ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വെള്ളിയാഴ്‌ച, നവംബർ 18

സൗദിയില്‍ നിന്നും തിരിച്ച് വരുന്നവര്‍ പറ്റിക്കപ്പെടാതിരിര്‍ക്കാന്‍ തങ്ങളുടെ സേവനാനന്തര ആനുകൂല്യം എത്രയാണെന്നും എങ്ങിനെ കണക്കാക്കാമെന്നും മനസ്സിലാക്കുക.


 ചിലയിടങ്ങളിൽ മീനിൽ രാസവസ്തുക്കൾ ചേർത്തു വിൽക്കുന്നതായുള്ള ആരോപണം ബലപ്പെടുന്നതിനിടെ അതേക്കുറിച്ച് അന്വേഷിക്കാൻ നടത്തിയ ശ്രമങ്ങൾ കൊണ്ടുചെന്നെത്തിച്ചതു ഞെട്ടിക്കുന്ന സത്യങ്ങളിലായിരുന്നു. കടലിൽനിന്നു നമ്മുടെ ഊണുമേശയിലേക്കുള്ള മീനിന്റെ യാത്രയിൽ കൂട്ടുപോയാൽ മനസ്സിൽ മീൻമുള്ളുകൾ തറയ്ക്കും.

കറിവച്ച മീൻ ദിവസങ്ങളോളം തിളയ്ക്കുന്നു, മീൻ കഴിക്കുന്നവർ ആശുപത്രിയിലാകുന്നു തുടങ്ങിയ വാർത്തകൾക്കു പിന്നാലെ മായക്കച്ചവടത്തിന്റെ പൊരുളറിയാനായിരുന്നു എന്റെ ശ്രമം. മീൻ കേടാകാതിരിക്കാൻ ചേർക്കുന്ന രാസവസ്തു എന്തെന്നറിയാൻ പല ബോട്ടുടമകളെയും സമീപിച്ചു. രഹസ്യം പുറത്തുവിടാൻ അവരാരും തയാറായില്ല.

അങ്ങനെയൊരു രാസവസ്തുവോ രാസവസ്തു കലർന്ന മീനോ കണ്ടുപിടിക്കാൻ ഇന്നേവരെ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർക്കു കഴിഞ്ഞിട്ടുമില്ല. കാര്യമായ പരിശോധന നടക്കുന്നില്ലെന്നും അവർ സമ്മതിക്കുന്നു. മൂന്നു മാസത്തിലൊരിക്കലോ മറ്റോ ഏതെങ്കിലും മാർക്കറ്റിൽ നിന്നു ചടങ്ങിനു വേണ്ടി അൽപം സാംപിൾ മീൻ എടുത്തു പരിശോധിക്കും. അതിൽ ഒന്നും കണ്ടെത്തുകയുമില്ലെന്നതു വിസ്മയിപ്പിക്കുന്ന സർക്കാർ കാര്യം.

മീനിൽ രാസവസ്തുക്കൾ ചേരുന്നുണ്ടോ? കടലിൽനിന്നു പത്തും പതിനാറും ദിവസം, ചിലപ്പോൾ ഒരു മാസംവരെയും പിന്നിട്ടെത്തുന്ന മീനുകൾ നമ്മുടെ അടുക്കളയിലെത്തുന്നതുവരെ വെറും ഐസ് മാത്രം വിതറിയാണോ സൂക്ഷിക്കുന്നത്? അല്ലെങ്കിൽ മീൻ കേടാകാതെ എങ്ങനെ ഇത്രയും നാളിരിക്കുന്നു? നീണ്ടകരയിലെ ഒരു ബോട്ടുടമയുടെ വായിൽ നിന്നു വീണുകിട്ടിയ വിവരം അന്വേഷണത്തിനു തുണയായി.

വെള്ളപ്പൊടിയുടെ ഉള്ളറിയാൻ...

‘‘മീൻ കേടാകാതിരിക്കാൻ ചേർക്കുന്ന പൊടിയുണ്ടോ?’’– കൊല്ലം നീണ്ടകര മൽസ്യബന്ധന തുറമുഖത്തെ ഒരു പ്രമുഖ ഇടനിലക്കാരനെ കണ്ടു രഹസ്യമായി ചോദിച്ചു. മംഗലാപുരത്തെ ബോട്ടുടമകളാണെന്നു പറഞ്ഞാണു പൊടിയന്വേഷിച്ചു ചെന്നത്. ആദ്യം സാംപിൾ വേണം, കൊള്ളാമെങ്കിൽ ചാക്കുകണക്കിനു കൊണ്ടുപൊയ്ക്കൊള്ളാം എന്ന വാക്കും കൊടുത്തു.

അടിമുടി ഒന്നു നോക്കിയശേഷം ഇടനിലക്കാരൻ പറഞ്ഞു ‘‘നോക്കാം, പലരും ഇതന്വേഷിച്ചു വരുന്നുണ്ട്.’’ കക്ഷി ഉടൻതന്നെ രണ്ടുപേരെ മൊബൈൽ ഫോണിൽ വിളിച്ചു ചോദിച്ചു ‘‘സാധനം ഉണ്ടോ?’’ അൽപം കഴിഞ്ഞു പറഞ്ഞു: ‘‘നാളെ വാ, ഒപ്പിച്ചുതരാം.’’
പിറ്റേന്നു ഞങ്ങളെ ഒരിടത്തു നിർത്തിയ ശേഷം ബൈക്കിൽ ഇടനിലക്കാരൻ എവിടേക്കോ പോയി. തിരിച്ചുവന്നതു രണ്ടു കിലോഗ്രാം വെള്ളപ്പൊടിയുമായാണ്. ‘പ്രിഷർ ഫിഷ്’ എന്നാണു മൽസ്യബന്ധന മേഖലയിൽ ഈ പൊടി അറിയപ്പെടുന്നത്.

സാധനം വാങ്ങുമ്പോൾ ഇടനിലക്കാരനോടു പറ‍ഞ്ഞു: ‘‘നോക്കിയിട്ടു വീണ്ടും വരാം. കുറെയധികം കൊണ്ടുപോകാം.’’
‘സാധന’വുമായി നേരെ പോയതു തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓഫിസിലേക്ക്. സാധനം കണ്ട് അവർ ഞെട്ടി. ഇൗ പൊടിയെന്താണെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കെമിക്കൽ അനാലിസിസ് വിഭാഗവും ഇന്റലിജൻസ് വിഭാഗവുമൊക്കെ മണം പിടിച്ചും പരിശോധിച്ചും നോക്കി, പക്ഷേ, കണ്ടുപിടിക്കാനായില്ല. അങ്ങനെയാണു വിശദമായ പരിശോധനയ്ക്കു തീരുമാനിച്ചത്.

