ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ബുധനാഴ്‌ച, സെപ്റ്റംബർ 28

കൈറോ വില്‍ നടന്ന അന്താരാഷ്ട സെമിനാറില്‍ കാന്തപുരം ഏ.പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ പങ്കെടുത്തു സംസാരിക്കുന്നു


"സാമുഹിക ജീവിതത്തില്‍ ആത്മീയതയുടെ പങ്ക് " എന്നാ വിഷയത്തില്‍ കൈറോ അല്‍ അസ്ഹര്‍ യുണിവേഴ്സിറ്റി യില്‍ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സെമിനാറില്‍ സമസ്ത കേരള ജംയ്യത്തുല്‍ ഉലമ ജനറല്‍ സിക്രടറി ഖമറുല്‍ ഉലമ കാന്തപുരം ഏ.പി. അബൂ ബക്കര്‍ മുസ്‌ലിയാര്‍ പങ്കെടുത്തു സംസാരിക്കുന്നു 

ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നവംബര്‍ 30നകം പൂര്‍ത്തിയാക്കും

ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നവംബര്‍ 30നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.കെ. അബ്ദുള്‍സലാം അറിയിച്ചു. ആകെ 191 റോഡുകളാണ് പദ്ധതിയിലുള്‍പ്പെടുന്നത്. ഇതിനായി മൂന്ന് കോടി ചെലവഴിക്കും. വാഴയൂരില്‍ വി.വി.ഐ.പി സന്ദര്‍ശനവുമായി ബന്ധപ്പെട്ട അഞ്ച് റോഡുകളുടെ പ്രവൃത്തികള്‍ക്ക് പഞ്ചായത്ത് നിര്‍ദേശം ലഭിച്ചതായും മറ്റ് റോഡുകള്‍ സംബന്ധിച്ച് പരിശോധന നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. എലിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിന് ജില്ലയില്‍ കൂടുതല്‍ പനി ക്ളിനിക്കുകള്‍ തുടങ്ങാനും ഡോക്ടര്‍മാരെ നിയമിക്കാനുളള നടപടിയെടുക്കാനും കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയില്‍ ജനസംഖ്യ ആനുപാതികമായ ചികിത്സാ സൌകര്യങ്ങള്‍ വേണം. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. തിരൂര്‍ ജില്ലാ ആശുപത്രിക്ക് നാഷനല്‍ അക്രഡിറ്റേഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ മറ്റൊരു പ്രമേയത്തിലൂടെ സി. മമ്മൂട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. നന്നമ്പ്ര പഞ്ചായത്തിലെ കൂനൂര്‍ തോടിന്റെ ശോചനിയാവസ്ഥ മാറ്റുന്നതിനും കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനും നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. പൊന്നാനി കോള്‍ വികസന മേഖല പോലെ ജില്ലയില്‍ തിരൂരങ്ങാടി, മോര്യാകാപ്പ് പ്രദേശങ്ങളില്‍ നെല്‍കൃഷി പ്രാധാന്യത്തോടെ ചെയ്യുന്നുണ്ടെന്നും നെല്ല് സംഭരണത്തിനുള്ള കേന്ദ്രങ്ങള്‍ ഇവിടങ്ങളിലും തുടങ്ങണമെന്നും ഈ പ്രദേശത്തിന് പരിഗണന നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. സംഭരണത്തിന് ആവശ്യമായ കെട്ടിടം നിര്‍മിച്ചു നല്‍കുന്നതിന് ബ്ളോക്ക് പഞ്ചായത്ത് സന്നദ്ധമാണെന്നും അറിയിച്ചു. വെറ്റില കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരൂരില്‍ തുടങ്ങിയ വെറ്റിലകൃഷി സൊസൈറ്റിയില്‍ അംഗങ്ങളെ ചേര്‍ക്കുന്ന നടപടി നടന്നുവരികയാണെന്നും വെറ്റില കൃഷി സംരക്ഷണത്തിന് പ്രത്യേക പ്രൊജക്റ്റ് തയ്യാറാക്കി വരികയാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനെജ്മെന്റ് പ്രകാരം ഒന്‍പത് കര്‍ഷകര്‍ക്ക് കിട്ടാനുള്ള 36000 രൂപ ഉടന്‍ നല്‍കണമെന്ന ആവശ്യത്തില്‍ തുക മൂന്നാഴ്ചയ്ക്കകം കൊടുത്തു തീര്‍ക്കാന്‍ കഴിയുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ദേശീയപാതയ്ക്ക് സമീപമുള്ള സ്കൂളുകളില്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന് പൊലീസിനെ നിയോഗിക്കണമെന്നും ബസ് സ്റോപ്പുകളില്‍ ബസ് നിര്‍ത്തുന്നുവെന്നുറപ്പാക്കാന്‍ ആര്‍.റ്റി.ഒ, പൊലീസ് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ ദാരിദ്യ്ര ലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പി.എം.ജി.എസ്.വൈ റോഡുകളുടെ തെരഞ്ഞെടുപ്പില്‍ അപാകത പരിഹരിക്കുന്നതിനും പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മലബാര്‍ പാക്കേജിലുള്‍പ്പെടുത്തി നടത്തുന്ന കുടിവെള്ള പദ്ധതികളുടെ മോട്ടോര്‍ മാറ്റിവെയ്ക്കുന്നതിനുള്ള പ്രവൃത്തി മാര്‍ച്ച് 30നകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജലസേചന വകുപ്പ് അസി. എഞ്ചിനിയര്‍ അറിയിച്ചു. നമ്പറില്ലാത്ത വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് എട്ട് രേഖകളികല്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ മതിയെന്നുള്ള നിര്‍ദേശം ജില്ലയില്‍ നടപ്പാക്കി വരുന്നതായി വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജില്ലയില്‍ നിലവുല്‍ പവര്‍കട്ടില്ലെന്നും തെലുങ്കാന സമരം മൂലം രാമഗുണ്ടത്തുണ്ടായ സമരം മൂലം ഉത്പാദനം കുറയുന്നത് വൈദ്യുതി തടസത്തിന് കാരണമായതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.എന്‍.എ. ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി. ഉബൈദുള്ള, കെ.റ്റി. ജലീല്‍, സി. മമ്മൂട്ടി, പി.കെ. ബഷീര്‍, മഞ്ഞളാംകുഴി അലി, കെ. മുഹമ്മദുണ്ണി ഹാജി, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ.കെ. നഹ, വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രതിനിധി വി.എ. കരിം, കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ പ്രതിനിധി സലിം കുരുവമ്പലം, എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി എം.കെ. കുഞ്ഞുമുഹമ്മദ്, ജില്ലാ പ്ളാനിങ് ഓഫീസര്‍ കെ. മുഹമ്മദാലി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ചൊവ്വാഴ്ച, സെപ്റ്റംബർ 27

