ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ഞായറാഴ്‌ച, ഓഗസ്റ്റ് 28

മക്കയില്‍ അടിയന്തിര സേവനത്തിനായി ഹോയ്സര്‍ ഹെലികോപ്റ്ററുകള്‍ രംഗത്ത്



   

മക്ക: അത്യാഹിതങ്ങളില്‍ അടിയന്തിര സേവനം ലഭ്യമാക്കുന്നതിന്‌ മക്കയില്‍ 5 ഹോയ്സര്‍ ഹെലികോപ്റ്ററുകള്‍ രംഗത്തെത്തി. തീകെടുത്തുന്നതിനും, അടിയന്തര ആരോഗ്യ സേവനം നടത്തുന്നതിനുമാണ് പ്രധാനമായും ഇത്തരം ആധുനിക ഇനം ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നത്. മക്കയിലേക്ക് എത്തുന്ന എല്ലാ റോഡുകളിലും ഹറമിനടുത്തും സുരക്ഷാട്രാഫിക് നിരീക്ഷണത്തിനായി ഹെലികോപ്റ്ററുകള്‍ ചുറ്റിക്കറങ്ങുന്നുണ്ട്. ഏത് പ്രതികൂല കാലാവസ്ഥകളിലും പറക്കാന്‍ കഴിയുന്ന ഈ ഹെലികോപ്റ്ററുകള്‍ക്ക് നൂതന വയര്‍ലസ് സംവിധാനവും ഇരുട്ടില്‍ കാണാന്‍ കഴിയുന്ന ക്യാമറ സംവിധാനങ്ങളുമുണ്ട്. ടവറുകളിലെ അടിയന്തര സേവനത്തിനും ആംബുലന്‍സ് സേവനത്തിനുമെല്ലാം ഇത്തരം ഹെലികോപ്റ്ററുകള്‍ ഏറെ സഹായകമാകുമെന്ന്‌ സിവില്‍ ഡിഫന്‍സ് എയര്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ ഈദ് അല്‍ ഹര്‍ബി പറഞ്ഞു.

മ:അദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനു സമാപനം



മലപ്പുറം: വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ചേര്‍ന്നുവന്ന ധന്യതയില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനായി സംഗമിച്ച വിശ്വാസി ലക്ഷങ്ങള്‍ക്ക് സാഫല്യത്തിന്റെ നിറവ്. ഭീകരതക്കും മദ്യവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ കൂട്ടായ്മസമാപിച്ചു.

ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി സ്വലാത്ത് നഗറും പരിസരവും നിറഞ്ഞു നിന്ന വിശ്വാസ സാഗരം ഉറങ്ങാതിരുന്നു.  അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്‍ന്ന കരങ്ങളും  തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ  അടയാളങ്ങള്‍. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയിലുള്ള പരന്നൊഴുകിയ വിശ്വാസികള്‍  പുലര്‍ച്ചെ മൂന്നുമണിയോടെ,  അനുഭൂതി നിറഞ്ഞ മനസ്സുകളോടെ തിരിച്ചു പോയി. 

വെള്ളിയാഴ്ച രാവിലെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് പാഠത്തോടെയാണ് സംഗമത്തിലെ പരിപാടികള്‍ തുടങ്ങിയത്. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായതിനാല്‍ ജുമുഅ നിസ്കാരത്തിനു മഅ്ദിന്‍ ഗ്രാന്റ് മസ്ജിദും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില്‍ നിന്നുമെത്തിയവര്‍ വ്യാഴാഴ്ച തൊട്ടേ സ്വലാത്ത് നഗറില്‍ എത്തിത്തുടങ്ങിയിരുന്നു. തുടര്‍ന്ന് ബദ്ര്‍ മൌലിദ് പാരായണം നടന്നു. അസര്‍ നിസ്കാര ശേഷം ബുര്‍ദ കാവ്യാലപനമായിരുന്നു. 

പുണ്യമാസത്തിന്റെ ധന്യത ഓരോ വിശ്വാസിക്കും അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ലഭിക്കാന്‍ പാകത്തിലായിരുന്നു ക്രമീകരണങ്ങള്‍. സാധാരണക്കാര്‍ വളരെ അപൂര്‍വ്വമായി മാത്രം നിര്‍വ്വഹക്കുന്ന അവ്വാബീന്‍, തസ്ബീഹ് നിസ്കാരങ്ങളും വിര്‍ദുല്ലത്വീഫ് പോലുള്ള ദിക്റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരുമയുടെ മാതൃകകളായി  ഒന്നിച്ചു നോമ്പുതുറന്നു. വിവിധ ഗ്രൌണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇഫ്താറിന് സൌകര്യമുണ്ടായിരുന്നത്.

വിശ്വാസികളുടെ ഈ അപൂര്‍വ്വ വിരുന്നില്‍ ഒന്നിക്കാന്‍ ജില്ലാ കലക്ടര്‍ എം. സി മോഹന്‍ദാസ, ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍  തുടങ്ങിയവരും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു. മഗ്രിബ്, ഇശാഅ്, തറാവീഹ്, വിത്റ് നിസ്കാരങ്ങള്‍ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നു നിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്‍ആന്‍ വീചികളുടെ മാസ്മരികതയും ഈ നഗരിയുടെ അപൂര്‍വ്വാനുഭവമായി.  

ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സ്വാഗതസംഘം കണ്‍വീനറുമായ പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദിന്റെ സ്വാഗത ഭാഷണത്തോടെ  9.30 മണിക്ക് മുഖ്യവേദിയിലെ പരിപാടികള്‍ തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയാണ് പ്രാര്‍ത്ഥനാസമ്മേളനം നിയന്ത്രിച്ചത്.  നാരിയത്ത്സ്വലാത്തിനും നസ്വീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്‍കി.

