ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ഞായറാഴ്‌ച, ഡിസംബർ 1

മഅ്ദിന്‍ അക്കാദമിയും ദാറുല്‍ മുസ്തഫ യൂണിവേഴ്സിറ്റിയും പരസ്പര സഹകരണത്തിന് ധാരണയായി


മലപ്പുറം: മഅ്ദിന്‍ അക്കാദമിയും യമന്‍ ഹളര്‍മൗത്തിലെ തരീം അസ്ഥാനമായ ദാറുല്‍ മുസ്തഫ യൂണിവേഴ്സിറ്റിയും തമ്മില്‍ പരസ്പര സഹകരണത്തിന് ധാരണയിലെത്തി. ദാറുല്‍ മുസ്തഫയുടെ പതിനേഴാം വാര്‍ഷിക സമ്മേളനത്തിനായി ഹളര്‍മൗത്തിലെത്തിയ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ലോക പ്രശസ്ത പണ്ഡിതനും ദാറുല്‍ മുസ്തഫ സ്ഥാപകനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളും തമ്മില്‍ ഇതു സംബന്ധിച്ച രേഖയില്‍ ഒപ്പുവെച്ചു.
പഠന  പരിശീലന പരിപാടികളില്‍ യോജിച്ച പദ്ധതികള്‍ ആവിഷ്കരിക്കാനും കേരളവും യമനും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്കാരിക ബന്ധത്തെപ്പറ്റി സംയുക്ത ഗവേഷണ സംരംഭങ്ങള്‍ ആരംഭിക്കാനും തീരുമാനമായി.
മതസാംസ്കാരിക ജീവിതത്തിലെ ഒരുമ കൊണ്ട് ശ്രേഷ്ഠ പാരന്പര്യം കാത്തു സൂക്ഷിക്കുന്ന കേരളവുമായി വൈജ്ഞാനിക രംഗത്ത് പുതിയ ബന്ധം സൃഷ്ടിക്കാനാവുന്നുവെന്നത് ഹളര്‍മൗത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന് ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പറഞ്ഞു.
മാനവികതയിലൂന്നിയ യഥാര്‍ത്ഥ ഇസ്ലാമിക മാര്‍ഗത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഹളര്‍മൗത്ത് എന്നും അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്പ് ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് എത്തിയ പ്രവാചക കുടുംബങ്ങളും പണ്ഡിതരും ആ പാരന്പര്യമാണ് കാത്തു  സൂക്ഷിക്കുന്നതെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഒപ്പുവെക്കല്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. മുപ്പതോളം നബി കുടുംബങ്ങള്‍ ഹളര്‍മൗത്തില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. മത സൗഹാര്‍ദ്ദത്തിനും പാരസ്പര്യത്തിനുമായുള്ള അവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ രാജ്യ പുരോഗതിയില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യമനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നഗരങ്ങളിലൊന്നും ഇസ്ലാമിക സംസ്കാരത്തിന്‍റെ പാരന്പര്യ കേന്ദ്രവുമായ തരീമിലെ ദാറുല്‍ മുസ്തഫയില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിവിധ പഠന പരിപാടികള്‍ക്കായി എല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെയെത്തുന്നുണ്ട്.
==========================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