ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ജൂൺ 19

മതപണ്ഡിതര്‍ ദൗത്യനിര്‍വഹണം വിസ്മരിക്കരുത്: കാന്തപുരം


മംഗലാപുരം: മതപണ്ഡിതര്‍ ദൗത്യനിര്‍വഹണം മറക്കരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജ് 42-ാം വാര്‍ഷിക 33-ാം സനദ്ദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവലോക സംസ്‌കൃതിയില്‍ മതപണ്ഡിതര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുള്ളതെന്നും പൂര്‍വകാല സൂരികളെ അനുതാപനം ചെയ്ത്‌കൊണ്ട് ദൗത്യ നിര്‍വഹണത്തില്‍ വര്‍ത്തമാനകാല പണ്ഡിതര്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൈമുതലാക്കി ധീരമായി മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സയ്യിദ് മദനി ട്രസ്റ്റിനു കീഴില്‍ പുതുതായി ആരംഭിക്കുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ്, ദഅ്‌വാ കോളജ് എന്നിവയുടെ ഉദ്ഘാടനം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ നിര്‍വഹിച്ചു. മദനി സംഗമത്തില്‍ ബശീര്‍ ഫൈസി വെണ്ണക്കോട് വിഷയാവതരണം നടത്തി. സനദ്ദാന സമ്മേളനം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, അത്താവുള്ള തങ്ങള്‍ ഉദ്യാവരം, ചെറുകുഞ്ഞി തങ്ങള്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, താഴക്കോട് അബ്ദുല്ല മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, അഹമ്മദ് ബാവ മുസ്‌ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, എ പി അബ്ദുല്‍ ഹകീം അസ്ഹരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഫാസില്‍ റസ്‌വി കാവല്‍ക്കട്ട, യു ടി ഖാദര്‍ എം എല്‍ എ, സി എം ഇബ്‌റാഹിം, വൈ അബ്ദുല്ലക്കുഞ്ഞി യേനപ്പോയ, മുംതാസ് അലി സംബന്ധിച്ചു.

വ്യാഴാഴ്‌ച, ജൂൺ 14

സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ കുഞ്ഞാലിക്കുട്ടി നാലമന്‍; തിരുത്തി അച്ചടിക്കാന്‍ തീരുമാനം



തിരുവനന്തപുരം: മന്ത്രിസഭാ വാര്‍ഷികത്തിനിറക്കിയ പ്രസിദ്ധീകണരത്തില്‍ വ്യവസായ മന്ത്രി നാലാം സ്ഥാനത്ത്. ലീഗ് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് ഇവ തിരുത്തി വീണ്ടും അച്ചടിക്കുന്നു.
സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥം പ്രത്യേക പതിപ്പിലാണ് തിരുത്തല്‍. ‘വികസനവര്‍ഷം, കാരുണ്യവര്‍ഷം’ എന്നിങ്ങനെ പേരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇത് പുറത്തിറക്കിയത്.
ജനപഥത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ചിത്രം നാലാമതായിരുന്നു. ആദ്യം മുഖ്യമന്ത്രി, രണ്ടാമത് ആഭ്യന്തര മന്ത്രി, മൂന്നാമത് ധനമന്ത്രി, നാലാമത് വ്യവസായ മന്ത്രി എന്നിങ്ങനെയാണ് ലേഖനങ്ങള്‍ നല്‍കിയത്. ‘വികസന വര്‍ഷം കാരുണ്യ വര്‍ഷ’ത്തിലും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനം നാലാമതായി.
മന്ത്രിസഭയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവായിട്ടും കുഞ്ഞാലിക്കുട്ടിയെ നാലാം സ്ഥാനത്തേക്ക് മാറ്റിയതില്‍ ലീഗ് എതിര്‍പ്പ് രേഖപ്പെടുത്തിയതോടെയാണ് പ്രസിദ്ധീകരണങ്ങള്‍ മാറ്റി പ്രിന്റ് ചെയ്യാന്‍ തീരുമാനമായത്. ഇതോടെ കുഞ്ഞാലിക്കുട്ടിയെ ലേഖനവും ചിത്രവും രണ്ടാം സ്ഥാനത്താക്കി അച്ചടിക്കാന്‍ ഇര്‍ഫര്‍മേഷന്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ കുറച്ചു മാത്രമേ അച്ചടിച്ചിരുന്നൂള്ളൂവെന്നും അതിനാലാണ് തിരുത്തിയതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാര്‍ വാര്‍ഷികം വി.ജെ.ടി ഹാളില്‍ നിന്ന ദിവസം കുഞ്ഞാലിക്കുട്ടി നാലാം സ്ഥാനത്തുള്ള പ്രസിദ്ധീകരണത്തിന്റെ കോപ്പികള്‍ വിതരണം ചെയ്തിരുന്നു.

