ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ഞായറാഴ്‌ച, നവംബർ 6

കരട് പ്രയോരിട്ടി റേഷന്‍ കാര്‍ഡ് പട്ടികയിലെ അനര്‍ഹരെ കണ്ടെത്താന്‍ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകളെയും വിളിച്ചു ഹിയറിംഗ് നടത്താന്‍ വേണ്ട ക്രമീകരണം ഉണ്ടാക്കേണ്ടതാണ്

പ്രസിദ്ധീകരിച്ച കരട് പ്രയോരിട്ടി റേഷന്‍ കാര്‍ഡ് പട്ടികയിലെ പിഴവുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള പുതിയ അപേക്ഷകളില്‍ ഇപ്പോള്‍ ബന്ധപെട്ട ഉദ്ധ്യോഗസ്ഥര്‍ ഹിയറിംഗ് നടത്തി അപേക്ഷയിലെ വസ്തുതകള്‍ സത്യമാണോ എന്ന് പരിശോധിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ അനര്‍ഹര്‍ ഈ ഹിയറിങ്ങില്‍ പുറത്താവും,
     പക്ഷെ ഭൂരിപക്ഷം വരുന്ന ഇപ്പോള്‍ കരട് പ്രയോരിട്ടി ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ള ആളുകള്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍, ഒരു പരിശോധനയും കൂടാതെ ടാറ്റഎന്ട്രി നടത്തി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമുള്ള ഈ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല
    അതിനാല്‍ ജനപ്രധിനിധികളും ബന്ധപെട്ട ഉദ്ധ്യോഗസ്ഥരും എത്രയും പെട്ടന്ന് കരട് പ്രയോരിട്ടി റേഷന്‍ കാര്‍ഡ് പട്ടികയിലെ അനര്‍ഹരെ കണ്ടെത്താന്‍ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകളെയും വിളിച്ചു ഹിയറിംഗ് നടത്താന്‍ വേണ്ട ക്രമീകരണം ഉണ്ടാക്കേണ്ടതാണ്, അല്ലാത്ത പക്ഷം അര്‍ഹരായ കുറെയാളുകള്‍ ലിസ്റ്റിനു പുറത്താവും

വ്യാഴാഴ്‌ച, നവംബർ 3

നിശ്ചിത തിയതിക്കകം ബില്‍ തുക അടച്ചില്ലെങ്കില്‍ കെഎസ്ഇബിക്ക് ഇനി മുതല്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ കഴിയില്ല.

നിശ്ചിത തിയതിക്കകം ബില്‍ തുക അടച്ചില്ലെങ്കില്‍ കെഎസ്ഇബിക്ക് ഇനി മുതല്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ കഴിയില്ല. 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ വൈദ്യുതി വിച്ഛേദിക്കാവൂ എന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു.
നിലവില്‍, ബില്ലും വൈദ്യുതി വിച്ഛേദിക്കാനുള്ള മുന്നറിയിപ്പും ഒറ്റ നോട്ടീസായിട്ടാണ് ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയില്‍ നിന്ന് ലഭിക്കുന്നത്. ബില്‍ ലഭിച്ച് പത്ത് ദിവസത്തിനകം പിഴ ഇല്ലാതെ ബില്‍ അടയ്ക്കാം. 25 ദിവസത്തിനുള്ളില്‍ പിഴയോടു കൂടി ബില്‍ തുക അടിച്ചില്ലെങ്കില്‍ അടുത്ത ദിവസം വൈദ്യുതി വിച്ഛേദിക്കും. 2013 ആക്റ്റ് പ്രകാരം വൈദ്യുതി ബില്ലും വിച്ഛേദിക്കുന്നതിനുള്ള മുന്നറിയിപ്പും ഉപേഭാക്താവിനെ അറിയിക്കണം. കെഎസ്ഇബിയുടെ സൗകര്യം കണക്കിലെടുത്ത് ഇത് ഒറ്റ അറിയിപ്പായിട്ടാണ് നല്‍ക്കുന്നത്. എന്നാല്‍, ഈ നടപടി ഇനി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ലെന്ന് സംസ്ഥാന ഉപഭോക്തൃ പ്രശ്‌ന തര്‍ക്ക ഫോറത്തിന്റെ ഉത്തരവിട്ടു.
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ് പ്രകാരം ജനുവരി മുതല്‍ വൈദ്യുതി വിച്ഛേദിക്കുന്നതിനു മുന്‍പ് 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ കെഎസ്ഇബിക്ക് ഇനി കണക്ഷന്‍ കട്ട് ചെയ്യാന്‍ കഴിയൂ. ഗാര്‍ഹിക-ഗാര്‍ഹികേതര ഉപഭോക്താക്കളുടെ കാര്യത്തില്‍ ഇത് ബാധകമാണ്. എന്നാല്‍, ഇതു മൂലം ബില്‍ തുകയില്‍ വര്‍ദ്ധനവ് ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ചട്ട പ്രകാരം രണ്ട് നോട്ടീസ് നല്‍ക്കുന്നതിന് കൂടുതല്‍ ജീവനക്കാരുടെ ആവശ്യമുണ്ടെന്നും ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കെഎസ്ഇബി വാദിച്ചു. എന്നാല്‍, നിയമങ്ങളുടെ ചട്ടങ്ങളും ഉണ്ടാക്കുന്നത് ജനങ്ങളുടെ നന്മയ്ക്കായിട്ടാണെന്നും കെഎസ്ഇബി ആക്ട് നടപ്പാക്കാനുള്ള ബാധ്യത ബോര്‍ഡിനുണ്ടെന്നും ഉപഭോക്തൃ പ്രശ്‌ന പരിഹാര ഫോറ വ്യക്തമാക്കി. അങ്കമാലി സ്വദേശി ജോസഫ് നല്‍കിയ പരാതിയിലാണ് ഫോറത്തിന്റെ ഇടപ്പെടല്‍.

