മതപരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മതപരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തിങ്കളാഴ്‌ച, നവംബർ 7
ഇസ്ലാമ് ക്വിസ്.
⭕1. ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്❓
💠യൂസുഫ് നബിയുടെ കഥ.
⭕2. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത❓
💠ഹഫ്സ ബിന്‍ത് ഉമര്‍.
⭕3. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓
💠യൂസുഫ് നബി (അ).
⭕4. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന്
വിശ്വസിച്ചവര്‍❓
💠മക്കയിലെ കിനാര്‍ വിഭാഗം.
⭕5.ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
💠 34 സ്ഥലങ്ങളില്‍.
⭕6.ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ❓
💠മറിയം ബീവി.
⭕7. ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍❓
💠യൂനുസ് (അ).
⭕8. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം❓
💠മറിയം ബീവി.
⭕9.ആദം നബിയുടെ രണ്ട്
പുത്രന്മാര്‍❓
💠ഹാബീല്‍, ഖാബീല്‍.
⭕10. ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓
💠മൂസ(അ).
⭕11."കലീമുല്ലാഹ്" എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓
💠മൂസ(അ).
⭕12. മൂസ(അ)യുടെ പിതാവിന്‍റെ പേര്❓
💠ഇംറാന്‍.
⭕13. യൂനുസ് നബി നിയുക്തനായ നാടിന്‍റെ
പേര്❓
💠ഈജിപ്ത്.
⭕14.മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓
💠സക്കരിയ്യ നബി.
⭕15.കഅ്ബ പുതുക്കിപ്പണിതത്
ആരാണ്❓
💠ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.
⭕16. അഗ്നികുണ്ഡാരത്തിലേ
ക്ക് എറിയപ്പെട്ട
പ്രവാചകൻ❓
💠ഇബ്റാഹീം നബി.
⭕17.നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓
💠950 വര്‍ഷം.
⭕18.ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓
💠അയ്യൂബ് നബി.
⭕19.ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓
💠ഹാജറ, സാറ.
⭕20. റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍❓
💠 നൂഹ് നബി (അ).
⭕2l. ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്❓
💠ആദ് സമുദായം.
⭕22.ശുഐബ് നബിയെ നിയോഗിക്കപ്പെട്ട നാട്❓
💠 മദ് യിൻ.
⭕23.സുലൈമാന്‍ നബിയുടെ പിതാവിന്‍റെ
പേര്❓
💠ദാവൂദ് നബി.
⭕24:യഹിയാ നബിയുടെ പിതാവ്❓
💠സകരിയ്യാ നബി.
⭕25.ആദ്യത്തെ വേദ
ഗ്രന്ഥം❓
💠തൗറാത്ത്.
⭕26.പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍❓
💠സുലൈമാന്‍ നബി.
⭕27.സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
💠8 പ്രാവശ്യം.
⭕28 .ഒരു പ്രവാചന്‍റെ രണ്ട് മക്കളും പ്രവാചകന്‍മാര്‍, അവരുടെ പേര്❓
💠ഇബ്റാഹീം നബി ( മക്കൾ ,ഇസ്ഹാഖ് നബി, ഇസ്മാഈല്‍ നബി)
⭕29.വിവാഹം കഴിക്കാത്ത നബി❓
💠ഈസാ നബി.
⭕30.യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍❓
💠ബിന്‍യാമീന്‍.
⭕31.ബൈതുല്‍ മുഖദ്ദസ്
നിര്‍മിച്ചത്❓
💠ദാവൂദ് നബി, സുലൈമാന്‍ നബി.
⭕32.സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍❓
💠യൂസുഫ് നബി.
⭕33.പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍❓
💠ആദം നബി, ഈസാ നബി.
⭕34.ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന
പ്രവാചകന്‍❓
💠ഈസാ നബി.
⭕35.സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍❓
💠നൂഹ്, ലൂത്ത് നബിമാരുടെ ഭാര്യമാർ.
⭕36.നബിയുടെ ഗോത്ര നാമം❓
💠ഖുറൈശ്.
⭕ 37.നബിയുടെ കുടുംബ നാമം❓
💠ബനൂ ഹാശിം.
⭕38.നബിയുട
പിതാമഹന്‍❓
💠അബ്ദുല്‍ മുത്തലിബ്.
⭕39.ആമിനാ ബീവിക്ക് ശേഷം നബിയെ
മുലയൂട്ടിയത്❓
💠സുവൈബ.
⭕ 40.നബിയുടെ വളര്‍ത്തുമ്മയുടെ പേര്❓
💠ഉമ്മു അയ്മന്‍.
⭕41.ഇസ്ലാമിലെ ആദ്യ
രക്തസാക്ഷി❓
💠സുമയ്യ ബീവി.
⭕42. നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍❓
💠അബൂബക്കര്‍(റ).
⭕ 43 . നബിﷺ മക്കയില്‍ പ്രബോധനം നടത്തിയ
കാലം❓
💠13 വർഷം.
⭕44.നബിﷺ മദീനയില്‍ പ്രബോധനം നടത്തിയ കാലം
💠10 വർഷം.
⭕45.ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്❓
💠ഉമറുബ്നു അബ്ദില്‍ അസീസ്.
⭕46.നബിﷺയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി❓
💠സൈദുബ്നു സാബിത് (റ)
⭕47.പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕48.നബിﷺ ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍ നല്‍കിയിരിക്കുന്ന പ്രത്യേക പേര്❓
💠ആനക്കലഹ വര്‍ഷം.
⭕49 .നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം❓
💠ഹര്‍ബുല്‍ ഫിജാര്‍.
⭕50.മദീനയുടെ പഴയ
പേര്❓
💠യസ്രിബ്.
⭕51.ഹിജ്റയില്‍ നബിതങ്ങളുംﷺ അബൂബക്കര്‍(റ)വും ആദ്യം പോയ
സ്ഥലം❓
💠സൗര്‍ ഗുഹ.
⭕52. പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത
സ്വഹാബി❓
💠അബൂഹുറൈറ(റ).
⭕53 .പ്രവാചകﷺനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി❓
💠കഅ്ബുബ്നു അശ്റഫ്.
⭕54.നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ❓അവരുടെ
പ്രായം❓
💠ഖദീജാ ബിവിയെ(40 വയസ്സ്)
⭕55. നബിﷺ വിവാഹം ചെയ്ത ഏക കന്യക❓
💠ആഇശാ ബീവി.
⭕56.ആഇശാ ബീവി മരണപ്പെട്ട വര്‍ഷം❓
💠ഹിജ്റ 57.
⭕57. നബിﷺ അവസാന
മായി വിവാഹം ചെയ്തത്❓
💠മൈമൂന ബിവി.
⭕58.ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്❓
💠മാരിയതുല്‍ ഖിബ്തിയ്യ.
⭕59. പ്രവാചകﷺ പുത്രന്‍ ഇബ്റാഹീം മരണപ്പെടുന്പോള്‍ വയസ്സെത്രയായിരുന്നു❓
💠 2 വയസ്സ്.
⭕60.നബി തങ്ങല്‍ﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം❓ മാസം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം, (ശവ്വാലില്‍)
⭕61.ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത❓
💠ആഇശാ ബീവി.
⭕62.നബി (സ)വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ❓
💠സൈനബ് ബിന്‍ത് ജഹ്ശ്.
⭕63.ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം❓
💠നുബുവ്വതിന്‍റെ പത്താം വര്‍ഷം.
⭕64.മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം❓
💠 ബൈത്തുൽ മുഖദ്ദസ്.
⭕65. മിഅ്റാജില്‍ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം❓
💠സിദ്റതുല്‍ മുന്‍തഹാ.
⭕66. നബി ﷺ സ്വര്‍ഗ നരകങ്ങള്‍ കണ്ട ദിവസം❓
💠മിഅ്റാജ് ദിനം.
⭕67. മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം❓
💠സിദ്റതുല്‍ മുന്‍തഹാ.
⭕68.ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍❓
💠പതിനാല്.
⭕69.അവസാനമായി ഇറങ്ങിയ സൂറത്ത്❓
💠 സൂറത്തുൽ അസ്‌റ്.
⭕70.ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?
💠ആയതുദ്ദൈൻ.
⭕71.യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം❓
💠ബദർ യുദ്ധ ദിനം.
⭕72.ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ
സൂറത്ത്❓
💠സൂറത്തു ത്വാഹാ.
⭕73.നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ്ഗ
കവാടം❓
💠റയ്യാൻ.
⭕74. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി❓
💠ഹസ്സാനുബ്‌നു സാബിത്
⭕75.ജന്നത്തുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ❓
💠ഉസ്‌മാനുബ്‌നു അഫ്ഫാൻ
⭕76.നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത❓
💠ഉമ്മു അതിയ്യ(നസീബ ബിന്‍ത് ഹാരിസ്).
⭕77. നബിക്കു പിതാവില്‍ നിന്നും അനന്തരമായി
ലഭിച്ചത്❓
💠അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ.
⭕78.ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്❓
💠സൂറതുല്‍ അന്‍ആം.
⭕79.ഖുര്‍ആനിന്റെ
സൂക്ഷിപ്പുകാരി❓
💠ഹഫ്‌സ (റ).
⭕80.നബി(സ)യുടെ പേര് ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്❓
💠നാലു തവണ
⭕81.നബി (സ) മയ്യിത്ത് നിസ്‌ക്കരിച്ച ഏക ഭാര്യ❓
💠സൈനബ് (റ);
⭕82.ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥം❓
💠മുവത്ത(മാലികീ ഇമാം).
⭕83.നബി(സ)യെ ശല്യം ചെയ്‌തയാളെ ഖുര്‍ആന്‍ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട്. ആരാണിയാള്‍❓
💠വലീദുബ്‌നു മുഗീറ
⭕84. നബി(സ) തങ്ങളുടെ ഏറ്റവും വലിയ മുഅ ജിസത്ത്❓
💠 വിശുദ്ധ ഖുർആൻ.
⭕85. നബി(സ) വഫാത്തായ
തീയ്യതി❓
💠 റബീഉൽ അവ്വൽ 12.
ഞായറാഴ്‌ച, ഡിസംബർ 1
വിശുദ്ധ റൗള കണ്ട ഹജ്ജുമ്മക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു
കാഴ്ച ശക്തി തിരികെ ലഭിക്കുന്നതിനായി
നിരവധി തവണ ശസ്ത്രക്രിയ ഉള്‍പ്പെടെ പല ചികിത്സകളും
നടത്തിനോക്കിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ലെന്ന് ഫാത്തിമ പറയുന്നു.