കൊച്ചിയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ലാബിലും സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റ് (സിഎഫ്ആർഡി) ലാബിലും ഈ വെള്ളപ്പൊടി പരിശോധനയ്ക്കായി അയയ്ക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫിസിൽ നിന്നു ജോയിന്റ് കമ്മിഷണറുടെ നിർദേശം ലഭിച്ചു. ഞങ്ങൾ രണ്ടിടത്തും നേരിട്ടെത്തി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശാനുസരണം സാംപിൾ കൈമാറി. പണവുമടച്ചു.

രണ്ടാഴ്ചത്തെ വിശദപരിശോധനയ്ക്കു ശേഷം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) ഫലം വന്നു. ഞെട്ടിക്കുന്ന പരിശോധനാഫലമായിരുന്നു അത്. മീനിൽ കലർത്തുന്നതു സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തു. ജനിതക വൈകല്യം, പാർക്കിൻസൺ രോഗം, കോശങ്ങളുടെ നാശം, കാൻസർ, അകാലവാർധക്യം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കു സാധ്യതയുണ്ടാക്കുന്ന രാസവസ്തു.

ഭീകരനാണവൻ, കൊടുംഭീകരൻ..!!!

കേരളത്തിലും പുറത്തും ചിലയിടങ്ങളിൽ മൽസ്യബന്ധന തുറമുഖം മുതൽ ചില്ലറ വ്യാപാര മാർക്കറ്റുകളിൽ വരെ പച്ചമീനിനു മുകളിൽ വാരിവിതറിയും വെള്ളത്തിൽ കലക്കിയുമൊക്കെ പ്രയോഗിക്കുന്ന ഇൗ പൊടി ചെറിയ റോളിൽ അവസാനിക്കുന്ന വില്ലനല്ല, മുഴുനീള വില്ലൻ തന്നെ.

അച്ചാർ, ബ്രെഡ്, പഴജ്യൂസ്, ഉണക്കി സൂക്ഷിക്കുന്ന ചില പ്രോസസ് ചെയ്ത ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവയിൽ ബാക്ടീരിയയെ പ്രതിരോധിക്കാൻ വളരെ ചെറിയ അംശത്തിൽ മാത്രം ഉപയോഗിക്കുന്ന പ്രിസർവേറ്റീവ് ആയ സോഡിയം ബെൻസോയേറ്റ് മീനിൽ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്. വിദേശരാജ്യങ്ങളിൽ ഇതിന്റെ കൂടുതലായുള്ള ഉപയോഗം നിരോധിച്ചിട്ടുണ്ട്.

സോഡിയം ബെൻസോയേറ്റിനെപ്പറ്റി 2000ത്തിനു ശേഷം പുറത്തുവന്ന പഠനങ്ങൾ ഞെട്ടിക്കുന്നതാണ്. ഇത് അമിതമായി ശരീരത്തിനുള്ളിലെത്തിയാൽ അപകടകരമായ ദൂഷ്യഫലങ്ങളുണ്ടാകുമെന്നാണു പഠനങ്ങൾ. ജനിതക ൈവകല്യവും കാൻസറും പാർക്കിസൺ രോഗവും ന്യൂറോ സംബന്ധമായ അസുഖങ്ങളും അകാലവാർധക്യത്തിലേക്ക് എത്തിക്കുന്ന അസുഖങ്ങളുമെല്ലാം ഇതുമൂലം വരാനിടയുണ്ട്. കുട്ടികളിൽ ഇത് ഹൈപ്പർ ആക്ടിവിറ്റി എന്ന സ്വഭാവ വൈകല്യത്തിനും കാരണമാകുന്നുവെന്നു പഠനങ്ങൾ പറയുന്നു.

ലോകത്തെ തന്നെ ഏറ്റവും ആധികാരികമായ രീതിയിൽ ഗുണനിലവാരം നിശ്ചയിക്കുന്ന യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ടേഷൻ (എഫ്ഡിഎ) അവരുടെ നിയമാവലിയായ കോഡ് ഓഫ് ഫെഡറൽ റെഗുലേഷൻസ് (21) ൽ സോഡിയം ബെൻസോയേറ്റിനെപ്പറ്റി വ്യക്തമായി പറയുന്നുണ്ട് – പ്രോസസ് ചെയ്ത ആഹാരസാധനത്തിൽ സോഡിയം ബെൻസോയേറ്റ് 0.1% എന്ന അളവിൽ കൂടാൻ പാടില്ല.

അച്ചാർ, പഴജ്യൂസുകൾ എന്നിവ ദീർഘകാലം ഇരിക്കുന്നതിനും പിഎച്ച് ന്യൂട്രൈലൈസ് ചെയ്ത് നിലനിർത്തുവാൻ പോലും 0.1 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. പ്രകൃതിയിൽ നിന്നെത്തുന്ന, മീൻ പോലെയുള്ള ഭക്ഷ്യസാധനങ്ങളിൽ ഇത് ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ഫിഷറീസ് ടെക്നോളജി രംഗത്തെ വിദഗ്ധരും പറയുന്നു.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ലാബിൽ പരിശോധനയ്ക്കു ശേഷം ഞങ്ങൾ‍ക്കു കൈമാറിയ റിപ്പോർട്ടിലും കർശനമായി പറഞ്ഞിരിക്കുന്നു, ഒരു കാരണത്താലും പച്ചമീനിൽ ഇത് ഉപയോഗിക്കാനേ പാടില്ല. അനുവദിച്ചിട്ടുള്ള ഭക്ഷണസാധനങ്ങളിൽ അനുവദിക്കപ്പെട്ട അളവിൽ സോഡിയം ബെൻസോയേറ്റ് ശരീരത്തിലെത്തിയാൽ ശരീരം തന്നെ ഇതു മൂത്രത്തിലൂടെ പുറത്തുകളയുമെന്നതാണു മെഡിക്കൽ സയൻസ് പറയുന്നത്.

പക്ഷേ, അമിതമായാൽ കരളിനെയും വൃക്കയെയുമൊക്കെ നേരിട്ടു ബാധിക്കുകയും ചെയ്യും. സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സിഎഫ്ആർഡി) ലാബിൽ നിന്നു ലഭിച്ച ഫലത്തിൽ ഒന്നുകൂടി വ്യക്തമാക്കുന്നു. സോഡിയം ബെൻസോയെറ്റ് ആണെന്നതിനപ്പുറം അത് ശാസ്ത്രീയമായി പിഎച്ച് മൂല്യം കുറച്ചു നിർമിച്ചവയുമാണ്.