ബുധനാഴ്‌ച, നവംബർ 2

സോഷൃല്‍ ഒാഡിറ്റ് നടത്തുന്നതിനുവേണ്ടി സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റൂ ട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി കൊല്ലം ജില്ലയിലെ കൊട്ടാരക്കര സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റൂ ട്ടില്‍ വെച്ച് നടത്തിയ ട്രൈനിംങ്ങില്‍ പങ്കെടുക്കുകയും അതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ മൈലം ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി സോഷൃല്‍ ഒാഡിറ്റ് നടത്തുകയും ചെയ്തു . ഇനി മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍നിന്നും തിരഞ്ഞെടുക്കുന്ന സോഷൃല്‍ ഒാഡിറ്റ് അംഗങ്ങള്‍ക്ക് ട്രൈനിംങ്ങ് കൊടുക്കുകയും അവരെ അതിനു സജ്ജരാക്കാനുമുള്ള ചുമതലയും ലഭിച്ചിട്ടുണ്ട്




മലപ്പുറം കാഴ്ചകള്‍

കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കുറവാണെന്ന് കരുതുന്ന പലരും ഉണ്ട്. എന്നാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കാര്യത്തില്‍ മലപ്പുറം അത്ര മോശമല്ല എന്നതാണ് സത്യം. ഒരു വശത്ത് കടലും മറുവശത്ത് മലനിരകളും നിറഞ്ഞ മലപ്പുറത്ത് കൂടെയാണ് ഭാരതപ്പുഴയും ചാലിയാറും ഒഴുകുന്നത്. അതിനാല്‍ തന്നെ മലപ്പുറത്ത് കാഴ്ചകള്‍ക്ക് പഞ്ഞമില്ലെന്ന് വ്യക്തമാണല്ലോ..

മലപ്പുറത്ത് സഞ്ചാരം നടത്തുകയാണെങ്കിൽ പോകാൻ പറ്റി ചില സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.
https://www.facebook.com/media/set/?set=a.1170349176372948.1073741889.1124510430956823&type=3
ഗ്രാമ/വാര്‍ഡ്‌ സഭകളെ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ പേര്: ..........................
ആവശ്യമായ വിവരത്തിന്റെ കാലയളവ് : ..............................
നിയോജക മണ്ഡലങ്ങളുടെ (വാര്‍ഡ്‌) പേര്: : .........................

ടി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ടി വാര്‍ഡുകളില്‍ ടി കാലയളവില്‍ നടന്ന എല്ലാ ഗ്രാമസഭ/വാര്‍ഡ്‌സഭ യോഗങ്ങളുമായും ബന്ധപ്പെട്ട, സെക്ഷന്‍ 2(f) അനുസരിച്ചുള്ള താഴെ പറയുന്ന വിവരം ലഭ്യമാക്കുക.

