ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --
ആരോഗ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആരോഗ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഡിസംബർ 1

ക്ലീന്‍ അപ് ദി വേള്‍ഡ് ഐക്യദാര്‍ഢ്യം അറിയിച്ച് ആര്‍ എസ് സി വളണ്ടിയര്‍മാരും


ദുബൈ : ശുചിത്വ ബോധവര്‍ക്കരണത്തിന്റെ ഭാഗമായി ദുബൈ നഗര സഭ നേതൃത്വത്തിലുള്ള ക്ലീന്‍ അപ് ദി വേള്‍ഡില്‍ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പങ്കാളിത്തം ശ്രദ്ധേയമായി.

വ്യത്യസ്ത സ്ഥപനങ്ങളുടെയും സന്നദ്ധ സംഘടനങ്ങളുടെയും സഹകരണത്തോടെ നഗരസഭ അധികൃതര്‍ സംഘടിപ്പിക്കുന്ന 20-ാമത് ക്ലീന്‍ അപ് ദി വേള്‍ഡിലാണ് ദി വില്ല - അല്‍ ഐന്‍ റോഡ് പരിസരത്ത് ആയിരകണക്കിന് വളണ്ടിയര്‍മാര്‍ സംബന്ധിച്ചത്. ഏറ്റവും കൂടുതല്‍ വളണ്ടിയേഴ്‌സിനെ അണിനിരത്തി ആര്‍ എസ് സി നേതൃത്വം ഇത്തവണയും നഗരസഭ അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ശുചിത്വ ബോധം ഉള്‍കൊള്ളാനും, പരിസര ശുചിത്വം വ്യക്തി ശുചിത്വം പോലെ പ്രധാനമാണെന്നുംം ചടങ്ങില്‍ സംബന്ധിച്ച പ്രമുഖരായ വ്യക്തികള്‍ ഓര്‍മ്മപ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തിചേര്‍ന്ന എസ്.എസ്.എഫ് പ്രസിഡന്റ് ജലീല്‍ സഖാഫി, ജി. അബൂബക്കര്‍ മാസ്റ്റര്‍ ക്ലീന്‍ അപ് ദി വേള്‍ഡില്‍് ഐക്യദാര്‍ഢ്യം അറിയിച്ചു.

ഗള്‍ഫ് കൗണ്‍സില്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ റസാഖ് മാറഞ്ചേരി, ശുചിത്വ ബോധവല്‍ക്കരണ സന്ദേശം നല്‍കി. ശുചിത്വ സന്ദേശം നെഞ്ചിലേറ്റി പ്രകൃതിയുടെ കാവലാളാവണമെന്നും ജീവിതം മുഴുക്കെ ഈ ശീലം നില നിര്‍ത്തണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. 
അബ്ദുല്‍ ഹക്കീം അല്‍ ഹസനി, ഷമീര്‍ പി.ടി. തുടങ്ങിയവര്‍ സംസാരിച്ചു.
ദുബൈ സോണ്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ സലീം ഇ.കെ, ഷിഹാബ് തൂണേരി, നൗഫല്‍ കൊളത്തൂര്‍, അഷറഫ് മാട്ടൂല്‍ നേത്രത്വം നല്‍കി.

ഞായറാഴ്‌ച, ഡിസംബർ 23

ആരോഗ്യ സംരക്ഷണം - നാം ശീലിക്കേണ്ട ഭക്ഷണ രീതികള്‍

ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് പ്രായം കുറയ്ക്കാമെന്നു കരുതി ഇഷ്ടവിഭവങ്ങളെല്ലാം കഴിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. പ്രായം ഒരു പരിധി കടന്നാല്‍ ഒരു ക്രീമിനും നിങ്ങളെ ചെറുപ്പത്തിലേക്കു തിരിച്ചുകൊണ്ടുപോവുകയില്ല. പ്രായത്തിനു പിടികൊടുക്കാതെ ചുറുചുറുക്കും സൌന്ദര്യവും നിലനിര്‍ത്താന്‍ ഇന്നത്തെ കാലത്തു വേണ്ടത് സുരക്ഷിത ആഹാരമാണ്. എന്താണ് ഈ പ്രൊട്ടക്ടീവ് ഫുഡ് എന്നു നോക്കാം.  
തെരഞ്ഞെടുക്കാം ഒരു കോമ്പിനേഷന്‍
നമ്മുടെ മുഖ്യാഹാരം ഉച്ചയൂണും അത്താഴവുമാണല്ലോ. മുഖ്യഭക്ഷണം സമീകൃതാഹാരമാക്കാന്‍ ശ്രദ്ധിക്കണം. ധാന്യങ്ങള്‍, മാംസ്യം, പച്ചക്കറികള്‍, വെജിറ്റബിള്‍ സാലഡ്, ഒരു പഴം എന്ന കോമ്പിനേഷന്‍ പാലിക്കുന്നത് വളരെ നന്നായിരിക്കും. പൊതിച്ചോറു കൊണ്ടുപോകുന്നവര്‍ക്കും ഒരു പഴംകൂടി കരുതാം. വാര്‍ദ്ധക്യത്തിന്റെ പിടിയിലമരാതെ ശരീരത്തിന് ആവശ്യമായ പ്രൊട്ടക്ഷന്‍ നല്‍കാന്‍ ഈ കോമ്പിനേഷനു കഴിയും.
 നാടന്‍പഴങ്ങളെ കൂട്ടുപിടിക്കാം
ആശുപത്രിക്കിടക്കയിലാവുമ്പോഴേ നമ്മള്‍ സാധാരണ ഓറഞ്ചും മുന്തിരിയും ആപ്പിളുമൊക്കെ കഴിക്കൂ. എന്നാല്‍ രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്ന പഴങ്ങള്‍ നിത്യാഹാരത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഇറക്കുമതി ചെയ്ത വിലകൂടിയ പഴങ്ങള്‍ കഴിക്കണമെന്നില്ല. ചക്കയും മാങ്ങയും പറങ്കിമാങ്ങയും പേരക്കയുമൊക്കെയടങ്ങുന്ന നാടന്‍പഴങ്ങളിലേക്ക് തിരിച്ചുപോയാല്‍ പ്രകൃതിയില്‍നിന്നു കിട്ടുന്ന അമൂല്യമായ സുരക്ഷിതഭക്ഷണം നമുക്കു സ്വന്തം. പഴങ്ങള്‍ പ്രകൃതി അനുഗ്രഹിച്ചുനല്‍കുന്ന സ്നാക്സാണ്. ഏത്തപ്പഴവും പേരക്കയും സീതപ്പഴവുമൊക്കെ ആപ്പിളിനോളംതന്നെ ഗുണമുള്ളതാണ്. പഴങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെന്നു വച്ച് പഴങ്ങള്‍ കഴിക്കാതിരിക്കരുത്. വിലയിലാണ് ഗുണം എന്ന ധാരണ തിരുത്തി സുലഭമായി കിട്ടുന്ന പഴങ്ങള്‍ കഴിക്കുകയാണു വേണ്ടത്. ഓരോ സീസണല്‍ പഴങ്ങള്‍ക്ക് പൊതുവെ വില കുറയും. മാമ്പഴക്കാലത്ത് ആപ്പിള്‍ വാങ്ങുന്നതിനു പകരം മാമ്പഴം വാങ്ങാം. നട്ട്സിന്റെ ഗുണം
ധാരാളം പോഷകഗുണങ്ങളടങ്ങിയ നട്സില്‍ ഒന്നാംസ്ഥാനം അണ്ടിപ്പരിപ്പിനും ബദാമിനുമൊക്കെയാണ്. താരതമ്യേന വിലകൂടിയ നട്സ് ഇനങ്ങളായതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഇവ ആവശ്യത്തിനു കഴിക്കാന്‍ കഴിയാറില്ല. എന്നാല്‍ മേന്മയേറിയ വിറ്റാമിനുകളും ധാതുക്കള്‍, മാംസ്യം, അന്നജം എന്നിവയും നട്സിലുള്ളതുകൊണ്ടുതന്നെ ഇവ തീര്‍ച്ചയായും നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇവിടെയും വില കുറഞ്ഞതും ഗുണം കൂടിയതുമായ നട്സുകളെ നമുക്കു കൂട്ടുപിടിക്കാം. ഉദാഹരണത്തിന് കശുവണ്ടിയോളംതന്നെ ഗുണമുള്ള കടല വിലക്കുറവുള്ള നട്സാണ്. മാര്‍ക്കറ്റില്‍ ഇത് സുലഭവുമാണ്. ഇടനേരങ്ങളില്‍ കഴിക്കാന്‍ എണ്ണപ്പലഹാരങ്ങള്‍ക്കു പകരം നട്സാക്കി നോക്കൂ ചെറുപ്പം നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കും.  
ഗ്രീന്‍ ടീ എന്ന അത്ഭുതമരുന്ന്
ചൈനക്കാരെ കണ്ടാല്‍ പ്രായം പറയുക ബുദ്ധിമുട്ടാണ്. ഇതിന്റെ രഹസ്യം മറ്റൊന്നുമല്ല, ഗ്രീന്‍ ടീയാണ്. ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റിഓക്സിഡന്റികളാണ്. ദിവസവും എണീറ്റയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന ശീലം ചൈനക്കാര്‍ക്കുണ്ട്. ലോകത്തെവിടെയുമുള്ള മനുഷ്യരെ ദിവസവും ഉന്മേഷത്തിന്റെ പുലരികളിലേക്ക് ഉണര്‍ത്തുന്നത് തേയിലയാണല്ലോ. ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി വെയിലത്തുണക്കിയെടുത്താണ്. തിളപ്പിച്ച വെള്ളത്തില്‍ രണ്ടു നുള്ള് ഗ്രീന്‍ടീ ഇട്ടാല്‍ കരിങ്ങാലിവെള്ളംപോലെ കുടിക്കാനുപയോഗിക്കാം. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം ഈ ഗ്രീന്‍ടീ കുടിച്ചുനോക്കൂ. നിങ്ങളുടെ ചര്‍മ്മങ്ങള്‍ ചുക്കിച്ചുളിയുകയില്ല. അല്പം നാരങ്ങാനീരു ചേര്‍ത്ത് രുചിമാറ്റിയും ഗ്രീന്‍ടീ ഉപയോഗിക്കാം. പഞ്ചസാര, പാല്‍ ഇവ ഗ്രീന്‍ടീയില്‍ ചേര്‍ക്കരുത്.
 പച്ചക്കറികളും ഇലക്കറികളും നിത്യാഹാരത്തിന്റെ ഭാഗമാക്കണം
വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ കെമിക്കലുകള്‍, നാരുകള്‍ എന്നിവ മാത്രമല്ല, ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് വിറ്റാമിനുകള്‍, വിറ്റാമിന്‍ ബി, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് പച്ചക്കറികള്‍. ഇലക്കറികളില്‍ ധാരാളം കാല്‍സ്യവുമുണ്ട്. പച്ചക്കറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിവിധ നിറങ്ങളിലുള്ളവയാണെന്ന് ഉറപ്പുവരുത്തണം. ഓരോ നിറത്തിലും ഓരോ ഗുണങ്ങളാണുള്ളത്. പച്ച, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുള്ള കായ്കറികള്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിച്ചിരിക്കണം.  
പയറുവര്‍ഗ്ഗങ്ങള്‍
ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പയറുവര്‍ഗ്ഗങ്ങള്‍ നമ്മുടെ ശീലമാക്കണം. മല്‍സ്യം, മാംസം എന്നിവയുടെ ഗുണങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ചെറുപയര്‍, വന്‍പയര്‍, ബീന്‍സ്, സോയാബീന്‍ തുടങ്ങിയവ വിവിധ തരത്തിലുള്ള ജീവകങ്ങളും കൊഴുപ്പും നാരുകളും അടങ്ങിയിട്ടുള്ളതാണ്. പ്രായത്തെ ചെറുക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ സോയയിലുണ്ട്. പരിപ്പിട്ട സാമ്പാറോ കടലക്കറിയോ കഴിക്കുന്ന ദിവസം പയറു കഴിക്കേണ്ടതില്ല. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
വൈറ്റമിനുകള്‍ തിരിച്ചറിയണം
കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈറ്റമിന്‍-സി ആവശ്യമാണ്. നാരങ്ങ, നെല്ലിക്ക എന്നിവയില്‍ ഇത് ധാരാളമുണ്ട്. മോരുംവെള്ളവും കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും. വിറ്റാമിന്‍ ബി കിട്ടാന്‍ ബദാമോ തവിടോടുകൂടിയ ധാന്യങ്ങളോ കഴിക്കാം. പച്ചിലക്കറികളും മുട്ടയുടെ വെള്ളയിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ വൈറ്റമിന്‍ എ,ഡി,ഇ എന്നിവയ്ക്കു പുറമേ ധാരാളം ബി കോംപ്ളക്സ് ജീവികങ്ങളുമുണ്ട്. നമ്മുടെ നിത്യാഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ പ്രായത്തിനെ വെല്ലുവിളിക്കാനുള്ള ഊര്‍ജ്ജം നേടാം.
ദിവസം എട്ടു ഗ്ളാസ് വെള്ളം
ചര്‍മ്മം ചുക്കിച്ചുളിഞ്ഞ് പ്രായാധിക്യം പ്രകടമാവുന്നത് ഒഴിവാക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കണം. കിഡ്നിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വെള്ളം നന്നായി കുടിക്കാം. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നതിനു പകരം ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചായ, കാപ്പി, ചാറുകള്‍ എന്നിവ കൂടാതെ എട്ടു ഗ്ളാസ് വെള്ളം ദിവസേന അകത്താക്കണം. തണുത്ത വെള്ളത്തില്‍ പച്ചനെല്ലിക്ക ചതച്ചിട്ടതും ഉപ്പും ചേര്‍ത്താല്‍ കുടിക്കാന്‍ നല്ലൊരു പാനീയമായി. സംഭാരമോ ഉപ്പിട്ട നാരങ്ങാവെള്ളമോ മാറിമാറി പരീക്ഷിക്കാം.
 ഉപ്പ്, കൊഴുപ്പ്, മധുരം
ആഹാരത്തിലെ മൂന്നു പാപങ്ങള്‍ എന്നറിയപ്പെടുന്ന ഉപ്പും കൊഴുപ്പും മധുരവും മിതമായി ഉപയോഗിച്ചാല്‍ ചെറുപ്പത്തെ അടിച്ചമര്‍ത്തുന്ന രോഗങ്ങള്‍, മരുന്നുകള്‍ എന്നീ ഭീഷണികളില്‍നിന്ന് രക്ഷപ്പെടാം. ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍, ഉലുവ, ഇഞ്ചി തുടങ്ങിയവ പല അസുഖങ്ങളെയും ചെറുക്കുന്നവയാണ്. കറികളിലും മറ്റും ഇവ ധാരാളമായി ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ആഴ്ച്ചയില്‍ രണ്ട് ദിവസം (ഒരു ദിവസമെങ്കിലും) വൃതം ശീലമാക്കുന്നത് മാനസിക സമ്മര്‍ദ്ധങ്ങള്‍ കുറക്കാനും ശരീര സൗന്ദര്യം നിലനിര്‍ത്താനും നല്ലതാണ് .

