ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വെള്ളിയാഴ്‌ച, ജനുവരി 6


കാസര്‍കോട്: വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും ജാമിഅ സഅദിയ്യ അറബിയ്യ പോലുള്ള ധാര്‍മിക സ്ഥാപനങ്ങള്‍ സഹായകമാണെന്ന് കര്‍ണാടക പൊതുമരാമത്ത് മന്ത്രി സി എം ഉദാസി അഭിപ്രായപ്പെട്ടു. ദേളി ജാമിഅ സഅദിയ്യ 42-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കര്‍ണാടകയിലെ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്കടക്കം അനേകമാളുകള്‍ക്ക് സൗജന്യ വിദ്യാഭ്യാസ സൗകര്യമൊരുക്കിയ സഅദിയ്യ തെന്നിന്ത്യയ്ക്കു മൊത്തം അഭിമാനമാണ്. സഅദിയ്യയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണം കേരളത്തിനു മാത്രമല്ല കര്‍ണാടകയിലെ പാവങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ധാര്‍മിക സദാചാര ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുള്ള സഅദിയ്യുടെ പാഠ്യക്രമം നാടിന്റെ മൊത്തം സമാധാനത്തിന് അനിവാര്യമാണ്. മന്ത്രി പറഞ്ഞു.
സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മുനീര്‍ കല്ലട്ര ഡോക്യുമെന്ററി ഏറ്റുവാങ്ങി. പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മാഹിന്‍ ഹാജി കല്ലട്ര, കരുണ്‍ താപ്പ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി ദേളി, ഹമീദ് മൗലവി ആലംപാടി, സി ബി ഹനീഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