1. വാര്‍ഡ്‌ നമ്പര്‍
2. മെമ്പറുടെ/കൌണ്‍സിലറുടെ പേര്
3. ഗ്രാമസഭ/വാര്‍ഡ്‌സഭ നടന്ന തീയതി, യോഗം ആരംഭിച്ച സമയം, അവസാനിച്ച സമയം
4. യോഗാദ്ധ്യക്ഷന്റെ പേര്, സ്ഥാനപ്പേര്
5. ടി വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം
6. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം.
7. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ പേര് വിവരം അടങ്ങിയ രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്.
8. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ അജണ്ടയുടെ പകര്‍പ്പ്
9. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ മിനുട്സ്, തീരുമാനങ്ങള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
10. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ യോഗ അറിയിപ്പ് നോട്ടീസ് (നോട്ടീസിന്റെ യഥാര്‍ത്ഥ വില ഈടാക്കി).
11. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗം സംബന്ധിച്ച അറിയിപ്പ് എത്ര വീടുകളില്‍ അറിയിച്ചു എന്ന വിവരം
12. യോഗം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ പകര്‍പ്പ്, വാര്‍ത്ത വന്ന പത്രത്തിന്റെ പേര്, തീയതി. പത്രങ്ങള്‍ക്ക് നല്കിയ പ്രസ് റിലീസിന്റെ പകര്‍പ്പ്.
13. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗ വിവരം പൊതുജനങ്ങളെ അറിയിക്കുവാന്‍ സ്വീകരിച്ച നടപടികള്‍. ഇതിന് ചിലവായ തുകയുടെ വിശദാംശങ്ങള്‍.
14. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ ഏതെല്ലാമെന്ന വിവരം
15. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ (അവയുടെ യഥാര്‍ത്ഥ വില ഈടാക്കി)
16. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തിന്റെ ഫോട്ടോഗ്രാഫുകള്‍ എടുത്തിട്ടുണ്ടോ എന്ന വിവരം.
17. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തിന്റെ വീഡിയോ എടുത്തിട്ടുണ്ടോ എന്ന വിവരം.
18. ടി ഗ്രാമ/വാര്‍ഡ്‌ സഭ യോഗത്തില്‍ മൈക്ക് ഉപയോഗിച്ചിരുന്നോ എന്ന വിവരം.
19. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ രേഖാമൂലം ലഭിച്ച ചോദ്യങ്ങളുടെ പകര്‍പ്പും അവയ്ക്ക് നല്‍കിയ മറുപടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
20. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ ലഭിച്ച നിവേദനങ്ങളുടെ/പരാതികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
21. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ നടത്തുന്നതിനായി ആകെ ചിലവായ തുക. ടി തുക ഏതിനത്തില്‍ ചിലവാക്കി എന്ന വിവരം
22. ക്വാറം തികയാതിരുന്നതിനാല്‍ യോഗം മാറ്റി വെച്ചിട്ടുണ്ടെങ്കില്‍ മാറ്റി വെച്ച തീയതി.
23. ഗ്രാമസഭാ/വാര്‍ഡ്‌സഭ യോഗത്തിന്റെ അറിയിപ്പും മിനിട്സും തീരുമാനങ്ങളും വെബ്‌സൈറ്റില്‍ സ്വമേധയാ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന വിവരം. ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക്.

ചൊവ്വാഴ്ച, ഏപ്രിൽ 28

അഴിമതിക്കെതിരെ ഓട്ടോറിക്ഷക്കാരന്റെ ഒറ്റയാള്‍ പോരാട്ടം





ചെറുതോണി:
വൈദ്യുതി വകുപ്പിലെ അഴിമതിക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓട്ടോറിക്ഷക്കാരന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന് ഫലം കണ്ടു.വാഴത്തോപ്പ് സ്വദേശി ആയത്ത്പാടത്ത് മാത്യു(52)യാണ് വൈദ്യുതി വകുപ്പിലെ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നത്.അഴിമതി സംബന്ധിച്ച തെളിവുകളുമായി മാത്യു ലോകായുക്തക്ക് മുമ്പാകെ നല്‍കിയ കേസ് ഫയലില്‍ സ്വികരിച്ചു.പരിശോധനക്ക് ശേഷം വസ്തുത ബോധ്യപ്പൊട്ട കോടതി അന്യോഷണത്തിനായി മഹിപാല്‍ യാദവ് ഐ.പി.എസ്‌നെ ചുമതലപ്പൊടുത്തി.

