ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ജനുവരി 3

മതപരിഷ്കരണ വാദത്തിന്റെ ചിന്താപശ്ചാത്തലം


ഇസ്ലാമിക ആത്മീയ ചിന്താപദ്ധതികളെല്ലാം യുക്തികൊണ്ട് അളന്നു നോക്കിയാണ് മതപരിഷ്കരണ വാദികള്‍ ചരിത്രത്തില്‍ രൂപപ്പെട്ടു വന്നത്. നിരീശ്വരവാദത്തിലും ഭൌതികവാദത്തിലും മൂടുറച്ചു പോയ ഗ്രീക്ക് തത്വചിന്തയുടെയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ചരിത്ര പശ്ചാത്തലം അന്വേഷിക്കുമ്പോള്‍ നിരീശ്വരവാദികള്‍ക്കും മതപരിഷ്കരണ വാദികള്‍ക്കുമിടയിലെ സാമ്യത നമുക്ക് ബോധ്യപ്പെടും. ആദം നബി(അ)ക്ക് സുജൂദ് ചെയ്യണമെന്ന കല്‍പനയെ അനുസരിക്കുന്നതിന് പകരം അതിലെ യുക്തി ചര്‍ച്ചക്കിട്ട പിശാചിന്റെ ചരിത്രപരമായ തുടര്‍ച്ച യുക്തിവാദികളിലും മതവിരുദ്ധ യുക്തിവാദികളിലും കാണും. ലോകത്ത് വ്യാപകമായി നിലനിന്നിരുന്ന പ്രബലമായ ദൈവിക ജ്ഞാന വ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ട് മനുഷ്യയുക്തി കേന്ദ്രമാക്കി രൂപപ്പെട്ടു വന്ന യൂറോപ്യന്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇസ്ലാമിലെ അപാരമായ ആധ്യാത്മിക ജ്ഞാനപദ്ധതികളെ നിരാകരിച്ച മതയുക്തിവാദികള്‍ എന്നനിരീക്ഷണത്തിന് പ്രസക്തിയേറി വരുന്നുണ്ട്.
ചരിത്രത്തിലെയും പ്രപഞ്ചത്തിലെയും ദൈവിക ഇടപെടലിനെ നിഷേധിച്ചു കൊണ്ട് വികസിച്ചു വന്ന ഭൌതിക ദര്‍ശനങ്ങളെ തങ്ങളുടെ ധൈഷണികാന്വേഷണങ്ങള്‍ക്കുള്ള സ്രോതസ്സായി സ്വീകരിച്ചു കൊണ്ടാണ് ചരിത്രത്തില്‍ മതപരിഷ്കരണ വാദികള്‍ കടന്നു വന്നത്. ജമാലുദ്ദീന്‍ അഫ്ഘാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബിന്റെയും മതനിലപാടുകള്‍ പ്രതിലോമകരവും അപകടരവുമായി പരിണമിച്ചത് ഇതു കൊണ്ടാണ്. യൂറോപ്പിലെ ജ്ഞാനോദയത്തിന്റെ പൊതുഫലമായ യുക്തികേന്ദ്രിതവും ഭൌതികവുമായ വിശകലനരീതി സകല മതപരിഷ്കരണ വാദികളിലും തെളിഞ്ഞ് കാണാന്‍ സാധിക്കും.
മതത്തിന്റെ ആദര്‍ശാടിത്തറയായ തൌഹീദ് മുതല്‍ അതിന്റെ സാംസ്കാരിക ആവിഷ്കാരങ്ങളില്‍ വരെ ബഹുദൈവത്വത്തിന്റെ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന ഗുരുതരമായ 'കണ്ടെത്തലുകള്‍' നടത്തിയാണ് മതപരിഷ്കരണ വാദികള്‍ ഭൌതിക വാദികള്‍ക്ക് കൂട്ടിക്കൊടുപ്പ് നടത്തിയത്.

