പുത്തിഗെ:
പ്രവാചകരുടെ അനന്തരവാശികളായ പണ്ഡിതന്മാര്‍ വലിയ ത്യാഗങ്ങള്‍ സഹിച്ച്
വിജ്ഞാനം നേടുന്നതില്‍ കൂടുതല്‍ തത്പരരാകണമെന്ന് കെ.എസ്. ആറ്റക്കോയ തങ്ങള്‍
കുമ്പോല്‍ പറഞ്ഞു. മുഹിമ്മാത്ത് സ്ഥാനവസ്ത്ര വിതരണ സംഗമത്തില്‍
പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
ഭാരിച്ച
ചുമതലയാണ് പണ്ഡിതന്മാര്‍ക്കുള്ളത്. മതവിദ്യാഭ്യാസം പഠിക്കാന്‍ സാധിച്ചത്
മഹാ സൗഭാഗ്യമായിക്കണ്ട് ഉത്തരവാദിത്വ നിര്‍വഹണത്തില്‍ പണ്ഡിതന്മാര്‍
സജീവമായ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബെള്ളിപ്പാടി
അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ
തങ്ങള്‍കുമ്പോല്‍ സ്ഥാന വസ്ത്രം നല്‍കി. മുസ്തഫ സഖാഫി പട്ടാമ്പി, ഇബ്രാഹിം
അഹ്‌സനി പനയങ്ങാങ്കര, മുഹമ്മദ് റഫീഖ് ബുഖാരി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍,
അഹ്്മദ് കബീര്‍ സഅദി മന്‍ച്ചി, അബ്ദുല്‍ അസീസ് മിസ്ബാഹി ഈശ്വരമംഗലം, ഹാഫിസ്
ഇല്യാസ് സഖാഫി, ഹാഫിസ് ഇംറാന്‍ സുഹ് രി, ഹാഫിള് ശാഹുല്‍ ഹമീദ് സുഹ് രി, എ
കെ സഅദി ചുള്ളിക്കാനം, ഹാഫിള് അശ്‌റഫ് മുസ്ലിയാര്‍, ഉമര്‍ സഖാഫി കൊമ്പോട്,
അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, ഖാസിം മദനി പള്ളപ്പാടി, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്ല്, മുഹമ്മദ് ഹനീഫ് സഖാഫി കര്‍ണൂര്‍ ഹംസ സഖാഫി ഓലയമ്പാടി പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