ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ബുധനാഴ്‌ച, നവംബർ 9

ഏക സിവിൽ കോഡും മുത്വലാഖും


സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനാ ശിൽപികൾ ഇന്ത്യൻ നിയമ വ്യവസ്ഥയെ സിവിൽ നിയമങ്ങൾ എന്നും ക്രിമിനൽ നിയമങ്ങൾ എന്നും രണ്ടായി തരം തിരിച്ചു.....

👉ഇന്ത്യയിൽ ഒരു പാട് മതങ്ങളും മത വിശ്വാസികളും ഉണ്ട്.. അവരുടെയെല്ലാം ആരാധനാ രീതികളും, അനുഷ്ടാനങ്ങളും വ്യത്യസ്ഥവുമാണ്... അത് കൊണ്ട് തന്നെ അംബേദ്കറിന്റെ നേത്യത്വത്തിലുള്ള ഭരണ ഘടനാ ശിൽപികൾ ദീർഘ വീക്ഷണത്തോടെയാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയത്...

👉സിവിൽ നിയമങ്ങൾ എന്നാൽ
കല്യാണം, മരണം, വസ്ത്രധാരണം, വിശ്വാസങ്ങൾ, കർമ്മങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഓരോ പൗരനും വ്യക്തമായ വ്യക്തി സ്വാതന്ത്ര്യം ഭരണഘടന വകവെച്ചു തരുന്നു... അഥവാ മുസൽമാന് ഇസ്ലാം മത പ്രകാരം വിവാഹവും അനുബന്ധ കാര്യങ്ങളും നടത്താം. അതിന് അയാൾക്ക് അവകാശം ഉണ്ട്.ഇത് പോലെ മറ്റു മതസ്ഥർക്കും അവരവരുടെ മതം നിർദേശിക്കും പോലെ മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യാൻ ഈ രാജ്യത്ത് അവകാശം ഉണ്ട്...

👉ഒരു പക്ഷേ എന്റെ മതത്തിന്റെ രീതികളോട് എതിരായിരിക്കും മറ്റൊരു മതത്തിലെ രീതി ഉദാഹരണത്തിന് ശവ സംസ്കാരം മുസ്ലിമിന് മയ്യിത്ത് മറവ് ചെയ്യലാണെങ്കിൽ ഹിന്ദുവിന് ദഹിപ്പിക്കലാണ്... ഇങ്ങനെ വരുമ്പോൾ എന്റെ മത വിശ്വാസത്തിന് എതിരാണ് ദഹിപ്പിക്കൽ അതിനാൽ അത് പാടില്ല എന്ന് പറയാൻ മുസ്ലിമിന് അവകാശം ഇല്ല... അപ്രകാരം തന്നെ പശുവിനെ ആരാധിക്കുന്ന ഹിന്ദുക്കൾ അവർ പശുവിനെ ദൈവമായി കാണുന്നു.അവർ ഗോമാംസം ഭക്ഷിക്കുകയില്ല അത് കൊണ്ട് ആരും അത് കഴിക്കരുത് എന്ന് പറയാൻ ഒരു ഹിന്ദുവിന് അവകാശം ഇല്ല.....

👉ചുരുക്കത്തിൽ സിവിൽ നിയമങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് ഈ രാജ്യത്ത് വ്യക്തിപരമായ താൽപര്യങ്ങൾക്കാണ് മുൻഗണന....
എന്നാൽ ക്രിമിനൽ നിയമങ്ങൾ അങ്ങനെ അല്ല....

👉ക്രിമിനൽ നിയമങ്ങളിൽ ഈ രാജ്യത്തെ ഓരോ പൗരനും ഇന്ത്യൻ ഭരണ ഘടന നിർദ്ദേശിച്ച ശിക്ഷാ നടപടികളാണ് സാധ്യമാവുക.... അത് മതങ്ങളുടെ നിയമനടപടികൾക്ക് എതിരായി ആണ് വരുന്നത് എങ്കിലും ശരി ഭരണഘടനയിൽ പറഞ്ഞ ശിക്ഷയേ ഇവിടെ സംഭവ്യമാകൂ.... ഉദാഹരണമായി
ഇസ്ലാം മതത്തിൽ ഒരു കൊലപാതകത്തിന് ഉള്ള ശിക്ഷ മരണമാണ്.പക്ഷേ ഇന്ത്യൻ ഭരണഘടനയിൽ അതിനുള്ള ശിക്ഷ ജയിൽ വാസമാണ്... ഇവിടെ എന്റെ മതത്തിലെ നിർദ്ദേശം നടപ്പിലാക്കണം എന്ന് പറയാൻ മുസ്ലിമിന് അവകാശമില്ല.. അപ്രകാരം തന്നെ മറ്റു മതസ്ഥർക്കും അവകാശമില്ല.....

