പുത്തിഗെ:
മുഹിമ്മാത്തിനു കീഴിലുള്ള അഞ്ച് പ്രധാന സ്ഥാപനങ്ങള്‍ക്ക് ഇന്ത്യാ
ഗവണ്‍മെന്റിന്റെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷനില്‍ അംഗീകാരം.
മുഹിമ്മാത്ത് ശരീഅത്ത് കോളജ്, ദഅ്‌വാ കോളജ്, വിമന്‍സ് കോളജ്, ഹയര്‍
സെക്കന്‍ഡറി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവയ്ക്കാണ് കമ്മീഷന്‍ ന്യൂനപക്ഷ പദവി
നല്‍കിയത്.
മുഹിമ്മാത്തില്‍
നടന്ന പ്രത്യേക ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രഖ്യാപനം
നടത്തി. എം എല്‍ എയില്‍നിന്നും മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ.കെ.
ഇസ്സുദ്ദീന്‍ സഖാഫി അംഗീകാരപത്രം ഏറ്റുവാങ്ങി. സമസ്ത സെക്രട്ടറി ചിത്താരി
ഹംസ മുസ്ലിയാര്‍, കെ കരുണാകരന്‍ എം.പി, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, പി.എ
അശ്‌റഫലി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