ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ഓഗസ്റ്റ് 2

കാഷ്വാലിറ്റിക്ക് സമീപം പോലീസ് കണ്‍ട്രോള്‍ യൂണിറ്റ് തുറക്കണമെന്ന ആവശ്യം ശക്തമാവുന്നു.

മഞ്ചേരി: ജനറല്‍ ആസ്​പത്രി കാഷ്വാലിറ്റിക്ക് സമീപം പോലീസ് കണ്‍ട്രോള്‍ യൂണിറ്റ് തുറക്കണമെന്ന ആവശ്യം ശക്തമാവുന്നു. രാത്രി ആസ്​പത്രി ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഉദ്ദേശ്യം. വെള്ളിയാഴ്ച രാത്രി മാനസികരോഗി ആസ്​പത്രിയില്‍ അക്രമം നടത്തിയപ്പോള്‍ ചെറുക്കുവാനുള്ള സംവിധാനം ഇവിടെ ഇല്ലായിരുന്നു. ഡോക്ടര്‍മാര്‍ തുടക്കത്തില്‍ത്തന്നെ പോലീസുമായി ബന്ധപ്പെട്ടുവെങ്കിലും ഏറെനേരം കഴിഞ്ഞാണ് പോലീസ് എത്തിയത്. അപ്പോഴേക്കും മരുന്നുകളും മറ്റും തല്ലിത്തകര്‍ത്ത് ഇയാള്‍ ആസ്​പത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. എത്തിയതാണെങ്കില്‍ നാമമാത്രമായ പോലീസുകാരും. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് ഇയാളെ നിയന്ത്രിച്ചത്. മുമ്പ് പലതവണയും കാഷ്വാലിറ്റിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കുനേരെ അക്രമം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം വനിതാഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം ഉണ്ടായി. മിക്കപ്പോഴും മദ്യപിച്ചുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടുന്നവരാണ് അപമര്യാദയായി പെരുമാറുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്യുന്നത്. കാഷ്വാലിറ്റി പ്രധാന റോഡില്‍നിന്ന് ഉള്ളിലേക്കായതിനാല്‍ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാലും നാട്ടുകാര്‍ പെട്ടെന്ന് അറിയാറില്ല. ഇവിടേക്കുള്ള വഴി വിജനമാണ്. തെരുവുവിളക്കുകള്‍ കത്താത്തതിനാല്‍ ഈപ്രദേശത്ത് ഇരുട്ടാണ്. കാല്‍നട യാത്രക്കാര്‍ക്കുനേരെ പലതവണ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആസ്​പത്രിയുടെ സെക്യൂരിറ്റി സംവിധാനം തികഞ്ഞ പരാജയമാണ്. പരിചയസമ്പന്നരായ കുറച്ച് സെക്യൂരിറ്റി ജീവനക്കാര്‍ മാത്രമേയുള്ളൂ. മറ്റുള്ളവര്‍ക്ക് വേണ്ടത്ര പരിശീലനവും ലഭിച്ചിട്ടില്ല. ഇതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇവര്‍ നിരപരാധിയാവുകയാണ്. ഇത്തമൊരു സാഹചര്യത്തിലാണ് കാഷ്വാലിറ്റിയോട് ചേര്‍ന്ന് പോലീസ് കണ്‍ട്രോള്‍ യൂണിറ്റ് തുടങ്ങണമെന്ന് ആവശ്യമുയരുന്നത്. ഇവിടെ ഇപ്പോള്‍ പോലീസ് എയ്ഡ്‌പോസ്റ്റ് ഉണ്ടെങ്കിലും അത് പലപ്പോഴും കാര്യക്ഷമമാകുന്നില്ല. പകല്‍ മാത്രമാണ് എയ്ഡ്‌പോസ്റ്റ്. കണ്‍ട്രോള്‍ യൂണിറ്റ് വരികയാണെങ്കില്‍ ഗുരുതരമായ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ പോലീസിനെ ഉടന്‍തന്നെ ഇവിടേക്ക് നിയോഗിക്കാനാവും. മഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ കുറവും പലപ്പോഴും പ്രശ്‌നമാവുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