കോഴിക്കോട്: ഞങ്ങള്‍ക്കു ലഭിച്ച ശഅ്‌റെ മുബാറക്ക് പ്രവാചകന്റേതാണെന്നതില്‍ ഒരു സംശയവുമില്ല. ശഅ്‌റെ മുബാറക്ക് കത്തിച്ച് നോക്കി ആധികാരികത പരിശോധിക്കുന്നത് ഇസ്ലാമികമല്ല, അതിനു ഞങ്ങളുടെ വിശ്വാസവും അനുവദിക്കുന്നില്ലെന്ന് കാന്തപുരം എ പി അബൂ ബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കോഴിക്കോട് വിളിച്ചു ചേര്‍ത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം 25000 പേര്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമുള്ള മസ്ജിദുല്‍ ആസാര്‍ മസ്ജിദിന്റെയും പ്രവാചകന്റെ തിരുകേശവും മറ്റു തിരുശേഷിപ്പുകളെയും സൂക്ഷിക്കുന്ന ഇസ്ലാമിക് ഹെറിറ്റേജ് മ്യൂസിയത്തിന്റേയും തറക്കല്ലിടല്‍ ചടങ്ങ് ജനുവരി 30ന് കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കുമെന്ന് അഖിലേന്ത്യാ സുന്നീ ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മസ്ജിദുല്‍ ആസാര്‍ എന്ന് പേരിട്ടിരിക്കുന്ന മസ്ജിദിനു സമസ്ത പ്രസിഡന്റ് ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയും മ്യൂസിയത്തിന് ഡോ. അഹമദ് ഖസ്‌റജിയും തറക്കല്ലിടും. കോഴിക്കോട് ഈ മാസം മുപ്പതിന് നടക്കുന്ന അന്താ രാഷ്ട്ര മീലാദ് സമ്മേളനത്തിലാണ് ശിലാ സ്ഥാപന ചടങ്ങ് നടക്കുന്നത് . ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂ ബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക മദുഹു റസൂല്‍ പ്രഭാഷണവും സ്വപ്ന നഗരിയില്‍ നടക്കും . രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള പ്രമുഖ പ്രവാചക പ്രേമികള്‍ പങ്കെടുക്കുന്ന പ്രകീര്‍ത്തന സദസ്സില്‍ പതിനായിരങ്ങള്‍ സംബന്ധിക്കുന്ന മഹാ സാഗരത്തിന് കാതോര്‍ക്കുകയാണു കോഴിക്കോട് സ്വപ്‌ന നഗരി. |
ഞായറാഴ്‌ച, ജനുവരി 29
കാന്തപുരം ഉസ്താദിന്റെ പത്ര സമ്മേളനം
ശനിയാഴ്‌ച, ജനുവരി 28
വിവരംനല്‍കാന്‍ തയ്യാറാവുക അല്ലെങ്കില്‍ പിഴയടക്കുക: എയര്‍ ഇന്ത്യക്ക് അന്ത്യശാസനം
ന്യൂദല്‍ഹി: വിവരാവകാശനിയമപ്രകാരം ചോദിച്ച വിവരങ്ങള്‍ നല്‍കാത്തതിന് എയര്‍ ഇന്ത്യയ്ക്ക് മുഖ്യവിവരാവകാശ കമ്മീഷന്റെ നോട്ടീസ്. ഒരു വിമാനം റദ്ദാക്കി അത് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ പട്ടേലിനെയും ചില ഐ.പി.എല്‍ കളിക്കാരെയും കൊണ്ടുപോവാനായി ഉപയോഗിച്ചു എന്ന ആരോപണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാത്തതിനാണ് എയര്‍ഇന്ത്യക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
