|
ചൊവ്വാഴ്ച, ജൂൺ 19
മതപണ്ഡിതര്‍ ദൗത്യനിര്‍വഹണം വിസ്മരിക്കരുത്: കാന്തപുരം
വ്യാഴാഴ്‌ച, ജൂൺ 14
സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ കുഞ്ഞാലിക്കുട്ടി നാലമന്‍; തിരുത്തി അച്ചടിക്കാന്‍ തീരുമാനം
തിരുവനന്തപുരം: മന്ത്രിസഭാ വാര്‍ഷികത്തിനിറക്കിയ പ്രസിദ്ധീകണരത്തില്‍ വ്യവസായ മന്ത്രി നാലാം സ്ഥാനത്ത്. ലീഗ് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് ഇവ തിരുത്തി വീണ്ടും അച്ചടിക്കുന്നു.
സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥം പ്രത്യേക പതിപ്പിലാണ് തിരുത്തല്‍. ‘വികസനവര്‍ഷം, കാരുണ്യവര്‍ഷം’ എന്നിങ്ങനെ പേരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇത് പുറത്തിറക്കിയത്.
ജനപഥത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ചിത്രം നാലാമതായിരുന്നു. ആദ്യം മുഖ്യമന്ത്രി, രണ്ടാമത് ആഭ്യന്തര മന്ത്രി, മൂന്നാമത് ധനമന്ത്രി, നാലാമത് വ്യവസായ മന്ത്രി എന്നിങ്ങനെയാണ് ലേഖനങ്ങള്‍ നല്‍കിയത്. ‘വികസന വര്‍ഷം കാരുണ്യ വര്‍ഷ’ത്തിലും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനം നാലാമതായി.
മന്ത്രിസഭയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവായിട്ടും കുഞ്ഞാലിക്കുട്ടിയെ നാലാം സ്ഥാനത്തേക്ക് മാറ്റിയതില്‍ ലീഗ് എതിര്‍പ്പ് രേഖപ്പെടുത്തിയതോടെയാണ് പ്രസിദ്ധീകരണങ്ങള്‍ മാറ്റി പ്രിന്റ് ചെയ്യാന്‍ തീരുമാനമായത്. ഇതോടെ കുഞ്ഞാലിക്കുട്ടിയെ ലേഖനവും ചിത്രവും രണ്ടാം സ്ഥാനത്താക്കി അച്ചടിക്കാന്‍ ഇര്‍ഫര്‍മേഷന്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ കുറച്ചു മാത്രമേ അച്ചടിച്ചിരുന്നൂള്ളൂവെന്നും അതിനാലാണ് തിരുത്തിയതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാര്‍ വാര്‍ഷികം വി.ജെ.ടി ഹാളില്‍ നിന്ന ദിവസം കുഞ്ഞാലിക്കുട്ടി നാലാം സ്ഥാനത്തുള്ള പ്രസിദ്ധീകരണത്തിന്റെ കോപ്പികള്‍ വിതരണം ചെയ്തിരുന്നു.
ആനക്കൊമ്പ് കേസ്, ലാലുമായി ബന്ധപ്പെടാനായില്ലെന്ന് പോലീസ്
കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ നടക്കുന്ന അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് ലാലിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മോഹന്‍ലാലുമായി ഇതുവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ലാലിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു.