പിഎച്ച് മൂല്യം കുറയ്ക്കുമ്പോൾ മീനിലെ ചില ബാക്ടീരീയകളെ തടയാനാകുമെങ്കിലും മറ്റു ചില ബാക്ടീരിയകൾ ഉണ്ടാകുന്നു. അവ മനുഷ്യശരീരത്തിന് അതീവദോഷമാണുതാനും. ഇന്ത്യയിൽ ഇപ്പോഴും ഇതു സംബന്ധിച്ചു വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ലെന്നതിനാൽ ഇപ്പോഴും പച്ചമീനിൽ വരെ ഇത് ഉപയോഗിക്കുമ്പോൾ തടയാനും പദ്ധതിയില്ല.

തിളപ്പിച്ചാലും പോകില്ല..!!!

മീൻ ചത്തുകഴിയുമ്പോൾ തന്നെ ഏതൊരു ജീവിയെയും പോലെ ഇതിൽ ബാക്ടീരിയ പ്രവർത്തനം തുടങ്ങുന്നു. അയലയും മത്തിയും പോലെ എണ്ണയുടെ അംശമുള്ള മീൻ ഇനങ്ങൾ കൃത്യമായ രീതിയിൽ ഒരു കിലോഗ്രാം മീനിൽ ഒരു കിലോഗ്രാം ഐസ് എന്ന കണക്കിൽ ചേർത്ത് കൃത്യമായ ഇടവേളയിൽ ഐസ് അലിയുന്നതിനനുസരിച്ച് അളവു തെറ്റാതെ ഇട്ടു സൂക്ഷിക്കണമെന്നാണു ഭക്ഷ്യസുരക്ഷാ വകുപ്പും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ശാസ്ത്രജ്ഞരും പറയുന്നത്.

അൽപനിമിഷം പോലും ഇൗ തണുപ്പിൽ നിന്ന് അന്തരീക്ഷ ഊഷ്മാവിലേക്കു മാറാൻ പാടില്ല. ഇങ്ങനെ സൂക്ഷിക്കുന്ന മീൻ –5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വച്ചാൽ പോലും അഞ്ചോ ആറോ ദിവസമേ പരമാവധി സൂക്ഷിക്കാനാകൂ. അതു കഴിഞ്ഞാൽ ബാക്ടീരിയകൾ നൂറിരട്ടിയിലേക്കു പെരുകും.
പക്ഷേ, കടലിൽനിന്നു പുറപ്പെട്ടു പല കൈമറിഞ്ഞു നമ്മുടെ അടുക്കളയിലെത്തുമ്പോൾ എത്രയോ തവണ ഐസിൽ നിന്നു ചൂടിലേക്കും വീണ്ടും ചെറിയ തണുപ്പിലേക്കും ചൂടിലേക്കും മീൻ കൈമാറ്റം ചെയ്യപ്പെടുന്നു.

ബാക്ടീരിയകൾ വൻതോതിൽ കയറുന്നതിന് അവസരം. സോഡിയം ബെൻസോയേറ്റ് മീനിൽ ഉണ്ടാകുന്ന ബാക്ടീരിയയുടെ ഡിഎൻഎയിൽ തന്നെ പ്രവർത്തനം നടത്തി നശിപ്പിക്കും. ബാക്ടീരിയകളെ മാത്രമല്ല ഫംഗൽ വൈറസുകളെയും നശിപ്പിക്കും. അങ്ങനെ മീൻ ദീർഘകാലം നിൽക്കും. മീൻ പിടയ്ക്കുന്നില്ലെങ്കിലും ഉടയാതെ നല്ല ബലത്തോടെ നിൽക്കും.

കണ്ണുകളിൽ നോക്കിയാണു മീനിന്റെ പുതുമയും പഴമയും നിശ്ചയിക്കുന്നതെന്നു ചിലർ പറയാറുണ്ട്. അങ്ങനെയെങ്കിൽ സോഡിയം ബെൻസൊയേറ്റ് കവചത്തിലിരിക്കുന്ന മീനിന്റെ കണ്ണുകൾ എന്നും പുതുമയോടെ തിളങ്ങും. എപ്പോഴാണോ ഇൗ രാസകവചം മാറുന്നത്, ആ നിമിഷം ബാക്ടീരിയകൾ പ്രവർത്തനം തുടങ്ങും. അതു ചിലപ്പോൾ മീൻ നമ്മളുടെ അടുക്കളയിലെത്തിക്കഴിഞ്ഞ ശേഷമാകും.

പിന്നെയുമുണ്ട് അപകടം. മീൻകറിയാകുമ്പോൾ ചൂടിൽ ഇതു നശിക്കുമെന്നു കരുതരുത്. 100–120 ഡിഗ്രി സെൽഷ്യസ് ചൂടിൽ മീൻകറി തിളയ്ക്കുമ്പോൾ ഇൗ രാസവസ്തുവിന് ഒന്നും സംഭവിക്കുന്നില്ല. സോഡിയം ബെൻസോയേറ്റ് നിർവീര്യമാകുന്ന ചൂട് 420 ഡിഗ്രി സെൽഷ്യസാണ്...!!
കടപ്പാട്: മലയാളമനോരമ

ബുധനാഴ്‌ച, നവംബർ 9

ഏക സിവിൽ കോഡും മുത്വലാഖും


സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനാ ശിൽപികൾ ഇന്ത്യൻ നിയമ വ്യവസ്ഥയെ സിവിൽ നിയമങ്ങൾ എന്നും ക്രിമിനൽ നിയമങ്ങൾ എന്നും രണ്ടായി തരം തിരിച്ചു.....

👉ഇന്ത്യയിൽ ഒരു പാട് മതങ്ങളും മത വിശ്വാസികളും ഉണ്ട്.. അവരുടെയെല്ലാം ആരാധനാ രീതികളും, അനുഷ്ടാനങ്ങളും വ്യത്യസ്ഥവുമാണ്... അത് കൊണ്ട് തന്നെ അംബേദ്കറിന്റെ നേത്യത്വത്തിലുള്ള ഭരണ ഘടനാ ശിൽപികൾ ദീർഘ വീക്ഷണത്തോടെയാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയത്...

👉സിവിൽ നിയമങ്ങൾ എന്നാൽ
കല്യാണം, മരണം, വസ്ത്രധാരണം, വിശ്വാസങ്ങൾ, കർമ്മങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഓരോ പൗരനും വ്യക്തമായ വ്യക്തി സ്വാതന്ത്ര്യം ഭരണഘടന വകവെച്ചു തരുന്നു... അഥവാ മുസൽമാന് ഇസ്ലാം മത പ്രകാരം വിവാഹവും അനുബന്ധ കാര്യങ്ങളും നടത്താം. അതിന് അയാൾക്ക് അവകാശം ഉണ്ട്.ഇത് പോലെ മറ്റു മതസ്ഥർക്കും അവരവരുടെ മതം നിർദേശിക്കും പോലെ മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യാൻ ഈ രാജ്യത്ത് അവകാശം ഉണ്ട്...