2010 ഏപ്രില്‍ 20 ന് ദല്‍ഹിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോവേണ്ട വിമാനം പുറപ്പെടുന്ന സമയത്തിന് 12 മണിക്കൂര്‍ മുമ്പ് റദ്ദാക്കിയിരുന്നു. പൂര്‍ണ പട്ടേലിന്റെ നിര്‍ദേശപ്രകാരം ഈ വിമാനം ചില ഐ.പി.എല്‍ കളിക്കാരെ ചണ്ഡീഗഢില്‍ നിന്നും ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍കിംഗിന്റെ ഉടമസ്ഥരിലൊരാളായ ഇന്ത്യ സിമന്റ്‌സ് ലിമിറ്റഡിന്റെ ആവശ്യപ്രകാരമാണ് എയര്‍ഇന്ത്യ വിമാനം അനുവദിച്ചതെന്നാണ് ആര്‍.ടി.ഐ പ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണയുടെ റോള്‍ പുറത്തുകൊണ്ടുവരുന്നതിനായി വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് മറ്റൊരു അപേക്ഷ നല്‍കുകയായിരുന്നു. കൊമേഴ്‌സ്യല്‍ കോണ്‍ഫിഡന്‍ഷ്യാലിറ്റിയെന്ന പേര് പറഞ്ഞ് ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ എയര്‍ഇന്ത്യ വിസമ്മതിച്ചു. ഈ പ്രശ്‌നത്തിലാണ് ഇപ്പോള്‍ മുഖ്യവിവരാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുന്നത്. സുഭാഷ് ചന്ദ്രയുടെ അപേക്ഷയ്ക്ക് ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടിവരുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
എയര്‍ഇന്ത്യയ്‌ക്കെതിരെ ഇതാദ്യമായല്ല ഇത്തരമൊരു ആരോപണം ഉയരുന്നത്. നേരത്തെ കേന്ദ്രവ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ അടുത്ത ബന്ധുക്കള്‍ക്കുവേണ്ടി 2010 ഏപ്രില്‍ 25ന് രണ്ട് വിമാനങ്ങള്‍ അനുവദിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
തിങ്കളാഴ്‌ച, ജനുവരി 23
പുകവലി നിര്‍ത്തണോ........ ?
പുകവലി ഉപേക്ഷിക്കണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ഇത്
മാറ്റിയെടുക്കുക അല്‍പം ബുദ്ധിമുട്ടു തന്നെയാണ്. ഒരിക്കല്‍ അടിമപ്പെട്ടു
കഴിഞ്ഞാല്‍ കുറച്ചു പ്രയാസപ്പെട്ടാലേ ഈ ശീലം മാറ്റിടെയുക്കാനാവൂ. പുകവലി
ഉപേക്ഷിക്കാനുള്ള ചില കുറുക്കു വഴികളിതാ,
പുക വലിക്കാന്‍ തോന്നുമ്പോള്‍ ചൂയിംഗ് ഗം ചവയ്ക്കുക. ഇത് പുകവലിക്കുള്ള
പ്രവണത കുറയ്ക്കും. എന്നാല്‍ അമിതമായി ചൂയിംഗ് ഗം ഉപയോഗിക്കുന്നതും
ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നോര്‍ക്കുക. മിന്റ് അടങ്ങിയ ചൂയിംഗ് ഗം
ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
സിഗരറ്റിന് പകരം ചോക്ലേറ്റ് ഉപയോഗിച്ചു നോക്കൂ. ഡാര്‍ക്
ചോക്ലേറ്റുകളായിരിക്കും ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. പുകവലിക്കാന്‍
തോന്നുമ്പോള്‍ ചോക്ലേറ്റ് വായിലിട്ടാല്‍ ഒരു പരിധി വരെ ഗുണമുണ്ടായേക്കും.
പെരുഞ്ചീരകവും പുക വലിക്കു പകരം നില്‍ക്കുന്ന വസ്തുവാണ്. സിഗരറ്റ്
വലിക്കാന്‍ തോന്നുമ്പോള്‍ അല്‍പം പെരുഞ്ചീരകം വായിലിടുക. സിഗരറ്റിനെ
മറന്നു കളയൂ.
പുക വലിക്കാന്‍ തോന്നുമ്പോള്‍ പഴം, ആപ്പിള്‍ തുടങ്ങിയ എന്തെങ്കിലും
കഴിക്കുന്ന ശീലം ഉണ്ടാക്കുക. ഇത് പുകവലി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു
വഴിയാണ്.
പുകവലി തീരെ ഉപേക്ഷിക്കാനാകാത്തവര്‍ പുകയില്ലാത്ത സിഗരറ്റ് ഉപയോഗിക്കാന്‍
ശ്രമിക്കണം. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധി വരെയെങ്കിലും
കുറയ്ക്കാന്‍ സഹായിക്കും

സല്‍ സ്വഭാവം
മാന്യ മുസ്‌ലിം സഹോദരങ്ങളെ!