ആനക്കൊമ്പ് കേസ്, ലാലുമായി ബന്ധപ്പെടാനായില്ലെന്ന് പോലീസ്


കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ നടക്കുന്ന അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് ലാലിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.   മോഹന്‍ലാലുമായി ഇതുവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ലാലിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു.
ലാലിപ്പോള്‍ എവിടയുണ്ടെന്നു പോലും അന്വേഷണ സംഘത്തിന് വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ ഇനിയും നീളാനാണ് സാധ്യത. സംഭവത്തില്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തശേഷം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി കേസില്‍ യാതൊരു പുരോഗതിയുമില്ല.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ഹൈക്കോടതിയിലായിരുന്നതിനാലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ പോയതെന്നായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ മറുപടി. എന്നാല്‍ മോഹലാലിനെ എന്നത്തേക്ക് ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
ആനക്കൊമ്പ് കൈവശം വെച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ വിവരാവകാശ കൂട്ടായ്മയെന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അനില്‍കുമാറിനെ ചോദ്യം ചെയ്തതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നും കേസില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
2011 ജൂലൈ 22ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് കണെ്ടടുത്തത്. തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് കണെ്ടത്തിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ നടപടിയെടുക്കാത്തതിനെയാണ് പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്‌ച, ജൂൺ 11