ഇസ്ലാമിക നവോത്ഥാനവും രാഷ്ട്രീയ ഇസ്ലാമുംദൈവിക ജ്ഞാനവ്യവസ്ഥകളെ അട്ടിമറിക്കുകയും പകരം യൂറോപ്യന്‍ നവോത്ഥാനത്തിലെ വിപണന സാധ്യതയുള്ള വരട്ടു തത്വചിന്തകളെയും ഭൌതിക ദര്‍ശനങ്ങളെയും ജ്ഞാന സ്രോതസ്സായി സ്വീകരിക്കുന്ന മതപരിഷ്കരണ വാദികളെ  സൃഷ്ടിക്കുന്നതില്‍ സാമ്രാജ്യത്വ യുക്തി വിജയിച്ചു. തല്‍ഫലമായി ഇസ്ലാമി നവോത്ഥാനമെന്ന പുണ്യനാമം നല്‍കി യുക്തികേന്ദ്രിതവും ഭൌതികതയിലൂന്നിയതുമായ മതവിശകലനങ്ങള്‍ വികസിച്ചു വരാന്‍ തുടങ്ങി. 'രാഷ്ട്രീയ ഇസ്ലാം' എന്ന പേരില്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും സംഹാരാത്മക രൂപങ്ങള്‍ വളര്‍ന്നു വന്നതും ഇത്തരം വെജിറ്റേറിയന്‍ യുക്തിവാദികളില്‍ നിന്നായിരുന്നു. ജമാലുദ്ദീന്‍ അഫ്ഘാനിയുടെ നേതൃത്വത്തില്‍ വികസിച്ചുവന്ന 'ഇസ്ലാമിക നവോത്ഥാനവും''രാഷട്രീയ ഇസ്ലാമും' തീര്‍ത്തും പ്രതിലോമകരവും അധിനിവേശ സാമന്ത•ാരുടെ വിജയവുമായിരുന്നു എന്ന് മഹ്മൂദ് മംദാനി തന്റെ 'ഏീീറ ാൌഹെശാ മിറ ആമറ ങൌഹെശാ'ല്‍ രേഖപ്പെടുത്തിയതായി കാണാം. ഇസ്ലാമിന്റെ മൌലികമായ വിശ്വാസ ദര്‍ശനങ്ങളില്‍ ബഹുദൈവത്വത്തിന്റെ അംശങ്ങളുണ്ടെന്നും അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ അക്രമണോത്സുകവും സംഹാരാത്മകവുമായ 'തീവ്രനിലപാടുമുണ്ടെന്നുമുള്ള' അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ആഗോള വ്യാപകമായി പ്രചരിപ്പിക്കപ്പെടാന്‍ കാരണം ഇത്തരം മതപരിഷ്കരണവാദികള്‍ കാരണമായിട്ടാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. അതോടൊപ്പം ഇസ്ലാമിക ആധ്യാത്മിക ധാരകളെ മുറിച്ചു കളഞ്ഞാല്‍ മതത്തിന്റെ ജൈവികത നഷ്ടപ്പെടുമെന്നും ഇസ്ലാമിന്റെ പക്ഷത്തു നിന്നുള്ള സര്‍വ പ്രതിരോധങ്ങളും അവസാനിക്കുമെന്നുമുള്ള 'സാമ്രാജ്യത്വ' യുക്തി വിജയം കാണുകയും ചെയ്തു. ഇസ്ലാമിക നവോത്ഥാനത്തിന്റെ വ്യാജലേബലില്‍ മതപരിഷ്കരണ വാദികള്‍ നടത്തിയ കുടിലമായ സാമ്രാജ്യത്വ ദാസ്യത്തിന്റെ ഗുരുതരമായ ദുരന്തഫലത്തെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ ഇവിടെ നിന്നും ആരംഭിക്കേണ്ടതുണ്ട്. ഇസ്ലാമിനെ ഭീകരമതവും വിദ്വേഷത്തിന്റെ തത്വചിന്തയുമാക്കിയത് മതപരിഷ്കരണ പ്രസ്ഥാനങ്ങളും ഭൌതിക വാദികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് നിരീക്ഷണങ്ങല്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.  ആധുനിക ഇസ്ലാമിസ്റുകളുടെ ചിന്താപരിസരം വിശകലനവിധേയമാക്കിയാല്‍ അവയുടെ യുക്ത്യാധിഷ്ഠിത ഭൌതികവാദവും കുടിലമായ സാമ്രാജ്യത്വ സേവയും നമുക്ക് ബോധ്യപ്പെടും.

