വ്യാഴാഴ്ച, സെപ്റ്റംബർ 11
ചൊവ്വാഴ്ച, ജനുവരി 21
ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് കാരണമായേക്കാവുന്ന കണ്ടുപിടുത്തവുമായി അമേരിക്കയിലെ ഇന്ത്യന്‍ വംശജന്‍.

എയിറിയോ കമ്പനി പുറത്തിറക്കിയ കുഞ്ഞു ആന്റിനയുമായി
കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ചേട്ട് കനോജ
ന്യൂയോര്‍ക്ക്: ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത്
വിപ്ലവകരമായ മുന്നേറ്റത്തിന് കാരണമായേക്കാവുന്ന കണ്ടുപിടുത്തവുമായി
അമേരിക്കയിലെ ഇന്ത്യന്‍ വംശജന്‍. അന്തരീക്ഷത്തിലൂടെ പ്രസരണം ചെയ്യുന്ന
ടെലിവിഷന്‍ സിഗ്നലുകള്‍ സ്വീകരിച്ച് ഇന്റര്‍നെറ്റ് സ്ട്രീമിംഗും
റെക്കോര്‍ഡിംഗും സാധ്യമാക്കുന്ന ഒരു കുഞ്ഞു ആന്റിനയാണ് ഭോപ്പാല്‍
സ്വദേശിയായ അമേരിക്കക്കാരന്‍ ചേട്ട് കനോജ കണ്ടുപിടിച്ചിരിക്കുന്നത്. കനോജ
രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ എയ്‌റിയോ എന്ന കമ്പനിയാണ് കണ്ടുപിടുത്തത്തിന്
പിന്നില്‍ പ്രവര്‍ത്തിച്ചത്.
അന്തരീക്ഷത്തിലൂടെ
പ്രസരണം ചെയ്യുന്ന ഏതുതരം ടെലിവിഷന്‍ സിഗ്നലിനെയും സ്വീകരിച്ച് ഒരു
ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് വഴി
സംപ്രേഷണം സാധ്യമാക്കുകയാണ് കുഞ്ഞു റിമോര്‍ട്ട് ആന്റിന ചെയ്യുന്നത്. വയറും
കേബിളും സെറ്റ് ടോപ്പ് ബോക്‌സും ഒന്നും ഇതിന് ആവശ്യമില്ല എന്നതാണ് ഏറ്റവും
വലിയ പ്രത്യേകത. ഓണ്‍ലൈന്‍ സ്ട്രീമിംഗ് രംഗത്തും ഇന്റര്‍നെറ്റ് എനേബിള്‍ഡ്
ടെലിവിഷന്‍ രംഗത്തും വലിയ വിപ്ലവത്തിനായിരിക്കും ഈ കണ്ടുപിടുത്തം
വഴിയൊരുക്കുക.അതേസമയം, കണ്ടുപിടുത്തം പുറത്തുവന്നതിന് പിന്നാലെ പകര്‍പ്പവകാശ നിയമത്തിന് കേസ് നേരിടുകയാണ് കനോജ. അമേരിക്കന്‍ കമ്പനിയായ ടൈറ്റാന്‍സ് ആണ് എയിറിയോക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ വിവരങ്ങള്‍ മോഷ്ടിച്ചാണ് എയിറിയോ ഈ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയതെന്നാണ് ടൈറ്റാന്‍സിന്റെ വാദം. ടൈറ്റാന്‍സിന്റെ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. മറ്റു ചില വിനോദ കമ്പനികളും കനോജക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കനോജയുടെ ആന്റിന വന്നാല്‍ ആര്‍ക്കും ഏത് ചാനല്‍ പരിപാടിയും കാണാനും പകര്‍ത്താനും സാധിക്കുമെന്നതാണ് വിനോദ രംഗത്തെ കമ്പനികളെ ചൊടിപ്പിക്കുന്നത്.
ഞായറാഴ്‌ച, ഡിസംബർ 1
വിശുദ്ധ റൗള കണ്ട ഹജ്ജുമ്മക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു
മദീന:
സുഡാനില്‍ നിന്നെത്തിയ കാാഴ്ച ശക്തിയില്ലാത്ത ഹജ്ജുമ്മക്ക് വിശുദ്ധ റൗളാ
ശരീഫ് കണ്ടതോടെ കാഴ്ച ശക്തി തിരികെ ലഭിച്ചു. എമിറേറ്റ്‌സ് ന്യൂസ് എന്ന
വെബ്‌സൈറ്റാണ് അത്ഭുതകരമായ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കാഴ്ചശക്തിയാണ് ഫാത്തിമ അല്‍ മല്‍ഹി എന്ന വയോധികക്ക് തിരിച്ചുകിട്ടിയത്.
