അപകടമരണവാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങളില്ല.തക്കസമയത്ത് പ്രഥമശുശ്രൂഷ ലഭിക്കുകയാണെങ്കില്‍ ഇവയില്‍ പല ജീവനും രക്ഷിക്കാമായിരുന്നു. അപകടരംഗത്ത് പകച്ചു നില്‍ക്കാതെ,വൈദ്യ സഹായം ലഭിക്കുന്നതിനുമുമ്പുള്ള അടിയന്തിര പരിചണം നല്‍കാനുള്ള പരിശീലനം എല്ലാവര്‍ക്കും ലഭിച്ചിരിക്കണം. അതിനു സഹായകരമായ ഏതാനും പ്രഥമശുശ്രൂഷകള്‍ പരിചയപ്പെടാം. മുറിവുകള്‍ മുറിവുകള്‍ പലതരത്തില്‍ സംഭവിക്കാറുണ്ട്. വീഴ്‌ച കൊണ്ടോമൂര്‍ച്ചയില്ലാത്ത വസ്‌തുക്കള്‍കൊണ്ടുള്ള അടികൊണ്ടോ ഉണ്ടാകുന്ന മുറിവുകള്‍ മൂലം ത്വക്കിലും തൊട്ടു താഴെയുമുള്ള കലകളിലെയും രക്‌തക്കുഴലുകള്‍ പൊട്ടുവാനിടയു മുറിവുപറ്റിയ ആളെ സൗകര്യമായ വിധത്തില്‍ ഇരുത്തുകയോ കിടത്തുകയോ ചെയ്യുക. ഇരിക്കുമ്പോള്‍ രക്‌തസ്രാവത്തിന്റെ വേഗം കുറഞ്ഞിരിക്കും. കിടത്തുമ്പോള്‍ ഈ വേഗം വളരെ കുറവായിരിക്കും. രക്‌തസ്രാവം ഉണ്ടാകുന്ന ഭാഗം ഉയര്‍ത്തി വയ്‌ക്കുക. ഇത് രക്‌തവാര്‍ച്ച കുറയ്‌ക്കും. കൈയോ കാലോ ഒടിഞ്ഞുണ്ടാകുന്ന മുറിവാണെങ്കില്‍ഇങ്ങനെ ഉയര്‍ത്തി വയ്‌ക്കരുത്. രക്‌തം കട്ടപിടിച്ചിട്ടുണ്ടെങ്കില്‍ അത്‌നീക്കം ചെയ്യരുത്. മുറിവിനുള്ളില്‍ പുറമെ നിന്നുള്ള എന്തെങ്കിലുംവസ്‌തുക്കള്‍ ഇരിപ്പുണ്ടെങ്കില്‍ അവ എടുത്തുകളയുകയോ വൃത്തിയുള്ളതുണികൊണ്ട് തുടച്ചു മാറ്റുകയോ ചെയ്യുക. മുറിവ് ആഴത്തിലുള്ളതല്ലെങ്കില്‍ സോപ്പും ശുദ്ധജലവുംകൊണ്ട് കഴുകിവൃത്തിയുള്ള തുണി വച്ചുകെട്ടുക. മുറിവില്‍കൂടി പകരുന്ന ടെറ്റനസ് രോഗബാധ തടയുന്നതിനുള്ള കുത്തിവയ്‌പ് എടുക്കണം. വലിയ മുറിവുകള്‍ക്ക് അടിയന്തരമായി ആശുപത്രിയിലെത്തി മുറിവില്‍കൂടി ആന്തരികാവയവങ്ങള്‍ പുറത്തേക്കു തള്ളിയിട്ടുണ്ടെങ് ചതവ് ചതവേറ്റ ഭാഗത്ത് കലശലായനീറ്റലും വേദനയും ഉണ്ടാകും. രക്‌തംകട്ടകെട്ടിയിരിക്കും. വേദന കുറയ്‌ക്കാന്‍ ഐസ് വെച്ചുകെട്ടുകയോ തണുത്ത ജലത്തില്‍ മുക്കിപ്പിഴിഞ്ഞ് തുണി വെച്ചുകെട്ടുകയോ വേണം. അസ്‌ഥിഒടിഞ്ഞാല്‍ അപകടം സംഭവിച്ച സ്‌ഥലത്തു വച്ചുതന്നെപ്രഥമശുശ്രുഷ ആരംഭിക്കണം. മുറിവില്‍നിന്ന് രക്‌തസ്രാവമുണ്ടെങ്കില്‍ ആദ്യം അതിനുള്ള പ്രഥമശുശ്രൂഷ നല്‍കുക. രക്‌തസ്രാവം