ലാലിപ്പോള്‍ എവിടയുണ്ടെന്നു പോലും അന്വേഷണ സംഘത്തിന് വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ ഇനിയും നീളാനാണ് സാധ്യത. സംഭവത്തില്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തശേഷം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി കേസില്‍ യാതൊരു പുരോഗതിയുമില്ല.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ഹൈക്കോടതിയിലായിരുന്നതിനാലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ പോയതെന്നായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ മറുപടി. എന്നാല്‍ മോഹലാലിനെ എന്നത്തേക്ക് ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
ആനക്കൊമ്പ് കൈവശം വെച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ വിവരാവകാശ കൂട്ടായ്മയെന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അനില്‍കുമാറിനെ ചോദ്യം ചെയ്തതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നും കേസില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
2011 ജൂലൈ 22ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് കണെ്ടടുത്തത്. തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് കണെ്ടത്തിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ നടപടിയെടുക്കാത്തതിനെയാണ് പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്‌ച, ജൂൺ 11
ഖുര്‍ആന്‍ മനഃപാഠമാക്കിയവരെ ആദരിച്ചു

ദുബായ്: ദുബായിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ നിന്ന് ഈ വര്ഷം വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കല്‍ ചടങ്ങും നടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണംവും സമ്മാനദാനവും ദുബായ് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദാഹീ ഖഫാന്‍ തമീം ഇന്നലെ രാത്രി ദുബായ് കാനാഡിയന്‍ യൂണിവേഴ്‌സിറ്റി ഹാളില്‍ നിര്‍വഹിച്ചു.ചടങ്ങില്‍ നിരവധി അറബി പ്രമുഖര്‍ സംബന്ധിച്ചു.
ദാഹീ ഖഫാന്‍ തമീം തന്റെ പിതാവിന്റെ നാമധേയത്തില്‍ 1999ല്‍ ജുമേരയില്‍ നിര്‍മ്മിച്ച് പഠനം നടത്തിവരുന്ന ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ ഇതുവരേയായി നിരവധി പേര്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയിതായി പ്രിന്‍സിപ്പാള്‍ ശൈഖ് മുഹമ്മദ് അഹമ്മദ് ശെഖറൂന്‍ പറഞ്ഞു. തികച്ചും സൗജന്യമായി ഖുര്‍ആന്‍ പഠിപ്പിച്ചുവരുന്ന ഇവിടെ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മന:പാഠമാക്കിയ ശേഷം പത്ത് ഖിറാഅത്ത് (ഖുര്‍ആന്‍ പാരായണ രീതി)കൂടി പഠിപ്പിച്ചു വരുന്നതിനാല്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പുറമെ മുതിര്‍ന്ന സ്ത്രീകളും യു.എ.ഇ.ലെ മതകാര്യ വകുപ്പുകളിലും പള്ളികളിലും മറ്റും ജോലി ചെയ്യുന്ന ഇമാമുകള്‍, ഖതീബുമാര്‍, മുഅദ്ദിനുകള്‍, അധ്യാപകര്‍, ഉള്‍പ്പെടെയുള്ള ഉന്നത മത പണ്ഡിതരും ഉപരി പഠനത്തിനായി ഇവിടെ വരാറുണ്ട്.
പരിശുദ്ധ റമസാന്‍ മാസത്തില്‍ വര്‍ഷങ്ങളായി ദുബായില്‍ നടന്നു വരുന്ന ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പത്ത് വര്ഷം മുമ്പ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയ ഇന്ത്യക്ക് അഭിമാന നേട്ടം കൈവരിച്ച തമിഴ് നാട്ടിലെ മുനവ്വര്‍ അബ്ദുസ്സലാം എന്ന വിദ്യാര്‍ഥി ഈ ഖുര്‍ആന്‍ സെന്ററില്‍ നിന്നാണ് ഖുര്‍ആന്‍ മന:പാഠമാക്കിയത്. അറബികള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രങ്ങളില്‍ പെട്ടവരും ഈ ഖുര്‍ആന്‍ സെന്ററില്‍ പഠനം നടത്തിവരുന്നു.
ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിന്റെ ഒരു ശാഖ സുന്നി മാര്‍ക്‌സിന്റെ കീഴിലായി കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. ദുബായിലെ കറാമ, ജുമേര,സത്ത്‌വ, അല്‍വസല്‍, അല്‍കൂസ്, ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി ഖുര്‍ആന്‍ സെന്റര്‍ വക സൗജന്യ ബസ് സര്‍വീസ് സേവനവും നടത്തി വരുന്നുണ്ടെന്ന് രജിസ്‌ട്രേഷന്‍ വിഭാഗത്തന്റെ ചുമതലയുള്ള ആലൂര്‍ ടി.എ. മഹമൂദ് ഹാജി അറിയിച്ചു.