മതയുക്തിവാദവും പ്രമാണങ്ങളുടെ അക്ഷര വായനയുംആധുനികതയുടെയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ജ്ഞാനരൂപങ്ങളെയും ഭൌതിക കാഴ്ചപ്പാടുകളെയും ആശ്ളേഷിച്ചു കൊണ്ട് വികസിച്ചു വന്ന മതയുക്തിവാദം പ്രമാണങ്ങളില്‍ നടത്തിയ അക്ഷരവായനയും കേവയുക്തിയുപയോഗിച്ചുള്ള മതനിലപാടുകളും പാരമ്പര്യ ഇസ്ലാമിനേല്‍പ്പിച്ച ആഘാതങ്ങള്‍  ചെറുതൊന്നുമല്ല. ഇസ്ലാമിക ചിന്തയില്‍ അപാരമായ സര്‍ഗസാധ്യതകളുള്ള ഫിഖ്ഹിനെ (കര്‍മശാസ്ത്രം)യും മതത്തിലെ ആധ്യാത്മക ജ്ഞാന ശാസ്ത്രമായ തസ്വവ്വുഫിനെ (അധ്യാത്മിക ശാസ്ത്രം)യും നിഷേധിച്ച് പകരം ആധുനകിതയുടെ യുക്തികേന്ദ്രിത, ഭൌതിക ജ്ഞാന സിദ്ധാന്തങ്ങളെ സ്വീകരിച്ച് കൊണ്ടാണ് മതയുക്തിവാദികള്‍ വിശ്വാസത്തെയും മതാനുഷ്ഠാനങ്ങളെയും വിശകലനം ചെയ്തത്. മതപ്രമാണങ്ങള്‍ ഊന്നിയൂന്നിപ്പറഞ്ഞ പലതും മതപരിഷ്കരണ വാദികള്‍ക്ക് ദഹിക്കാത്തത് അവരുടെ വിശകലനാടിത്തറ യുക്തിയും ഭൌതികതയുമായത് കൊണ്ടാണ്. അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തി മുഅ്ജിസത്ത്, കറാമത്ത്, ജിന്ന്, പിശാച്, സിഹ്റ് തുടങ്ങി പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട പലതും അവര്‍ നിഷേധിക്കുന്നതിന്റെ കാരണമിതാണ്. പ്രവാചക•ാര്‍ അല്ലാഹുവിന്റെ ദൂത•ാര്‍ എന്നതിനപ്പുറം അവര്‍ അസാധാരണത്വമുള്ളവരോ അവരുടെ തിരുശേഷിപ്പുകള്‍ക്ക് പ്രത്യേകതയുണ്ടെന്നോ വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസമാണെന്നും പാരമ്പര്യത്തിന്റെ ജീര്‍ണമായ വിശ്വാസ വൈകല്യമാണെന്നും ഇവര്‍ വാദിക്കുന്നതിന്റെ പൊരുള്‍ ഇതാണ്.  ദൈവ നിര്‍മിത ദര്‍ശനങ്ങളെയും മതവിശ്വാസ അനുഷ്ഠാന തത്വങ്ങളെയും മനുഷ്യന്റെ കേവല യുക്തികൊണ്ട് വിശകലനം ചെയ്യുന്നത് തന്നെ എന്ത് മാത്രം വിഡ്ഢിത്തമാണ്. സല്‍മാന് റുഷ്ദി ഠവല ഋിരവമില ീള എഹീൃലിരല എഴുതിയതും ഡോ. ഖദീജാ മുംതാസ് 'ബര്‍സ' എഴുതിയതും ഭൌതികതയുടെ യുക്തിചിന്തയില്‍ ഉറച്ചുനിന്ന് കൊണ്ടാണ്. ഇതുകൊണ്ടാണ് ഭൌതികവാദികളെയും മതയുക്തിവാദികളെയും ഒരേ തൊഴുത്തില്‍ കെട്ടാമെന്ന് പറയുന്നത്.

മതജ്ഞാന പദ്ധതികളുടെ തിരസ്കരണവും ആധുനിക വാദികളുടെ ഇജ്തിഹാദുംപ്രപഞ്ചത്തെയും അതിലുള്ള സകല യാഥാര്‍ത്ഥ്യങ്ങളെയും വിശകലനം ചെയ്ത് അവയിലൂടെ സ്രഷ്ടാവിലേക്ക് ചെന്നു ചേരുക എന്ന ഇസ്ലാമിക വിജ്ഞാനത്തിന്റെ മൌലികാശയത്തെ തള്ളിക്കളഞ്ഞ് പകരം യൂറോ കേന്ദ്രിത വരട്ടു തത്വചിന്തയും ഭൌതികവാദവുമാണ് മതപരിഷ്കരണ വാദികള്‍ സ്വീകരിച്ചത്. പദാര്‍ത്ഥത്തിന്റെ ബാഹ്യഘടനക്കപ്പുറം പോകാത്ത ഭൌതിക വിജ്ഞാനത്തെ ആശ്ളേഷിപ്പിച്ചതു കൊണ്ടാണ് മതപരിഷ്കരണ വാദികള്‍ക്ക് വിശ്വാസത്തിലും മതനിലപാടുകളിലും മാരകമായ പിഴവുകള്‍ സംഭവിച്ചത് എന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ ബോധ്യപ്പടും.
ഇസ്ലാമിന്റെ വിജ്ഞാനത്തിന്റെ ജൈവഭൂമിയില്‍ വേരാഴ്ത്തികൊണ്ട് മദ്ഹബിന്റെ ഇമാമുകളിലൂടെ തുടര്‍ന്ന മതജ്ഞാന വഴികളെ നിഷേധിച്ച്, മതപ്രമാണങ്ങളില്‍ സ്വന്തം യുക്തി ഉപയോഗിച്ച് തോന്നിയതു പോലെ ഗവേഷണം ചെയ്തത് കൊണ്ടാണ് മതപരിഷ്കരമ വാദികളുടെ മതനിലപാടുകള്‍ ഇത്രമേല്‍ അപകരമായത്. മതത്തിന്റെ അന്തസത്തയായ ആത്മീയ ജ്ഞാനത്തെപ്പോലും അവര്‍ക്ക് നിഷേധിക്കേണ്ടി വന്നത് മതവിജ്ഞാനത്തിന്റെ പാരമ്പര്യ രീതികളെ അവഗണിച്ചത് കൊണ്ടാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