പക്ഷെ സംസ്ഥാനസര്‍ക്കാര്‍ സര്‍വ്വീസ് നിയമം പരിഷ്‌കരിച്ചതിനെ തുടര്‍ന്ന് ഓക്ടോബറില്‍ ഈ അനുമതി റദ്ദാക്കുകയായിരുന്നു. പിന്നീട് ഇത് ചോദ്യം ചെയ്ത് മുംബൈ ഹൈക്കോടതിയില്‍ ഇദ്ദേഹം കേസ് നല്‍കിയെങ്കിലും പരാജയപ്പെട്ടു.
കോണ്‍സ്റ്റബിള്‍ സംസ്ഥാനസര്‍ക്കാരിന്റെ ജീവനക്കാരനായാണ് ചേര്‍ന്നതെന്നും മഹാരാഷ്ട്രയുടെ ഗൈഡ്‌ലൈന്‍സ് അദ്ദേഹം അനുസരിക്കേണ്ടതാണ്. ഇതില്‍ ഓവര്‍റൂളിങ് എന്തെങ്കിലും കൊണ്ടുവരണമെങ്കിലും കേന്ദ്രത്തിന്റെ അനുമതി വേണമെന്നും മുംബൈ കോടതി പറഞ്ഞു. തുടര്‍ന്നാണ് കേസ് സുപ്രിംകോടതിയിലെത്തുന്നത്.
മുസ്‌ലിം പോലിസിന് താടിവടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ ഇതില്‍ പഠനം നടത്തിയിരുന്നുവെന്നും മുസ്‌ലീങ്ങള്‍ താടിവെക്കുന്നതിനെതിരാണ് ചില ഹൈക്കോടതികളെന്നാണ് തങ്ങള്‍ക്ക് മനസിലായിട്ടുള്ളതെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായവും സുപ്രീം കോടതി ആരാഞ്ഞിട്ടുണ്ട്.
ഈ വിഷയത്തില്‍ മുമ്പുള്ള കേസുകളില്‍ കേന്ദ്രം വൃത്തിയായി താടി വെട്ടിയൊതുക്കുവാന്‍ കേന്ദ്രം അനുവദിച്ചിരുന്നതായും. ഇതൊരു മതപരമായ ആചാരമായതിനാല്‍ സ്വീകാര്യത നല്‍കിയിരുന്നുവെന്നും സഹീറുദ്ധീന്‍ ഷംസുദ്ധീന്റെ വക്കീല്‍ അഭിപ്രായപ്പെട്ടു.
പോലീസുകാർ ധാടിവച്ചാൽ എന്താ കുഴപ്പമെന്ന് ഇതുവരെ പിടികിട്ടാതിരിക്കുകയായിരുന്നു. ധാടിവയ്ക്കുന്നതുകൊണ്ട് കൃത്യനിർവ്വഹണത്തിനു ഭംഗമൊന്നും വരില്ലെന്ന് കോടതിയെങ്കിലും ഇപ്പോൾ പറഞ്ഞതിൽ സന്തോഷിക്കാം
മറുപടിഇല്ലാതാക്കൂ