ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ബുധനാഴ്‌ച, ജൂലൈ 20

മില്‍മ പാലില്‍ ഗുളികകള്‍ കണ്ടെത്തി


മഞ്ചേരി: വീട്ടിലേക്ക് വാങ്ങിയ മില്‍മയുടെ പാക്കറ്റ് പാലില്‍ ഗുളികകള്‍. കളത്തുംപടി ഞാവലിങ്ങലിലെ നടുവിലക്കളത്തില്‍ ബാബു ശനിയാഴ്ച വൈകീട്ട് നെല്ലിപ്പറമ്പ് മില്‍മ ബൂത്തില്‍നിന്ന് വാങ്ങിയ പാലിലാണ് മൂന്ന് ഗുളികകള്‍ കണ്ടത്. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ച് തിളപ്പിക്കാനൊരുങ്ങുമ്പോഴാണ് ഇവ ശ്രദ്ധയില്‍പെട്ടത്. വായുവുമായി സമ്പര്‍ക്കംമൂലം ഇവ പാലില്‍ അലിഞ്ഞെങ്കിലും ഗുളികയുടെ ജലാറ്റിന്‍ കവര്‍ കണ്ടെടുത്തിട്ടുണ്ട്.

പച്ച, ചുവപ്പ്, വെള്ള നിറങ്ങളിലാണ് ഇവ. 11.50 രൂപ വിലയുള്ള ഇളം നീല നിറത്തിലുള്ള പാല്‍പാക്കറ്റാണ് വാങ്ങിയിരുന്നത്. കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കിന്നില്ലത്രെ. ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ക്ഷീരവികസന വകുപ്പിനും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ഇവര്‍. പാലിന്റെ സാമ്പിളും ഗുളികയുടെ കവറും ഇവര്‍ സൂക്ഷിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