ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വെള്ളിയാഴ്‌ച, ഫെബ്രുവരി 22

രണ്ടു ചോദ്യങ്ങളും മറുപടികളും

2012 ഡിസംബര്‍  മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രസ് 
അക്കാദമിയും മലപ്പുറം പ്രസ് ക്ലബും സംയുക്തമായി 
വിവരാവകാശ ശില്‍പ്പശാല സംഘടിപ്പിച്ചത്.
സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍
 എം.എന്‍. ഗുണവര്‍ധനന്‍ ഉള്‍പ്പടെയുള്ളവര്‍
 പങ്കെടുക്കന്നതറിഞ്ഞാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ 
പോയത്.

വിവരാവകാശ നിയമത്തിന്റെ ചരിത്രംപറഞ്ഞ് ഒരുമണിക്കൂറോളം
 അദ്ദേഹം ഉദ്ഘാടന ഭാഷണം നിര്‍വഹിച്ചു.
അങ്ങിനെയിരിക്കെയാണ് ഒരു ഇടവേള കിട്ടിയപ്പോള്‍ ബഹു
 എന്‍പി രാജേന്ദ്രന്‍ സാറോട് ഈ ക്ലാസ് ഒരു ഇന്ററാക്ടീവ്
 രൂപത്തിലാക്കിയാല്‍ നന്നായിരുന്നുവെന്ന് പറഞ്ഞത്.അതിന്
 അവസാനം അവസരമുണ്ടായിരിക്കുമെന്ന്
 ഉറപ്പുലഭിച്ചതോടെ ഏറെ സന്തോഷമായി.
 പ്രസംഗത്തിന് ശേഷം എനിക്ക് രണ്ടു ചോദ്യങ്ങള്‍ക്കുള്ള 
അവസരം ലഭിച്ചു. വിവരാവകാശ കമ്മീഷണറോട് ആയതിനാല്‍
 കുറെയധികം ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും രണ്ടെണ്ണം
 ചോദിക്കാനാണ് ആ സമയം ലഭിച്ചത്.

ചോദ്യം ഒന്ന്.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരമുള്ള 
പരാതികളില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നിരിക്കെ
 അത്തരം
പരാതികളെ തിരച്ചയക്കുകയും അപേക്ഷകനോട് ഒന്നാം 
അപ്പീല്‍ നല്‍കണമെന്ന്
പറയുകയും ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?

കമ്മീഷണര്‍ ഗുണവര്‍ദ്ദനന്റെ റുപടി:

നേരത്തെ കേരളത്തിലെ കമ്മീഷന്‍ സെക്ഷന്‍ 18 അനുസരിച്ചുള്ള
 കൊടുക്കുന്നഅപേക്ഷകളില്‍ വിവരങ്ങള്‍ കൊടുക്കാനുള്ള 
നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.അടുത്ത കാലത്ത് ബഹുമാനപ്പെട്ട
 സുപ്രീം കോടതിയുടെ വിധി വരികയുണ്ടായി.ആവിധിയില്‍
 സെക്ഷന്‍ 18 ഉം 19 ഉം കോടതി വിശകലനം ചെയ്തു.
സെക്ഷന്‍ 19അനുസരിച്ച് വിവരങ്ങള്‍ കൊടുക്കാന്‍ പറയാന്‍ 
കമ്മീഷന് അധികാരംനല്‍കിയിട്ടുണ്ട്. അതുകൊണ്ട് സെക്ഷന്‍ 
18 അനുസരിച്ച് വിവരങ്ങള്‍ നല്‍കാന്‍ പറയാന്‍ കമ്മീഷന്
അധികാരമില്ല എന്ന് സുപ്രീം കോടതി ക്ലാരിഫൈ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയുടെ ഒരു ഓര്‍ഡര്‍ എന്നു പറഞ്ഞാല്‍ എല്ലാ
അധികാരികളും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.അതുപോലെ
 സെക്ഷന്‍ 18 പ്രകാരമുള്ള അപേക്ഷകള്‍ക്ക് വിവരം കൊടുക്കാന്‍
ഞങ്ങള്‍ ഉത്തരവ് കൊടുത്തുകൊണ്ടിരുന്നതാണ്.ഈ വിധിയുടെ
 സാംഗത്യത്തെകുറിച്ച് ഉന്നത നീതി പീഠങ്ങള്‍ പ്രതികരിക്കേണ്ട 
സംഗതിയാണ്.അതുകൊണ്ടാണ്അപേക്ഷ വരുമ്പോള്‍ 18
 അനുസരിച്ച് ആ അപേക്ഷയില്‍ അയാള്‍ കൂടുതല്‍
വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നമ്മളത് മടക്കി അയക്കുകയും
 ഒന്നാംഅപ്പീല്‍ നല്‍കിയ ശേഷം വരാന്‍ പറയുകയും ചെയ്തു.

