റിയാദ്: പ്രതിരോധ മേഖലയിലെ സമഗ്ര സഹകരണം ലക്ഷ്യമിട്ട് ഇന്ത്യ-സൗദി സംയുക്ത സമിതി രൂപവത്കരിക്കാന്‍ ധാരണയായി. ഇന്നലെ രാവിലെ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയും സൗദി പ്രതിരോധ മന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും നടത്തിയ ചര്‍ച്ചയിലാണ് ഒരു വര്‍ഷത്തിനകം പൂര്‍ണ ലക്ഷ്യം കാണുംവിധം സമിതി രൂപവത്കരിക്കാന്‍ തീരുമാനമായത്്.
ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്‍െറ ക്ഷണം സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചതായും ഈ വര്‍ഷം തന്നെ അതുണ്ടാവുമെന്നും അതോടെ സംയുക്ത സമിതി സാക്ഷാത്കരിക്കപ്പെടുമെന്നും സൗദി മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം റിയാദ് കോണ്‍ഫറന്‍സ് പാലസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്‍റണി വെളിപ്പെടുത്തി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പ്രത്യേക താല്‍പര്യം ഈ സംയുക്ത സമിതി രൂപവത്കരണത്തിന് പിന്നിലുണ്ടെന്നും പ്രതിരോധ രംഗത്തെ സുപ്രധാന മേഖലകളിലെല്ലാം സഹകരണം വര്‍ധിപ്പിക്കാനുള്ള ത്വരിത നീക്കത്തിന് ഈതോടെ തുടക്കമായിരിക്കുകയാണെന്നും ആന്‍റണി പറഞ്ഞു. സൗദി സന്ദര്‍ശനം സാര്‍ഥകമായെന്നും അദ്ദേഹം വിലയിരുത്തി. ഭീകരവാദത്തെ നേരിടാനും മേഖലയില്‍ സമാധാനം കൈവരുത്താനും യോജിച്ച നീക്കമാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
മേഖലയിലെ സമകാലിക ഭീഷണികളിലൊന്നായ കടല്‍ക്കൊള്ള അമര്‍ച്ചചെയ്യാന്‍ യോജിച്ച പദ്ധതികള്‍ ആവിഷ്കരിക്കും. കടല്‍യാത്രക്കും മേഖലയുടെ സൈ്വര ജീവിതത്തിനും തടസ്സമായ കടല്‍ക്കൊള്ളയെ ഫലപ്രദമായി തന്നെ നേരിടും. അതിനുവേണ്ടി സംയുക്ത നീക്കങ്ങള്‍ നടത്തും.
രാഷ്ട്രീയം, ഒൗദ്യോഗികം, സൈനികം എന്നിങ്ങനെ വിഷയം തിരിച്ചുതന്നെ പ്രതിരോധ സഹകരണത്തെ നിര്‍വചിച്ച് ഉഭയ കക്ഷി ലിഖിത കരാറുണ്ടാക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. കടലിന്‍െറ ജലസാന്ദ്രതയും സാങ്കേതിക പ്രതിബന്ധങ്ങളും മനസ്സിലാക്കി യുദ്ധക്കപ്പലുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സഹായിക്കുന്ന ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പരസ്പരം കൈമാറുക, ഇരുരാജ്യങ്ങള്‍ക്കും കടലിലൂടെയുള്ള ആശയവിനിമയത്തിന് ടെലികമ്യൂണിക്കേഷന്‍ ബന്ധം സ്ഥാപിക്കുക എന്നിവ ധാരണയില്‍ ഉരുത്തിരിഞ്ഞ പുതിയ നിര്‍ദേശങ്ങളാണ്.
സല്‍മാന്‍ രാജകുമാരന്‍െറ കൊട്ടാരത്തില്‍ രാവിലെ 10ന് നടന്ന കൂടിക്കാഴ്ചയില്‍ സൗദി പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ എന്നിവരും സംബന്ധിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച റിയാദിലെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ ആന്‍റണിയും ഒമ്പതംഗ ഉദ്യോഗസ്ഥ സംഘവും ഇന്ത്യയിലേക്ക് തിരിച്ചു. റിയാദ് കോണ്‍ഫറന്‍സ് പാലസില്‍ നടന്ന ഉച്ചയൂണ് സല്‍ക്കാരത്തില്‍ സൗദി പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