തന്നോടൊപ്പമുള്ളവരെയും കൂട്ടി റൗളാ ശരീഫ് സന്ദര്‍ശിക്കാനെത്തിയ ഫാത്തിമ
മസ്ജിദുന്നബവിയില്‍ വെച്ച് കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ കരളുരുകി
പ്രാര്‍ഥിക്കുകയായിരുന്നു. കുറേ നേരം പ്രാര്‍ഥനയില്‍ മുഴുകിയ ഫാത്തിമക്ക്
പെട്ടെന്ന് കണ്ണ് തുറന്നപ്പോള്‍ വിശ്വസിക്കാനായില്ല. അതുവരെയുള്ള കൂരിരുള്‍
മാറി മസ്ജിദുന്നബവിയുടെ ഉള്‍വശം കണ്ട തനിക്ക്് ആദ്യം
വിശ്വസിക്കാനായില്ലെന്ന് അവര്‍ പറയുന്നു. കാഴ്ച തിരികെ തന്ന അല്ലാഹുവിനോട്
നന്ദിയുണ്ടെന്നും ഫാത്തിമ പറഞ്ഞു.
ഹജ്ജ് കര്‍മത്തിനിടെ ടുണീഷ്യന്‍ തീര്‍ഥാടകക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു
70 വയസുളള മൂന്ന് കുട്ടികളുടെ മാതാവ്
കൂടിയായ നഫീസക്ക് ഒന്നര വര്‍ഷം മുമ്പ് തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ
തുടര്‍ന്ന് കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു. ജന ലക്ഷങ്ങളോടൊപ്പം അറഫ
സംഗമം തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവാകുമെന്ന് അവര്‍
കരുതിയിരുന്നില്ല. ടുണീഷ്യന്‍ തീര്‍ഥാടകര്‍ക്ക് അധികൃതര്‍ നിര്‍ണയിച്ചു
നല്‍കിയ സ്ഥലത്ത് സ്ഥലത്ത് നില്‍ക്കവേയാണ് അന്ധകാരം കണ്ണുകളില്‍
നിന്നകന്നത്. കണ്‍മുമ്പില്‍ ടെന്റുകളുടെ നിറവും സഹ തീര്‍ഥാടകരുടെയും
മുഖങ്ങളും കണ്ട അവര്‍ അല്ലാഹുവിനെ സ്തുതിച്ചു. 18 മാസത്തെ അന്ധകാരത്തില്‍
നിന്നും മോചിതയായി മക്കയുടെ വെളിച്ചം കണ്ണുകളിലേറ്റു വാങ്ങാനായ
നിര്‍വൃതിയിലാണ് നഫീസ.
അല്ലാഹു എന്റെ പ്രാര്‍ഥനക്കുത്തരം തന്നു.
ലോകത്തെ പവിത്രമായ സ്ഥലങ്ങളും വിശുദ്ധ കഅബയും കാണാന്‍ സാധിച്ചുവെന്നും
ഹജ്ജ് യാത്രയില്‍ കഅ്ബ ദര്‍ശിക്കുകയെന്നത് ഏറ്റവും വലിയ
അഭിലാഷമായിരുന്നുവെന്നും നഫീസ അല്‍ ഖുര്‍മസി പറഞ്ഞു.
നേരത്തെ മദീനയിലെ മസ്ജിദുന്നബവിയില്‍
വെച്ച് വിശുദ്ധ റൗളക്കരികെ പ്രാര്‍ഥിച്ച സുഡാനി തീര്‍ഥാടക ഫാത്തിമ അല്‍
മഹിക്കും കാഴ്ച ശക്തി തിരികെ ലഭിച്ചിരുന്നു.
മഅ്ദിന്‍ അക്കാദമിയും ദാറുല്‍ മുസ്തഫ യൂണിവേഴ്സിറ്റിയും പരസ്പര സഹകരണത്തിന് ധാരണയായി
മലപ്പുറം:
മഅ്ദിന്‍ അക്കാദമിയും യമന്‍ ഹളര്‍മൗത്തിലെ തരീം അസ്ഥാനമായ ദാറുല്‍ മുസ്തഫ
യൂണിവേഴ്സിറ്റിയും തമ്മില്‍ പരസ്പര സഹകരണത്തിന് ധാരണയിലെത്തി. ദാറുല്‍
മുസ്തഫയുടെ പതിനേഴാം വാര്‍ഷിക സമ്മേളനത്തിനായി ഹളര്‍മൗത്തിലെത്തിയ മഅ്ദിന്‍
ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ലോക പ്രശസ്ത
പണ്ഡിതനും ദാറുല്‍ മുസ്തഫ സ്ഥാപകനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളും
തമ്മില്‍ ഇതു സംബന്ധിച്ച രേഖയില്‍ ഒപ്പുവെച്ചു.
പഠന പരിശീലന പരിപാടികളില്‍ യോജിച്ച പദ്ധതികള്‍ ആവിഷ്കരിക്കാനും കേരളവും യമനും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്കാരിക ബന്ധത്തെപ്പറ്റി സംയുക്ത ഗവേഷണ സംരംഭങ്ങള്‍ ആരംഭിക്കാനും തീരുമാനമായി.
മതസാംസ്കാരിക ജീവിതത്തിലെ ഒരുമ കൊണ്ട് ശ്രേഷ്ഠ പാരന്പര്യം കാത്തു സൂക്ഷിക്കുന്ന കേരളവുമായി വൈജ്ഞാനിക രംഗത്ത് പുതിയ ബന്ധം സൃഷ്ടിക്കാനാവുന്നുവെന്നത് ഹളര്‍മൗത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന് ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പറഞ്ഞു.
മാനവികതയിലൂന്നിയ യഥാര്‍ത്ഥ ഇസ്ലാമിക മാര്‍ഗത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഹളര്‍മൗത്ത് എന്നും അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്പ് ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് എത്തിയ പ്രവാചക കുടുംബങ്ങളും പണ്ഡിതരും ആ പാരന്പര്യമാണ് കാത്തു സൂക്ഷിക്കുന്നതെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഒപ്പുവെക്കല്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. മുപ്പതോളം നബി കുടുംബങ്ങള്‍ ഹളര്‍മൗത്തില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. മത സൗഹാര്‍ദ്ദത്തിനും പാരസ്പര്യത്തിനുമായുള്ള അവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ രാജ്യ പുരോഗതിയില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യമനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നഗരങ്ങളിലൊന്നും ഇസ്ലാമിക സംസ്കാരത്തിന്‍റെ പാരന്പര്യ കേന്ദ്രവുമായ തരീമിലെ ദാറുല്‍ മുസ്തഫയില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിവിധ പഠന പരിപാടികള്‍ക്കായി എല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെയെത്തുന്നുണ്ട്.
പഠന പരിശീലന പരിപാടികളില്‍ യോജിച്ച പദ്ധതികള്‍ ആവിഷ്കരിക്കാനും കേരളവും യമനും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്കാരിക ബന്ധത്തെപ്പറ്റി സംയുക്ത ഗവേഷണ സംരംഭങ്ങള്‍ ആരംഭിക്കാനും തീരുമാനമായി.
മതസാംസ്കാരിക ജീവിതത്തിലെ ഒരുമ കൊണ്ട് ശ്രേഷ്ഠ പാരന്പര്യം കാത്തു സൂക്ഷിക്കുന്ന കേരളവുമായി വൈജ്ഞാനിക രംഗത്ത് പുതിയ ബന്ധം സൃഷ്ടിക്കാനാവുന്നുവെന്നത് ഹളര്‍മൗത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന് ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പറഞ്ഞു.
മാനവികതയിലൂന്നിയ യഥാര്‍ത്ഥ ഇസ്ലാമിക മാര്‍ഗത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഹളര്‍മൗത്ത് എന്നും അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്പ് ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് എത്തിയ പ്രവാചക കുടുംബങ്ങളും പണ്ഡിതരും ആ പാരന്പര്യമാണ് കാത്തു സൂക്ഷിക്കുന്നതെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഒപ്പുവെക്കല്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. മുപ്പതോളം നബി കുടുംബങ്ങള്‍ ഹളര്‍മൗത്തില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. മത സൗഹാര്‍ദ്ദത്തിനും പാരസ്പര്യത്തിനുമായുള്ള അവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ രാജ്യ പുരോഗതിയില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യമനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നഗരങ്ങളിലൊന്നും ഇസ്ലാമിക സംസ്കാരത്തിന്‍റെ പാരന്പര്യ കേന്ദ്രവുമായ തരീമിലെ ദാറുല്‍ മുസ്തഫയില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിവിധ പഠന പരിപാടികള്‍ക്കായി എല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെയെത്തുന്നുണ്ട്.
ക്ലീന്‍ അപ് ദി വേള്‍ഡ് ഐക്യദാര്‍ഢ്യം അറിയിച്ച് ആര്‍ എസ് സി വളണ്ടിയര്‍മാരും
ദുബൈ
: ശുചിത്വ ബോധവര്‍ക്കരണത്തിന്റെ ഭാഗമായി ദുബൈ നഗര സഭ നേതൃത്വത്തിലുള്ള
ക്ലീന്‍ അപ് ദി വേള്‍ഡില്‍ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പങ്കാളിത്തം
ശ്രദ്ധേയമായി.
വ്യത്യസ്ത സ്ഥപനങ്ങളുടെയും സന്നദ്ധ സംഘടനങ്ങളുടെയും സഹകരണത്തോടെ നഗരസഭ അധികൃതര്‍ സംഘടിപ്പിക്കുന്ന 20-ാമത് ക്ലീന്‍ അപ് ദി വേള്‍ഡിലാണ് ദി വില്ല - അല്‍ ഐന്‍ റോഡ് പരിസരത്ത് ആയിരകണക്കിന് വളണ്ടിയര്‍മാര്‍ സംബന്ധിച്ചത്. ഏറ്റവും കൂടുതല്‍ വളണ്ടിയേഴ്‌സിനെ അണിനിരത്തി ആര്‍ എസ് സി നേതൃത്വം ഇത്തവണയും നഗരസഭ അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ശുചിത്വ ബോധം ഉള്‍കൊള്ളാനും, പരിസര ശുചിത്വം വ്യക്തി ശുചിത്വം പോലെ പ്രധാനമാണെന്നുംം ചടങ്ങില്‍ സംബന്ധിച്ച പ്രമുഖരായ വ്യക്തികള്‍ ഓര്‍മ്മപ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തിചേര്‍ന്ന എസ്.എസ്.എഫ് പ്രസിഡന്റ് ജലീല്‍ സഖാഫി, ജി. അബൂബക്കര്‍ മാസ്റ്റര്‍ ക്ലീന്‍ അപ് ദി വേള്‍ഡില്‍് ഐക്യദാര്‍ഢ്യം അറിയിച്ചു.
ഗള്‍ഫ് കൗണ്‍സില്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ റസാഖ് മാറഞ്ചേരി, ശുചിത്വ ബോധവല്‍ക്കരണ സന്ദേശം നല്‍കി. ശുചിത്വ സന്ദേശം നെഞ്ചിലേറ്റി പ്രകൃതിയുടെ കാവലാളാവണമെന്നും ജീവിതം മുഴുക്കെ ഈ ശീലം നില നിര്‍ത്തണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
അബ്ദുല്‍ ഹക്കീം അല്‍ ഹസനി, ഷമീര്‍ പി.ടി. തുടങ്ങിയവര്‍ സംസാരിച്ചു.