എസ് എസ് എഫ് സാഹിത്യോല്സവ് 2011



എസ് എസ് എഫ്  മഞ്ചേരി ഡിവിഷന്‍ സാഹിത്യോല്സവ്  സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍  ഉത്ഘാടനം ചെയ്യുന്നു
===============================
എസ് എസ് എഫ്  മലപ്പുറം ഡിവിഷന്‍ സാഹിത്യോല്സവ് സംസ്ഥാന പ്രസിഡണ്ട്‌ എന്‍.എം.സ്വാദിഖ് സഖാഫി  ഉത്ഘാടനം ചെയ്യുന്നു .
=============================
എസ് എസ് എഫ്  യുനിവേര്‍സിറ്റി ഡിവിഷന്‍ സാഹിത്യോല്സവ് അഡ്വ.കെ.എന്‍.എ ഖാദര്‍ ഉത്ഘാടനം ചെയ്യുന്നു .
==============================
എസ് എസ് എഫ്  വണ്ടൂര്‍  ഡിവിഷന്‍ സാഹിത്യോല്സവ് 

ഹജ്ജ് റിപ്പോര്‍ട്ട്

കുവൈത്ത് ആര്‍ എസ് എസി ചര്‍ച്ച സമ്മേളനം സംഘടിപ്പിച്ചു


വിദ്യാഭ്യാസം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു സമൂഹവും സുരക്ഷിത സമൂഹമാവില്ല: ആര്‍ എസ് സി
-----------------------------------------------------------


