പാലക്കാട് * രാഷ്ട്രീയപാര്‍ട്ടികളും പ്രവര്‍ത്തകരും വിവരാവകാശനിയമത്തെ
ഭയപ്പെടുകയാണെന്ന് വിവരാവകാശത്തിനുള്ള ദേശീയ ജനകീയ ക്യാംപെയിന്‍
(എന്‍സിപിആര്‍ഐ) സെമിനാര്‍. നിയമത്തെ തുരങ്കംവയ്ക്കാനുളള പാര്‍ട്ടികളുടെ
നീക്കം ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസത്തെ ചോദ്യം
ചെയ്യുന്നതാണെന്നും സെമിനാര്‍ വിലയിരുത്തി. പാര്‍ട്ടികളെയും ട്രേഡ്
യൂണിയനുകളെയും എന്‍ജിഒകളെയും വിവരാവകാശനിയമത്തിന്റെ
പരിധിയില്‍കൊണ്ടുവരണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയമായി നിലനില്‍ക്കുമ്പോള്‍തന്നെ അവ
ജനാധിപത്യപ്രസ്ഥാനം കൂടിയാണ്. എന്നാല്‍ ജനാധിപത്യക്രമത്തിലൂടെയാണോ അവര്‍
കാര്യങ്ങള്‍ നടത്തുന്നതും ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും
ഗൗരവമായ ചോദ്യമാണ്. വിവരാവകാശനിയമത്തിന്റെ മുനയൊടിക്കാനുള്ള
ഒത്തുകളിയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. വിവരാവകാശപ്രവര്‍ത്തകരും
ജനാധിപത്യത്തില്‍ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക
സ്വാധീനമാണ് ചെലുത്തുന്നതെന്ന് ദേശീയ ക്യാംപെയിന്‍ സംസ്ഥാന
കോ-ഓര്‍ഡിനേറ്ററും ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്
ഗവേഷകനുമായ ഡോ. എബി ജോര്‍ജ് പറഞ്ഞു.
10 വര്‍ഷത്തിനിടെ രാജ്യത്തെ ഞെട്ടിച്ച പ്രധാന അഴിമതികളെല്ലാം
പുറത്തുവന്നത് ആര്‍ടി നിയമത്തിലൂടെയാണ്. അത് ചില ഉന്നത കേന്ദ്രങ്ങളെ
അലോരസപ്പെടുത്തിയിരിക്കുന്നു. പാര്‍ലമെന്ററി നടപടികളെക്കുറിച്ചു
ജനങ്ങളില്‍ സംശയം ഉയര്‍ന്നു തുടങ്ങിയെന്നാണ്
അടുത്തിടെയുണ്ടായ സംഭവങ്ങള്‍ കാണിക്കുന്നത്. പല ബില്ലുകളും നിയമങ്ങളും
ഒത്തുകളിയിലൂടെയാണ് പാസാക്കുന്നത്. ജനാധിപത്യത്തിലും സുതാര്യതയിലും
വിശ്വസിക്കുന്നുവെങ്കില്‍ സ്വന്തം സമ്പാദ്യവും മറ്റും വെളിപ്പെടുത്താന്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് ഭയപ്പെടുന്നത്.
സംസ്ഥാനത്ത് വിവരാവകാശനിയമം കൂടുതലും ഉപയോഗിക്കുന്നത് പരസ്പരം ആരോപണം
ഉന്നയിക്കാനും പകതീര്‍ക്കലും ലക്ഷ്യംവച്ചാണ്. സാമൂഹിക പ്രശ്‌നങ്ങളില്‍
കൂട്ടമായുളള നീക്കങ്ങളുണ്ടാകുന്നില്ല. വിവരാവകാശനിയമം മികച്ച ഒരു
ഉപകരണമാണ്, ഉപയോഗിച്ചില്ലെങ്കില്‍ അത് തുരുമ്പെടുക്കും. സംസ്ഥാന
വിവരാവകാശകമ്മിഷന്റെ പ്രവര്‍ത്തനം താളം തെറ്റിയതായി സെമിനാര്‍
കുറ്റപ്പെടുത്തി. നാലുവര്‍ഷം മുന്‍പ് നല്‍കിയ അപ്പീലുകളില്‍പോലും
നടപടിയുണ്ടായിട്ടില്ല.
സര്‍വോദയസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് പുതുശേരി ശ്രീനിവാസന്‍
അധ്യക്ഷനായിരുന്നു. യുവജനക്ഷേമ ബോര്‍ഡ് യൂത്ത് പ്രോഗ്രാം ഓഫിസര്‍
സി.പി.സവിത, ഡോ. പി.എസ്.പണിക്കര്‍, മേജര്‍ രവീന്ദ്രന്‍, പി.കബീര്‍,
നിജാമുദ്ദീന്‍ മുതലമട, കെ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
വിവരാവകാശപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാംപെയിനിന് ജില്ലാതലത്തില്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍
ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ
സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചത്
വിവരാവകാശം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിവരാവകാശം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചൊവ്വാഴ്ച, സെപ്റ്റംബർ 3
രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശനിയമത്തെ ഭയപ്പെടുന്നു
വെള്ളിയാഴ്‌ച, ഡിസംബർ 21
അറിയാനുള്ള അവകാശ നിയമം 2005 (വിവരവകാശ നിയമം 2005)
വിവരാവകാശ നിയമത്തില്‍ ഭേദഗതി: കരട് പിന്‍വലിച്ചു
ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദേശങ്ങളുടെ കരട് കേന്ദ്രമന്ത്രിസഭ പിന്‍വലിച്ചു. ഭേദഗതി നിര്‍ദേശങ്ങള്‍ കൂടുതല്‍ വിവാദങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനം മന്ത്രിസഭ എടുത്തത്.
പുനസംഘടനയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലേതാണ് ഈ തീരുമാനം. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭ്യമാക്കുന്നത് പൊതു-വികസനവിഷയങ്ങളില്‍ മാത്രമാക്കി നിജപ്പെടുത്തണമെന്ന നിര്‍ദേശമാണ് പുതിയ ഭേദഗതി നിര്‍ദേശത്തിലുള്ളത്.
ഇത് പിന്‍വലിക്കുന്നത് ദുരുദ്ദേശപരമാണെന്ന വിമര്‍ശനം നേരിടേണ്ടിവരുമെന്ന തോന്നലാണ് കരട് പിന്‍വലിക്കാന്‍ കാരണം. മന്ത്രിസഭാ യോഗത്തില്‍ പുതിയതായി ചുമതലയേറ്റ കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും പങ്കെടുത്തു. സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. പല വകുപ്പുകളിലും മന്ത്രിമാര്‍ സഹമന്ത്രിമാരെ അവഗണിക്കുന്നുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.
Vivaravakasa Niyamam Oru Padanam
ശനിയാഴ്‌ച, ഡിസംബർ 15
മുഖ്യമന്ത്രിയുടെ അതിവേഗം ബഹുദൂരം?
Dear
Please see the attachment. Biju had filed a complaint for a vigilance enquiry against the Kerala Cricket Association on 2011 June 1.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് 2011 ജൂണ്‍ ഒന്നിന് ബിജു നല്‍കിയ പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണത്തിനായി 2011 ജൂലൈ 4 നു സ്പോര്‍ട്സ് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആ കത്തിന് നാളിതുവരെ തുടര്‍ നടപടി ഉണ്ടായില്ല. ഒരു വര്‍ഷവും 4 മാസവും കഴിഞ്ഞപ്പോള്‍, കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട ബിജുവിന് മറുപടി കൊടുക്കുന്ന അതെ ദിവസം 19-11-2012 നു ബിജുവിന്റെ പരാതി മുഖ്യമന്ത്രി വിജിലന്‍സിന് കൈമാറി അന്വേഷണം നടത്താന്‍ ഉത്തരവായി.