ഈയിടെ ഒരു ഹൈകോടതി വിധിയുണ്ടായി.ഒരു സെക്ഷന്‍
 18 പെറ്റീഷനില്‍ വിവരം കൊടുക്കാന്‍ നമുക്ക്
നിര്‍ദേശം കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ട് സ്‌റ്റേറ്റ് പബ്ലിക്
 ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹിയറിംഗിന് എന്റെ മുമ്പില്‍
 ഹാജരായപ്പോള്‍ അയാള്‍ അത് കൊടുക്കുമെന്ന് 
പറഞ്ഞതായിട്ട് ഞാന്‍ രേഖപ്പെടുത്തി.അതു തന്നെ
 ഹൈകോടതി ആ വിധിക്കെതിരാണ് ,അത് പരിശോധിക്കണം
 എന്ന് പറഞ്ഞ് ഒരു ഫയല്‍ എന്റെയടുക്കല്‍ വന്നു.അതിനാല്‍
 സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് 
പുനഃപരിശോധിക്കണം.നമ്മള്‍ പരോക്ഷമായി കൊടുക്കാന്‍ 
പറഞ്ഞപോലെ
പരോക്ഷമായിട്ട് ഒരു നിര്‍ദേശം നല്‍കിയരൂപത്തില്‍ വന്നു.അത്
 കൊണ്ടാണ് സെക്ഷന്‍ 18 നില്‍ ഒന്നാം അപ്പീല്‍ 
അധികാരിക്ക് നല്‍കാതെ കമ്മീഷന്റെ അടുത്ത് നേരിട്ട്
 വരുന്ന കേസുകളില്‍ കൂടുതല്‍ വിവരങ്ങള്‍
ആവശ്യപ്പെട്ടാല്‍ നമുക്കത് സുപ്രീംകോടതിയുടെ
 വിധിയുടെ വൈലേഷനാകുമെന്നതാകുന്നത് കൊണ്ട് 
നമ്മളത് ഒന്നാം അപ്പീല്‍ നല്‍കാന്‍ അപേക്ഷകനെ
 ഉപദേശിക്കുകയാണ് ചെയ്യുന്നത്

ചോദ്യം രണ്ട്

വിവരാവകാശ കമ്മീഷന്റെ വിധികളില്‍ പലതിലും
 ഉദ്യോഗസ്ഥരെ താക്കീത്
ചെയ്യുന്നു എന്നതായി 
കാണപ്പെടുന്നു.
 എന്താണ് 
ഈ 
താക്കീത്‌കൊണ്ട് കമ്മീഷന്‍
ഉദ്ദേശിക്കുന്നത് ? വിവരാവകാശ നിയമത്തിലെ ഏത് പ്രൊവിഷന്‍
 പ്രകാരമാണ്
കമ്മീഷന്‍ താക്കീത് ചെയ്യുന്നത് ?

മറുപടി:

വ്യക്തമായി പറയുകയാണെങ്കില്‍ ...അങ്ങിനെ താക്കീത്
 നല്‍കാനുള്ളപ്രൊവിഷനൊന്നും ഇല്ല.കമ്മീഷന്‍ ആദ്യം 
2006 ല്‍ നിലവില്‍ വന്നപ്പോള്‍അന്ന് മുതല്‍ പല
കമ്മീഷണര്‍മാരും അത് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍
അടക്കം ഉദ്യോഗസ്ഥന്മാരെല്ലാം കൂടെ പരിചയമായിട്ട് 
വരുന്ന ഒരു.. ഒരു...ഒരു ഗ്യാപ്പ് കണക്കിലെടുത്തുകൊണ്ട്
 താക്കിത് ചെയ്യുകയൊക്കെയുണ്ടായിരുന്നു.അത് സ്ട്രിക്ട് 
ആയിട്ട് പറഞ്ഞാല്‍ അതിന് അങ്ങിനെയൊരു പ്രൊവിഷനില്ല.
താക്കിതിന് പ്രൊവിഷനില്ല.

