുറ്റാന്വേഷണ ഏജന്‍സികളാണ്. സംസ്ഥാനങ്ങളിലെ പോലീസ് സേന നടത്തുന്ന കുറ്റാന്വേഷണത്തിന് സമാനമായ പ്രവര്‍ത്തനമാണ് ദേശീയതലത്തില്‍ ഇവര്‍ നടത്തുന്നത്. എല്ലാ കുറ്റാന്വേഷണ ഏജന്‍സികളും അവയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രഹസ്യാന്വേഷണങ്ങള്‍ നടത്താറുണ്ട്. ഈ അന്വേഷണങ്ങള്‍ക്കിടയില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളും കൈകാര്യം ചെയ്‌തെന്നിരിക്കും. മുകളില്‍പ്പറഞ്ഞ കുറ്റാന്വേഷണ ഏജന്‍സികളെ കൂടാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള കസ്റ്റംസ്, ആദായനികുതി, എകൈ്‌സസ്, വില്പനനികുതി, വനം തുടങ്ങി പല വകുപ്പുകളും അവയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രഹസ്യാന്വേഷണങ്ങള്‍ നടത്താറുണ്ട്. ഈ അന്വേഷണങ്ങള്‍ക്കിടയില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും കടന്നുവന്നേക്കാം. ഇപ്രകാരം എന്തെങ്കിലും തരത്തിലുള്ള രഹസ്യാന്വേഷണങ്ങളോ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ നടത്തുന്ന സ്ഥാപനങ്ങളെ 24-ാം വകുപ്പുപ്രകാരം ഒഴിവാക്കാമെന്നുവന്നാല്‍ കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന് പുറത്താകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒഴിവാക്കപ്പെട്ട കേന്ദ്ര സ്ഥാപനങ്ങളുടെ എണ്ണം 2005-ല്‍ 18 ആയിരുന്നത് ഇപ്പേള്‍ 25 ആയി ഉയര്‍ന്നിട്ടുണ്ട്.

സി.ബി.ഐ., എന്‍.ഐ.എ. തുടങ്ങിയ സ്ഥാപനങ്ങളുടെ കൈവശമുള്ള പല വിവരങ്ങളും പുറത്തുനല്‍കുന്നത് രാജ്യതാത്പര്യത്തിന് ദോഷകരമായിത്തീരുമെന്നതാണ് ഈ സ്ഥാപനങ്ങളെ ഒഴിവാക്കിയതിന് ന്യായീകരണമായി പറയുന്നത്. എന്നാല്‍, ഈ വാദത്തില്‍ കഴമ്പില്ലെന്ന് കാണാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷ, അഖണ്ഡത, പരമാധികാരം, തന്ത്രപരവും ശാസ്ത്രപരവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ തുടങ്ങിയവയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ 8 (1) വകുപ്പുപ്രകാരം വെളിപ്പെടുത്തേണ്ടതില്ല. ഏതെങ്കിലും വ്യക്തികളുടെ ജീവനോ സുരക്ഷിതത്വത്തിനോ ഭീഷണിയാകുന്ന വിവരങ്ങള്‍, നീതിനിര്‍വഹണവുമായോ രാജ്യസുരക്ഷയുമായോ ബന്ധപ്പെട്ട് രഹസ്യമായി ലഭിച്ച വിവരങ്ങള്‍, കുറ്റാന്വേഷണത്തിനോ കുറ്റവാളികളുടെ അറസ്റ്റിനോ പ്രോസിക്യൂഷനോ തടസ്സമാകാവുന്ന വിവരങ്ങള്‍, വിദേശരാജ്യങ്ങളില്‍നിന്ന് രഹസ്യമായി ലഭിച്ച വിവരങ്ങള്‍ തുടങ്ങി രാജ്യതാത്പര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമത്തില്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കോളിളക്കം സൃഷ്ടിച്ച പല അഴിമതികളും പുറത്തറിഞ്ഞത്, അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ കൈവശമുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയപ്പോഴാണ്. ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതികളുമായി ബന്ധപ്പെട്ട് ഇനിയും സി.ബി.ഐ.യുടെ കൈവശമുള്ള വിവരങ്ങള്‍ പുറത്തായാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഇപ്പോഴത്തെ ധൃതിപിടിച്ച തീരുമാനമെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്രസര്‍ക്കാറിലെ തന്നെ പേഴ്‌സണല്‍, നിയമവകുപ്പുകളുടെ എതിരഭിപ്രായത്തെ അവഗണിച്ചുകൊണ്ടാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് എന്നതും ശ്രദ്ധേയമാണ്. (വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരം പുറത്തുവന്നത്).