(ഉത്തരത്തില്‍ രണ്ട് കാണുക)
Impact of RTI application filed by an ordinary citizen. After one year and four months, CM acted on the letter given by the sports minister. "കത്തിന്മേല്‍ നടപടിയില്ല" എന്ന വാര്‍ത്തയെ ഭയന്നാണ് ഇപ്പോഴെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് ചെയ്തത്. ഇതാണോ മുഖ്യമന്ത്രിയുടെ അതിവേഗം ബഹുദൂരം?
20121211073835
വെള്ളിയാഴ്‌ച, മാർച്ച് 16
സോണി ബി തെങ്ങമം വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തിരിക്കുന്നത് നിയമം ലംഘിച്ച്; തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സോണി ബി തെങ്ങമത്തിന്റെ നിയമനം നിയമവിരുദ്ധമാണെന്നതിന് തെളിവ്. പാപ്പരായ ഒരാള്‍ക്ക് കമ്മീഷണറായി നിയമനം നേടാന്‍ അര്‍ഹതയില്ലെന്നാണ് വിവരാവകാശ നിയമം. എന്നാല്‍ സോണി ബി തെങ്ങമം സംസ്ഥാന വിവരാവകാശ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തനിക്ക് സ്വത്തുക്കളൊന്നുമില്ലെന്നാണ് കാണിച്ചിരിക്കുന്നത്.
വിവരാവകാശനിയമം സെക്ഷന്‍ (17(3)(a)) പ്രകാരം പാപ്പാരായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് ഈ സ്ഥാനത്ത് തുടരുന്നത് വിലക്കിയിട്ടുണ്ട്. 17(3(b) പ്രകാരം ശാരീരികമോ മാനസികമായി ജോലി ചെയ്യാന്‍ കഴിവില്ലാത്തവര്‍ തല്‍സ്ഥാനത്തു തുടരുന്നെങ്കില്‍ അവരെ നീക്കാന്‍ സുപ്രീംകോടതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ ഗവര്‍ണറെ അധികാരപ്പെടുത്തുന്നു. വിവരാവകാശ കമ്മീഷന്‍ വെബ്‌സൈറ്റില്‍ കമ്മീഷണര്‍മാര്‍ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തുന്നുണ്ട്. സോണി ബി. തെങ്ങമം സ്വമേധയാ വെളിപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പാപ്പരാണ്.
പാപ്പരാണെന്ന് സ്വയം പ്രഖ്യാപിച്ചതിനാല്‍ അദ്ദേഹത്തിന് തല്‍സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്ന് വ്യക്തമാണ്. നിയമനം നടത്തുമ്പോള്‍ സോണി ബി. തെങ്ങമം ജോലി ചെയ്യാന്‍ പറ്റാത്തവിധം രോഗബാധിതനായിരുന്നു. ശമ്പളവും അലവന്‍സുമായി പ്രതിമാസം ഒന്നരലക്ഷത്തോളം രൂപ വാങ്ങുന്ന ഇദ്ദേഹം മിക്കമാസങ്ങളിലും ഒരു കേസില്‍പോലും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
വിവരാവകാശ നിയമത്തിനെതിരായി രാഷ്ട്രീയക്കാരനായ സോണി ബി തെങ്ങമത്തെ വിവരാവകാശ കമ്മീഷണറായി നിയമിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു. സോണി ബി തെങ്ങമം സി.പി.ഐയുടെ കൊല്ലം ജില്ലാസെക്രട്ടറിയും സംസ്ഥാനസമിതിയംഗവുമായിരുന്നു. വിവരാവകാശ കമ്മീഷനായി നിയമിതനായതിന്റെ തലേദിവസമാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ ഇദ്ദേഹം രാജിവെക്കുന്നത്. ഇത് സംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം കേരള ആര്‍.ടി.ഐ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി ബിനു ഹൈക്കോടതി പൊതുതാല്‍പര്യ ഹരജി നല്‍കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് നിയമലംഘിച്ചുകൊണ്ട് തല്‍സ്ഥാനത്ത് തുടരുന്ന തെങ്ങമത്തെ നീക്കാനുള്ള പുതിയ തെളിവുകള്‍ പുറത്തുവരുന്നത്. നേരത്തെ സോണി ബി. തെങ്ങമത്തിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി എതിര്‍ത്തിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിട്ടും സോണി ബി തെങ്ങമം കമ്മീഷണറായി തുടരുകയാണ്.
ഭരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനായി രൂപീകരിക്കപ്പെട്ട വിവരാവകാശ നിയമം നടപ്പാക്കുന്ന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിവരാവകാശ കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
സാധാരണ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും അഴിമതി തടയുന്നതിനുമായി രൂപീകരിച്ച വിവരാവകാശനിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചിരിക്കയാണെന്നും ഇക്കാര്യത്തില്‍ മുഖ്യപങ്കു വഹിക്കേണ്ട വിവരാവകാശ കമ്മീഷന്‍ നിരാശാജനകമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നന്നുമാണ് വിവരാവകാശ പ്രവര്‍ത്തകരുടെ ആക്ഷേപം.
പൊതു അധികാരികളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൂര്‍ണ്ണവിവരം സ്വമേധയാ വെളിപ്പെടുത്താന്‍ നിയമത്തിലെ വകുപ്പ് 4(1) ബാദ്ധ്യസ്ഥമാക്കുന്നുണ്ടെങ്കിലും കമ്മീഷന്റെ വെബ്‌സൈറ്റില്‍പോലും പ്രവര്‍ത്തനങ്ങളുടെ വിവരം ലഭ്യമല്ല. നിയമപ്രകാരം പ്രതിവര്‍ഷം നിയമസഭയ്ക്ക് സമര്‍പ്പിക്കേണ്ട വാര്‍ഷിക റിപ്പോര്‍ട്ട് പോലും യഥാസമയം സമര്‍പ്പിക്കപ്പെടുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നില്ല.
സുതാര്യത ഉറപ്പുവരുത്തുന്ന നിയമത്തിന്റെ കമ്മീഷന്‍ നടപടികള്‍ കാണാന്‍ ഇന്നും ജനങ്ങള്‍ക്ക് അവകാശമില്ല. സുതാര്യത ഉറപ്പു വരുത്താന്‍ ഇത് അനിവാര്യമാണ്. ജില്ലാ കേന്ദ്രങ്ങളില്‍ ഹിയറിംഗുകള്‍ ഉണ്ടെങ്കിലും നടപടിക്രമങ്ങള്‍ രേഖപ്പെടുത്തുവാന്‍ നിയതമായ ഒരു സംവിധാനവുമില്ലെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നു.