സല്‍ സ്വഭാവത്തിന് അമിതമായ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാം. സല്‍
സ്വഭാവം വഴി ഉന്നത സ്ഥാനം കൈവരിക്കാനും നന്മ വര്‍ധിപ്പിക്കാനും
കാരണമാകുന്നു. "മഹദ് സ്വെഭാവതിന്റെ പൂര്‍ത്തീകരണത്തിന്നാണ് ഞാന്‍
നിയുക്തനായിരിക്കുന്നതെന്ന്" ഹബീബ് (സ്വ) ഉണര്‍ത്തുന്നുണ്ട്. ഇസ്ലാം
മനുഷ്യനെ നന്മയിലേക്ക് ക്ഷണിക്കുന്നു. നന്മ അഥവാ പുന്ന്യത്തിന്റെ
നിര്‍വചനമായി നബി തിരുമേനി (സ്വ) പഠിപ്പിച്ചത് നന്മ എന്നാല്‍ സല്സ്വെഭാവം
എന്നാകുന്നു.
അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്ന ദാനമാണ് സല്‍സ്വെബാവം.
തിരുമേനി (സ്വ) പ്രസ്താവിച്ചു. "അല്ലാഹു നിങ്ങള്‍ക്കിടയില്‍ ഉപജീവനം
വീതിച്ച പോലെ സ്വെഭാവവും വീതിച്ചിരിക്കുന്നു. ദുനിയാവ്
അവനിഷ്ട്ടപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കി, എന്നാല്‍ ദീനിനെ
അവനു ഇഷ്ട്ടപ്പെട്ടവര്‍ക്കെ നല്‍കൂ. അല്ലാഹു ആര്‍ക്കാണോ ദീന്‍ നല്‍കിയത്
അവനെ അല്ലാഹു ഇഷ്ട്ടപ്പെട്ടു". (അഹ്മദ്)
ഇസ്ലാം ചില മത ചിന്ഹങ്ങളും സല്സ്വെഭാവങ്ങളും ചേര്‍ന്നതാണ്. നമസ്ക്കാരം,
നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നീ കര്‍മ്മങ്ങളും മത ചിന്ന്ഹങ്ങലാകുന്നു.
ഇവയുടെയെല്ലാം സദ്ഗുണം അവ സല്സ്വെഭാവം ശീലിപ്പിക്കുന്നു എന്നതാണ്. ഓരോ
കര്മത്തെ കുറിച്ച് പഠിക്കുമ്പോഴും അതെല്ലാം നമ്മുടെ ആത്മാവിനെയും
മനസ്സിനെയും ശരീരത്തെയും നല്ല സ്വഭാവത്തിലേക്കു കൊണ്ട് പോകാന്‍
സഹായിക്കുന്നുണ്ട്. ദുസ്സ്വെഭാവം കര്‍മ്മ ഫലങ്ങളെ നശിപ്പിക്കുമെന്ന്
റസൂല്‍ തിരുമേനി (സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. "അന്യരെ
പഴിക്കുകയും അപവാദം പ്രചരിപ്പിക്കുകയും രക്തം ചിന്തുകയും അന്ന്യന്റെ ധനം
അന്ന്യായമായി തിന്നുകയും ചെയ്തവന്റെ സല്‍ക്കര്‍മ്മങ്ങലെല്ലാം
അതിന്റെയാളുകള്‍ക്ക് നല്‍കുകയും നന്മാകളവസാനിച്ചാല്‍ അവരുടെ പാപങ്ങള്‍
എടുത്തു ഈ പാപിക്ക് നല്‍കുകയും അവസാനമാവനെ നരകത്തിലേക്ക്
വലിച്ചെരിയപ്പെടുമെന്നു" നബി തിരുമേനി (സ്വ) നമ്മെ പഠിപ്പിക്കുന്നുണ്ട്.
അഹന്ത, അഹങ്കാരം, ബന്ധ വിചെദം, ഏഷണി, പരദൂഷണം തുടങ്ങിയ
ദുസ്സ്വെഭാവങ്ങളില്‍ നിന്നും വിശ്വാസികള്‍ അകന്നു നില്‍ക്കേണ്ടതുണ്ട്.