കാഴ്ച ശക്തി തിരികെ ലഭിക്കുന്നതിനായി
നിരവധി തവണ ശസ്ത്രക്രിയ ഉള്‍പ്പെടെ പല ചികിത്സകളും
നടത്തിനോക്കിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ലെന്ന് ഫാത്തിമ പറയുന്നു.
തന്നോടൊപ്പമുള്ളവരെയും കൂട്ടി റൗളാ ശരീഫ് സന്ദര്‍ശിക്കാനെത്തിയ ഫാത്തിമ
മസ്ജിദുന്നബവിയില്‍ വെച്ച് കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ കരളുരുകി
പ്രാര്‍ഥിക്കുകയായിരുന്നു. കുറേ നേരം പ്രാര്‍ഥനയില്‍ മുഴുകിയ ഫാത്തിമക്ക്
പെട്ടെന്ന് കണ്ണ് തുറന്നപ്പോള്‍ വിശ്വസിക്കാനായില്ല. അതുവരെയുള്ള കൂരിരുള്‍
മാറി മസ്ജിദുന്നബവിയുടെ ഉള്‍വശം കണ്ട തനിക്ക്് ആദ്യം
വിശ്വസിക്കാനായില്ലെന്ന് അവര്‍ പറയുന്നു. കാഴ്ച തിരികെ തന്ന അല്ലാഹുവിനോട്
നന്ദിയുണ്ടെന്നും ഫാത്തിമ പറഞ്ഞു.
ഹജ്ജ് കര്‍മത്തിനിടെ ടുണീഷ്യന്‍ തീര്‍ഥാടകക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു
18
മാസത്തോളം കാഴ്ച ശക്തിയില്ലാതെ കഷ്ടപ്പെട്ട ഹജ്ജുമ്മക്ക് ഹജ്ജ്
കര്‍മത്തിനിടെ കാഴ്ച ശക്തി തിരികെ ലഭിച്ചു. ടുണീഷ്യയില്‍ നിന്നും
ഹജ്ജിനെത്തിയ നഫീസ അല്‍ ഖുര്‍മസി എന്ന തീര്‍ഥാടകക്കാണ് ജീവിതത്തിലെ അസുലഭ
സൗഭാഗ്യമായ കഅ്ബ ദര്‍ശിക്കുന്നതിന് അവസരമൊരുങ്ങിയത്. ഹജ്ജിന് വരുമ്പോള്‍
തന്നെ കാഴ്ച ശക്തി തിരികെ ലഭിക്കാനുളള തന്റെ പ്രാര്‍ഥനക്ക് സാഫല്യം
ലഭിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നതായി അവര്‍ പറഞ്ഞു. അല്‍ മദീന പത്രമാണ് ഈ
വാര്‍ത്ത പുറത്തു വിട്ടത്.
70 വയസുളള മൂന്ന് കുട്ടികളുടെ മാതാവ്
കൂടിയായ നഫീസക്ക് ഒന്നര വര്‍ഷം മുമ്പ് തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ
തുടര്‍ന്ന് കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു. ജന ലക്ഷങ്ങളോടൊപ്പം അറഫ
സംഗമം തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവാകുമെന്ന് അവര്‍
കരുതിയിരുന്നില്ല. ടുണീഷ്യന്‍ തീര്‍ഥാടകര്‍ക്ക് അധികൃതര്‍ നിര്‍ണയിച്ചു
നല്‍കിയ സ്ഥലത്ത് സ്ഥലത്ത് നില്‍ക്കവേയാണ് അന്ധകാരം കണ്ണുകളില്‍
നിന്നകന്നത്. കണ്‍മുമ്പില്‍ ടെന്റുകളുടെ നിറവും സഹ തീര്‍ഥാടകരുടെയും
മുഖങ്ങളും കണ്ട അവര്‍ അല്ലാഹുവിനെ സ്തുതിച്ചു. 18 മാസത്തെ അന്ധകാരത്തില്‍
നിന്നും മോചിതയായി മക്കയുടെ വെളിച്ചം കണ്ണുകളിലേറ്റു വാങ്ങാനായ
നിര്‍വൃതിയിലാണ് നഫീസ.