ലേബലുകള്‍:
ആനുകാലികം,
വിവരാവകാശം
വ്യാഴാഴ്ച, മാർച്ച് 15
തിരുവനന്തപുരത്ത് വിവരാവകാശകമ്മീഷന് ഓഫീസിലേക്ക് വിവരാവകാശ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും
ലേബലുകള്‍:
ആനുകാലികം,
വിവരാവകാശം
ശനിയാഴ്‌ച, ജനുവരി 28
വിവരംനല്‍കാന്‍ തയ്യാറാവുക അല്ലെങ്കില്‍ പിഴയടക്കുക: എയര്‍ ഇന്ത്യക്ക് അന്ത്യശാസനം
ന്യൂദല്‍ഹി: വിവരാവകാശനിയമപ്രകാരം ചോദിച്ച വിവരങ്ങള്‍ നല്‍കാത്തതിന് എയര്‍ ഇന്ത്യയ്ക്ക് മുഖ്യവിവരാവകാശ കമ്മീഷന്റെ നോട്ടീസ്. ഒരു വിമാനം റദ്ദാക്കി അത് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ പട്ടേലിനെയും ചില ഐ.പി.എല്‍ കളിക്കാരെയും കൊണ്ടുപോവാനായി ഉപയോഗിച്ചു എന്ന ആരോപണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാത്തതിനാണ് എയര്‍ഇന്ത്യക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
2010 ഏപ്രില്‍ 20 ന് ദല്‍ഹിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോവേണ്ട വിമാനം പുറപ്പെടുന്ന സമയത്തിന് 12 മണിക്കൂര്‍ മുമ്പ് റദ്ദാക്കിയിരുന്നു. പൂര്‍ണ പട്ടേലിന്റെ നിര്‍ദേശപ്രകാരം ഈ വിമാനം ചില ഐ.പി.എല്‍ കളിക്കാരെ ചണ്ഡീഗഢില്‍ നിന്നും ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍കിംഗിന്റെ ഉടമസ്ഥരിലൊരാളായ ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡിന്റെ ആവശ്യപ്രകാരമാണ് എയര്‍ഇന്ത്യ വിമാനം അനുവദിച്ചതെന്നാണ് ആര്‍.ടി.ഐ പ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണയുടെ റോള്‍ പുറത്തുകൊണ്ടുവരുന്നതിനായി വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് മറ്റൊരു അപേക്ഷ നല്‍കുകയായിരുന്നു. കൊമേഴ്‌സ്യല്‍ കോണ്‍ഫിഡന്‍ഷ്യാലിറ്റിയെന്ന പേര് പറഞ്ഞ് ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ എയര്‍ഇന്ത്യ വിസമ്മതിച്ചു. ഈ പ്രശ്‌നത്തിലാണ് ഇപ്പോള്‍ മുഖ്യവിവരാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്. സുഭാഷ് ചന്ദ്രയുടെ അപേക്ഷയ്ക്ക് ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടിവരുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
എയര്‍ഇന്ത്യയ്‌ക്കെതിരെ ഇതാദ്യമായല്ല ഇത്തരമൊരു ആരോപണം ഉയരുന്നത്. നേരത്തെ കേന്ദ്രവ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ അടുത്ത ബന്ധുക്കള്‍ക്കുവേണ്ടി 2010 ഏപ്രില്‍ 25ന് രണ്ട് വിമാനങ്ങള്‍ അനുവദിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ചൊവ്വാഴ്ച, ഒക്‌ടോബർ 11
ലോക്പാല്‍: ചര്‍ച്ച പരസ്യമാക്കും
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ തയ്യാറാക്കുന്ന സംയുക്ത സമിതിയുടെ നടപടിക്രമങ്ങളുടെ ശബ്ദരേഖ പരസ്യമാക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തയ്യാറായി. നടപടികളുടെ ശബ്ദ സി.ഡികള്‍ നല്‍കണമെന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ പേഴ്‌സണല്‍ വകുപ്പ് നേരത്തെ ഇത് നിരസിച്ചിരുന്നു. ശബ്ദം റെക്കോഡ് ചെയ്തത് പരസ്യപ്പെടുത്താന്‍ നിയമമന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇതിന് കാരണം പറഞ്ഞത്.
ഗാന്ധിയന്‍ അണ്ണ ഹസാരെ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഏപ്രിലില്‍ നടത്തിയ നിരാഹാര സമരത്തിനു ശേഷമാണ് അഴിമതി തടയാനുള്ള ലോക്പാല്‍ ബില്‍ രൂപവത്കരിക്കാന്‍ സംയുക്ത സമിതിയുണ്ടാക്കിയത്. ഹസാരെ സംഘത്തിലെ അഞ്ചുപേരും അഞ്ച് കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയുടെ യോഗങ്ങളും നടപടി ക്രമങ്ങളും ഉള്‍പ്പെടുന്ന ഓഡിയോ സി.ഡി. നല്‍കണമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.സി. അഗര്‍വാളാണ് ആവശ്യപ്പെട്ടത്.
സര്‍ക്കാറും ഹസാരെ സംഘവും നടത്തുന്ന ചര്‍ച്ചകളുടെ ഓഡിയോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് നിയമ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് പേഴ്‌സണല്‍ വകുപ്പ് ചൂണ്ടിക്കാട്ടിയത്. ''കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമാണ് സംയുക്ത സമിതി രൂപവത്കരിച്ചത്. സംയുക്ത സമിതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. നിയമ മന്ത്രാലയത്തിന്റെ കീഴിലുള്ള നിയമകാര്യ വകുപ്പിന് ഇക്കാര്യം വിട്ടുകൊടുക്കുന്നു'' എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പേഴ്‌സണല്‍ വകുപ്പ് മറുപടി നല്‍കിയത്. യോഗങ്ങളുടെ മിനുട്‌സുകള്‍ പേഴ്‌സണല്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ് കിലും ഓഡിയോ നല്‍കാനാവില്ലെന്നു വകുപ്പ് വ്യക്തമാക്കി.
എന്നാല്‍, 450 രൂപ കൂടി ഫീസായി നല്‍കിയാല്‍ ഓഡിയോ റെക്കോഡ് ചെയ്ത സി. ഡികള്‍ നല്‍കാമെന്ന് പേഴ്‌സണല്‍ വകുപ്പ് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. ഒമ്പത് സി. ഡികളിലായാണ് നടപടിക്രമങ്ങള്‍ ചിത്രീകരിച്ചത്. ഇതിന്റെ പകര്‍പ്പെടുക്കാനുള്ള ഫീസാണ് 450 രൂപ. സി. ഡികള്‍ നല്‍കാമെന്ന് പേഴ്‌സണല്‍ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി അമര്‍ജിത് സിങ്ങാണ് അഗര്‍വാളിനെ അറിയിച്ചത്.
ഏപ്രില്‍ അഞ്ചു മുതല്‍ ഹസാരെ നടത്തിയ സമരം രാജ്യശ്രദ്ധ നേടിയതിനെത്തുടര്‍ന്ന് ഏപ്രില്‍ പത്തിനാണ് സമതി രൂപവത്കരിച്ചത്. ധനമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി പി. ചിദംബരം, അന്നത്തെ നിയമമന്ത്രി വീരപ്പമൊയ്‌ലി, ടെലികോം, മാനവശേഷി മന്ത്രി കപില്‍ സിബല്‍, ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍. പൊതുസമൂഹപ്രതിനിധികളായി ഹസാരെ, ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ, ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരും സമിതിയിലുണ്ട്.