കുവൈത്ത്: നവലോകത്ത് നടന്ന് കൊണ്ടിരിക്കുന്ന സകലമാന തിന്മകളുടെയും അടിസ്ഥാനം ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് എന്ന് എസ് എഫ് സംസ്ഥാന അദ്ധ്യക്ഷന്‍എന്‍ എം സാദിഖ് സഖാഫി പ്ര്സ്ഥാവിച്ചു. എന്തെങ്കിലും പഠിച്ചത് കൊണ്ടോ പഠിപ്പിച്ചത് കൊണ്ടോ മാത്രം സമൂഹത്തിന്റെ ബാധ്യത നിറവേറ്റി എന്ന് പറയാന്‍ കഴിയില്ല. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യങ്ങളെ തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമങ്ങളായിരിക്കണം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഉണ്ടാവേണ്ടത്.
ഈ രംഗത്ത് എസ് എസ് എഫ് നടത്തുന്ന ക്രിയാത്മക ഇടപെടലുകളെ പരാമര്‍ശിച്ച് കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മുസ്‌ലിം പിന്നാക്കാവസ്ഥയും അതിന്റെ രാഷ്ട്രീയവും' എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി കുവൈത്ത് കമ്മറ്റി സംഘടിപ്പിച്ചചര്‍ച്ചാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരന്നു അദ്ധേഹം. സാല്‍മിയ പ്രൈവറ്റ് എജ|ക്കേഷന്‍ ഡയറക്റ്ററേറ്റ് ഹാളില്‍ നടന്ന സമ്മേളനം ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ ജന. കണ്‍വീനര്‍ അബ്ദുല്ല വടകരയുടെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് കുവൈത്ത് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സിവില്‍ സര്‍വീസ് രംഗത്ത് മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങളുടെ ഭീതീതമായ വിധത്തിലുള്ള കുറവ് ആ വിഭാഗത്തിന് ഭരണ രാഷ്ട്രീയ രംഗങ്ങളില്‍ സാമൂഹിക നീതി ലഭ്യമാക്കുന്നതിന് തടസ്സമാകുന്നു എന്നത് വസ്തുതയാണ്. അതിന് പരിമിതമായ രീതിയിലെങ്കിലും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ എസ് എസ് എഫ് നടത്തുന്ന വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമി, പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വിദ്യാഭ്യാസ ഉത്തേജക പ്രവര്‍ത്തനങ്ങളെ അദ്ധേഹം എടുത്ത് പറഞ്ഞു.
സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി,സയ്യിദ് അബ്ദുല്ല ബുഖാരി, ഐ സി എഫ് മുദരിസ്അഹ്മദ് സഖാഫി കാവനൂര്‍, ഐ സി എഫ് വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് ഹബീബ് ബുഖാരി, അലവി സഖാഫി തെഞ്ചേരി, ജനറല്‍ സെക്രട്ടറി ശുകൂര്‍ കൈപുറം, സെക്രട്ടറി സി ടി അബ്ദുല്‍ ലത്തീഫ്, ആര്‍ എസ് സി വിസ്ഡം കണ്‍വീനര്‍ എഞ്ചിനീയര്‍ അബൂ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും മിസ്അബ് വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.

അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി, ഉന്മേഷവും പ്രസരിപ്പുമെല്ലാം വീണ്ടെടുക്കാം.


രാവിലത്തെ തിരക്കില്‍ രണ്ടോ മൂന്നോ മിനുട്ടുകൊണ്ട് തീര്‍ക്കുന്ന കാക്കക്കുളി. പിന്നെ നിന്ന നില്‍പില്‍ ഭക്ഷണവും വാരിവിഴുങ്ങി 'ദാഎന്നൊരു പോക്ക്. അതിനിടയില്‍ ആരോഗ്യവും സൗന്ദര്യവും നോക്കാന്‍ സമയമെവിടെകുറച്ച് പ്രായമൊക്കെയായി ചര്‍മത്തിനു തിളക്കവും മിനുസവും നഷ്ടപ്പെടുമ്പോഴാവും നമ്മള്‍ സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും.
എന്നാല്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതിഉന്മേഷവും പ്രസരിപ്പുമെല്ലാം വീണ്ടെടുക്കാം. ചര്‍മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയുമാവാം. സമയാസമയത്തുള്ള ഭക്ഷണവും ഉറക്കവും തന്നെയാണതിലേറ്റവും പ്രധാനം.

