ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ജനുവരി 3

ATM ല്‍ കയറും മുമ്പ്‌...!!!!!


പണം എടുക്കാന്‍ എടിഎമ്മില്‍ കയറുന്നര്‍ സൂക്ഷിക്കുക. സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ്‌ ഇപ്പോള്‍ കള്ളന്മാര്‍ രംഗത്തുള്ളത്‌ . ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ്‌ കാമറകളാണ്‌ ഇവരുടെ പുതിയ ആയുധം. University of California at San Diego യിലെ ഗവേഷകരാണ്‌ പുതിയ തട്ടിപ്പ്‌ രീതി പുറത്തുവിട്ടിട്ടുളളത്‌ . എടിഎമ്മിലെ കീപാര്‍ഡില്‍ പതിയുന്ന വിരലുകളില്‍ നിന്നാണ്‌ കാമറ വിവരങ്ങള്‍ ചോര്‍ത്തുന്നത്‌ . വിരലുകള്‍ പതിക്കുന്നതുമൂലമുള്ള ചൂടാകും ഏത്‌ നമ്പരിലാണ്‌ ഉപഭോക്‌താവ്‌ പ്രസ്‌ ചെയ്യുന്നതെന്ന്‌ കണ്ടെത്തുക.
ഗവേഷകര്‍ ഈ മാതൃക 80% കൃത്യതയോടെ നടപ്പാക്കുകയും ചെയ്‌തു. ഒരു മിനിറ്റിന്‌ ശേഷം 50% കൃത്യതയോടെ പിന്‍നമ്പര്‍ കണ്ടെത്താനായി. പ്ലാസ്‌റ്റിക്‌ , റബര്‍ കീപാഡുകള്‍ കൂടുതല്‍ സമയം ചൂട്‌ നിലനിര്‍ത്തുന്നതായും വ്യക്‌തമായിട്ടുണ്ട്‌ . കമ്പ്യൂട്ടര്‍ സയന്‍സ്‌ ഡോക്‌ടറല്‍ വിദ്യാര്‍ത്ഥി കീറ്റണ്‍ മോവേ, സാറാ മെയ്‌ക്ലജോണ്‍ എന്നിവരാണ്‌ കണ്ടെത്തലിന്‌ പിന്നില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