കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ നടക്കുന്ന അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് ലാലിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മോഹന്‍ലാലുമായി ഇതുവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ലാലിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു.
ലാലിപ്പോള്‍ എവിടയുണ്ടെന്നു പോലും അന്വേഷണ സംഘത്തിന് വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ ഇനിയും നീളാനാണ് സാധ്യത. സംഭവത്തില്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തശേഷം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി കേസില്‍ യാതൊരു പുരോഗതിയുമില്ല.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ഹൈക്കോടതിയിലായിരുന്നതിനാലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ പോയതെന്നായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ മറുപടി. എന്നാല്‍ മോഹലാലിനെ എന്നത്തേക്ക് ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
ആനക്കൊമ്പ് കൈവശം വെച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ വിവരാവകാശ കൂട്ടായ്മയെന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അനില്‍കുമാറിനെ ചോദ്യം ചെയ്തതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നും കേസില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
2011 ജൂലൈ 22ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് കണെ്ടടുത്തത്. തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് കണെ്ടത്തിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ നടപടിയെടുക്കാത്തതിനെയാണ് പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