ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

തിങ്കളാഴ്‌ച, ഡിസംബർ 24

താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ കുറ്റിയാടി കര്‍മ്മം നിര്‍വഹിച്ചു

ആദര്‍ശ പ്രചരണത്തില്‍ സംഘബലം അനിവാര്യം: കൂറ്റമ്പാറ ഉസ്താദ്


പുത്തിഗെ: വിശുദ്ധ ആദര്‍ശത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സംഘടിതമായി നീങ്ങണമെന്ന് എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പറഞ്ഞു. മുഹിമ്മാത്ത് പ്രാസ്ഥാനിക സമ്മേളനത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു.
ഇടപെടേണ്ടിടത്ത് ധീരമായി ഉടപെടുന്ന സംഘടിത ബലമാണ് ആദര്‍ശ പ്രതിബദ്ധതയുളളവരുടെ കരുത്ത്. പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആരംഭ ദിശയില്‍ നബി (സ) സഹാബാക്കളുടെ ഇടയില്‍ മികച്ച സംഘാടനം നടത്തിയിരുന്നു. സമാധാനത്തിന്റെ വഴി പിന്തുടര്‍ന്ന പൂര്‍വ്വീകരുടെ പാത അതു തന്നെയാണ്. ആ പാത തന്നെയാണ് താജുല്‍ ഉലമയും കാന്തപുരം ഉസ്താദും നേതൃത്വം നല്‍കുന്ന സമസ്ത തുടര്‍ന്ന് പോകുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഒത്താശ കൂടാതെ ജുഡീഷറിയിലെ ന്യൂന പക്ഷ സംവരണ വിഷയത്തിലും നീതി നിഷേധ വിഷയങ്ങളിലും ആധികാരികമായി ഇടപെടാന്‍ സമസ്തയ്ക്ക് സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ധേഹം ഓര്‍മ്മപ്പെടുത്തി.

മുഹിമ്മാത്ത് ഹാന്റിക്രാഫ്റ്റ് ഇന്‍സ്റ്റിട്ട്യുട്ട് ചിത്താരി ഉസ്താദ്‌ ഉദ്ഘാടനം ചെയ്തു


പുത്തിഗെ: മുഹിമ്മാത്ത് ക്യാമ്പസിലെ ആയിരത്തോളം അനാഥ അഗതി വിദ്യാര്‍ഥികളുടെ കരവിരുതില്‍ വിരിയുന്ന ഹാന്റിക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് സമസ്ത സെക്രട്ടറി ചിത്താരി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സോപ്പ്, മെഴുക് തിരി, ചന്ദനത്തിരി, കളിപ്പാട്ടങ്ങള്‍, ചോക്ക്,അലങ്കാര പൂക്കള്‍ തുടങ്ങിയ പത്തോളം വസ്തുക്കളുടെ നിര്‍മാണ രഹസ്യങ്ങള്‍ പരീശീലിച്ച പ്രായോഗിക രംഗത്തിറങ്ങുകയാണ് വിദ്യാര്‍ഥികള്‍. ഒപ്പം സ്‌കീന്‍ പ്രിന്റിംഗ്, ഫോട്ടോ ഫ്രെയിം, തുടങ്ങിയവയിലും പരിശീലനം നല്‍കും.
വിദ്യാര്‍ഥികളുടെ കൈത്തൊഴില്‍ പരിശീലനത്തിനും കര കൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനും വിപണനവും മുഹിമ്മാത്ത കാമ്പസില്‍ തുടങ്ങും. സമ്മേളന ഭാഗമായുള്ള പ്രൊജക്ടായ വിഷന്‍ 20 യുടെ ഭാഗമാണ് ഈ പുതിയം സംരംഭം.