തിങ്കളാഴ്‌ച, ജൂൺ 11

എസ് വൈ എസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ ദിനം ആചരിച്ചു.

കോഴിക്കോട് : എസ് വൈ എസ്  ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധ വല്‍ക്കരണതോടനുബന്ദിച്ചു  നാടെങ്ങും ജൂണ്‍ പത്തിന് ശുചിത്വ ദിനമായി ആചരിച്ചു.ശുജീകരണ പ്രവര്ത്തനത്തിന്ടേ ജില്ല തല ഉദ്ഘാടനം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍  മുരളീധരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു .മെഡിക്കല്‍ കോളേജ് ,ബീച്ച് ആശുപത്രി .കൊട്ടപ്പരമ്പ് ആശുപത്രി എന്നിവിടങ്ങളില്‍ സഹായി വാദി സലാം വളണ്ടിയെര്മാരും, എസ് വൈ എസ് പ്രവര്‍ത്തകരും ശുജീകരിച്ചു. മെഡിക്കല്‍ കോളേജ് RMO ഡോക്ടര്‍ അനീന്‍ ,ഹെല്‍ത്ത്‌ സൂപര്‍വൈസര്‍ കുട്ടന്‍, ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ അലക്സ്‌ ,ദിലീഷ് ,സഹായി വാദി സലാം പ്രസിഡന്റ്‌ കെ .അബ്ദുള്ള സാദി, സെക്രട്ടറി കെ  എ  നാസര്‍ ചെറുവാടി ,എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീര്‍ മുസ്ലിയാര്‍ ചെറൂപ്പ ,മുഹമ്മദ്‌ അബ്ദുറഹിമാന്‍ മാസ്റ്റെര്‍,സുബൈര്‍ ഉമ്മളതൂര്‍ തുടങ്ങിയവര്‍ നേത്ര്‍ത്വം നല്‍കി.
എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശുചിത്വ ദിനാചരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍  മുരളീധരന്‍ നമ്പൂതിരി  ഉദ്ഘാടനം ചെയ്യുന്നു .

തിങ്കളാഴ്‌ച, ഏപ്രിൽ 23

സ്റ്റിറോയ്ഡ് കുത്തിവച്ചു കശാപ്പ് !!!