എസ് വൈ എസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ ദിനം ആചരിച്ചു.

കോഴിക്കോട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധ വല്‍ക്കരണതോടനുബന്ദിച്ചു നാടെങ്ങും ജൂണ്‍ പത്തിന് ശുചിത്വ ദിനമായി ആചരിച്ചു.ശുജീകരണ പ്രവര്ത്തനത്തിന്ടേ ജില്ല തല ഉദ്ഘാടനം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ മുരളീധരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു .മെഡിക്കല്‍ കോളേജ് ,ബീച്ച് ആശുപത്രി .കൊട്ടപ്പരമ്പ് ആശുപത്രി എന്നിവിടങ്ങളില്‍ സഹായി വാദി സലാം വളണ്ടിയെര്മാരും, എസ് വൈ എസ് പ്രവര്‍ത്തകരും ശുജീകരിച്ചു. മെഡിക്കല്‍ കോളേജ് RMO ഡോക്ടര്‍ അനീന്‍ ,ഹെല്‍ത്ത് സൂപര്‍വൈസര്‍ കുട്ടന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അലക്സ് ,ദിലീഷ് ,സഹായി വാദി സലാം പ്രസിഡന്റ് കെ .അബ്ദുള്ള സാദി, സെക്രട്ടറി കെ എ നാസര്‍ ചെറുവാടി ,എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീര്‍ മുസ്ലിയാര്‍ ചെറൂപ്പ ,മുഹമ്മദ് അബ്ദുറഹിമാന്‍ മാസ്റ്റെര്‍,സുബൈര്‍ ഉമ്മളതൂര്‍ തുടങ്ങിയവര്‍ നേത്ര്‍ത്വം നല്‍കി.

എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശുചിത്വ ദിനാചരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ മുരളീധരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു .ബുധനാഴ്‌ച, ഏപ്രിൽ 25
ഉപഭോക്തൃ സംരക്ഷണവും വിവരാവകാശ നിയമവും
അസംഘടിതരും അവഗണിക്കപ്പെട്ടവരുമായ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് 1986ല്‍ ഉപഭോക്തൃ സംരക്ഷണ നിയമം പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തെ ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദത്തിന്റെയും ജനകീയ പ്രക്ഷോഭങ്ങളുടെയും ഫലമായിരുന്നു ഈ നിയമത്തിന്റെ ജനനം. ഒരു പോസ്റ്റ്കാര്‍ഡില്‍ എഴുതിയ പരാതിയുടെ അടിസ്ഥാനത്തില്‍പോലും ഉപഭോക്താവിന് നീതിലഭിക്കുമെന്ന അവകാശവാദം ഇന്ന് നിരര്‍ഥകമാണ്. നിയമം പ്രാബല്യത്തിലായി കാലക്രമേണ പരാതി സമര്‍പ്പിക്കാന്‍ കോര്‍ട്ട്ഫീ ഏര്‍പ്പെടുത്തുകയും ഉപഭോക്തൃ ഫോറങ്ങള്‍ അഭിഭാഷകരുടെ പറുദീസകളായിമാറുകയും ചെയ്തു. എന്നാലും, ഉപഭോക്താവ് വാങ്ങുന്ന സാധനങ്ങളിലും ലഭിക്കുന്ന സേവനങ്ങളിലും ഗുണനിലവാരം ഉറപ്പുവരുത്താനും അനുചിതമായ കച്ചവടതന്ത്രങ്ങളിലൂടെ ചൂഷണംചെയ്യപ്പെടുന്നതില്‍നിന്ന് ഉപഭോക്താക്കളെ ഒരു പരിധിവരെ മോചിപ്പിക്കാനും ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്.
വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍ അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. കടയില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്ന സാധനങ്ങള്‍ തെരഞ്ഞെടുക്കാനും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ കോടതിയെ സമീപിച്ച് കമ്പോളത്തില്‍നിന്ന് പിന്‍വലിപ്പിക്കാനും ഉപഭോക്താവിന് അവകാശമുണ്ട്. പക്ഷേ, ഈ അവകാശങ്ങളില്‍ പലതും പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നില്ല.വിവരാവകാശ നിയമം 2005ല്‍ പാര്‍ലമെന്റ് പാസാക്കിയതിലൂടെ ഇതിനൊരു മാറ്റംവന്നിരിക്കുന്നു. പ്രബുദ്ധരായ പൗരസഞ്ചയമാണ് ജനാധിപത്യത്തിന്റെ കാതലെങ്കില്‍ 'വിവര'മുള്ള ഉപഭോക്തൃ സമൂഹവും രാജ്യത്തിന്റെ സമ്പത്താണ്.
അറിയാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ സംരക്ഷിക്കുന്ന സുപ്രധാന വിധിയാണ് ദല്‍ഹി ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച്, ഹെസനും ഇന്ത്യാ ഗവണ്‍മെന്റും തമ്മിലുള്ള കേസില്‍ പുറപ്പെടുവിച്ചത്. കടയില്‍നിന്ന് വാങ്ങുന്ന മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയില്‍ മൃഗങ്ങളില്‍നിന്ന് സംസ്കരിച്ചെടുക്കുന്ന എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ എന്നറിയാന്‍ സസ്യാഹാരം മാത്രം കഴിക്കുന്ന ഒരാള്‍ക്ക് അവകാശമുണ്ട്. മരുന്നുകളില്‍ ചില ഘടകങ്ങള്‍ ജീവനുതന്നെ ഹാനിയുണ്ടാക്കിയെന്നുവരാം. ഒരാളുടെ മതപരമായ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരായ വസ്തുക്കള്‍പോലും അയാളറിയാതെ ഉള്ളില്‍ ചെന്നെന്നും വരാം.
ഇതെല്ലാം പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ്. ഭരണഘടനയുടെ 19, 21, 25 അനുച്ഛേദങ്ങളുടെയും ലംഘനമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. സസ്യവും സസ്യേതരവും എന്ന് തരംതിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള നിറങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉപഭോക്താവിന്റെ അറിയാനുള്ള അവകാശം സംരക്ഷിക്കണമെന്നാണ് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കുന്നതിനുമുമ്പ് സേവനത്തില്‍ വീഴ്ചവരുത്തിയ സ്ഥാപനത്തില്‍നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത് നഷ്ടപരിഹാര ഹരജിയുടെ വിജയസാധ്യത കൂട്ടുന്നു. വിവരാവകാശ നിയമപ്രകാരമുള്ള മുഴുവന്‍ സ്ഥാപനങ്ങളും 'പൊതു അധികാരി'കളാണ്. പാര്‍ലമെന്റോ സംസ്ഥാന നിയമസഭകളോ നിര്‍മിച്ച ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സ്ഥാപനങ്ങളും 'പൊതു അധികാരി' എന്ന നിര്‍വചനത്തില്‍ വരും. പൊതു അധികാരിക്ക് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം രൂപവത്കൃതമായ സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാറുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളില്‍നിന്നും വിവരങ്ങള്‍ ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍നിന്നും ഗണ്യമായ ധനസഹായം സ്വീകരിക്കുന്ന സര്‍ക്കാറിതര സ്ഥാപനങ്ങളില്‍നിന്നും പൗരന് വിവരം ലഭിക്കും.