===================
ഇപക്രാരമാണെങ്കില്‍ പ്രൊവിഷനൊന്നും ഇല്ലാതെ
 തോന്നിയപോലെ തീരുമാനം എടുക്കാന്‍ നിന്നാല്‍
 വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തുന്ന 
വിവരാവകാശ പ്രവര്‍ത്തകര്‍ നിരാശരാകാനേ വഴിവെക്കൂ.
കടപ്പാട് 
The Hindu

വീക്ഷണം വാര്‍ത്തകളുടെ വര്‍ത്തമാനം ശ്രദ്ധിച്ചോ?

വീക്ഷണം വാര്‍ത്തകളുടെ വര്‍ത്തമാനം ശ്രദ്ധിച്ചോ?

വീക്ഷണം കോണ്‍ഗ്രസിന്റെ മുഖപത്രമാണെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വര്‍ത്തമാനം ആരുടെ പത്രമാണ്? മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് പത്രം പ്രവര്‍ത്തിക്കുതെ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മടവൂരും ചില നേതാക്കളും മാത്രം ഇതു സമ്മതിക്കില്ല. മീഡിയ വ്യൂ ലിമിറ്റഡ് എന്ന പഴയ കമ്പനിയും വര്‍ത്തമാനം വെഞ്ചേഴ്‌സ് എന്ന പുതിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന പരസ്യനിലപാടിലാണ് ഈ ആദര്‍ശധീരന്മാര്‍. ഇക്കാര്യം ഏതെങ്കിലും ഗള്‍ഫ് നാട്ടില്‍ ചെന്നു പറഞ്ഞാല്‍ നേതാവാണെന്നൊന്നും നോക്കില്ല, തല്ല് എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. കാരണം കഷ്ടപ്പെട്ട് സമ്പാദിച്ച പണം പ്രസ്ഥാനത്തിനുവേണ്ടി നല്‍കിയ ഒട്ടേറെ സലഫി വിശ്വാസികളുണ്ട്. ഇപ്പോള്‍ നമ്മുടെ വിഷയം അതല്ല. കോണ്‍ഗ്രസും മടവൂര്‍ വിഭാഗവും തമ്മില്‍ എന്തെങ്കിലും അവിശുദ്ധ സഖ്യമുണ്ടോ? കഴിഞ്ഞ കുറെ ദിവസമായി വീക്ഷണത്തിലെ വാര്‍ത്തകളും വര്‍ത്തമാനത്തിലെ വാര്‍ത്തകളും ഒന്നാണ്. ഇതെന്ത് മാജിക്കാണ്? എന്നാലോചിച്ച് തലപുണ്ണാക്കേണ്ട? വീക്ഷണം പത്രത്തിന്റെ വാര്‍ത്തകള്‍ തന്നെയാണ് വര്‍ത്തമാനത്തില്‍ നിറഞ്ഞുവരുന്നത്. സാധാരണഗതിക്ക് ഇങ്ങനെ വരാന്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്. വീക്ഷണം പത്രം മുജാഹിദ് പത്രമായ വര്‍ത്തമാനത്തെ ഏറ്റെടുക്കണം. അല്ലെങ്കില്‍ ഉള്ളടക്കം കൈമാറുന്നതില്‍ രണ്ടു കമ്പനികളും പരസ്യമായ കരാറില്‍ ഏര്‍പ്പെടണം. ഇതു രണ്ടും നടന്നിട്ടുണ്ടോ എന്നറിയില്ല? ഒരേ പേജുകള്‍ വീക്ഷണത്തിലും വര്‍ത്തമാനത്തിലും വരുന്നത് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അറിവോടു കൂടിയാണോ എന്നതാണ് ചോദ്യം? അങ്ങനെയാണെങ്കില്‍ നല്ല കാര്യം. ചെലവ് ചുരുക്കുന്നതിനുള്ള പുതിയ പത്രപ്രവര്‍ത്തന മാതൃക എന്നു നമുക്കതിന് വിശേഷിപ്പിക്കാം. varthamanam veekshanam content sharing