👉ഇത്രയുമാണ്  ഇന്ത്യൻ ഭരണഘടനയിലെ സിവിൽ ക്രിമിനൽ നിയമങ്ങളുടെ ആകെത്തുക......

👉ഈ രാജ്യത്തെ എല്ലാം പൗരന്മാർക്കുമായി പൊതുവായ ഒരു സിവിൽ നിയമം മാത്രം മതി എന്ന വാദത്തിൽ നിന്നാണ് ഏക സിവിൽ കോഡ് എന്ന വിവാദം പിറവി എടുക്കുന്നത്.

*അതായത് ഈ രാജ്യത്ത് മുസ്ലിമിനും, ഹിന്ദുവിനും, കൃസ്ത്യാനിക്കുമെല്ലാം വിവാഹം ഒരു പോലെ, ശവ സംസ്കാരം ഒരു പോലെ,വസ്ത്രധാരണ സംസ്കാരം ഒരു പോലെ അങ്ങനെ അങ്ങനെ...*
ഒരാൾ മരിച്ചാൽ ദഹിപ്പിക്കാനാണ് ഏക സിവിൽ കോഡിലുടെ നിയമമാകുന്നതെങ്കിൽ മുസ് ലിം മരിച്ചാലും ഇവിടെ ദഹിപ്പിക്കുക തന്നെ ചെയ്യേണ്ടി വരും... കല്യാണം രജിസ്റ്റർ ഓഫീസിൽ പോയി വധുവും വരനും ഒപ്പിട്ടാൽ മതി... വലിയ്യ്, സാക്ഷി ഇതൊന്നും ആവശ്യമില്ല എന്ന സ്ഥിതി വിശേഷത്തിലേക്ക് എത്തും, വിവാഹ മോചനത്തിനും സർക്കാർ ഓഫീസിൽ പോയി ദമ്പതികൾ ഒപ്പിട്ട് കൊടുത്ത് വിവാഹബന്ധം പിരിയേണ്ടി വരും. ത്വലാഖ് വഴിയുള്ള ബന്ധവിശ്ചേദത്തിനൊന്നും പരിഗണന ലഭിക്കുകയില്ല.....

👉ഏക സിവിൽ കോഡ് വന്നാൽ ഹിന്ദു  മതത്തിന്റെ നിയമത്തെയാണ് ഇവിടെ സ്വീകരിക്കപ്പെടുക. കാരണം
ഇന്ത്യയിൽ 130 കോടിയിൽ പരം ജനങ്ങൾ ഉണ്ട്. അതിൽ ഏകദേശം 100 കോടി ജനങ്ങളും ഹിന്ദു മത വിശ്വാസികളാണ്  17 കോടിയിൽ പരം മുസ്ലിംകളേ ഇന്ത്യയിൽ ഉള്ളൂ...... ബാക്കിയുള്ള തുലോം തുച്ചം മറ്റു മത വിശ്വാസികളും. ഇത്തരുണത്തിൽ മൃഗീയ ഭൂരിപക്ഷമുള്ള ഹിന്ദു ആചാരങ്ങളെ സ്വീകരിക്കാൻ ഈ രാജ്യത്തെ മറ്റു മത വിശ്വാസികളും നിർബ്ബന്ധിതരാവും, അതിലേക്കുള്ള ഒരു പ്രാരംഭ മായിട്ടാണ് ഇപ്പോൾ മുത്വലാഖിനെ വിവാദമായി കൊണ്ടുവരുന്നത്...

👉മുത്വലാഖ് എന്നാൽ വിവാഹമോചനം എന്നേ അർത്ഥമുള്ളൂ.....

ഈ മുത്വലാഖ് സത്യത്തിൽ സിവിൽ നിയങ്ങളുടെ പരിധിയിലാണ് വരുന്നത്. അത് ഭേദഗതി വരുത്തി ഇന്ത്യൻ ക്രിമിനൽ ചട്ടങ്ങളുടെ നടപടി ക്രമം പോലെ വിവാഹമോചനത്തിന്  മതങ്ങളുടെ കാഴ്ചപാട് സ്വീകരിക്കപ്പെടാതെ പകരം ഏക സിവിൽ കോഡ് മുഖേന ഭരണഘടന വിവക്ഷിക്കുന്ന  ഒരു രൂപത്തിലേക്ക് മാറ്റം വരുത്തണം എന്നാണ് ഇവിടുത്തെ ഇസ്ലാം വിരുദ്ധ ശക്തികളുടെ ആവശ്യം.