ഗുരുതരമല്ലെങ്കില്‍ ഒടിഞ്ഞ അവയവം ചലിക്കാനനുവദിക്കാതെ സംരക്ഷണം നല്‍കുക. ഒടിഞ്ഞ ഭാഗം സ്വതന്ത്രമായി ചലിച്ച് ഒടിവ് ഗുരുതരമാകാത്ത വിധത്തില്‍ അവയവത്തിന് നിശ്‌ചലത വരുത്തണം. മുറിഞ്ഞ അസ്‌ഥിയോ അസ്‌ഥിസന്ധിയോ ശരിയായ രീതിയില്‍ കൈകാര്യം ചെയ്‌തില്ലെങ്കില്‍ അത് പേശികള്‍ക്കും നാഡികള്‍ക്കും ഗുരുതരമായ കേടുവരുത്തും. ഒടിവുപറ്റിയ സ്‌ഥലത്തിന് അനക്കം തട്ടാതെ സൂക്ഷിക്കാന്‍ ചീളി ഉപയോഗിക്കാം. ശരീരത്തില്‍ ചീളിയോടു ചേര്‍ന്നിരിക്കുന്ന ഭാഗം മിനുസമുള്ളതായിരിക്കണം. കൈയാണ് ഒടിഞ്ഞതെങ്കില്‍ സ്ലിങ്ങില്‍ തൂക്കിയിടണം.ഒരുതരത്തിലുമുള്ള വൈകല്യങ്ങള്‍ പരിഹരിക്കാന്‍ പ്രഥമശുശ്രൂഷകന്‍ശ്രമിക്കരുത്. അസ്‌ഥി ഒടിഞ്ഞ് ത്വക്കില്‍ മുറിവുണ്ടക്കിക്കൊണ്ട്പുറത്തേ പൊള്ളലേറ്റാല്‍ പൊള്ളലുകള്‍ പലതരത്തില്‍ സംഭവിക്കാം. ഈര്‍പ്പരഹിതമായ പൊള്ളലുകളെ ബേണ്‍സ് എന്നും തിളച്ച ദ്രാവകങ്ങള്‍കൊണ്ടുണ്ടാകുന്ന പൊള്ളലുകളെ സ്‌കാള്‍ഡ്‌സ് എന്നും പറയും. വസ്‌ത്രത്തിനു തീപിടിച്ചാലുടനെ തീയോടുകൂടി ഓടരുത്. കാറ്റുതുട്ടുമ്പോള്‍ തീ കൂടുതല്‍ ആളിക്കത്തും. ഉടനെ നിലത്തുകിടന്നുരുളുകയോ ചാക്കോ പുതപ്പോ എടുത്തു പൊതിഞ്ഞോ തീകെടുത്തുക. പൊള്ളല്‍ നിസ്സാരമാണെങ്കില്‍ പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തില്‍ മുക്കിവയ്‌ക്കുകയോ ആ ഭാഗം തണുത്ത വെള്ളമോ ഐസോ കൊണ്ടോ തണുപ്പിക്കുകയോചെയ്യുക. നേര്‍ത്ത സോഡിയം ബൈകാര്‍ബണേറ്റ് ലായനിയില്‍ മുക്കിയ തുണിയോ പഞ്ഞിയോ പൊള്ളലേറ്റ ഭാഗത്ത് വയ്‌ക്കുന്നത് വേദന കുറയ്‌ക്കും. പൊള്ളലേറ്റ ഭാഗം കൈകൊണ്ട് തുടയ്‌ക്കരുത്. പൊള്ളിയ ഭാഗത്ത് ഒട്ടിപ്പിടിരിച്ചിരിക് ഔഷധങ്ങളോ ഓയിന്റ്‌മെന്റുകളോ ചാണകമോ ലോഷനോ ഒന്നും മുകളില്‍ പൂശാന്‍ പാടില്ല. പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട് മൂടുക. പൊള്ളലേറ്റ ഭാഗം ചലിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യുക.