ലോക്പാല്‍ ബില്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ സര്‍ക്കാറും പൊതുസമൂഹ പ്രതിനിധികളും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. യോഗങ്ങള്‍ പലപ്പോഴും അലസിപ്പിരിഞ്ഞു. പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൊതുസമൂഹപ്രതിനിധികളുടെ നിലപാടാണ് സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നത്. ബില്ലിന്റെ ഉള്ളടക്കം തയ്യാറാക്കുന്നതിന് സംയുക്ത സമിതി നടത്തിയ വിവിധ യോഗങ്ങളുടെയും ചര്‍ച്ചകളുടെയും ശബ്ദ സി. ഡികളാണ് ഇനി പരസ്യമാകുന്നത്.
ഗാന്ധിയന്‍ അണ്ണ ഹസാരെ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഏപ്രിലില്‍ നടത്തിയ നിരാഹാര സമരത്തിനു ശേഷമാണ് അഴിമതി തടയാനുള്ള ലോക്പാല്‍ ബില്‍ രൂപവത്കരിക്കാന്‍ സംയുക്ത സമിതിയുണ്ടാക്കിയത്. ഹസാരെ സംഘത്തിലെ അഞ്ചുപേരും അഞ്ച് കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയുടെ യോഗങ്ങളും നടപടി ക്രമങ്ങളും ഉള്‍പ്പെടുന്ന ഓഡിയോ സി.ഡി. നല്‍കണമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.സി. അഗര്‍വാളാണ് ആവശ്യപ്പെട്ടത്.
സര്‍ക്കാറും ഹസാരെ സംഘവും നടത്തുന്ന ചര്‍ച്ചകളുടെ ഓഡിയോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് നിയമ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് പേഴ്‌സണല്‍ വകുപ്പ് ചൂണ്ടിക്കാട്ടിയത്. ''കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമാണ് സംയുക്ത സമിതി രൂപവത്കരിച്ചത്. സംയുക്ത സമിതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. നിയമ മന്ത്രാലയത്തിന്റെ കീഴിലുള്ള നിയമകാര്യ വകുപ്പിന് ഇക്കാര്യം വിട്ടുകൊടുക്കുന്നു'' എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പേഴ്‌സണല്‍ വകുപ്പ് മറുപടി നല്‍കിയത്. യോഗങ്ങളുടെ മിനുട്‌സുകള്‍ പേഴ്‌സണല്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്
എന്നാല്‍, 450 രൂപ കൂടി ഫീസായി നല്‍കിയാല്‍ ഓഡിയോ റെക്കോഡ് ചെയ്ത സി. ഡികള്‍ നല്‍കാമെന്ന് പേഴ്‌സണല്‍ വകുപ്പ് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. ഒമ്പത് സി. ഡികളിലായാണ് നടപടിക്രമങ്ങള്‍ ചിത്രീകരിച്ചത്. ഇതിന്റെ പകര്‍പ്പെടുക്കാനുള്ള ഫീസാണ് 450 രൂപ. സി. ഡികള്‍ നല്‍കാമെന്ന് പേഴ്‌സണല്‍ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി അമര്‍ജിത് സിങ്ങാണ് അഗര്‍വാളിനെ അറിയിച്ചത്.
ഏപ്രില്‍ അഞ്ചു മുതല്‍ ഹസാരെ നടത്തിയ സമരം രാജ്യശ്രദ്ധ നേടിയതിനെത്തുടര്‍ന്ന് ഏപ്രില്‍ പത്തിനാണ് സമതി രൂപവത്കരിച്ചത്. ധനമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി പി. ചിദംബരം, അന്നത്തെ നിയമമന്ത്രി വീരപ്പമൊയ്‌ലി, ടെലികോം, മാനവശേഷി മന്ത്രി കപില്‍ സിബല്‍, ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍. പൊതുസമൂഹപ്രതിനിധികളായി ഹസാരെ, ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ, ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരും സമിതിയിലുണ്ട്.
ലോക്പാല്‍ ബില്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ സര്‍ക്കാറും പൊതുസമൂഹ പ്രതിനിധികളും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. യോഗങ്ങള്‍ പലപ്പോഴും അലസിപ്പിരിഞ്ഞു. പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൊതുസമൂഹപ്രതിനിധികളുടെ നിലപാടാണ് സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നത്. ബില്ലിന്റെ ഉള്ളടക്കം തയ്യാറാക്കുന്നതിന് സംയുക്ത സമിതി നടത്തിയ വിവിധ യോഗങ്ങളുടെയും ചര്‍ച്ചകളുടെയും ശബ്ദ സി. ഡികളാണ് ഇനി പരസ്യമാകുന്നത്.
ലേബലുകള്‍:
ആനുകാലികം,
വിവരാവകാശം
വിവരാവകാശ നിയമം: വേലികള്‍ ഉയരുമ്പോള്‍
ഇന്ത്യയില്‍ വിവരാവകാശ നിയമം നടപ്പില്‍വന്നിട്ട് ആറുവര്‍ഷം തികയുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ടുചെന്ന് ഫയലുകളും മറ്റു രേഖകളും പരിശോധിക്കാനും അവയുടെ പകര്‍പ്പെടുക്കാനും ജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന ഈ നിയമം, സ്വതന്ത്രഭാരതത്തിലെ ഏറ്റവും വിപ്ലവകരമായ നിയമമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2 ജി. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് തുടങ്ങി ഉന്നതങ്ങളില്‍ നടന്ന പല അഴിമതികളും പുറത്തറിഞ്ഞത് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷകളിലൂടെയാണ്. സാധാരണ ജനങ്ങള്‍ അവരുടെ കാര്യസാധ്യത്തിനായി അധികാരികള്‍ മുമ്പാകെ സമര്‍പ്പിക്കുന്ന അപേക്ഷകളും പരാതികളും ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായും തീര്‍പ്പാക്കിവരുന്നു എന്നുള്ളതിന് ഈ നിയമത്തോടുംകൂടി കടപ്പെട്ടിരിക്കുന്നു. അതേസമയം, വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് സി.ബി.ഐ. (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍), എന്‍.ഐ.എ. (നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സി) എന്നീ സ്ഥാപനങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്.