ഖുര്‍ആന്‍ മനഃപാഠമാക്കിയവരെ ആദരിച്ചു



ദുബായ്: ദുബായിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ നിന്ന് ഈ വര്ഷം വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കല്‍ ചടങ്ങും നടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണംവും സമ്മാനദാനവും ദുബായ് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദാഹീ ഖഫാന്‍ തമീം ഇന്നലെ രാത്രി ദുബായ് കാനാഡിയന്‍ യൂണിവേഴ്‌സിറ്റി ഹാളില്‍ നിര്‍വഹിച്ചു.ചടങ്ങില്‍ നിരവധി അറബി പ്രമുഖര്‍ സംബന്ധിച്ചു.
ദാഹീ ഖഫാന്‍ തമീം തന്റെ പിതാവിന്റെ നാമധേയത്തില്‍ 1999ല്‍ ജുമേരയില്‍ നിര്‍മ്മിച്ച് പഠനം നടത്തിവരുന്ന ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ ഇതുവരേയായി നിരവധി പേര്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയിതായി പ്രിന്‍സിപ്പാള്‍ ശൈഖ് മുഹമ്മദ് അഹമ്മദ് ശെഖറൂന്‍ പറഞ്ഞു. തികച്ചും സൗജന്യമായി ഖുര്‍ആന്‍ പഠിപ്പിച്ചുവരുന്ന ഇവിടെ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മന:പാഠമാക്കിയ ശേഷം പത്ത് ഖിറാഅത്ത് (ഖുര്‍ആന്‍ പാരായണ രീതി)കൂടി പഠിപ്പിച്ചു വരുന്നതിനാല്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പുറമെ മുതിര്‍ന്ന സ്ത്രീകളും യു.എ.ഇ.ലെ മതകാര്യ വകുപ്പുകളിലും പള്ളികളിലും മറ്റും ജോലി ചെയ്യുന്ന ഇമാമുകള്‍, ഖതീബുമാര്‍, മുഅദ്ദിനുകള്‍, അധ്യാപകര്‍, ഉള്‍പ്പെടെയുള്ള ഉന്നത മത പണ്ഡിതരും ഉപരി പഠനത്തിനായി ഇവിടെ വരാറുണ്ട്.
പരിശുദ്ധ റമസാന്‍ മാസത്തില്‍ വര്‍ഷങ്ങളായി ദുബായില്‍ നടന്നു വരുന്ന ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പത്ത് വര്ഷം മുമ്പ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയ ഇന്ത്യക്ക് അഭിമാന നേട്ടം കൈവരിച്ച തമിഴ് നാട്ടിലെ മുനവ്വര്‍ അബ്ദുസ്സലാം എന്ന വിദ്യാര്‍ഥി ഈ ഖുര്‍ആന്‍ സെന്ററില്‍ നിന്നാണ് ഖുര്‍ആന്‍ മന:പാഠമാക്കിയത്. അറബികള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രങ്ങളില്‍ പെട്ടവരും ഈ ഖുര്‍ആന്‍ സെന്ററില്‍ പഠനം നടത്തിവരുന്നു.
ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിന്റെ ഒരു ശാഖ സുന്നി മാര്‍ക്‌സിന്റെ കീഴിലായി കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. ദുബായിലെ കറാമ, ജുമേര,സത്ത്‌വ, അല്‍വസല്‍, അല്‍കൂസ്, ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി ഖുര്‍ആന്‍ സെന്റര്‍ വക സൗജന്യ ബസ് സര്‍വീസ് സേവനവും നടത്തി വരുന്നുണ്ടെന്ന് രജിസ്‌ട്രേഷന്‍ വിഭാഗത്തന്റെ ചുമതലയുള്ള ആലൂര്‍ ടി.എ. മഹമൂദ് ഹാജി അറിയിച്ചു.

എസ് വൈ എസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ ദിനം ആചരിച്ചു.

കോഴിക്കോട് : എസ് വൈ എസ്  ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധ വല്‍ക്കരണതോടനുബന്ദിച്ചു  നാടെങ്ങും ജൂണ്‍ പത്തിന് ശുചിത്വ ദിനമായി ആചരിച്ചു.ശുജീകരണ പ്രവര്ത്തനത്തിന്ടേ ജില്ല തല ഉദ്ഘാടനം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍  മുരളീധരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു .മെഡിക്കല്‍ കോളേജ് ,ബീച്ച് ആശുപത്രി .കൊട്ടപ്പരമ്പ് ആശുപത്രി എന്നിവിടങ്ങളില്‍ സഹായി വാദി സലാം വളണ്ടിയെര്മാരും, എസ് വൈ എസ് പ്രവര്‍ത്തകരും ശുജീകരിച്ചു. മെഡിക്കല്‍ കോളേജ് RMO ഡോക്ടര്‍ അനീന്‍ ,ഹെല്‍ത്ത്‌ സൂപര്‍വൈസര്‍ കുട്ടന്‍, ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ അലക്സ്‌ ,ദിലീഷ് ,സഹായി വാദി സലാം പ്രസിഡന്റ്‌ കെ .അബ്ദുള്ള സാദി, സെക്രട്ടറി കെ  എ  നാസര്‍ ചെറുവാടി ,എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീര്‍ മുസ്ലിയാര്‍ ചെറൂപ്പ ,മുഹമ്മദ്‌ അബ്ദുറഹിമാന്‍ മാസ്റ്റെര്‍,സുബൈര്‍ ഉമ്മളതൂര്‍ തുടങ്ങിയവര്‍ നേത്ര്‍ത്വം നല്‍കി.
എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശുചിത്വ ദിനാചരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍  മുരളീധരന്‍ നമ്പൂതിരി  ഉദ്ഘാടനം ചെയ്യുന്നു .