ഭരണഘടനയുടെ 19 (എ) (1) അനുച്ഛേദം രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ചുനല്‍കുന്ന മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തില്‍ അറിയാനുള്ള അവകാശവും അടങ്ങിയിട്ടുണ്ട് എന്ന സുപ്രീംകോടതി വിധിയാണ് വിവരാവകാശ നിയമം യാഥാര്‍ഥ്യമാകാന്‍ സഹായിച്ച പ്രധാന ഘടകം. രാജ്യ താത്പര്യങ്ങള്‍ക്ക് ഹാനികരമാകാവുന്ന വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കെ, രാജ്യ താത്പര്യത്തിന്റെ പേരില്‍ ഏതെങ്കിലും സ്ഥാപനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അധികാരം നല്‍കുന്ന 24-ാം വകുപ്പിന് നിയമസാധുതയില്ലെന്ന് ഒരു വാദം ഉയര്‍ന്നുവന്നിട്ടുണ്ട്. 24-ാം വകുപ്പിന്റെ നിയമസാധുതയെ ചോദ്യംചെയ്തുകൊണ്ടുള്ള ഒരു റിട്ട് ഹര്‍ജി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞു. ഈ റിട്ട് ഹര്‍ജിയിലെ വിധി വിവരാവകാശത്തിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.

നിയന്ത്രിക്കാന്‍ എപ്പോഴും ശ്രമം

വിവരാവകാശനിയമം നടപ്പില്‍ വന്നത് 2005 ഒക്ടോബര്‍ 12-നാണ്. അധികം താമസിയാതെ തന്നെ, നിയമത്തിലെ പല വ്യവസ്ഥകള്‍ക്കും തെറ്റായ വ്യാഖ്യാനം നല്‍കി, അവകാശത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികാരികളുടെ ഭാഗത്തുനിന്നും നീക്കങ്ങള്‍ ആരംഭിക്കുകയുണ്ടായി. സര്‍ക്കാര്‍ ഫലയുകളില്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ (ഫയല്‍ കുറിപ്പുകള്‍ അഥവാ നോട്ടുഫയല്‍) വെളിപ്പെടുത്തേണ്ടതില്ലെന്ന് 2006-ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമാണ് ഇതിന് തുടക്കമിട്ടത്. ഇത്തരമൊരു നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമാണെന്ന് ശക്തമായ ആക്ഷേപം ഉണ്ടാകുകയും നിര്‍ദേശം പിന്‍വലിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ സര്‍ക്കാറിന് പിന്‍വാങ്ങേണ്ടിവന്നു. നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ പലവട്ടം നീക്കങ്ങള്‍ നടത്തിയെങ്കിലും പൗരസമൂഹം പൊതുവെയും വിവരാവകാശ പ്രവര്‍ത്തകര്‍ വിശേഷിച്ചും ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പുമൂലം അവ നടക്കാതെ പോയി.

കേരളത്തില്‍

കേരളത്തില്‍, മാറാട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്, മന്ത്രി പി.ജെ. ജോസഫിന്റെ വിവാദ വിമാനയാത്രയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്, ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം, മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്, ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തുടങ്ങിയവ വെളിപ്പെടുത്തുന്നതിനോട് കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന് കടുത്ത വിയോജിപ്പായിരുന്നു. സംസ്ഥാന വിവരാവകാശകമ്മീഷനും ചില കേസുകളില്‍ ഹൈക്കോടതിയും ഇടപെട്ടശേഷമാണ് അപേക്ഷകര്‍ക്ക് വിവരം ലഭിച്ചത്.

സംസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയും ഫിംഗര്‍പ്രിന്റ് ബ്യൂറോയും രഹസ്യാന്വേഷണ/സുരക്ഷാ സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്തി നിയമത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഈ സ്ഥാപനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള രഹസ്യാന്വേഷണമോ സുരക്ഷാപ്രവര്‍ത്തനമോ നടത്തുന്നില്ലെന്നും അവ സംസ്ഥാന പോലീസ് നടത്തുന്ന കുറ്റാന്വേഷണങ്ങള്‍ക്ക് സഹായം നല്കുന്ന സ്ഥാപനങ്ങള്‍ മാത്രമാണെന്നുമുള്ള ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന പോലീസിന്റെ ക്രൈംറെക്കോഡ്‌സ് ബ്യൂറോ, ക്രൈംബ്രാഞ്ച് തുടങ്ങിയ ആറു വിഭാഗങ്ങളെ രഹസ്യാന്വേഷണ/സുരക്ഷാ സ്ഥാപനങ്ങളായി കണക്കാക്കി നിയമത്തില്‍നിന്ന് ഒഴിവാക്കിയത് നിയമാനുസൃതമാണെന്ന് കണക്കാക്കാനാകില്ല. ഒരു സ്ഥാപനത്തിന്റെ ഏതെങ്കിലും വിഭാഗത്തെ മാത്രമായി ഒഴിവാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല അപ്രകാരം ചെയ്യുന്നത് പരാതികള്‍ക്കിടവരുത്തുകയും ചെയ്യും. സംസ്ഥാന പോലീസിന്റെ വിവിധ ഓഫീസുകളില്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് പലപ്പോഴും ലഭിക്കുന്ന മറുപടി, ആവശ്യപ്പെട്ട വിവരം ഒഴിവാക്കപ്പെട്ട വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്തിരിക്കുന്നുവെന്നാണ്. ഈ വിധത്തില്‍ വിവരം നിരസിച്ചതിനെക്കുറിച്ചുള്ള അനേകം പരാതികള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് ലഭിച്ചിട്ടുണ്ട്.

കോടതികളില്‍ തടസ്സം

വിവരാവകാശനിയമം ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നടപ്പാക്കുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ കേരള ഹൈക്കോടതി രൂപവത്കരിച്ചിട്ടുണ്ട്. കോടതി നടപടികളെയും നയപരമായ കാര്യങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഈ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

വിവരാവകാശനിയമപ്രകാരം പൗരന്മാര്‍ക്ക് ലഭിക്കാന്‍ അവകാശമുള്ള വിവരങ്ങളാണ് നിയമത്തിന്റെ കീഴില്‍ രൂപവത്കരിച്ച ചട്ടങ്ങളിലൂടെ നിരസിച്ചിരിക്കുന്നത്. ഒരു നിയമം നടപ്പാക്കുന്നതിന് സഹായകമായ ചട്ടങ്ങളാണ് നിയമത്തിന്റെ കീഴില്‍ രൂപവത്കരിക്കേണ്ടതെന്നിരിക്കെ ഇവിടെ നിയമത്തിലെ വ്യവസ്ഥകളെ അട്ടിമറിക്കുന്ന വ്യവസ്ഥകളാണ് ചട്ടങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫലത്തില്‍ വിവരാവകാശ നിയമപ്രകാരം കേരള ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും സമര്‍പ്പിക്കുന്ന മിക്കവാറും അപേക്ഷകള്‍ ഹൈക്കോടതി ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരസിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച ചട്ടങ്ങളെക്കുറിച്ചും ശക്തമായ ആക്ഷേപമാണുള്ളത്.