രഹസ്യാന്വേഷണ സ്ഥാപനങ്ങളെയും സുരക്ഷാസ്ഥാപനങ്ങളെയും നിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയമത്തിലെ 24-ാം വകുപ്പ് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് സി.ബി.ഐ., എന്‍.ഐ.എ. എന്നിവയെ നിയമത്തില്‍നിന്ന് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. 25 കേന്ദ്രസ്ഥാപനങ്ങളെയും കേരളത്തില്‍ എട്ട് സംസ്ഥാന സ്ഥാപനങ്ങളെയും ഈ വകുപ്പുപ്രകാരം നിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സി.ബി.ഐ.യും എന്‍.ഐ.എ.യും ഉള്‍പ്പെടെ, ഈ പട്ടികകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള പല സ്ഥാപനങ്ങളും രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥാപനങ്ങളല്ലെന്ന ശക്തമായ വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
സി.ബി.ഐ.യും എന്‍.ഐ.എ.യും അടിസ്ഥാനപരമായി കുറ്റാന്വേഷണ ഏജന്‍സികളാണ്. സംസ്ഥാനങ്ങളിലെ പോലീസ് സേന നടത്തുന്ന കുറ്റാന്വേഷണത്തിന് സമാനമായ പ്രവര്‍ത്തനമാണ് ദേശീയതലത്തില്‍ ഇവര്‍ നടത്തുന്നത്. എല്ലാ കുറ്റാന്വേഷണ ഏജന്‍സികളും അവയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രഹസ്യാന്വേഷണങ്ങള്‍ നടത്താറുണ്ട്. ഈ അന്വേഷണങ്ങള്‍ക്കിടയില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളും കൈകാര്യം ചെയ്‌തെന്നിരിക്കും. മുകളില്‍പ്പറഞ്ഞ കുറ്റാന്വേഷണ ഏജന്‍സികളെ കൂടാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള കസ്റ്റംസ്, ആദായനികുതി, എകൈ്‌സസ്, വില്പനനികുതി, വനം തുടങ്ങി പല വകുപ്പുകളും അവയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രഹസ്യാന്വേഷണങ്ങള്‍ നടത്താറുണ്ട്. ഈ അന്വേഷണങ്ങള്‍ക്കിടയില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും കടന്നുവന്നേക്കാം. ഇപ്രകാരം എന്തെങ്കിലും തരത്തിലുള്ള രഹസ്യാന്വേഷണങ്ങളോ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ നടത്തുന്ന സ്ഥാപനങ്ങളെ 24-ാം വകുപ്പുപ്രകാരം ഒഴിവാക്കാമെന്നുവന്നാല്‍ കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന് പുറത്താകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒഴിവാക്കപ്പെട്ട കേന്ദ്ര സ്ഥാപനങ്ങളുടെ എണ്ണം 2005-ല്‍ 18 ആയിരുന്നത് ഇപ്പേള്‍ 25 ആയി ഉയര്‍ന്നിട്ടുണ്ട്.
സി.ബി.ഐ., എന്‍.ഐ.എ. തുടങ്ങിയ സ്ഥാപനങ്ങളുടെ കൈവശമുള്ള പല വിവരങ്ങളും പുറത്തുനല്‍കുന്നത് രാജ്യതാത്പര്യത്തിന് ദോഷകരമായിത്തീരുമെന്നതാണ് ഈ സ്ഥാപനങ്ങളെ ഒഴിവാക്കിയതിന് ന്യായീകരണമായി പറയുന്നത്. എന്നാല്‍, ഈ വാദത്തില്‍ കഴമ്പില്ലെന്ന് കാണാവുന്നതാണ്. രാജ്യത്തിന്റെ സുരക്ഷ, അഖണ്ഡത, പരമാധികാരം, തന്ത്രപരവും ശാസ്ത്രപരവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ തുടങ്ങിയവയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ 8 (1) വകുപ്പുപ്രകാരം വെളിപ്പെടുത്തേണ്ടതില്ല. ഏതെങ്കിലും വ്യക്തികളുടെ ജീവനോ സുരക്ഷിതത്വത്തിനോ ഭീഷണിയാകുന്ന വിവരങ്ങള്‍, നീതിനിര്‍വഹണവുമായോ രാജ്യസുരക്ഷയുമായോ ബന്ധപ്പെട്ട് രഹസ്യമായി ലഭിച്ച വിവരങ്ങള്‍, കുറ്റാന്വേഷണത്തിനോ കുറ്റവാളികളുടെ അറസ്റ്റിനോ പ്രോസിക്യൂഷനോ തടസ്സമാകാവുന്ന വിവരങ്ങള്‍, വിദേശരാജ്യങ്ങളില്‍നിന്ന് രഹസ്യമായി ലഭിച്ച വിവരങ്ങള്‍ തുടങ്ങി രാജ്യതാത്പര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമത്തില്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കോളിളക്കം സൃഷ്ടിച്ച പല അഴിമതികളും പുറത്തറിഞ്ഞത്, അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ കൈവശമുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയപ്പോഴാണ്. ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതികളുമായി ബന്ധപ്പെട്ട് ഇനിയും സി.ബി.ഐ.യുടെ കൈവശമുള്ള വിവരങ്ങള്‍ പുറത്തായാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഇപ്പോഴത്തെ ധൃതിപിടിച്ച തീരുമാനമെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്രസര്‍ക്കാറിലെ തന്നെ പേഴ്‌സണല്‍, നിയമവകുപ്പുകളുടെ എതിരഭിപ്രായത്തെ അവഗണിച്ചുകൊണ്ടാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് എന്നതും ശ്രദ്ധേയമാണ്. (വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരം പുറത്തുവന്നത്).
ഭരണഘടനയുടെ 19 (എ) (1) അനുച്ഛേദം രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ചുനല്‍കുന്ന മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തില്‍ അറിയാനുള്ള അവകാശവും അടങ്ങിയിട്ടുണ്ട് എന്ന സുപ്രീംകോടതി വിധിയാണ് വിവരാവകാശ നിയമം യാഥാര്‍ഥ്യമാകാന്‍ സഹായിച്ച പ്രധാന ഘടകം. രാജ്യ താത്പര്യങ്ങള്‍ക്ക് ഹാനികരമാകാവുന്ന വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കെ, രാജ്യ താത്പര്യത്തിന്റെ പേരില്‍ ഏതെങ്കിലും സ്ഥാപനങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അധികാരം നല്‍കുന്ന 24-ാം വകുപ്പിന് നിയമസാധുതയില്ലെന്ന് ഒരു വാദം ഉയര്‍ന്നുവന്നിട്ടുണ്ട്. 24-ാം വകുപ്പിന്റെ നിയമസാധുതയെ ചോദ്യംചെയ്തുകൊണ്ടുള്ള ഒരു റിട്ട് ഹര്‍ജി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞു. ഈ റിട്ട് ഹര്‍ജിയിലെ വിധി വിവരാവകാശത്തിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.

നിയന്ത്രിക്കാന്‍ എപ്പോഴും ശ്രമം
വിവരാവകാശനിയമം നടപ്പില്‍ വന്നത് 2005 ഒക്ടോബര്‍ 12-നാണ്. അധികം താമസിയാതെ തന്നെ, നിയമത്തിലെ പല വ്യവസ്ഥകള്‍ക്കും തെറ്റായ വ്യാഖ്യാനം നല്‍കി, അവകാശത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികാരികളുടെ ഭാഗത്തുനിന്നും നീക്കങ്ങള്‍ ആരംഭിക്കുകയുണ്ടായി. സര്‍ക്കാര്‍ ഫലയുകളില്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ (ഫയല്‍ കുറിപ്പുകള്‍ അഥവാ നോട്ടുഫയല്‍) വെളിപ്പെടുത്തേണ്ടതില്ലെന്ന് 2006-ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമാണ് ഇതിന് തുടക്കമിട്ടത്. ഇത്തരമൊരു നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമാണെന്ന് ശക്തമായ ആക്ഷേപം ഉണ്ടാകുകയും നിര്‍ദേശം പിന്‍വലിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ സര്‍ക്കാറിന് പിന്‍വാങ്ങേണ്ടിവന്നു. നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ പലവട്ടം നീക്കങ്ങള്‍ നടത്തിയെങ്കിലും പൗരസമൂഹം പൊതുവെയും വിവരാവകാശ പ്രവര്‍ത്തകര്‍ വിശേഷിച്ചും ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പുമൂലം അവ നടക്കാതെ പോയി.