👉ഒരു പക്ഷേ എന്റെ മതത്തിന്റെ രീതികളോട് എതിരായിരിക്കും മറ്റൊരു മതത്തിലെ രീതി ഉദാഹരണത്തിന് ശവ സംസ്കാരം മുസ്ലിമിന് മയ്യിത്ത് മറവ് ചെയ്യലാണെങ്കിൽ ഹിന്ദുവിന് ദഹിപ്പിക്കലാണ്... ഇങ്ങനെ വരുമ്പോൾ എന്റെ മത വിശ്വാസത്തിന് എതിരാണ് ദഹിപ്പിക്കൽ അതിനാൽ അത് പാടില്ല എന്ന് പറയാൻ മുസ്ലിമിന് അവകാശം ഇല്ല... അപ്രകാരം തന്നെ പശുവിനെ ആരാധിക്കുന്ന ഹിന്ദുക്കൾ അവർ പശുവിനെ ദൈവമായി കാണുന്നു.അവർ ഗോമാംസം ഭക്ഷിക്കുകയില്ല അത് കൊണ്ട് ആരും അത് കഴിക്കരുത് എന്ന് പറയാൻ ഒരു ഹിന്ദുവിന് അവകാശം ഇല്ല.....

👉ചുരുക്കത്തിൽ സിവിൽ നിയമങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് ഈ രാജ്യത്ത് വ്യക്തിപരമായ താൽപര്യങ്ങൾക്കാണ് മുൻഗണന....
എന്നാൽ ക്രിമിനൽ നിയമങ്ങൾ അങ്ങനെ അല്ല....

👉ക്രിമിനൽ നിയമങ്ങളിൽ ഈ രാജ്യത്തെ ഓരോ പൗരനും ഇന്ത്യൻ ഭരണ ഘടന നിർദ്ദേശിച്ച ശിക്ഷാ നടപടികളാണ് സാധ്യമാവുക.... അത് മതങ്ങളുടെ നിയമനടപടികൾക്ക് എതിരായി ആണ് വരുന്നത് എങ്കിലും ശരി ഭരണഘടനയിൽ പറഞ്ഞ ശിക്ഷയേ ഇവിടെ സംഭവ്യമാകൂ.... ഉദാഹരണമായി
ഇസ്ലാം മതത്തിൽ ഒരു കൊലപാതകത്തിന് ഉള്ള ശിക്ഷ മരണമാണ്.പക്ഷേ ഇന്ത്യൻ ഭരണഘടനയിൽ അതിനുള്ള ശിക്ഷ ജയിൽ വാസമാണ്... ഇവിടെ എന്റെ മതത്തിലെ നിർദ്ദേശം നടപ്പിലാക്കണം എന്ന് പറയാൻ മുസ്ലിമിന് അവകാശമില്ല.. അപ്രകാരം തന്നെ മറ്റു മതസ്ഥർക്കും അവകാശമില്ല.....

👉ഇത്രയുമാണ്  ഇന്ത്യൻ ഭരണഘടനയിലെ സിവിൽ ക്രിമിനൽ നിയമങ്ങളുടെ ആകെത്തുക......

👉ഈ രാജ്യത്തെ എല്ലാം പൗരന്മാർക്കുമായി പൊതുവായ ഒരു സിവിൽ നിയമം മാത്രം മതി എന്ന വാദത്തിൽ നിന്നാണ് ഏക സിവിൽ കോഡ് എന്ന വിവാദം പിറവി എടുക്കുന്നത്.

*അതായത് ഈ രാജ്യത്ത് മുസ്ലിമിനും, ഹിന്ദുവിനും, കൃസ്ത്യാനിക്കുമെല്ലാം വിവാഹം ഒരു പോലെ, ശവ സംസ്കാരം ഒരു പോലെ,വസ്ത്രധാരണ സംസ്കാരം ഒരു പോലെ അങ്ങനെ അങ്ങനെ...*
ഒരാൾ മരിച്ചാൽ ദഹിപ്പിക്കാനാണ് ഏക സിവിൽ കോഡിലുടെ നിയമമാകുന്നതെങ്കിൽ മുസ് ലിം മരിച്ചാലും ഇവിടെ ദഹിപ്പിക്കുക തന്നെ ചെയ്യേണ്ടി വരും... കല്യാണം രജിസ്റ്റർ ഓഫീസിൽ പോയി വധുവും വരനും ഒപ്പിട്ടാൽ മതി... വലിയ്യ്, സാക്ഷി ഇതൊന്നും ആവശ്യമില്ല എന്ന സ്ഥിതി വിശേഷത്തിലേക്ക് എത്തും, വിവാഹ മോചനത്തിനും സർക്കാർ ഓഫീസിൽ പോയി ദമ്പതികൾ ഒപ്പിട്ട് കൊടുത്ത് വിവാഹബന്ധം പിരിയേണ്ടി വരും. ത്വലാഖ് വഴിയുള്ള ബന്ധവിശ്ചേദത്തിനൊന്നും പരിഗണന ലഭിക്കുകയില്ല.....

👉ഏക സിവിൽ കോഡ് വന്നാൽ ഹിന്ദു  മതത്തിന്റെ നിയമത്തെയാണ് ഇവിടെ സ്വീകരിക്കപ്പെടുക. കാരണം
ഇന്ത്യയിൽ 130 കോടിയിൽ പരം ജനങ്ങൾ ഉണ്ട്. അതിൽ ഏകദേശം 100 കോടി ജനങ്ങളും ഹിന്ദു മത വിശ്വാസികളാണ്  17 കോടിയിൽ പരം മുസ്ലിംകളേ ഇന്ത്യയിൽ ഉള്ളൂ...... ബാക്കിയുള്ള തുലോം തുച്ചം മറ്റു മത വിശ്വാസികളും. ഇത്തരുണത്തിൽ മൃഗീയ ഭൂരിപക്ഷമുള്ള ഹിന്ദു ആചാരങ്ങളെ സ്വീകരിക്കാൻ ഈ രാജ്യത്തെ മറ്റു മത വിശ്വാസികളും നിർബ്ബന്ധിതരാവും, അതിലേക്കുള്ള ഒരു പ്രാരംഭ മായിട്ടാണ് ഇപ്പോൾ മുത്വലാഖിനെ വിവാദമായി കൊണ്ടുവരുന്നത്...

👉മുത്വലാഖ് എന്നാൽ വിവാഹമോചനം എന്നേ അർത്ഥമുള്ളൂ.....