പൊള്ളലേറ്റ ആള്‍ക്ക് ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക. വൈദ്യസഹായം നാലുമണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേലഭ്യമാകുകയുള്ളു എങ്കില്‍ ഉപ്പിട്ട വെള്ളം കുടിക്കാന്‍ കൊടുക്കുക. രണ്ട്‌ടംബ്ലര്‍ വെള്ളത്തില്‍ അര ടീസ്‌പൂണ്‍ സോഡാപ്പൊടികൂടി ചേര്‍ക്കാം. പഞ്ചസാര ചേര്‍ത്ത് കടുപ്പം കുറഞ്ഞ ചായകൊടുക്കാം. തുടര്‍ന്ന് വൈദ്യസഹായം തേടുക. ആസിഡ് വീണ് പൊള്ളിയാല്‍ പെട്ടെന്നുതന്നെ ആ ഭാഗം ധാരാളം ശുദ്ധജലം ഉപയോഗിച്ച് നന്നായികഴുകുക. കഴുകി വരുന്ന വെള്ളം ശരീരത്തിന്റെ മറ്റു ഭാഗത്ത് വീഴാതെശ്രദ്ധിക്കണം. ക്ഷാരസ്വഭാവമുള്ള ഒരു നേര്‍ത്ത ദ്രാവകം അതിനുമേല്‍ഒഴിക്കുന്നതും നല്ലതാണ്. ഷോക്കേറ്റാല്‍ ഷോക്കേറ്റ ആളെ ഒരു കാരണവശാലും നേരിട്ട് തൊടാന്‍ പാടില്ല. മെയിന്‍ സ്വിച്ചോ മറ്റു പ്രധാന സ്വിച്ചോ ഓഫ് ചെയ്യുക. ഉണങ്ങിയ കമ്പ്, മരക്കഷണം, മരക്കാലുള്ള കുട എന്നിവയിലേതെങ്കിലും ഉപയോഗിച്ച് ഷോക്കേറ്റ ആളിനെ വൈദ്യുതകമ്പിയില്‍നിന്നും വിടുവിക്കുക. ഇതൊന്നും കിട്ടിയില്ലെങ്കില്‍ ഉണങ്ങിയ തുണിയോ ന്യൂസ് പേപ്പറോ ഷോക്കേറ്റ ആളുടെ ശരീരത്തിലിട്ട് അതിനുമേല്‍ അടിച്ച് പിടിവിടുവിക്കാം. റബര്‍ ചെരിപ്പിട്ട് വേണം ഈപ്രവൃത്തികളെല്ലാം ചെയ്യാന്‍. അല്ലെങ്കില്‍ പുസ്‌തകമോ തുണിയോ പേപ്പറോ നിലത്തിട്ട് അതില്‍നിന്നുകൊണ്ട് ഭൂസമ്പര്‍ക്കിമില്ലാതെ വേണം വിടുവിക്കാന്‍ ശ്രമിക്കേണ്ടത്. ഷോക്കേറ്റ ആള്‍ ശരിയായി ശ്വാസോച്‌ഛ്വാസം ചെയ്യുന്നില്ലെങ്കില്‍ കൃത്രിമ ശ്വാസോച്‌ഛ്വാസം നല്‍കുക. ശ്വാസം സാധാരണ നിലയിലാകുന്നതുവരെ ഇതു തുടരണം. പാമ്പു കടിയേറ്റാല്‍ പാമ്പുകടിയേറ്റാല്‍ ആദ്യം മുറിവുകളുടെ രീതി നോക്കുക.വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന് പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്. കടിയേറ്റവര്‍ ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെവ്യാപിക്കാന്‍ ഇതു കാരണമാകും. ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ തന്നെ (സാരിയോ, മുണ്ടോ, തോര്‍ത് കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്‌തം ഞെക്കിക്കളയുകയും ശുദ്ധജലമോ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലയിപ്പിച്ച് ഇരുണ്ട ചുവപ്പുനിറത്തിലാക്കിയ വെള്ളമോ ഉപയോഗിച്ച് കഴുകുക. മുറിവേറ്റ ഭാഗത്ത് തണുത്ത