ദുബൈ സോണ്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ സലീം ഇ.കെ, ഷിഹാബ് തൂണേരി, നൗഫല്‍ കൊളത്തൂര്‍, അഷറഫ് മാട്ടൂല്‍ നേത്രത്വം നല്‍കി.
ദുബൈ സോണ്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ സലീം ഇ.കെ, ഷിഹാബ് തൂണേരി, നൗഫല്‍ കൊളത്തൂര്‍, അഷറഫ് മാട്ടൂല്‍ നേത്രത്വം നല്‍കി.
വ്യാഴാഴ്‌ച, ഓഗസ്റ്റ് 29
ഇസ്സുദ്ദീന്‍ സഖാഫിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി
കുമ്പള:
പ്രഭാഷണവേദിയിലെ പ്രൗഢസാന്നിധ്യവും മുഹിമ്മാത്ത് സ്ഥാപനത്തിന്റെ
മുന്നണിപ്പോരാളിയുമായ എ കെ ഇസ്സുദ്ദീന്‍ സഖാഫിയുടെ മയ്യിത്ത് വന്‍
ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
പ്രമുഖ മത പ്രഭാഷകനും മുഹിമ്മാത്ത് ജനറല്‍ മാനേജറുമായ എ.കെ ഇസ്സുദ്ദീന്‍ സഖാഫി(41) ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മുഹിമ്മാത്ത് നഗറിലുള്ള വീട്ടില്‍ വെച്ച് മരണപ്പെട്ടത്. അസുഖ ബാധിതനായതിനെത്തുടര്‍ന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹം
പ്രമുഖ മത പ്രഭാഷകനും മുഹിമ്മാത്ത് ജനറല്‍ മാനേജറുമായ എ.കെ ഇസ്സുദ്ദീന്‍ സഖാഫി(41) ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മുഹിമ്മാത്ത് നഗറിലുള്ള വീട്ടില്‍ വെച്ച് മരണപ്പെട്ടത്. അസുഖ ബാധിതനായതിനെത്തുടര്‍ന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹം
ജില്ലയിലെ
സുന്നീ പ്രവര്‍ത്തന രംഗത്ത് വിസ്മയമായിരുന്ന അയ്യൂബ് ഖാന്‍ സഅദിയുടെ
വിയോഗത്തിന് നാല്‍പത് നാള്‍ തികയുന്ന ബുധനാഴ്ച ഉച്ചയോടെ സുന്നീ
പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും അമരക്കാരനായ എ കെ ഇസ്സുദ്ദീന്‍
സഖാഫിയുടെ മരണം ജില്ലയിലെ സുന്നി പ്രവര്‍ത്തകരെ ദു:ഖത്തിലാഴ്ത്തി
മരണ വാര്‍ത്ത അറിഞ്ഞതോടെ ആയിരങ്ങള്‍ മുഹിമ്മാത്ത് നഗറിലെ സഖാഫിയുടെ വസതിയിലേക്ക് ഒഴുകിയെത്തി. വൈകിട്ടോടെ മുഹിമ്മാത്ത് നഗരിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ മഹല്ലുകളില്‍നിന്ന് നിറകണ്ണുകളോടെ ജനമൊന്നാകെ ഒഴുകിയെത്തുകയായിരുന്നു.
മരണ വാര്‍ത്ത അറിഞ്ഞതോടെ ആയിരങ്ങള്‍ മുഹിമ്മാത്ത് നഗറിലെ സഖാഫിയുടെ വസതിയിലേക്ക് ഒഴുകിയെത്തി. വൈകിട്ടോടെ മുഹിമ്മാത്ത് നഗരിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ മഹല്ലുകളില്‍നിന്ന് നിറകണ്ണുകളോടെ ജനമൊന്നാകെ ഒഴുകിയെത്തുകയായിരുന്നു.
മഗ്‌രിബിന്
ശേഷം ജനാസ മുഹിമ്മാത്ത് ജുമാ മസ്ജിദിലേക്ക് എടുത്തു. വിവിധ സമയങ്ങളിലായി
നടന്ന മയ്യിത്ത് നിസ്‌കാരങ്ങള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി.
മുഹിമ്മാത്തിലെ അനാഥ അഗതി മക്കളടക്കം ആയിരത്തിലേറെ അന്തേവാസികള്‍ തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് കണ്ണീരോടെ യാത്രാമൊഴി നേര്‍ന്നു. താന്‍ സേവനം ചെയ്തുവളര്‍ത്തിയ മുഹിമ്മാത്തിനു ചാരെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍, പയോട്ട തങ്ങള്‍ തുടങ്ങിയവരുടെ സാമീപ്യത്തില്‍ അന്ത്യനിദ്ര.
മുഹിമ്മാത്തിലെ അനാഥ അഗതി മക്കളടക്കം ആയിരത്തിലേറെ അന്തേവാസികള്‍ തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് കണ്ണീരോടെ യാത്രാമൊഴി നേര്‍ന്നു. താന്‍ സേവനം ചെയ്തുവളര്‍ത്തിയ മുഹിമ്മാത്തിനു ചാരെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍, പയോട്ട തങ്ങള്‍ തുടങ്ങിയവരുടെ സാമീപ്യത്തില്‍ അന്ത്യനിദ്ര.
എസ് എസ് എഫ്, എസ് വൈ എസ് സംഘടനകളുടെ ജില്ലാ സാരഥ്യത്തിലൂടെ വളര്‍ന്നുവന്ന ഇസ്സുദ്ദീന്‍ സഖാഫി അനുഗ്രഹീതമായ പ്രഭാഷണചാരുതി കൊണ്ടാണ് അറിയപ്പെട്ടത്. തന്റെ പ്രസംഗ കഴിവ് മുഹിമ്മാത്തിന്റെ വളര്‍ച്ചക്കായി മാറ്റിവെച്ച അദ്ദേഹം യു എ ഇ, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും മുഹിമ്മാത്തിന്റെ സന്ദേശവുമായി കടന്നുചെന്നിട്ടുണ്ട്.
മുഹിമ്മാത്ത് സെന്‍ട്രല്‍ കമ്മിറ്റി, എസ് വൈ എസ്, എസ് ജെ എം ജില്ലാ കമ്മിറ്റികള്‍, സഖാഫി ശൂറ, സംയുക്ത ജമാഅത്ത് കമ്മിറ്റി തുടങ്ങിയ സംഘടനകള്‍ സഖാഫിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
ശനിയാഴ്‌ച, മാർച്ച് 30
ഒരു കുമ്പിള്‍ പഞ്ചസാരയുമായി പതിനായിരങ്ങള്‍ പങ്കാളികളായി
മലപ്പുറം:
എസ് എസ് എഫ് പഞ്ചസാര സമാഹരണ ദിനമായ ഇന്നലെ ജില്ലയില്‍ പതിനായിരങ്ങളാണ് ഒരു
കുമ്പിള്‍ പഞ്ചസാരയുമായി യൂനിറ്റുകളില്‍ പങ്കാളികളായത്.
സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷികത്തിന്റെ വിഭവ സമാഹരണം സമ്മേളന പ്രചരണത്തിന്റെ വേറിട്ട കാഴ്ചയായി. രാവിലെ പ്രവര്‍ത്തകര്‍ വീടുകളും കടകളും കേന്ദ്രീകരിച്ചാണ് സമാഹരണം നടത്തിയത്. കഴിഞ്ഞ കാലങ്ങളില്‍ എസ് എസ് എഫ് വിവിധ വിഭവങ്ങളുടെ സമാഹരണം പ്രൗഢമായി നടന്നുവെങ്കിലും പഞ്ചസാര സമാഹരണം ആദ്യമായിട്ടാണ് നടക്കുന്നത്.
പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഒരു കുമ്പിള്‍ പഞ്ചസാര പദ്ധതി ജില്ലയില്‍ വന്‍ സമ്മേളന പ്രചരണമാണ് നല്‍കിയത്. ഈമാസം 30നകം ജില്ലയിലെ മുഴുവന്‍ വീടുകളും കടകളും കേന്ദ്രീകരിച്ച് യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ ശേഖരണം നടക്കും. സെക്ടര്‍ കമ്മിറ്റികള്‍ 30ന് യൂനിറ്റ് കേന്ദ്രങ്ങളില്‍ പഞ്ചസാര ശേഖരണം നടത്തി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കും
ഇത്‌സംബന്ധിച്ച് ജില്ലാ അവലോകന യോഗത്തില്‍ എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി കെ ശക്കീര്‍, കെ സൈനുദ്ദീന്‍ സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, എം ദുല്‍ഫുഖാറലി സഖാഫി ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷികത്തിന്റെ വിഭവ സമാഹരണം സമ്മേളന പ്രചരണത്തിന്റെ വേറിട്ട കാഴ്ചയായി. രാവിലെ പ്രവര്‍ത്തകര്‍ വീടുകളും കടകളും കേന്ദ്രീകരിച്ചാണ് സമാഹരണം നടത്തിയത്. കഴിഞ്ഞ കാലങ്ങളില്‍ എസ് എസ് എഫ് വിവിധ വിഭവങ്ങളുടെ സമാഹരണം പ്രൗഢമായി നടന്നുവെങ്കിലും പഞ്ചസാര സമാഹരണം ആദ്യമായിട്ടാണ് നടക്കുന്നത്.
പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഒരു കുമ്പിള്‍ പഞ്ചസാര പദ്ധതി ജില്ലയില്‍ വന്‍ സമ്മേളന പ്രചരണമാണ് നല്‍കിയത്. ഈമാസം 30നകം ജില്ലയിലെ മുഴുവന്‍ വീടുകളും കടകളും കേന്ദ്രീകരിച്ച് യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ ശേഖരണം നടക്കും. സെക്ടര്‍ കമ്മിറ്റികള്‍ 30ന് യൂനിറ്റ് കേന്ദ്രങ്ങളില്‍ പഞ്ചസാര ശേഖരണം നടത്തി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കും
ഇത്‌സംബന്ധിച്ച് ജില്ലാ അവലോകന യോഗത്തില്‍ എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി കെ ശക്കീര്‍, കെ സൈനുദ്ദീന്‍ സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, എം ദുല്‍ഫുഖാറലി സഖാഫി ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
വെള്ളിയാഴ്‌ച, മാർച്ച് 8
വാര്‍ത്തകള്‍ വരുന്ന വഴി അറിയാമോ ?
മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ)വിന്റെ ഭരണകാലം. അക്കാലത്ത്,
കൂഫയില്‍ നിയോഗിച്ച അമീറിനെ ചിലര്‍ക്ക് ഇഷ്ടമില്ലാതെ വന്നു. അവര്‍
അദ്ദേഹത്തിനെതിരെ കുതന്ത്രങ്ങള്‍ മെനഞ്ഞു. അതിനു കണ്ടെത്തിയ മാര്‍ഗം ഒരു
വ്യാജ കത്ത് ചമയ്ക്കുക എന്നതായിരുന്നു. അവര്‍ ഖലീഫയുടെ പേരില്‍
കള്ളക്കത്തുണ്ടാക്കി കൂഫക്കാര്‍ക്ക് മുന്നിലെത്തിച്ചു. ഖലീഫയുടെ വ്യാജ
സീല്‍ പോലും പതിച്ച് നാട്ടുകാരെ കബളിപ്പിക്കുന്ന വിധം വിദഗ്ധമായിരുന്നു
കത്ത്.