ജ്ഞാനാന്വേഷണത്തില്‍ കൂടുതല്‍ തത്പരരാകണം: കുമ്പോല്‍ തങ്ങള്‍


പുത്തിഗെ: പ്രവാചകരുടെ അനന്തരവാശികളായ പണ്ഡിതന്മാര്‍ വലിയ ത്യാഗങ്ങള്‍ സഹിച്ച് വിജ്ഞാനം നേടുന്നതില്‍ കൂടുതല്‍ തത്പരരാകണമെന്ന് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. മുഹിമ്മാത്ത് സ്ഥാനവസ്ത്ര വിതരണ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
ഭാരിച്ച ചുമതലയാണ് പണ്ഡിതന്മാര്‍ക്കുള്ളത്. മതവിദ്യാഭ്യാസം പഠിക്കാന്‍ സാധിച്ചത് മഹാ സൗഭാഗ്യമായിക്കണ്ട് ഉത്തരവാദിത്വ നിര്‍വഹണത്തില്‍ പണ്ഡിതന്മാര്‍ സജീവമായ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍കുമ്പോല്‍ സ്ഥാന വസ്ത്രം നല്‍കി. മുസ്തഫ സഖാഫി പട്ടാമ്പി, ഇബ്രാഹിം അഹ്‌സനി പനയങ്ങാങ്കര, മുഹമ്മദ് റഫീഖ് ബുഖാരി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, അഹ്്മദ് കബീര്‍ സഅദി മന്‍ച്ചി, അബ്ദുല്‍ അസീസ് മിസ്ബാഹി ഈശ്വരമംഗലം, ഹാഫിസ് ഇല്യാസ് സഖാഫി, ഹാഫിസ് ഇംറാന്‍ സുഹ് രി, ഹാഫിള് ശാഹുല്‍ ഹമീദ് സുഹ് രി, എ കെ സഅദി ചുള്ളിക്കാനം, ഹാഫിള് അശ്‌റഫ് മുസ്ലിയാര്‍, ഉമര്‍ സഖാഫി കൊമ്പോട്, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, ഖാസിം മദനി പള്ളപ്പാടി, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്ല്, മുഹമ്മദ് ഹനീഫ് സഖാഫി കര്‍ണൂര്‍ ഹംസ സഖാഫി ഓലയമ്പാടി പ്രസംഗിച്ചു.

മുഹിമ്മാത്ത് സ്ഥാപനങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ സ്ഥാപന കമ്മീഷന്റെ അംഗീകാരം


പുത്തിഗെ: മുഹിമ്മാത്തിനു കീഴിലുള്ള അഞ്ച് പ്രധാന സ്ഥാപനങ്ങള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷനില്‍ അംഗീകാരം. മുഹിമ്മാത്ത് ശരീഅത്ത് കോളജ്, ദഅ്‌വാ കോളജ്, വിമന്‍സ് കോളജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവയ്ക്കാണ് കമ്മീഷന്‍ ന്യൂനപക്ഷ പദവി നല്‍കിയത്.
മുഹിമ്മാത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രഖ്യാപനം നടത്തി. എം എല്‍ എയില്‍നിന്നും മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ.കെ. ഇസ്സുദ്ദീന്‍ സഖാഫി അംഗീകാരപത്രം ഏറ്റുവാങ്ങി. സമസ്ത സെക്രട്ടറി ചിത്താരി ഹംസ മുസ്ലിയാര്‍, കെ കരുണാകരന്‍ എം.പി, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, പി.എ അശ്‌റഫലി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞായറാഴ്‌ച, ഡിസംബർ 23

