ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

തിങ്കളാഴ്‌ച, സെപ്റ്റംബർ 19

സാമൂഹിക തിന്മകളെ ചറുക്കാന്‍ പ്രബോധക സമൂഹം ജാഗ്രത പുലര്‍ത്തണം: നൂറുല്‍ ഉലമ



വിദ്യാനഗര്‍: വര്‍ധിച്ചു വരുന്ന തിന്മകളെയും പ്രതിലോമ പ്രവര്‍ത്തനങ്ങളെയും ചെറുക്കാന്‍ പ്രബോധിത സമൂഹം കരുത്താര്‍ജിക്കണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് നൂറുല്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തില്‍ ഐദറൂസിയ്യയുടെ ദശവാര്‍ഷിക സമ്മേളന ഭാഗമായി സംഘടിപ്പിച്ച ദഅ്‌വാ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

ഓരോ സമയങ്ങളിലും സമൂഹത്തിനാവശ്യമായ നേതൃത്വം നല്‍കാന്‍ കേരളത്തിലെ പണ്ഡിത സമൂഹം ശ്രദ്ധ ചെലുത്തിയിരുന്നു. അവര്‍ക്ക് പിന്നിലായി വലിയൊരു സമൂഹം ഉറച്ച് നിന്നപ്പോള്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി നില കൊണ്ടു. മാലിക് ദീനാര്‍ പകര്‍ന്നു തന്ന പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണ് കേരളത്തിലെ ഉലമാ സമൂഹം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. പണ്ഡിത നേതൃത്വത്തിനു കീഴില്‍ വളര്‍ന്നു പന്തലിച്ച സ്ഥാപന സമുഛയങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണ്.
മുഹിമ്മാത്ത് സദര്‍ മുദരിസ് ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. മജ്മഅ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസിയുടെ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി മള്ഹര്‍, മുസ്ഥഫാ സഖാഫി പട്ടാമ്പി, ഹസ്ബുല്ലാഹ് തളങ്കര, ഗഫാര്‍ സഅദി രണ്ടത്താണി തുടങ്ങിയവര്‍ സംബ്‌നധിച്ചു.
ഉച്ചയ്ക്ക് പ്രാസ്ഥാനിക സമ്മേളനം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അബ്ദുല്‍ ലഥ്വീഫ് സഅദി പഴശ്ശി ഉദ്ഘാടനം ചെയ്തു. സയ്യിദ് യു.പി.എസ് തങ്ങള്‍, സി.അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