ഇറച്ചിയിലെ മായത്തിന്‍റെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത് ഈയിടെ. രക്തം കട്ടപിടിക്കാനുള്ള സ്റ്റിറോയ്ഡ് കുത്തിവച്ചു കാലികളെ കശാപ്പുചെയ്‌യുന്നതായാണു വിവരം. ഇലിയം ബോള്‍ഡേബാല്‍ ആണു കശാപ്പിനു രണ്ടുമണിക്കൂര്‍ മുന്‍പു പ്രയോഗിക്കുന്നത്. ഇതോടെ രക്തം കട്ടപിടിക്കും. കശാപ്പുചെയ്‌യുന്പോഴുണ്ടാകുന്ന രക്തനഷ്ടം ഇല്ലാതായാല്‍ മാംസത്തിനു 30% അധികം തൂക്കമുണ്ടാകും. ഈയിടെ വയനാടു ജില്ലയില്‍ അറവുശാലയില്‍ നിന്നുള്ള മാംസം കഴിച്ചു ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായത് ഈ സ്റ്റിറോയ്ഡിന്‍റെ ഉപയോഗം മൂലമാണെന്ന് അധികൃതര്‍ കരുതുന്നു. ഈയിടെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ഇലിയം ബോള്‍ഡേബാല്‍ പിടിചെ്ചടുത്തിരുന്നു. വന്‍തോതില്‍ സ്റ്റിറോയ്ഡ് കള്ളക്കടത്തു നടത്തിയതു കശാപ്പുശാലകളില്‍ ഉപയോഗിക്കാനാണെന്ന വിവരത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നു സര്‍ക്കാര്‍ ആരോഗ്യവകുപ്പിനു നിര്‍ദേശം നല്‍കുകയും ചെയ്തു. പോത്ത് വരുന്ന വഴിആയിരം കോടി രൂപയിലേറെയാണു മാട്ടിറച്ചി വിപണിയില്‍ കേരളത്തില്‍ ഒരുവര്‍ഷം കൈമറിയുന്ന പണം. ഭക്ഷ്യവസ്തുക്കളില്‍ ഏതെങ്കിലും ഘട്ടത്തില്‍ പേരിനെങ്കിലും പരിശോധന നടക്കുന്നുവെന്നാണു വയ്പ്. എന്നാല്‍, മാട്ടിറച്ചിയുടെ കാര്യത്തില്‍ ഒന്നും നടക്കുന്നിലെ്ലന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. ഇപ്പോള്‍ കേരളത്തിലേക്കു പ്രധാനമായും അറവുമാടുകളെത്തുന്നത് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ്. ആന്ധ്രയില്‍ നിന്നു തമിഴ്നാട്ടിലേക്ക് ഉരുവിനെ കടത്തുന്പോള്‍ പരിശോധനയുണ്ട്. ചെക്‌പോസ്റ്റില്‍ വെറ്ററിനറി സര്‍ജന്‍ വിശദപരിശോധന നടത്തണമെന്നാണു നിയമമെങ്കിലും ഒന്നിനു 100 രൂപവച്ചു നല്‍കിയാല്‍ പാസ് റെഡി. കേരളത്തിലേക്കു കടക്കുന്പോഴും പരിശോധനയുണ്ട്. പരിശോധിച്ച് ഉരുവിന്‍റെ കാതില്‍ ‘കമ്മല്‍ അടിച്ചുവിടണമെന്നാണു ചട്ടം. അറവുമാടുകളെ കൈകാര്യം ചെയ്‌യുന്നതും അറുക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ചു വിശദമായ നിയമം കേരളത്തിലുണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇറച്ചിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. പലതരം വിരകളും മുഴകളും വൈറസുകളും ബാക്ടീരിയകളും അടങ്ങിയതാണ് ഒാരോ അറവുമാടിന്‍റെയും ശരീരം. ക്ഷയവും ബ്രൂസലേ്ലാസിസ് രോഗവുമുള്ള ഉരുക്കളില്‍ നിന്ന് അതു മനുഷ്യരിലേക്കു പകരാം. ക്യാന്‍സര്‍ ബാധയുള്ള മാടുകളെ വരെ അറുത്തു വില്‍ക്കുന്നുണ്ട്. കേരളത്തില്‍ എവിടെ വില്‍ക്കുന്ന മാംസം പരിശോധിച്ചാലും അതില്‍ ഇ_കോളി ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായിരിക്കും. എന്നിട്ടും നമുക്കു കാര്യമായ അപകടങ്ങളില്ലാത്തതിനു നന്ദി പറയേണ്ടതു നമ്മുടെ പാചകരീതിയോടാണ്. മുക്കാല്‍ മണിക്കൂറോളം വേവിക്കുന്നതും മഞ്ഞള്‍ ചേര്‍ക്കുന്നതും രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നു. മീന്‍: കീടനാശിനി മുതല്‍ ഫോര്‍മാലിന്‍ വരെവില്‍പനയ്ക്കു വച്ച മീന്‍ അഴുകാതിരിക്കാനും ഈച്ച വരാതിരിക്കാനും കീടനാശിനി സ്‌പ്രേ ചെയ്‌യുന്നതു വ്യാപകമാണ്. ഈച്ച, പാറ്റ തുടങ്ങിയവയെ കൊല്ലാന്‍ വീടുകളില്‍ ഉപയോഗിക്കുന്ന സ്‌പ്രേയാണു പലയിടത്തും ഉപയോഗിക്കുന്നത്. ഈയിടെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലും വൈക്കത്തും കീടനാശിനി തളിച്ചു മീന്‍ വില്‍ക്കുന്നതു നാട്ടുകാര്‍ പിടികൂടിയിരുന്നു. വീട്ടില്‍ ഉപയോഗിക്കുന്നതിനിടെ ദേഹത്തുവീണാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ചു പലവട്ടം കഴുകണമെന്നു മുന്നറിയിപ്പുള്ള കീടനാശിനിയാണ് ഇടയ്ക്കിടെ മീനില്‍ തളിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളില്‍ വില്‍ക്കുന്ന മീനില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പരാതി ലഭിച്ചതിനെ തുടര്‍ന്നു മത്തി, കൊഴിയാള, അയല, പനഞ്ചാള തുടങ്ങിയ മല്‍സ്യങ്ങള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനില്‍ ഫോര്‍മാലിന്‍റെ മണം സഹിക്കാന്‍ വയ്‌യാതെ പലവട്ടം തിരിച്ചുകൊടുത്തിട്ടുണ്ടെന്നു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജാഫര്‍ പാലോട്ട് പറയുന്നു.ഉണക്കമീനിലും വിഷംസുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ പരീക്ഷണത്തിനായി ഈച്ചകളെ പിടിക്കാന്‍ മല്‍സ്യം ഉണക്കുന്ന മേഖലയില്‍ പോയ കഥയും ജാഫര്‍ പാലോട്ട് പങ്കുവയ്ക്കുന്നു. ആ പ്രദേശത്തെ ഈച്ചകളെല്ലാം കൂട്ടത്തോടെ അപ്രത്യക്ഷമായിരിക്കുന്നു. കാരണം അന്വേഷിച്ചപ്പോഴാണു മല്‍സ്യത്തൊഴിലാളികള്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. ഈച്ച വരാതിരിക്കാന്‍ മല്‍സ്യം ഉണക്കുന്ന സ്ഥലത്ത് ആദ്യം കീടനാശിനി തളിക്കും. ആ കീടനാശിനിയില്‍ ഉണങ്ങിയ മീനാണു നമ്മള്‍ വറുത്തുകഴിക്കുന്നത്.മുട്ടക്കോഴിക്കു ഹോര്‍മോണ്‍മുട്ടക്കോഴിയില്‍ ഹോര്‍മോണ്‍ കുത്തിവച്ചു വന്‍തോതില്‍ മുട്ട ഉല്‍പാദനം നടത്തുന്നതു തമിഴ്നാട്ടിലെയും മറ്റും ഫാമുകളില്‍ പതിവാണ്. 365 ദിവസം കൊണ്ടു 303നും 310നും ഇടയില്‍ മുട്ട എന്നാണ് ഇവരുടെ കണക്ക്. കൃത്യം ഒരുവര്‍ഷം കഴിഞ്ഞാല്‍ ഇതിനെ ബ്രോയിലര്‍ ഫാമിലേക്കു മാറ്റി ഇറച്ചിക്കോഴിയാക്കി വില്‍ക്കുന്നു. ഇത്തരം കോഴികള്‍ ഓവറി ട്യൂമര്‍ വന്നു ചാകുന്നതു പതിവാണ് ഇവിടങ്ങളില്‍. ഇറച്ചിക്കോഴി വേണോ മുട്ടക്കോഴി വേണോ എന്നു ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുതന്നെ ഉപഭോക്താക്കളോടു ചോദിക്കാറുണ്ട്. അപകടകാരിയായി ബ്രോസ്റ്റ്കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടവിഭവമായി ബ്രോസ്റ്റ് ചിക്കന്‍ മാറിയിരിക്കുന്നു. ബ്രോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായ പൗഡര്‍ ഇപ്പോള്‍ വിപണിയില്‍ പരക്കെയുണ്ട്. ഈ പൗഡറിന്‍റെ സാംപിള്‍ കോഴിക്കോട് അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ എംഎസ്ജി (മോണോ സോഡിയം ഗ്ലൂക്കോമേറ്റ്) സാന്നിധ്യം കണ്ടെത്തിയിരുന്നു. എംഎസ്ജി അടങ്ങിയ ഭക്ഷണം ഗര്‍ഭിണികളും കുട്ടികളും കഴിക്കാന്‍ പാടില്ല. തലചേ്ചാറിലെ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് എംഎസ്ജി. നിയമം കര്‍ശനം; പക്ഷേ...