ആരോഗ്യ സംരക്ഷണം - നാം ശീലിക്കേണ്ട ഭക്ഷണ രീതികള്‍

ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് പ്രായം കുറയ്ക്കാമെന്നു കരുതി ഇഷ്ടവിഭവങ്ങളെല്ലാം കഴിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. പ്രായം ഒരു പരിധി കടന്നാല്‍ ഒരു ക്രീമിനും നിങ്ങളെ ചെറുപ്പത്തിലേക്കു തിരിച്ചുകൊണ്ടുപോവുകയില്ല. പ്രായത്തിനു പിടികൊടുക്കാതെ ചുറുചുറുക്കും സൌന്ദര്യവും നിലനിര്‍ത്താന്‍ ഇന്നത്തെ കാലത്തു വേണ്ടത് സുരക്ഷിത ആഹാരമാണ്. എന്താണ് ഈ പ്രൊട്ടക്ടീവ് ഫുഡ് എന്നു നോക്കാം.  
തെരഞ്ഞെടുക്കാം ഒരു കോമ്പിനേഷന്‍
നമ്മുടെ മുഖ്യാഹാരം ഉച്ചയൂണും അത്താഴവുമാണല്ലോ. മുഖ്യഭക്ഷണം സമീകൃതാഹാരമാക്കാന്‍ ശ്രദ്ധിക്കണം. ധാന്യങ്ങള്‍, മാംസ്യം, പച്ചക്കറികള്‍, വെജിറ്റബിള്‍ സാലഡ്, ഒരു പഴം എന്ന കോമ്പിനേഷന്‍ പാലിക്കുന്നത് വളരെ നന്നായിരിക്കും. പൊതിച്ചോറു കൊണ്ടുപോകുന്നവര്‍ക്കും ഒരു പഴംകൂടി കരുതാം. വാര്‍ദ്ധക്യത്തിന്റെ പിടിയിലമരാതെ ശരീരത്തിന് ആവശ്യമായ പ്രൊട്ടക്ഷന്‍ നല്‍കാന്‍ ഈ കോമ്പിനേഷനു കഴിയും.
 നാടന്‍പഴങ്ങളെ കൂട്ടുപിടിക്കാം
ആശുപത്രിക്കിടക്കയിലാവുമ്പോഴേ നമ്മള്‍ സാധാരണ ഓറഞ്ചും മുന്തിരിയും ആപ്പിളുമൊക്കെ കഴിക്കൂ. എന്നാല്‍ രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്ന പഴങ്ങള്‍ നിത്യാഹാരത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഇറക്കുമതി ചെയ്ത വിലകൂടിയ പഴങ്ങള്‍ കഴിക്കണമെന്നില്ല. ചക്കയും മാങ്ങയും പറങ്കിമാങ്ങയും പേരക്കയുമൊക്കെയടങ്ങുന്ന നാടന്‍പഴങ്ങളിലേക്ക് തിരിച്ചുപോയാല്‍ പ്രകൃതിയില്‍നിന്നു കിട്ടുന്ന അമൂല്യമായ സുരക്ഷിതഭക്ഷണം നമുക്കു സ്വന്തം. പഴങ്ങള്‍ പ്രകൃതി അനുഗ്രഹിച്ചുനല്‍കുന്ന സ്നാക്സാണ്. ഏത്തപ്പഴവും പേരക്കയും സീതപ്പഴവുമൊക്കെ ആപ്പിളിനോളംതന്നെ ഗുണമുള്ളതാണ്. പഴങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെന്നു വച്ച് പഴങ്ങള്‍ കഴിക്കാതിരിക്കരുത്. വിലയിലാണ് ഗുണം എന്ന ധാരണ തിരുത്തി സുലഭമായി കിട്ടുന്ന പഴങ്ങള്‍ കഴിക്കുകയാണു വേണ്ടത്. ഓരോ സീസണല്‍ പഴങ്ങള്‍ക്ക് പൊതുവെ വില കുറയും. മാമ്പഴക്കാലത്ത് ആപ്പിള്‍ വാങ്ങുന്നതിനു പകരം മാമ്പഴം വാങ്ങാം. നട്ട്സിന്റെ ഗുണം
ധാരാളം പോഷകഗുണങ്ങളടങ്ങിയ നട്സില്‍ ഒന്നാംസ്ഥാനം അണ്ടിപ്പരിപ്പിനും ബദാമിനുമൊക്കെയാണ്. താരതമ്യേന വിലകൂടിയ നട്സ് ഇനങ്ങളായതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഇവ ആവശ്യത്തിനു കഴിക്കാന്‍ കഴിയാറില്ല. എന്നാല്‍ മേന്മയേറിയ വിറ്റാമിനുകളും ധാതുക്കള്‍, മാംസ്യം, അന്നജം എന്നിവയും നട്സിലുള്ളതുകൊണ്ടുതന്നെ ഇവ തീര്‍ച്ചയായും നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇവിടെയും വില കുറഞ്ഞതും ഗുണം കൂടിയതുമായ നട്സുകളെ നമുക്കു കൂട്ടുപിടിക്കാം. ഉദാഹരണത്തിന് കശുവണ്ടിയോളംതന്നെ ഗുണമുള്ള കടല വിലക്കുറവുള്ള നട്സാണ്. മാര്‍ക്കറ്റില്‍ ഇത് സുലഭവുമാണ്. ഇടനേരങ്ങളില്‍ കഴിക്കാന്‍ എണ്ണപ്പലഹാരങ്ങള്‍ക്കു പകരം നട്സാക്കി നോക്കൂ ചെറുപ്പം നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കും.  
ഗ്രീന്‍ ടീ എന്ന അത്ഭുതമരുന്ന്
ചൈനക്കാരെ കണ്ടാല്‍ പ്രായം പറയുക ബുദ്ധിമുട്ടാണ്. ഇതിന്റെ രഹസ്യം മറ്റൊന്നുമല്ല, ഗ്രീന്‍ ടീയാണ്. ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റിഓക്സിഡന്റികളാണ്. ദിവസവും എണീറ്റയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന ശീലം ചൈനക്കാര്‍ക്കുണ്ട്. ലോകത്തെവിടെയുമുള്ള മനുഷ്യരെ ദിവസവും ഉന്മേഷത്തിന്റെ പുലരികളിലേക്ക് ഉണര്‍ത്തുന്നത് തേയിലയാണല്ലോ. ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി വെയിലത്തുണക്കിയെടുത്താണ്. തിളപ്പിച്ച വെള്ളത്തില്‍ രണ്ടു നുള്ള് ഗ്രീന്‍ടീ ഇട്ടാല്‍ കരിങ്ങാലിവെള്ളംപോലെ കുടിക്കാനുപയോഗിക്കാം. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം ഈ ഗ്രീന്‍ടീ കുടിച്ചുനോക്കൂ. നിങ്ങളുടെ ചര്‍മ്മങ്ങള്‍ ചുക്കിച്ചുളിയുകയില്ല. അല്പം നാരങ്ങാനീരു ചേര്‍ത്ത് രുചിമാറ്റിയും ഗ്രീന്‍ടീ ഉപയോഗിക്കാം. പഞ്ചസാര, പാല്‍ ഇവ ഗ്രീന്‍ടീയില്‍ ചേര്‍ക്കരുത്.
