ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വ്യാഴാഴ്‌ച, ഫെബ്രുവരി 23

മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടാതിരിക്കുന്നതാണ് അഭികാമ്യമെന്ന് :മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടാതിരിക്കുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുകേശ വിവാദം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നല്‍കിയ മറുപടിയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാത്തിനും ഓരോ ലക്ഷ്മണ രേഖയുണ്ട്. ഈ പരിമിതി ലംഘിക്കാതെ ആര്‍ക്കും പ്രവര്‍ത്തിക്കാം. എന്നാല്‍ ആര്‍ക്കും എന്തിനും സ്വാതന്ത്ര്യമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ആര്‍ക്കും ആരെയും നിയന്ത്രിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുകേശ വിവാദത്തെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ തക്ക പാണ്ഡിത്യം തനിക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കണ്ണൂരിലെ രണ്ട് കൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജയരാജന് നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നതായി പറഞ്ഞ മുഖ്യമന്ത്രി കൊലപാതകം ചെയ്തതാരെന്ന് സിപിഎം വ്യക്തമാക്കണമെന്നും പറഞ്ഞു.

ശനിയാഴ്‌ച, ഫെബ്രുവരി 18

മ:അദിനില്‍ നടന്ന നബിദിന റാലി ഫോട്ടോകള്‍

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൗദി സംയുക്ത സമിതി


റിയാദ്: പ്രതിരോധ മേഖലയിലെ സമഗ്ര സഹകരണം ലക്ഷ്യമിട്ട് ഇന്ത്യ-സൗദി സംയുക്ത സമിതി രൂപവത്കരിക്കാന്‍ ധാരണയായി.  ഇന്നലെ രാവിലെ  പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയും സൗദി പ്രതിരോധ മന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും നടത്തിയ ചര്‍ച്ചയിലാണ് ഒരു വര്‍ഷത്തിനകം പൂര്‍ണ ലക്ഷ്യം കാണുംവിധം സമിതി രൂപവത്കരിക്കാന്‍ തീരുമാനമായത്്.
ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്‍െറ ക്ഷണം സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചതായും ഈ വര്‍ഷം തന്നെ അതുണ്ടാവുമെന്നും അതോടെ സംയുക്ത സമിതി സാക്ഷാത്കരിക്കപ്പെടുമെന്നും സൗദി മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം റിയാദ് കോണ്‍ഫറന്‍സ് പാലസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്‍റണി വെളിപ്പെടുത്തി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പ്രത്യേക താല്‍പര്യം ഈ സംയുക്ത സമിതി രൂപവത്കരണത്തിന് പിന്നിലുണ്ടെന്നും പ്രതിരോധ രംഗത്തെ സുപ്രധാന മേഖലകളിലെല്ലാം സഹകരണം വര്‍ധിപ്പിക്കാനുള്ള ത്വരിത നീക്കത്തിന് ഈതോടെ തുടക്കമായിരിക്കുകയാണെന്നും  ആന്‍റണി പറഞ്ഞു. സൗദി സന്ദര്‍ശനം സാര്‍ഥകമായെന്നും അദ്ദേഹം വിലയിരുത്തി. ഭീകരവാദത്തെ നേരിടാനും മേഖലയില്‍ സമാധാനം കൈവരുത്താനും യോജിച്ച നീക്കമാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
മേഖലയിലെ സമകാലിക ഭീഷണികളിലൊന്നായ കടല്‍ക്കൊള്ള അമര്‍ച്ചചെയ്യാന്‍ യോജിച്ച പദ്ധതികള്‍ ആവിഷ്കരിക്കും. കടല്‍യാത്രക്കും മേഖലയുടെ സൈ്വര ജീവിതത്തിനും തടസ്സമായ കടല്‍ക്കൊള്ളയെ ഫലപ്രദമായി തന്നെ നേരിടും. അതിനുവേണ്ടി സംയുക്ത നീക്കങ്ങള്‍ നടത്തും.
രാഷ്ട്രീയം, ഒൗദ്യോഗികം,  സൈനികം എന്നിങ്ങനെ വിഷയം തിരിച്ചുതന്നെ പ്രതിരോധ സഹകരണത്തെ നിര്‍വചിച്ച് ഉഭയ കക്ഷി ലിഖിത കരാറുണ്ടാക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. കടലിന്‍െറ ജലസാന്ദ്രതയും സാങ്കേതിക പ്രതിബന്ധങ്ങളും മനസ്സിലാക്കി യുദ്ധക്കപ്പലുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സഹായിക്കുന്ന ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പരസ്പരം കൈമാറുക, ഇരുരാജ്യങ്ങള്‍ക്കും കടലിലൂടെയുള്ള ആശയവിനിമയത്തിന് ടെലികമ്യൂണിക്കേഷന്‍ ബന്ധം സ്ഥാപിക്കുക എന്നിവ ധാരണയില്‍ ഉരുത്തിരിഞ്ഞ പുതിയ നിര്‍ദേശങ്ങളാണ്.
സല്‍മാന്‍ രാജകുമാരന്‍െറ കൊട്ടാരത്തില്‍ രാവിലെ 10ന് നടന്ന കൂടിക്കാഴ്ചയില്‍ സൗദി പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ എന്നിവരും സംബന്ധിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച റിയാദിലെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ ആന്‍റണിയും ഒമ്പതംഗ ഉദ്യോഗസ്ഥ സംഘവും ഇന്ത്യയിലേക്ക് തിരിച്ചു. റിയാദ് കോണ്‍ഫറന്‍സ് പാലസില്‍ നടന്ന ഉച്ചയൂണ് സല്‍ക്കാരത്തില്‍ സൗദി പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും പങ്കെടുത്തു.