കത്തുകിട്ടിയതോടെ കൂഫയിലെ അമീറിനെ അനുകൂലിക്കുന്ന ചിലര്‍ പ്രകോപിതരായി. അവര്‍ എടുത്തുചാടി ഖലീഫ ഉസ്മാന്‍ (റ)വിന്റെ വീട് വളഞ്ഞു. സത്യത്തില്‍ അങ്ങനെയൊരു കത്ത് ഖലീഫ അയച്ചിരുന്നില്ല. ആ കാര്യം ഉസ്മാന്‍ (റ) വ്യക്തമാക്കിയിട്ടും അവര്‍ വസ്തുതകളന്വേഷിക്കാതെ ഖലീഫക്കെതിരെ തന്നെ നീങ്ങി. ഇവരുടെ ഈ നീക്കമാണ് സാത്വികനും മഹാനുമായ ഉസ്മാന്‍ (റ) കൊല്ലപ്പെടാനിടയാക്കിയത്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ എത്രമാത്രം മാരകമാണ് എന്ന് വ്യക്തമാക്കിത്തരുന്നതാണ് ഈ ചരിത്രസംഭവം.
നബി (സ) ‘വാര്‍ത്ത’യെക്കുറിച്ച് സുവ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ”വാര്‍ത്തകളില്‍ വെച്ച് ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ഊഹങ്ങളില്‍ നിന്നുണ്ടാകുന്ന വാര്‍ത്തകളാണ്”- എന്നാണ് നബിവചനം. വിശുദ്ധ ഖുര്‍ആന്‍ തന്നെയും വാര്‍ത്തകളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”ഓ, വിശ്വാസികളേ, വല്ല ദുഷ്ടമാനസനും നിങ്ങളിലേക്ക് വല്ല വാര്‍ത്തയുമായി വന്നാല്‍, അറിവില്ലായ്മയിലൂടെ ഒരു ജനതയെ നിങ്ങള്‍ അപായപ്പെടുത്താതിരിക്കാനും അതുമൂലം ഖേദത്തിലാകാതിരിക്കാനും അതിനെക്കുറിച്ച് നിങ്ങള്‍ അന്വേഷിക്കുക”- (അല്‍ അന്‍ആം) എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
സാര്‍വജനീനവും സാര്‍വലൗകികവുമായ ഈ മുന്നറിയിപ്പുകള്‍ എക്കാലവും പ്രസക്തമാണ്. ഇക്കാലത്ത് വിശേഷിച്ചും. ഊഹങ്ങളും അര്‍ധസത്യങ്ങളും അസത്യങ്ങളും വാര്‍ത്തകളായി വരുന്നു എന്നത് മാത്രമല്ല നമ്മുടെ കാലഘട്ടത്തിന്റെ പ്രത്യേകത. അത് അങ്ങനെ പ്രചരിപ്പിക്കപ്പെടുകയും ആ അസത്യങ്ങളെ അടിത്തറയാക്കി അതിനു മുകളില്‍ അലോസരങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നു എന്നതാണ്. പലപ്പോഴും കലാപങ്ങള്‍ക്ക് തന്നെ കാരണമായിട്ടുണ്ട് അത്തരം വാര്‍ത്തകള്‍.
ഗുജറാത്തിലെ കുപ്രസിദ്ധമായ വംശഹത്യാ സമയത്ത് രണ്ട് പ്രാദേശിക പത്രങ്ങള്‍ വഹിച്ച പങ്ക് ഒരു ഉദാഹരണം. കര്‍ണാടകയിലും കേരളത്തിലും അടുത്ത കാലത്ത് അസ്വസ്ഥത പടര്‍ത്തിയ ‘ലൗ-ജിഹാദ്’ കൂടുതല്‍ വ്യക്തമായ മറ്റൊരു ഉദാഹരണം.
വാര്‍ത്താവിനിമയ രംഗത്ത് സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിക്കുംതോറും നമ്മുടെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്തയുടെ വിശുദ്ധിയില്‍ നിന്ന് അകന്നുപോവുകയാണെന്നു വേണം കരുതാന്‍. നമ്മുടെ നാട്ടില്‍ അടുത്തിടെ വാര്‍ത്താ മാധ്യമങ്ങളുടെ പ്രവണതക്കെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ശ്രദ്ധിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍, മതവിഭാഗങ്ങള്‍, കോടതി, അങ്ങനെയങ്ങനെ എല്ലാവര്‍ക്കും വാര്‍ത്തകളില്‍ അവിശ്വാസമാണ്. എന്തുകൊണ്ടാണിത് എന്ന് അന്വേഷിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. മാധ്യമങ്ങള്‍ക്ക് കിട്ടുന്ന വാര്‍ത്തകള്‍ വരുന്ന വഴി ഏതാണ് എന്ന് അന്വേഷിക്കാതെയാണ് ആ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെങ്കില്‍ അതുകാരണം ഒരു ജനസമൂഹം ആപത്തില്‍പ്പെടും. പിന്നീട് എല്ലാവരും ഖേദിക്കേണ്ടതായും വരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. അതിനായി പ്രാര്‍ഥിക്കട്ടെ.
കത്തുകിട്ടിയതോടെ കൂഫയിലെ അമീറിനെ അനുകൂലിക്കുന്ന ചിലര്‍ പ്രകോപിതരായി. അവര്‍ എടുത്തുചാടി ഖലീഫ ഉസ്മാന്‍ (റ)വിന്റെ വീട് വളഞ്ഞു. സത്യത്തില്‍ അങ്ങനെയൊരു കത്ത് ഖലീഫ അയച്ചിരുന്നില്ല. ആ കാര്യം ഉസ്മാന്‍ (റ) വ്യക്തമാക്കിയിട്ടും അവര്‍ വസ്തുതകളന്വേഷിക്കാതെ ഖലീഫക്കെതിരെ തന്നെ നീങ്ങി. ഇവരുടെ ഈ നീക്കമാണ് സാത്വികനും മഹാനുമായ ഉസ്മാന്‍ (റ) കൊല്ലപ്പെടാനിടയാക്കിയത്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ എത്രമാത്രം മാരകമാണ് എന്ന് വ്യക്തമാക്കിത്തരുന്നതാണ് ഈ ചരിത്രസംഭവം.
നബി (സ) ‘വാര്‍ത്ത’യെക്കുറിച്ച് സുവ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ”വാര്‍ത്തകളില്‍ വെച്ച് ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ഊഹങ്ങളില്‍ നിന്നുണ്ടാകുന്ന വാര്‍ത്തകളാണ്”- എന്നാണ് നബിവചനം. വിശുദ്ധ ഖുര്‍ആന്‍ തന്നെയും വാര്‍ത്തകളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”ഓ, വിശ്വാസികളേ, വല്ല ദുഷ്ടമാനസനും നിങ്ങളിലേക്ക് വല്ല വാര്‍ത്തയുമായി വന്നാല്‍, അറിവില്ലായ്മയിലൂടെ ഒരു ജനതയെ നിങ്ങള്‍ അപായപ്പെടുത്താതിരിക്കാനും അതുമൂലം ഖേദത്തിലാകാതിരിക്കാനും അതിനെക്കുറിച്ച് നിങ്ങള്‍ അന്വേഷിക്കുക”- (അല്‍ അന്‍ആം) എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
സാര്‍വജനീനവും സാര്‍വലൗകികവുമായ ഈ മുന്നറിയിപ്പുകള്‍ എക്കാലവും പ്രസക്തമാണ്. ഇക്കാലത്ത് വിശേഷിച്ചും. ഊഹങ്ങളും അര്‍ധസത്യങ്ങളും അസത്യങ്ങളും വാര്‍ത്തകളായി വരുന്നു എന്നത് മാത്രമല്ല നമ്മുടെ കാലഘട്ടത്തിന്റെ പ്രത്യേകത. അത് അങ്ങനെ പ്രചരിപ്പിക്കപ്പെടുകയും ആ അസത്യങ്ങളെ അടിത്തറയാക്കി അതിനു മുകളില്‍ അലോസരങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നു എന്നതാണ്. പലപ്പോഴും കലാപങ്ങള്‍ക്ക് തന്നെ കാരണമായിട്ടുണ്ട് അത്തരം വാര്‍ത്തകള്‍.
ഗുജറാത്തിലെ കുപ്രസിദ്ധമായ വംശഹത്യാ സമയത്ത് രണ്ട് പ്രാദേശിക പത്രങ്ങള്‍ വഹിച്ച പങ്ക് ഒരു ഉദാഹരണം. കര്‍ണാടകയിലും കേരളത്തിലും അടുത്ത കാലത്ത് അസ്വസ്ഥത പടര്‍ത്തിയ ‘ലൗ-ജിഹാദ്’ കൂടുതല്‍ വ്യക്തമായ മറ്റൊരു ഉദാഹരണം.
വാര്‍ത്താവിനിമയ രംഗത്ത് സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിക്കുംതോറും നമ്മുടെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്തയുടെ വിശുദ്ധിയില്‍ നിന്ന് അകന്നുപോവുകയാണെന്നു വേണം കരുതാന്‍. നമ്മുടെ നാട്ടില്‍ അടുത്തിടെ വാര്‍ത്താ മാധ്യമങ്ങളുടെ പ്രവണതക്കെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ശ്രദ്ധിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍, മതവിഭാഗങ്ങള്‍, കോടതി, അങ്ങനെയങ്ങനെ എല്ലാവര്‍ക്കും വാര്‍ത്തകളില്‍ അവിശ്വാസമാണ്. എന്തുകൊണ്ടാണിത് എന്ന് അന്വേഷിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. മാധ്യമങ്ങള്‍ക്ക് കിട്ടുന്ന വാര്‍ത്തകള്‍ വരുന്ന വഴി ഏതാണ് എന്ന് അന്വേഷിക്കാതെയാണ് ആ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെങ്കില്‍ അതുകാരണം ഒരു ജനസമൂഹം ആപത്തില്‍പ്പെടും. പിന്നീട് എല്ലാവരും ഖേദിക്കേണ്ടതായും വരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. അതിനായി പ്രാര്‍ഥിക്കട്ടെ.
തിങ്കളാഴ്‌ച, ഡിസംബർ 24
താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ കുറ്റിയാടി കര്‍മ്മം നിര്‍വഹിച്ചു
ആദര്‍ശ പ്രചരണത്തില്‍ സംഘബലം അനിവാര്യം: കൂറ്റമ്പാറ ഉസ്താദ്
പുത്തിഗെ:
വിശുദ്ധ ആദര്‍ശത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സംഘടിതമായി
നീങ്ങണമെന്ന് എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂറ്റമ്പാറ
അബ്ദുര്‍റഹ്മാന്‍ ദാരിമി പറഞ്ഞു. മുഹിമ്മാത്ത് പ്രാസ്ഥാനിക സമ്മേളനത്തില്‍
വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു.
