ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വ്യാഴാഴ്‌ച, ഓഗസ്റ്റ് 4

എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ട: ഐ.സി.എം.ആര്‍


ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. എന്‍ഡോസള്‍ഫാന് പകരമായുള്ള കീടനാശിനികള്‍ ചെലവേറിയതാണെന്നും കേരളത്തിലും കര്‍ണാടകയിലും മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ മതിയെന്നും ഐ.സി.എം.ആര്‍ റിപ്പോര്‍ട്ടിലുണ്ട്. കാസര്‍കോട് മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ 489 പേരിലാണ് ഐ.സി.എം.ആര്‍ പഠനം നടത്തിയത്. ഇവരില്‍ 15 പേരില്‍ മാത്രമാണ് (0.49 ശതമാനം) അനുവദനീയമായതിലും (maximum residue limti) കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയത്.
ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശത്താണ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടത്. ഇവിടെ കരള്‍, വൃക്ക രോഗങ്ങള്‍ വ്യാപകമാണെന്നും ഐ.സി.എം.ആര്‍ റിപ്പോര്‍ട്ടിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിരോധനം ആവശ്യമില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ശുപാര്‍ശ ചെയ്യുന്നു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിന് നൂതന ശാസ്ത്രീയ രീതികള്‍ കൈക്കൊള്ളണമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. വിശ്വമോഹന്‍ കട്ടോജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