മഅദനിക്ക് നീതി ലഭ്യമാക്കണം - ആര്‍ എസ് സി



റിയാദ്: മാനവികത ചോദ്യം ചെയ്യപ്പെടുന്ന വിധത്തില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് നീതി ലഭിക്കുന്നതിനു വേണ്ട കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന്നാവശ്യമായ നടപടികള്‍ സ്വീകരിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സോണ്‍ കേന്ദ്ര പ്രധിരോധ മന്ത്രി ശ്രി. എകെ ആന്റണിക്ക് നിവേദനം നല്‍കി.

വെള്ളിയാഴ്‌ച, ഫെബ്രുവരി 17

മസ്ജിദ് അഹ്്ദല്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉദ്ഘാടനം ചെയ്തു


കുടക്: കുടക് ജില്ലയിലെ കൊട്ടമുടിയിലെ മുഹിമ്മാത്തിനു കീഴില്‍ പുതുതായി നിര്‍മിച്ച മസ്ജിദ് അഹ്്ദല്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ.കെ. ഇസ്സുദ്ദീന്‍ സഖാഫി, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, ബെളഌപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സുന്നി ജംഇയ്യത്തുല്‍ ഉലമ കുടക് ജില്ലാ പ്രസിഡന്റ് മഹ്്മൂദ് മുസ്ലിയാര്‍ എടപ്പാരം, മുഹിമ്മാത്ത് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അസി. മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, ഉമര്‍ സഖാഫി എരുമാട്, അബൂബക്കര്‍ ഫൈസി കോട്ടംപുരി, ഷാദുലി ഫൈസി കുടഗേരി, അബ്ദുറഹ്മാന്‍, അബ്ദുറസാഖലി അജ്ജാവര തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹിമ്മാത്ത് വിദ്യാര്‍ഥികളുടെ ബുര്‍ദാ ആസ്വാദനവും ഉത്‌ബോധനവും നടന്നു.

ബുധനാഴ്‌ച, ഫെബ്രുവരി 15

ആരോഗ്യത്തിന് ഉചിതം ജൈവാഹാരം




Slide Show Image

1. ഉചിതം ജൈവാഹാരം

ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചെടുത്ത ഭക്ഷ്യവസ്തുക്കളിലേയ്ക്കുതിരിയുന്നത് ആരോഗ്യത്തിനും ഭൂമിക്കും ഗുണകരമാണ്. വിലവര്‍ധന കാരണം എല്ലായിപ്പോഴും ഇവയെ ആശ്രയിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. 50ശതമാനം മുതല്‍ 100 ശതമാനംവരെ വിലകൂടുതലാണ് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ക്ക് നല്‍കേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി അവയെങ്കിലും ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതാകും ഉചിതം.
Slide Show Image

2. ജൈവ ആപ്പിള്‍

നാരുകളേറെയടങ്ങിയ പഴമാണ് ആപ്പിള്‍. തൊലികളയാതെ കഴിക്കുമ്പോഴാണ് അതിന്റെ ഗുണം ലഭിക്കുക. കാന്‍സര്‍, ഹൃദ്‌രോഗം തുടങ്ങിയവ തടയാന്‍ കഴിവുള്ള ബീറ്റ കരോട്ടിന്‍ പോലുള്ളവ ആപ്പിളിന്റെ തൊലിയിലാണ് കൂടുതല്‍ അടങ്ങിയിട്ടുള്ളത്. എന്നാല്‍ കീടനാശിനികള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുള്ളതും തൊലിയില്‍തന്നെയാണ്. അതിനാല്‍തന്നെ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ ഉപയോഗിക്കുകയാകും ഉചിതം. കൂടുതല്‍ വിലനല്‍കി ഇവ വാങ്ങാന്‍ കഴിയാത്തവര്‍ നന്നായി കഴുകി ഉപയോഗിക്കേണ്ടതാണ്. പൈപ്പിനടിയില്‍ വെച്ച് വെള്ളം തുറന്നുവിട്ട് ശക്തിയായി അമര്‍ത്തി കഴുകിയെടുത്താല്‍ കീടനാശിനിയുടെ അളവ് കുറക്കാന്‍ കഴിയും.
Slide Show Image