വെള്ളം ധാര ചെയ്യുകയോ ഐസ് വെയ്‌ക്കുകയോ ചെയ്‌താല്‍ വിഷം വ്യാപിക്കുന്നത് മന്ദഗതിയിലാകു വെള്ളത്തില്‍ മുങ്ങിപ്പോകല്‍ വെള്ളത്തില്‍ വീണ ആളെ കരയ്‌ക്കെത്തിച്ച് വായ് പിളര്‍ന്ന്‌വായിലെന്തെങ്കിലും കടന്നിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. സ്വയംശ്വസിക്കുന്നില്ലെങ്കില്‍ വായോട് വായ് ചേര്‍ത്ത് വെച്ച്‌കൃത്രിമശ്വാസോച്‌ഛ്വാസം നല്‍കണം. ചിലപ്പോള്‍ വയറില്‍ വെള്ളമുള്ളതുകൊണ്ട് ചര്ദ്ദിക് |
തിങ്കളാഴ്‌ച, ഡിസംബർ 19
പ്രഥമശുശ്രൂഷ- അറിഞ്ഞിരിക്കേണ്ടവ.
23,400 സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബി.പി.എല്‍ കാര്‍ഡ് ആനുകൂല്യം
തിരുവനന്തപുരം: സംസ്ഥാനത്ത് അനര്‍ഹമായി ബി.പി.എല്‍ റേഷന്‍കാര്‍ഡ് നേടിയ സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ 23,400-ഓളം. സംസ്ഥാന സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റാണ് ഇത് കണ്ടെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുപുറമെ, പൊതുമേഖല-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ചേര്‍ത്താണ് ഈ കണക്ക്.
ഉദ്യോഗസ്ഥര്‍ക്കു പുറമെ ലക്ഷക്കണക്കിന് അനര്‍ഹരും ഇപ്പോള്‍ ബി.പി.എല്‍ കാര്‍ഡ് കൈവശം വെച്ചിട്ടുണ്ട്.ബി.പി.എല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍ കാര്‍ഡ് നേടാന്‍ ഇവര്‍ക്ക് ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ഇതിനുശേഷവും തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെ തിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. അനര്‍ഹര്‍ ആനുകൂല്യം പറ്റുന്നത് തടഞ്ഞില്ലെങ്കില്‍ ഒരുരൂപാ അരിവിതരണം അവതാളത്തിലാവുമെന്നും സിവല്‍ സപ്ലൈസ് ഡയറക്ടര്‍ എം.എസ്.ജയ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ 25 കിലോവീതം അരി നല്‍കുന്നുണ്ടെങ്കിലും രണ്ടുമാസം കഴിഞ്ഞാല്‍ 14 കിലോഗ്രാം വീതമേ ഒരുകുടംബത്തിന് നല്‍കാനാവൂ . കേന്ദ്രം ബി.പി.എല്‍ വിഹിതം കൂട്ടാത്തതിനാല്‍ കൂടുതല്‍ പേര്‍ക്ക് പങ്കുവയ്ക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമാവുന്നതാണ് ഈ കുറവിന് കാരണം.