ഭക്ഷ്യവസ്തുക്കളില്‍ മനുഷ്യജീവനു ഹാനികരമാകുന്ന മായം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കു ജീവപര്യന്തം തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥയുള്ള ഭക്ഷ്യസുരക്ഷാ നിയമം (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ടും അനുബന്ധ ചട്ടങ്ങളും) സംസ്ഥാനത്തു നിലവില്‍ വന്നിട്ടു വര്‍ഷം ഒന്നാകാറായി. കുറ്റത്തിന്‍റെ കാഠിന്യം അനുസരിച്ചു 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്‌യാന്‍ സംസ്ഥാനത്തു ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫിസറെയും അപ്പീല്‍ കേള്‍ക്കാന്‍ ജില്ലാ ജഡ്ജിയുടെ പദവിയില്‍ ഫുഡ് സേഫ്റ്റി അപ്ലറ്റ് ട്രൈബ്യൂണലിനെയും നിയമിക്കുമെന്നും ഭക്ഷ്യ വ്യാപാരികള്‍ക്കും ഭക്ഷ്യ ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും നിര്‍ബന്ധിത റജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുമെന്നുമൊക്കെയായിരുന്നു പ്രഖ്യാപനങ്ങള്‍. അഡ്ജുഡിക്കേറ്റിങ് ഓഫിസറുടെ അധികാരം ആര്‍ഡിഒയ്ക്ക് നല്‍കണോ എഡിഎമ്മിനു നല്‍കണോ എന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ട്രൈബ്യൂണലാണെങ്കില്‍ ഒന്നുമായിട്ടില്ല. വ്യാപാരികള്‍ക്കു ലൈസന്‍സ് നല്‍കണമെങ്കിലും അവരെ സംബന്ധിച്ച കണക്കുകളോ വിവരങ്ങളോ ഒന്നുമില്ല. ലൈസന്‍സ് എടുക്കാന്‍ 2000 രൂപ ഫീസ് നിശ്ചയിച്ചതിനെ വ്യാപാരികള്‍ എതിര്‍ത്തിരിക്കുകയാണ്. ഇത് അടയ്ക്കാന്‍ സാവകാശം നല്‍കാമെന്നും തല്‍ക്കാലം നൂറുരൂപ അടച്ചു റജിസ്‌ട്രേഷന്‍ എടുക്കാനും കഴിഞ്ഞദിവസം മന്ത്രിതലത്തില്‍ വിളിച്ച യോഗത്തില്‍ ധാരണയായിട്ടുണ്ട്. നിയമത്തിന്‍റെ ഭാഗമായി ചെക്‌പോസ്റ്റുകളില്‍ പഴവര്‍ഗങ്ങളിലെ മായം പരിശോധിക്കുമെന്നും പാലിലെ മായം പരിശോധിക്കുന്നതിനുള്ള മൊബൈല്‍ ലാബ് ചെക്‌പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.മായം കണ്ടെത്തിയിട്ടും കേസില്ല; നടപടിയില്ലരണ്ടുവര്‍ഷ കാലയളവില്‍ എറണാകുളം റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കു ലഭിച്ച ഭക്ഷ്യസാംപിളുകള്‍ 9037 ആണ്. ഇതില്‍ 303 സാംപിളുകളില്‍ മാരകമായ തോതില്‍ മായം കണ്ടെത്തിയതായി റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറി പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഒാഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മായം കണ്ടെത്തിയ സാംപിളുകളില്‍ 131 എണ്ണം പ്രിവന്‍ഷന്‍ ഒാഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ട് പ്രകാരം പരിശോധനയ്ക്കു നല്‍കിയവയാണ്. 172 സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും. ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും ഒരു കേസുപോലും റജിസ്റ്റര്‍ ചെയ്തിട്ടിലെ്ലന്നതാണു പുതിയ നിയമത്തിന്‍റെ ‘ഗുണം. മലപ്പുറത്തു നിന്നു ഫെബ്രുവരി 23നു വാങ്ങിയ പാക്കറ്റ് തൈരില്‍ യഥാര്‍ഥ തൈരിനു വേണ്ട ഘടകങ്ങളിലെ്ലന്നു സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പേരോ ലേബലോ ഒന്നുമില്ലാതെ വെറും കവറില്‍ കെട്ടിയാണു തൈരു ലഭിച്ചത്. ഈ സാംപിളില്‍ പാല്‍ കൊഴുപ്പ് 0.5% മാത്രമായിരുന്നു. വഴുതനങ്ങയിലും കാബേജിലും ഓര്‍ഗാനോക്ലോറോ എന്ന കീടനാശിനിയുടെ അവശിഷ്ടങ്ങളും ലാബ് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യവസ്തുക്കളുടെ സാംപിളുകളില്‍ 270 എണ്ണത്തില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്നു വിവരാവകാശനിയമ പ്രകാരം കൊടുത്ത അപേക്ഷയുടെ മറുപടിയില്‍ വ്യക്തമാകുന്നു. ഓര്‍ക്കുക _ പരിശോധനയ്ക്കു ശേഖരിക്കുന്ന സാംപിളുകളുടെ എണ്ണം വളരെ കുറവാണ്. ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും എന്തു നടപടിയെടുത്തു എന്നുമാത്രം ചോദിക്കരുത്; ഒന്നും ചെയ്തിട്ടില്ല. ഉഴുന്നുപരിപ്പില്‍ മുഖത്തിടുന്ന പൗഡര്‍കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടന്ന പരിശോധനകളുടെ ഫലം വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതിലെ വിശദാംശങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഉഴുന്നിനു തിളക്കം കിട്ടാന്‍ മുഖത്തിടുന്ന ടാല്‍ക്കം പൗഡര്‍, ബിരിയാണി ആകര്‍ഷകമാക്കാന്‍ കൃത്രിമനിറം, പത്രത്തിന്‍റെ പേജുകള്‍ ചേര്‍ത്തു ബേക്ക് ചെയ്ത കേക്ക്, പുതിനച്ചമ്മന്തിക്കു പച്ചകൂട്ടാന്‍ കൃത്രിമ നിറം, കൃത്രിമമധുരം ചേര്‍ത്തതും ഫാറ്റ് കുറഞ്ഞതുമായ ഐസ്ക്രീമുകള്‍, ചെറുതേനില്‍ കൃത്രിമനിറവും കൃത്രിമമധുരമായ സുക്രോസും അരിയിലും ബംഗാള്‍ പരിപ്പിലും യൂറിക് ആസിഡ്, എള്ളെണ്ണയില്‍ തവിടെണ്ണ, ഗുണനിലവാരമില്ലാത്ത കൃത്രിമ നെയ്‌യ്, മായം ചേര്‍ത്ത വെളിചെ്ചണ്ണ തുടങ്ങിയവയാണു പട്ടികയിലുള്ളത്. പലയിടങ്ങളില്‍ നിന്നു പല സമയത്തായി ശേഖരിച്ച സാംപിളുകളില്‍ ഒരേ തരത്തിലുള്ള മായം കണ്ടെത്തിയത് ഇതിനു പിന്നില്‍ വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ തെളിവാണ്. ചിക്കന്‍ _ വെജിറ്റബിള്‍ ബിരിയാണി, ചിക്കന്‍ കബാബ്, ചായപ്പൊടി, നേന്ത്രക്കായ _ ചക്ക _ കപ്പ _ ഉരുളക്കിഴങ്ങ് ചിപ്സുകള്‍, വീല്‍ മിഠായി, ചെറുപയര്‍ പരിപ്പ്, തന്തൂരി ചിക്കന്‍, റാഗി, ഹെല്‍ത്ത്മിക്സ് ധാന്യപ്പൊടി, തുവരപ്പരിപ്പ്, പച്ചമുളക് _ തക്കാളി സോസുകള്‍, അച്ചാറുകള്‍, റാഗി, കപ്പ ചിപ്സ്, ബീഫ് ചില്ലി, ബീഫ് ഫ്രൈ, ചിക്കന്‍ മസാല, ബ്രോസ്റ്റ് പൗഡര്‍, കടലപ്പൊടി, മുത്താറി തുടങ്ങിയവയുടെ സാംപിളുകളില്‍ കൃത്രിമനിറങ്ങള്‍ കണ്ടെത്തി. തൂക്കം കൂട്ടാനും മായം ചേര്‍ക്കുന്നുണ്ടെന്നാണു പരിശോധനയില്‍ തെളിഞ്ഞത്. മഞ്ഞപ്പൊടി, ചോളപ്പൊടി, അരിപ്പൊടി, ഗോതന്പുപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയില്‍ മണലും കുരുമുളകു പൊടിയില്‍ അരിപ്പൊടിയും കപ്പപ്പൊടിയും കണ്ടെത്തി. പഴുതുകള്‍ ഒട്ടേറെപല ബ്രാന്‍ഡുകളുടെയും തൈരിന്‍റെ പാക്കറ്റില്‍ തൈര് എന്നു കാണാറില്ല. അങ്ങനെ എഴുതിയാല്‍ നിയമപ്രകാരം ഒട്ടേറെ ഗുണമേന്മാ നിബന്ധനകള്‍ പാലിക്കേണ്ടിവരും. അതൊഴിവാക്കാന്‍ കട്ടിമോര് എന്നാണു ചിലരൊക്കെ കവറിനു പുറത്തെഴുതുന്നത്. കട്ടിമോര് എന്ന വാക്കു നിയമത്തില്‍ എവിടെയുമില്ലാത്തതിനാല്‍ മായം ചേര്‍ത്താലും നടപടിയില്‍ നിന്നു രക്ഷപ്പെടാം. 