3. കാപ്‌സിക്കം, മല്ലിയില

കാപ്‌സിക്കം പോലുള്ള മുളകുകള്‍, മല്ലിയില, പുതിനയില തുടങ്ങിയ ഇലക്കറികള്‍ തുടങ്ങിയവയില്‍ വളരെയധികം കീടനാശിനികള്‍ ഉണ്ടാകും. കീടനാശിനിയുടെ അളവുകൂടുതലുള്ളതിനെ വേര്‍തിരിച്ചുകാണിക്കുന്ന 'ഡെര്‍ട്ടി ഡസ'നില്‍പ്പെട്ട ഭക്ഷ്യവിഭവങ്ങളാണിവ. 2004-ല്‍ അമേരിക്കയില്‍ നടത്തിയ പരിശോധനയില്‍ 49 തരം കീടനാശിനികള്‍ ഇവയില്‍നിന്ന് കണ്ടെത്തിയിരുന്നു. കീടനാശിനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇവയില്‍ ഇപ്പോഴും തെളിക്കുന്നവ ആരോഗ്യത്തെ അപകടപ്പെടുത്തുന്നതാണ്.
Slide Show Image

4. സ്‌ട്രോബറീസും ചെറികളും

സ്‌ട്രോബറി, പ്ലം, ചെറി തുടങ്ങിയ പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത്തരം പഴങ്ങളില്‍ കീടനാശിനികളുടെ അളവ് ഏറെയാണെന്ന് ശ്രസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. പ്രാദേശികമായി ഉല്‍പാദിപ്പിച്ചവ വാങ്ങുന്നതുവഴി കീടനാശിനിയുടെ അളവ് കുറയ്ക്കാന്‍ കഴിയും. പ്രാദേശികമായി കൃഷിചെയ്‌തെടുത്തവ കൂടുതല്‍ ' ഫ്രഷ്' ആയിരിക്കുകയും ചെയ്യും.
Slide Show Image

5. പിയര്‍

മാര്‍ദ്ദവമുള്ള തൊലിയുള്ള പിയര്‍ പോലുള്ള പഴങ്ങളിലും വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ കഴിഞ്ഞാല്‍ അമേരിക്കയില്‍ ഏറ്റവും ജനസമിതിനേടിയ പഴമാണിത്. കലോറി കുറഞ്ഞതായതിനാല്‍ സ്‌നാക്‌സുകള്‍ക്കു പകരമായി ധാരാളം ഇവ ഉപയോഗിച്ചുവരുന്നു. അമേരിക്കയില്‍ നടത്തിയ പരിശോധനയില്‍ 30 തരം കീടനാശിനികളാണ് ഈ പഴങ്ങളില്‍ കണ്ടെത്തിയത്. ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ മാത്രം ഉപയോഗിക്കുകയാകും ഉചി
Slide Show Image

6. മുന്തിരി

വൈറ്റമിന്‍ സിയും കെയും മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിലാണെങ്കില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ഇത് വളരെ നല്ലതാണ്. അതിനാല്‍തന്നെ മുന്തിരി നമ്മുടെ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കാന്‍ പാടില്ല. പക്ഷേ, കീടനാശിനികള്‍ ഏറെതെളിക്കുന്നതും അവയെല്ലാം കഴുകികളയാന്‍ ബുദ്ധിമുട്ടുള്ളവയുമാണ് ഈ പഴങ്ങള്‍. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഭക്ഷിക്കാന്‍ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവതന്നെയാണ് ഉചിതം. അല്ലാത്ത പക്ഷം വെള്ളത്തില്‍ ഉപ്പുചേര്‍ത്ത് ഏറെനേരം വെച്ച് നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം.
Slide Show Image

7. ചീര, കാബേജ്

പ്രോട്ടീന്‍, വൈറ്റമിന്‍ എ, സി, ഇ, കെ, ബി6 എന്നിവയും കാല്‍സ്യം, അയേണ്‍, മഗ്നീസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയതാണ് ചിര. പക്ഷേ, 57തരം കീടനാശിനികള്‍ ചിരയിലും 51തരം കീടനാശിനികള്‍ കാബേജിലും അടങ്ങിയിട്ടുണ്ടെടന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവയോ സ്വന്തം തൊടിയില്‍ നട്ടുവളര്‍ത്തിയവയോ ഉപയോഗിക്കുന്നതാ
ണ് ഉചിതം.
Slide Show Image

8. ഉരുളന്‍കിഴങ്ങ്, കാരറ്റ്

വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, മാംഗനീസ്, നാരുകള്‍ എന്നിവ അടങ്ങിയതാണ് ഇവ. പാതിവേവിച്ച ഉരുളന്‍കിഴങ്ങില്‍ 161 പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാരറ്റിലാകട്ടെ വൈറ്റമിന്‍ എ, കെ, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ് കാരറ്റും ഉരുളന്‍കിഴങ്ങും. അതിനാല്‍തന്നെ ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
Slide Show Image