ഇടപെടേണ്ടിടത്ത്
ധീരമായി ഉടപെടുന്ന സംഘടിത ബലമാണ് ആദര്‍ശ പ്രതിബദ്ധതയുളളവരുടെ കരുത്ത്.
പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആരംഭ ദിശയില്‍ നബി (സ) സഹാബാക്കളുടെ ഇടയില്‍
മികച്ച സംഘാടനം നടത്തിയിരുന്നു. സമാധാനത്തിന്റെ വഴി പിന്തുടര്‍ന്ന
പൂര്‍വ്വീകരുടെ പാത അതു തന്നെയാണ്. ആ പാത തന്നെയാണ് താജുല്‍ ഉലമയും
കാന്തപുരം ഉസ്താദും നേതൃത്വം നല്‍കുന്ന സമസ്ത തുടര്‍ന്ന് പോകുന്നത്. ഒരു
രാഷ്ട്രീയ പാര്‍ട്ടിയുടേയും ഒത്താശ കൂടാതെ ജുഡീഷറിയിലെ ന്യൂന പക്ഷ സംവരണ
വിഷയത്തിലും നീതി നിഷേധ വിഷയങ്ങളിലും ആധികാരികമായി ഇടപെടാന്‍ സമസ്തയ്ക്ക്
സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ധേഹം ഓര്‍മ്മപ്പെടുത്തി.
മുഹിമ്മാത്ത് ഹാന്റിക്രാഫ്റ്റ് ഇന്‍സ്റ്റിട്ട്യുട്ട് ചിത്താരി ഉസ്താദ് ഉദ്ഘാടനം ചെയ്തു
പുത്തിഗെ:
മുഹിമ്മാത്ത് ക്യാമ്പസിലെ ആയിരത്തോളം അനാഥ അഗതി വിദ്യാര്‍ഥികളുടെ
കരവിരുതില്‍ വിരിയുന്ന ഹാന്റിക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് സമസ്ത
സെക്രട്ടറി ചിത്താരി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സോപ്പ്, മെഴുക്
തിരി, ചന്ദനത്തിരി, കളിപ്പാട്ടങ്ങള്‍, ചോക്ക്,അലങ്കാര പൂക്കള്‍ തുടങ്ങിയ
പത്തോളം വസ്തുക്കളുടെ നിര്‍മാണ രഹസ്യങ്ങള്‍ പരീശീലിച്ച പ്രായോഗിക
രംഗത്തിറങ്ങുകയാണ് വിദ്യാര്‍ഥികള്‍. ഒപ്പം സ്‌കീന്‍ പ്രിന്റിംഗ്, ഫോട്ടോ
ഫ്രെയിം, തുടങ്ങിയവയിലും പരിശീലനം നല്‍കും.
വിദ്യാര്‍ഥികളുടെ
കൈത്തൊഴില്‍ പരിശീലനത്തിനും കര കൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനും
വിപണനവും മുഹിമ്മാത്ത കാമ്പസില്‍ തുടങ്ങും. സമ്മേളന ഭാഗമായുള്ള പ്രൊജക്ടായ
വിഷന്‍ 20 യുടെ ഭാഗമാണ് ഈ പുതിയം സംരംഭം.
ജ്ഞാനാന്വേഷണത്തില്‍ കൂടുതല്‍ തത്പരരാകണം: കുമ്പോല്‍ തങ്ങള്‍
പുത്തിഗെ:
പ്രവാചകരുടെ അനന്തരവാശികളായ പണ്ഡിതന്മാര്‍ വലിയ ത്യാഗങ്ങള്‍ സഹിച്ച്
വിജ്ഞാനം നേടുന്നതില്‍ കൂടുതല്‍ തത്പരരാകണമെന്ന് കെ.എസ്. ആറ്റക്കോയ തങ്ങള്‍
കുമ്പോല്‍ പറഞ്ഞു. മുഹിമ്മാത്ത് സ്ഥാനവസ്ത്ര വിതരണ സംഗമത്തില്‍
പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
ഭാരിച്ച
ചുമതലയാണ് പണ്ഡിതന്മാര്‍ക്കുള്ളത്. മതവിദ്യാഭ്യാസം പഠിക്കാന്‍ സാധിച്ചത്
മഹാ സൗഭാഗ്യമായിക്കണ്ട് ഉത്തരവാദിത്വ നിര്‍വഹണത്തില്‍ പണ്ഡിതന്മാര്‍
സജീവമായ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബെള്ളിപ്പാടി
അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ
തങ്ങള്‍കുമ്പോല്‍ സ്ഥാന വസ്ത്രം നല്‍കി. മുസ്തഫ സഖാഫി പട്ടാമ്പി, ഇബ്രാഹിം
അഹ്‌സനി പനയങ്ങാങ്കര, മുഹമ്മദ് റഫീഖ് ബുഖാരി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍,
അഹ്്മദ് കബീര്‍ സഅദി മന്‍ച്ചി, അബ്ദുല്‍ അസീസ് മിസ്ബാഹി ഈശ്വരമംഗലം, ഹാഫിസ്
ഇല്യാസ് സഖാഫി, ഹാഫിസ് ഇംറാന്‍ സുഹ് രി, ഹാഫിള് ശാഹുല്‍ ഹമീദ് സുഹ് രി, എ
കെ സഅദി ചുള്ളിക്കാനം, ഹാഫിള് അശ്‌റഫ് മുസ്ലിയാര്‍, ഉമര്‍ സഖാഫി കൊമ്പോട്,
അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, ഖാസിം മദനി പള്ളപ്പാടി, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്ല്, മുഹമ്മദ് ഹനീഫ് സഖാഫി കര്‍ണൂര്‍ ഹംസ സഖാഫി ഓലയമ്പാടി പ്രസംഗിച്ചു.
മുഹിമ്മാത്ത് സ്ഥാപനങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ സ്ഥാപന കമ്മീഷന്റെ അംഗീകാരം
പുത്തിഗെ:
മുഹിമ്മാത്തിനു കീഴിലുള്ള അഞ്ച് പ്രധാന സ്ഥാപനങ്ങള്‍ക്ക് ഇന്ത്യാ
ഗവണ്‍മെന്റിന്റെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷനില്‍ അംഗീകാരം.
മുഹിമ്മാത്ത് ശരീഅത്ത് കോളജ്, ദഅ്‌വാ കോളജ്, വിമന്‍സ് കോളജ്, ഹയര്‍
സെക്കന്‍ഡറി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവയ്ക്കാണ് കമ്മീഷന്‍ ന്യൂനപക്ഷ പദവി
നല്‍കിയത്.
മുഹിമ്മാത്തില്‍
നടന്ന പ്രത്യേക ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രഖ്യാപനം
നടത്തി. എം എല്‍ എയില്‍നിന്നും മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ.കെ.
ഇസ്സുദ്ദീന്‍ സഖാഫി അംഗീകാരപത്രം ഏറ്റുവാങ്ങി. സമസ്ത സെക്രട്ടറി ചിത്താരി
ഹംസ മുസ്ലിയാര്‍, കെ കരുണാകരന്‍ എം.പി, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, പി.എ
അശ്‌റഫലി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞായറാഴ്‌ച, ഡിസംബർ 16
അറബിക് സെമിനാറും അഖില കേരള മാഗസിന്‍ മത്സരവും മഅ്ദിന്‍ ക്യാമ്പസില്‍
മലപ്പുറം: ലോക അറബിക് ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18ന് അറബിക് സെമിനാറും അഖില കേരള അറബിക് കയ്യെഴുത്ത് മാസിക മത്സരവും സംഘടിപ്പിക്കും. സെമിനാര്‍ ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാന്‍ഗേജ്വസ് യൂനിവേഴ്‌സിറ്റി (ഇഫ്‌ളു) അറബിക് വിഭാഗം തലവന്‍ ഡോ. മുഹമ്മദ് ജഹാംഗീര്‍ ഉദ്ഘാടനം ചെയ്യും. അറബി ഭാഷാ ആഗോള പ്രസക്തി എന്ന വിഷയത്തില്‍ പ്രമുഖര്‍ പ്രബന്ധം അവതരിപ്പിക്കും.
അറബി പ്പബന്ധം, അറബി നിമിഷ പ്രസംഗം, അക്ഷരശ്ലോകം, എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും അനുമോദന പത്രവും വിതരണം ചെയ്ും. അഖില കേരള അറബി കയ്യെഴുത്ത് മാസിക മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2012 ല്‍ പ്രസിദ്ധീകരിച്ച എന്‍ട്രികള്‍ ഈ മാസം 16നു മുമ്പ് കണ്‍വീനര്‍, അറബിക് സെമിനാര്‍, മഅ്ദിന്‍ അക്കാദമി, സ്വലാത്ത് നഗര്‍, മലപ്പുറം എന്ന വിലാസത്തിലോ ഓഫീസിലോ നേരിട്ട് എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് 9633158822, 9142110338 നമ്പറില്‍ ബന്ധപ്പെടണം
തിങ്കളാഴ്‌ച, സെപ്റ്റംബർ 24
IemIncoS¯n Xncqc§mSn ap¯an«pPnÃm kmlntXymÕhv kam]n¨p
sI.Sn Peo Fw.FÂ.F DZvLmS\w sN¿p¶p
Xm\mfqÀ: kzchpw Ciepw tafn¡p¶, kÀK am\k§fpsS hcIfpw hÀW\Ifpw Bem]\hpw, ame auenZpIfptSbpw aZvlv KoX§fptSbpw tXmcm¯ a{´§Ä, Z^pw Adh\bpw XoÀ¡p¶ kpµc kwKoXw, JqÀB\nsâ Nn´n¸n¡p¶ Bem]\ kuµcyw......... [Àam[njvTnX kmlnXy¯nsâ hnfw_cw, CXv kp¶nkwL IpSpw_¯nsâ asämcp s]cp¶mÄ. am¸nfIeIfpsS kzXzw Xncn¨p ]nSn¡pI IqSnbmWnhnsS kmlntXymÂkhv. hmtZym]IcW§fpsS Atemkcs¸Sp¯p¶ i_vZtLmj§fnÃm¯ P³akn²amb \à IebptSbpw kmlnXy¯ntâbpw Aw_mkUÀamcmb{]Xn`Isf hmÀs¯Sp¡p¶ imkv{Xobamb aÂkc {Iaw. kmlntXymÂkhneqsS tIcfIc¡v ap¶n Fkv Fkv F^v Xpd¶nSp¶Xv ]pXnsbmcp kmlnXytemIw. Gsd Imet¯¡v \mhnepw \n\hnepw aqfp¶ Km\iIe§fpw Nn´n¸n¡p¶ hcIfpw hcnIfpw hcpw XeapdbpsS kmwkvImcnI \nÀanXnIfmhpIbmWnhnsS. AXn\v thZnsbmcp¡p¶ kmlntXymÂkhv kÀK{]Xn`IfpsS ]Wn¸pcbpw. KuchapÅ IemkzmZ\¯n\¸pdw tIcfob IeIfn CkvemanI am\w IsWvS¯pI IqSnbmWv Fkv Fkv F^v kmlntXymÂkhv. apkvenw tIcf¯nsâ Iem]camb hfÀ¨¡v thZnsbmcp¡p¶Xnt\msSm¸w Nn´Ifnepw {]IS\§fnepw CkvemanI ImgvN¸mSpIÄ¡v IqSn Ahkc§Ä \ÂIn apkvenw kaql¯nsâ kmwkvImcnI ]ptcmKXnbpsS KXn \nÀWbn¡pIbmWnhnsS. Ietbbpw kmlnXyt¯bpw Kucht¯msS DÄsImWvSv sImWvSv Hcp kaql¯nsâ aqeyt_m[s¯ hmbns¨Sp¡m³ Ahsc t{]cn¸n¡pIbmWv kmlntXymÂkhv. CkvemanI Iem kmlnXy§fpsS Bßmhn IsWvS¯m\mhp¶ JpÀB\ntâbpw Xncp a{´§fptSbpw kzm[o\w ChnsS ]p\cmhnjv¡cn¡p¶p. AtXmsSm¸w CkvemanI kmlnXy§sf AhbpsS kmwkvImcnI ss]XrI¯nte¡v Xncn¨p sImWvSp hcm\pw kmlntXymÂkhn\mhp¶p. Bib {]NmcW¯nepw kwLS\m hfÀ¨bnepw Ie¡pw kmlnXy¯n\papÅ Øm\w kp¶n hnZymÀYn kwL¯nsâ hgnIm«nIÄ Xncn¨dnªncn¡p¶p.