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയില്ല. ബി.പി.എല്‍ പട്ടികയില്‍ നിന്ന് ഇത്തരം കുടുംബങ്ങളെ ആദ്യം തന്നെ ഒഴിവാക്കും. എന്നാല്‍ സര്‍വേയില്‍ വിവരങ്ങള്‍ മറച്ചുവെച്ചും മുന്‍കാലങ്ങളിലുള്ള ബി.പി.എല്‍ കാര്‍ഡുകള്‍ നിലനിര്‍ത്തിയുമാണ് ജീവനക്കാരുടെ കുടുംബങ്ങള്‍ ഇപ്പോഴും ആനുകൂല്യം പറ്റുന്നത്.
സംസ്ഥാനത്തെ കേന്ദ്ര ഡാറ്റാബേസില്‍ ശേഖരിച്ചിട്ടുള്ള ജീവനക്കാരുടെ വിവരങ്ങളില്‍ നിന്നാണ് ബി.പി.എല്‍ കാര്‍ഡ് കൈവശംവെച്ചിരിക്കുന്ന ജീവനക്കാരെ കണ്ടെത്തിയത്. ഇവരുടെ എണ്ണം ഇനിയും കൂടിയേക്കാം. ഇവരെ ബി.പി.എല്‍ പട്ടികയില്‍ നിന്നൊഴിവാക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ വകുപ്പിനാണ്. എന്നാല്‍ തദ്ദേശ വകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇവരെ സംബന്ധിച്ച എല്ലാവിവരങ്ങളും സര്‍ക്കാരിന്റെ കൈവശമുള്ളതിനാല്‍ കാര്‍ഡ് മാറ്റിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ ബി.പി.എല്‍ കാര്‍ഡുള്ള മറ്റ് അനര്‍ഹരെ കണ്ടെത്തി അവരെ ഒഴിവാക്കുക എളുപ്പമല്ല. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംവിധാനം വേണമെന്നാണ് നിര്‍ദേശം.
2009 ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യരേഖാ പട്ടികയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. 2011 ആദ്യം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ബി.പി.എല്‍ പട്ടിക പുറത്തിറക്കിയത്. ഏതാണ്ട് 30 ലക്ഷത്തോളം കുടുംബങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയിലെ അപാകതകള്‍ തിരുത്താനും അനര്‍ഹരെ ഒഴിവാക്കാനും നടപടികള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നടന്നില്ല. പുതിയ അപേക്ഷകളില്‍ ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുള്ളവര്‍ക്കുപോലും എ.പി.എല്‍ കാര്‍ഡാണ് നല്‍കുന്നത്. ഈ അനീതി പരിഹരിക്കണമെന്നും സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
--
ഉദ്യോഗസ്ഥര്‍ക്കു പുറമെ ലക്ഷക്കണക്കിന് അനര്‍ഹരും ഇപ്പോള്‍ ബി.പി.എല്‍ കാര്‍ഡ് കൈവശം വെച്ചിട്ടുണ്ട്.ബി.പി.എല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍ കാര്‍ഡ് നേടാന്‍ ഇവര്‍ക്ക് ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ഇതിനുശേഷവും തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെ
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയില്ല. ബി.പി.എല്‍ പട്ടികയില്‍ നിന്ന് ഇത്തരം കുടുംബങ്ങളെ ആദ്യം തന്നെ ഒഴിവാക്കും. എന്നാല്‍ സര്‍വേയില്‍ വിവരങ്ങള്‍ മറച്ചുവെച്ചും മുന്‍കാലങ്ങളിലുള്ള ബി.പി.എല്‍ കാര്‍ഡുകള്‍ നിലനിര്‍ത്തിയുമാണ് ജീവനക്കാരുടെ കുടുംബങ്ങള്‍ ഇപ്പോഴും ആനുകൂല്യം പറ്റുന്നത്.