അല്ലാഹു എന്റെ പ്രാര്‍ഥനക്കുത്തരം തന്നു.
ലോകത്തെ പവിത്രമായ സ്ഥലങ്ങളും വിശുദ്ധ കഅബയും കാണാന്‍ സാധിച്ചുവെന്നും
ഹജ്ജ് യാത്രയില്‍ കഅ്ബ ദര്‍ശിക്കുകയെന്നത് ഏറ്റവും വലിയ
അഭിലാഷമായിരുന്നുവെന്നും നഫീസ അല്‍ ഖുര്‍മസി പറഞ്ഞു.
നേരത്തെ മദീനയിലെ മസ്ജിദുന്നബവിയില്‍
വെച്ച് വിശുദ്ധ റൗളക്കരികെ പ്രാര്‍ഥിച്ച സുഡാനി തീര്‍ഥാടക ഫാത്തിമ അല്‍
മഹിക്കും കാഴ്ച ശക്തി തിരികെ ലഭിച്ചിരുന്നു.
മഅ്ദിന്‍ അക്കാദമിയും ദാറുല്‍ മുസ്തഫ യൂണിവേഴ്സിറ്റിയും പരസ്പര സഹകരണത്തിന് ധാരണയായി

മലപ്പുറം:
മഅ്ദിന്‍ അക്കാദമിയും യമന്‍ ഹളര്‍മൗത്തിലെ തരീം അസ്ഥാനമായ ദാറുല്‍ മുസ്തഫ
യൂണിവേഴ്സിറ്റിയും തമ്മില്‍ പരസ്പര സഹകരണത്തിന് ധാരണയിലെത്തി. ദാറുല്‍
മുസ്തഫയുടെ പതിനേഴാം വാര്‍ഷിക സമ്മേളനത്തിനായി ഹളര്‍മൗത്തിലെത്തിയ മഅ്ദിന്‍
ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ലോക പ്രശസ്ത
പണ്ഡിതനും ദാറുല്‍ മുസ്തഫ സ്ഥാപകനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളും
തമ്മില്‍ ഇതു സംബന്ധിച്ച രേഖയില്‍ ഒപ്പുവെച്ചു.
പഠന പരിശീലന പരിപാടികളില്‍ യോജിച്ച പദ്ധതികള്‍ ആവിഷ്കരിക്കാനും കേരളവും യമനും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്കാരിക ബന്ധത്തെപ്പറ്റി സംയുക്ത ഗവേഷണ സംരംഭങ്ങള്‍ ആരംഭിക്കാനും തീരുമാനമായി.
മതസാംസ്കാരിക ജീവിതത്തിലെ ഒരുമ കൊണ്ട് ശ്രേഷ്ഠ പാരന്പര്യം കാത്തു സൂക്ഷിക്കുന്ന കേരളവുമായി വൈജ്ഞാനിക രംഗത്ത് പുതിയ ബന്ധം സൃഷ്ടിക്കാനാവുന്നുവെന്നത് ഹളര്‍മൗത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന് ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പറഞ്ഞു.
മാനവികതയിലൂന്നിയ യഥാര്‍ത്ഥ ഇസ്ലാമിക മാര്‍ഗത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഹളര്‍മൗത്ത് എന്നും അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്പ് ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് എത്തിയ പ്രവാചക കുടുംബങ്ങളും പണ്ഡിതരും ആ പാരന്പര്യമാണ് കാത്തു സൂക്ഷിക്കുന്നതെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഒപ്പുവെക്കല്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. മുപ്പതോളം നബി കുടുംബങ്ങള്‍ ഹളര്‍മൗത്തില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. മത സൗഹാര്‍ദ്ദത്തിനും പാരസ്പര്യത്തിനുമായുള്ള അവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ രാജ്യ പുരോഗതിയില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യമനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നഗരങ്ങളിലൊന്നും ഇസ്ലാമിക സംസ്കാരത്തിന്‍റെ പാരന്പര്യ കേന്ദ്രവുമായ തരീമിലെ ദാറുല്‍ മുസ്തഫയില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിവിധ പഠന പരിപാടികള്‍ക്കായി എല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെയെത്തുന്നുണ്ട്.