യുവത്വം നിലനിര്‍ത്താന്‍
ജോലിത്തിരക്കിനിടയില്‍ വൈകുന്ന പ്രഭാതഭക്ഷണംമൂന്നു മണിക്ക് ഉച്ചയൂണ്രാത്രി പതിനൊന്നിന് അത്താഴം... ഇങ്ങനെ ഭക്ഷണകാര്യത്തില്‍ ശരിയായ ചിട്ടകള്‍ പാലിക്കാത്ത ചിലരുണ്ട്. ഇടയ്‌ക്കൊക്കെ സമയം തെറ്റിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നല്ല. എല്ലാ ദിവസവും ഇങ്ങനെ സമയം തെറ്റി ആഹാരം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും.
പ്രധാന ഭക്ഷണത്തിനു ശേഷവും ഇടക്കിടയ്ക്ക് ഓരോന്നു കൊറിച്ചുകൊണ്ടിരിക്കുന്നത് ചില ആളുകളുടെ ശീലമാണ്. ഇങ്ങനെ വായടയ്ക്കാതെ ഓരോന്ന് കഴിക്കുന്നത് ദഹനപ്രക്രിയ തടസ്സപ്പെടുത്തും. വല്ലാതെ വിശപ്പ് തോന്നുകയാണെങ്കില്‍ പഴങ്ങളോ മറ്റോ കഴിക്കാം.
രാത്രി പത്തു മണിയെങ്കിലുമാവാതെ ഭക്ഷണം കഴിക്കാത്തവരാണ് നമ്മളൊക്കെ. എന്നാല്‍ രാത്രി ഭക്ഷണം കഴിക്കുന്നതും നേരത്തെയാക്കണമെന്നതാണ് പറയുന്നത്. എട്ടു മണിയൊക്കെ ആവുമ്പോള്‍ ഭക്ഷണം കഴിക്കാം. ഉറങ്ങുമ്പോഴേക്ക് ഭക്ഷണം ദഹിക്കണമെന്നര്‍ത്ഥം.
ഭക്ഷണത്തില്‍ ഉപ്പ്പുളിഎരിവ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഉപ്പ് അധികം കഴിക്കുന്നത് അകാലനരമുടികൊഴിച്ചില്‍ എന്നിവയ്ക്ക് ഇടയാക്കും. പുളി കൂടിയാല്‍ ചര്‍മരോഗങ്ങള്‍, വിളര്‍ച്ച എന്നിവ വരാം.
ചൂടുകാലത്ത് വെള്ളരിക്കകുമ്പളങ്ങതക്കാളികാരറ്റ്കോളിഫ്ലാവര്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഈ പച്ചക്കറികളില്‍ ജലാംശം കൂടുതലാണ്. മൈദറവ എന്നിവ ഒഴിവാക്കണം. ഇവ ദഹിക്കാന്‍ കൂടുതല്‍ ഊര്‍ജം വേണ്ടിവരുമെന്നതാണ് കാരണം. കപ്പപപ്പായവെളുത്തുള്ളി എന്നിവ ചൂടാണ്. ഇവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം. പയറുവര്‍ഗത്തില്‍ ചെറുപയര്‍, ഉഴുന്നുപരിപ്പ് തുടങ്ങിയവ ഉപയോഗിക്കാം. രാമച്ചംകരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ചാറിയ വെള്ളം ഇടക്കിടെ കുടിക്കാം.
മഴക്കാലത്ത് ഉരുളക്കിഴങ്ങ്കപ്പപപ്പായകായ തുടങ്ങിയ നീര് അധികമില്ലാത്ത ഭക്ഷണമാണ് നല്ലത്. മുതിരവന്‍പയര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
അതിരാവിലെ എണീക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമില്ല. പക്ഷേബ്രാഹ്മമുഹൂര്‍ത്തമാണ് (പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍) ഉണരാന്‍ പറ്റിയ സമയമെന്ന് ആയുര്‍വേദം പറയുന്നു. ശുദ്ധവായു ധാരാളം കിട്ടുമെന്നതിലാണിത്. രാവിലെ കിട്ടുന്ന ആ ഉന്മേഷം ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചെയ്യും.
ജോലിയുള്ള ദിവസങ്ങളില്‍ നേരത്തെയെണീക്കുകഅവധി ദിവസങ്ങളില്‍ പത്തു മണിവരെയൊക്കെ കൂര്‍ക്കം വലിച്ചുറങ്ങുകയും നമ്മുടെയൊരു ശീലമാണിത്
അല്‍പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ സുന്ദരിയാകാം

എണ്ണ ചെറുതായൊന്ന് ചൂടാക്കിയ ശേഷമാണ് ദേഹത്ത് പുരേട്ടണ്ടത്. ശരീരത്തില്‍ എണ്ണ നന്നായി പിടിക്കാന്‍ വേണ്ടിയാണിത്. ശരീരത്തിലെ മെഴുക്കിളക്കാന്‍ നല്ലത് ചെറുപയര്‍പൊടിയോ കടലമാവോ ആണ്. ഈ പൊടികൊണ്ട് മസാജ് ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കും. ശരീരത്തിനൊരു ഉണര്‍വേകാന്‍ ഈ മസാജിംഗ് സഹായിക്കും.
വീട്ടിലെ ജോലിക്കിടയിലും സൗന്ദര്യം സംരക്ഷിക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഇഡ്ഡലിക്കോ ദോശക്കോ മാവ് അരയ്ക്കുമ്പോള്‍ അല്പം ഉഴുന്നുമാവ് മാറ്റിവെയ്ക്കുക. എന്നിട്ട് മുഖത്ത് പുരട്ടി നോക്കൂ. മുഖത്തിന്റെ ശോഭ വര്‍ധിക്കും. അതുപോലെ ചെറുനാരങ്ങയുടെ തോടെടുത്ത് കൈകളിലും കൈമുട്ടുകളിലും ഉരച്ചു പിടിപ്പിക്കുകയുമാവാം. ചര്‍മത്തിന്റെ പരുപരുപ്പ് മാറിക്കിട്ടും.
അനാവശ്യ കാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കുന്ന ചിലരുണ്ട്. പിന്നെ ആവശ്യമില്ലാതെയുള്ള ടെന്‍ഷനും. ഇത്തരം വികാരങ്ങള്‍ സൗന്ദര്യത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അകാലനരമുടികൊഴിച്ചില്‍ ഇങ്ങനെ പല പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഉറക്കവും ആഹാരവും കുറയും. ഇത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. അങ്ങനെ ചര്‍മത്തിന്റെ പ്രസരിപ്പും ഓജസും കുറയും. ശരീരത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴുകയും ചെയ്യും.