9. പാല്

പിറ്റിയൂട്ടറി ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് ഹോര്‍മോണുകള്‍(rBGH) ഉപയോഗിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് മനുഷ്യന് ഹാനികരമാണോ? ശാസ്ത്രജ്ഞരുടെ അഭിപ്രായം ഹാനികരമല്ലെന്നാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഈ പാല്‍ നല്‍കാതിരിക്കുന്നതാണ് ഉചിതം. ആന്റിബയോട്ടിക്കുകളോ ഹോര്‍മോണുകളോ നല്‍കാതെ ഉല്‍പാദിപ്പിച്ച പാലാണ് നല്ലത്. അവ എവിടെ ലഭിക്കുമെന്നത് തികച്ചും പ്രാദേശികമായ കാര്യമാണ്.
Slide Show Image

10. ഇറച്ചി

ഫാമുകളില്‍ വളര്‍ത്തുന്ന മാടുകളില്‍ ഹോര്‍മോണ്‍ കുത്തിവെക്കുന്നത് വ്യാപകമാണ്. പെട്ടന്ന് വളരുന്നതിനും തടിച്ചുകൊഴുക്കുന്നതിനുമാണിത്. മനുഷ്യന് ഇത് ഹാനികരമാണോ എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ പഠനങ്ങളൊന്നും വന്നിട്ടില്ല. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പാക്കറ്റുകളില്‍ ലഭിക്കുന്ന ഇറച്ചികള്‍ ഇത്തരത്തിലുള്ളതാകാനുള്ള സാധ്യത കൂടുതലാണ്.
Slide Show Image

12. ബേബി ഫുഡ്

കുട്ടികളുടെ പ്രതിരോധശേഷി വികസിക്കാത്തതിനാല്‍ മുതിര്‍ന്നവരേക്കാള്‍ കീടനാശിനികള്‍ കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാം. ടിന്നിലട്ച്ച് ലഭിക്കുന്നവയേക്കാള്‍ പ്രാദേശികമായി വികസിപ്പിച്ചെടുത്തവ മാത്രം നല്‍കുന്നതാണ് ഏറ്റവും നല്ലത്. മുലപ്പാലാണ് ഏറ്റവും യോജിച്ചത്. റാഗി, ഗോതമ്പ് തുടങ്ങിവ ഉപയോഗിക്കുമ്പോഴും സൂക്ഷിച്ച് നല്‍കുക.
Slide Show Image

13. ജൈവ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയുക

ജൈവഉല്‍പ്പന്നങ്ങളാണെന്ന വ്യാജേന വപണിയില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ലഭിക്കും. വ്യക്തമായ സര്‍ട്ടിഫിക്കേഷനാണ് തിരിച്ചറിയാനുള്ള ഏക പോംവഴി. പാക്കറ്റുകള്‍ക്കുപുറത്ത് വ്യക്തമായി ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തിയി
Slide Show Image

14. പ്രാദേശികമായി വികസിപ്പിച്ചവ

പ്രാദേശികമായി കൃഷിചെയ്യുന്ന നിരവധി പച്ചക്കറികളും പഴങ്ങളും ലഭ്യമാണ്. തൊലികളഞ്ഞ് ഉപയോഗിക്കുന്നവയായ പപ്പായ, വാഴപ്പഴം, മാമ്പഴം, കൈതച്ചക്ക, സവോള, കുമ്പളം, മത്തന്‍ തുടങ്ങി നിരവധി വിളകള്‍ നമുക്ക് ലഭ്യമാണ്. ഇവയില്‍ കീടനാശിനി ഉണ്ടെങ്കില്‍തന്നെ നമ്മെ ബാധിക്കില്ലെന്ന് അ
Slide Show Image

16. ജൈവ ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിയുക

* 100ശതമാനം ഓര്‍ഗാനിക്: ക്രിത്രിമവസ്തുക്കളൊന്നും ഉപയോഗിക്കാത്തവയാണിവ.

* ഓര്‍ഗാനിക്: 95 ശതമാനം ജൈവകൃഷിയിലൂടെ സംസ്‌ക്കരിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍.

* മെയ്ഡ് വിത്ത് ഓര്‍ഗാനിക് ഇന്‍ഗ്രീഡിയന്റസ്: 70ശതമാനം ജൈവരീതിയില്‍ വികസിപ്പിച്ചതായിരിക്കും ഇവ.