ഈ മുത്വലാഖ് സത്യത്തിൽ സിവിൽ നിയങ്ങളുടെ പരിധിയിലാണ് വരുന്നത്. അത് ഭേദഗതി വരുത്തി ഇന്ത്യൻ ക്രിമിനൽ ചട്ടങ്ങളുടെ നടപടി ക്രമം പോലെ വിവാഹമോചനത്തിന്  മതങ്ങളുടെ കാഴ്ചപാട് സ്വീകരിക്കപ്പെടാതെ പകരം ഏക സിവിൽ കോഡ് മുഖേന ഭരണഘടന വിവക്ഷിക്കുന്ന  ഒരു രൂപത്തിലേക്ക് മാറ്റം വരുത്തണം എന്നാണ് ഇവിടുത്തെ ഇസ്ലാം വിരുദ്ധ ശക്തികളുടെ ആവശ്യം.

👉ഇതിനെന്താണിപ്പോൾ കുഴപ്പം എന്ന് ഒരു പക്ഷേ നാം ചിന്തിച്ചേക്കും.ഇസ്ലാമിൽ വിവാഹ ബന്ധം എന്നത് വാക്കാൽ ഉള്ള ഉടമ്പടിയാണ്. അതിനാൽ തന്നെ വിവാഹ മോചനത്തിന്റെ വാചകങ്ങൾ പറഞ്ഞാൽ വിവാഹം വേർപെടുകയും ചെയ്യും..... ഇനി ഒരാൾ പെട്ടെന്നുള്ള ആവേശത്തിൽ മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലി. മതത്തിന്റെ കണ്ണിൽ പിന്നെ ആ ദമ്പതിമാർ അന്യരാണ്. അനുരഞ്ജന ചർച്ചയിലൂടെ ബന്ധം വിളക്കി ചേർക്കാൻ നിർവ്വാഹം ഇല്ലാതെ ആവും..... ഞാൻ പെട്ടെന്നുള്ള ആവേശത്തിൽ അറിയാതെ ചെയ്തത് ആണെന്ന് പറഞ്ഞാൽ ഏക സിവിൽ കോഡിലൂടെ തിരുത്തപ്പെട്ടേക്കാവുന്ന ഇന്ത്യൻ നിയമ വ്യവസ്ഥ പ്രകാരം അവരെ വീണ്ടും ഭാര്യാ ഭർത്താക്കന്മാരായി തുടർന്നുംതാമസിക്കാൻ അനുവാദം കൊടുത്തേക്കും. പക്ഷേ അത് ഇസ്ലാം മതത്തിന്റെ കണ്ണിൽ അനുവദനീയമാവുകയില്ല......

👉എന്തിനാണ് മതത്തിന് ഇത്ര കാർകഷ്യം എന്ന് ചോദിക്കരുത്... കാരണം വിവാഹ മോചനം എന്നത് കുട്ടിക്കളി അല്ല....
നാം വിമാനത്തിൽ യാത്ര ചെയ്യുന്നവരാണ്. അതിൽ നാം എമർജൻസി വാതിൽ കണ്ടിട്ടുണ്ട് അത്യാവശ്യ ഘട്ടത്തിൽ വേറെ നിർവ്വാഹം ഇല്ലാതായാൽ മാത്രം ഉപയോഗിക്കാനാണ് ആ വാതിൽ വിമാനത്തിൽ സംവിധാനം ചെയ്തിരിക്കുന്നത്.... അത് പോലെ തന്നെയാണ് അവസാനഘട്ടത്തിൽ വേറെ നിർവ്വാഹം ഇല്ലാതാകുമ്പോൾ മാത്രമാണ് ഇസ്ലാമിൽ മുത്വലാഖ് അനുവദനീയമാകുന്നത്......

👉പെട്ടെന്നൊരു ആവേശത്തിൽ വിമാനത്തിലെ എമർജൻസി വാതിൽ തുറന്ന് പോയതാണ് എന്ന് പറഞ്ഞാൽ എന്ത് ഫലമാണുള്ളത്. അപ്രകാരം വകതിരിവില്ലാതെ കുട്ടിക്കളി കളിക്കാനുള്ളതല്ല ത്വലാഖ്......

👉മുത്വലാഖ് വിവാദം തുടങ്ങിയപ്പോൾ മുതൽ പൊടിപ്പും തൊങ്ങലും വെച്ച് ഇസ്ലാമിനെ പ്രതിരോധത്തിലാക്കാൻ ചില മാധ്യമങ്ങളും കേട്ടാൽ അമർഷം തോന്നുന്ന ചില സാങ്കൽപിക ത്വലാഖ് കഥകളും പ്രചരിപ്പിക്കുന്നത് കാണുന്നുണ്ട്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ആനുകാലിക സാഹചര്യത്തിൽ ഇസ്ലാമിനെ ഒറ്റപ്പെടുത്താൻ ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത് എന്ന് വ്യക്തം....

👉ഉറച്ച വിശ്വാസ ധാർഢ്യത്തോടെ നമുക്ക് സകല വെല്ലുവിളികളേയും നേരിടാം......

തിങ്കളാഴ്‌ച, നവംബർ 7

ഇസ്ലാമ് ക്വിസ്.