മുഖ സൗന്ദര്യം
മുഖം ദിവസവും മൂന്ന് തവണയെങ്കിലും പച്ചവെള്ളം ഉപയോഗിച്ച് കഴുകണം. വീര്യം കൂടിയ സോപ്പുപയോഗിച്ച് മുഖം കഴുകരുത്. നെല്ലിക്കാപ്പൊടിയാണ് ഏറ്റവും നല്ലത്. ചെറുപയര്‍ പൊടികടലമാവ് എന്നിവയും ഉപയോഗിക്കാം. ദിവസവും രാവിലെ രക്തചന്ദനം അരച്ച് മുഖത്തു പുരട്ടി പച്ചവെള്ളത്തില്‍ കഴുകുന്നത് മുഖകാന്തി കൂട്ടും.
കടലമാവ് പാലില്‍ കലക്കി മുഖത്ത് പുരട്ടുന്നത് സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ പോകാന്‍ കുങ്കുമാദി തൈലം ഉപയോഗിക്കാം. ഒന്നോ രണ്ടോ തുള്ളി കൈയിലെടുത്ത് മുഖത്ത് പുരട്ടുക. അല്‍പ്പനേരത്തിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകാം.
ആഴ്ചയിലൊരിക്കല്‍ മുഖം ആവി പിടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കും. കുളിക്കുമ്പോള്‍ പാച്ചോറ്റിത്തൊലി പൊടിച്ച് തേങ്ങാവെള്ളത്തില്‍ കുഴച്ച് മുഖത്ത് തേക്കുക. മുഖക്കുരുവിന് കുറവുണ്ടാകും. വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചര്‍മ രോഗങ്ങളകറ്റും. കസ്തൂരി മഞ്ഞള്‍ അരച്ചു പുരട്ടുന്നത്മുഖത്തെ അനാവശ്യ രോമങ്ങള്‍ കളയും.

തിളങ്ങുന്ന മുഖം
ചെറുതേനും തുളസിനീരും തുല്യ അളവിലെടുത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. മുഖത്തിന് പ്രസരിപ്പ് കൂടും.
ചെറുപയര്‍പൊടിരക്തചന്ദനംമഞ്ഞള്‍ അരച്ചത് ഇവ തുല്യ അളവിലെടുത്ത് മുഖത്ത് പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോള്‍ കഴുകിക്കളയുക.
നാല്‍പാമരാദി വെളിച്ചെണ്ണ കുറച്ചെടുത്ത് മുഖത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് നെല്ലിക്കാപ്പൊടിയും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകിക്കളയാം.
തക്കാളിനീരും ചെറുനാരങ്ങനീരും ഓരോ സ്പൂണ്‍ വീതമെടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. മുഖത്തിന് നല്ല തിളക്കംകിട്ടും.
തിളപ്പിക്കാത്ത പാല്‍, അല്പമെടുത്ത് അതിലേക്ക് അല്പം നാരങ്ങനീര് ചേര്‍ത്ത് മുഖത്ത് പുരട്ടാം
ആഹാരത്തില്‍ എരിവ്പുളി തുടങ്ങിയവ മിതമാക്കുകയാണ് ഏറ്റവും പ്രധാനം. നാല്‍പാമരാദി വെളിച്ചെണ്ണയോ ഏലാദി വെളിച്ചെണ്ണയോ കുറച്ചെടുത്ത് കഴുത്തില്‍ പുരട്ടി പതുക്കെ മസാജ് ചെയ്യുക. കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലതാണ്. ഉലുവ അരച്ച് തൈരില്‍ ചേര്‍ത്ത് പുരട്ടിയാലും മതി.

കണ്ണിന്റെ ആരോഗ്യം
കണ്ണിനു ഇടയ്ക്കിടയ്ക്ക് ശരിയായ വിശ്രമം കൊടുക്കുക. പിന്നെ മതിയായ ഉറക്കവും വേണം. കണ്ണിന്റെ ആരോഗ്യത്തിനു ഇവ രണ്ടുമാണ് ഏറ്റവും പ്രധാനം.

