പൊന്നാനി: കടലാക്രമണം രൂക്ഷമായ പുതുപൊന്നാനിയില്‍ ആശ്വാസ വചനങ്ങളും പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി സുന്നി നേതാക്കളുടെ സന്ദര്‍ശനം. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മുള അബ്ദുല്‍ ഖാദിര്‍ മുസ്ലാര്‍, ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ജില്ലാ സാന്ത്വന സമിതി ചെയര്‍മാന്‍ അലവി സഖാഫി കൊളത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളും തകര്‍ന്ന വീടുകളും സന്ദര്‍ശിച്ചത്. ദുരിതാശ്വാസ ക്യാമ്പും സംഘം സന്ദര്‍ശിച്ചു.
സംസ്ഥാന എസ്.വൈ.എസ് കമ്മിറ്റിയുടെ സ്വാന്ത്വന കിറ്റ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. പതിനേഴോളം കുടുംബങ്ങളാണ് എല്ലാം നഷ്ടപെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. അബ്ദുറസാഖ് ഫൈസി മാണൂര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍, കെ എം അഷ്‌റഫ് ബാഖവി അയിരൂര്‍, മുഹമ്മദ് കാസിംകോയ ഹാജി, ജില്ലാ ക്ഷേമകാര്യ സെക്രട്ടറി അലവി പുതുപറമ്പ്, വി ടി ഹമീദ് ഹാജി, കെ എം ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