⭕1. ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്❓
💠യൂസുഫ് നബിയുടെ കഥ.
⭕2. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത❓
💠ഹഫ്സ ബിന്‍ത് ഉമര്‍.
⭕3. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓
💠യൂസുഫ് നബി (അ).
⭕4. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന്
 വിശ്വസിച്ചവര്‍❓
  💠മക്കയിലെ കിനാര്‍ വിഭാഗം.
⭕5.ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍              പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
💠 34 സ്ഥലങ്ങളില്‍.
⭕6.ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ❓
💠മറിയം ബീവി.
⭕7. ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍❓
💠യൂനുസ് (അ).
⭕8. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം❓
 💠മറിയം ബീവി.
⭕9.ആദം നബിയുടെ രണ്ട്
 പുത്രന്മാര്‍❓
 💠ഹാബീല്‍, ഖാബീല്‍.
⭕10. ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓
💠മൂസ(അ).
⭕11."കലീമുല്ലാഹ്" എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓
💠മൂസ(അ).
⭕12. മൂസ(അ)യുടെ പിതാവിന്‍റെ പേര്❓
  💠ഇംറാന്‍.
⭕13. യൂനുസ് നബി നിയുക്തനായ നാടിന്‍റെ
പേര്❓
  💠ഈജിപ്ത്.
⭕14.മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓
  💠സക്കരിയ്യ നബി.
⭕15.കഅ്ബ പുതുക്കിപ്പണിതത്
ആരാണ്❓
💠ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.
 ⭕16.  അഗ്നികുണ്ഡാരത്തിലേ
ക്ക് എറിയപ്പെട്ട
 പ്രവാചകൻ❓
💠ഇബ്റാഹീം നബി.
⭕17.നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓
💠950 വര്‍ഷം.
⭕18.ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓
💠അയ്യൂബ് നബി.
⭕19.ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓
 💠ഹാജറ, സാറ.
⭕20. റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍❓
💠 നൂഹ് നബി (അ).
⭕2l. ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്❓
💠ആദ് സമുദായം.
⭕22.ശുഐബ് നബിയെ നിയോഗിക്കപ്പെട്ട നാട്❓
💠 മദ് യിൻ.
⭕23.സുലൈമാന്‍ നബിയുടെ പിതാവിന്‍റെ
 പേര്❓
 💠ദാവൂദ് നബി.
⭕24:യഹിയാ നബിയുടെ പിതാവ്❓
💠സകരിയ്യാ നബി.
⭕25.ആദ്യത്തെ വേദ
ഗ്രന്ഥം❓
💠തൗറാത്ത്.
⭕26.പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍❓
💠സുലൈമാന്‍ നബി.
⭕27.സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം    പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
💠8 പ്രാവശ്യം.
⭕28 .ഒരു പ്രവാചന്‍റെ രണ്ട് മക്കളും പ്രവാചകന്‍മാര്‍, അവരുടെ പേര്❓
💠ഇബ്റാഹീം നബി ( മക്കൾ ,ഇസ്ഹാഖ് നബി, ഇസ്മാഈല്‍ നബി)
⭕29.വിവാഹം കഴിക്കാത്ത നബി❓
 💠ഈസാ നബി.
⭕30.യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍❓
💠ബിന്‍യാമീന്‍.
⭕31.ബൈതുല്‍ മുഖദ്ദസ്
 നിര്‍മിച്ചത്❓
💠ദാവൂദ് നബി, സുലൈമാന്‍ നബി.
⭕32.സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍❓
💠യൂസുഫ് നബി.
⭕33.പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍❓
💠ആദം നബി, ഈസാ നബി.
⭕34.ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന
പ്രവാചകന്‍❓
💠ഈസാ നബി.
⭕35.സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍❓
💠നൂഹ്, ലൂത്ത് നബിമാരുടെ ഭാര്യമാർ.
 ⭕36.നബിയുടെ ഗോത്ര നാമം❓
 💠ഖുറൈശ്.
⭕ 37.നബിയുടെ കുടുംബ നാമം❓
💠ബനൂ ഹാശിം.
⭕38.നബിയുട
പിതാമഹന്‍❓
💠അബ്ദുല്‍ മുത്തലിബ്.
⭕39.ആമിനാ ബീവിക്ക് ശേഷം നബിയെ
 മുലയൂട്ടിയത്❓
 💠സുവൈബ.
⭕ 40.നബിയുടെ വളര്‍ത്തുമ്മയുടെ പേര്❓
 💠ഉമ്മു അയ്മന്‍.
⭕41.ഇസ്ലാമിലെ ആദ്യ
 രക്തസാക്ഷി❓
 💠സുമയ്യ ബീവി.
⭕42. നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍❓
  💠അബൂബക്കര്‍(റ).
⭕ 43 . നബിﷺ മക്കയില്‍ പ്രബോധനം നടത്തിയ
കാലം❓
 💠13 വർഷം.
⭕44.നബിﷺ മദീനയില്‍ പ്രബോധനം നടത്തിയ കാലം
💠10 വർഷം.
⭕45.ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്❓
💠ഉമറുബ്നു അബ്ദില്‍ അസീസ്.  
⭕46.നബിﷺയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി❓
 💠സൈദുബ്നു സാബിത് (റ)
⭕47.പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕48.നബിﷺ ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍ നല്‍കിയിരിക്കുന്ന പ്രത്യേക പേര്❓
 💠ആനക്കലഹ വര്‍ഷം.
⭕49 .നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം❓
 💠ഹര്‍ബുല്‍ ഫിജാര്‍.
⭕50.മദീനയുടെ പഴയ
പേര്❓
 💠യസ്രിബ്.
⭕51.ഹിജ്റയില്‍ നബിതങ്ങളുംﷺ അബൂബക്കര്‍(റ)വും ആദ്യം പോയ
സ്ഥലം❓
💠സൗര്‍ ഗുഹ.
⭕52. പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത
 സ്വഹാബി❓
 💠അബൂഹുറൈറ(റ).
⭕53 .പ്രവാചകﷺനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി❓
 💠കഅ്ബുബ്നു അശ്റഫ്.
⭕54.നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ❓അവരുടെ
പ്രായം❓
💠ഖദീജാ ബിവിയെ(40 വയസ്സ്)
⭕55. നബിﷺ വിവാഹം ചെയ്ത ഏക കന്യക❓
 💠ആഇശാ ബീവി.
⭕56.ആഇശാ ബീവി മരണപ്പെട്ട വര്‍ഷം❓
 💠ഹിജ്റ 57.
⭕57. നബിﷺ അവസാന
മായി വിവാഹം ചെയ്തത്❓
💠മൈമൂന ബിവി.
⭕58.ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്❓
💠മാരിയതുല്‍ ഖിബ്തിയ്യ.
⭕59. പ്രവാചകﷺ പുത്രന്‍ ഇബ്റാഹീം മരണപ്പെടുന്പോള്‍           വയസ്സെത്രയായിരുന്നു❓
💠 2 വയസ്സ്.
⭕60.നബി തങ്ങല്‍ﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം❓  മാസം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം,  (ശവ്വാലില്‍)
⭕61.ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത❓
💠ആഇശാ ബീവി.
 ⭕62.നബി (സ)വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ❓
💠സൈനബ് ബിന്‍ത് ജഹ്ശ്.
⭕63.ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕64.മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം❓
 💠 ബൈത്തുൽ മുഖദ്ദസ്.
⭕65. മിഅ്റാജില്‍ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം❓
💠സിദ്റതുല്‍ മുന്‍തഹാ.
⭕66. നബി ﷺ സ്വര്‍ഗ നരകങ്ങള്‍ കണ്ട ദിവസം❓
 💠മിഅ്റാജ് ദിനം.
⭕67. മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം❓
💠സിദ്റതുല്‍ മുന്‍തഹാ.
⭕68.ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍❓
 💠പതിനാല്.
⭕69.അവസാനമായി ഇറങ്ങിയ സൂറത്ത്❓
💠 സൂറത്തുൽ അസ്‌റ്.
⭕70.ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?
💠ആയതുദ്ദൈൻ.
⭕71.യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം❓
💠ബദർ യുദ്ധ ദിനം.
⭕72.ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ
 സൂറത്ത്❓
💠സൂറത്തു ത്വാഹാ.
⭕73.നോമ്പുകാർ പ്രവേശിക്കുന്ന  സ്വർഗ്ഗ
കവാടം❓
💠റയ്യാൻ.
⭕74. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി❓
💠ഹസ്സാനുബ്‌നു സാബിത്‌
⭕75.ജന്നത്തുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ❓
💠ഉസ്‌മാനുബ്‌നു അഫ്ഫാൻ
⭕76.നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത❓
💠ഉമ്മു അതിയ്യ(നസീബ ബിന്‍ത്‌ ഹാരിസ്‌).
⭕77. നബിക്കു പിതാവില്‍ നിന്നും അനന്തരമായി
 ലഭിച്ചത്‌❓
💠അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ.
⭕78.ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്‌❓
💠സൂറതുല്‍ അന്‍ആം.
⭕79.ഖുര്‍ആനിന്റെ
 സൂക്ഷിപ്പുകാരി❓
 💠ഹഫ്‌സ (റ).
⭕80.നബി(സ)യുടെ പേര്‌ ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്‌❓
💠നാലു തവണ
⭕81.നബി (സ) മയ്യിത്ത്‌ നിസ്‌ക്കരിച്ച ഏക ഭാര്യ❓
💠സൈനബ്‌ (റ);
⭕82.ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ്‌ ഗ്രന്ഥം❓
💠മുവത്ത(മാലികീ ഇമാം).
⭕83.നബി(സ)യെ ശല്യം ചെയ്‌തയാളെ ഖുര്‍ആന്‍ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട്‌. ആരാണിയാള്‍❓
💠വലീദുബ്‌നു മുഗീറ
⭕84. നബി(സ) തങ്ങളുടെ ഏറ്റവും വലിയ മുഅ ജിസത്ത്❓
💠 വിശുദ്ധ ഖുർആൻ.
⭕85. നബി(സ) വഫാത്തായ
 തീയ്യതി❓
💠 റബീഉൽ അവ്വൽ 12.

