ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ഞായറാഴ്‌ച, ഡിസംബർ 1

ഹജ്ജ് കര്‍മത്തിനിടെ ടുണീഷ്യന്‍ തീര്‍ഥാടകക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു

nafeesa-hajjumma18 മാസത്തോളം കാഴ്ച ശക്തിയില്ലാതെ കഷ്ടപ്പെട്ട ഹജ്ജുമ്മക്ക്  ഹജ്ജ് കര്‍മത്തിനിടെ കാഴ്ച ശക്തി തിരികെ ലഭിച്ചു. ടുണീഷ്യയില്‍ നിന്നും ഹജ്ജിനെത്തിയ നഫീസ അല്‍ ഖുര്‍മസി എന്ന തീര്‍ഥാടകക്കാണ് ജീവിതത്തിലെ അസുലഭ സൗഭാഗ്യമായ കഅ്ബ ദര്‍ശിക്കുന്നതിന് അവസരമൊരുങ്ങിയത്. ഹജ്ജിന് വരുമ്പോള്‍ തന്നെ കാഴ്ച ശക്തി തിരികെ ലഭിക്കാനുളള തന്റെ പ്രാര്‍ഥനക്ക് സാഫല്യം ലഭിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നതായി അവര്‍ പറഞ്ഞു. അല്‍ മദീന പത്രമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
70 വയസുളള മൂന്ന് കുട്ടികളുടെ മാതാവ് കൂടിയായ നഫീസക്ക് ഒന്നര വര്‍ഷം മുമ്പ് തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു. ജന ലക്ഷങ്ങളോടൊപ്പം അറഫ സംഗമം  തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവാകുമെന്ന് അവര്‍ കരുതിയിരുന്നില്ല. ടുണീഷ്യന്‍ തീര്‍ഥാടകര്‍ക്ക് അധികൃതര്‍ നിര്‍ണയിച്ചു നല്‍കിയ സ്ഥലത്ത് സ്ഥലത്ത് നില്‍ക്കവേയാണ് അന്ധകാരം കണ്ണുകളില്‍ നിന്നകന്നത്. കണ്‍മുമ്പില്‍ ടെന്റുകളുടെ നിറവും സഹ തീര്‍ഥാടകരുടെയും മുഖങ്ങളും കണ്ട അവര്‍ അല്ലാഹുവിനെ സ്തുതിച്ചു. 18 മാസത്തെ അന്ധകാരത്തില്‍ നിന്നും മോചിതയായി മക്കയുടെ വെളിച്ചം കണ്ണുകളിലേറ്റു വാങ്ങാനായ നിര്‍വൃതിയിലാണ് നഫീസ. 
അല്ലാഹു എന്റെ പ്രാര്‍ഥനക്കുത്തരം തന്നു. ലോകത്തെ പവിത്രമായ സ്ഥലങ്ങളും വിശുദ്ധ കഅബയും കാണാന്‍ സാധിച്ചുവെന്നും ഹജ്ജ് യാത്രയില്‍ കഅ്ബ ദര്‍ശിക്കുകയെന്നത് ഏറ്റവും വലിയ അഭിലാഷമായിരുന്നുവെന്നും  നഫീസ അല്‍ ഖുര്‍മസി പറഞ്ഞു.
നേരത്തെ  മദീനയിലെ മസ്ജിദുന്നബവിയില്‍ വെച്ച് വിശുദ്ധ റൗളക്കരികെ പ്രാര്‍ഥിച്ച സുഡാനി തീര്‍ഥാടക ഫാത്തിമ അല്‍ മഹിക്കും കാഴ്ച ശക്തി തിരികെ ലഭിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