ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വ്യാഴാഴ്‌ച, നവംബർ 3

നിശ്ചിത തിയതിക്കകം ബില്‍ തുക അടച്ചില്ലെങ്കില്‍ കെഎസ്ഇബിക്ക് ഇനി മുതല്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ കഴിയില്ല.

നിശ്ചിത തിയതിക്കകം ബില്‍ തുക അടച്ചില്ലെങ്കില്‍ കെഎസ്ഇബിക്ക് ഇനി മുതല്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ കഴിയില്ല. 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ വൈദ്യുതി വിച്ഛേദിക്കാവൂ എന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു.
നിലവില്‍, ബില്ലും വൈദ്യുതി വിച്ഛേദിക്കാനുള്ള മുന്നറിയിപ്പും ഒറ്റ നോട്ടീസായിട്ടാണ് ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയില്‍ നിന്ന് ലഭിക്കുന്നത്. ബില്‍ ലഭിച്ച് പത്ത് ദിവസത്തിനകം പിഴ ഇല്ലാതെ ബില്‍ അടയ്ക്കാം. 25 ദിവസത്തിനുള്ളില്‍ പിഴയോടു കൂടി ബില്‍ തുക അടിച്ചില്ലെങ്കില്‍ അടുത്ത ദിവസം വൈദ്യുതി വിച്ഛേദിക്കും. 2013 ആക്റ്റ് പ്രകാരം വൈദ്യുതി ബില്ലും വിച്ഛേദിക്കുന്നതിനുള്ള മുന്നറിയിപ്പും ഉപേഭാക്താവിനെ അറിയിക്കണം. കെഎസ്ഇബിയുടെ സൗകര്യം കണക്കിലെടുത്ത് ഇത് ഒറ്റ അറിയിപ്പായിട്ടാണ് നല്‍ക്കുന്നത്. എന്നാല്‍, ഈ നടപടി ഇനി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ലെന്ന് സംസ്ഥാന ഉപഭോക്തൃ പ്രശ്‌ന തര്‍ക്ക ഫോറത്തിന്റെ ഉത്തരവിട്ടു.
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ് പ്രകാരം ജനുവരി മുതല്‍ വൈദ്യുതി വിച്ഛേദിക്കുന്നതിനു മുന്‍പ് 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ കെഎസ്ഇബിക്ക് ഇനി കണക്ഷന്‍ കട്ട് ചെയ്യാന്‍ കഴിയൂ. ഗാര്‍ഹിക-ഗാര്‍ഹികേതര ഉപഭോക്താക്കളുടെ കാര്യത്തില്‍ ഇത് ബാധകമാണ്. എന്നാല്‍, ഇതു മൂലം ബില്‍ തുകയില്‍ വര്‍ദ്ധനവ് ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ചട്ട പ്രകാരം രണ്ട് നോട്ടീസ് നല്‍ക്കുന്നതിന് കൂടുതല്‍ ജീവനക്കാരുടെ ആവശ്യമുണ്ടെന്നും ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കെഎസ്ഇബി വാദിച്ചു. എന്നാല്‍, നിയമങ്ങളുടെ ചട്ടങ്ങളും ഉണ്ടാക്കുന്നത് ജനങ്ങളുടെ നന്മയ്ക്കായിട്ടാണെന്നും കെഎസ്ഇബി ആക്ട് നടപ്പാക്കാനുള്ള ബാധ്യത ബോര്‍ഡിനുണ്ടെന്നും ഉപഭോക്തൃ പ്രശ്‌ന പരിഹാര ഫോറ വ്യക്തമാക്കി. അങ്കമാലി സ്വദേശി ജോസഫ് നല്‍കിയ പരാതിയിലാണ് ഫോറത്തിന്റെ ഇടപ്പെടല്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