ആത്മാവിന്റെ ശുദ്ധീകരണം റംസാനിന്റെ സന്ദേശം - കാന്തപുരം

മലപ്പുറം: ആത്മാവിന്റെ ശുദ്ധീകരണമാണ് വിശുദ്ധ റംസാനിന്റെ ഏറ്റവും വലിയ സന്ദേശമെന്നും അതില്ലാത്ത ഏത് പുരോഗതിയും വ്യര്‍ത്ഥമാണെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന പ്രാര്‍ഥനാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മാവിന്റെ വിശുദ്ധിക്കനുസരിച്ചാണ് മനുഷ്യന്റെ ഉയര്‍ച്ച താഴ്ചകള്‍. ആത്മീയ ചൈതന്യവും ധാര്‍മികതയും പുലര്‍ത്തുന്ന സമൂഹത്തില്‍ മാത്രമേ ശാന്തിയും സമാധാനവുമുണ്ടാകൂ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഭദ്രതയ്ക്കും ഇത്തരമൊരു സമൂഹം ആവശ്യമാണ്. ഇതിന്റെ അഭാവത്തില്‍ ഏത് രാജ്യവും സമൂഹവും അരാജകത്വത്തിലേക്ക് നീങ്ങുമെന്നും കാന്തപുരം പറഞ്ഞു.

വിശുദ്ധ റംസാനിലെ 27-ാം രാവില്‍ ലോകതലത്തില്‍ തന്നെ ഏറ്റവും വലിയ വിശ്വാസി കൂട്ടായ്മയൊരുക്കുന്നതിന് വേദിയൊരുക്കുന്ന ഇന്ത്യയുടെ മത സൗഹാര്‍ദ്ദവും കെട്ടുറപ്പും തന്നെ വിസ്മയിപ്പിക്കുന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്ത യു.എ.ഇ.യിലെ ശൈഖ് റാശിദ് അബ്ദുല്ല പറഞ്ഞു. ഈ ഐക്യത്തിന്റെയും പരസ്​പര ധാരണയുടെയും ആശയാടിത്തറയ്ക്ക് ശക്തി പകരുന്നതിന് മുസ്‌ലിം സമൂഹം സജീവമായ ഇടപെടലുകള്‍ തുടര്‍ന്നും നടത്തണം. വംശീയമായും മതപരമായുമൊക്കെയുള്ള പ്രശ്‌നങ്ങളില്‍ കുഴയുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഈ വിജയം പാഠമാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയ്‌ക്കെതിരെയും ലഹരി വിപത്തിനെതിരെയുമുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്‍ഥനാ സമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മാലി അംബാസിഡര്‍ ഉസ്മാന്‍ താന്‍ഡിയ, ശൈഖ് സുല്‍ത്താന്‍, ശൈഖ് അലി, ശൈഖ് സായിദ് (യുഎഇ) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഭീകരതക്കെതിരെയും ലഹരി വിപത്തിനെതിരെയുമുളള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്‍ത്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.  

രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്‍നിര്‍ത്തി അവര്‍ ഏറ്റുചൊല്ലി. ലഹരി പദാര്‍ത്ഥങ്ങള്‍ ഒരിക്കലും ഉപയോഗിക്കില്ലെന്ന നിശ്ചയവുമായാണ് ഭൂരിപക്ഷവും യുവാക്കള്‍ ഉള്‍ക്കൊന്ന ജനസാഗരം പിരിഞ്ഞു പോയത്. പാപമോചന പ്രാര്‍ത്ഥനക്കു മുന്നെയുള്ള ഉദ്ബോധനം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നിര്‍വ്വഹിച്ചു. തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടുള്ള പ്രാര്‍ത്ഥനയും വിശ്വാസികള്‍ക്ക് അനിര്‍വചനീയമായ ആത്മീയ വിരുന്നായി.

കരുണയ്ക്കൊരു കാരണം സി.ഡിയും  സ്നേഹ സാഗരത്തോട്  എന്ന പേരിലുള്ള ഖലീലുല്‍ ബുഖാരി തങ്ങളുടെ പ്രാര്‍ത്ഥനാ സമ്മേളന സന്ദേശവും വേദിയില്‍ പുറത്തിറക്കി.എ. പി അബ്ദുല്‍ കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ എന്നിവര്‍ ഏറ്റു വാങ്ങി.  ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാസമ്മേളന പരിപാടികള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു.  പത്തോളം ഗ്രൌണ്ടുകളില്‍ ശബ്ദ, വെളിച്ച സൌകര്യങ്ങളും സ്ക്രീനുകളും സ്ഥാപിച്ചിരുന്നു.

ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാനും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനും വിവിധ ചാനലുകളില്‍ തല്‍സമയ സംപ്രേക്ഷണം മുഖേനയും വെബ്ഹബ് വഴിയും സൌകര്യമൊരുക്കിയിരിക്കുന്നു. സ്വലാത്ത് നഗറിലെത്തിയ വിശ്വാസികളെപ്പോലെ അവരും കുടുംബ സമേതം ഈ ആത്മീയ സംഗമത്തിലെ കണ്ണികളായി. 

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ഇ സുലൈമാന്‍ മുസ്ലിയാര്‍ എന്നിവര്‍ വിവിധ ദൂആകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്,  പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, വയനാട് ഹസന്‍ മുസ്ലിയാര്‍, തരുവണ അബ്ദുല്ല മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങി പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും വലിയൊരു നിര തന്നെ പ്രാര്‍ത്ഥനാസംഗമത്തിന് അനുഗ്രഹസാന്നിദ്ധ്യമായി.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 15

നിയമ സഹായം


അശ്രദ്ധ അപകടം ക്ഷണിച്ചുവരുത്തും


ആശുപത്രിയില്‍ വന്‍ ക്രമക്കേട്: വിജിലന്‍സ്


വ്യാഴാഴ്‌ച, ഓഗസ്റ്റ് 11

റമസാന്‍: നന്മകള്‍ വര്‍ദ്ധിപ്പിക്കുക - ആര്‍ എസ് സി

 കുവൈത്ത് സിറ്റി: കാരുണ്യ വര്‍ഷത്തിന്റെ വിശുദ്ധ മാസമായ റമസാനില്‍ ഹൃദയം വിശാലമായി തുറന്നു വെക്കുകയും ദാന ധര്‍മങ്ങളുടെ കരങ്ങള്‍ അടിമകളിലേക്കും പ്രാര്‍ത്ഥനയുടെ കരങ്ങള്‍ റബ്ബിലേക്കും നീട്ടി റമസാനിനെ ധന്യമാക്കുകയും ചെയ്യണമെന്ന് അയ്യൂബ് ഖാന്‍ സഅദി കൊല്ലം ആഹ്വാനം ചെയ്തു.