* ബീഫ്, ചിക്കന്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവ 'ഓര്‍ഗാനിക്' ആണെങ്കില്‍ ആന്റിബയോട്ടിക്കുകളോ ഹോര്‍മോണുകളോ നല്‍കാതെ ഉല്‍പാദിപ്പിച്ചവയാകും.
Slide Show Image

17. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ ലഭിക്കുന്നു. പ്രാദേശികമായി കൃഷിചെയ്യുന്നവയാണെങ്കില്‍ കീടനാശിനിയില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയും. സ്വന്തം തൊടിയിലോ, അല്ലെങ്കില്‍ നാം നേരിട്ട് കാണുന്ന കൃഷിയിടങ്ങളിലൊ ആകുമ്പോള്‍ വിശ്വസിച്ച് ഉപയോഗിക്കാം.

ഹെല്‍ത്ത് ഡസ്‌ക്
കടപ്പാട് മാതൃഭൂമി

തിങ്കളാഴ്‌ച, ഫെബ്രുവരി 6

ഏവര്ക്കും എന്ടെയും കുടുംബത്തിന്ടെയും നബിദിനാശംസകള് .........



ലോക ഗുരുവിന്റെ ജന്മദിനത്തിന് സാന്നിധ്യം നല്‍കിയത് കൊണ്ടാണ് വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേശമുയരുന്നത്. എങ്ങനെ സന്തോഷിക്കാതിരിക്കും….?
ഹബീബെ…
സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ശമായിട്ടാണല്ലോ അവിടുന്ന് കടന്ന് വന്നത്. പിറന്ന് വീഴുമ്പോള്‍ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ അവിടുത്തെ പൊന്നുപ്പാക്ക് കഴിഞ്ഞില്ലല്ലോ…?
 എങ്കിലും മലക്കുകളുടെ സാന്നിധ്യത്തില്‍ അനുഗ്രഹീതമായ അങ്ങയുടെ തിരുപിറവിയില്‍ ലോകം എത്ര അത്ഭുതങ്ങള്‍ക്ക് സാക്ഷിയായി……. അതെ അത്ഭുതങ്ങളോടെ അവിടുത്തെ ജന്മദിനം അല്ലാഹു സൃഷ്ടികള്‍ക്ക് മുമ്പില്‍  ആഘോഷിച്ചത് ചരിത്ര ഗ്രന്ഥങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞ് തന്നു…
നബിയെ…..
ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്‍സ്വഭാവവും ശീലമാക്കിയ തുകൊണ്ടാണല്ലോ അറേബ്യന്‍ ജനത “അല്‍അമീന്‍” എന്ന് അങ്ങയെ വിളിച്ചത.് ആറു വയസ്സായപ്പോഴേക്കും പെന്നുമോന്റെ വളര്‍ച്ചയില്‍ ഏറെ സന്തോഷിച്ച വാല്‍സല്യ മാതാവ് അബവാഇന്റെ മണ്ണില്‍ നിന്ന് അങ്ങയെ തനിച്ചാക്കി ഇലാഹിങ്കലേക്ക് പറന്നില്ലേ… പേരമക്കള്‍ ഏറെയുണ്ടായിട്ടും തീര്‍ത്തും അനാഥനായ അങ്ങയോടായിരുന്നല്ലോ വലിയുപ്പാക്ക് കൂടുതല്‍ സ്നേഹവും താല്‍പര്യവും… എല്ലാം അങ്ങയുടെ പ്രവാചകത്വത്തെ ഉള്ളില്‍ കണ്ടുകൊണ്ടായിരുന്നു എന്ന് ചരിത്രങ്ങളില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.
സത്യദൂതരേ…
പ്രശ്നങ്ങള്‍ക്ക് പരിഹാരകേന്ദ്രമായി…. പാവങ്ങള്‍ക്ക് അത്താണിയായി അനാഥകള്‍ക്ക് അഭയമായി…. മര്‍ദ്ധിതര്‍ക്ക് രക്ഷകനായി… പിറന്നമണ്ണില്‍ കഴിയുമ്പോഴും സംസ്കാര ശൂന്യമായ ജനതയുടെ ശൈലികളില്‍ തങ്ങളുടെ മനസ്സ് ഏറെ വേദനിച്ചതും ആ ദുരവസ്ഥക്ക് മാറ്റമുണ്ടാവണമെന്ന് നാഥനോട് തേടിയതും ആ ദുശ്ശീലങ്ങളില്‍ മനം മടുത്തു ഏകാന്തനായി ജബലുന്നൂറിന്റെ  മുകളില്‍ ഹിറാ ഗുഹയില്‍ കഴിഞ്ഞതും ഞ ങ്ങള്‍ ഓര്‍ക്കുന്നു.