kv¡qÄ ItemÂkh§fnse ]Ws¡mgpt¸m BÀ`mS§tfm A¸o {]fb§tfm H¶pw ChnsSbnÃ. AXp sImWvSp Xs¶bmWv kmlntXymÂkhv amXrIbmhp¶Xpw. ImXS¸n¡p¶ ]mÝmXy kwKoX D]IcW¯nsâ AI¼SntbmsS am¸nf¸m«pIÄ t]mepw hgn sXäpt¼mÄ am¸nf ¸m«nsâ Xncn¨dnhn\pw ]p\krjvSn¡pw ChnsS kmlnXytemIw hgn IsWvS¯p¶Xv Cu [ÀaItemÂkhs¯. A§ns\ am¸nf kwKoX ]mc¼cy¯nsâ t\chIminItfm kwc£ItcmbmhpIbmWnhnsS Fkv Fkv F^v [Àa kJm¡Ä. IrXyamb N«¡q«n\I¯v \n¶v kmlnXyt¯bpw Ietbbpw hf¨psI«nÃmsX shÅw tNÀ¡msX X\natbmsS \ne \nÀ¯pIbmWnhnsS. kÀKhmk\IÄ PohnX¯nsâ Xmftam ebtam Hs¡bmbn amdnb kmlntXymÂkhv {]Xn`Isf ]Ws¡mgp¸ntâbpw tafs¡mgp¸ntâbpw ASbmfamb kv¡qÄ bphPt\mÂkh thZnIÄ `bs¸«p XpS§nbn«v Imetasdbmbn. ChnsS \n¶pw aqÀ¨ Iq«n an\p¡nsbSp¯ ip² kwKoXhpw IemkrãnIfpw kv¡qÄ tafIfpsS Øncw BkzmZ\ hn`hambn amdp¶Xn Fkv Fkv F^n\v A`nam\n¡mw. Ignhpä kwLS\m ]mShhpw t\XrKpWhpapÅ Hcp kwhn[m\¯nsâ hyhØm]nXamb CSs]S IqSnbmWv ChnsS \ngen¡p¶Xv. Ie¡pw kmlnXy¯n\pw AXnsâ ip²ntbmSp IqSnbpÅ NmcpX \ne \nÀ¯m³ kmlntXymÂkhpIÄ ]pXnb thZnIÄ krãn¨p sImtWvSbncn¡p¶p. 21/09/2012
വ്യാഴാഴ്‌ച, സെപ്റ്റംബർ 13
കടല്‍ക്ഷേഭ ബാധിത പ്രദേശങ്ങള്‍ സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു
പൊന്നാനി: കടലാക്രമണം രൂക്ഷമായ പുതുപൊന്നാനിയില്‍ ആശ്വാസ വചനങ്ങളും പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി സുന്നി നേതാക്കളുടെ സന്ദര്‍ശനം. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മുള അബ്ദുല്‍ ഖാദിര്‍ മുസ്ലാര്‍, ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ജില്ലാ സാന്ത്വന സമിതി ചെയര്‍മാന്‍ അലവി സഖാഫി കൊളത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളും തകര്‍ന്ന വീടുകളും സന്ദര്‍ശിച്ചത്. ദുരിതാശ്വാസ ക്യാമ്പും സംഘം സന്ദര്‍ശിച്ചു.
സംസ്ഥാന എസ്.വൈ.എസ് കമ്മിറ്റിയുടെ സ്വാന്ത്വന കിറ്റ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. പതിനേഴോളം കുടുംബങ്ങളാണ് എല്ലാം നഷ്ടപെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. അബ്ദുറസാഖ് ഫൈസി മാണൂര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍, കെ എം അഷ്‌റഫ് ബാഖവി അയിരൂര്‍, മുഹമ്മദ് കാസിംകോയ ഹാജി, ജില്ലാ ക്ഷേമകാര്യ സെക്രട്ടറി അലവി പുതുപറമ്പ്, വി ടി ഹമീദ് ഹാജി, കെ എം ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
ഞായറാഴ്‌ച, ഓഗസ്റ്റ് 5
ബദരീങ്ങളെ സ്മരിക്കുമ്പോള്‍ …….!
ബദരീങ്ങളെ സ്മരിക്കുമ്പോള്‍ .......!
എ.ഡി 624 ല്‍, ഹിജ്‌റയുടെ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ബദര്‍ യുദ്ധം നടന്നത്. മുഹമ്മദ് നബി (സ.അ) യും 313 സഹാബിമാരും ഒരു സത്യവിശ്വാസത്തിന്റെ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ കീഴില്‍ ആയിരത്തോളം പടയാളികളും മറുപക്ഷത്തും നിരന്ന ഇസ്ലാം ചരിത്രത്തിലെ ശത്രുക്കളുമായി നടത്തിയ ആദ്യത്തെ യുദ്ധം. അതിന്റെ ഫലം വളരെ നിര്‍ണ്ണായകമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്ര കാരന്മാര്‍ ഈ യുദ്ധത്തെ കാണുന്നത്.
ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ബദ്‌ര്‍ യുദ്ധം.ആയിരത്തോളം വരുന്ന സര്‍വ്വായുധസജ്ജരായ ശത്രുക്കള്‍ക്കെതിരേ വെറും മുന്നൂറ്റിപ്പതിമൂന്ന് പോരാളികള്‍ വിജയം നേടിയത് ആയുധ ബലം കൊണ്ടോ യുദ്ധനൈപുണ്യം കൊണ്ടോ അല്ല. വിശ്വാസദാര്‍ഢ്യവും സത്യമാര്‍ഗ്ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയും അനുസരണയും ഒത്തൊരുമയാണ് ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം നേടികൊടുത്തത്. അതു തന്നെയാണ് ബദ്‌ര്‍ എക്കാലത്തേക്കും നല്‍കുന്ന സന്ദേശം
റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയതിനു തൊട്ടു പിറകിലായാണ് ബദര്‍ യുദ്ധം ഉണ്ടായത്. ബദറില്‍ നബിയും അനുചരന്മാരും സര്‍വ്വായുധ സജ്ജരായ ശത്രു സൈന്യത്തെ നേരിട്ടത് തികച്ചും നിരായുധരായിട്ടായിരുന്നു. മാത്രമല്ല അവര്‍ക്ക് അത്യാവശ്യ ഭക്ഷണം പോലും അപ്പോള്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും വിജയം കൊണ്ട് നബിയെയും അനുചരന്മാരെയും അല്ലാഹു അനുഗ്രഹിച്ചു.
റമളാന്‍ പതിനേഴ് വെള്ളിയാഴ്ച ദിവസം പ്രഭാതമായതോടെ ഇരുസൈന്യവും ബദ്ര്‍ താഴ്‌വരയില്‍ മുഖാമുഖം നിന്നു. നബി(സ) അണികളെ ക്രമീകരിച്ചു നിര്‍ത്തിയ ശേഷം ശത്രുസൈന്യത്തെ വീക്ഷിച്ചു.
മുസ്‌ലിംകളുടെ മൂന്നിരട്ടി വലുപ്പമുള്ള ശത്രുസൈന്യം. ഒരു ഭാഗം നിറയെ അവരുടെ കുതിരകളും, ഒട്ടകങ്ങളുമാണ്. പടക്കോപ്പുകളുടെ വമ്പിച്ച ശേഖരം. ആര്‍പ്പുവിളികളും അട്ടഹാസങ്ങളും മുഴക്കുകയാണവര്‍. എണ്ണത്തിന്റെയും വണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിക്കുന്നതെങ്കില്‍, ഇന്ന് വിജയം മക്കക്കാര്‍ക്കു തന്നെ! സംശയമില്ല. പക്ഷേ, കാര്യം അങ്ങനെയല്ല. വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് അല്ലാഹുവിന്റെ കരങ്ങളാണ്!
അവിടുന്ന് അനുചരരിലേക്ക് നോക്കി. നിരായുധരെന്നു പറയാവുന്ന വിധത്തിലുള്ള ഒരുപിടി ആളുകള്‍! മൈതാനത്തിലൊരിടത്ത് അവരുടെ രണ്ടു കുതിരകളും ഒട്ടകങ്ങളുമുണ്ട്. ഒരു ഭാഗത്ത് കൂറ്റന്‍ പട! മറുഭാഗത്ത് ഒരു കൊച്ചുസംഘം. ആ കൊച്ചു സംഘത്തെ നോക്കുന്തോറും അവിടുത്തെ മുഖം വിവര്‍ണ്ണമായി! തിരുനയനങ്ങള്‍ നിറഞ്ഞു! അവിടുന്ന് തമ്പിലേക്ക് മടങ്ങി. റസൂല്‍(സ)യുടെ ഭാവപ്പകര്‍ച്ച കണ്ട് അബൂബക്കര്‍ (റ)ഉം പിന്നാലെ തമ്പിലേക്ക് കയറി. തമ്പിലേക്ക് കയറിയ റസൂല്‍ (സ) കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി അല്ലാഹുവിന്റെ മുന്നില്‍ നിറകണ്ണുകളോടെ അവിടുന്ന് പ്രാര്‍ത്ഥിച്ചു. കണ്ണു നിറഞ്ഞ പ്രാര്‍ഥന:
”അല്ലാഹുവേ.... ഒരു പിടി മാത്രമുള്ള ഈ ചെറുസംഘത്തെ ഈ ദിവസം നീ നശിപ്പിക്കുകയാണെങ്കില്‍ പിന്നെ, ഈ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ... നീ എനിക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കിത്തരേണമേ.... നിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ.......”