‘റമളാന്‍ ആത്മവിചാരത്തിന്റെ മാസം’ എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്ള്‍ കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരന്നു അദ്ദേഹം. സാല്‍മിയ പ്രൈവറ്റ് എഡ|ക്കേഷന്‍ഡയരക്ടറേറ്റ് ഹാളില്‍ നടന്ന സംഗമത്തില്‍ ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വടകര ആദ്ധ്യക്ഷ്യം വഹിച്ചു. മര്‍കസ്പി ആര്‍ ഡയരക്ടര്‍ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്ല ബുഖാരി പ്രാര്‍ത്ഥന നടത്തി.സയ്യിദ്അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, ഐ സിഎഫ് ജ.സെക്രട്ടറി ശുകൂര്‍ കൈപ്പുറം, ഐ സിഎഫ് വൈസ് പ്രസിഡന്റ്അഹ്മദ് കെ മാണിയൂര്‍,അലവി സഖാഫി തെഞ്ചേരി, സി കെ നാസര്‍ മാസ്റ്റര്‍, സി ടി അബ്ദുലത്വീഫ്, സംബന്ധിച്ചു. എഞ്ചിനീയര്‍ അബൂ മുഹമ്മദ്, ഹാരിസ് വി യു, കുട്ടി നടുവട്ടം, സമീര്‍ മുസ്‌ലിയാര്‍, ശുഐബ് മുട്ടം, സാദിഖ് കൊയിലാണ്ടി, നിസാര്‍ ചെമ്പുകടവ്, ഹാഷിം പുളിംബറമ്പ്, അമാനുല്ല തിരുവനന്തപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും മിസ്അബ് വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.

പലിശരഹിത സാമ്പത്തിക വ്യവസ്ഥിതി ലോക പ്രതിസന്ധിക്കു പരിഹാരമാകും: കാന്തപുരം

ദുബൈ: പലിശരഹിതവും നീതിയുക്തവുമായ വ്യാപാരങ്ങളും സാമ്പത്തിക ഇടപാടുകളും വ്യവസ്ഥിതിയായി സ്വീകരിക്കുമ്പോഴേ ലോകം പുരോഗതി പ്രാപിക്കൂ എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ ദുസ്സൂചനകള്‍ വീണ്ടും വരുമ്പോള്‍ വീണ്ടു വിചാരത്തിന് എല്ലാവരും സന്നദ്ധമാകണം. ദുബൈ മര്‍കസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സാമ്പത്തിക സമത്വം മുന്നില്‍ കണ്ടുകൊണ്ടുള്ള സമ്പദ്‌വ്യവസ്ഥയാണ് ഇസ്‌ലാമിന്റെത്. സമ്പത്തിന്റെ വിഹിതം ദരിദ്രര്‍ക്കു ദാനം ചെയ്യുന്നതിലൂടെയുണ്ടാകുന്ന സമത്വശാസ്ത്രം ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായാണ് പരിഗണിച്ചത്. ഏറ്റവും വലിയ രാജ്യങ്ങള്‍ സാമ്പത്തികമായി തകരുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. മാന്ദ്യം വരുമ്പോള്‍ ലോകത്ത് ഉണ്ടായിരുന്ന പണത്തിന് എന്തു സംഭവിക്കുന്നുവെന്നും പഠിക്കണം. പലിശകളെയും പലിശകളില്‍നിന്നുണ്ടാകുന്നതിനെയും സ്രഷ്ടാവ് നശിപ്പിക്കുമെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം ഇപ്പോള്‍ ശ്രദ്ധേയമാണ്. ശരിയായ ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനമാണ് നിലവില്‍ വരേണ്ടത്. ഇസ്‌ലാമിക് ബേങ്കിംഗിന്റെ മറവില്‍ പലിശ വ്യവസ്ഥിതി തന്നെ തുടരുന്നത് ഗണം ചെയ്യില്ല. സത്യസന്ധമായ വ്യാപാരം, തൊഴിലാളി മുതലാളി ബന്ധം എന്നിവയിലൂടെ രാജ്യങ്ങളില്‍ ഐശ്വര്യം ഉണ്ടാക്കാന്‍ കഴിയും.
ഇസ്‌ലാം ദാരിദ്ര്യത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അന്യരെ ആശ്രയിക്കാതെയുള്ള ഐശ്വര്യജീവിതമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. യാചനയും ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. ഇസ്‌ലാമിക് ബേങ്കിംഗിനെതിരെ ഉയരുന്ന വിമര്‍ശനം ഇസ്‌ലാമിനോടുള്ള വിമര്‍ശനം കൊണ്ടോ ഇസ്‌ലാമിക ബേങ്കിംഗ് ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടോ ആകാമെന്ന് ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. തിരുകേശത്തെ വിവാദമാക്കാന്‍ സുന്നികള്‍ ആഗ്രഹിക്കുന്നില്ല. വിവാദമുണ്ടാക്കുന്നവര്‍ അതില്‍നിന്നു പിന്തിരിയണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. ലോകത്ത് പലയിടത്തും പ്രവാചക കേശവും മറ്റു തിരുശേഷിപ്പുകളും സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കു ബോധ്യപ്പെട്ടതുകൊണ്ടാണ് വിശ്വസിക്കുന്നത്. ബോധ്യപ്പെടാത്തവര്‍ വിശ്വസിക്കണമെന്നു നിര്‍ബന്ധിക്കുന്നില്ല. വിശ്വാസമില്ലാത്തവര്‍ അതിനെ നിന്ദിക്കരുതെന്നും കാന്തപുരം പറഞ്ഞു.