 പച്ചക്കറികളും ഇലക്കറികളും നിത്യാഹാരത്തിന്റെ ഭാഗമാക്കണം
വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ കെമിക്കലുകള്‍, നാരുകള്‍ എന്നിവ മാത്രമല്ല, ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് വിറ്റാമിനുകള്‍, വിറ്റാമിന്‍ ബി, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് പച്ചക്കറികള്‍. ഇലക്കറികളില്‍ ധാരാളം കാല്‍സ്യവുമുണ്ട്. പച്ചക്കറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിവിധ നിറങ്ങളിലുള്ളവയാണെന്ന് ഉറപ്പുവരുത്തണം. ഓരോ നിറത്തിലും ഓരോ ഗുണങ്ങളാണുള്ളത്. പച്ച, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുള്ള കായ്കറികള്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിച്ചിരിക്കണം.  
പയറുവര്‍ഗ്ഗങ്ങള്‍
ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പയറുവര്‍ഗ്ഗങ്ങള്‍ നമ്മുടെ ശീലമാക്കണം. മല്‍സ്യം, മാംസം എന്നിവയുടെ ഗുണങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ചെറുപയര്‍, വന്‍പയര്‍, ബീന്‍സ്, സോയാബീന്‍ തുടങ്ങിയവ വിവിധ തരത്തിലുള്ള ജീവകങ്ങളും കൊഴുപ്പും നാരുകളും അടങ്ങിയിട്ടുള്ളതാണ്. പ്രായത്തെ ചെറുക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ സോയയിലുണ്ട്. പരിപ്പിട്ട സാമ്പാറോ കടലക്കറിയോ കഴിക്കുന്ന ദിവസം പയറു കഴിക്കേണ്ടതില്ല. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
വൈറ്റമിനുകള്‍ തിരിച്ചറിയണം
കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈറ്റമിന്‍-സി ആവശ്യമാണ്. നാരങ്ങ, നെല്ലിക്ക എന്നിവയില്‍ ഇത് ധാരാളമുണ്ട്. മോരുംവെള്ളവും കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും. വിറ്റാമിന്‍ ബി കിട്ടാന്‍ ബദാമോ തവിടോടുകൂടിയ ധാന്യങ്ങളോ കഴിക്കാം. പച്ചിലക്കറികളും മുട്ടയുടെ വെള്ളയിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ വൈറ്റമിന്‍ എ,ഡി,ഇ എന്നിവയ്ക്കു പുറമേ ധാരാളം ബി കോംപ്ളക്സ് ജീവികങ്ങളുമുണ്ട്. നമ്മുടെ നിത്യാഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ പ്രായത്തിനെ വെല്ലുവിളിക്കാനുള്ള ഊര്‍ജ്ജം നേടാം.
ദിവസം എട്ടു ഗ്ളാസ് വെള്ളം
ചര്‍മ്മം ചുക്കിച്ചുളിഞ്ഞ് പ്രായാധിക്യം പ്രകടമാവുന്നത് ഒഴിവാക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കണം. കിഡ്നിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വെള്ളം നന്നായി കുടിക്കാം. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നതിനു പകരം ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചായ, കാപ്പി, ചാറുകള്‍ എന്നിവ കൂടാതെ എട്ടു ഗ്ളാസ് വെള്ളം ദിവസേന അകത്താക്കണം. തണുത്ത വെള്ളത്തില്‍ പച്ചനെല്ലിക്ക ചതച്ചിട്ടതും ഉപ്പും ചേര്‍ത്താല്‍ കുടിക്കാന്‍ നല്ലൊരു പാനീയമായി. സംഭാരമോ ഉപ്പിട്ട നാരങ്ങാവെള്ളമോ മാറിമാറി പരീക്ഷിക്കാം.
 ഉപ്പ്, കൊഴുപ്പ്, മധുരം
ആഹാരത്തിലെ മൂന്നു പാപങ്ങള്‍ എന്നറിയപ്പെടുന്ന ഉപ്പും കൊഴുപ്പും മധുരവും മിതമായി ഉപയോഗിച്ചാല്‍ ചെറുപ്പത്തെ അടിച്ചമര്‍ത്തുന്ന രോഗങ്ങള്‍, മരുന്നുകള്‍ എന്നീ ഭീഷണികളില്‍നിന്ന് രക്ഷപ്പെടാം. ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍, ഉലുവ, ഇഞ്ചി തുടങ്ങിയവ പല അസുഖങ്ങളെയും ചെറുക്കുന്നവയാണ്. കറികളിലും മറ്റും ഇവ ധാരാളമായി ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ആഴ്ച്ചയില്‍ രണ്ട് ദിവസം (ഒരു ദിവസമെങ്കിലും) വൃതം ശീലമാക്കുന്നത് മാനസിക സമ്മര്‍ദ്ധങ്ങള്‍ കുറക്കാനും ശരീര സൗന്ദര്യം നിലനിര്‍ത്താനും നല്ലതാണ് .