സംസ്ഥാനത്തെ കേന്ദ്ര ഡാറ്റാബേസില്‍ ശേഖരിച്ചിട്ടുള്ള ജീവനക്കാരുടെ വിവരങ്ങളില്‍ നിന്നാണ് ബി.പി.എല്‍ കാര്‍ഡ് കൈവശംവെച്ചിരിക്കുന്ന ജീവനക്കാരെ കണ്ടെത്തിയത്. ഇവരുടെ എണ്ണം ഇനിയും കൂടിയേക്കാം. ഇവരെ ബി.പി.എല്‍ പട്ടികയില്‍ നിന്നൊഴിവാക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ വകുപ്പിനാണ്. എന്നാല്‍ തദ്ദേശ വകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇവരെ സംബന്ധിച്ച എല്ലാവിവരങ്ങളും സര്‍ക്കാരിന്റെ കൈവശമുള്ളതിനാല്‍ കാര്‍ഡ് മാറ്റിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ ബി.പി.എല്‍ കാര്‍ഡുള്ള മറ്റ് അനര്‍ഹരെ കണ്ടെത്തി അവരെ ഒഴിവാക്കുക എളുപ്പമല്ല. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംവിധാനം വേണമെന്നാണ് നിര്‍ദേശം.
2009 ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യരേഖാ പട്ടികയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. 2011 ആദ്യം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ബി.പി.എല്‍ പട്ടിക പുറത്തിറക്കിയത്. ഏതാണ്ട് 30 ലക്ഷത്തോളം കുടുംബങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയിലെ അപാകതകള്‍ തിരുത്താനും അനര്‍ഹരെ ഒഴിവാക്കാനും നടപടികള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നടന്നില്ല. പുതിയ അപേക്ഷകളില്‍ ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുള്ളവര്‍ക്കുപോലും എ.പി.എല്‍ കാര്‍ഡാണ് നല്‍കുന്നത്. ഈ അനീതി പരിഹരിക്കണമെന്നും സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
--
ബുധനാഴ്‌ച, ഡിസംബർ 14
ബുധനാഴ്‌ച, ഡിസംബർ 7
തിരുനബി (സ) യുടെ വിശുദ്ധ കേശങ്ങളുടെ തബറൂക് പരിപാടി ജനുവരി 30ന്
കാരന്തൂര്‍ : തിരുനബി (സ) യുടെ വിശുദ്ധ കേശങ്ങളുടെ തബറൂക് പരിപാടികള്‍ ജനുവരി 30ന് വിപുലമായി സംഘടിപ്പിക്കാന്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മര്‍കസ് കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു.
സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ച ഉല്‍ഘാടനം ചെയ്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ , എം എം ഹനീഫ് മൌലവി , കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്യാപ്പള്ളി, പാറന്നൂര്‍ മുഹിയുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ , പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ് ഫൈസി, എ കെ അബ്ദുല്‍ ഹമീദ് , എന്‍ അലി അബ്ദുല്ലാ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് , അബ്ദുല്‍ ഹക്കീം അസ്ഹരി, തുടങ്ങിയര്‍ സംബന്ധിച്ച.

ശനിയാഴ്‌ച, ഡിസംബർ 3
മുഹറം പത്ത് അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റണം : എസ് വൈ എസ്
പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, കെ കെ അഹമദ്കുട്ടി മുസ്‌ലിയാര്‍ എം പീ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി , പേരോട് അബ്ദുറഹ്മാന്‍ സഖാഫി , വണ്ടൂര്‍ അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുള്ള , സി പി സൈതലവി മാസ്റ്റര്‍ , മജീദ് കക്കാട്, എ സൈഫുദീന്‍ ഹാജി, മുഹമ്മദ് പറവൂര്‍ സംബന്ധിച്ചു.
വ്യാഴാഴ്ച, നവംബർ 10
ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ കേരള യാത്ര
ചൊവ്വാഴ്ച, നവംബർ 1
മൊബൈലും നല്ലതിന് മാത്രം.!!!!!! അറ്റാച് ഫയല്‍ നോക്കൂ............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)