ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ജൂൺ 19

മതപണ്ഡിതര്‍ ദൗത്യനിര്‍വഹണം വിസ്മരിക്കരുത്: കാന്തപുരം


മംഗലാപുരം: മതപണ്ഡിതര്‍ ദൗത്യനിര്‍വഹണം മറക്കരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജ് 42-ാം വാര്‍ഷിക 33-ാം സനദ്ദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവലോക സംസ്‌കൃതിയില്‍ മതപണ്ഡിതര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുള്ളതെന്നും പൂര്‍വകാല സൂരികളെ അനുതാപനം ചെയ്ത്‌കൊണ്ട് ദൗത്യ നിര്‍വഹണത്തില്‍ വര്‍ത്തമാനകാല പണ്ഡിതര്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൈമുതലാക്കി ധീരമായി മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സയ്യിദ് മദനി ട്രസ്റ്റിനു കീഴില്‍ പുതുതായി ആരംഭിക്കുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ്, ദഅ്‌വാ കോളജ് എന്നിവയുടെ ഉദ്ഘാടനം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ നിര്‍വഹിച്ചു. മദനി സംഗമത്തില്‍ ബശീര്‍ ഫൈസി വെണ്ണക്കോട് വിഷയാവതരണം നടത്തി. സനദ്ദാന സമ്മേളനം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, അത്താവുള്ള തങ്ങള്‍ ഉദ്യാവരം, ചെറുകുഞ്ഞി തങ്ങള്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, താഴക്കോട് അബ്ദുല്ല മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, അഹമ്മദ് ബാവ മുസ്‌ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, എ പി അബ്ദുല്‍ ഹകീം അസ്ഹരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഫാസില്‍ റസ്‌വി കാവല്‍ക്കട്ട, യു ടി ഖാദര്‍ എം എല്‍ എ, സി എം ഇബ്‌റാഹിം, വൈ അബ്ദുല്ലക്കുഞ്ഞി യേനപ്പോയ, മുംതാസ് അലി സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