ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ശനിയാഴ്‌ച, ഓഗസ്റ്റ് 5

വിവരാവകാശ പ്രവർത്തകരുടെ യോഗം

ദേശീയ വിവരാവകാശ കൂട്ടായ്മ- കേരളം, മലപ്പുറം ജില്ലയിലെ  വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വിവരാവകാശ  പ്രവർത്തകരുടെ യോഗം 6/8/2017 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് എടവണ്ണപ്പാറ ഗ്രീനിയേറ്റീവ് ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു. താൽപ്പര്യമുള്ള എല്ലാവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9846315136

മുജീബ് റഹ്മാൻ, പത്തിരിയാല്‍
മലപ്പുറം ജില്ലാ കോർഡിനേറ്റർ
ദേശീയ വിവരാവകാശ കൂട്ടായ്മ - കേരളം
mujeebrahman10riyal@gmail.com
9495252466