ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

തിങ്കളാഴ്‌ച, ജൂൺ 11

ഖുര്‍ആന്‍ മനഃപാഠമാക്കിയവരെ ആദരിച്ചു



ദുബായ്: ദുബായിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ നിന്ന് ഈ വര്ഷം വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കല്‍ ചടങ്ങും നടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണംവും സമ്മാനദാനവും ദുബായ് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദാഹീ ഖഫാന്‍ തമീം ഇന്നലെ രാത്രി ദുബായ് കാനാഡിയന്‍ യൂണിവേഴ്‌സിറ്റി ഹാളില്‍ നിര്‍വഹിച്ചു.ചടങ്ങില്‍ നിരവധി അറബി പ്രമുഖര്‍ സംബന്ധിച്ചു.
ദാഹീ ഖഫാന്‍ തമീം തന്റെ പിതാവിന്റെ നാമധേയത്തില്‍ 1999ല്‍ ജുമേരയില്‍ നിര്‍മ്മിച്ച് പഠനം നടത്തിവരുന്ന ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ ഇതുവരേയായി നിരവധി പേര്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയിതായി പ്രിന്‍സിപ്പാള്‍ ശൈഖ് മുഹമ്മദ് അഹമ്മദ് ശെഖറൂന്‍ പറഞ്ഞു. തികച്ചും സൗജന്യമായി ഖുര്‍ആന്‍ പഠിപ്പിച്ചുവരുന്ന ഇവിടെ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മന:പാഠമാക്കിയ ശേഷം പത്ത് ഖിറാഅത്ത് (ഖുര്‍ആന്‍ പാരായണ രീതി)കൂടി പഠിപ്പിച്ചു വരുന്നതിനാല്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പുറമെ മുതിര്‍ന്ന സ്ത്രീകളും യു.എ.ഇ.ലെ മതകാര്യ വകുപ്പുകളിലും പള്ളികളിലും മറ്റും ജോലി ചെയ്യുന്ന ഇമാമുകള്‍, ഖതീബുമാര്‍, മുഅദ്ദിനുകള്‍, അധ്യാപകര്‍, ഉള്‍പ്പെടെയുള്ള ഉന്നത മത പണ്ഡിതരും ഉപരി പഠനത്തിനായി ഇവിടെ വരാറുണ്ട്.
പരിശുദ്ധ റമസാന്‍ മാസത്തില്‍ വര്‍ഷങ്ങളായി ദുബായില്‍ നടന്നു വരുന്ന ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പത്ത് വര്ഷം മുമ്പ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയ ഇന്ത്യക്ക് അഭിമാന നേട്ടം കൈവരിച്ച തമിഴ് നാട്ടിലെ മുനവ്വര്‍ അബ്ദുസ്സലാം എന്ന വിദ്യാര്‍ഥി ഈ ഖുര്‍ആന്‍ സെന്ററില്‍ നിന്നാണ് ഖുര്‍ആന്‍ മന:പാഠമാക്കിയത്. അറബികള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രങ്ങളില്‍ പെട്ടവരും ഈ ഖുര്‍ആന്‍ സെന്ററില്‍ പഠനം നടത്തിവരുന്നു.
ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിന്റെ ഒരു ശാഖ സുന്നി മാര്‍ക്‌സിന്റെ കീഴിലായി കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. ദുബായിലെ കറാമ, ജുമേര,സത്ത്‌വ, അല്‍വസല്‍, അല്‍കൂസ്, ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി ഖുര്‍ആന്‍ സെന്റര്‍ വക സൗജന്യ ബസ് സര്‍വീസ് സേവനവും നടത്തി വരുന്നുണ്ടെന്ന് രജിസ്‌ട്രേഷന്‍ വിഭാഗത്തന്റെ ചുമതലയുള്ള ആലൂര്‍ ടി.എ. മഹമൂദ് ഹാജി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