സല്സ്വെഭാവം ശീളിക്കുന്നതിന്നു നാം മുത്ത് ഹബീബിനെ
മാതൃകയാക്കേണ്ടതുണ്ട്. അവിടത്തെ മാതൃകകള്‍ പഠിക്കുകയും അത് നമ്മുടെ
ജീവിതത്തില്‍ നാം പാലിക്കേണ്ടതുണ്ട്.
സജ്ജനഗലുമോതുള്ള സഹവാസം, മഹദ് വ്യക്തികളുടെ ജീവ ചരിത്രം
പടിക്കുന്നതിലൂടെയും ആരാധന മാനസിക സംതൃപ്തിയോടെ നിര്‍വ്വഹിക്കുകയും
ചെയ്യുന്നതിലൂടെ നല്ല സ്വെഭാവത്തിനു ഉടമകളാകാന്‍ സാധിക്കും.
സ്വെഹാബതിന്റെയും താബിഉകളുടെയും ചര്ത്രം നമ്മുടെ മക്കളെ പഠിപ്പിക്കേണ്ടത്
അനിവാര്യമാണ്. അതോടൊപ്പം നമുക്കും നമ്മുടെ മക്കള്‍ക്കും ഹിദായതിന്നു
വേണ്ടി പ്രാര്തിക്കണം.
അന്ത്യ നാളില്‍ തുലാസില്‍ ഖനം തൂങ്ങുന്ന സല്ക്കര്‍മ്മമാണ് സല്സ്വെഭാവം.
നബി തിരുമേനിയുടെ സ്വെഭാവം എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍ ആഇശ ബീവി
പറഞ്ഞത് "ഖുരആന്‍" ആണെന്നാണ്.
ആയതിനാല്‍ നാം സല്സ്വെഭാവം ശീലിക്കുകയും അതനുസരിച്ചുള്ള ജീവിതം
കെട്ടിപ്പടുക്കുകയും ചെയ്യണം, അല്ലാഹു നമ്മെ നല്ല സ്വെഭാവത്തിനു
ഉടമകളാക്കി തരട്ടെ. ആമീന്‍.

സിറാജുല്‍ ഹുദാ ആര്‍ട്സ് & ദ:അവാ കോളേജ് ബില്‍ഡിംഗ് ഉത്ഘാടനം ചെയ്തു
ചൊവ്വാഴ്ച, ജനുവരി 17
ധാര്‍മികതയിലൂന്നിയ വിജ്ഞാനം സമൂഹത്തില്‍ ശാന്തിയും സമാധാനവുമുണ്ടാക്കും: കാന്തപുരം
സഅദാബാദ്: ലോകത്ത് കാണുന്ന അക്രമങ്ങളും അരാജകത്തങ്ങളും വിഞ്ജാനത്തിന്റ അപര്യാപ്തത കൊണ്ടാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രസ്താവിച്ചു. സഅദിയ്യയുടെ 42 ാം വാര്‍ഷിക സനദ്ദാന മഹാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യാരാജ്യത്ത് നടന്ന ഭീകാരാക്രമങ്ങള്‍ക്ക് പിന്നില്‍ അഭ്യസ്ഥവിദ്യരായവരാണ്. ഭൗതിക താല്‍പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് പഠിച്ച വിഞ്ജാനമാണ്. ആത്മീയ വിഞ്ജാനവും കൂടി പഠിക്കണം. ഭൗതിക വിഞ്ജാനം മത്രം നേടിയത് കൊണ്ടല്ല പ്രവാചകന്‍ ഇവിടെ പ്രബോധന രംഗത്തിറങ്ങിയത്.
ആത്മീയ ചൈതന്യം നല്‍കുന്നതിന് വേണ്ടിയാണ് അമ്പിയാക്കളുടെ നേതാവായി റസൂല്‍ (സ) വന്നത് ഇവിടുത്തെ ഭരണാധികാരികള്‍ മനസ്സിലാക്കേത് സഅദിയ്യ പോലുളള ആത്മീയ സ്ഥാപനങ്ങളില്ലായിരുന്നെങ്കില്‍ ആഭ്യന്തര വകുപ്പുകള്‍ക്ക് നിലനില്‍പ്പില്ല.
അതിന് തെളിവാണ് മണിക്കൂറുകളായി ഈ പരിപാടിയില്‍ ക്ഷമയോടെ തടിച്ചു കൂടിയ ആയിരങ്ങള്‍. രാഷ്ട്രീയക്കാരും ഭരണാധികാരികളും ഇത് മനസ്സിലാക്കണം.