മുത്ത് നബിയെ… 
40 വയസ്സ് തികഞ്ഞപ്പോള്‍ ജിബിരീലിന്റെ വരവും വലിയെരു ദൌത്യം അങ്ങയെ ഏല്‍പ്പിച്ചതും ആ ദൌത്യ നിര്‍വഹണത്തിന്റെ പൂര്‍ത്തികരണത്തിന് സാധ്യമാ കുമോ എന്ന ചിന്തയും തുടര്‍ന്ന് പുതപ്പിട്ട് മൂടി ഏകഗ്രതയും ആത്മവിശ്വസവും നേടി യെടുത്തതും എല്ലാം ചരിത്രങ്ങള്‍… അവിടെയും അങ്ങേക്ക് സാന്ത്വനത്തിന്റെയും ധൈര്യത്തിന്റെയും വാക്കുകളുമായി കടന്നുവന്ന സഹധര്‍മ്മിണി ഖദീജാബീവി(റ)യെ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല.
യാ നബീ…..
നേര്‍മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കാനായി കുടുബത്തെ സ്വഫാ കുന്നിന്റെ താഴ്വരയില്‍ വിളിച്ച് ചേര്‍ത്തപ്പോള്‍ എത്ര സന്തോഷത്തേടെയായിരുന്നു അവരൊക്കെ വന്നുചേര്‍ന്നത്…..!
സത്യം മാത്രം പറഞ്ഞ് ശീലമുള്ള തങ്ങളുടെ വാക്ക് കോള്‍ക്കാന്‍ കാതും കൂര്‍പ്പിച്ചിരുന്ന അവരോട് “അല്ലാഹുവിനെ ആരാധിക്കുക, അവന്റെ ദൂതനായി എന്നെ അംഗീകരിക്കു ക” എന്ന പ്രഖ്യാപനം നടത്തിയപ്പോള്‍… മുഹമ്മദ് നിനക്ക് നാശം ഇതിനാണോ ഞങ്ങ ളെ വിളിച്ച് കൂട്ടിയത്…? എന്ന് ചോദിച്ച പിതൃസഹോദരന്‍ അബുലഹബിന് റബ്ബ് സര്‍ വ്വനാശവും വരുത്തിയില്ലേ…..
യാസയ്യിദനാ…… 
തുടര്‍ന്നങ്ങോട്ട് പ്രബോധന വീഥിയില്‍ അങ്ങ് സഹിച്ച ത്യാഗങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. അമ്മാവന്മാരില്‍ നിന്ന് സഹായം പ്രതീക്ഷിച്ച് ത്വാഇഫിലേക്ക് പോയ അങ്ങയെ ആ നാട്ടിലെ പിള്ളേരെ കൊണ്ട് കല്ലെറിയിച്ചും കൂവി വിളിപ്പിച്ചും ബു ദ്ധിമുട്ടിച്ചിട്ടും അവരെ നശിപ്പിക്കനായി ജിബിരീല്‍ വന്നപ്പോഴും പാടില്ല…  അവര്‍ നന്നാവട്ടെ… എന്നാശിച്ച അങ്ങയുടെ വിശാല മനസ്സ് മറ്റൊരാളിലും ഞങ്ങള്‍ക്ക് കാണാ ന്‍ കഴിയില്ല. തങ്ങളെ… അംഗുലീപരിമിതമായ ശിഷ്യരേയും കൊണ്ട് ദാറുല്‍ അര്‍ഖമില്‍ കഴിച്ചു കൂട്ടിയ ആ നാളുകള്‍ എങ്ങനെയാണ് അങ്ങയെ സ്നേഹിക്കുന്നവര്‍ മറക്കുക…?!
യാറസൂലല്ലാഹ്……
പിറന്ന നാടും വീടും വിട്ടു ഇലാഹിന്റെ കല്‍പ്പന പ്രകാരം അനിവാര്യ മായ പലയനം (ഹിജ്റഃ) നടത്തിയ അങ്ങയെ പിന്തുടര്‍ന്ന ശത്രുക്കള്‍…അവര്‍ എത്ര ക്രൂരര്‍… മനസ്സ് മരവിച്ച ആ സംഘത്തില്‍ നിന്നും മറതേടി ഇടത്താവളമായി അങ്ങും സന്തത സഹചാരി സിദ്ധീഖ്(റ)ഉം കയറിയിരുന്ന “സൌര്‍ഗുഹ” എത്ര പരിശുദ്ധമാണ്. ആ അന്ധകന്മാരുടെ ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടി ഗുഹാമുഖത്ത് മൂട്ടയിട്ട് അടയിരുന്ന മാടപ്രാവും തന്നാല്‍ ആവുംവിധം അങ്ങയെ രക്ഷിക്കാന്‍ വേണ്ടി വല നെയ്ത ചില ന്തിയും വരെ എന്നും സ്മരിക്കപ്പെടുന്നു.
