ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ബുധനാഴ്‌ച, ഡിസംബർ 7

തിരുനബി (സ) യുടെ വിശുദ്ധ കേശങ്ങളുടെ തബറൂക് പരിപാടി ജനുവരി 30ന്

കാരന്തൂര്‍ : തിരുനബി (സ) യുടെ വിശുദ്ധ കേശങ്ങളുടെ തബറൂക് പരിപാടികള്‍ ജനുവരി 30ന് വിപുലമായി സംഘടിപ്പിക്കാന്‍ പ്രസിഡന്റ് സയ്യിദ്‌ അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മര്‍കസ്‌ കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു.
സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ച ഉല്‍ഘാടനം ചെയ്തു. എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ , എം എം ഹനീഫ്‌ മൌലവി , കെ കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്യാപ്പള്ളി, പാറന്നൂര്‍ മുഹിയുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ , പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ്‌ ഫൈസി, എ കെ അബ്ദുല്‍ ഹമീദ്‌ , എന്‍ അലി അബ്ദുല്ലാ ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് , അബ്ദുല്‍ ഹക്കീം അസ്ഹരി, തുടങ്ങിയര്‍ സംബന്ധിച്ച.

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ഡിസംബർ 8 6:59 AM

    ജനങ്ങളെ വഞ്ചിക്കുന്ന നാടകം നിര്‍ത്താറായില്ലേ..?
    എങ്കിലും അല്ലാഹുവിന്‍റെ ഹബീബിനെ വെച്ച് കൊണ്ട് ഈ കളി വേണ്ടിയിരുന്നില്ല.
    അതിനിടയില്‍ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാന്‍ ഒരു കേരള യാത്രയും.
    ആരെ പറ്റിക്കാനാ ഇതൊക്കെ..?
    ശൈഖുനയുടെ വാക്കുകള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവര്‍.
    വിചിന്തനം എന്ന ശക്തി നിങ്ങള്‍ക്ക്‌ ഇല്ലാതെ പോയോ?

    മറുപടിഇല്ലാതാക്കൂ
  2. "അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്, വഅശ്ഹദു അന്ന മുഹമ്മദ രസൂലുല്ലാ", എന്ന കലിമ ഉസ്താദും ശിങ്കിടികളും മറന്നതിന്റെ ഫലം! അല്ലാഹുവേ അവരെ നേര്‍വഴിയില്‍ നടത്തിക്കേണമേ! ആമീന്‍!

    മറുപടിഇല്ലാതാക്കൂ