സ്വകാര്യ സ്ഥാപനങ്ങളും വിവരാവകാശ നിയമവും
സാധാരണക്കാരന്‍ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളെ അവഗണിച്ച് പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളുടെ ബ്രാഞ്ചുകള്‍ കുഗ്രാമങ്ങളില്‍പോലും എത്തിക്കഴിഞ്ഞു. ഇത്തരം ബാങ്കുകളുടെ രഹസ്യ ഉപാധികളുടെ ചതിക്കുഴിയില്‍പെടുന്നവര്‍ രക്ഷാമാര്‍ഗമെന്ന നിലയില്‍ വിവരാവകാശ നിയമവും ഉപയോഗിക്കാറുണ്ട്.
സ്വകാര്യ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ നേരിട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഏതെങ്കിലും ഒരു നിയമപ്രകാരം സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വിവരം ശേഖരിക്കാന്‍ അധികാരമുള്ള 'പൊതു അധികാരി' സ്ഥാപനത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ സ്ഥാപനത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്റെ അധികാരമുപയോഗിച്ച് സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വിവരം ശേഖരിച്ച് അപേക്ഷകന് നല്‍കണം.
സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് നല്‍കുന്ന വേതനത്തെക്കുറിച്ച് അറിയണമെങ്കില്‍ അപേക്ഷ തൊഴില്‍ വകുപ്പിനാണ് സമര്‍പ്പിക്കേണ്ടത്. തൊഴില്‍ വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്റെ അധികാരമുപയോഗിച്ച് സ്വകാര്യ ആശുപത്രിയില്‍നിന്ന് വിവരം ശേഖരിച്ച് അപേക്ഷകന് കൈമാറണം. വിവരാവകാശ നിയമത്തിലെ 5(4) വകുപ്പുപ്രകാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ ചുമതല നിര്‍വഹിക്കുന്നതിന് ആവശ്യമെങ്കില്‍ ഏത് ഉദ്യോഗസ്ഥന്റെയും സഹായം തേടാവുന്നതാണ്. അത്തരത്തിലൊരു സഹായം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആവശ്യപ്പെട്ടിട്ടും വിവരങ്ങളുടെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍, വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി കണക്കാക്കി വിവരാവകാശ നിയമപ്രകാരം ശിക്ഷിക്കാന്‍ വിവരാവകാശ കമീഷന് അധികാരമുണ്ട്. നഴ്സുമാര്‍ക്ക് നല്‍കുന്ന വേതനത്തെ സംബന്ധിച്ച സ്വകാര്യ ആശുപത്രി തൊഴില്‍ വകുപ്പിന് നല്‍കുന്നില്ലെങ്കില്‍ മിനിമം വേജസ് നിയമപ്രകാരം തൊഴില്‍ വകുപ്പിന് ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാം.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ തീര്‍പ്പുകല്‍പിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ വിവരാവകാശ കമീഷന് ശിക്ഷിക്കാം. നിയമത്തിലെ 20(1), 20(2) എന്നീ വകുപ്പുകള്‍ പ്രകാരമാണിത്. 30 ദിവസത്തിനകം രേഖകള്‍ നല്‍കണമെന്ന വ്യവസ്ഥ ലംഘിക്കുന്ന ഉദ്യോഗസ്ഥന് വൈകുന്ന ഓരോ ദിവസത്തിനും 250 രൂപ നിരക്കില്‍ പരമാവധി 25,000 രൂപയാണ് പിഴ. കൂടാതെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്യുന്നതിനും കമീഷന് അധികാരമുണ്ട്.
'വിവരം' സമയബന്ധിതമായി ലഭിക്കാത്തതുമൂലം അപേക്ഷകന് എന്തെങ്കിലും നഷ്ടം വന്നുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ വിവരാവകാശ നിയമത്തില്‍ 19(8)(ബി) വകുപ്പ് അപേക്ഷകന് നഷ്ടപരിഹാരം വിധിക്കാന്‍ കമീഷന് അധികാരം നല്‍കുന്നു. പൊതുഅധികാര സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
ഉപഭോക്തൃ ഫോറത്തിനും നഷ്ടം വിധിക്കാം
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമാനുസൃതം രേഖകള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ അപേക്ഷകന് നഷ്ടപരിഹാരം വിധിക്കാന്‍ ഉപഭോക്തൃ ഫോറത്തിന് അധികാരമുണ്ടെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ ഉത്തരവിട്ടു.