സംസ്ഥാന നിയമസഭയില്‍ ഒരു സഭാംഗം (ടി.എം. ജേക്കബ്) ചെയ്ത പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച അപേക്ഷ നിരസിക്കപ്പെടുകയുണ്ടായി. ഒരു സഭാംഗത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പ് പുറത്തുനല്കുന്നത് സഭയുടെ പ്രത്യേകാവകാശങ്ങളുടെ ലംഘനമാകുമെന്ന് സഭ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം നിരസിച്ചത്. സഭയുടെയോ സഭാംഗങ്ങളുടെയോ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുകയോ ജനപ്രതിനിധി എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് അവകാശലംഘനത്തിന്റെ പ്രശ്‌നം ഉദിക്കുന്നത്. സഭാംഗങ്ങള്‍ ജനങ്ങളുടെ പ്രതിനിധികളാണ്. ജനങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ സഭയില്‍ പ്രസംഗിക്കുന്നത്. ആ പ്രസംഗം ജനങ്ങള്‍ കണ്ടാല്‍ സഭാംഗത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകുമെന്നോ സഭയുടെയോ സഭാംഗങ്ങളുടെയോ അന്തസ്സിന് കോട്ടമുണ്ടാകുമെന്നോ എങ്ങനെയാണ് കരുതുക?

പക്ഷേ, അവകാശലംഘനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം നമ്മുടെ ഭരണഘടന അനുസരിച്ച് ബന്ധപ്പെട്ട സഭയ്ക്കായതിനാല്‍ വിവരാവകാശ കമ്മീഷനോ കോടതിക്കോ ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുകയില്ല.

വിവരാവകാശനിയമം പാര്‍ലമെന്റ് ഐകകണേ്ഠ്യന പാസ്സാക്കിയ നിയമമാണ്. കക്ഷിഭേദമെന്യേ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ വക്താക്കളാകാറുണ്ട്. എന്നാല്‍, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരണം കൈയാളുന്ന അവസരമുണ്ടാകുമ്പോള്‍, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ തടസ്സപ്പെടുത്തുന്ന സമീപനമാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം നീക്കങ്ങളെ തിരിച്ചറിയാനും ശക്തമായി പ്രതിരോധിക്കാനും സാധിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് ലഭിച്ച മൂര്‍ച്ചയേറിയ ആയുധമായ വിവരാവകാശത്തിന്റെ ശക്തി ചോര്‍ന്നുപോകാതെ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

വ്യാഴാഴ്‌ച, ഒക്‌ടോബർ 6

ഇനി പേറ്റുനോവിനെ മാത്രം പേടിച്ചാല്‍ പോരാ, കമ്മിഷനേയും പേടിക്കണം

ണ്ടിലേറെ കുഞ്ഞുങ്ങള്‍ വേണമെന്നാഗ്രഹിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കുക,  കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്കോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലേക്കോ വീടും  പറമ്പും വിറ്റ് താമസമാക്കുകയായിരിക്കും അവര്‍ക്ക് നല്ലത്.
എന്തിനും ഏതിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് എന്ത് തോന്നിയവാസം ചെയ്യാനും  സ്വാതന്ത്ര്യം നല്‍കുകയും അതിന് വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ ഒരു പെണ്ണിന്റെ പ്രസവിക്കാനുള്ള സ്വാതന്ത്ര്യം എടുത്ത് കളയണം എന്നാണ് പോലും ഒരുപറ്റം 'ബുതൂസ് ജീവി'കളുടെ അഭിപ്രായം. ആരാന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന് കണക്ക് പറയുന്ന ഇക്കൂട്ടരുടെ സ്ത്രീത്വത്തെ മാനിക്കാത്ത വുമന്‍സ് കോഡ് ബില്ല് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇക്കൂട്ടരുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി അവര്‍ പ്രകാശനം ചെയ്യുകയും ചെയ്തു.
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തടവും പിഴയും, എന്താ മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ എന്ന് ചോദിക്കുന്നവനും പറയുന്നവനും പ്രസംഗിക്കുന്നവനും പ്രത്യേക തടവും പിഴയും, നിയമപരമായി വിവാഹമോചനം തേടി വേറെയൊരു വിവാഹം കഴിച്ചാല്‍ അതിലുണ്ടാകുന്ന കുട്ടിയെ ആരാന്റെ കുട്ടിയായി കണക്കാക്കുക.....