കണ്ണുകളുടെ ആരോഗ്യത്തിനും ഭംഗിക്കും അഞ്ജനം എഴുതണമെന്നാണ് പഴമക്കാര്‍ പറയുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍, രാവിലെയും വൈകുന്നേരവും ഓരോ തുള്ളി ഇളനീര്‍ക്കുഴമ്പ് കണ്ണിലെഴുതാം.
ത്രിഫലാദി പൊടി തണുത്ത വെള്ളത്തില്‍ കലക്കിയെടുത്ത് കണ്ണിനു മുകളില്‍ വെക്കുന്നത്,ചൂടുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കും. ത്രിഫലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ പഞ്ഞി മുക്കികണ്ണിനു മുകളില്‍ വെക്കുന്നത്നല്ല തണുപ്പ് കിട്ടാന്‍ സഹായിക്കും.
കക്കിരി മുറിച്ച് കണ്‍പോളയില്‍ വെക്കുന്നതും തണുപ്പ് കിട്ടാന്‍ നല്ലതാണ്. ചെറുപയര്‍ മുളപ്പിച്ചത്ഇലക്കറികള്‍, ആടിന്റെ കരള്‍, മുരിങ്ങയില എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പാലില്‍ രക്തചന്ദനചൂര്‍ണം ചാലിച്ച് പുരട്ടുന്നത് ക്ഷീണം കൊണ്ടുണ്ടാകുന്ന കണ്‍തടങ്ങളിലെ കരുവാളിപ്പ് ഇല്ലാതാക്കും. പനിനീരില്‍ തുണി മുക്കി തുടയ്ക്കുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കും.

ശരീരദുര്‍ഗന്ധം അകറ്റാന്‍
രാമച്ചമിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ ശരീരദുര്‍ഗന്ധം അകലും. നല്ല ഊര്‍ജസ്വലത കിട്ടുകയും ചെയ്യും. അല്‍പ്പം ചന്ദനം അരച്ചത്വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് ശരീരത്തിനു നല്ല തണുപ്പ് കിട്ടാന്‍ സഹായിക്കും. 
നാല്‍പ്പാമരംവേപ്പില എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീരദുര്‍ഗന്ധം അകറ്റും. ചര്‍മരോഗങ്ങളെ തടയുകയും ചെയ്യും. താന്നിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുന്നതും വിയര്‍പ്പുശല്യം കുറയ്ക്കും.

പല്ലിന്റെ വെണ്‍മയും ആരോഗ്യവും
ലഹയിലെ എല്ലാ അസുഖങ്ങള്‍ക്കും കരിങ്ങാലി നല്ലതാണ്. കരിങ്ങാലി ഇട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുന്നത് മോണയുടെ ആരോഗ്യത്തിനും ഏറെ നന്ന്. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ഇതു വളരെ നല്ലതാണ്. ഉപ്പിട്ടവെള്ളം കൊണ്ട് ഇടയ്ക്കിടയ്ക്ക് കവിള്‍ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും.
ത്രിഫലയുടെ പൊടി തിളച്ച വെള്ളത്തിലിട്ട് ഇളം ചൂടോടെ കവിള്‍ കൊള്ളുന്നതും വായനാറ്റത്തിന് ശമനമുണ്ടാക്കും. ഗ്രാമ്പു പൊടിച്ചത്ഏലക്കായ എന്നിവ വായിലിട്ട് ചവയ്ക്കുന്നത് വായ ശുചിയാക്കും.

വിണ്ടുകീറലിന് പ്രതിവിധി
ചര്‍മത്തിലുണ്ടാവുന്ന വരള്‍ച്ചയാണ് കാലില്‍ വീണ്ടുകീറുന്നതിനുള്ള പ്രധാന കാരണം. വിണ്ടുകീറിയ ഭാഗം എണ്ണ പുരട്ടി പതുക്കെ തടവുക. എന്നുംഉറങ്ങുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നത് വിണ്ടുകീറല്‍ തടയും
വെളിച്ചെണ്ണ ഇളം ചൂടാക്കിയിട്ട് തലയോട്ടിയില്‍ മസാജ് ചെയ്യുക. അല്‍പ്പസമയത്തിനുശേഷം കഴുകിക്കളയാം. മെഴുക്കിളക്കാന്‍ ഏറ്റവും നല്ലത് നെല്ലിക്കാപ്പൊടിയാണ്. നെല്ലിക്കാത്തോട് തലേന്ന് വെള്ളത്തിലിട്ടുവെച്ച് അരച്ച് തലയില്‍ തേക്കുന്നതും നല്ലതാണ്. പുളിപ്പുള്ളതു കാരണം മുടിയുടെ ആരോഗ്യത്തിനു ഇത് വളരെ ഗുണം ചെയ്യും. നെല്ലിക്കാപ്പൊടി താളിയുടെ കൂടെ തേക്കുകയോ വെള്ളത്തില്‍ കലക്കി തേക്കുകയോ ആവാം.
വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ.ടി.പി.ഉദയകുമാരി
നന്ദി : കേരളകൌമുദി

തിങ്കളാഴ്‌ച, സെപ്റ്റംബർ 19

ഒരു കോടി രൂപ ചിലവില്‍ സി.കെ മേനോന്‍ നിര്‍മിച്ച പാനൂര്‍ നെചോളി പള്ളി ഉല്‍ ഘാടനം ചെയ്തു