ഞായറാഴ്‌ച, നവംബർ 6

കരട് പ്രയോരിട്ടി റേഷന്‍ കാര്‍ഡ് പട്ടികയിലെ അനര്‍ഹരെ കണ്ടെത്താന്‍ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകളെയും വിളിച്ചു ഹിയറിംഗ് നടത്താന്‍ വേണ്ട ക്രമീകരണം ഉണ്ടാക്കേണ്ടതാണ്

പ്രസിദ്ധീകരിച്ച കരട് പ്രയോരിട്ടി റേഷന്‍ കാര്‍ഡ് പട്ടികയിലെ പിഴവുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള പുതിയ അപേക്ഷകളില്‍ ഇപ്പോള്‍ ബന്ധപെട്ട ഉദ്ധ്യോഗസ്ഥര്‍ ഹിയറിംഗ് നടത്തി അപേക്ഷയിലെ വസ്തുതകള്‍ സത്യമാണോ എന്ന് പരിശോധിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ അനര്‍ഹര്‍ ഈ ഹിയറിങ്ങില്‍ പുറത്താവും,
     പക്ഷെ ഭൂരിപക്ഷം വരുന്ന ഇപ്പോള്‍ കരട് പ്രയോരിട്ടി ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ള ആളുകള്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍, ഒരു പരിശോധനയും കൂടാതെ ടാറ്റഎന്ട്രി നടത്തി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമുള്ള ഈ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല
    അതിനാല്‍ ജനപ്രധിനിധികളും ബന്ധപെട്ട ഉദ്ധ്യോഗസ്ഥരും എത്രയും പെട്ടന്ന് കരട് പ്രയോരിട്ടി റേഷന്‍ കാര്‍ഡ് പട്ടികയിലെ അനര്‍ഹരെ കണ്ടെത്താന്‍ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകളെയും വിളിച്ചു ഹിയറിംഗ് നടത്താന്‍ വേണ്ട ക്രമീകരണം ഉണ്ടാക്കേണ്ടതാണ്, അല്ലാത്ത പക്ഷം അര്‍ഹരായ കുറെയാളുകള്‍ ലിസ്റ്റിനു പുറത്താവും

വ്യാഴാഴ്‌ച, നവംബർ 3

നിശ്ചിത തിയതിക്കകം ബില്‍ തുക അടച്ചില്ലെങ്കില്‍ കെഎസ്ഇബിക്ക് ഇനി മുതല്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ കഴിയില്ല.

നിശ്ചിത തിയതിക്കകം ബില്‍ തുക അടച്ചില്ലെങ്കില്‍ കെഎസ്ഇബിക്ക് ഇനി മുതല്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ കഴിയില്ല. 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ വൈദ്യുതി വിച്ഛേദിക്കാവൂ എന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു.
നിലവില്‍, ബില്ലും വൈദ്യുതി വിച്ഛേദിക്കാനുള്ള മുന്നറിയിപ്പും ഒറ്റ നോട്ടീസായിട്ടാണ് ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയില്‍ നിന്ന് ലഭിക്കുന്നത്. ബില്‍ ലഭിച്ച് പത്ത് ദിവസത്തിനകം പിഴ ഇല്ലാതെ ബില്‍ അടയ്ക്കാം. 25 ദിവസത്തിനുള്ളില്‍ പിഴയോടു കൂടി ബില്‍ തുക അടിച്ചില്ലെങ്കില്‍ അടുത്ത ദിവസം വൈദ്യുതി വിച്ഛേദിക്കും. 2013 ആക്റ്റ് പ്രകാരം വൈദ്യുതി ബില്ലും വിച്ഛേദിക്കുന്നതിനുള്ള മുന്നറിയിപ്പും ഉപേഭാക്താവിനെ അറിയിക്കണം. കെഎസ്ഇബിയുടെ സൗകര്യം കണക്കിലെടുത്ത് ഇത് ഒറ്റ അറിയിപ്പായിട്ടാണ് നല്‍ക്കുന്നത്. എന്നാല്‍, ഈ നടപടി ഇനി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ലെന്ന് സംസ്ഥാന ഉപഭോക്തൃ പ്രശ്‌ന തര്‍ക്ക ഫോറത്തിന്റെ ഉത്തരവിട്ടു.
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ് പ്രകാരം ജനുവരി മുതല്‍ വൈദ്യുതി വിച്ഛേദിക്കുന്നതിനു മുന്‍പ് 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ കെഎസ്ഇബിക്ക് ഇനി കണക്ഷന്‍ കട്ട് ചെയ്യാന്‍ കഴിയൂ. ഗാര്‍ഹിക-ഗാര്‍ഹികേതര ഉപഭോക്താക്കളുടെ കാര്യത്തില്‍ ഇത് ബാധകമാണ്. എന്നാല്‍, ഇതു മൂലം ബില്‍ തുകയില്‍ വര്‍ദ്ധനവ് ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ചട്ട പ്രകാരം രണ്ട് നോട്ടീസ് നല്‍ക്കുന്നതിന് കൂടുതല്‍ ജീവനക്കാരുടെ ആവശ്യമുണ്ടെന്നും ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കെഎസ്ഇബി വാദിച്ചു. എന്നാല്‍, നിയമങ്ങളുടെ ചട്ടങ്ങളും ഉണ്ടാക്കുന്നത് ജനങ്ങളുടെ നന്മയ്ക്കായിട്ടാണെന്നും കെഎസ്ഇബി ആക്ട് നടപ്പാക്കാനുള്ള ബാധ്യത ബോര്‍ഡിനുണ്ടെന്നും ഉപഭോക്തൃ പ്രശ്‌ന പരിഹാര ഫോറ വ്യക്തമാക്കി. അങ്കമാലി സ്വദേശി ജോസഫ് നല്‍കിയ പരാതിയിലാണ് ഫോറത്തിന്റെ ഇടപ്പെടല്‍.