 നാം രണ്ട് നമുക്ക് രണ്ട് മാത്രം എന്ന് വാദിക്കുന്ന വി ആര്‍ കൃഷ്ണയ്യരെ പോലുള്ളവര്‍ക്ക് റിവാര്‍ഡ് നല്‍കുക. മൂന്നാമതെങ്ങാനും ഒരു കുട്ടിയുണ്ടായാല്‍ ആ കുട്ടിക്ക് ലഭിക്കേണ്ട പണം, ചികിത്സ എന്ന് വേണ്ട മുഴുവന്‍ ഗവണ്‍മെന്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കുക തുടങ്ങിയ വെള്ളരിക്കാ പട്ടണത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമമാണോ എന്ന് തോന്നിപ്പോകുന്ന മുഴുവന്‍ നിയമകുരുക്കുകളും ഇതിലുണ്ട്.
വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനായ ഈ വുമന്‍സ് കോഡിലെ മുഴുവന്‍ നിയമങ്ങളും വായിച്ചതിനും മനസ്സിലാക്കിയതിനും ശേഷമാണോ അദ്ദേഹം ആ സ്ഥാനം ഏറ്റെടുത്തത്. അതല്ല, അദ്ദേഹത്തെ പറഞ്ഞു പറ്റിച്ചേല്‍പിച്ചതാണോ എന്ന് കേരളത്തിലെ സാധാരണക്കാര്‍ പോലും സംശയിച്ചേക്കാവുന്ന തരംതാഴലിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്.
സന്താനോല്‍പാദനം സാധ്യമാകുന്ന പ്രായത്തില്‍ എണ്ണംവെക്കാതെ സന്താനങ്ങളെ ഉല്‍പ്പാദിപ്പിച്ചവരും ജന്മം നല്‍കിയവരും ഇനി ഞങ്ങള്‍ക്ക് മക്കളുണ്ടാവില്ല എന്ന് ബോധ്യമായപ്പോള്‍ വരും തലമുറക്കും വേണ്ട മക്കള്‍ എന്ന കണ്ണുകടിയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനാധിപത്യ രാജ്യത്ത് വിലപ്പോകാത്തതാണ്. കാരണം ഈ ബില്ലില്‍ പറയുന്ന ബഹുഭൂരിഭാഗം നിര്‍ദേശങ്ങളും മനുഷ്യാവകാശത്തിനും മതാവകാശത്തിനും വിഘ്‌നം സൃഷ്ടിക്കുന്നവയാണ്.
ഒരാള്‍ക്ക് എത്ര സന്താനങ്ങള്‍ വേണം എന്ന കാര്യത്തില്‍ ഒരു കമ്മീഷനോ വ്യക്തിയോ ഇടപെടുക എന്നത് സ്വസ്ഥവും സ്‌നേഹനിര്‍ഭരവുമായ കുടുംബ ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വരെ ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിരുധാഭിപ്രായങ്ങള്‍ വിവാഹമോചനത്തില്‍ വരെ എത്തിപ്പെടാറുണ്ട് എന്നത് കുടുംബ കോടതികളില്‍ നിന്നുള്ള വിവാഹമോചന കണക്കുകള്‍ സൂചിപ്പിക്കുന്നു. മസ്തിഷ്‌കം വറ്റിവരണ്ടവര്‍ക്ക് ഇത് മനസ്സിലാകുന്നില്ലെങ്കില്‍ മനസ്സിലാക്കേണ്ട സര്‍ക്കാറെങ്കിലും ഈ കാര്യം മനസ്സിലാക്കണം.
കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന വങ്കത്ത നിര്‍ദേശം നിയമപരമായി വിവാഹമോചനം നടത്തി വേറെയൊരു വിവാഹം കഴിച്ചാല്‍ അതിലുണ്ടാകുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞായി പരിഗണിക്കാന്‍ പാടില്ല എന്നതാണ്. ഏതൊരു തത്വവും തത്വസംഹിതയുമാണ് ഈ നിര്‍ദേശത്തിന് ചേതോവികാരമായത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. നിയമപരമല്ലാതെ വിവാഹമോചനം നടത്തിയാല്‍ എന്നാണ് എങ്കില്‍ വിവാഹമോചനം എന്ന ദുര്‍ഗുണത്തെ ഇല്ലാതാക്കാനായിരിക്കാം എന്നെങ്കിലും ആലോചിച്ചെടുത്ത് നമുക്കാശ്വസിക്കാമായിരുന്നു. ഇത് കന്നുകാലികളെപ്പോലും നാണിപ്പിക്കുന്ന നിര്‍ദേശമല്ലേ? ഒരു പശുക്കിടാവിന് അതിന്റെ ജനനത്തിന് കാരണമായിത്തീര്‍ന്ന മൂരിയുടെയോ പോത്തിന്റെയോ സ്‌നേഹം ലഭിച്ചില്ലെങ്കിലും തള്ളപ്പശുവിന്റെ അടങ്ങാത്ത, പിടിച്ചുവെക്കാത്ത സ്‌നേഹവും കാരുണ്യവും ലഭിക്കാറുണ്ട്. എന്നാല്‍ കമ്മീഷനിലെ നിര്‍ദേശപ്രകാരം രണ്ടാം വിവാഹത്തിലുണ്ടാകുന്ന കുഞ്ഞിന് പിതാവിന്റെയോ മാതാവിന്റെയോ സ്‌നേഹം ലഭിക്കില്ല എന്ന് മാത്രമല്ല അത് നല്‍കുന്നതും സ്വീകരിക്കുന്നതും പിഴക്കും തടവിനും കാരണമായിത്തീരുകയും ചെയ്യും. അവിടെ കുഞ്ഞിന്റെ അമ്മ ഒന്നാം വിവാഹക്കാരിയാണോ രണ്ടാം വിവാഹക്കാരിയാണോ എന്ന പരിഗണനപോലും ഉണ്ടാകില്ല.
കമ്മീഷന്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു നിര്‍ദേശം സുരക്ഷിതമായി ഗര്‍ഭഛിദ്രം നടത്താന്‍  ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും സൗകര്യമൊരുക്കുക എന്നതാണ്. ഗര്‍ഭഛിദ്രം എന്നത് കേവലം ഒരു വാക്ക് എന്നതിലപ്പുറം മനുഷ്യന്റെ ആദ്യാവസ്ഥയെ കത്രികയും ബ്ലെയ്ഡുമായി ഗര്‍ഭപാത്രത്തില്‍ ചെന്ന് അറുത്ത് മുറിച്ചിടുന്ന പ്രക്രിയക്ക് പറയുന്ന പേരാണ് എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇങ്ങനെ ഒരു പ്രക്രിയ ചെയ്യുക എന്നത് മാനുഷികമായും മതാധിഷ്ഠിതമായും  കുറ്റകരവും പാപവുമാണ്. പ്രപഞ്ച സ്രഷ്ടാവ് മുഴുവന്‍ ജനങ്ങളോടുമായി നിര്‍ദേശിക്കുന്ന പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിന്റെ നിര്‍ദേശം ഇപ്രകാരമാണ്: 'ദൈവം പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്(17:33)'. 'ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്.
അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു(17:31)'. എന്നീ ദൈവിക കല്‍പനകള്‍ ഗവണ്‍മെന്റിനും കമ്മീഷനുകള്‍ക്കും ജനസംഖ്യാ വര്‍ധനവ് എന്ന ആധിക്ക് ശമനം നല്‍കേണ്ടതുണ്ട്.
ആയതിനാല്‍ മതേതരത്വവും മതസ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ മതചിന്തകള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും എതിരായി വരുന്ന കമ്മീഷനുകളേയും  റിപ്പോര്‍ട്ടുകളേയും അര്‍ഹിക്കുന്ന ഗൗരവത്തില്‍ എതിര്‍ക്കേണ്ടതും തള്ളിക്കളയേണ്ടതും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റിന്റെ ബാധ്യതയാണ്.
 