 മൌലാന പേരോട് ഉസ്താദ്‌ പ്രഭാഷണം നടത്തുന്നു

    സാമൂഹിക തിന്മകളെ ചറുക്കാന്‍ പ്രബോധക സമൂഹം ജാഗ്രത പുലര്‍ത്തണം: നൂറുല്‍ ഉലമ



    വിദ്യാനഗര്‍: വര്‍ധിച്ചു വരുന്ന തിന്മകളെയും പ്രതിലോമ പ്രവര്‍ത്തനങ്ങളെയും ചെറുക്കാന്‍ പ്രബോധിത സമൂഹം കരുത്താര്‍ജിക്കണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് നൂറുല്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തില്‍ ഐദറൂസിയ്യയുടെ ദശവാര്‍ഷിക സമ്മേളന ഭാഗമായി സംഘടിപ്പിച്ച ദഅ്‌വാ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

    ഓരോ സമയങ്ങളിലും സമൂഹത്തിനാവശ്യമായ നേതൃത്വം നല്‍കാന്‍ കേരളത്തിലെ പണ്ഡിത സമൂഹം ശ്രദ്ധ ചെലുത്തിയിരുന്നു. അവര്‍ക്ക് പിന്നിലായി വലിയൊരു സമൂഹം ഉറച്ച് നിന്നപ്പോള്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി നില കൊണ്ടു. മാലിക് ദീനാര്‍ പകര്‍ന്നു തന്ന പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണ് കേരളത്തിലെ ഉലമാ സമൂഹം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. പണ്ഡിത നേതൃത്വത്തിനു കീഴില്‍ വളര്‍ന്നു പന്തലിച്ച സ്ഥാപന സമുഛയങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണ്.
    മുഹിമ്മാത്ത് സദര്‍ മുദരിസ് ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. മജ്മഅ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസിയുടെ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി മള്ഹര്‍, മുസ്ഥഫാ സഖാഫി പട്ടാമ്പി, ഹസ്ബുല്ലാഹ് തളങ്കര, ഗഫാര്‍ സഅദി രണ്ടത്താണി തുടങ്ങിയവര്‍ സംബ്‌നധിച്ചു.
    ഉച്ചയ്ക്ക് പ്രാസ്ഥാനിക സമ്മേളനം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അബ്ദുല്‍ ലഥ്വീഫ് സഅദി പഴശ്ശി ഉദ്ഘാടനം ചെയ്തു. സയ്യിദ് യു.പി.എസ് തങ്ങള്‍, സി.അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.

    ഞായറാഴ്‌ച, സെപ്റ്റംബർ 18

    മര്‍കസ് കെയര്‍ മുഖ്യ മന്ത്രി ശ്രി.ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്തു



    മര്‍കസ് കെയര്‍ കാരുണ്യത്തിന്റെ ജീവിത തണല്‍ ബഹു: കേരള മുഖ്യ മന്ത്രി ശ്രി.ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്തു ..മന്ത്രി മാരായ എം.കെ. മുനീര്‍ സാഹിബ്‌, ഇബ്രാഹിം കുഞ്ഞ്..പി.ടി.റഹീം സാഹിബ് എം.എല്‍.എ.,കലക്ടര്‍ പി.ബി.സലിം ...അഡ്വ.ഫിറോസ്‌ (എം.എസ.എഫ് സ്റ്റേറ്റ് പ്രസിഡണ്ട്‌ ) സിദ്ധീഖ് (യൂത്ത് കോണ്‍ഗ്രസ് ) തുടങ്ങിയവര്‍ പങ്കെടുത്തു

    വെള്ളിയാഴ്‌ച, സെപ്റ്റംബർ 16

    ഏറ്റവും വലിയ കടല് പാലം ചൈനയില്



    ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ കടല് പാലം ചൈന തുറന്നുകൊടുത്തു . തീരദേശനഗരമായ ഖ്വിംഗ്ദോയെയും ജിയോസു ദ്വീപിലെ ഹുവാംഗ്ദോയെയും തമ്മില് ബന്ധിപ്പിക്കുന് നതാണ് 42.4 കിലോമീറ്റര് നീളം വരുന്ന പാലം. ജിയോസു ബേ ബ്രിഡ്ജ് എന്നാണ് ഇതറിയപ്പെടുക. 155 കോടി ഡോളര് ചെലവിട്ടു നാലുവര്ഷംകൊണ്ടാ ണ് പാലം നിര്മിച്ചത്.