മലമടക്കുകളും മണല്‍ പരപ്പുകളും താണ്ടി “സനിയ്യത്തുല്‍ വിദാഇ”ലൂടെ യസ്രിബിലേക്ക് കടന്നു ചെന്ന നിങ്ങളെ എതിരേറ്റ് പാടിയ ത്വലഅല്‍ ബദ്റു…..ന്റെ വരികള്‍ ഇന്നും അവിടുത്തെ സ്നേഹിക്കുന്ന വിശ്വാസികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുകയാണ്. ശേഷമുള്ള പത്ത് വര്‍ഷത്തെ ജീവിതം എത്ര മധുരതരമായിരുന്നു. അകന്നു നിന്ന മനസ്സുകളെ കോര്‍ത്തിണക്കിയും അരുതായ്മകളില്‍ കഴിഞ്ഞുകൂടുന്നവരെ നന്മയുടെ തീര ത്തേക്ക് കൈപ്പിടിച്ചു കൊണ്ടുവന്നും അഗതികള്‍ക്കും അശരണര്‍ക്കും സാന്ത്വനത്തിന്റെ സ്പര്‍ശമായി മാറിയും കഴിഞ്ഞുകൂടിയ ആ ചരിത്രങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ മനസ്സ് ആവേശത്തിമര്‍പ്പിലാവുകയാണ്.
കാരുണ്യ പ്രവാചകരെ……..
ഉണ്ണാനും ഉടുക്കാനും ഇല്ലാതെ മദീനയില്‍ നിന്നും ദൂരെ ദി ക്കുകളില്‍ നിന്നും സഹായത്തിനായി വന്ന എത്ര പട്ടിണിപാവങ്ങള്‍…..അവരുടെ സ്ഥിതിയോര്‍ത്ത് വേദനിച്ച അങ്ങയുടെ മനസ്സറിഞ്ഞ പ്രിയപ്പെട്ട സ്വഹാബാക്കള്‍ അഗതികള്‍ ക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്തു കൊടുക്കുമ്പോള്‍ സന്തോഷം കൊണ്ട് റബ്ബിനെ സ്തുതിച്ച അങ്ങയുടെ വീട്ടില്‍ പലദിവസങ്ങളിലും അരപ്പട്ടിണിയും മുഴുപ്പട്ടിണയും ആയിരുന്നു എന്നു കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറയുകയാണ്.
ഈന്തപ്പന യോലയില്‍ കിടന്നുറങ്ങിയ അങ്ങയുടെ ജീവിതത്തിലെ വിനയത്തിന്റെ പാഠ ങ്ങള്‍ ഞങ്ങള്‍ മറന്നിട്ടില്ല നബിയെ…..ഭക്ഷണം കിട്ടാതെ ഏങ്ങലടിച്ച് കരയുന്ന ഒട്ടകത്തിന്റെ അവാകാശത്തിന് വേണ്ടി ശബ്ദിച്ചും ഉറുമ്പ് കൂട്ടത്തെ കരിച്ചുകൊന്ന ശിഷ്യരോട് കോപിച്ചും പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ട്വന്നയാളെ ശകാരിച്ച് അവക്ക് മോ ചനം നല്‍കിയും മുണ്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിപ്പൂച്ചയുടെ ഉറക്കുണര്‍ത്താതെ ബാക്കി ഭാഗം മുറിച്ചെടുത്ത് നടന്നകന്നതും……. അങ്ങനെ വിശാലമായ അങ്ങയുടെ കാരുണ്യ ത്തിന് പാത്രമായ എത്ര ജീവജാലങ്ങള്‍……… അങ്ങയുടെ തിരുശരീരം സ്പര്‍ശിക്കാന്‍  അ വസരം നഷ്ടപ്പെട്ടതു കാരണം തേങ്ങി കരഞ്ഞ ഈന്തപ്പനത്തടിയുടെ മിമ്പറിന്റെ തിരി ച്ചറിവുപോലും അങ്ങയുടെ സമുദായത്തിലുള്ള ചിലര്‍ക്ക് ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരി ക്കുകയാണ്…..
പുന്നാര നബിയേ…. 
വിശുദ്ധ ആദര്‍ശത്തിന്റെ നിലനില്‍പിന് വേണ്ടി ബദറ്, ഉഹ്ദ് തുടങ്ങി എത്ര രണഭൂമിയില്‍ അവിടുത്തെ ശിഷ്യര്‍ രക്തം ചിന്തി. ഉഹ്ദ് പോര്‍ക്കളത്തില്‍ വെച്ച് മുന്‍പല്ല് പൊട്ടിയും തലയില്‍ മുറിവേറ്റ് രക്തം ഒഴുകുകയും ചെയ്തപ്പോള്‍ ഓടി വന്ന് ശുശ്രൂഷിച്ച പൊന്നു മകള്‍ ഫാത്വിമ ബീവി(റ)യെ ഞങ്ങള്‍ എങ്ങനെ മറക്കും……?