ബുധനാഴ്‌ച, സെപ്റ്റംബർ 28

കൈറോ വില്‍ നടന്ന അന്താരാഷ്ട സെമിനാറില്‍ കാന്തപുരം ഏ.പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ പങ്കെടുത്തു സംസാരിക്കുന്നു


"സാമുഹിക ജീവിതത്തില്‍ ആത്മീയതയുടെ പങ്ക് " എന്നാ വിഷയത്തില്‍ കൈറോ അല്‍ അസ്ഹര്‍ യുണിവേഴ്സിറ്റി യില്‍ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സെമിനാറില്‍ സമസ്ത കേരള ജംയ്യത്തുല്‍ ഉലമ ജനറല്‍ സിക്രടറി ഖമറുല്‍ ഉലമ കാന്തപുരം ഏ.പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ പങ്കെടുത്തു സംസാരിക്കുന്നു 

ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നവംബര്‍ 30നകം പൂര്‍ത്തിയാക്കും

ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നവംബര്‍ 30നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.കെ. അബ്ദുള്‍സലാം അറിയിച്ചു. ആകെ 191 റോഡുകളാണ് പദ്ധതിയിലുള്‍പ്പെടുന്നത്. ഇതിനായി മൂന്ന് കോടി ചെലവഴിക്കും. വാഴയൂരില്‍ വി.വി.ഐ.പി സന്ദര്‍ശനവുമായി ബന്ധപ്പെട്ട അഞ്ച് റോഡുകളുടെ പ്രവൃത്തികള്‍ക്ക് പഞ്ചായത്ത് നിര്‍ദേശം ലഭിച്ചതായും മറ്റ് റോഡുകള്‍ സംബന്ധിച്ച് പരിശോധന നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. എലിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിന് ജില്ലയില്‍ കൂടുതല്‍ പനി ക്ളിനിക്കുകള്‍ തുടങ്ങാനും ഡോക്ടര്‍മാരെ നിയമിക്കാനുളള നടപടിയെടുക്കാനും കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയില്‍ ജനസംഖ്യ ആനുപാതികമായ ചികിത്സാ സൌകര്യങ്ങള്‍ വേണം. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. തിരൂര്‍ ജില്ലാ ആശുപത്രിക്ക് നാഷനല്‍ അക്രഡിറ്റേഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ മറ്റൊരു പ്രമേയത്തിലൂടെ സി. മമ്മൂട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. നന്നമ്പ്ര പഞ്ചായത്തിലെ കൂനൂര്‍ തോടിന്റെ ശോചനിയാവസ്ഥ മാറ്റുന്നതിനും കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനും നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. പൊന്നാനി കോള്‍ വികസന മേഖല പോലെ ജില്ലയില്‍ തിരൂരങ്ങാടി, മോര്യാകാപ്പ് പ്രദേശങ്ങളില്‍ നെല്‍കൃഷി പ്രാധാന്യത്തോടെ ചെയ്യുന്നുണ്ടെന്നും നെല്ല് സംഭരണത്തിനുള്ള കേന്ദ്രങ്ങള്‍ ഇവിടങ്ങളിലും തുടങ്ങണമെന്നും ഈ പ്രദേശത്തിന് പരിഗണന നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. സംഭരണത്തിന് ആവശ്യമായ കെട്ടിടം നിര്‍മിച്ചു നല്‍കുന്നതിന് ബ്ളോക്ക് പഞ്ചായത്ത് സന്നദ്ധമാണെന്നും അറിയിച്ചു. വെറ്റില കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരൂരില്‍ തുടങ്ങിയ വെറ്റിലകൃഷി സൊസൈറ്റിയില്‍ അംഗങ്ങളെ ചേര്‍ക്കുന്ന നടപടി നടന്നുവരികയാണെന്നും വെറ്റില കൃഷി സംരക്ഷണത്തിന് പ്രത്യേക പ്രൊജക്റ്റ് തയ്യാറാക്കി വരികയാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനെജ്മെന്റ് പ്രകാരം