വെള്ളിയാഴ്‌ച, ഡിസംബർ 21

അറിയാനുള്ള അവകാശ നിയമം 2005 (വിവരവകാശ നിയമം 2005)

SREEVIDYAPRAKASINI SABHA RTI ACT IN MALAYALAM - SREEVIDYAPRAKASINI SABHA

വിവരാവകാശ നിയമത്തില്‍ ഭേദഗതി: കരട് പിന്‍വലിച്ചു

ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദേശങ്ങളുടെ കരട് കേന്ദ്രമന്ത്രിസഭ പിന്‍വലിച്ചു. ഭേദഗതി നിര്‍ദേശങ്ങള്‍ കൂടുതല്‍ വിവാദങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനം മന്ത്രിസഭ എടുത്തത്. പുനസംഘടനയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലേതാണ് ഈ തീരുമാനം. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭ്യമാക്കുന്നത് പൊതു-വികസനവിഷയങ്ങളില്‍ മാത്രമാക്കി നിജപ്പെടുത്തണമെന്ന നിര്‍ദേശമാണ് പുതിയ ഭേദഗതി നിര്‍ദേശത്തിലുള്ളത്. ഇത് പിന്‍വലിക്കുന്നത് ദുരുദ്ദേശപരമാണെന്ന വിമര്‍ശനം നേരിടേണ്ടിവരുമെന്ന തോന്നലാണ് കരട് പിന്‍വലിക്കാന്‍ കാരണം. മന്ത്രിസഭാ യോഗത്തില്‍ പുതിയതായി ചുമതലയേറ്റ കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും പങ്കെടുത്തു. സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. പല വകുപ്പുകളിലും മന്ത്രിമാര്‍ സഹമന്ത്രിമാരെ അവഗണിക്കുന്നുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.

Vivaravakasa Niyamam Oru Padanam

Vivaravakasa Niyamam Oru Padanam

തിങ്കളാഴ്‌ച, ഡിസംബർ 17

യു.എ.ഇ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ വകുപ്പ്‌ മന്ത്രി "സിറാജ്‌" പ്രോഗ്രാമില്‍

നാല്‍പത്തിയൊന്നാമത്‌ യു.എ.ഇ ദേശിയ ദിനാഘോഷത്തിണ്റ്റെ ഭാഗമായി സിറാജ്‌ മലയാളം ഡൈലി അബൂദാബി നാഷണല്‍ തിയേറ്ററില്‍ വെച്ച്‌ നടത്തിയ പ്രോഗ്രാമില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ വകുപ്പ്‌ മന്ത്രി ഹിസ്‌ ഹൈനസ്‌ ശൈഖ്‌ നഹയാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്‌യാന്‍ ശൈഖുനാ കാന്തപുരത്തിന്‌ ഉപഹാരം നല്‍കിയപ്പോള്‍ 

Inline images 1Inline images 2Inline images 3

ഞായറാഴ്‌ച, ഡിസംബർ 16

ഡോ .കെ.കെ.എന്‍.കുറുപ്പ് മ:അ ദിന്‍ അക്കാദമി ഡയരക്ടര്‍ ജനറലായി ചുമതലയേറ്റു

അറബിക് സെമിനാറും അഖില കേരള മാഗസിന്‍ മത്സരവും മഅ്ദിന്‍ ക്യാമ്പസില്‍

മലപ്പുറം: ലോക അറബിക് ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18ന് അറബിക് സെമിനാറും അഖില കേരള അറബിക് കയ്യെഴുത്ത് മാസിക മത്സരവും സംഘടിപ്പിക്കും. സെമിനാര്‍ ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാന്‍ഗേജ്വസ് യൂനിവേഴ്‌സിറ്റി (ഇഫ്‌ളു) അറബിക് വിഭാഗം തലവന്‍ ഡോ. മുഹമ്മദ് ജഹാംഗീര്‍ ഉദ്ഘാടനം ചെയ്യും. അറബി ഭാഷാ ആഗോള പ്രസക്തി എന്ന വിഷയത്തില്‍ പ്രമുഖര്‍ പ്രബന്ധം അവതരിപ്പിക്കും. അറബി പ്പബന്ധം, അറബി നിമിഷ പ്രസംഗം, അക്ഷരശ്ലോകം, എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും അനുമോദന പത്രവും വിതരണം ചെയ്ും. അഖില കേരള അറബി കയ്യെഴുത്ത് മാസിക മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2012 ല്‍ പ്രസിദ്ധീകരിച്ച എന്‍ട്രികള്‍ ഈ മാസം 16നു മുമ്പ് കണ്‍വീനര്‍, അറബിക് സെമിനാര്‍, മഅ്ദിന്‍ അക്കാദമി, സ്വലാത്ത് നഗര്‍, മലപ്പുറം എന്ന വിലാസത്തിലോ ഓഫീസിലോ നേരിട്ട് എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് 9633158822, 9142110338 നമ്പറില്‍ ബന്ധപ്പെടണം

ശനിയാഴ്‌ച, ഡിസംബർ 15

മുഖ്യമന്ത്രിയുടെ അതിവേഗം ബഹുദൂരം?

Dear Please see the attachment. Biju had filed a complaint for a vigilance enquiry against the Kerala Cricket Association on 2011 June 1. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് 2011 ജൂണ്‍ ഒന്നിന് ബിജു നല്‍കിയ പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണത്തിനായി 2011 ജൂലൈ 4 നു സ്പോര്‍ട്സ് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആ കത്തിന് നാളിതുവരെ തുടര്‍ നടപടി ഉണ്ടായില്ല. ഒരു വര്‍ഷവും 4 മാസവും കഴിഞ്ഞപ്പോള്‍, കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട ബിജുവിന് മറുപടി കൊടുക്കുന്ന അതെ ദിവസം 19-11-2012 നു ബിജുവിന്റെ പരാതി മുഖ്യമന്ത്രി വിജിലന്‍സിന് കൈമാറി അന്വേഷണം നടത്താന്‍ ഉത്തരവായി. (ഉത്തരത്തില്‍ രണ്ട് കാണുക) Impact of RTI application filed by an ordinary citizen. After one year and four months, CM acted on the letter given by the sports minister. "കത്തിന്മേല്‍ നടപടിയില്ല" എന്ന വാര്‍ത്തയെ ഭയന്നാണ് ഇപ്പോഴെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് ചെയ്തത്. ഇതാണോ മുഖ്യമന്ത്രിയുടെ അതിവേഗം ബഹുദൂരം? 20121211073835