ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ബുധനാഴ്‌ച, സെപ്റ്റംബർ 28

ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നവംബര്‍ 30നകം പൂര്‍ത്തിയാക്കും

ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നവംബര്‍ 30നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.കെ. അബ്ദുള്‍സലാം അറിയിച്ചു. ആകെ 191 റോഡുകളാണ് പദ്ധതിയിലുള്‍പ്പെടുന്നത്. ഇതിനായി മൂന്ന് കോടി ചെലവഴിക്കും. വാഴയൂരില്‍ വി.വി.ഐ.പി സന്ദര്‍ശനവുമായി ബന്ധപ്പെട്ട അഞ്ച് റോഡുകളുടെ പ്രവൃത്തികള്‍ക്ക് പഞ്ചായത്ത് നിര്‍ദേശം ലഭിച്ചതായും മറ്റ് റോഡുകള്‍ സംബന്ധിച്ച് പരിശോധന നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. എലിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിന് ജില്ലയില്‍ കൂടുതല്‍ പനി ക്ളിനിക്കുകള്‍ തുടങ്ങാനും ഡോക്ടര്‍മാരെ നിയമിക്കാനുളള നടപടിയെടുക്കാനും കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലയില്‍ ജനസംഖ്യ ആനുപാതികമായ ചികിത്സാ സൌകര്യങ്ങള്‍ വേണം. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. തിരൂര്‍ ജില്ലാ ആശുപത്രിക്ക് നാഷനല്‍ അക്രഡിറ്റേഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ മറ്റൊരു പ്രമേയത്തിലൂടെ സി. മമ്മൂട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. നന്നമ്പ്ര പഞ്ചായത്തിലെ കൂനൂര്‍ തോടിന്റെ ശോചനിയാവസ്ഥ മാറ്റുന്നതിനും കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനും നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. പൊന്നാനി കോള്‍ വികസന മേഖല പോലെ ജില്ലയില്‍ തിരൂരങ്ങാടി, മോര്യാകാപ്പ് പ്രദേശങ്ങളില്‍ നെല്‍കൃഷി പ്രാധാന്യത്തോടെ ചെയ്യുന്നുണ്ടെന്നും നെല്ല് സംഭരണത്തിനുള്ള കേന്ദ്രങ്ങള്‍ ഇവിടങ്ങളിലും തുടങ്ങണമെന്നും ഈ പ്രദേശത്തിന് പരിഗണന നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. സംഭരണത്തിന് ആവശ്യമായ കെട്ടിടം നിര്‍മിച്ചു നല്‍കുന്നതിന് ബ്ളോക്ക് പഞ്ചായത്ത് സന്നദ്ധമാണെന്നും അറിയിച്ചു. വെറ്റില കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരൂരില്‍ തുടങ്ങിയ വെറ്റിലകൃഷി സൊസൈറ്റിയില്‍ അംഗങ്ങളെ ചേര്‍ക്കുന്ന നടപടി നടന്നുവരികയാണെന്നും വെറ്റില കൃഷി സംരക്ഷണത്തിന് പ്രത്യേക പ്രൊജക്റ്റ് തയ്യാറാക്കി വരികയാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനെജ്മെന്റ് പ്രകാരം ഒന്‍പത് കര്‍ഷകര്‍ക്ക് കിട്ടാനുള്ള 36000 രൂപ ഉടന്‍ നല്‍കണമെന്ന ആവശ്യത്തില്‍ തുക മൂന്നാഴ്ചയ്ക്കകം കൊടുത്തു തീര്‍ക്കാന്‍ കഴിയുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ദേശീയപാതയ്ക്ക് സമീപമുള്ള സ്കൂളുകളില്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന് പൊലീസിനെ നിയോഗിക്കണമെന്നും ബസ് സ്റോപ്പുകളില്‍ ബസ് നിര്‍ത്തുന്നുവെന്നുറപ്പാക്കാന്‍ ആര്‍.റ്റി.ഒ, പൊലീസ് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ ദാരിദ്യ്ര ലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പി.എം.ജി.എസ്.വൈ റോഡുകളുടെ തെരഞ്ഞെടുപ്പില്‍ അപാകത പരിഹരിക്കുന്നതിനും പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മലബാര്‍ പാക്കേജിലുള്‍പ്പെടുത്തി നടത്തുന്ന കുടിവെള്ള പദ്ധതികളുടെ മോട്ടോര്‍ മാറ്റിവെയ്ക്കുന്നതിനുള്ള പ്രവൃത്തി മാര്‍ച്ച് 30നകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജലസേചന വകുപ്പ് അസി. എഞ്ചിനിയര്‍ അറിയിച്ചു. നമ്പറില്ലാത്ത വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് എട്ട് രേഖകളികല്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ മതിയെന്നുള്ള നിര്‍ദേശം ജില്ലയില്‍ നടപ്പാക്കി വരുന്നതായി വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജില്ലയില്‍ നിലവുല്‍ പവര്‍കട്ടില്ലെന്നും തെലുങ്കാന സമരം മൂലം രാമഗുണ്ടത്തുണ്ടായ സമരം മൂലം ഉത്പാദനം കുറയുന്നത് വൈദ്യുതി തടസത്തിന് കാരണമായതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.എന്‍.എ. ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി. ഉബൈദുള്ള, കെ.റ്റി. ജലീല്‍, സി. മമ്മൂട്ടി, പി.കെ. ബഷീര്‍, മഞ്ഞളാംകുഴി അലി, കെ. മുഹമ്മദുണ്ണി ഹാജി, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ.കെ. നഹ, വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രതിനിധി വി.എ. കരിം, കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ പ്രതിനിധി സലിം കുരുവമ്പലം, എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി എം.കെ. കുഞ്ഞുമുഹമ്മദ്, ജില്ലാ പ്ളാനിങ് ഓഫീസര്‍ കെ. മുഹമ്മദാലി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