മൈസൂര്‍ കോര്‍പറേഷനെതിരെ ഡോ. എസ്.പി. തിരുമലറാവു സമര്‍പ്പിച്ച ഹരജിയിലാണ് ശ്രദ്ധേയമായ ഈ വിധി. ഡോ. റാവുവിന്റെ ക്ളിനിക്കിനു മുമ്പിലെ നടപ്പാത ടെലിഫോണ്‍ കേബിളിടുന്നതിനുവേണ്ടി പൊളിച്ചുമാറ്റിയെങ്കിലും അത് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല. ക്ളിനിക്കിലേക്കുവരുന്ന രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഇതു തടസ്സമായി. ടെലിഫോണ്‍ കേബിള്‍ സ്ഥാപിച്ചവരുടെ വിശദാംശങ്ങള്‍ തേടി ഡോ. റാവു മൈസൂര്‍ കോര്‍പറേഷന്‍ മുമ്പാകെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. സമയപരിധിക്കുള്ളില്‍ വിവരം നല്‍കാന്‍ കോര്‍പറേഷന്‍ തയാറായില്ല. ഇത് സേവനത്തിലെ ന്യൂനതയാണെന്ന് പരാതിപ്പെട്ടാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.
വിവരാവകാശ നിയമപ്രകാരം നടപടികളിലെ വീഴ്ചയുടെ പേരില്‍ വിവരാവകാശ കമീഷനെയാണ് സമീപിക്കേണ്ടതെന്നും ഉപഭോക്തൃ ഫോറങ്ങള്‍ക്ക് നഷ്ടപരിഹാരം വിധിക്കാന്‍ അധികാരമില്ലെന്നു
മുള്ള മൈസൂര്‍ കോര്‍പറേഷന്റെ വാദം നിരാകരിച്ചുകൊണ്ട് 500 രൂപ നഷ്ടപരിഹാരവും 100 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കാന്‍ ജില്ലാ ഫോറം ഉത്തരവിട്ടു. ഈ ഉത്തരവിനെ ചോദ്യംചെയ്ത് കോര്‍പറേഷന്‍ കര്‍ണാടക ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചു.

നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഫോറത്തിന്റെ വിധി സംസ്ഥാന കമീഷന്‍ റദ്ദാക്കി. തുടര്‍ന്ന് ഡോ. റാവു ദേശീയ കമീഷനു മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. നഷ്ടപരിഹാരം നല്‍കാനുള്ള ജില്ലാ ഫോറത്തിന്റെ വിധി ദേശീയ കമീഷന്‍ ശരിവെക്കുകയായിരുന്നു. ഏറെ ഗുണകരമായ ഒന്നാണ് ദേശീയ കമീഷന്റെ ഈ വിധി.
മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച അഡ്വ. ഡി.ബി. ബിനുവിന്റെ ലേഖനം
തിങ്കളാഴ്‌ച, ഏപ്രിൽ 23
സ്റ്റിറോയ്ഡ് കുത്തിവച്ചു കശാപ്പ് !!!
ഇറച്ചിയിലെ മായത്തിന്‍റെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത് ഈയിടെ. രക്തം കട്ടപിടിക്കാനുള്ള സ്റ്റിറോയ്ഡ് കുത്തിവച്ചു കാലികളെ കശാപ്പുചെയ്‌യുന്നതായാണു വിവരം. ഇലിയം ബോള്‍ഡേബാല്‍ ആണു കശാപ്പിനു രണ്ടുമണിക്കൂര്‍ മുന്‍പു പ്രയോഗിക്കുന്നത്. ഇതോടെ രക്തം കട്ടപിടിക്കും. കശാപ്പുചെയ്യുന്പോഴുണ്ടാകു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)