തിരുവനന്തപുരം: മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടാതിരിക്കുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുകേശ വിവാദം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നല്‍കിയ മറുപടിയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാത്തിനും ഓരോ ലക്ഷ്മണ രേഖയുണ്ട്. ഈ പരിമിതി ലംഘിക്കാതെ ആര്‍ക്കും പ്രവര്‍ത്തിക്കാം. എന്നാല്‍ ആര്‍ക്കും എന്തിനും സ്വാതന്ത്ര്യമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ആര്‍ക്കും ആരെയും നിയന്ത്രിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുകേശ വിവാദത്തെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ തക്ക പാണ്ഡിത്യം തനിക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കണ്ണൂരിലെ രണ്ട് കൊലപാതകങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജയരാജന് നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നതായി പറഞ്ഞ മുഖ്യമന്ത്രി കൊലപാതകം ചെയ്തതാരെന്ന് സിപിഎം വ്യക്തമാക്കണമെന്നും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