സൌഹൃദം ആയുസ് കൂട്ടും


അഗസ്ത് 12 എസ് വൈ എസ് റിലീഫ് ഡേ

തൃശൂര്‍: പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യ ധാരയിലേക്ക് കൈപ്പിടിച്ച് ഉയര്‍ത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ റമസാന്‍, വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന റമസാന്‍ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കാന്തപുരം. രോഗങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അടിമപ്പെട്ട് വേദനയും യാതനയും അനുഭവിക്കുന്നവരോട് കരുണ കാണിക്കാന്‍ എല്ലാവരും തയ്യാറാവണം. വിശുദ്ധ റമസാന്‍ മാനവികതയുടെ സന്ദേശമാണ് പകര്‍ന്നു നല്‍കുന്നത്. സ്‌നേഹവും സഹിഷ്ണുതയും കൈമുതലാക്കി സഹജീവികളോടും ജീവിത പരിസരങ്ങളോടും നീതി പുലര്‍ത്താന്‍ വിശുദ്ധ റമസാന്‍ കരുത്തേകണമെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളെ കൊണ്ടുവരണം.
ദാരിദ്ര്യമാണ് സമൂഹത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്നത്. സമൂഹത്തില്‍ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കാണാന്‍ നാം തയ്യാറാവണം. വിശുദ്ധ റമസാനിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തണം. ഇത് റമസാനില്‍ മാത്രമായി ഒതുങ്ങരുത്. സ്ഥിരമായ റിലീഫ് സംവിധാനം വ്യാപകമാക്കണം. അതിന് പ്രവര്‍ത്തകര്‍ തയ്യാറാവണം. എല്ലാ ജില്ലകളിലും ഇതിനായി സമസ്ത കേരള ജംഇയത്തുല്‍ ഉലമയും കീഴ്ഘടകങ്ങളും സ്ഥിര സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ദരിദ്ര സമൂഹത്തെ ഉന്നതിയിലേക്ക് എത്തിക്കാന്‍ കഴിയും. ദാരിദ്ര്യം സമൂഹത്തില്‍ തിന്‍മകള്‍ വര്‍ധിക്കാന്‍ മുഖ്യ കാരണമായി വരുന്നുണ്ട്. ഇതിന് പരിഹാരം കണ്ടെത്തി സമൂഹത്തെ സമുദ്ധരിക്കാന്‍ എല്ലാ വിഭാഗവും തയ്യാറാവണം. അധാര്‍മികതയില്‍ നിന്ന് അവരെ മാറ്റിയെടുക്കാന്‍ കഴിയണം. അത് സമൂഹത്തിന്റെ ഉയര്‍ച്ചക്ക് കാരണമാവുമെന്നും കാന്തപുരം പറഞ്ഞു. തെറ്റിദ്ധാരണകള്‍ അകറ്റി സുന്നി സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ പ്രവര്‍ത്തന രംഗത്ത് വന്‍ വിജയം നേടാന്‍ കഴിയും. മുഴുവന്‍ മഹല്ലുകളിലും ഐക്യത്തോടെയുള്ള ഈ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സുന്നി പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹിമാന്‍ സഖാഫി വിഷയാവതരണം നടത്തി. സുന്നി വോയ്‌സ് റമസാന്‍ പതിപ്പിന്റെ പ്രകാശനം തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എക്ക് കോപ്പി നല്‍കി സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു. മാരക രോഗങ്ങള്‍ക്ക് വിധേയരായി ചികിത്സയില്‍ കഴിയുന്നവരില്‍ എട്ടുപേര്‍ക്ക് സാന്ത്വനം പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റര്‍, ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് പറവൂര്‍, പി കെ ബാവദാരിമി, സയ്യിദ് ഫസല്‍ തങ്ങള്‍, സയ്യിദ് പി എം എസ് തങ്ങള്‍, പി കെ ജഅഫര്‍, എം എം ഇബ്‌റാഹിം, എ താഹ മുസ്‌ലിയാര്‍ കായംകുളം, റഫീഖ് അഹമ്മദ് സഖാഫി, കുഞ്ഞുമുഹമ്മദ് സഖാഫി കൊല്ലം പ്രസംഗിച്ചു. വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി സ്വാഗതവും എന്‍ അലി അബ്ദുല്ല നന്ദിയും പറഞ്ഞു.

ചൊവ്വാഴ്ച, ഓഗസ്റ്റ് 9

നമ്മുടെ ഗവണ്മെന്റ് ഓഫീസുകള്‍.....?

,

ശമീര്‍ എത്തി; വിശുദ്ധ ഖുര്‍ആന്‍ പാരായണ മികവില്‍ അത്ഭുതം സൃഷ്ടിക്കാന്‍

ദുബൈ: രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ മര്‍കസ് വിദ്യാര്‍ഥി ശമീര്‍ എത്തി. നാളെ മുതല്‍ മംസാര്‍ കള്‍ച്ചര്‍ ആന്റ് സയന്റിഫിക് അസോസിയേഷന്‍ ഹാളിലാണ് മത്സരങ്ങള്‍. ആറാം തവണയാണ് മര്‍കസ് വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭ്യമാകുന്നത്. പോയ വര്‍ശങ്ങളില്‍ സിറാജ് ആലിപ്പറമ്പ്, ഉമര്‍ ഓമശ്ശേരി, ലത്വീഫ് കോടമ്പുഴ, സയ്യിദ് ഇബ്രാഹീം ഹൈദരാബാദ്, ജാബിര്‍ ഹംസ പത്തായക്കല്ല് എന്നിവര്‍ എത്തിയിരുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികളോടാണ് ഇവര്‍ മാറ്റുരച്ചത്.
2009ല്‍ നടന്ന മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥിയായ സയ്യിദ് ഇബ്രാഹീം 85 രാഷ്ട്രങ്ങളില്‍ നിന്നും എല്ലാ രാഷ്ട്രങ്ങുടെയും നെറുകയിലെത്തി ഇന്ത്യയുടെ അഭിമാനമായി. മറ്റുള്ള വര്‍ഷങ്ങളിലും മര്‍കസ് വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം മലപ്പുറം ജില്ലയിലെ ചേറൂര്‍ സ്വദേശി മര്‍ഹൂം കൊടക്കല്ല് മുഹമ്മദ് കുട്ടി ഹാജിയുടെയും കൊടുവായൂര്‍ സ്വദേശിയായ ഖജീദയുടെയും ഏഴു മക്കളില്‍ ഇളയവനായ ശമീറിനാണ് അവസരം ലഭിച്ചത്. 11-ാം വയസില്‍ മര്‍കസില്‍ ഹിഫഌല്‍ ചേര്‍ന്നു. മൂന്നു വര്‍ഷം കൊണ്ട് ഹിഫഌ പൂര്‍ണമാക്കിയ ശമീര്‍ ഹാഫിള് കോഴ്‌സ് നേടിയതിനു ശേഷം തുടര്‍ന്നും മര്‍കസിലെ ശരീഅത്ത് കോളജില്‍ ജൂനിയര്‍ ക്ലാസില്‍ പഠനം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ നടന്ന 22 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഖുര്‍ആന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ ഇരുപതുകാരന്‍ ഇപ്രാവശ്യം ദുബൈയിലെ 85 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ മാറ്റുരക്കുന്ന മത്സരത്തില്‍ തന്റെ മികവ് തെളിയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. തിരുവനന്തപുരത്ത് 2008ല്‍ നടന്ന മത്സരത്തിലും 2005ല്‍ കാസര്‍കോട് നടന്ന സംസ്ഥാന സ്‌കൂള്‍ സാഹിത്യോത്സവിലും ഖുര്‍ആന്‍ പാരായണത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. മഹാരാഷ്ട്രയിലെ രാജ്പൂരിലും ബോംബെയിലെ ബീവണ്ടിയിലും മുന്‍ വര്‍ഷങ്ങളില്‍ ഖുര്‍ആന്‍ ഖത്മു ചെയ്യുവാന്‍ ഇമാമായി തറാവീഹിന് നേതൃത്വം വഹിച്ചിരുന്നു. മദ്‌റസയില്‍ നിന്നും ഉസ്താദുമാരുടെ പ്രോത്സാഹനവും ഉമ്മയുടെ അഭിലാഷവുമാണ് ശമീറിനെ ഹാഫിളാകുവാന്‍ പ്രേരിപ്പിച്ചത്. തന്റെ ഉപ്പയുടെ വേര്‍പാടില്‍ നൊമ്പരം ഉണ്ടായപ്പോള്‍ ഉമ്മയുടെയും സഹോദരങ്ങളുടെയും സ്‌നേഹ ഹസ്തങ്ങള്‍ പഠന വിഷയത്തില്‍ കൂടുതല്‍ ഊര്‍ജം പകരുന്നതായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 70 ഓളം രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലായി മറ്റു രാഷ്ട്രങ്ങളിലെയും മത്സരാര്‍ഥികള്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇവിടെ എത്തിയ ഉടന്‍ പ്രാഥമിക പരീക്ഷ കഴിഞ്ഞതിനു ശേഷമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷങ്ങളില്‍ പല വിദ്യാര്‍ഥികളും പ്രാഥമിക പരീക്ഷയില്‍ പരാജയപ്പെട്ടകാരണത്താല്‍ മടക്കി അയക്കപ്പെട്ടിരുന്നു.