കേരളത്തില്‍
കേരളത്തില്‍, മാറാട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്, മന്ത്രി പി.ജെ. ജോസഫിന്റെ വിവാദ വിമാനയാത്രയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്, ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം, മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്, ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തുടങ്ങിയവ വെളിപ്പെടുത്തുന്നതിനോട് കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന് കടുത്ത വിയോജിപ്പായിരുന്നു. സംസ്ഥാന വിവരാവകാശകമ്മീഷനും ചില കേസുകളില്‍ ഹൈക്കോടതിയും ഇടപെട്ടശേഷമാണ് അപേക്ഷകര്‍ക്ക് വിവരം ലഭിച്ചത്.
സംസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയും ഫിംഗര്‍പ്രിന്റ് ബ്യൂറോയും രഹസ്യാന്വേഷണ/സുരക്ഷാ സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്തി നിയമത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഈ സ്ഥാപനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള രഹസ്യാന്വേഷണമോ സുരക്ഷാപ്രവര്‍ത്തനമോ നടത്തുന്നില്ലെന്നും അവ സംസ്ഥാന പോലീസ് നടത്തുന്ന കുറ്റാന്വേഷണങ്ങള്‍ക്ക് സഹായം നല്കുന്ന സ്ഥാപനങ്ങള്‍ മാത്രമാണെന്നുമുള്ള ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന പോലീസിന്റെ ക്രൈംറെക്കോഡ്‌സ് ബ്യൂറോ, ക്രൈംബ്രാഞ്ച് തുടങ്ങിയ ആറു വിഭാഗങ്ങളെ രഹസ്യാന്വേഷണ/സുരക്ഷാ സ്ഥാപനങ്ങളായി കണക്കാക്കി നിയമത്തില്‍നിന്ന് ഒഴിവാക്കിയത് നിയമാനുസൃതമാണെന്ന് കണക്കാക്കാനാകില്ല. ഒരു സ്ഥാപനത്തിന്റെ ഏതെങ്കിലും വിഭാഗത്തെ മാത്രമായി ഒഴിവാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല അപ്രകാരം ചെയ്യുന്നത് പരാതികള്‍ക്കിടവരുത്തുകയും ചെയ്യും. സംസ്ഥാന പോലീസിന്റെ വിവിധ ഓഫീസുകളില്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് പലപ്പോഴും ലഭിക്കുന്ന മറുപടി, ആവശ്യപ്പെട്ട വിവരം ഒഴിവാക്കപ്പെട്ട വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്തിരിക്കുന്നുവെന്നാണ്. ഈ വിധത്തില്‍ വിവരം നിരസിച്ചതിനെക്കുറിച്ചുള്ള അനേകം പരാതികള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് ലഭിച്ചിട്ടുണ്ട്.
കോടതികളില്‍ തടസ്സം
വിവരാവകാശനിയമം ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നടപ്പാക്കുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ കേരള ഹൈക്കോടതി രൂപവത്കരിച്ചിട്ടുണ്ട്. കോടതി നടപടികളെയും നയപരമായ കാര്യങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഈ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.
വിവരാവകാശനിയമപ്രകാരം പൗരന്മാര്‍ക്ക് ലഭിക്കാന്‍ അവകാശമുള്ള വിവരങ്ങളാണ് നിയമത്തിന്റെ കീഴില്‍ രൂപവത്കരിച്ച ചട്ടങ്ങളിലൂടെ നിരസിച്ചിരിക്കുന്നത്. ഒരു നിയമം നടപ്പാക്കുന്നതിന് സഹായകമായ ചട്ടങ്ങളാണ് നിയമത്തിന്റെ കീഴില്‍ രൂപവത്കരിക്കേണ്ടതെന്നിരിക്കെ ഇവിടെ നിയമത്തിലെ വ്യവസ്ഥകളെ അട്ടിമറിക്കുന്ന വ്യവസ്ഥകളാണ് ചട്ടങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫലത്തില്‍ വിവരാവകാശ നിയമപ്രകാരം കേരള ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും സമര്‍പ്പിക്കുന്ന മിക്കവാറും അപേക്ഷകള്‍ ഹൈക്കോടതി ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരസിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ പുറപ്പെടുവിച്ച ചട്ടങ്ങളെക്കുറിച്ചും ശക്തമായ ആക്ഷേപമാണുള്ളത്.
സംസ്ഥാന നിയമസഭയില്‍ ഒരു സഭാംഗം (ടി.എം. ജേക്കബ്) ചെയ്ത പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച അപേക്ഷ നിരസിക്കപ്പെടുകയുണ്ടായി. ഒരു സഭാംഗത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പ് പുറത്തുനല്കുന്നത് സഭയുടെ പ്രത്യേകാവകാശങ്ങളുടെ ലംഘനമാകുമെന്ന് സഭ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം നിരസിച്ചത്. സഭയുടെയോ സഭാംഗങ്ങളുടെയോ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുകയോ ജനപ്രതിനിധി എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് അവകാശലംഘനത്തിന്റെ പ്രശ്‌നം ഉദിക്കുന്നത്. സഭാംഗങ്ങള്‍ ജനങ്ങളുടെ പ്രതിനിധികളാണ്. ജനങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ സഭയില്‍ പ്രസംഗിക്കുന്നത്. ആ പ്രസംഗം ജനങ്ങള്‍ കണ്ടാല്‍ സഭാംഗത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകുമെന്നോ സഭയുടെയോ സഭാംഗങ്ങളുടെയോ അന്തസ്സിന് കോട്ടമുണ്ടാകുമെന്നോ എങ്ങനെയാണ് കരുതുക?
പക്ഷേ, അവകാശലംഘനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം നമ്മുടെ ഭരണഘടന അനുസരിച്ച് ബന്ധപ്പെട്ട സഭയ്ക്കായതിനാല്‍ വിവരാവകാശ കമ്മീഷനോ കോടതിക്കോ ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുകയില്ല.
