വെള്ളിയാഴ്‌ച, ഡിസംബർ 21
വിവരാവകാശ നിയമത്തില്‍ ഭേദഗതി: കരട് പിന്‍വലിച്ചു
ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദേശങ്ങളുടെ കരട് കേന്ദ്രമന്ത്രിസഭ പിന്‍വലിച്ചു. ഭേദഗതി നിര്‍ദേശങ്ങള്‍ കൂടുതല്‍ വിവാദങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനം മന്ത്രിസഭ എടുത്തത്.
പുനസംഘടനയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലേതാണ് ഈ തീരുമാനം. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭ്യമാക്കുന്നത് പൊതു-വികസനവിഷയങ്ങളില്‍ മാത്രമാക്കി നിജപ്പെടുത്തണമെന്ന നിര്‍ദേശമാണ് പുതിയ ഭേദഗതി നിര്‍ദേശത്തിലുള്ളത്.
ഇത് പിന്‍വലിക്കുന്നത് ദുരുദ്ദേശപരമാണെന്ന വിമര്‍ശനം നേരിടേണ്ടിവരുമെന്ന തോന്നലാണ് കരട് പിന്‍വലിക്കാന്‍ കാരണം. മന്ത്രിസഭാ യോഗത്തില്‍ പുതിയതായി ചുമതലയേറ്റ കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും പങ്കെടുത്തു. സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. പല വകുപ്പുകളിലും മന്ത്രിമാര്‍ സഹമന്ത്രിമാരെ അവഗണിക്കുന്നുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