    പാലത്തിന് കൊടുങ്കാറ്റിനെയ ും ഭൂകമ്പത്തെയും അതിജീവിക്കാന് സാധിക്കുമെന്ന് ചൈനീസ് അധികൃതര് വ്യക്തമാക്കി. പാലത്തിന്റെ ഭാഗമായി കടലിനടിയിലൂടെ തുരങ്കവുമുണ്ട്. അമേരിക്കയിലെ ലൂസിയാനയിലെ കോസ്വെയെ കടത്തിവെട്ടിയാണ ജിയോസു ബേ ബ്രിഡ്ജ് ലോകത്തെ ഏറ്റവും നീളം കൂടിയ കടല്പ്പാലമെന്ന പദവി നേടിയത്.
    853919aa7e.jpg

    c52d7126b0.jpg
    d6155599d2.jpg

    വിവരാവകാശ നിയമം അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നു


    അനുദിനം അഴിമതികള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന രാജ്യത്ത് പല വിവരങ്ങളും പുറത്തു കൊണ്ടുവരുന്നതില്‍ വിവരാവകാശ നിയമം നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. രാജ്യം കണ്ടതില്‍ ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രം ഉള്‍പ്പെടെ പലതും പൊതുജന സമക്ഷം എത്തുന്നതില്‍ ഈ നിയമം സഹായകമായി. എന്നാല്‍ ഒട്ടേറെ സാധ്യതകള്‍ പൊതു ജനത്തിനു നല്‍കിയ വിവരാവകാശ നിയമത്തെ അട്ടിമറിക്കുവാന്‍ വ്യാപകമായ ശ്രമാണ് നടക്കുന്നത്. വിവരാവകാശ നിയമ പ്രകാരം വ്യക്തമായ വിശദീകരണങ്ങളോടെ വിവിധ രേഖകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെടുന്ന   അപേക്ഷകളില്‍. താങ്കള്‍ക്ക് ബന്ധപ്പെട്ട ഓഫീസില്‍ വന്ന് രേഖകള്‍ പരിശോധിക്കാം എന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. ഇതു പ്രക്ാര പ്രകാരം കാസര്‍ കോട് സ്വദേശിയായ ഒരാള്‍ തിരുവനന്തപുരത്തുള്ള വനം വകുപ്പ് ഓഫീസില്‍ നിന്നും ഒരു ഡോക്യുമെന്റിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ അതു ലഭിക്കണമെങ്കില്‍ അയാള്‍ തിരുവനന്തപുരത്ത് പോയി ബന്ധപ്പെട്ട ഓഫീസിലെ ആയിരക്കണക്കിനു ഫയലുകള്‍ക്കിടയില്‍ നിന്നും തനിക്കാവശ്യമായ രേഖ തപ്പിയെടുക്കേണ്ട അവസ്ഥയാണ്. പത്തോ ഇരുപതോ രൂപയ്ക്ക്ക് ലഭിക്കേണ്ട വിവരത്തിനായി ഇത്രയും ദൂരം സഞ്ചരിച്ച് അയാള്‍ ആ രേഖ കൈവശപ്പെടുത്തുവാന്‍ തയ്യാറാകില്ല എന്നതിനാല്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തിക്ക് മുതിരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല മിക്ക ഓഫീസുകളിലും ഇത് ഒരു പതിവായിരിക്കുന്നു. കാരണമായി പറയുന്നത് തങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കിയിരിക്കുന്നു അപേക്ഷകനു ഏതു രേഖകളും പരിശോധിക്കുവാന്‍ അവസരം ഒരുക്കുന്നു എന്നാണ്.  അന്യ സംസ്ഥാനങ്ങളില്‍ നിന്നുവരെ രേഖകള്‍ ലഭ്യമാകുമ്പോളാണ് കേരളത്തില്‍ ഇത്തരം ഒരു മറുപടിയിലൂടെ വിവരാവകാശ നിയമത്തിന്റെ സാധ്യത അട്ടിമറിക്കപ്പെടുന്നത്.  

    വിവരാവകാശ നിയമ പ്രകാരം അപേക്ഷകന്‍ ചോ‍ദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി /ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യമായി നല്‍കുകയും അതിനപ്പുറം എന്തെങ്കിലും കാര്യങ്ങള്‍ അറിയണമെങ്കില്‍ ആ വിവരം ഈ ഓഫീസിലെ ഇന്ന സെക്ഷനിലെ ഇന്ന ഫയലുകള്‍ പരിശോ‍ധിച്ചാല്‍ ലഭിക്കും എന്ന് മറുപടി ലഭിക്കണം. അല്ലാതെ ഏതു ചോദ്യത്തിനും വേണമെങ്കില്‍ വന്ന് ആവശ്യമായത് പരിശോധിച്ച് എടുത്തോളൂ എന്ന് പറയുന്നത് മറുപടി നിഷേധിക്കുന്നതിനു തുല്യമായ നടപടിയാണ്. അല്ലാതെ അത് സുതാര്യതയല്ല.ഇക്കാര്യത്തില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ എത്രയും പെട്ടെന്ന് ഇടപെട്ട് ഒരു തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ കേരളത്തിലെ സകല ഓഫീസുകളിലും നമ്മള്‍ സമര്‍പ്പിക്കുന്ന അപേക്ഷക്ക് ഒരേ മറുപടിയാകും ലഭിക്കുക.