ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ഓഗസ്റ്റ് 9

ശമീര്‍ എത്തി; വിശുദ്ധ ഖുര്‍ആന്‍ പാരായണ മികവില്‍ അത്ഭുതം സൃഷ്ടിക്കാന്‍

ദുബൈ: രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ മര്‍കസ് വിദ്യാര്‍ഥി ശമീര്‍ എത്തി. നാളെ മുതല്‍ മംസാര്‍ കള്‍ച്ചര്‍ ആന്റ് സയന്റിഫിക് അസോസിയേഷന്‍ ഹാളിലാണ് മത്സരങ്ങള്‍. ആറാം തവണയാണ് മര്‍കസ് വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭ്യമാകുന്നത്. പോയ വര്‍ശങ്ങളില്‍ സിറാജ് ആലിപ്പറമ്പ്, ഉമര്‍ ഓമശ്ശേരി, ലത്വീഫ് കോടമ്പുഴ, സയ്യിദ് ഇബ്രാഹീം ഹൈദരാബാദ്, ജാബിര്‍ ഹംസ പത്തായക്കല്ല് എന്നിവര്‍ എത്തിയിരുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികളോടാണ് ഇവര്‍ മാറ്റുരച്ചത്.
2009ല്‍ നടന്ന മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥിയായ സയ്യിദ് ഇബ്രാഹീം 85 രാഷ്ട്രങ്ങളില്‍ നിന്നും എല്ലാ രാഷ്ട്രങ്ങുടെയും നെറുകയിലെത്തി ഇന്ത്യയുടെ അഭിമാനമായി. മറ്റുള്ള വര്‍ഷങ്ങളിലും മര്‍കസ് വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം മലപ്പുറം ജില്ലയിലെ ചേറൂര്‍ സ്വദേശി മര്‍ഹൂം കൊടക്കല്ല് മുഹമ്മദ് കുട്ടി ഹാജിയുടെയും കൊടുവായൂര്‍ സ്വദേശിയായ ഖജീദയുടെയും ഏഴു മക്കളില്‍ ഇളയവനായ ശമീറിനാണ് അവസരം ലഭിച്ചത്. 11-ാം വയസില്‍ മര്‍കസില്‍ ഹിഫഌല്‍ ചേര്‍ന്നു. മൂന്നു വര്‍ഷം കൊണ്ട് ഹിഫഌ പൂര്‍ണമാക്കിയ ശമീര്‍ ഹാഫിള് കോഴ്‌സ് നേടിയതിനു ശേഷം തുടര്‍ന്നും മര്‍കസിലെ ശരീഅത്ത് കോളജില്‍ ജൂനിയര്‍ ക്ലാസില്‍ പഠനം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ നടന്ന 22 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഖുര്‍ആന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ ഇരുപതുകാരന്‍ ഇപ്രാവശ്യം ദുബൈയിലെ 85 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ മാറ്റുരക്കുന്ന മത്സരത്തില്‍ തന്റെ മികവ് തെളിയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. തിരുവനന്തപുരത്ത് 2008ല്‍ നടന്ന മത്സരത്തിലും 2005ല്‍ കാസര്‍കോട് നടന്ന സംസ്ഥാന സ്‌കൂള്‍ സാഹിത്യോത്സവിലും ഖുര്‍ആന്‍ പാരായണത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. മഹാരാഷ്ട്രയിലെ രാജ്പൂരിലും ബോംബെയിലെ ബീവണ്ടിയിലും മുന്‍ വര്‍ഷങ്ങളില്‍ ഖുര്‍ആന്‍ ഖത്മു ചെയ്യുവാന്‍ ഇമാമായി തറാവീഹിന് നേതൃത്വം വഹിച്ചിരുന്നു. മദ്‌റസയില്‍ നിന്നും ഉസ്താദുമാരുടെ പ്രോത്സാഹനവും ഉമ്മയുടെ അഭിലാഷവുമാണ് ശമീറിനെ ഹാഫിളാകുവാന്‍ പ്രേരിപ്പിച്ചത്. തന്റെ ഉപ്പയുടെ വേര്‍പാടില്‍ നൊമ്പരം ഉണ്ടായപ്പോള്‍ ഉമ്മയുടെയും സഹോദരങ്ങളുടെയും സ്‌നേഹ ഹസ്തങ്ങള്‍ പഠന വിഷയത്തില്‍ കൂടുതല്‍ ഊര്‍ജം പകരുന്നതായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 70 ഓളം രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലായി മറ്റു രാഷ്ട്രങ്ങളിലെയും മത്സരാര്‍ഥികള്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇവിടെ എത്തിയ ഉടന്‍ പ്രാഥമിക പരീക്ഷ കഴിഞ്ഞതിനു ശേഷമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷങ്ങളില്‍ പല വിദ്യാര്‍ഥികളും പ്രാഥമിക പരീക്ഷയില്‍ പരാജയപ്പെട്ടകാരണത്താല്‍ മടക്കി അയക്കപ്പെട്ടിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