ഈമാനിക ശക്തിക്കു മുന്നില്‍ താഗൂത്തിന്റെ ശക്തിക്കു പിടിച്ചുനില്‍ക്കാനായില്ല. മുന്‍നിരയിലുണ്ടായിരുന്ന ശത്രുക്കളെ മുസ്‌ലിംകള്‍ തുരത്തിയോടിച്ചുവിട്ടപ്പോള്‍ പരിഭ്രമിച്ച പിന്‍നിരക്കാരും പിന്തിരിഞ്ഞോടാന്‍ തുടങ്ങി. ഹംസ(റ)യും അലി(റ)യും മുസ്അബ്(റ)മെല്ലാം ജീവന്‍ മറന്നു പൊരുതി.
മുസ്‌ലിംകളുടെ ശക്തമായ ചെറുത്തുനില്‍പ്പ് പ്രവാചക(സ)നെപ്പോലും വിസ്മയിപ്പിച്ചു. അവിടുത്തെ മുഖം പ്രഭാപൂരിതമായി. ഇത് അല്ലാഹുവിന്റെ സഹായമല്ലാതെ മറ്റൊന്നുമല്ല! നന്ദിയോടെ അവിടുന്ന് ദൃഷ്ടികള്‍ മോലോട്ടുയര്‍ത്തി. പെട്ടെന്ന് തിരുവദനം സന്തോഷം കൊണ്ട് വികസിച്ചു. അവിടുന്ന് വിളിച്ചു പറഞ്ഞു: ”ഇതാ.... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു..... ”
ജിബ്‌രീല്‍ (അ)ന്റെ നേതൃത്വത്തില്‍ ഒരു സംഘം മലക്കുകള്‍ അപ്പോള്‍ ആകാശത്തു നിന്നു ഇറങ്ങുകയായിരുന്നു!
ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക യുദ്ധത്തെ വിശ്വാസികള്‍ എന്നും ഓര്‍ത്തുവെക്കുന്നു. റമദാനില്‍ ബദര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ* മഹത്വം വാഴ്തി പാടലും നടക്കുന്നു. ഈ സ്മരണയിലൂടെ നാം വിശ്വാസത്തിന്റെ വിജയത്തെ ഒന്നു കൂടി മനസ്സിലാക്കുന്നു
ബദ്‌ര്‍ പോരാളികളെ മുസ്‌ലിം ലോകം എക്കാലവും ആദരവോടെയാണ് കണ്ടിട്ടുള്ളത്. പ്രവാചക തിരുമേനിയുടെ കാലം മുതല്‍ ഖലീഫമാരുടെ കാലഘട്ടത്തിലും ബദ്‌ര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ഏറ്റം മുന്തിയ പരിഗണനയാണ് നല്‍കപ്പെട്ടിരുന്നത്.
ഒരിക്കല്‍ നബി തിരുമേനി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി വന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ ബദര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബി(സ)കണ്ടപ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഉടന്‍ നബി(സ) അവരോട് ഇങ്ങനെ പറഞ്ഞു: “ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിയതു തന്നെ പാടുവിന്‍...” (സ്വഹീഹുല്‍ ബുഖാരി 4/1496. നമ്പര്‍ 3779).
ബദ്‌ര്‍ പോരാളികളെ നബി(സ)യും അനുചരന്മാരും ആദരിച്ച, പ്രകീര്‍ത്തിച്ച നിരവധി സംഭവങ്ങള്‍ ഹദീസില്‍ കാണാം. ബദ്‌റില്‍ പോരാടിയ ഈ 313 പേരെ അല്ലാഹുവും റസൂലും(സ) പൂര്‍ണ്ണമായി തൃപ്തിപ്പെടുകയും, മുഹമ്മദ് (സ)യുടെ സമുദായത്തിലെ അതുല്യരായി അവരെ വാഴ്ത്തുകയും ചെയ്തു. അവരുടെ തെറ്റുകള്‍ അല്ലാഹു പൊറുക്കുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടു. സമുദായത്തില്‍ അവരെ ഏറ്റവും ശ്രേഷ്ടരാക്കിയ പോലെ, ബദ്‌റില്‍ പങ്കെടുത്ത മലക്കുകളെയും, അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണ്ടെന്നും ജിബ്‌രീല്‍(അ) അറിയിച്ചു. വാനലോകത്തും, ഭൂമിയിലും ബദ്ര്‍ പോരാളികള്‍ ഒരു പോലെ വാഴ്ത്തപ്പെട്ടു. സദസ്സുകളില്‍ നബി(സ) അവരെ പ്രത്യേകം പരിഗണിക്കുകയും, മറ്റു സ്വഹാബാക്കള്‍ അവരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തിരുന്നു.
മഹാത്മാക്കളുടെ ഈ പാരമ്പര്യം ഇന്നും മുസ്‌ലിംകള്‍ കൈവിടാതെ സൂക്ഷിക്കുന്നു. റമദാന്‍ പതിനേഴാം രാവില്‍ അവര്‍ ബദ്‌ര്‍ രക്തസാക്ഷികളുടെയും പോരാളികളുടെയും മഹത്വം ഘോഷിക്കുന്നു, അപദാനങ്ങള്‍ പാടുന്നു, ഭക്ഷണം ദാനം ചെയ്യുന്നു. ഇസ്‌ലാമിക പാരമ്പര്യത്തിലെ ഏറ്റവും ചൈതന്യവത്തായ ഒരു മഹാസംഭവത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബദ്‌ര്‍ ദിനം ജീവിതം സംശുദ്ധവും സുധീരവുമാക്കാന്‍ നമുക്ക് പ്രേരണ ആകേണ്ടതാണ്.
ബദറില്‍ പങ്കെടുത്ത 313 സഹാബികളുടെ പേരുകള്‍ കോര്‍ത്ത മൌലൂദിലെ ഈരടികള്‍ പ്രായമായവര്‍ക്കൊക്കെ മനപാഠമായിരുന്നു. ആ പേരുകളുടെ ഈണത്തിലുള്ള വായന എല്ലാ വീടുകളില്‍ സജീവമായിരുന്നു. ബദരീങ്ങളുടെ പേരുകള്‍ക്കു എന്തു മാത്രം പോരിശകള്‍... അതെല്ലാം അനുഭവത്തില്‍ അറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍, ആ പേരുകള്‍ പോലും കാവല്‍, വാതില്‍ക്കലവ എഴുതിത്തൂക്കി ദൂരയാത്ര പോയ ബഗ്ദാദിലെ കച്ചവടക്കാരന്‍റെ വീട് കുത്തിത്തുറന്ന കള്ളന്‍മാര്‍ തട്ടിന്‍ പുറത്തെ തട്ടും മുട്ടും കേട്ട് തടിയെടുത്ത കഥ ഇമാം ഹദീസില്‍ വായിക്കാന്‍ നമുക്ക് കഴിയും. ഇന്നത്തെ തലമുറ അതെല്ലാം വിസ്മരിക്കുന്ന കാഴ്ച ഇന്ന് ജീവിച്ചിരിക്കുന്ന ആ പ്രായമായവരുടെ ഹൃദയം ഒരുപാട് വേദനിപ്പിക്കുന്നു,
ബദരീങ്ങള്‍ക്ക് ഒരു പ്രാഥാന്യവും നല്‍കാതെ അവരെ അവമതിക്കുന്ന കക്ഷികള്‍ ഇന്നും നമ്മുക്കിടയിലുണ്ട്, ഖവാരിജുകളുടെയും മുഅതലിസത്തുകാരുടെയും പിന്‍ തലമുറക്കാരായ ഈ ബിദഈകക്ഷികളെ നാം അകറ്റി നിര്‍ത്തുകയും, നമ്മുടെ തലമുറയെ അവരുടെ ശര്‍റില്‍ നിന്ന് കാത്തു കൊള്ളാന്‍ വളരെ ഗൌരവമായി എല്ലാവരും ശ്രദ്ദ വെക്കുകയും വേണം.
അള്ളാഹു നമ്മുടെ ജീവിതത്തില്‍, നമ്മുടെ കുടുംബത്തില്‍, നമ്മുടെ സമുദായത്തില്‍.... ബദരീങ്ങളുടെ കാവല്‍ എല്ലായിപ്പോഴും സദാ വര്‍ഷിക്കുമാറാകട്ടെ (ആമീന്‍ )
കടപ്പാട് :http://muslimvoi.wordpress.com/
ചൊവ്വാഴ്ച, ജൂൺ 19
മതപണ്ഡിതര്‍ ദൗത്യനിര്‍വഹണം വിസ്മരിക്കരുത്: കാന്തപുരം
|
തിങ്കളാഴ്‌ച, ജൂൺ 11
ഖുര്‍ആന്‍ മനഃപാഠമാക്കിയവരെ ആദരിച്ചു
ദുബായ്: ദുബായിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ നിന്ന് ഈ വര്ഷം വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കല്‍ ചടങ്ങും നടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണംവും സമ്മാനദാനവും ദുബായ് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദാഹീ ഖഫാന്‍ തമീം ഇന്നലെ രാത്രി ദുബായ് കാനാഡിയന്‍ യൂണിവേഴ്‌സിറ്റി ഹാളില്‍ നിര്‍വഹിച്ചു.ചടങ്ങില്‍ നിരവധി അറബി പ്രമുഖര്‍ സംബന്ധിച്ചു.
ദാഹീ ഖഫാന്‍ തമീം തന്റെ പിതാവിന്റെ നാമധേയത്തില്‍ 1999ല്‍ ജുമേരയില്‍ നിര്‍മ്മിച്ച് പഠനം നടത്തിവരുന്ന ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ ഇതുവരേയായി നിരവധി പേര്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയിതായി പ്രിന്‍സിപ്പാള്‍ ശൈഖ് മുഹമ്മദ് അഹമ്മദ് ശെഖറൂന്‍ പറഞ്ഞു. തികച്ചും സൗജന്യമായി ഖുര്‍ആന്‍ പഠിപ്പിച്ചുവരുന്ന ഇവിടെ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മന:പാഠമാക്കിയ ശേഷം പത്ത് ഖിറാഅത്ത് (ഖുര്‍ആന്‍ പാരായണ രീതി)കൂടി പഠിപ്പിച്ചു വരുന്നതിനാല്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പുറമെ മുതിര്‍ന്ന സ്ത്രീകളും യു.എ.ഇ.ലെ മതകാര്യ വകുപ്പുകളിലും പള്ളികളിലും മറ്റും ജോലി ചെയ്യുന്ന ഇമാമുകള്‍, ഖതീബുമാര്‍, മുഅദ്ദിനുകള്‍, അധ്യാപകര്‍, ഉള്‍പ്പെടെയുള്ള ഉന്നത മത പണ്ഡിതരും ഉപരി പഠനത്തിനായി ഇവിടെ വരാറുണ്ട്.