👉ഇതിനെന്താണിപ്പോൾ കുഴപ്പം എന്ന് ഒരു പക്ഷേ നാം ചിന്തിച്ചേക്കും.ഇസ്ലാമിൽ വിവാഹ ബന്ധം എന്നത് വാക്കാൽ ഉള്ള ഉടമ്പടിയാണ്. അതിനാൽ തന്നെ വിവാഹ മോചനത്തിന്റെ വാചകങ്ങൾ പറഞ്ഞാൽ വിവാഹം വേർപെടുകയും ചെയ്യും..... ഇനി ഒരാൾ പെട്ടെന്നുള്ള ആവേശത്തിൽ മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലി. മതത്തിന്റെ കണ്ണിൽ പിന്നെ ആ ദമ്പതിമാർ അന്യരാണ്. അനുരഞ്ജന ചർച്ചയിലൂടെ ബന്ധം വിളക്കി ചേർക്കാൻ നിർവ്വാഹം ഇല്ലാതെ ആവും..... ഞാൻ പെട്ടെന്നുള്ള ആവേശത്തിൽ അറിയാതെ ചെയ്തത് ആണെന്ന് പറഞ്ഞാൽ ഏക സിവിൽ കോഡിലൂടെ തിരുത്തപ്പെട്ടേക്കാവുന്ന ഇന്ത്യൻ നിയമ വ്യവസ്ഥ പ്രകാരം അവരെ വീണ്ടും ഭാര്യാ ഭർത്താക്കന്മാരായി തുടർന്നുംതാമസിക്കാൻ അനുവാദം കൊടുത്തേക്കും. പക്ഷേ അത് ഇസ്ലാം മതത്തിന്റെ കണ്ണിൽ അനുവദനീയമാവുകയില്ല......

👉എന്തിനാണ് മതത്തിന് ഇത്ര കാർകഷ്യം എന്ന് ചോദിക്കരുത്... കാരണം വിവാഹ മോചനം എന്നത് കുട്ടിക്കളി അല്ല....
നാം വിമാനത്തിൽ യാത്ര ചെയ്യുന്നവരാണ്. അതിൽ നാം എമർജൻസി വാതിൽ കണ്ടിട്ടുണ്ട് അത്യാവശ്യ ഘട്ടത്തിൽ വേറെ നിർവ്വാഹം ഇല്ലാതായാൽ മാത്രം ഉപയോഗിക്കാനാണ് ആ വാതിൽ വിമാനത്തിൽ സംവിധാനം ചെയ്തിരിക്കുന്നത്.... അത് പോലെ തന്നെയാണ് അവസാനഘട്ടത്തിൽ വേറെ നിർവ്വാഹം ഇല്ലാതാകുമ്പോൾ മാത്രമാണ് ഇസ്ലാമിൽ മുത്വലാഖ് അനുവദനീയമാകുന്നത്......

👉പെട്ടെന്നൊരു ആവേശത്തിൽ വിമാനത്തിലെ എമർജൻസി വാതിൽ തുറന്ന് പോയതാണ് എന്ന് പറഞ്ഞാൽ എന്ത് ഫലമാണുള്ളത്. അപ്രകാരം വകതിരിവില്ലാതെ കുട്ടിക്കളി കളിക്കാനുള്ളതല്ല ത്വലാഖ്......

👉മുത്വലാഖ് വിവാദം തുടങ്ങിയപ്പോൾ മുതൽ പൊടിപ്പും തൊങ്ങലും വെച്ച് ഇസ്ലാമിനെ പ്രതിരോധത്തിലാക്കാൻ ചില മാധ്യമങ്ങളും കേട്ടാൽ അമർഷം തോന്നുന്ന ചില സാങ്കൽപിക ത്വലാഖ് കഥകളും പ്രചരിപ്പിക്കുന്നത് കാണുന്നുണ്ട്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ആനുകാലിക സാഹചര്യത്തിൽ ഇസ്ലാമിനെ ഒറ്റപ്പെടുത്താൻ ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത് എന്ന് വ്യക്തം....

👉ഉറച്ച വിശ്വാസ ധാർഢ്യത്തോടെ നമുക്ക് സകല വെല്ലുവിളികളേയും നേരിടാം......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