വ്യാഴാഴ്‌ച, മാർച്ച് 22

പുതിയ രക്ത ഗ്രൂപ്പുകള്‍ കണ്ടെത്തി


നമ്മള്‍ പഠച്ചു വെച്ച രക്തഗ്രൂപ്പുകളുടെ പേരുകളുടെ പട്ടിക വിപുലപ്പെടുത്താന്‍ സമയമായിരിക്കുന്നു. A, B, AB, O എന്നീ രക്ത ഗ്രൂപ്പുകളെ മാത്രമെ എല്ലാവര്‍ക്കും രക്തഗ്രൂപ്പുകള്‍ എന്ന പേരില്‍ അറിയുകയുള്ളു. എന്നാല്‍ അത് തിരുത്താന്‍ സമയമായിരിക്കുന്നു. പുതുതായി കണ്ടെത്തിയിരിക്കുന്ന രക്തഗ്രൂപ്പുകള്‍ ലാഞ്ചെറീസ് (Langereis), ജൂനിയര്‍ (Junior) എന്നിവയാണ്. സാധാരണ എല്ലാവര്‍ക്കു മറിയുന്ന ഗ്രൂപ്പുകളെ മാത്രം പരിഗണിച്ച് ഇവയ്ക്ക് പുറത്തുള്ള ഗ്രൂപ്പുകളെ ഗൗരവമായി പരിഗണിക്കാത്തതാണ് രക്തം മാറ്റത്തിനിടെ ഉണ്ടാകുന്ന മരണങ്ങള്‍ക്ക് കാരണം എന്ന് ഗവേഷകര്‍ പറയുന്നു.
ജൂണിയര്‍ നെഗറ്റീവ് രക്തം അപൂര്‍വമാണെന്നും ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജപ്പാനിലെയും യൂറോപ്പിലെയും ജിപ്‌സികള്‍ക്കിടയിലാണ് പുതിയ രക്ത വിഭാഗങ്ങള്‍ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. ജപ്പാനില്‍ 50,000ത്തോളം പേര്‍ ജൂനിയര്‍ നെഗറ്റീവ് വിഭാഗത്തില്‍ (Junior -ve)ഉണ്ടെന്നാണ് കണക്കുകള്‍. സ്താനാര്‍ബുദം അടക്കമുള്ള അര്‍ബുദ ഗവേഷണത്തിന് പുതിയ രക്ത ഗ്രൂപ്പുകളുടെ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ രക്തവിഭാഗങ്ങള്‍ കൂടി കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഡഫി, കിഡ്, ഡിയാഗോ എന്നിവ അടക്കം 28 തരം രക്തങ്ങള്‍ക്കാണ് ഇപ്പോള്‍ അംഗീകാരമുളളത്. പുതിയ കണ്ടെത്തല്‍ ഈ വിഭാഗത്തിലേക്ക് കൂടുതല്‍ ഗ്രൂപ്പുകളെ കൂട്ടിച്ചേര്‍ക്കാന്‍ സഹായകമാകും.
ലാഞ്ചെറീസ്, ജൂനിയര്‍ എന്നീ രക്ത വിഭാഗങ്ങള്‍ക്ക് കാരണമാകുന്ന മാംസ്യങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. വെര്‍മൗണ്ട് സര്‍വകലാശാലയിലെ ബ്രയാന്‍ ബല്ലിഫും സംഘവുമാണ് മാംസ്യങ്ങലെ കണ്ടെത്തിയിരിക്കുന്നത്.

ബുധനാഴ്‌ച, ഫെബ്രുവരി 15

ആരോഗ്യത്തിന് ഉചിതം ജൈവാഹാരം




Slide Show Image

1. ഉചിതം ജൈവാഹാരം

ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചെടുത്ത ഭക്ഷ്യവസ്തുക്കളിലേയ്ക്കുതിരിയുന്നത് ആരോഗ്യത്തിനും ഭൂമിക്കും ഗുണകരമാണ്. വിലവര്‍ധന കാരണം എല്ലായിപ്പോഴും ഇവയെ ആശ്രയിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. 50ശതമാനം മുതല്‍ 100 ശതമാനംവരെ വിലകൂടുതലാണ് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ക്ക് നല്‍കേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി അവയെങ്കിലും ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതാകും ഉചിതം.
Slide Show Image

2. ജൈവ ആപ്പിള്‍

നാരുകളേറെയടങ്ങിയ പഴമാണ് ആപ്പിള്‍. തൊലികളയാതെ കഴിക്കുമ്പോഴാണ് അതിന്റെ ഗുണം ലഭിക്കുക. കാന്‍സര്‍, ഹൃദ്‌രോഗം തുടങ്ങിയവ തടയാന്‍ കഴിവുള്ള ബീറ്റ കരോട്ടിന്‍ പോലുള്ളവ ആപ്പിളിന്റെ തൊലിയിലാണ് കൂടുതല്‍ അടങ്ങിയിട്ടുള്ളത്. എന്നാല്‍ കീടനാശിനികള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുള്ളതും തൊലിയില്‍തന്നെയാണ്. അതിനാല്‍തന്നെ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ ഉപയോഗിക്കുകയാകും ഉചിതം. കൂടുതല്‍ വിലനല്‍കി ഇവ വാങ്ങാന്‍ കഴിയാത്തവര്‍ നന്നായി കഴുകി ഉപയോഗിക്കേണ്ടതാണ്. പൈപ്പിനടിയില്‍ വെച്ച് വെള്ളം തുറന്നുവിട്ട് ശക്തിയായി അമര്‍ത്തി കഴുകിയെടുത്താല്‍ കീടനാശിനിയുടെ അളവ് കുറക്കാന്‍ കഴിയും.
Slide Show Image

3. കാപ്‌സിക്കം, മല്ലിയില

കാപ്‌സിക്കം പോലുള്ള മുളകുകള്‍, മല്ലിയില, പുതിനയില തുടങ്ങിയ ഇലക്കറികള്‍ തുടങ്ങിയവയില്‍ വളരെയധികം കീടനാശിനികള്‍ ഉണ്ടാകും. കീടനാശിനിയുടെ അളവുകൂടുതലുള്ളതിനെ വേര്‍തിരിച്ചുകാണിക്കുന്ന 'ഡെര്‍ട്ടി ഡസ'നില്‍പ്പെട്ട ഭക്ഷ്യവിഭവങ്ങളാണിവ. 2004-ല്‍ അമേരിക്കയില്‍ നടത്തിയ പരിശോധനയില്‍ 49 തരം കീടനാശിനികള്‍ ഇവയില്‍നിന്ന് കണ്ടെത്തിയിരുന്നു. കീടനാശിനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇവയില്‍ ഇപ്പോഴും തെളിക്കുന്നവ ആരോഗ്യത്തെ അപകടപ്പെടുത്തുന്നതാണ്.
Slide Show Image

4. സ്‌ട്രോബറീസും ചെറികളും

സ്‌ട്രോബറി, പ്ലം, ചെറി തുടങ്ങിയ പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത്തരം പഴങ്ങളില്‍ കീടനാശിനികളുടെ അളവ് ഏറെയാണെന്ന് ശ്രസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. പ്രാദേശികമായി ഉല്‍പാദിപ്പിച്ചവ വാങ്ങുന്നതുവഴി കീടനാശിനിയുടെ അളവ് കുറയ്ക്കാന്‍ കഴിയും. പ്രാദേശികമായി കൃഷിചെയ്‌തെടുത്തവ കൂടുതല്‍ ' ഫ്രഷ്' ആയിരിക്കുകയും ചെയ്യും.
Slide Show Image

5. പിയര്‍

മാര്‍ദ്ദവമുള്ള തൊലിയുള്ള പിയര്‍ പോലുള്ള പഴങ്ങളിലും വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ കഴിഞ്ഞാല്‍ അമേരിക്കയില്‍ ഏറ്റവും ജനസമിതിനേടിയ പഴമാണിത്. കലോറി കുറഞ്ഞതായതിനാല്‍ സ്‌നാക്‌സുകള്‍ക്കു പകരമായി ധാരാളം ഇവ ഉപയോഗിച്ചുവരുന്നു. അമേരിക്കയില്‍ നടത്തിയ പരിശോധനയില്‍ 30 തരം കീടനാശിനികളാണ് ഈ പഴങ്ങളില്‍ കണ്ടെത്തിയത്. ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവ മാത്രം ഉപയോഗിക്കുകയാകും ഉചി
Slide Show Image

6. മുന്തിരി

വൈറ്റമിന്‍ സിയും കെയും മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിലാണെങ്കില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ഇത് വളരെ നല്ലതാണ്. അതിനാല്‍തന്നെ മുന്തിരി നമ്മുടെ ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കാന്‍ പാടില്ല. പക്ഷേ, കീടനാശിനികള്‍ ഏറെതെളിക്കുന്നതും അവയെല്ലാം കഴുകികളയാന്‍ ബുദ്ധിമുട്ടുള്ളവയുമാണ് ഈ പഴങ്ങള്‍. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഭക്ഷിക്കാന്‍ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവതന്നെയാണ് ഉചിതം. അല്ലാത്ത പക്ഷം വെള്ളത്തില്‍ ഉപ്പുചേര്‍ത്ത് ഏറെനേരം വെച്ച് നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം.
Slide Show Image

7. ചീര, കാബേജ്

പ്രോട്ടീന്‍, വൈറ്റമിന്‍ എ, സി, ഇ, കെ, ബി6 എന്നിവയും കാല്‍സ്യം, അയേണ്‍, മഗ്നീസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയതാണ് ചിര. പക്ഷേ, 57തരം കീടനാശിനികള്‍ ചിരയിലും 51തരം കീടനാശിനികള്‍ കാബേജിലും അടങ്ങിയിട്ടുണ്ടെടന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ചവയോ സ്വന്തം തൊടിയില്‍ നട്ടുവളര്‍ത്തിയവയോ ഉപയോഗിക്കുന്നതാ
ണ് ഉചിതം.
Slide Show Image

8. ഉരുളന്‍കിഴങ്ങ്, കാരറ്റ്

വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, മാംഗനീസ്, നാരുകള്‍ എന്നിവ അടങ്ങിയതാണ് ഇവ. പാതിവേവിച്ച ഉരുളന്‍കിഴങ്ങില്‍ 161 പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാരറ്റിലാകട്ടെ വൈറ്റമിന്‍ എ, കെ, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ് കാരറ്റും ഉരുളന്‍കിഴങ്ങും. അതിനാല്‍തന്നെ ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
Slide Show Image