പരിശുദ്ധ റമസാന്‍ മാസത്തില്‍ വര്‍ഷങ്ങളായി ദുബായില്‍ നടന്നു വരുന്ന ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പത്ത് വര്ഷം മുമ്പ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയ ഇന്ത്യക്ക് അഭിമാന നേട്ടം കൈവരിച്ച തമിഴ് നാട്ടിലെ മുനവ്വര്‍ അബ്ദുസ്സലാം എന്ന വിദ്യാര്‍ഥി ഈ ഖുര്‍ആന്‍ സെന്ററില്‍ നിന്നാണ് ഖുര്‍ആന്‍ മന:പാഠമാക്കിയത്. അറബികള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രങ്ങളില്‍ പെട്ടവരും ഈ ഖുര്‍ആന്‍ സെന്ററില്‍ പഠനം നടത്തിവരുന്നു.
ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിന്റെ ഒരു ശാഖ സുന്നി മാര്‍ക്‌സിന്റെ കീഴിലായി കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. ദുബായിലെ കറാമ, ജുമേര,സത്ത്‌വ, അല്‍വസല്‍, അല്‍കൂസ്, ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി ഖുര്‍ആന്‍ സെന്റര്‍ വക സൗജന്യ ബസ് സര്‍വീസ് സേവനവും നടത്തി വരുന്നുണ്ടെന്ന് രജിസ്‌ട്രേഷന്‍ വിഭാഗത്തന്റെ ചുമതലയുള്ള ആലൂര്‍ ടി.എ. മഹമൂദ് ഹാജി അറിയിച്ചു.
ശനിയാഴ്‌ച, ഏപ്രിൽ 21
കേരളയാത്ര ബഹിഷ്‌കരണം: ലീഗ് നേതൃത്വം ഒറ്റപ്പെടുന്നു, നേതാക്കള്‍ പങ്കെടുത്താല്‍ രാജിവെക്കുമെന്ന് തങ്ങള്‍
കോഴിക്കോട്: കാന്തപുരം നയിക്കുന്ന കേരള യാത്രയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് ലീഗ് നേതൃത്വം സ്വന്തം അണികളില്‍ നിന്നും മറ്റു രാഷ്ട്രീയ കക്ഷികളില്‍ നിന്നും ഒറ്റപ്പെടുന്നു. മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി കഴിഞ്ഞ പന്ത്രണ്ടിന് കാസര്‍ഗോട് നിന്നും ആരംഭിച്ച യാത്രക്ക് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരില്‍ പലരും പിന്തുണ പ്രഖ്യാപിച്ച് വേദികള്‍ പങ്കിട്ടിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗും, ബി.ജെ.പി യും മാത്രമാണ് വിട്ട് നില്‍ക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്വീകരണ സ്ഥലങ്ങളിലും അതാതു ദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകരെയും പൌര പ്രമുഖരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നാണ് എ.പി വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്. എന്നാല്‍ കേരള യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടും ലീഗിന്റെ പ്രമുഖ നേതാക്കളാരും പരിപാടികളില്‍ സംബന്ധിച്ചിട്ടില്ല. അതെ സമയം പാനൂരിലെ വേദിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ലംഘിച്ചു മണ്ഡലം സെക്രട്ടറി വി നാസര്‍ യാത്രക്ക് ആശംസകള്‍ നേരാനെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റു വേദികളിലും പ്രാദേശിക വികാരങ്ങള്‍ പരിഗണിച്ചു ലീഗ് നേതാകള്‍ സംബന്ധിക്കുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ലീഗിന്റെ ബഹിഷ്‌കരണം തുടരുകയാണ്.
കൊടുവള്ളിയിലെ പരിപാടിയില്‍ എം.എല്‍.ഏ ഉമര്‍ മാസ്റ്ററും താമരശേരിയില്‍ തിരുവമ്പാടി എം .എല്‍. ഏ. സി മോയിന്‍ കുട്ടിയുമാണ് സംബന്ധിക്കെണ്ടിയിരുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടതിനാല്‍ വരാന്‍ സാധ്യമല്ലെന്ന് സി മോയിന്‍ കുട്ടി സംഘാടകരെ അറിയിക്കുകയായിരുന്നു. അതെസമയം യാത്ര താമരശ്ശേരി റസ്റ്റ് ഹൗസിനു സമീപം എത്തിയപ്പോള്‍ സി മോയിന്‍ കുട്ടി നേരിട്ടെത്തി കാന്തപുരത്തിന് അഭിവാദ്യം അര്‍പ്പിച്ചത് ഏ പി വിഭാഗത്തോടുള്ള തന്റെ കൂറ് അറിയിക്കാന്‍ വേണ്ടിയായിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്.
ലീഗിന്റെ പ്രമുഖ നേതാക്കളെല്ലാം ഇതിനകം കാന്തപുരത്തിന്റെ യാത്രക്ക് പിന്തുണ അറിയിച്ചതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം യാത്ര മാവൂരിലൂടെ കടന്നു പോയപ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കാല്‍ നട റാലിയില്‍ നിന്നു കേരള യാത്രക്ക് അഭിവാദ്യം അറിയിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയുണ്ടായി.
അതെ സമയം പാര്‍ട്ടി മുഖപത്രവും സംസ്ഥാന അധ്യക്ഷനും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. തന്റെ വിലക്ക് ലംഘിച്ചു ആരെങ്കിലും യാത്രയില്‍ പങ്കെടുത്താല്‍ സ്ഥാനം രാജി വെക്കുമെന്നു വരെ സംസ്ഥാന പ്രസിഡണ്ട് പറഞ്ഞതായാണ് വിവരം. യാത്ര എറണാകുളം ജില്ലയില്‍ എത്തുമ്പോള്‍ വരവേല്‍ക്കാന്‍ മുസ്‌ലിം ലീഗിന്റെ ഒരു മന്ത്രി ഉണ്ടാവും എന്നാണറിയുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടി വാശിക്കെതിരെ ലീഗ് നേതാക്കളില്‍ പലരും ഇതിനകം പരാതി ഉന്നയിച്ചു കഴിഞ്ഞതായാണ് വിവരം.
ഒരു വിഭാഗത്തിന്റെ മാത്രം സമ്മര്‍ദ്ദത്തിന് വഴങ്ങി വിശാല മുസ്ലിം മുന്നണി എന്ന ലേബലില്‍ ഇനിയും എത്ര നാള്‍ മുന്നോട്ടു പോവാന്‍ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. മുസ്ലിം ലീഗിന്റെ പിന്‍മാറ്റത്തെ കുറിച്ചു വ്യക്തമായ മൗനം പാലിക്കുകയാണ് കാന്തപുരം വിഭാഗമിപ്പോള്‍. മാനവികത ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തില്‍ ധര്‍മ പക്ഷത്തുള്ളവരെല്ലാം തങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് മാത്രമാണ് സ്വീകരണ വേദികളില്‍ പ്രഭാഷകര്‍ പറയുന്നത്. കേരള യാത്ര കേവലം ഗതാഗത കുരുക്ക് സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ പ്രസ്താവനയോട് പ്രതികരിച്ചതാവട്ടെ കാസര്‍ഗോട് ജില്ലാ ദുബൈ എസ്.വൈ.എസ് പ്രസിഡന്റ് കന്തല്‍ സൂപ്പി മാത്രമാണ്.
മാനവികതയെ എതിര്‍ക്കുന്നത് ‘ഇബിലീസ് ‘ (പിശാചു ) മാത്രമാണെന്ന് പറഞ്ഞാണ് കുന്ദമംഗലം എം എല്‍ ഏ .അഡ്വ:പി ടി ഏ റഹീം നരിക്കുനിയിലെ വേദിയില്‍ കയ്യടി വാങ്ങിയത്. കൊടുവള്ളിയിലും കുന്ദമംഗലത്തും യാത്രയെ അനുഗമിച്ചു അദ്ദേഹം പ്രവര്‍ത്തകരെ കയ്യിലെടുത്തു. അതെ സമയം മുസ്‌ലിം ലീഗിന്റെ അഭാവം പ്രത്യക്ഷമായും പരോക്ഷമായും മുതലെടുക്കാന്‍ കൊണ്‍ഗ്രസും ഇടതു പാര്‍ടികളും അരയും തലയും മുറുക്കി രംഗത്തുണ്ട്. യാത്രക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് വിവിധ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെയും ടി സിദ്ദീകിന്റെയും ചിത്രങ്ങള്‍ സഹിതം നിരവധി ആശംസാ ബാനറുകള്‍ പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വേദികളിലും ഇതേ കാഴ്ച തന്നെയാണുള്ളത്.
കാസറഗോട്ടെ ഉത്ഘാടന വേദിയില്‍ കേന്ദ്ര മന്ത്രി കെ വി തോമസ് സംബന്ധിക്കുകയും യാത്രയില്‍ അല്‍പ്പ ദൂരം കൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ് എം .പി .കെ സുധാകരന്‍, ടി സിദ്ധിക്ക്, കെ സി അബു , തുടങ്ങി കോണ്ഗ്രസ്സിന്റെ നേതാക്കളില്‍ പലരും ഇതിനകം വേദി പങ്കിട്ടു കഴിഞ്ഞു. സി.പി.ഐ.എം നേതാക്കളായ എം വി ജയരാജന്‍ ഇ.പി ജയരാജന്‍, മന്ത്രി കെ മോഹനന്‍, എന്‍ സി പി, സോഷ്യലിസ്റ്റ് ജനത, ജനതാദള്‍ നേതാക്കള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
അതേസമയം മതസാമുദായിക നേതാക്കളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിലപേശലുകള്‍ മതത്തിനും രാഷ്ട്രീയത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സാമുദായിക പാര്‍ട്ടികളുടെ ഇടപെടലുകളെ പരാമര്‍ശിച്ചാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അഞ്ചാം മന്ത്രിയെച്ചൊല്ലിയുണ്ടായ ചര്‍ച്ച മതങ്ങള്‍ തിരിച്ചുള്ള കണക്കെടുപ്പിലേക്ക് പോയ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
മതത്തിനും രാഷ്ട്രീയത്തിനും യോജിക്കാവുന്ന മേഖലകള്‍ ഉണ്ട്. അത്തരം സാധ്യതകളെ, സങ്കുചിതമായ അധികാരമോഹങ്ങള്‍ക്കുവേണ്ടി ബലികഴിക്കരുത്. ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും നല്‍കുന്ന സൗകര്യങ്ങളെ വിപുലപ്പെടുത്താനും അവയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുമോ എന്ന അന്വേഷണമാണ് അടിസ്ഥാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. ഇതിനെ അധികാരത്തര്‍ക്കങ്ങളിലേക്ക് ചുരുക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും രാഷ്ട്രീയ സാക്ഷരത നേടുന്നതില്‍ മലയാളി പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇയ്യിടെയായി സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാകുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ കോഴിക്കോട്ടെ സ്വീകരണ യോഗത്തിലെ പ്രസ്താവന. മതവും രാഷ്ട്രീയവും പരസ്പരം ഇടപെടുന്നത് സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടിയാകണമെന്നും കാന്തപുരം പറഞ്ഞിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