വിവരാവകാശനിയമം പാര്‍ലമെന്റ് ഐകകണേ്ഠ്യന പാസ്സാക്കിയ നിയമമാണ്. കക്ഷിഭേദമെന്യേ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ വക്താക്കളാകാറുണ്ട്. എന്നാല്‍, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരണം കൈയാളുന്ന അവസരമുണ്ടാകുമ്പോള്‍, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ തടസ്സപ്പെടുത്തുന്ന സമീപനമാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം നീക്കങ്ങളെ തിരിച്ചറിയാനും ശക്തമായി പ്രതിരോധിക്കാനും സാധിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് ലഭിച്ച മൂര്‍ച്ചയേറിയ ആയുധമായ വിവരാവകാശത്തിന്റെ ശക്തി ചോര്‍ന്നുപോകാതെ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
ലേബലുകള്‍:
ആനുകാലികം,
വിവരാവകാശം
വെള്ളിയാഴ്‌ച, സെപ്റ്റംബർ 16
വിവരാവകാശ നിയമം അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നു
അനുദിനം അഴിമതികള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന രാജ്യത്ത് പല വിവരങ്ങളും പുറത്തു കൊണ്ടുവരുന്നതില്‍ വിവരാവകാശ നിയമം നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. രാജ്യം കണ്ടതില്‍ ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രം ഉള്‍പ്പെടെ പലതും പൊതുജന സമക്ഷം എത്തുന്നതില്‍ ഈ നിയമം സഹായകമായി. എന്നാല്‍ ഒട്ടേറെ സാധ്യതകള്‍ പൊതു ജനത്തിനു നല്‍കിയ വിവരാവകാശ നിയമത്തെ അട്ടിമറിക്കുവാന്‍ വ്യാപകമായ ശ്രമാണ് നടക്കുന്നത്. വിവരാവകാശ നിയമ പ്രകാരം വ്യക്തമായ വിശദീകരണങ്ങളോടെ വിവിധ രേഖകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍. താങ്കള്‍ക്ക് ബന്ധപ്പെട്ട ഓഫീസില്‍ വന്ന് രേഖകള്‍ പരിശോധിക്കാം എന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. ഇതു പ്രക്ാര പ്രകാരം കാസര്‍ കോട് സ്വദേശിയായ ഒരാള്‍ തിരുവനന്തപുരത്തുള്ള വനം വകുപ്പ് ഓഫീസില്‍ നിന്നും ഒരു ഡോക്യുമെന്റിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ അതു ലഭിക്കണമെങ്കില്‍ അയാള്‍ തിരുവനന്തപുരത്ത് പോയി ബന്ധപ്പെട്ട ഓഫീസിലെ ആയിരക്കണക്കിനു ഫയലുകള്‍ക്കിടയില്‍ നിന്നും തനിക്കാവശ്യമായ രേഖ തപ്പിയെടുക്കേണ്ട അവസ്ഥയാണ്. പത്തോ ഇരുപതോ രൂപയ്ക്ക്ക് ലഭിക്കേണ്ട വിവരത്തിനായി ഇത്രയും ദൂരം സഞ്ചരിച്ച് അയാള്‍ ആ രേഖ കൈവശപ്പെടുത്തുവാന്‍ തയ്യാറാകില്ല എന്നതിനാല്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തിക്ക് മുതിരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല മിക്ക ഓഫീസുകളിലും ഇത് ഒരു പതിവായിരിക്കുന്നു. കാരണമായി പറയുന്നത് തങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കിയിരിക്കുന്നു അപേക്ഷകനു ഏതു രേഖകളും പരിശോധിക്കുവാന്‍ അവസരം ഒരുക്കുന്നു എന്നാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുവരെ രേഖകള്‍ ലഭ്യമാകുമ്പോളാണ് കേരളത്തില്‍ ഇത്തരം ഒരു മറുപടിയിലൂടെ വിവരാവകാശ നിയമത്തിന്റെ സാധ്യത അട്ടിമറിക്കപ്പെടുന്നത്.
വിവരാവകാശ നിയമ പ്രകാരം അപേക്ഷകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി /ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യമായി നല്‍കുകയും അതിനപ്പുറം എന്തെങ്കിലും കാര്യങ്ങള്‍ അറിയണമെങ്കില്‍ ആ വിവരം ഈ ഓഫീസിലെ ഇന്ന സെക്ഷനിലെ ഇന്ന ഫയലുകള്‍ പരിശോധിച്ചാല്‍ ലഭിക്കും എന്ന് മറുപടി ലഭിക്കണം. അല്ലാതെ ഏതു ചോദ്യത്തിനും വേണമെങ്കില്‍ വന്ന് ആവശ്യമായത് പരിശോധിച്ച് എടുത്തോളൂ എന്ന് പറയുന്നത് മറുപടി നിഷേധിക്കുന്നതിനു തുല്യമായ നടപടിയാണ്. അല്ലാതെ അത് സുതാര്യതയല്ല.ഇക്കാര്യത്തില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ എത്രയും പെട്ടെന്ന് ഇടപെട്ട് ഒരു തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ കേരളത്തിലെ സകല ഓഫീസുകളിലും നമ്മള്‍ സമര്‍പ്പിക്കുന്ന അപേക്ഷക്ക് ഒരേ മറുപടിയാകും ലഭിക്കുക.
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12
ഇതിലും ഒരു വിവരാവകാശ ത്തിന്റെ പിന്ബലമുണ്ട്
ലേബലുകള്‍:
ആനുകാലികം,
പത്രറിപ്പോര്‍ട്ട്,
വിവരാവകാശം
ശനിയാഴ്‌ച, ജൂലൈ 30
വിവരാവകാശ നിയമ മാതൃകയില്‍ സേവനാവകാശ നിയമം
സേവനം യഥാസമയം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പിഴയും നടപടിയും
തിരുവനന്തപുരം: വിവരാവകാശ നിയമ മാതൃകയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സേവനാവകാശ നിയമത്തില്‍ സര്‍ക്കാര്‍ സേവനം യഥാസമയം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പിഴയും അച്ചടക്ക നടപടിയും ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സേവനം പൗരന്റെ അവകാശമാക്കുന്ന ഈ നിയമം സിവില്‍ സര്‍വീസിന്റെ മുഖഛായ തന്നെ മാറ്റുമെന്നാണ് കരുതുന്നത്. സേവനാവകാശ നിയമത്തിന്റെ കരടിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിവരുന്നു.
മഹാരാഷ്ട്രയില്‍ സേവനാവകാശ നിയമം കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും നിയമത്തിന്റെ കരടിന് രൂപം നല്‍കുന്നത്. തുടര്‍ന്ന് സര്‍വീസ് സംഘടനകളുമായും മറ്റും ചര്‍ച്ച നടത്തി ബില്‍ നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഓരോ സേവനവും നല്‍കുന്നതിന് കൃത്യമായ സമയപരിധി നേരത്തെ നിശ്ചയിക്കും. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷകന് സേവനം നല്‍കണമെന്നാണ് നിയമത്തിലൂടെ വ്യവസ്ഥ ചെയ്യുക. ആദ്യ അപ്പീല്‍ ഓഫീസര്‍, രണ്ടാം അപ്പലേറ്റ് അതോറിറ്റി, അതിനുമുകളില്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ വീഴ്ച വന്നാല്‍ പരിശോധിക്കാന്‍ ത്രിതല സംവിധാനമുണ്ടാകും. നിശ്ചിത സമയത്തിനുള്ളില്‍ സേവനം നല്‍കിയില്ലെങ്കില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് 500 മുതല്‍ 5000 രൂപ വരെ പിഴ ശിക്ഷ വിധിക്കാം. മതിയായ കാരണങ്ങളില്ലാതെ സേവനം നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍ താമസിക്കുന്ന ഓരോ ദിവസത്തിനും 250 രൂപ വീതം പിഴ ഈടാക്കും. പരമാവധി 5000 രൂപയായിരിക്കും ശിക്ഷ. കൂടാതെ മനപ്പൂര്‍വമായി വരുത്തുന്ന വീഴ്ചകള്‍ക്ക് അച്ചടക്ക നടപടിയും നേരിടേണ്ടിവരും.
അപേക്ഷ നല്‍കുന്ന അന്നുമുതലാണ് തീയതി കണക്കാക്കുക. അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍ അതിനുള്ള രസീത് നല്‍കണം. സേവനം ലഭിച്ചില്ലെങ്കില്‍ ആദ്യ അപ്പീല്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്. 30 ദിവസത്തിനകം പരാതി നല്‍കണം. പരാതി ശരിയെന്ന് കണ്ടാല്‍ സേവനം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപ്പീല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കാം. ആദ്യ അപ്പീല്‍ ഓഫീസര്‍ പരാതി നിരസിച്ചാല്‍ രണ്ടാം അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീല്‍ നല്‍കാം. സേവനം നിഷേധിച്ചെന്ന് അതോറിറ്റിക്ക് ബോധ്യമായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനൊപ്പം ആദ്യം അപ്പീല്‍ പരിഗണിച്ച ഓഫീസറെയും ശിക്ഷിക്കാം. 500 മുതല്‍ 5000 രൂപവരെയാണ് അപ്പീല്‍ ഓഫീസര്‍ക്കുമുള്ള ശിക്ഷ.