9. പാല്

പിറ്റിയൂട്ടറി ഗ്രന്ഥിയെ ഉത്തേജിപ്പിച്ച് കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് ഹോര്‍മോണുകള്‍(rBGH) ഉപയോഗിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് മനുഷ്യന് ഹാനികരമാണോ? ശാസ്ത്രജ്ഞരുടെ അഭിപ്രായം ഹാനികരമല്ലെന്നാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഈ പാല്‍ നല്‍കാതിരിക്കുന്നതാണ് ഉചിതം. ആന്റിബയോട്ടിക്കുകളോ ഹോര്‍മോണുകളോ നല്‍കാതെ ഉല്‍പാദിപ്പിച്ച പാലാണ് നല്ലത്. അവ എവിടെ ലഭിക്കുമെന്നത് തികച്ചും പ്രാദേശികമായ കാര്യമാണ്.
Slide Show Image

10. ഇറച്ചി

ഫാമുകളില്‍ വളര്‍ത്തുന്ന മാടുകളില്‍ ഹോര്‍മോണ്‍ കുത്തിവെക്കുന്നത് വ്യാപകമാണ്. പെട്ടന്ന് വളരുന്നതിനും തടിച്ചുകൊഴുക്കുന്നതിനുമാണിത്. മനുഷ്യന് ഇത് ഹാനികരമാണോ എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ പഠനങ്ങളൊന്നും വന്നിട്ടില്ല. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പാക്കറ്റുകളില്‍ ലഭിക്കുന്ന ഇറച്ചികള്‍ ഇത്തരത്തിലുള്ളതാകാനുള്ള സാധ്യത കൂടുതലാണ്.
Slide Show Image

12. ബേബി ഫുഡ്

കുട്ടികളുടെ പ്രതിരോധശേഷി വികസിക്കാത്തതിനാല്‍ മുതിര്‍ന്നവരേക്കാള്‍ കീടനാശിനികള്‍ കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാം. ടിന്നിലട്ച്ച് ലഭിക്കുന്നവയേക്കാള്‍ പ്രാദേശികമായി വികസിപ്പിച്ചെടുത്തവ മാത്രം നല്‍കുന്നതാണ് ഏറ്റവും നല്ലത്. മുലപ്പാലാണ് ഏറ്റവും യോജിച്ചത്. റാഗി, ഗോതമ്പ് തുടങ്ങിവ ഉപയോഗിക്കുമ്പോഴും സൂക്ഷിച്ച് നല്‍കുക.
Slide Show Image

13. ജൈവ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയുക

ജൈവഉല്‍പ്പന്നങ്ങളാണെന്ന വ്യാജേന വപണിയില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ലഭിക്കും. വ്യക്തമായ സര്‍ട്ടിഫിക്കേഷനാണ് തിരിച്ചറിയാനുള്ള ഏക പോംവഴി. പാക്കറ്റുകള്‍ക്കുപുറത്ത് വ്യക്തമായി ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തിയി
Slide Show Image

14. പ്രാദേശികമായി വികസിപ്പിച്ചവ

പ്രാദേശികമായി കൃഷിചെയ്യുന്ന നിരവധി പച്ചക്കറികളും പഴങ്ങളും ലഭ്യമാണ്. തൊലികളഞ്ഞ് ഉപയോഗിക്കുന്നവയായ പപ്പായ, വാഴപ്പഴം, മാമ്പഴം, കൈതച്ചക്ക, സവോള, കുമ്പളം, മത്തന്‍ തുടങ്ങി നിരവധി വിളകള്‍ നമുക്ക് ലഭ്യമാണ്. ഇവയില്‍ കീടനാശിനി ഉണ്ടെങ്കില്‍തന്നെ നമ്മെ ബാധിക്കില്ലെന്ന് അ
Slide Show Image

16. ജൈവ ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിയുക

* 100ശതമാനം ഓര്‍ഗാനിക്: ക്രിത്രിമവസ്തുക്കളൊന്നും ഉപയോഗിക്കാത്തവയാണിവ.

* ഓര്‍ഗാനിക്: 95 ശതമാനം ജൈവകൃഷിയിലൂടെ സംസ്‌ക്കരിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍.

* മെയ്ഡ് വിത്ത് ഓര്‍ഗാനിക് ഇന്‍ഗ്രീഡിയന്റസ്: 70ശതമാനം ജൈവരീതിയില്‍ വികസിപ്പിച്ചതായിരിക്കും ഇവ.

* ബീഫ്, ചിക്കന്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവ 'ഓര്‍ഗാനിക്' ആണെങ്കില്‍ ആന്റിബയോട്ടിക്കുകളോ ഹോര്‍മോണുകളോ നല്‍കാതെ ഉല്‍പാദിപ്പിച്ചവയാകും.
Slide Show Image

17. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ ലഭിക്കുന്നു. പ്രാദേശികമായി കൃഷിചെയ്യുന്നവയാണെങ്കില്‍ കീടനാശിനിയില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയും. സ്വന്തം തൊടിയിലോ, അല്ലെങ്കില്‍ നാം നേരിട്ട് കാണുന്ന കൃഷിയിടങ്ങളിലൊ ആകുമ്പോള്‍ വിശ്വസിച്ച് ഉപയോഗിക്കാം.

ഹെല്‍ത്ത് ഡസ്‌ക്
കടപ്പാട് മാതൃഭൂമി

തിങ്കളാഴ്‌ച, ജനുവരി 23

പുകവലി നിര്‍ത്തണോ........ ?

പുകവലി ഉപേക്ഷിക്കണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ഇത്
മാറ്റിയെടുക്കുക അല്‍പം ബുദ്ധിമുട്ടു തന്നെയാണ്. ഒരിക്കല്‍ അടിമപ്പെട്ടു
കഴിഞ്ഞാല്‍ കുറച്ചു പ്രയാസപ്പെട്ടാലേ ഈ ശീലം മാറ്റിടെയുക്കാനാവൂ. പുകവലി
ഉപേക്ഷിക്കാനുള്ള ചില കുറുക്കു വഴികളിതാ,

പുക വലിക്കാന്‍ തോന്നുമ്പോള്‍ ചൂയിംഗ് ഗം ചവയ്ക്കുക. ഇത് പുകവലിക്കുള്ള
പ്രവണത കുറയ്ക്കും. എന്നാല്‍ അമിതമായി ചൂയിംഗ് ഗം ഉപയോഗിക്കുന്നതും
ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നോര്‍ക്കുക. മിന്റ് അടങ്ങിയ ചൂയിംഗ് ഗം
ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

സിഗരറ്റിന് പകരം ചോക്ലേറ്റ് ഉപയോഗിച്ചു നോക്കൂ. ഡാര്‍ക്
ചോക്ലേറ്റുകളായിരിക്കും ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. പുകവലിക്കാന്‍
തോന്നുമ്പോള്‍ ചോക്ലേറ്റ് വായിലിട്ടാല്‍ ഒരു പരിധി വരെ ഗുണമുണ്ടായേക്കും.

പെരുഞ്ചീരകവും പുക വലിക്കു പകരം നില്‍ക്കുന്ന വസ്തുവാണ്. സിഗരറ്റ്
വലിക്കാന്‍ തോന്നുമ്പോള്‍ അല്‍പം പെരുഞ്ചീരകം വായിലിടുക. സിഗരറ്റിനെ
മറന്നു കളയൂ.

പുക വലിക്കാന്‍ തോന്നുമ്പോള്‍ പഴം, ആപ്പിള്‍ തുടങ്ങിയ എന്തെങ്കിലും
കഴിക്കുന്ന ശീലം ഉണ്ടാക്കുക. ഇത് പുകവലി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു
വഴിയാണ്.

പുകവലി തീരെ ഉപേക്ഷിക്കാനാകാത്തവര്‍ പുകയില്ലാത്ത സിഗരറ്റ് ഉപയോഗിക്കാന്‍
ശ്രമിക്കണം. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധി വരെയെങ്കിലും
കുറയ്ക്കാന്‍ സഹായിക്കും

തിങ്കളാഴ്‌ച, ഡിസംബർ 19

പ്രഥമശുശ്രൂഷ- അറിഞ്ഞിരിക്കേണ്ടവ.


അപകടമരണവാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങളില്ല.തക്കസമയത്ത്‌ പ്രഥമശുശ്രൂഷ ലഭിക്കുകയാണെങ്കില്‍ ഇവയില്‍ പല ജീവനും രക്ഷിക്കാമായിരുന്നു. അപകടരംഗത്ത്‌ പകച്ചു നില്‍ക്കാതെ,വൈദ്യ സഹായം ലഭിക്കുന്നതിനുമുമ്പുള്ള അടിയന്തിര പരിചണം നല്‍കാനുള്ള പരിശീലനം എല്ലാവര്‍ക്കും ലഭിച്ചിരിക്കണം. അതിനു സഹായകരമായ ഏതാനും പ്രഥമശുശ്രൂഷകള്‍ പരിചയപ്പെടാം. 
മുറിവുകള്‍ 
മുറിവുകള്‍ പലതരത്തില്‍ സംഭവിക്കാറുണ്ട്‌. വീഴ്‌ച കൊണ്ടോമൂര്‍ച്ചയില്ലാത്ത വസ്‌തുക്കള്‍കൊണ്ടുള്ള അടികൊണ്ടോ ഉണ്ടാകുന്ന മുറിവുകള്‍ മൂലം ത്വക്കിലും തൊട്ടു താഴെയുമുള്ള കലകളിലെയും രക്‌തക്കുഴലുകള്‍ പൊട്ടുവാനിടയുണ്ട്‌. ചിലപ്പോള്‍ മുറിവിനു ചുറ്റുമായി നീര്‍ക്കെട്ടും നിറവ്യത്യാസവും ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ട പരിചണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
മുറിവുപറ്റിയ ആളെ സൗകര്യമായ വിധത്തില്‍ ഇരുത്തുകയോ കിടത്തുകയോ ചെയ്യുക. ഇരിക്കുമ്പോള്‍ രക്‌തസ്രാവത്തിന്റെ വേഗം കുറഞ്ഞിരിക്കും. കിടത്തുമ്പോള്‍ ഈ വേഗം വളരെ കുറവായിരിക്കും.
രക്‌തസ്രാവം ഉണ്ടാകുന്ന ഭാഗം ഉയര്‍ത്തി വയ്‌ക്കുക. ഇത്‌ രക്‌തവാര്‍ച്ച കുറയ്‌ക്കും. കൈയോ കാലോ ഒടിഞ്ഞുണ്ടാകുന്ന മുറിവാണെങ്കില്‍ഇങ്ങനെ ഉയര്‍ത്തി വയ്‌ക്കരുത്‌. രക്‌തം കട്ടപിടിച്ചിട്ടുണ്ടെങ്കില്‍ അത്‌നീക്കം ചെയ്യരുത്‌. മുറിവിനുള്ളില്‍ പുറമെ നിന്നുള്ള എന്തെങ്കിലുംവസ്‌തുക്കള്‍ ഇരിപ്പുണ്ടെങ്കില്‍ അവ എടുത്തുകളയുകയോ വൃത്തിയുള്ളതുണികൊണ്ട്‌ തുടച്ചു മാറ്റുകയോ ചെയ്യുക.
മുറിവ്‌ ആഴത്തിലുള്ളതല്ലെങ്കില്‍ സോപ്പും ശുദ്ധജലവുംകൊണ്ട്‌ കഴുകിവൃത്തിയുള്ള തുണി വച്ചുകെട്ടുക. മുറിവില്‍കൂടി പകരുന്ന ടെറ്റനസ്‌ രോഗബാധ തടയുന്നതിനുള്ള കുത്തിവയ്‌പ് എടുക്കണം. വലിയ മുറിവുകള്‍ക്ക്‌ അടിയന്തരമായി ആശുപത്രിയിലെത്തിക്കുക. മുള്ള്‌,കുപ്പിച്ചില്ല്‌ തുടങ്ങിയവകൊണ്ടുള്ള മുറിവ്‌ മുറിവ്‌ ഗുരുതരമല്ലെങ്കില്‍ വലിയ ഒരു സൂചിയുടെ സഹായത്തോടെ അത്‌ നീക്കം ചെയ്യാം. ഉപയോഗിക്കുന്നതനുമുമ്പ്‌ സൂചി തിളക്കുന്ന വെള്ളത്തിലിടുകയോതീനാളത്തില്‍ കാണിക്കുകയോ ചെയ്യുക. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകുക. ടെറ്റനസ്‌ കുത്തിവയ്‌പ് എടുത്തിട്ടില്ലെങ്കില്‍ എടുക്കുക. ആഴത്തിലുള്ള മുറിവാണെങ്കില്‍ സ്വയം ചികിത്സയ്‌ക്ക് മുതിരരുത്‌. വൈദ്യസഹായം തേടുക. വയറിലോ ഉദരഭിത്തിയിലോ മുറിവേറ്റാല്‍ ആന്തരാവയങ്ങള്‍പുറത്തേക്കു തള്ളിയിട്ടില്ലെങ്കില്‍ മുറിവേറ്റ ആളെ മലര്‍ത്തിക്കിടക്കുക. കാല്‍മുട്ടുകള്‍ മടക്കി ഉയര്‍ത്തി വയ്‌ക്കുക. മുറിവിന്റെ അഗ്രങ്ങള്‍ ചേര്‍ന്നിരിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.
 