ഞായറാഴ്‌ച, ഓഗസ്റ്റ് 7

"സാന്ത്വനം" എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി റമളാന്‍ കിറ്റ് വിതരാണോല്ഘാടനം

 "സാന്ത്വനം" എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച   റമളാന്‍ കിറ്റ് വിതരാണോല്ഘാടനം  കെ.ടി. ജലീല്‍ എം.എല്‍.എ. നിര്‍വഹിക്കുന്നു
 എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സാന്ത്വനം" റിലീഫ് ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട്  ബഹു. ഈ .സുലൈമാന്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു



ശനിയാഴ്‌ച, ഓഗസ്റ്റ് 6

സ്മാര്‍ട് സ്‌കൂള്‍ പദ്ധതിയില്‍ സ്‌കൂളിനു ലഭിച്ച കംപ്യൂട്ടര്‍ പെട്ടിയില്‍ കല്ലുകള്‍


കരുവാരകുണ്ട്: സ്മാര്‍ട് സ്‌കൂള്‍ പദ്ധതിയില്‍ കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു നല്‍കിയത് കംപ്യൂട്ടറിനു പകരം കല്ലുകള്‍. സ്‌കൂളിന് ഇന്നലെ ലഭിച്ച കംപ്യൂട്ടറുകളുടെ പെട്ടികളില്‍ ഒന്നിലാണ് രണ്ട് കരിങ്കല്ലുകള്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ സര്‍ക്കാര്‍ കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറിയെ സംസ്ഥാനത്തെ മാതൃകാ സ്‌കൂളായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാന മാതൃകാ സ്മാര്‍ട് സ്‌കൂള്‍ പദ്ധതിയിലാണ് 56 നെറ്റ്ബുക്കുകള്‍ ഇന്നലെ സ്‌കൂളിലെത്തിയത്. ഇവയില്‍ ഒന്നിലാണ് കരിങ്കല്ലുകള്‍ കണ്ടെത്തിയത്. സംസ്ഥാന ഐടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തിലാണ് കംപ്യൂട്ടര്‍ വിതരണം ചെയ്തത്. കെല്‍ട്രോണ്‍ കമ്പനിക്കായിരുന്നു നെറ്റ് ബുക്കുകള്‍ സ്‌കൂളില്‍ എത്തിക്കാനുള്ള ചുമതല. എന്നാല്‍, കെല്‍ട്രോണ്‍ സ്വകാര്യ കൊറിയര്‍ കമ്പനിയെ നെറ്റ്ബുക്കുകള്‍ സ്‌കൂളില്‍ എത്തിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇന്നലെ ലഭിച്ച 56 നെറ്റ്ബുക്കുകളുടെ പെട്ടികളില്‍ പലതും യതാര്‍ഥ സീല്‍ പൊട്ടിച്ചുമാറ്റിയ നിലയിലായിരുന്നു. കെല്‍ട്രോണ്‍ കമ്പനിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂളിന് അയച്ച മുഴുവന്‍ നെറ്റ്ബുക്കുകളും തിരിച്ചയച്ച് മാറ്റി നല്‍കാന്‍ നിര്‍ദേശിച്ചതായി ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
സംസ്ഥാനത്തെ ആദ്യ മാതൃകാ സ്മാര്‍ട് സ്‌കൂളായും കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറിയെ തിരഞ്ഞെടുത്തിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ മാതൃകാ
സ്മാര്‍ട് സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇന്നലെ സ്‌കൂളിനു കംപ്യൂട്ടര്‍ നല്‍കിയത്. സംസ്ഥാനത്തെ അഞ്ച് സ്‌കൂളുകളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു പെട്ടികള്‍ പൊട്ടിച്ചപ്പോഴാണ് കല്ലുകള്‍ കണ്ടെത്തിയത്. കംപ്യൂട്ടറിന്റെ ബാക്കി പെട്ടികള്‍ പൊട്ടിച്ചിട്ടില്ല.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 4

ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍ ഇസ്‌ലാം മതം സ്വീകരിച്ചു.


ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ഏറെക്കാലത്തെ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം മതംമാറിയ പാര്‍നല്‍ ഇന്ന് 22ാം പിറന്നാള്‍ മുസ്‌ലിം എന്ന നിലയില്‍ ആഘോഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരിയില്‍തന്നെ ഇസ്‌ലാം ആശ്ലേഷിച്ചിരുന്നെന്ന് വെളിപ്പെടുത്തിയ പാര്‍നല്‍, ‘നവജാത പുത്രന്‍’ എന്നര്‍ഥം വരുന്ന വലീദ് എന്ന് പേരു മാറ്റാനുള്ള ആലോചനയിലാണ്.
‘മുസ്‌ലിം പേര് സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വലീദ് എന്ന പേര് പരിഗണനയിലുണ്ട്. ഇപ്പോള്‍ വെയ്ന്‍ ഡിലോണ്‍ പാര്‍നല്‍ എന്ന പേരുതന്നെയാണ്. സസക്‌സിനുവേണ്ടിയുള്ള മത്സരങ്ങളിലാണിപ്പോള്‍ എന്റെ ശ്രദ്ധ. ജീവിതത്തില്‍ ആദ്യമായെത്തുന്ന റമദാന്‍ വ്രതത്തിനുള്ള ഒരുക്കങ്ങളിലാണു ഞാന്‍. ചെറുപ്പക്കാരനും പ്രഫഷനല്‍ ക്രിക്കറ്ററുമായ എന്റെ വ്യക്തി ജീവിതം പൊതുജനം ശ്രദ്ധിക്കുമെങ്കിലും മതംമാറ്റം സ്വകാര്യമായി പരിഗണിക്കപ്പെടാനാണിഷ്ടം.’- പോര്‍ട്ട് എലിസബത്തുകാരനായ പാര്‍നല്‍ പറഞ്ഞു.
പാര്‍നലിന്റെ മതം മാറ്റത്തെ ടീമിലെ മറ്റു മുസ്‌ലിം കളിക്കാരായ ഹാഷിം ആംലയും ഇമ്രാന്‍ താഹിറും സ്വാധീനിച്ചിട്ടില്ലെന്ന് ടീം മാനേജര്‍ മുഹമ്മദ് മൂസജി പറഞ്ഞു. മുസ്‌ലിമാവാന്‍ വെയ്ന്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തീരുമാനിച്ചിരുന്നു. അവന്‍േറതു മാത്രമായ തീരുമാനമാണിത്. പേരു മാറുന്നതിനെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും മൂസജി പറഞ്ഞു.
മതം മാറ്റത്തെ ഏറെ ഗൗരവത്തോടെയാണ് പാര്‍നല്‍ സമീപിച്ചതെന്ന് പേരു വെളിപ്പെടുത്തരുതെന്നറിയിച്ച ചില സഹകളിക്കാര്‍ വ്യക്തമാക്കി. മദ്യം പൂര്‍ണമായും വര്‍ജിച്ച താരത്തില്‍ ഇക്കഴിഞ്ഞ ഐ.പിഎല്ലിനു ശേഷമാണ് കൂടുതല്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. പാര്‍നലിന്റെ മതം മാറ്റത്തില്‍ ആംലക്ക് പങ്കൊന്നുമില്ല. ആംല തന്റെ മതം സ്വീകരിക്കാന്‍ ടീമിലെ മറ്റാരോടും പറഞ്ഞിട്ടില്ല. തന്റെ വിശ്വാസപ്രമാണങ്ങളോട് ആംലക്കുള്ള അടിയുറച്ച പ്രതിപത്തി സഹതാരങ്ങളുടെ ആദരവ് പിടിച്ചുപറ്റിയിട്ടേയുള്ളൂ. മദ്യക്കമ്പനിയുടെ പരസ്യം പതിച്ച ജഴ്‌സി ധരിക്കാന്‍ വിസമ്മതിച്ച ആംല പര്യടനങ്ങളില്‍പോലും നമസ്‌കാരം മുടക്കാറില്ലെന്നും സഹതാരങ്ങള്‍ പറഞ്ഞു.
2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിച്ചാണ് പാര്‍നല്‍ വരവറിയിച്ചത്. 2009ല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അരങ്ങേറ്റം കുറിച്ചു. കുത്തഴിഞ്ഞ ജീവിതശൈലി തുടക്കത്തില്‍ ഏറെ വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രവിശ്യാ ടീമായ വാരിയേഴ്‌സ് 2009 ഒക്‌ടോബറില്‍ പാര്‍നലിനെ പുറത്താക്കിയത് പോര്‍ട്ട് എലിസബത്തിലെ ഒരു നൈറ്റ്ക്ലബില്‍ പുലര്‍ച്ചെയുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി സത്യവാങ്മൂലത്തിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു


കാസര്‍കോട് : എന്‍ഡോസള്‍ഫാന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന്റെ കോപ്പി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഒപ്പുമരച്ചോട്ടില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ കത്തിച്ച് പ്രതിഷേധിച്ചു. കേരള ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശന്റെ പ്രസ്താവന സംസ്ഥാന മന്ത്രിസഭയുടെ പ്രഖ്യാപിത നയതീരുമാനത്തിന് വിരുദ്ധമാണെന്ന് സമരസമിതി അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും, പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും സമിതി ആവശ്യപ്പെട്ടു.
ആഗസ്റ്റ് ആറുമുതല്‍ ഒമ്പതു വരെ സംസ്ഥാനത്തിലുടനീളം കോളേജുകളിലും, വിദ്യാലയങ്ങളിലും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സമരസമിതി അഭ്യര്‍ത്ഥിച്ചു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതി ചെയര്‍മാന്‍ നാരായണന്‍ പേരിയ, കണ്‍വീനര്‍ പി വി സുധീര്‍ കുമാര്‍ എന്നിവരും രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിച്ചു.

എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ട: ഐ.സി.എം.ആര്‍


ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്. എന്‍ഡോസള്‍ഫാന് പകരമായുള്ള കീടനാശിനികള്‍ ചെലവേറിയതാണെന്നും കേരളത്തിലും കര്‍ണാടകയിലും മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ മതിയെന്നും ഐ.സി.എം.ആര്‍ റിപ്പോര്‍ട്ടിലുണ്ട്. കാസര്‍കോട് മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ 489 പേരിലാണ് ഐ.സി.എം.ആര്‍ പഠനം നടത്തിയത്. ഇവരില്‍ 15 പേരില്‍ മാത്രമാണ് (0.49 ശതമാനം) അനുവദനീയമായതിലും (maximum residue limti) കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയത്.
ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശത്താണ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടത്. ഇവിടെ കരള്‍, വൃക്ക രോഗങ്ങള്‍ വ്യാപകമാണെന്നും ഐ.സി.എം.ആര്‍ റിപ്പോര്‍ട്ടിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിരോധനം ആവശ്യമില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ശുപാര്‍ശ ചെയ്യുന്നു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിന് നൂതന ശാസ്ത്രീയ രീതികള്‍ കൈക്കൊള്ളണമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. വിശ്വമോഹന്‍ കട്ടോജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച, ഓഗസ്റ്റ് 2

ദുരിതകാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കാസര്‍കോട്ടെ ദുരിതങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്നും എന്‍ഡോസള്‍ഫാന്റെ നിരോധനം അനാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അനുമതി ഇല്ലാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയതെന്നും കേന്ദ്ര കൃഷി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.സംശയങ്ങളുടെ അടിസ്ഥാനത്തില്‍മാത്രമാണ് അവിടെ നിരോധനം നടപ്പാക്കിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്റെ ഉപയോഗം 11 വര്‍ഷം കൊണ്ട് കുറച്ചാല്‍ മതി. അടിയന്തിരമായി നിരോധിക്കേണ്ടതില്ലദുരിതത്തെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ പുതിയ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ നടപടികള്‍ എടുക്കാന്‍ സാധിക്കുകയുള്ളു. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെക്കുറിച്ച് പഠനം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ ഹസാര്‍ഡ്‌സ് നല്‍കിയ റിപ്പോര്‍ട്ട് പൂര്‍ണമായിരുന്നില്ല.2006 ല്‍ ലോകാരോഗ്യസംഘനട നടത്തിയ പഠനവും എന്‍ഡോസള്‍ഫാന് അനുകൂലമായിരുന്നതായി സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ ഹര്‍ജിയിലാണ് കൃഷി മന്ത്രാലയത്തിന് വേണ്ടി ഡയറക്ടര്‍ വന്ദനാ ജെയ്ന്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചത്.

തച്ചങ്കരിക്കു നിയമനം നിഷേധിച്ചു


തിരുവനന്തപുരം: ഐ.ജി. ടോമിന്‍ തച്ചങ്കരിക്കു തല്‍ക്കാലം നിയമനം നല്‍കേണ്ടതില്ലെന്നു മുഖ്യമന്ത്രി നിര്‍ദേശംനല്‍കി. സര്‍വീസില്‍ തിരിച്ചെടുത്ത തച്ചങ്കരിക്കു നിയമനം നല്‍കണമെന്നു നിര്‍ദേശിച്ച് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍നിന്നെത്തിയ ഫയലിലാണു നിയമനം നല്‍കേണ്ടതില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഴുതിയത്. പോലീസ് വകുപ്പില്‍ സുപ്രധാനമായ എട്ടു തസ്തികകളില്‍ ഏതെങ്കിലും ഒന്നില്‍ നിയമനം നല്‍കണമെന്നായിരുന്നു ചീഫ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയത്. പോലീസ് ആസ്ഥാനത്തുനിന്നെത്തിയ സമ്മര്‍ദത്തെതുടര്‍ന്നായിരുന്നു ഇത്. സ്‌റ്റേറ്റ് െ്രെകം റെക്കോഡ്‌സ് ബ്യൂറോ, പോലീസ് ആധുനികവത്കരണം, സായുധ പോലീസ്, വിജിലന്‍സ്, െ്രെകംബ്രാഞ്ച്, പരിശീലന വിഭാഗം എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ ചുമതലയുള്ള ഐ.ജിയായി ടോമിന്‍ തച്ചങ്കരിയെ നിയമിക്കണമെന്നായിരുന്നു ഫയലിലെ നിര്‍ദേശം.
പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത തച്ചങ്കരിക്കു മാസംതോറും 80,000 രൂപ ശമ്പളം ഇനത്തില്‍ ലഭിക്കുന്നുണ്ട്. ഇതു കണക്കിലെടുത്തു നിയമനം നല്‍കണമെന്നായിരുന്നു ചീഫ് സെക്രട്ടറിക്കു പോലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച ശിപാര്‍ശ. എന്നാല്‍ തീവ്രവാദബന്ധം ഉള്‍പ്പെടെയുളള ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന ഇദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള നിയമനം നല്‍കുന്നതു കൂടുതല്‍ വിവാദങ്ങള്‍ക്കു വഴിതെളിക്കുമെന്നാണു മുഖ്യമന്ത്രിക്കു ലഭിച്ച ഉപദേശം. തച്ചങ്കരിയെ തിരിച്ചെടുത്തതു സാങ്കേതികമായി ശരിയാണെങ്കിലും ധാര്‍മികമായി തെറ്റാണെന്ന നിഗമനത്തിലാണു സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുളളവര്‍ തച്ചങ്കരിക്കെതിരേ പരസ്യമായി ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഭരണപക്ഷത്തുനിന്ന് വി.എം. സുധീരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തച്ചങ്കരിയെ തിരിച്ചെടുത്തതിനെ ചോദ്യം ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ ഈ നിലപാടിനെ അനുകൂലിക്കാത്തത് സംസ്ഥാന സര്‍ക്കാരിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

അനധികൃത വാഹനങ്ങള്‍ പാടില്ല; സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം


തിരുവനന്തപുരം: അംഗീകൃത സ്‌കൂള്‍ബസുകളിലല്ലാതെ അനധികൃത വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ അനുവദിക്കരുതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് എ.ഇ.ഒമാര്‍ക്കും ഡി.ഇ.ഒമാര്‍ക്കും നിര്‍ദേശം നല്‍കി.
തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി വാന്‍ െ്രെഡവറുടെ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ഉപവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെയും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെയും അനുമതിപത്രമില്ലാത്ത വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും തടയണമെന്നാണ് ഡി.പി.ഐയുടെ പ്രധാന നിര്‍ദേശം.
നിശ്ചിതയോഗ്യത ഉറപ്പിച്ചശേഷമേ സ്‌കൂള്‍ വാന്‍ െ്രെഡവര്‍മാരെ നിയമിക്കാവൂ. സ്‌കൂ ള്‍വാഹനത്തിന്റെ െ്രെഡവര്‍മാരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്കും പി.ടി.എയ്ക്കും വേണം. െ്രെഡവര്‍, ക്ലീനര്‍ എന്നിവരുടെ ഫോട്ടോയും രേഖകളും സ്‌കൂ ള്‍ അധികൃതര്‍ സൂക്ഷിക്കണം.

സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് പ്രഥമ പരിഗണന ഖുര്‍ഷിദ്

ന്യൂദല്‍ഹി: സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. റിപ്പോര്‍ട്ടില്‍ ചില കുറവുകളുണ്ടെങ്കിലും ഒരുപാടു പേര്‍ക്ക് ഗുണകരമാകുന്ന നിരവധി നല്ല നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഖുര്‍ഷിദ് പറഞ്ഞു. സച്ചാര്‍ റിപ്പോര്‍ട്ട് ഖുര്‍ആനായിരുന്നില്ലെന്ന തന്റെ പരാമര്‍ശം കടുത്ത വിമര്‍ശം ക്ഷണിച്ചുവരുത്തിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ഖുര്‍ഷിദ് രംഗത്തെത്തിയത്.

കാഷ്വാലിറ്റിക്ക് സമീപം പോലീസ് കണ്‍ട്രോള്‍ യൂണിറ്റ് തുറക്കണമെന്ന ആവശ്യം ശക്തമാവുന്നു.

മഞ്ചേരി: ജനറല്‍ ആസ്​പത്രി കാഷ്വാലിറ്റിക്ക് സമീപം പോലീസ് കണ്‍ട്രോള്‍ യൂണിറ്റ് തുറക്കണമെന്ന ആവശ്യം ശക്തമാവുന്നു. രാത്രി ആസ്​പത്രി ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഉദ്ദേശ്യം. വെള്ളിയാഴ്ച രാത്രി മാനസികരോഗി ആസ്​പത്രിയില്‍ അക്രമം നടത്തിയപ്പോള്‍ ചെറുക്കുവാനുള്ള സംവിധാനം ഇവിടെ ഇല്ലായിരുന്നു. ഡോക്ടര്‍മാര്‍ തുടക്കത്തില്‍ത്തന്നെ പോലീസുമായി ബന്ധപ്പെട്ടുവെങ്കിലും ഏറെനേരം കഴിഞ്ഞാണ് പോലീസ് എത്തിയത്. അപ്പോഴേക്കും മരുന്നുകളും മറ്റും തല്ലിത്തകര്‍ത്ത് ഇയാള്‍ ആസ്​പത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. എത്തിയതാണെങ്കില്‍ നാമമാത്രമായ പോലീസുകാരും. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് ഇയാളെ നിയന്ത്രിച്ചത്. മുമ്പ് പലതവണയും കാഷ്വാലിറ്റിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കുനേരെ അക്രമം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം വനിതാഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം ഉണ്ടായി. മിക്കപ്പോഴും മദ്യപിച്ചുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടുന്നവരാണ് അപമര്യാദയായി പെരുമാറുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്യുന്നത്. കാഷ്വാലിറ്റി പ്രധാന റോഡില്‍നിന്ന് ഉള്ളിലേക്കായതിനാല്‍ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാലും നാട്ടുകാര്‍ പെട്ടെന്ന് അറിയാറില്ല. ഇവിടേക്കുള്ള വഴി വിജനമാണ്. തെരുവുവിളക്കുകള്‍ കത്താത്തതിനാല്‍ ഈപ്രദേശത്ത് ഇരുട്ടാണ്. കാല്‍നട യാത്രക്കാര്‍ക്കുനേരെ പലതവണ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആസ്​പത്രിയുടെ സെക്യൂരിറ്റി സംവിധാനം തികഞ്ഞ പരാജയമാണ്. പരിചയസമ്പന്നരായ കുറച്ച് സെക്യൂരിറ്റി ജീവനക്കാര്‍ മാത്രമേയുള്ളൂ. മറ്റുള്ളവര്‍ക്ക് വേണ്ടത്ര പരിശീലനവും ലഭിച്ചിട്ടില്ല. ഇതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇവര്‍ നിരപരാധിയാവുകയാണ്. ഇത്തമൊരു സാഹചര്യത്തിലാണ് കാഷ്വാലിറ്റിയോട് ചേര്‍ന്ന് പോലീസ് കണ്‍ട്രോള്‍ യൂണിറ്റ് തുടങ്ങണമെന്ന് ആവശ്യമുയരുന്നത്. ഇവിടെ ഇപ്പോള്‍ പോലീസ് എയ്ഡ്‌പോസ്റ്റ് ഉണ്ടെങ്കിലും അത് പലപ്പോഴും കാര്യക്ഷമമാകുന്നില്ല. പകല്‍ മാത്രമാണ് എയ്ഡ്‌പോസ്റ്റ്. കണ്‍ട്രോള്‍ യൂണിറ്റ് വരികയാണെങ്കില്‍ ഗുരുതരമായ സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ പോലീസിനെ ഉടന്‍തന്നെ ഇവിടേക്ക് നിയോഗിക്കാനാവും. മഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ കുറവും പലപ്പോഴും പ്രശ്‌നമാവുന്നുണ്ട്.

സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍


കോഴിക്കോട്: മദ്‌റസാധ്യാപകരുടെ ഉന്നമനത്തിന് വേണ്ടി സര്‍ക്കാര്‍ സംവിധാനിച്ച മുഅല്ലിം ക്ഷേമനിധി സമ്പൂര്‍ണ്ണമായും പലിശ മുക്തമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കോഴിക്കോട് കാലിക്കറ്റ് ടവറില്‍ കോഴിക്കോട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് സംഘടിപ്പിച്ച മഹല്ല് ജമാഅത്ത് ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പലിശ നിഷിദ്ധമാണെന്ന് പഠിപ്പിക്കുന്നവര്‍ പലിശപ്പണം സ്വീകരിക്കേണ്ട ഗതി കേടായിരുന്നു നേരത്തെയുള്ള രീതിമൂലം ഉണ്ടായിരുന്നത്. അതില്‍ നിന്ന് വിഭിന്നമായി പൂര്‍ണമായും ട്രഷറി മുഖേനയുള്ള നിക്ഷേപം പൊതുവെ സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മദ്‌റസാ മുഅല്ലിംകള്‍ക്ക് കുറെ ഗുണം ചെയ്യുമെന്നതില്‍ രണ്ടഭിപ്രായമില്ല.