ബുധനാഴ്‌ച, നവംബർ 2

സോഷൃല്‍ ഒാഡിറ്റ് നടത്തുന്നതിനുവേണ്ടി സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റൂ ട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി കൊല്ലം ജില്ലയിലെ കൊട്ടാരക്കര സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റൂ ട്ടില്‍ വെച്ച് നടത്തിയ ട്രൈനിംങ്ങില്‍ പങ്കെടുക്കുകയും അതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ മൈലം ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി സോഷൃല്‍ ഒാഡിറ്റ് നടത്തുകയും ചെയ്തു . ഇനി മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍നിന്നും തിരഞ്ഞെടുക്കുന്ന സോഷൃല്‍ ഒാഡിറ്റ് അംഗങ്ങള്‍ക്ക് ട്രൈനിംങ്ങ് കൊടുക്കുകയും അവരെ അതിനു സജ്ജരാക്കാനുമുള്ള ചുമതലയും ലഭിച്ചിട്ടുണ്ട്




മലപ്പുറം കാഴ്ചകള്‍

കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കുറവാണെന്ന് കരുതുന്ന പലരും ഉണ്ട്. എന്നാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കാര്യത്തില്‍ മലപ്പുറം അത്ര മോശമല്ല എന്നതാണ് സത്യം. ഒരു വശത്ത് കടലും മറുവശത്ത് മലനിരകളും നിറഞ്ഞ മലപ്പുറത്ത് കൂടെയാണ് ഭാരതപ്പുഴയും ചാലിയാറും ഒഴുകുന്നത്. അതിനാല്‍ തന്നെ മലപ്പുറത്ത് കാഴ്ചകള്‍ക്ക് പഞ്ഞമില്ലെന്ന് വ്യക്തമാണല്ലോ..

മലപ്പുറത്ത് സഞ്ചാരം നടത്തുകയാണെങ്കിൽ പോകാൻ പറ്റി ചില സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.
https://www.facebook.com/media/set/?set=a.1170349176372948.1073741889.1124510430956823&type=3
ഗ്രാമ/വാര്‍ഡ്‌ സഭകളെ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ പേര്: ..........................
ആവശ്യമായ വിവരത്തിന്റെ കാലയളവ് : ..............................
നിയോജക മണ്ഡലങ്ങളുടെ (വാര്‍ഡ്‌) പേര്: : .........................

ടി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ടി വാര്‍ഡുകളില്‍ ടി കാലയളവില്‍ നടന്ന എല്ലാ ഗ്രാമസഭ/വാര്‍ഡ്‌സഭ യോഗങ്ങളുമായും ബന്ധപ്പെട്ട, സെക്ഷന്‍ 2(f) അനുസരിച്ചുള്ള താഴെ പറയുന്ന വിവരം ലഭ്യമാക്കുക.

1. വാര്‍ഡ്‌ നമ്പര്‍
2. മെമ്പറുടെ/കൌണ്‍സിലറുടെ പേര്
3. ഗ്രാമസഭ/വാര്‍ഡ്‌സഭ നടന്ന തീയതി, യോഗം ആരംഭിച്ച സമയം, അവസാനിച്ച സമയം
4. യോഗാദ്ധ്യക്ഷന്റെ പേര്, സ്ഥാനപ്പേര്
5. ടി വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം
6. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം.
7. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ പേര് വിവരം അടങ്ങിയ രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്.
8. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ അജണ്ടയുടെ പകര്‍പ്പ്
9. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ മിനുട്സ്, തീരുമാനങ്ങള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
10. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ യോഗ അറിയിപ്പ് നോട്ടീസ് (നോട്ടീസിന്റെ യഥാര്‍ത്ഥ വില ഈടാക്കി).
11. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗം സംബന്ധിച്ച അറിയിപ്പ് എത്ര വീടുകളില്‍ അറിയിച്ചു എന്ന വിവരം
12. യോഗം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ പകര്‍പ്പ്, വാര്‍ത്ത വന്ന പത്രത്തിന്റെ പേര്, തീയതി. പത്രങ്ങള്‍ക്ക് നല്കിയ പ്രസ് റിലീസിന്റെ പകര്‍പ്പ്.
13. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗ വിവരം പൊതുജനങ്ങളെ അറിയിക്കുവാന്‍ സ്വീകരിച്ച നടപടികള്‍. ഇതിന് ചിലവായ തുകയുടെ വിശദാംശങ്ങള്‍.
14. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ ഏതെല്ലാമെന്ന വിവരം
15. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ (അവയുടെ യഥാര്‍ത്ഥ വില ഈടാക്കി)
16. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തിന്റെ ഫോട്ടോഗ്രാഫുകള്‍ എടുത്തിട്ടുണ്ടോ എന്ന വിവരം.
17. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തിന്റെ വീഡിയോ എടുത്തിട്ടുണ്ടോ എന്ന വിവരം.
18. ടി ഗ്രാമ/വാര്‍ഡ്‌ സഭ യോഗത്തില്‍ മൈക്ക് ഉപയോഗിച്ചിരുന്നോ എന്ന വിവരം.
19. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ രേഖാമൂലം ലഭിച്ച ചോദ്യങ്ങളുടെ പകര്‍പ്പും അവയ്ക്ക് നല്‍കിയ മറുപടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
20. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ ലഭിച്ച നിവേദനങ്ങളുടെ/പരാതികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
21. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ നടത്തുന്നതിനായി ആകെ ചിലവായ തുക. ടി തുക ഏതിനത്തില്‍ ചിലവാക്കി എന്ന വിവരം
22. ക്വാറം തികയാതിരുന്നതിനാല്‍ യോഗം മാറ്റി വെച്ചിട്ടുണ്ടെങ്കില്‍ മാറ്റി വെച്ച തീയതി.
23. ഗ്രാമസഭാ/വാര്‍ഡ്‌സഭ യോഗത്തിന്റെ അറിയിപ്പും മിനിട്സും തീരുമാനങ്ങളും വെബ്‌സൈറ്റില്‍ സ്വമേധയാ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന വിവരം. ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക്.