ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വെള്ളിയാഴ്‌ച, സെപ്റ്റംബർ 16

വിവരാവകാശ നിയമം അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നു


അനുദിനം അഴിമതികള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന രാജ്യത്ത് പല വിവരങ്ങളും പുറത്തു കൊണ്ടുവരുന്നതില്‍ വിവരാവകാശ നിയമം നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. രാജ്യം കണ്ടതില്‍ ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രം ഉള്‍പ്പെടെ പലതും പൊതുജന സമക്ഷം എത്തുന്നതില്‍ ഈ നിയമം സഹായകമായി. എന്നാല്‍ ഒട്ടേറെ സാധ്യതകള്‍ പൊതു ജനത്തിനു നല്‍കിയ വിവരാവകാശ നിയമത്തെ അട്ടിമറിക്കുവാന്‍ വ്യാപകമായ ശ്രമാണ് നടക്കുന്നത്. വിവരാവകാശ നിയമ പ്രകാരം വ്യക്തമായ വിശദീകരണങ്ങളോടെ വിവിധ രേഖകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെടുന്ന   അപേക്ഷകളില്‍. താങ്കള്‍ക്ക് ബന്ധപ്പെട്ട ഓഫീസില്‍ വന്ന് രേഖകള്‍ പരിശോധിക്കാം എന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. ഇതു പ്രക്ാര പ്രകാരം കാസര്‍ കോട് സ്വദേശിയായ ഒരാള്‍ തിരുവനന്തപുരത്തുള്ള വനം വകുപ്പ് ഓഫീസില്‍ നിന്നും ഒരു ഡോക്യുമെന്റിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ അതു ലഭിക്കണമെങ്കില്‍ അയാള്‍ തിരുവനന്തപുരത്ത് പോയി ബന്ധപ്പെട്ട ഓഫീസിലെ ആയിരക്കണക്കിനു ഫയലുകള്‍ക്കിടയില്‍ നിന്നും തനിക്കാവശ്യമായ രേഖ തപ്പിയെടുക്കേണ്ട അവസ്ഥയാണ്. പത്തോ ഇരുപതോ രൂപയ്ക്ക്ക് ലഭിക്കേണ്ട വിവരത്തിനായി ഇത്രയും ദൂരം സഞ്ചരിച്ച് അയാള്‍ ആ രേഖ കൈവശപ്പെടുത്തുവാന്‍ തയ്യാറാകില്ല എന്നതിനാല്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തിക്ക് മുതിരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല മിക്ക ഓഫീസുകളിലും ഇത് ഒരു പതിവായിരിക്കുന്നു. കാരണമായി പറയുന്നത് തങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കിയിരിക്കുന്നു അപേക്ഷകനു ഏതു രേഖകളും പരിശോധിക്കുവാന്‍ അവസരം ഒരുക്കുന്നു എന്നാണ്.  അന്യ സംസ്ഥാനങ്ങളില്‍ നിന്നുവരെ രേഖകള്‍ ലഭ്യമാകുമ്പോളാണ് കേരളത്തില്‍ ഇത്തരം ഒരു മറുപടിയിലൂടെ വിവരാവകാശ നിയമത്തിന്റെ സാധ്യത അട്ടിമറിക്കപ്പെടുന്നത്.  

വിവരാവകാശ നിയമ പ്രകാരം അപേക്ഷകന്‍ ചോ‍ദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി /ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യമായി നല്‍കുകയും അതിനപ്പുറം എന്തെങ്കിലും കാര്യങ്ങള്‍ അറിയണമെങ്കില്‍ ആ വിവരം ഈ ഓഫീസിലെ ഇന്ന സെക്ഷനിലെ ഇന്ന ഫയലുകള്‍ പരിശോ‍ധിച്ചാല്‍ ലഭിക്കും എന്ന് മറുപടി ലഭിക്കണം. അല്ലാതെ ഏതു ചോദ്യത്തിനും വേണമെങ്കില്‍ വന്ന് ആവശ്യമായത് പരിശോധിച്ച് എടുത്തോളൂ എന്ന് പറയുന്നത് മറുപടി നിഷേധിക്കുന്നതിനു തുല്യമായ നടപടിയാണ്. അല്ലാതെ അത് സുതാര്യതയല്ല.ഇക്കാര്യത്തില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ എത്രയും പെട്ടെന്ന് ഇടപെട്ട് ഒരു തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ കേരളത്തിലെ സകല ഓഫീസുകളിലും നമ്മള്‍ സമര്‍പ്പിക്കുന്ന അപേക്ഷക്ക് ഒരേ മറുപടിയാകും ലഭിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