രണഭൂമിയില്‍ പോലും ശത്രുക്കളോടു കാരുണ്യത്തോടെ മാത്രം പെരുമാറിയ അങ്ങ യുടെ ചരിത്രത്തിലേക്ക് ബുഷുമാരും ഷാരോണുമാരുമൊക്ക കണ്ണും ഖല്‍ബും കൊടുത്തെങ്കില്‍ എന്നാശിച്ച് പോവുകയാണ്.
ഹബീബായ മലരേ……..
മദീനയിലെ അനുകൂലമായ അന്തരീക്ഷത്തില്‍ നിന്നും പടര്‍ന്ന് പന്തലിച്ച വിശുദ്ധ മതവും അത് മൂലമുണ്ടായ ലക്ഷകണക്കിന് അനുയായികളെയും കൊണ്ട് ‘മക്കാഫത്ഹി’ന്റെ അന്നു എല്ലാം ജയിച്ചടക്കിയ അങ്ങയുടെ മുമ്പില്‍, അങ്ങ യെ നേരത്തെ ആട്ടിയോടിച്ചവരും മര്‍ദ്ദിച്ചവരുമൊക്കെ പേടിച്ചരണ്ട് പ്രതികാരം കാത്ത് കഴിയുമ്പോള്‍ പുഞ്ചിരി തൂകികൊണ്ട് “ഇന്നു നിങ്ങള്‍ക്കുമേല്‍ പ്രതികാര നടപടി ഒന്നു മില്ല” എന്നു പറഞ്ഞ അങ്ങയുടെ വിശാല മനസ്സ് മറ്റാര്‍ക്കുമില്ല, തീര്‍ച്ചയാണ്.
പുണ്യ നബിയേ……..23 വര്‍ഷത്തെ ജീവിതം കൊണ്ട് നിഷ്കപടരും നിഷ്കളങ്കരുമായ വലിയൊരു അനുയായി വൃന്ദത്തെ സൃഷ്ടിച്ച് കൊണ്ട് അവരുടെ മുമ്പില്‍ വെച്ച് തിരിച്ച് പോക്കിന്റെ സൂചന നല്‍കിയപ്പോള്‍ സങ്കടം കൊണ്ട് അവരുടെ കണ്ണുകള്‍ നിറയു മ്പോള്‍ ആ ഉത്തമ സമൂഹത്തെ കണ്‍കുളിര്‍ക്കെ കണ്ട അങ്ങ് എത്ര സന്തോഷിച്ചിരി ക്കണം…
ഹബീബേ……..
ജനിച്ചത് കൊണ്ട് മരണം അങ്ങേക്കും നിര്‍ബന്ധമായി അല്ലെ…. പക്ഷേ, ആ രംഗം പറയാനും കേള്‍ക്കാനും എഴുതാനും അങ്ങയെ സ്നേഹിക്കുന്നവര്‍ക്ക് വിഷ മമാണ്. അസ്റഈല്‍(അ) അവിടുത്തെ ആത്മാവിനെ എത്ര മൃദുലമായിട്ടയിരുന്നു പിടി ച്ചെടുത്തത്…. ആ മരണ വട്ടത്തിലും ഞങ്ങള്‍ക്ക് വേണ്ടി മനസ്സ് വേദനിച്ച അങ്ങയോട് ഞങ്ങള്‍ക്ക് എത്ര കടപ്പാടുണ്ട്….? പൌര്‍ണ്ണമിയെ വെല്ലുന്ന ആ സുന്ദര മുഖം കാണാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായില്ല. അതു കണ്ടവരാരും ആ സന്നിധിയില്‍ നിന്നും പോകാന്‍ കൂട്ടാക്കയതുമില്ല. എന്നാലും സ്വപ്ന ദര്‍ശനത്തിലൂടെ എത്ര മഹത്തുക്കള്‍ക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ ചൊല്ലുന്ന സ്വലാത്തുക്കളും പാടുന്ന കീര്‍ത്തനങ്ങളുമൊക്കെ അ തിന് നിമിത്തമാകട്ടെ എന്നു ഞങ്ങള്‍ ആശിക്കുകയാണ.്
ശഫീഉല്‍ വറാ……..
നാളെ ഹശ്റിന്റെ വേളയില്‍ മറ്റുള്ള അമ്പിയാക്കളെക്കെ കൈമലര്‍ത്തുമ്പോള്‍ ഹൌളുല്‍ കൌസര്‍ നല്‍കുന്ന, ശഫാഅത്തിനായി റബ്ബിങ്കല്‍ സുജൂദിലായി വീഴുന്ന അങ്ങയുടെ സ്നേഹവും പൊരുത്തവും മാത്രമാണ് ഞങ്ങള്‍ തേടുന്നത്. അതിനായി ഞങ്ങള്‍ തലമുറകളിലേക്ക് മദ്ഹിന്റെ വരികളും കീര്‍ത്തനങ്ങളും പകര്‍ന്നുകൊടുക്കും അതിനെ പുത്ത നായി കാണുന്നവരേട് എന്നുമെന്നും ഞങ്ങള്‍ വൈര്യം പുലര്‍ത്തും. അവിടെത്തെ മദ് ഹിലായി ഞങ്ങളുടെ രാപ്പകലുകള്‍ സജീവമാക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. ഹബീബേ…