ഇടുക്കി ഡാം നിര്‍മ്മാണഘട്ടത്തില്‍ ഓഫിസ് ആവശ്യത്തിന് വനംവകുപ്പില്‍ നിന്ന് കെ.എസ്.ഇ.ബി പാട്ടത്തിന് 42ഹെക്ടര്‍ ഭൂമി വാങ്ങിയിരുന്നു.ഡാം നിര്‍മ്മാണം പൂര്‍ത്തികരിക്കുംമ്പോള്‍ ഭൂമി തിരികെ നല്‍കാംമെന്ന കരാര്‍ കെ.എസ്.ഇ.ബി പാലിച്ചില്ല.ജില്ലാസ്ഥാന വികസനപ്രവര്‍ത്തനത്തിന് വനം വകുപ്പ് 322 ഹെക്ടര്‍ ഭൂമി ഇടുക്കി ഡെവലപ്‌മെന്റ് അതോററ്റിക്ക് നല്‍കിയപ്പോള്‍ കെ.എസ്.ഇ.ബിയുടെ കൈവശമുള്ള 42 ഹെക്ടര്‍ഭൂമിയും ഉള്‍പ്പെടുത്തി.വികസനപ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യമായ ഭൂമി കെ.എസ്.ഇ.ബി വിട്ട്‌നല്‍കാതെ ഇതില്‍ വിവധ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരവധി ഫണ്ടുകള്‍ വര്‍ഷം തോറും ചെലവഴിച്ചുകൊണ്ടിരുന്നു.ഇതിനെതിരെ വിവരാവകാശനിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ച് മാത്യു പരാതിയുംമായി ആദ്യം രംഘത്ത് വന്നത.

വൈദ്യുതി വകുപ്പിലെ വിവിധ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ കഴിഞ്ഞ 20 വര്‍ഷമായി ഇഷ്ടക്കാരെ നിയമിക്കുന്നത്,ക്വാര്‍ട്ടേഴ്‌സ് അനുവധിക്കുന്നതിലെ ക്രമക്കേട്,ഡാം മെയിന്റന്‍സിനും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ ബിനാമി ഇടപാടില്‍ ചെലവഴിക്കുന്നത്,യോഗ്യത ഇല്ലാത്തവര്‍ റിസര്‍ച്ച് അലവന്‍സ് തട്ടിയെടുക്കുന്നത്,വാഹനങ്ങളില്‍ നടത്തുന്ന ക്രമക്കേട്,വിവിധ അലവന്‍സുകള്‍ തട്ടിയെടുക്കുന്നത്,അഞ്ച് വര്‍ഷം പഴക്കമുള്ള ഇടുക്കി ഡാമില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നിരീഷണ ബോട്ടിന് അഞ്ച് ലക്ഷം ചെലവഴിച്ച് മെയിന്റന്‍സ് നടത്തിയ ക്രമക്കേട്,തുടങ്ങിയ നിരവധി അഴിമതി സംഭവങ്ങള്‍ മാത്യു രേഖകള്‍ സഹിതം കെ.എസ്.ഇ.ബി വിജിലന്‍സിന് പരാതി നല്‍കി.അന്യോഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ ക്രമക്കേട് കണ്ടെത്തി നടപടിക്ക് ശുപാര്‍ശ ചെയ്യാറുണ്ടെങ്കിലും നടപടിയില്ല.എങ്കിലും മാത്യു തന്റെ നിയമ നടപടികളുമായി മുന്നോട്ട്‌പോയി.ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ഇയാള്‍ നിയമ പോരാട്ടം നടത്തുന്നത്.അവസാനം മാത്യു തന്റെ പക്കലുള്ള സര്‍വ്വരേഖകളുമായി ലോകായുക്തയെ സമീപിച്ചത്.തന്റെ കിടപ്പാടം വിറ്റാണെങ്കിലും ഞാന്‍ നിയമ നടപടി തുടര്‍ന്ന് പൊതുമുതല്‍ തട്ടിയെടുക്കുന്ന അഴിമതിക്കാരെ ജയിലടയ്ക്കുംമെന്ന് ഈ ഓട്ടോറിക്ഷക്കാരന്റെ പ്രതിജ്ഞ.