ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ഓഗസ്റ്റ് 27

ജോര്‍ഡാനിലെ വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ യുണിവേഴ്‌സിറ്റിയുമായി മര്‍കസ് ധാരണാ പത്രം ഒപ്പു വെച്ചു.

ജോര്‍ഡാനിലെ വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ യുണിവേഴ്‌സിറ്റിയുമായി മര്‍കസ് ധാരണാ പത്രം ഒപ്പു വെച്ചു.

അമ്മാന്‍: വിദ്യാഭ്യാസ രംഗത്തെ പരസ്പര സഹകരണത്തിന് ജോര്‍ഡാനിലെ വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ യുണിവേഴ്‌സിറ്റിയുമായി മര്‍കസ് ധാരണാ പത്രം ഒപ്പു വെച്ചു. അമ്മാനില്‍ വേള്‍ഡ് ഇസ്‌ലാമിക് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ യുണിവേഴ്‌സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ഡോ. അബ്ദുല്‍ നാസര്‍ അബുല്‍ ബസ്വയും ജാമിഅ മര്‍കസ് ചാന്‍സിലര്‍ ശെയ്ഖ് അബൂബക്കര്‍ അഹമദ് കാന്തപുരവും തമ്മില്‍ ധാരണാ പത്രം കൈമാറി. ഇരു സ്ഥാപനങ്ങളിലെയും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനും ഭാഷാ പഠനത്തിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടുള്ള വൈജ്ഞാനിക വിനിമയവും വിവിധ വിഷയങ്ങളില്‍ സംയുക്ത സെമിനാറുകളും മറ്റും പദ്ധതിയുടെ ഭാഗമാണ്. ഇരു സ്ഥാപനങ്ങളിലെയും ഫാക്വല്‍റ്റി അംഗങ്ങളെ ഹൃസ്വ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരസ്പരം ഉപയോഗപ്പെടുത്തും. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം, നിയമം, ഐ.ടി., വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ സിലബസ് സംബന്ധമായ സഹകരണവും കരാറില്‍ പറയുന്നു.
മര്‍കസ് കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സഹകരണം ഏറെ പ്രയോചനപ്പെടുമെന്നും അധ്യാപകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഭാഷയും വിദഗ്ദ ട്രൈനിംഗും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മര്‍കസ് വിഭാവനം ചെയ്യുന്ന സാംസ്‌കാരിക വിനിമയത്തിന് മുതല്‍ കൂട്ടാകുമെന്നും മര്‍കസ് ഡയറക്ടര്‍ ഡോ. എം. എച്ച്. അസ്ഹരി പറഞ്ഞു.
മര്‍കസ് ശരീഅ പ്രിന്‍സിപ്പാള്‍ ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്,WISE പ്രതിനിധികളും മറ്റും ചടങ്ങില്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