പുത്തിഗെ:
മുഹിമ്മാത്ത് ക്യാമ്പസിലെ ആയിരത്തോളം അനാഥ അഗതി വിദ്യാര്‍ഥികളുടെ
കരവിരുതില്‍ വിരിയുന്ന ഹാന്റിക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് സമസ്ത
സെക്രട്ടറി ചിത്താരി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സോപ്പ്, മെഴുക്
തിരി, ചന്ദനത്തിരി, കളിപ്പാട്ടങ്ങള്‍, ചോക്ക്,അലങ്കാര പൂക്കള്‍ തുടങ്ങിയ
പത്തോളം വസ്തുക്കളുടെ നിര്‍മാണ രഹസ്യങ്ങള്‍ പരീശീലിച്ച പ്രായോഗിക
രംഗത്തിറങ്ങുകയാണ് വിദ്യാര്‍ഥികള്‍. ഒപ്പം സ്‌കീന്‍ പ്രിന്റിംഗ്, ഫോട്ടോ
ഫ്രെയിം, തുടങ്ങിയവയിലും പരിശീലനം നല്‍കും.
വിദ്യാര്‍ഥികളുടെ
കൈത്തൊഴില്‍ പരിശീലനത്തിനും കര കൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനും
വിപണനവും മുഹിമ്മാത്ത കാമ്പസില്‍ തുടങ്ങും. സമ്മേളന ഭാഗമായുള്ള പ്രൊജക്ടായ
വിഷന്‍ 20 യുടെ ഭാഗമാണ് ഈ പുതിയം സംരംഭം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