ക്ലീന്‍ അപ് ദി വേള്‍ഡ് ഐക്യദാര്‍ഢ്യം അറിയിച്ച് ആര്‍ എസ് സി വളണ്ടിയര്‍മാരും

ദുബൈ
: ശുചിത്വ ബോധവര്‍ക്കരണത്തിന്റെ ഭാഗമായി ദുബൈ നഗര സഭ നേതൃത്വത്തിലുള്ള
ക്ലീന്‍ അപ് ദി വേള്‍ഡില്‍ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പങ്കാളിത്തം
ശ്രദ്ധേയമായി.
വ്യത്യസ്ത സ്ഥപനങ്ങളുടെയും സന്നദ്ധ സംഘടനങ്ങളുടെയും സഹകരണത്തോടെ നഗരസഭ അധികൃതര്‍ സംഘടിപ്പിക്കുന്ന 20-ാമത് ക്ലീന്‍ അപ് ദി വേള്‍ഡിലാണ് ദി വില്ല - അല്‍ ഐന്‍ റോഡ് പരിസരത്ത് ആയിരകണക്കിന് വളണ്ടിയര്‍മാര്‍ സംബന്ധിച്ചത്. ഏറ്റവും കൂടുതല്‍ വളണ്ടിയേഴ്‌സിനെ അണിനിരത്തി ആര്‍ എസ് സി നേതൃത്വം ഇത്തവണയും നഗരസഭ അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ശുചിത്വ ബോധം ഉള്‍കൊള്ളാനും, പരിസര ശുചിത്വം വ്യക്തി ശുചിത്വം പോലെ പ്രധാനമാണെന്നുംം ചടങ്ങില്‍ സംബന്ധിച്ച പ്രമുഖരായ വ്യക്തികള്‍ ഓര്‍മ്മപ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തിചേര്‍ന്ന എസ്.എസ്.എഫ് പ്രസിഡന്റ് ജലീല്‍ സഖാഫി, ജി. അബൂബക്കര്‍ മാസ്റ്റര്‍ ക്ലീന്‍ അപ് ദി വേള്‍ഡില്‍് ഐക്യദാര്‍ഢ്യം അറിയിച്ചു.
ഗള്‍ഫ് കൗണ്‍സില്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ റസാഖ് മാറഞ്ചേരി, ശുചിത്വ ബോധവല്‍ക്കരണ സന്ദേശം നല്‍കി. ശുചിത്വ സന്ദേശം നെഞ്ചിലേറ്റി പ്രകൃതിയുടെ കാവലാളാവണമെന്നും ജീവിതം മുഴുക്കെ ഈ ശീലം നില നിര്‍ത്തണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
അബ്ദുല്‍ ഹക്കീം അല്‍ ഹസനി, ഷമീര്‍ പി.ടി. തുടങ്ങിയവര്‍ സംസാരിച്ചു.
ദുബൈ സോണ്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ സലീം ഇ.കെ, ഷിഹാബ് തൂണേരി, നൗഫല്‍ കൊളത്തൂര്‍, അഷറഫ് മാട്ടൂല്‍ നേത്രത്വം നല്‍കി.
ദുബൈ സോണ്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ സലീം ഇ.കെ, ഷിഹാബ് തൂണേരി, നൗഫല്‍ കൊളത്തൂര്‍, അഷറഫ് മാട്ടൂല്‍ നേത്രത്വം നല്‍കി.