മുറിവില്‍കൂടി ആന്തരികാവയവങ്ങള്‍ പുറത്തേക്കു തള്ളിയിട്ടുണ്ടെങ്കില്‍ തിരികെ അകത്താക്കാന്‍ ശ്രമിക്കരുത്‌. വൃത്തിയുള്ള തുണികൊണ്ട്‌ ആ ഭാഗം പൊതിയുക. മുറിവേറ്റ ആള്‍ക്ക്‌ കുളിരാതെ പുതപ്പിക്കുക.ഉദരഭാഗത്ത്‌ അനാവശ്യമായി മര്‍ദം കൊടുക്കരുത്‌. കഴിക്കാന്‍ ഒന്നുംകൊടുക്കേണ്ടതില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കുക. മൂക്കില്‍നിന്ന്‌ രക്‌തം വരികയാണെങ്കില്‍ വായിലൂടെ ശ്വസിക്കാന്‍ രോഗിയോട്‌ ആവശ്യപ്പെടുക. മൂക്ക്‌ ചീറ്റാനനുവദിക്കരുത്‌. രക്‌തം നിന്നില്ലെങ്കില്‍ ഐസ്‌ ബാഗുകൊണ്ട്‌ തണുപ്പിക്കുക. പഞ്ഞിയോ തുണിയോ മൂക്കില്‍ തിരുകരുത്‌.
ചതവ്‌ 
ചതവേറ്റ ഭാഗത്ത്‌ കലശലായനീറ്റലും വേദനയും ഉണ്ടാകും. രക്‌തംകട്ടകെട്ടിയിരിക്കും. വേദന കുറയ്‌ക്കാന്‍ ഐസ്‌ വെച്ചുകെട്ടുകയോ തണുത്ത ജലത്തില്‍ മുക്കിപ്പിഴിഞ്ഞ്‌ തുണി വെച്ചുകെട്ടുകയോ വേണം.
അസ്‌ഥിഒടിഞ്ഞാല്‍ അപകടം സംഭവിച്ച സ്‌ഥലത്തു വച്ചുതന്നെപ്രഥമശുശ്രുഷ ആരംഭിക്കണം. മുറിവില്‍നിന്ന്‌ രക്‌തസ്രാവമുണ്ടെങ്കില്‍ ആദ്യം അതിനുള്ള പ്രഥമശുശ്രൂഷ നല്‍കുക. രക്‌തസ്രാവം ഗുരുതരമല്ലെങ്കില്‍ ഒടിഞ്ഞ അവയവം ചലിക്കാനനുവദിക്കാതെ സംരക്ഷണം നല്‍കുക. ഒടിഞ്ഞ ഭാഗം സ്വതന്ത്രമായി ചലിച്ച്‌ ഒടിവ്‌ ഗുരുതരമാകാത്ത വിധത്തില്‍ അവയവത്തിന്‌ നിശ്‌ചലത വരുത്തണം. മുറിഞ്ഞ അസ്‌ഥിയോ അസ്‌ഥിസന്ധിയോ ശരിയായ രീതിയില്‍ കൈകാര്യം ചെയ്‌തില്ലെങ്കില്‍ അത്‌ പേശികള്‍ക്കും നാഡികള്‍ക്കും ഗുരുതരമായ കേടുവരുത്തും. ഒടിവുപറ്റിയ സ്‌ഥലത്തിന്‌ അനക്കം തട്ടാതെ സൂക്ഷിക്കാന്‍ ചീളി ഉപയോഗിക്കാം. ശരീരത്തില്‍ ചീളിയോടു ചേര്‍ന്നിരിക്കുന്ന ഭാഗം മിനുസമുള്ളതായിരിക്കണം.
കൈയാണ്‌ ഒടിഞ്ഞതെങ്കില്‍ സ്ലിങ്ങില്‍ തൂക്കിയിടണം.ഒരുതരത്തിലുമുള്ള വൈകല്യങ്ങള്‍ പരിഹരിക്കാന്‍ പ്രഥമശുശ്രൂഷകന്‍ശ്രമിക്കരുത്‌. അസ്‌ഥി ഒടിഞ്ഞ്‌ ത്വക്കില്‍ മുറിവുണ്ടക്കിക്കൊണ്ട്‌പുറത്തേക്ക്‌ തള്ളിനല്‌കുന്നുവെങ്കില്‍ അണുവിമുക്‌തമാക്കിയ തുണികൊണ്ട്‌ പൊതിഞ്ഞ്‌ മുറിവേറ്റയാളെ ഉടന്‍ ആശുപത്രിയിലെത്തിക്കുക. കഴുത്തിനോ മുതുകിനോ ഒടിവുണ്ട്‌ എന്ന്‌ സംശയിക്കുന്നുവെങ്കില്‍ മുറിവേറ്റയാളെ അനക്കാതെനിവര്‍ത്തിക്കിടത്തണം. ഒരിക്കലും ഒരാളായിട്ട്‌ അയാളെ കോരിയെടുക്കരുത്‌. ഇങ്ങനെ ചെയ്യുമ്പോള്‍ ചിലപ്പോള്‍ പകുതി ഒടിഞ്ഞിരിക്കുന്ന നട്ടെല്ല്‌ റ പോലെ വളഞ്ഞ്‌ പൂര്‍ണ്ണമായും ഒടിഞ്ഞ്‌ സുഷുമനയ്‌ക്ക് ക്ഷതം ഏല്‍ക്കാനും ശരീരം തളര്‍ന്നുപോകാനും സാധ്യതയുണ്ട്‌. ചുരുങ്ങിയത്‌ 6 പേരെങ്കിലും കൂടി അപകടമേറ്റയാളെ പൊക്കിയെടുത്ത്‌ സ്‌ട്രെച്ചറിലോ മറ്റോ നിവര്‍ത്തിക്കിടത്തികഴുത്തിനുതിരുവശവും കാലുകള്‍ക്കിരുവശവും മണല്‍ക്കിഴിയോ തലയണയോവെച്ച്‌ യാത്രയില്‍ നട്ടെല്ലിന്‌ ഇളക്കം തട്ടാതെ ആശുപത്രിയില്‍ എത്തിക്കുക.
പൊള്ളലേറ്റാല്‍ 
പൊള്ളലുകള്‍ പലതരത്തില്‍ സംഭവിക്കാം. ഈര്‍പ്പരഹിതമായ പൊള്ളലുകളെ ബേണ്‍സ്‌ എന്നും തിളച്ച ദ്രാവകങ്ങള്‍കൊണ്ടുണ്ടാകുന്ന പൊള്ളലുകളെ സ്‌കാള്‍ഡ്‌സ് എന്നും പറയും. വസ്‌ത്രത്തിനു തീപിടിച്ചാലുടനെ തീയോടുകൂടി ഓടരുത്‌. കാറ്റുതുട്ടുമ്പോള്‍ തീ കൂടുതല്‍ ആളിക്കത്തും. ഉടനെ നിലത്തുകിടന്നുരുളുകയോ ചാക്കോ പുതപ്പോ എടുത്തു പൊതിഞ്ഞോ തീകെടുത്തുക. പൊള്ളല്‍ നിസ്സാരമാണെങ്കില്‍ പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തില്‍ മുക്കിവയ്‌ക്കുകയോ ആ ഭാഗം തണുത്ത വെള്ളമോ ഐസോ കൊണ്ടോ തണുപ്പിക്കുകയോചെയ്യുക. നേര്‍ത്ത സോഡിയം ബൈകാര്‍ബണേറ്റ്‌ ലായനിയില്‍ മുക്കിയ തുണിയോ പഞ്ഞിയോ പൊള്ളലേറ്റ ഭാഗത്ത്‌ വയ്‌ക്കുന്നത്‌ വേദന കുറയ്‌ക്കും. പൊള്ളലേറ്റ ഭാഗം കൈകൊണ്ട്‌ തുടയ്‌ക്കരുത്‌. പൊള്ളിയ ഭാഗത്ത്‌ ഒട്ടിപ്പിടിരിച്ചിരിക്കുന്ന വസ്‌ത്രങ്ങള്‍ വലിച്ചിളക്കി മാറ്റരുത്‌.
ഔഷധങ്ങളോ ഓയിന്റ്‌മെന്റുകളോ ചാണകമോ ലോഷനോ ഒന്നും മുകളില്‍ പൂശാന്‍ പാടില്ല. പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട്‌ മൂടുക. പൊള്ളലേറ്റ ഭാഗം ചലിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യുക.പൊള്ളലേറ്റ ആള്‍ക്ക്‌ ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക. വൈദ്യസഹായം നാലുമണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേലഭ്യമാകുകയുള്ളു എങ്കില്‍ ഉപ്പിട്ട വെള്ളം കുടിക്കാന്‍ കൊടുക്കുക. രണ്ട്‌ടംബ്ലര്‍ വെള്ളത്തില്‍ അര ടീസ്‌പൂണ്‍ സോഡാപ്പൊടികൂടി ചേര്‍ക്കാം. പഞ്ചസാര ചേര്‍ത്ത്‌ കടുപ്പം കുറഞ്ഞ ചായകൊടുക്കാം. തുടര്‍ന്ന്‌ വൈദ്യസഹായം തേടുക.
ആസിഡ്‌ വീണ്‌ പൊള്ളിയാല്‍ 
പെട്ടെന്നുതന്നെ ആ ഭാഗം ധാരാളം ശുദ്ധജലം ഉപയോഗിച്ച്‌ നന്നായികഴുകുക. കഴുകി വരുന്ന വെള്ളം ശരീരത്തിന്റെ മറ്റു ഭാഗത്ത്‌ വീഴാതെശ്രദ്ധിക്കണം. ക്ഷാരസ്വഭാവമുള്ള ഒരു നേര്‍ത്ത ദ്രാവകം അതിനുമേല്‍ഒഴിക്കുന്നതും നല്ലതാണ്‌.
ഷോക്കേറ്റാല്‍ 
ഷോക്കേറ്റ ആളെ ഒരു കാരണവശാലും നേരിട്ട്‌ തൊടാന്‍ പാടില്ല. മെയിന്‍ സ്വിച്ചോ മറ്റു പ്രധാന സ്വിച്ചോ ഓഫ്‌ ചെയ്യുക. ഉണങ്ങിയ കമ്പ്‌മരക്കഷണംമരക്കാലുള്ള കുട എന്നിവയിലേതെങ്കിലും ഉപയോഗിച്ച്‌ ഷോക്കേറ്റ ആളിനെ വൈദ്യുതകമ്പിയില്‍നിന്നും വിടുവിക്കുക. ഇതൊന്നും കിട്ടിയില്ലെങ്കില്‍ ഉണങ്ങിയ തുണിയോ ന്യൂസ്‌ പേപ്പറോ ഷോക്കേറ്റ ആളുടെ ശരീരത്തിലിട്ട്‌ അതിനുമേല്‍ അടിച്ച്‌ പിടിവിടുവിക്കാം. റബര്‍ ചെരിപ്പിട്ട്‌ വേണം ഈപ്രവൃത്തികളെല്ലാം ചെയ്യാന്‍.
അല്ലെങ്കില്‍ പുസ്‌തകമോ തുണിയോ പേപ്പറോ നിലത്തിട്ട്‌ അതില്‍നിന്നുകൊണ്ട്‌ ഭൂസമ്പര്‍ക്കിമില്ലാതെ വേണം വിടുവിക്കാന്‍ ശ്രമിക്കേണ്ടത്‌. ഷോക്കേറ്റ ആള്‍ ശരിയായി ശ്വാസോച്‌ഛ്വാസം ചെയ്യുന്നില്ലെങ്കില്‍ കൃത്രിമ ശ്വാസോച്‌ഛ്വാസം നല്‍കുക. ശ്വാസം സാധാരണ നിലയിലാകുന്നതുവരെ ഇതു തുടരണം.
പാമ്പു കടിയേറ്റാല്‍ 
പാമ്പുകടിയേറ്റാല്‍ ആദ്യം മുറിവുകളുടെ രീതി നോക്കുക.വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച്‌ രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം,ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നവയ്‌ക്കനുസരിച്ച്‌ നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. ഉടന്‍ ചെയ്യേണ്ടത്‌:
പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌. 
കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെവ്യാപിക്കാന്‍ ഇതു കാരണമാകും. ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ തന്നെ (സാരിയോമുണ്ടോതോര്‍ത്തോ) അരിക്‌ കീറികടിയേറ്റ ഭാഗത്തിന്‌ മുകളില്‍ മുറുകെ കെട്ടുക. രക്‌തചംക്രമണം തടസപ്പെടും വിധം ആവശ്യമായ മുറുക്കത്തിലാണ്‌ കെട്ടേണ്ടത്‌. അരമണിക്കൂറിലൊരിക്കല്‍ കെട്ടഴിച്ച്‌ ഝ മിനിട്ട്‌ രക്‌തചംക്രണം അനുവദിക്കണം. ആശുപത്രിയിലെത്തി പ്രതിവിഷംകുത്തിവയ്‌ക്കുന്നതുവരെ ഇത്‌ തുടരുക. മൂന്നുമണിക്കുറിനുശേഷവും വിഷബാധയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കില്‍ കെട്ടഴിച്ചു വിടാം.
കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്‌തം ഞെക്കിക്കളയുകയും ശുദ്ധജലമോ പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ ലയിപ്പിച്ച്‌ ഇരുണ്ട ചുവപ്പുനിറത്തിലാക്കിയ വെള്ളമോ ഉപയോഗിച്ച്‌ കഴുകുക. മുറിവേറ്റ ഭാഗത്ത്‌ തണുത്ത വെള്ളം ധാര ചെയ്യുകയോ ഐസ്‌ വെയ്‌ക്കുകയോ ചെയ്‌താല്‍ വിഷം വ്യാപിക്കുന്നത്‌ മന്ദഗതിയിലാകും. വേദന കുറയും. എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.
വെള്ളത്തില്‍ മുങ്ങിപ്പോകല്‍ 
വെള്ളത്തില്‍ വീണ ആളെ കരയ്‌ക്കെത്തിച്ച്‌ വായ്‌ പിളര്‍ന്ന്‌വായിലെന്തെങ്കിലും കടന്നിട്ടുണ്ടെങ്കില്‍ അത്‌ നീക്കം ചെയ്യണം. സ്വയംശ്വസിക്കുന്നില്ലെങ്കില്‍ വായോട്‌ വായ്‌ ചേര്‍ത്ത്‌ വെച്ച്‌കൃത്രിമശ്വാസോച്‌ഛ്വാസം നല്‍കണം. ചിലപ്പോള്‍ വയറില്‍ വെള്ളമുള്ളതുകൊണ്ട്‌ ചര്‍ദ്ദിക്കാന്‍ സാധ്യതയുണ്ട്‌. അങ്ങനെ ചര്‍ദ്ദിക്കുകയാണെങ്കില്‍ തലയുടെ ഭാഗം അല്‌പം താഴ്‌ത്തി മുഖം ഒരു വശത്തേക്കു ചരിച്ചു വച്ച്‌ ആ വെള്ളം മുഴുവന്‍ പുറത്തേക്കു പോകാന്‍ അനുവദിക്കുക. ഹൃദയസ്‌പന്ദനം നിന്നതായി കണ്ടാല്‍ നെഞ്ചിന്റെ നടുവിലായുള്ള മാറെല്ലിന്റെ ഏറ്റവും താഴത്തുനിന്ന്‌ ഒന്നര ഇഞ്ചിനു മുകളിലായി നന്നായി തിരുമ്മി അതിനെ പുനരുജ്‌ജീവിപ്പിക്കണം.
--