ഒന്‍പത് കര്‍ഷകര്‍ക്ക് കിട്ടാനുള്ള 36000 രൂപ ഉടന്‍ നല്‍കണമെന്ന ആവശ്യത്തില്‍ തുക മൂന്നാഴ്ചയ്ക്കകം കൊടുത്തു തീര്‍ക്കാന്‍ കഴിയുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ദേശീയപാതയ്ക്ക് സമീപമുള്ള സ്കൂളുകളില്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന് പൊലീസിനെ നിയോഗിക്കണമെന്നും ബസ് സ്റോപ്പുകളില്‍ ബസ് നിര്‍ത്തുന്നുവെന്നുറപ്പാക്കാന്‍ ആര്‍.റ്റി.ഒ, പൊലീസ് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ ദാരിദ്യ്ര ലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പി.എം.ജി.എസ്.വൈ റോഡുകളുടെ തെരഞ്ഞെടുപ്പില്‍ അപാകത പരിഹരിക്കുന്നതിനും പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മലബാര്‍ പാക്കേജിലുള്‍പ്പെടുത്തി നടത്തുന്ന കുടിവെള്ള പദ്ധതികളുടെ മോട്ടോര്‍ മാറ്റിവെയ്ക്കുന്നതിനുള്ള പ്രവൃത്തി മാര്‍ച്ച് 30നകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജലസേചന വകുപ്പ് അസി. എഞ്ചിനിയര്‍ അറിയിച്ചു. നമ്പറില്ലാത്ത വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് എട്ട് രേഖകളികല്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ മതിയെന്നുള്ള നിര്‍ദേശം ജില്ലയില്‍ നടപ്പാക്കി വരുന്നതായി വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജില്ലയില്‍ നിലവുല്‍ പവര്‍കട്ടില്ലെന്നും തെലുങ്കാന സമരം മൂലം രാമഗുണ്ടത്തുണ്ടായ സമരം മൂലം ഉത്പാദനം കുറയുന്നത് വൈദ്യുതി തടസത്തിന് കാരണമായതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.എന്‍.എ. ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി. ഉബൈദുള്ള, കെ.റ്റി. ജലീല്‍, സി. മമ്മൂട്ടി, പി.കെ. ബഷീര്‍, മഞ്ഞളാംകുഴി അലി, കെ. മുഹമ്മദുണ്ണി ഹാജി, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ.കെ. നഹ, വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രതിനിധി വി.എ. കരിം, കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ പ്രതിനിധി സലിം കുരുവമ്പലം, എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി എം.കെ. കുഞ്ഞുമുഹമ്മദ്, ജില്ലാ പ്ളാനിങ് ഓഫീസര്‍ കെ. മുഹമ്മദാലി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ചൊവ്വാഴ്ച, സെപ്റ്റംബർ 27

എസ് എസ് എഫ് സാഹിത്യോല്സവ് 2011



എസ് എസ് എഫ്  മഞ്ചേരി ഡിവിഷന്‍ സാഹിത്യോല്സവ്  സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍  ഉത്ഘാടനം ചെയ്യുന്നു
===============================
എസ് എസ് എഫ്  മലപ്പുറം ഡിവിഷന്‍ സാഹിത്യോല്സവ് സംസ്ഥാന പ്രസിഡണ്ട്‌ എന്‍.എം.സ്വാദിഖ് സഖാഫി  ഉത്ഘാടനം ചെയ്യുന്നു .
=============================
എസ് എസ് എഫ്  യുനിവേര്‍സിറ്റി ഡിവിഷന്‍ സാഹിത്യോല്സവ് അഡ്വ.കെ.എന്‍.എ ഖാദര്‍ ഉത്ഘാടനം ചെയ്യുന്നു .
==============================
എസ് എസ് എഫ്  വണ്ടൂര്‍  ഡിവിഷന്‍ സാഹിത്യോല്സവ്