ചൊവ്വാഴ്ച, സെപ്റ്റംബർ 3
രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശനിയമത്തെ ഭയപ്പെടുന്നു
പാലക്കാട് * രാഷ്ട്രീയപാര്‍ട്ടികളും പ്രവര്‍ത്തകരും വിവരാവകാശനിയമത്തെ
ഭയപ്പെടുകയാണെന്ന് വിവരാവകാശത്തിനുള്ള ദേശീയ ജനകീയ ക്യാംപെയിന്‍
(എന്‍സിപിആര്‍ഐ) സെമിനാര്‍. നിയമത്തെ തുരങ്കംവയ്ക്കാനുളള പാര്‍ട്ടികളുടെ
നീക്കം ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസത്തെ ചോദ്യം
ചെയ്യുന്നതാണെന്നും സെമിനാര്‍ വിലയിരുത്തി. പാര്‍ട്ടികളെയും ട്രേഡ്
യൂണിയനുകളെയും എന്‍ജിഒകളെയും വിവരാവകാശനിയമത്തിന്റെ
പരിധിയില്‍കൊണ്ടുവരണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയമായി നിലനില്‍ക്കുമ്പോള്‍തന്നെ അവ
ജനാധിപത്യപ്രസ്ഥാനം കൂടിയാണ്. എന്നാല്‍ ജനാധിപത്യക്രമത്തിലൂടെയാണോ അവര്‍
കാര്യങ്ങള്‍ നടത്തുന്നതും ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും
ഗൗരവമായ ചോദ്യമാണ്. വിവരാവകാശനിയമത്തിന്റെ മുനയൊടിക്കാനുള്ള
ഒത്തുകളിയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. വിവരാവകാശപ്രവര്‍ത്തകരും
ജനാധിപത്യത്തില്‍ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക
സ്വാധീനമാണ് ചെലുത്തുന്നതെന്ന് ദേശീയ ക്യാംപെയിന്‍ സംസ്ഥാന
കോ-ഓര്‍ഡിനേറ്ററും ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്
ഗവേഷകനുമായ ഡോ. എബി ജോര്‍ജ് പറഞ്ഞു.
10 വര്‍ഷത്തിനിടെ രാജ്യത്തെ ഞെട്ടിച്ച പ്രധാന അഴിമതികളെല്ലാം
പുറത്തുവന്നത് ആര്‍ടി നിയമത്തിലൂടെയാണ്. അത് ചില ഉന്നത കേന്ദ്രങ്ങളെ
അലോരസപ്പെടുത്തിയിരിക്കുന്നു. പാര്‍ലമെന്ററി നടപടികളെക്കുറിച്ചു
ജനങ്ങളില്‍ സംശയം ഉയര്‍ന്നു തുടങ്ങിയെന്നാണ്
അടുത്തിടെയുണ്ടായ സംഭവങ്ങള്‍ കാണിക്കുന്നത്. പല ബില്ലുകളും നിയമങ്ങളും
ഒത്തുകളിയിലൂടെയാണ് പാസാക്കുന്നത്. ജനാധിപത്യത്തിലും സുതാര്യതയിലും
വിശ്വസിക്കുന്നുവെങ്കില്‍ സ്വന്തം സമ്പാദ്യവും മറ്റും വെളിപ്പെടുത്താന്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് ഭയപ്പെടുന്നത്.
സംസ്ഥാനത്ത് വിവരാവകാശനിയമം കൂടുതലും ഉപയോഗിക്കുന്നത് പരസ്പരം ആരോപണം
ഉന്നയിക്കാനും പകതീര്‍ക്കലും ലക്ഷ്യംവച്ചാണ്. സാമൂഹിക പ്രശ്‌നങ്ങളില്‍
കൂട്ടമായുളള നീക്കങ്ങളുണ്ടാകുന്നില്ല. വിവരാവകാശനിയമം മികച്ച ഒരു
ഉപകരണമാണ്, ഉപയോഗിച്ചില്ലെങ്കില്‍ അത് തുരുമ്പെടുക്കും. സംസ്ഥാന
വിവരാവകാശകമ്മിഷന്റെ പ്രവര്‍ത്തനം താളം തെറ്റിയതായി സെമിനാര്‍
കുറ്റപ്പെടുത്തി. നാലുവര്‍ഷം മുന്‍പ് നല്‍കിയ അപ്പീലുകളില്‍പോലും
നടപടിയുണ്ടായിട്ടില്ല.
സര്‍വോദയസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് പുതുശേരി ശ്രീനിവാസന്‍
അധ്യക്ഷനായിരുന്നു. യുവജനക്ഷേമ ബോര്‍ഡ് യൂത്ത് പ്രോഗ്രാം ഓഫിസര്‍
സി.പി.സവിത, ഡോ. പി.എസ്.പണിക്കര്‍, മേജര്‍ രവീന്ദ്രന്‍, പി.കബീര്‍,
നിജാമുദ്ദീന്‍ മുതലമട, കെ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
വിവരാവകാശപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാംപെയിനിന് ജില്ലാതലത്തില്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍
ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ
സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചത്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)