പക്ഷേ, സംഗതി അതൊന്നുമല്ല. തൊഴില്‍ പ്രശ്‌നമൂലം ജീവനക്കാര്‍ ഇടംതിരിഞ്ഞുനിന്നപ്പോള്‍ മണിയടി വീരനായ ഒരു വിരുതന്‍ കണ്ടെത്തിയ സൂത്രപ്പണിയാണിത്. നേരത്തെ വീക്ഷണത്തിലുണ്ടായിരുന്ന ഇയാള്‍ അവിടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനുശേഷമാണ് വര്‍ത്തമാനത്തിലേക്ക് കുടിയേറിയത്. പുതിയ താവളത്തിലും പഴയ ചുമതലയാണെങ്കിലും അതൊഴികെയുള്ള എല്ലാ 'കുത്തിതിരിപ്പ്' ജോലികളും ഇയാള്‍ ഭംഗിയായി ചെയ്യുന്നുണ്ടെന്ന് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജോലിക്ക് ജീവനക്കാര്‍ ഹാജരാകില്ലെന്ന് ഉറപ്പായതോടെ വീക്ഷണത്തിലെ പേജുകളെടുത്ത് അതിനുമുകളിലുള്ള പേര് മാത്രം മാറ്റി പേജുകള്‍ പുറത്തിറക്കാനുള്ള തൊലിക്കട്ടി കാട്ടിയ മാന്യന്മാരെ തുറന്നു കാണിക്കേണ്ടതുണ്ട്. വീക്ഷണത്തിന്റെ അതേ ഫോണ്ടില്‍ പേജുകള്‍ കണ്ടതോടെ സംഗതി പുറത്തായി. ഇപ്പോള്‍ പേജുകള്‍ മുഴുവനായും എടുക്കാതെ വാര്‍ത്തകളെടുത്ത് ഫോണ്ട് മാറ്റി നല്‍കാനുള്ള സാമാന്യബുദ്ധി കാണിക്കുന്നുണ്ട്. ഈ എളുപ്പപണി പുതിയ മാനേജ്‌മെന്റിനെ 'ക്ഷ' സന്തോഷിപ്പിക്കുകയും ചെയ്തു. ഈ കൂട്ടികൊടുപ്പിനെ വീക്ഷണത്തിന്റെ മാനേജ്‌മെന്റ് അംഗീകരിക്കുന്നുണ്ടോ? അതോ ഒന്നോ രണ്ടോ യൂനിറ്റിലെ ചിലര്‍ മാത്രം അറിഞ്ഞുള്ള കള്ളകളിയാണോ ഇത്. ഈ നെറികേട് കാണിക്കുന്ന വര്‍ത്തമാനം പത്രത്തിനെതിരേ കേരളപത്രപ്രവര്‍ത്തക യൂനിയനും പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും എന്ത് നടപടിയാണെടുക്കുന്നത്? തന്ത തള്ളികളഞ്ഞ ഒരു പത്രത്തിന്റെ നെറികേടായി ഇതിനെ തള്ളികളയരുത്. മാനേജ്‌മെന്റിനെതിരേ അസ്വസ്ഥത പുകയുന്ന മാതൃഭൂമിയില്‍ ഈ വാര്‍ത്ത ഒരു ഷോക്കായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ മരുന്ന് തന്നെ പല കമ്പനികളും പല പേരിലിറക്കും. അതുപോലെ ഒരു പത്രം തന്നെ പല പേരിലുകളിലാക്കി ഇറക്കി ആളെ പറ്റിയ്ക്കുന്ന കാലമാണ് വര്‍ത്തമാനം സ്വപ്‌നം കാണുന്നത്. എന്തായാലും സംഗതി ഓണ്‍ലൈന്‍ ലോകത്തെ ചൂടന്‍ വിഷയമായി കഴിഞ്ഞു.

courtesy & source:
http://malayalam.oneindia.in/feature/2013/varthamanam-veekshanam-content-sharing-107259.html

(കൂടുതല് ചിത്രങ്ങള്ക്കുംവാര്ത്തകള്ക്കുo @[427009840694822:274:Ahmed Nizar Androth] ഈ പേജ് ലൈക് ചെയ്യൂ )
http://www.facebook.com/nizuandroth
for more posts pls click the above link and LIKE this page .