ഉദ്യോഗസ്ഥനും ആദ്യ അപ്പീല്‍ ഓഫീസര്‍ക്കും ശിക്ഷ നല്‍കും മുമ്പ് അവരുടെ ഭാഗം കേള്‍ക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.അപ്പലേറ്റ് അതോറിറ്റിക്ക് അപേക്ഷ നല്‍കേണ്ടത് 60 ദിവസങ്ങള്‍ക്കുള്ളിലാണ്. ആദ്യ അപ്പീല്‍ ഓഫീസര്‍ക്കും അപ്പലേറ്റ് അതോറിറ്റിക്കും രേഖകള്‍ പരിശോധിക്കുന്നതിനും മറ്റും സിവില്‍ കോടതിയുടെ അധികാരം ഉണ്ടായിരിക്കും. അപ്പലേറ്റ് അതോറിറ്റി നിര്‍ദേശിക്കുന്ന ശിക്ഷയെക്കുറിച്ച് ആദ്യ അപ്പീല്‍ ഓഫീസര്‍, സേവനം നല്‍കാന്‍ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് പരാതിയുണ്ടെങ്കില്‍ ത്രിതല സംവിധാനത്തിന്റെ മുകള്‍തട്ടിലായി സര്‍ക്കാര്‍ നിയമിക്കുന്ന ഓഫീസര്‍ക്ക് പരാതി നല്‍കാം. ഇദ്ദേഹത്തിന്റെ തീര്‍പ്പ് അന്തിമമായിരിക്കും.
നിയമത്തിന്റെ കരട് ഇതാണെങ്കിലും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളിലൂടെ കൂടുതല്‍ ബലപ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉദാസീനതമൂലം പൊതുജനങ്ങള്‍ക്ക് അവരുടെ സേവനം യഥാസമയം ലഭിക്കുന്നില്ലെന്നതും ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങുന്നുവെന്നതുമാണ് സിവില്‍ സര്‍വീസിനെക്കുറിച്ചുള്ള പ്രധാന പരാതി. വിവരാവകാശ നിയമം ഒരു പരിധി വരെ സുതാര്യത കൊണ്ടുവന്നെങ്കിലും കാലതാമസത്തിന് ഇത് പരിഹാരമായിരുന്നില്ല. സേവനാവകാശ നിയമം ചുവപ്പുനാടയുടെ കുരുക്ക് ഒരു പരിധിവരെയെങ്കിലും അഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബുധനാഴ്‌ച, ജൂലൈ 27
വിവരാവകാശ അപേക്ഷയില്‍ മറുപടി വൈകിച്ച പിഎസ്സി ജോയിന്റ് സെക്രട്ടറിക്ക് പിഴ
വിവരാവകാശപ്രകാരമുള്ള അപേക്ഷയില്‍ മറുപടി താമസിപ്പിച്ചതിനും അധിക ഫീസ് വാങ്ങിയതിനും പിഎസ്സി ജോയിന്റ് സെക്രട്ടറിക്ക് പിഴ. പിഎസ്സി ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഒാഫിസറുമായ എ.ജി. സുധ 2250 രൂപ പിഴ അടയ്ക്കാനും സമയത്തു മറുപടി നല്‍കാത്തതിനാല്‍ പരാതിക്കാരനില്‍നിന്നു വാങ്ങിയ 82 രൂപ മടക്കി നല്‍കാനും ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ ചുമതല വഹിക്കുന്ന വി.വി. ഗിരി ഉത്തരവിട്ടു.
1995ലെ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ (ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ച്) തസ്തികയില്‍ എത്രപേരെ തിരഞ്ഞെടുത്തു, അവരുടെ പേരുവിവരം, പരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാര്‍ക്ക് എന്നിവ ആവശ്യപ്പെട്ടാണ് വടവാതൂര്‍ തകടിയേല്‍ ഷാജി ഏബ്രഹാം വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്.
2009 ഡിസംബര്‍ ഒന്നിന് നല്‍കിയ അപേക്ഷയില്‍ പിഎസ്സി അധികൃതര്‍ നല്‍കിയ മറുപടി വ്യക്തമല്ലെന്നു കാണിച്ച് കഴിഞ്ഞ ജൂണില്‍ അപ്പീല്‍ അധികാരിയായ പിഎസ്സി അഡീഷനല്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കി. ഇതിലും വ്യക്തമായ മറുപടി ലഭിക്കാതെ, ഫീസ് അടച്ചിട്ടില്ലെന്നായിരുന്നു അപ്പീല്‍ അധികാരിയില്‍നിന്നു ലഭിച്ച അറിയിപ്പ്.തുടര്‍ന്ന് ഷാജി ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി.
നവംബര്‍ ഒന്‍പതിന് അഡീഷനല്‍ സെക്രട്ടറി കമ്മിഷനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി. അപേക്ഷ സമര്‍പ്പിച്ച് 24 ദിവസത്തിനു ശേഷമാണ് ഫീസ് ആവശ്യപ്പെട്ടുള്ള അറിയിപ്പ് നല്‍കിയതെന്നും മറുപടി നല്‍കാനുള്ള ആറു ദിവസ സമയപരിധിക്കു പകരം 15 ദിവസം എടുത്തുവെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. വിവരാവകാശപ്രകാരം അനുവദിച്ചിട്ടുള്ളതിനെക്കാള്‍ ഒന്‍പത് ദിവസത്തിനു ശേഷമാണ് മറുപടി നല്‍കിയത്.
ഈ കാലതാമസത്തിനു മതിയായ കാരണം ബോധ്യപ്പെടുത്താന്‍ ജോയിന്റ് സെക്രട്ടറിക്ക് കഴിഞ്ഞില്ല.തുടര്‍ന്നാണ് മതിയായ കാരണം കൂടാതെയുണ്ടായ ഒന്‍പത് ദിവസത്തിന് ദിവസം ഒന്നിന് 250 രൂപ പ്രകാരം 2250 രൂപ പിഴ ചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തിചെയ്ത് പിഴ ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരം നല്‍കിയിട്ടില്ലാത്തതിനാല്‍ വിവരം സൌജന്യമായി ലഭിക്കാന്‍ അപേക്ഷകന് അര്‍ഹതയുള്ളതിനാല്‍ മറുപടിക്കായി ഈടാക്കിയ 82 രൂപ പരാതിക്കാരന് തിരികെ നല്‍കാനും കമ്മിഷന്‍ നിര്‍ദേശിച്ചു.[malayala manorama dt: 9-12-2010]

ഇതിലും ഒരു വിവരാവകാശ ത്തിന്റെ പിന്ബലമുണ്ട് , പോലീസിന്റെ യൂണിഫോമിലെ നെയിംബോര്‍ഡില്‍ ഇനി മലയാളവും
പോലീസിന്റെ യൂണിഫോമിലെ നെയിംബോര്‍ഡില്‍ ഇനി മലയാളവും രേഖപ്പെടുത്താത്താന്‍ തീരുമാനമായി. ഈ തീരുമാനത്തിലേക്ക് നയിച്ച മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്‌മ സെക്രട്ടറി അനില്‍ തിരൂര്‍ക്കാടിനെ കുറിച്ച് " സിറാജ് " ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത
ബോധവല്‍കരണ സെമിനാര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)