ലോകത്ത് നടന്ന വലിയ ഭീകരസംഭവങ്ങള്‍ക്ക് പിന്നിലെല്ലാം പ്രവര്‍ത്തിച്ചത് ഉന്നത സാങ്കേതിക വിദ്യനേടിയവരായിരുന്നു. അഴിമതിക്കും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും അധാര്‍മിക അരാജകത്വ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും ഉന്നത വിദ്യാസമ്പന്നരാണുള്ളത്. ഭൗതിക താത്പര്യം മാത്രം കാംക്ഷിക്കുന്ന കേവല വിദ്യകൊണ്ട് മാത്രം മനുഷ്യന്‍ നന്നാവില്ലെന്നാണ് ഇതു കാണിക്കുന്നത്. ആത്മീയ ചൈതന്യം നല്‍കുന്ന മതവിദ്യാ കേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും പ്രസക്തി ഇവിടെയാണ്.
ശരീരത്തില്‍നിന്ന് ആത്മാവ് പോയാല്‍ ജഡം ഉപയോഗശൂന്യമാകുംപോലെ ആത്മീയ ചൈതന്യമില്ലാത്ത വിദ്യകള്‍ ലോകത്തിനു ഉപകാരപ്പെടില്ല. നാടിന്റെയും സമൂഹത്തിന്റെയും ക്രിയാത്മക വളര്‍ച്ചക്കുന്നത് ഉതകുന്നതായിരിക്കണം വിദ്യാഭ്യാസ പ്രവര്‍ത്തനം. സഅദിയ്യയും മറ്റു മതസ്ഥാപനങ്ങളും നടത്തുന്നത് ഈ പ്രവര്‍ത്തനങ്ങളാണ്. ആത്മീയതയില്‍ ചുവടുറച്ച് ഉന്നത സാങ്കേതിക വിജ്ഞാനമാണ് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്നത്.
കള്ളം പറയുന്നവരെയും പരദൂഷണം പറയുന്നവരെയും കൂട്ടുകൂടിയാല്‍ ആത്മചൈതന്യം നഷ്ടപ്പെട്ട് മനുഷ്യന്‍ മൃഗസമാനമാകും. കുപ്രചരണങ്ങള്‍ കൊണ്ടോ ഭീഷണികൊണ്ടോ സുന്നി നവജാഗരണ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്താനാവില്ല. നാം 40 കോടിയുടെ പള്ളി നിര്‍മിക്കുമ്പോള്‍ മതഭേദമന്യേ എല്ലാവരും പിന്തുണ നല്‍കുന്നു. അസൂയാലുക്കളായ ചിലരാണ് എതിര്‍പ്പിന്റെ ശബ്ദം മുഴക്കുന്നത്. ആരുടെയെങ്കിലും ഒറ്റപ്പെട്ട ശബ്ദം കേട്ട് പിന്തിരിയുന്നവരല്ല സുന്നി സമൂഹം. മര്‍കസിനു കീഴില്‍ മാത്രം ഇതുവരെ രണ്ടായിരത്തോളം പള്ളികള്‍ നിര്‍മിച്ചിട്ടുണ്ട്. കോടികള്‍ ചെലവഴിച്ച് വിനോദ പരിപാടികളൊരുക്കുന്നവര്‍ ലോകത്ത് സമാധാനം സൃഷ്ടിക്കുന്ന പള്ളികള്‍ക്കെതിരെ തിരിയുന്നത് ദുരൂഹമാണ്.
പ്രവാചകരുടെ മഹത്വം അംഗീകരിക്കാത്തവരെ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്കാവില്ല. പ്രവാചക സ്‌നേഹത്തിനായി സമൂഹത്തിലെ എല്ലാവരും യോജിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരതയോ തീവ്രവാദമോ ഇല്ലാത്ത ശാന്തമായ സമൂഹമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഭീരുക്കളാണ് ഭീകരതയിലേക്ക് തിരിയുന്നത്. അവരവരുടെ സംസ്‌കാരം മുറുകെപ്പിടിച്ച് മതസൗഹാര്‍ദം വളര്‍ത്താന്‍ എല്ലാവരും ഉത്സാഹിക്കണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)